ചെമ്പകം പൂക്കുമ്പോൾ, ഭാഗം 12

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 12

❤️❤️❤️❤️❤️❤️❤️❤️

“നിഹാൽ ഏട്ടാ നമ്മൾ ഇത് എങ്ങോട്ടാ ഈ പോകുന്നെ”??…. കിങ്ങിണി പരിഭ്രമം കൊണ്ട് ചോദിച്ചു പോയി.

“മിണ്ടരുത് എന്ന് നിന്നോട് അല്ലേ പറഞ്ഞത്”!!… നിഹാൽ അവൾക്ക് നേരെ ദേഷ്യപ്പെട്ടു.

“പിന്നെ എന്നെ എങ്ങോട്ടാ കൊണ്ട് പോകുന്നത് എന്ന് ഞാൻ അറിയണ്ടേ”??…അവൻ പറയുന്നത് കേട്ടു ചഞ്ചലക്കും ദേഷ്യം ശരിക്കും വന്നു.

“എന്തായാലും നിന്നെ കൊല്ലാൻ കൊണ്ട് പോകുക അല്ല… അത് ഓർത്തു പേടിക്കണ്ട”…

“എന്തിനാ ഇത്ര സ്പീഡിൽ പോകുന്നെ ??എങ്ങോട്ടാ പോകുന്നെ ??ഒന്ന് പറ.”….

“നിന്നോട് മിണ്ടാതെ ഇരിക്കാൻ ഞാൻ പറഞ്ഞു”…. നിഹാൽ കലി തുള്ളി കാർ വീണ്ടും പറപ്പിച്ചു വിട്ടു.

“എനിക്ക് വീട്ടിൽ പോകണം”….

“എനിക്ക് വീട്ടിൽ പോകണം എന്ന്”…

“വീട്ടിൽ നമ്മൾ പോകും. ഒന്നിച്ച്. പക്ഷെ അതിന് മുൻപ്  ഞാൻ ചോദിക്കുന്ന ചില ചോദ്യങ്ങൾക്ക് നീ മറുപടി പറയണം. അതുവരെ നീ മിണ്ടാതെ ഇരിക്ക്… എന്തായാലും നിന്നെ കൊല്ലാനോ റേപ്പ് ചെയ്യാനോ ഒന്നും കൊണ്ട് പോകുവല്ല. അത്രക്ക് ചെറ്റയല്ല  നിഹാൽ വർമ”…. നുരഞ്ഞു പൊന്തിയ  ദേഷ്യം  പറ്റുന്ന അത്രയും അടക്കി പിടിച്ചു നിഹാൽ അത് പറഞ്ഞു നിർത്തി.

ബാഗ് എടുക്കാൻ പോയ കിങ്ങിണിയെയും നിഹാലിനെയും കാണാതെ ഫൈസൽ നിഹാലിനെ ഫോണിൽ വിളിച്ചു കൊണ്ടിരുന്നു. പാർക്കിങ്ങിൽ പോയി നോക്കിയപ്പോൾ കാർ അവിടെ ഉണ്ടായിരുന്നില്ല അവരും.

ഫൈസലിന്റെ കാൾ കണ്ടതും കിങ്ങിണി കാൾ എടുക്കാൻ വേണ്ടി നിഹാലിന്റെ ഫോണിൽ പിടിത്തം ഇട്ടു.

“പറയാൻ ഉള്ളത് ഞാൻ പറഞ്ഞോളാം. മിണ്ടാതെ ഇവിടെ ഇരുന്നോണം. ഇല്ലങ്കിൽ കണ്ണ് അടിച്ചു പൊട്ടിക്കും”….കിങ്ങിണി എടുത്ത  നിഹാലിന്റെ ഫോൺ  അവളുടെ കയ്യിൽ നിന്ന് തട്ടി പറിച്ചു അവൻ  മേടിച്ചു. 

“ഹലോ… ”

“ഹലോ… ഡാ നിങ്ങൾ ഇത് എവിടെയാ”??

“ഞങ്ങൾ ഇവിടെ അടുത്ത് തന്നെ ഉണ്ട് പേടിക്കണ്ട. ഉടനെ വരാം.”…. അത്രയും പറഞ്ഞു അവൻ ഫോൺ വെച്ചു.

“വണ്ടി നിർത്തു… വണ്ടി നിർത്താൻ”… കിങ്ങിണിയുടെ കണ്ണിലും കോപം കത്തി ജ്വലിച്ചു.നിഹാൽ വണ്ടി നിർത്താതെ വീണ്ടും പോയപ്പോൾ കിങ്ങിണി പറഞ്ഞു.

“വണ്ടി നിർത്തി ഇല്ലങ്കിൽ ഞാൻ ഇപ്പോ ചാടും”…കിങ്ങിണി ഡോർ തുറക്കാൻ മുതിർന്നതും  നിഹാൽ വണ്ടി ചവിട്ടി നിർത്തി. ആൾ താമസം ഇല്ലാത്ത ഒരു പൊട്ടി പൊളിഞ്ഞ ഇരു നില വീടിന്റെ മുറ്റത്ത്‌ ആണ്  അവൻ വണ്ടി നിർത്തിയതു.

പെട്ടെന്ന് ബ്രേക്ക്‌ ഇട്ട് നിർത്തിയപ്പോൾ കിങ്ങിണി മുന്നോട്ട് ആഞ്ഞു പിന്നോട്ട് ഇരുന്നു. അവളുടെ നെഞ്ചിടിപ്പ് വല്ലാതെ കൂടി വന്നു. ഭയവും അതിന് ഒപ്പം ദേഷ്യവും അവൾക്ക് ആദ്യമായി നിഹാലിനോട് തോന്നി.

“എന്തിനാ നിങ്ങൾ ഇങ്ങനെ ഭ്രാന്ത്‌ കാണിക്കുന്നേ”??….കിങ്ങിണി കണ്ണുകൾ മിഴിച്ചു  അവനോടു അലറി. ആ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു.

നിഹാൽ അപ്പോൾ  കണ്ണുകൾ അടച്ചു സീറ്റിൽ ചാരി ഇരിക്കുക ആയിരുന്നു.

“പറ… എന്തിനാ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുന്നേ”??

നിഹാൽ കണ്ണുകൾ വലിച്ചു തുറന്നു. സീറ്റ് ബെൽറ്റ്‌ അഴിച്ചു. അവൾക്ക് നേരെ തിരിഞ്ഞു ഇരുന്നു അവളുടെ മുഖത്ത് നോക്കി ചോദിച്ചു.

“നിന്റെ ശരീരത്തിൽ വേണ്ടാത്ത രീതിയിൽ ഞാൻ തൊട്ടിട്ടുണ്ടോ “??…നിഹാൽ ചോദിച്ചു. കിങ്ങിണി അവന്റെ ചോദ്യത്തിന് മുൻപിൽ ഒന്ന് ഞെട്ടി. എങ്കിലും അവൾ പതിഞ്ഞ സ്വരത്തിൽ  മറുപടി പറഞ്ഞു.

“ഇല്ല… ”

“നിന്നെ ഞാൻ കളിയാക്കിയിട്ട് ഉണ്ടോ”?

“ഇല്ല”…

“ശല്യം ചെയ്തോ”??

“ഇല്ല… ”

“പിന്നെ എന്ത് തേങ്ങാ കൊല കാരണമാ രാവിലെ മുതൽ നീ ഇങ്ങനെ വീർപ്പിച്ചു കെട്ടി നടക്കുന്നെ??..ഞാൻ ചോദിച്ചാൽ മാത്രം മിണ്ടില്ല. എന്റെ മുന്നിൽ മാത്രം വരില്ല. ഇന്നലെ വരെ കുഴപ്പം ഇല്ലാതെ ഇരുന്ന പെണ്ണിന് ഇന്ന് എന്താ പറ്റിയെ”??…കിങ്ങിണി ഒന്നും മിണ്ടാതെ തല കുനിച്ചു ഇരുന്നു.

“ദേ ഇതൊക്കെ കാണുമ്പോൾ ആണ്  എനിക്ക് ദേഷ്യം ഇരച്ചു കയറുന്നെ !!നേരെ നോക്കെടി.കള്ളത്തരത്തിന്റെ ലക്ഷണമാ ഈ തല കുനിച്ചുള്ള ഇരിപ്പ്. നിങ്ങൾ പെൺകുട്ടികൾക്ക് പൊതുവായി ഒരു സ്വഭാവം ഉണ്ട്. എന്താന്ന് അറിയുവോ”??….കിങ്ങിണി മെല്ലെ മുഖം ഉയർത്തി അറിയില്ല എന്ന് ചുമൽ കൂചീ  കാണിച്ചു.

“ഒന്നും പുറത്ത് പറയാതെ ഉള്ളിൽ ഒതുക്കി പിടിച്ചു കൊണ്ട് നടക്കും.എന്നിട്ട് വെറുതെ അതും ഇതും മനസ്സിൽ ഇട്ട് കാട് കയറി പോകും. നിങ്ങൾക്കു ഒരു വിചാരം ഉണ്ട് നിങ്ങൾ വിചാരിക്കുന്നത് മാത്രം ആണ് ശരി എന്ന്… അമ്മ ആയാലും പെങ്ങൾ ആയാലും കാമുകി ആയാലും ഭാര്യ ആയാലും ശരി എന്തേലും ഇഷ്ടക്കേട് ഉണ്ടോ അല്ലെങ്കിൽ എന്തേലും പ്രശ്നം ഉണ്ടോ അത് തുറന്നു  പറയില്ല. ചുമ്മാ നിന്നെ പോലെ വായിൽ വെച്ചോണ്ട് ഇരിക്കും. എന്നിട്ട് എന്തേലും ആപത്തു വന്നു കഴിയുമ്പോൾ കയ്യും കാലും ഇട്ട് അടിക്കും……മര്യാദക്ക് വാ തുറന്നു പറ എന്താ നിന്റെ പ്രശ്നം ??നീ പറഞ്ഞാൽ മാത്രേ എനിക്ക് അത് മനസിലാകൂ അല്ലാതെ കവടി നിരത്തി കണ്ടു പിടിക്കാൻ ഒന്നും എനിക്ക് അറിയില്ല”….നിഹാൽ പറഞ്ഞു നിർത്തി. കിങ്ങിണി അപ്പോഴും തല കുനിച്ചു ഇരിക്കുക ആയിരുന്നു.

“ചഞ്ചല… പറ എന്താ തന്റെ പ്രശ്നം”??…കിങ്ങിണിയുടെ വലതു കയ്യിൽ വിരലുകൾ ചേർത്തു പിടിച്ചു കൊണ്ട് അവൻ സൗമ്യമായി  ചോദിച്ചു.

“ഒന്നുമില്ല നിഹാൽ ഏട്ടാ… നമുക്ക് പോകാം…”…

“കോപ്പ് നിന്നോടൊക്കെ ചോദിക്കാൻ വന്ന എന്നെ വേണം ചവിട്ടാൻ”….

അതും പറഞ്ഞു നിഹാൽ തുറന്നു ഇട്ട  ഡോർ വലിച്ച് അടച്ചു ദേഷ്യത്തോടെ  പുറത്തേക്കു ഇറങ്ങി പോയി. അവൻ എങ്ങോട്ടാ പോകുന്നത് എന്ന് കിങ്ങിണി ഭയത്തോടെ നോക്കി. അവന് നല്ല ദേഷ്യം കേറി നിൽക്കുക ആണെന്ന് അവൾക്ക് മനസിലായി.അവൾ വിചാരിച്ച പോലെ നിഹാൽ ദൂരേക്ക് ഒന്നും പോയില്ല. ദേഷ്യപ്പെട്ടു ഇറങ്ങി വണ്ടിയുടെ മുൻപിൽ കലി തുള്ളി ദൂരേക്ക് നോക്കി നിൽക്കുക ആയിരുന്നു അവൻ.കിങ്ങിണിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി അത് നീർ ചാലുകൽ
പോലെ പുറത്തേക്കു ഒഴുകി.അവൾ മുഖം തുടച്ചു കാറിനു വെളിയിലേക്ക് വന്നു.അവന്റെ ഒരു കൈ അകലത്തിൽ ആയി കിങ്ങിണി നിന്നു.   പോക്കെറ്റിൽ കൈ ഇട്ട് നിഹാൽ  സിഗററ്റ് പുറത്തെടുത്തു.ഇടം കണ്ണിൽ കൂടെ കിങ്ങിണി അത് കണ്ടു.

“നിഹാൽ ഏട്ടാ…. ”

“വേണ്ടാ കിങ്ങിണി നീ ഇനി ഒന്നും മിണ്ടണ്ട… നിനക്ക് പറയാൻ ഉള്ള അവസരം ഞാൻ തന്നതാ… അന്നേരം നീ ഒന്നും പറഞ്ഞില്ലല്ലോ… ഇനി നിനക്ക് വോയിസ്‌ ഇല്ല”…….ദേഷ്യത്തോടെ വീണ്ടും നിഹാൽ അവളോട്‌ അത് പറഞ്ഞതും കിങ്ങിണി തടഞ്ഞു നിർത്തിയ അവളുടെ മിഴി നീരിനെ അഴിച്ചു വിട്ടു. നിഹാൽ അവളുടെ മുഖത്തേക്ക് നോക്കാതെ നിന്നു. ചുണ്ടിൽ വെച്ച സിഗററ്റ് അവൻ എടുത്തു വലിച്ച് എറിഞ്ഞു . ഒരു ദീർഘ നിശ്വാസം വലിച്ച് എടുത്തു അവൻ കിങ്ങിണിയോട് വീണ്ടും ചോദിച്ചു.

“എന്താ നിന്റെ പ്രശ്നം ??ഇനി എങ്കിലും പറയാമോ”???…നിഹാൽ ചോദിച്ചു.

“നിങ്ങൾ ആണ് ഇപ്പോൾ എന്റെ പ്രശ്നം??എന്തിനാ നിങ്ങൾ എന്റെ ജീവിതത്തിലേക്ക് വന്നത് ??എന്തിനാ അന്ന് എന്നെ രക്ഷിച്ചത് ??ഇവിടെ വെച്ച് എന്നോട് കൂട്ട് കൂടാൻ വന്നത് ??…എല്ലാം നിങ്ങൾ ഒരാൾ കാരണമാ… ”

തികട്ടി വന്ന ഒരായിരം ചിന്തകളും ഉള്ളിലെ ദേഷ്യവും സങ്കടവും വിരഹവും എല്ലാം കൂടെ അനു നിമിഷം അവളിൽ നിന്ന് പ്രവഹിച്ചു.  

കിങ്ങിണി എന്താ പറയുന്നത് എന്ന് വ്യക്തം ആകാതെ നിഹാൽ തറഞ്ഞു നിന്നു പോയി.

“ഞാൻ നിന്നെ… ഞാൻ എന്ത് ചെയ്തു എന്നാ മോളെ നീ ഈ പറയുന്നേ”??…കിങ്ങിണിയുടെ നാവിൽ നിന്ന് കേട്ടതും അവളുടെ കണ്ണിൽ നിന്ന് അണപൊട്ടി ഒഴുകുന്ന കണ്ണീരും കണ്ടു നിഹാൽ ഒരു നിമിഷം ചുറ്റും നടക്കുന്നത് എന്താണ് എന്ന് അറിയുക പോലും ചെയ്യാതെ നിന്നു.

“നമുക്ക് പോകാം നിഹാൽ ഏട്ടാ… പ്ലീസ്”….കിങ്ങിണി അവന് നേരെ കൈ കൂപ്പി.

“പറ്റില്ല… എനിക്ക് അറിയണം ഞാൻ എന്ത് അപരാധം ആണ് നിന്നോട് ചെയ്തത് എന്ന്….അറിഞ്ഞു കൊണ്ട് ഞാൻ ഇന്നുവരെ ഒരു പെണ്ണിനേയും വിഷമിപ്പിച്ചിട്ടില്ല.  പക്ഷെ, ഇന്ന് നീ എന്റെ മുന്നിൽ നിന്ന് ഈ കരയുന്നത് ഞാൻ കാരണം ആണെന്ന് പറയുന്നു. അതിന്റെ കാരണം ഞാൻ ആണെങ്കിൽ അത് അറിയാൻ ഉള്ള അവകാശം എനിക്ക് ഉണ്ട്. എനിക്ക് അറിയണം എന്താ അത്”??…..കിങ്ങിണിയുടെ ഇരു കൈ മുട്ടിലും പിടിച്ചു കുലുക്കി കൊണ്ട് നിഹാൽ ഒരു ഭ്രാന്തനെ പോലെ ചോദിച്ചു.

“എന്റെ കണ്ണിലേക്കു നോക്ക്… പറ… എന്നിട്ട് എന്താ നിന്റെ പ്രശ്നം”??….അവൾ ആ നിറഞ്ഞു തുളുമ്പി തൂവിയ  കണ്ണുകളും ആയി മുഖം ഉയർത്തി അവനെ നോക്കി.

“എനിക്ക് എനിക്ക് അറിയില്ല…. ഇപ്പോ ഇവിടെ ഏട്ടന്റെ അടുത്തു നിൽക്കുമ്പോൾ പോലും എന്റെ ഇട  നെഞ്ച് പൊട്ടി പോകുവാ. ആദ്യം ആയിട്ടാ എനിക്ക് ഇങ്ങനെയൊക്കെ…. !!…ഏട്ടൻ  അടുത്തു വരുമ്പോൾ എന്റെ നെഞ്ചിന്റെ ഇടിപ്പ്  വല്ലാണ്ട് കൂടി പോകും. എന്നെ ഏട്ടൻ നോക്കുമ്പോൾ എന്റെ നെഞ്ചിൽ ഒരു അമ്പ് കുത്തി കേറുന്ന പോലെയാ… അകന്ന് പോകാൻ നോക്കുമ്പോൾ പോലും ഏട്ടൻ അടുത്തു വന്നോണ്ടിരിക്കുവാ. മറക്കാൻ നോക്കുമ്പോൾ പോലും ഏറ്റവും കൂടുതൽ ഓർക്കുന്നത് ഈ മുഖമാ…..എനിക്ക് അറിയില്ല എനിക്ക് എന്താ ഇങ്ങനെ എന്ന്”!!….കിങ്ങിണി നിഹാലിന്റെ കൈ വിടിയിച്ചു  വാ പൊത്തി കരഞ്ഞു കൊണ്ട്  കാറിൽ പോയി കയറി.

നിഹാൽ കുറച്ച് നേരം എന്താ കേട്ടത് എന്ന് പോലും മനസ്സിലാകാതെ നിന്നു. അവൻ കൈ രണ്ടും തലയിൽ കൂടെ ഓടിച്ചു.

“ഈ കുട്ടി പറഞ്ഞ ഇതേ കാര്യങ്ങൾ എനിക്കും തോന്നിയിട്ടുണ്ട്… ശരിയാണ്… അവൾ പറഞ്ഞത്. അവൾ അടുത്ത് വരുമ്പോൾ എന്റെ നെഞ്ചും ക്രമം തെറ്റി മിടിക്കാറുണ്ട് . അവളെ കാണുമ്പോൾ ഉള്ളിൽ ഒരിഷ്ടം അല്ല ഒരുപാട് ഇഷ്ടം  തോന്നാറുണ്ട്, അവൾ മിണ്ടാതെ പോകുമ്പോൾ നെഞ്ച് പിളർന്നു പോകാറുണ്ട്. അതാണല്ലോ ഇപ്പോൾ ഞാൻ ഈ കാണിച്ച ഈ പേക്കൂത്തിന്റെയും  അർഥം. പേരിട്ടു വിളിക്കാൻ പറ്റാതെ എനിക്ക് തോന്നി പോകുന്ന അവളോട്‌ ഉള്ള ഈ അടുപ്പത്തിന് ഒരു പേര് പോലും നിർവചിക്കാൻ  എനിക്ക് ആകില്ല….അതിനു  കാരണം.. എന്താ”!!….ഉത്തരം കിട്ടാത്ത ചോദ്യവും ആയി അവനും നിന്നു.

കുറച്ച് നേരം ആ നിൽപ്പ് അവൻ തുടർന്നു. അതിന് ശേഷം കാറിൽ വന്നു കയറി. കിങ്ങിണി അവന്റെ മുഖത്ത് നോക്കാതെ പുറത്തേക്കു നോക്കി ഇരുന്നു.

“ദയവു ചെയ്തു ഞാൻ പറഞ്ഞത് ഒന്നും ആരോടും പറയരുത്. മേഘ സ്നേഹിക്കുന്ന ആളെ ഞാൻ… മനസ്സിൽ കയറ്റിയത് തന്നെ തെറ്റാ എനിക്ക് അറിയാം. കല്യാണത്തിന് മുൻപ് വേറെ ഒരാളോട് ഇഷ്ടം തോന്നുന്നതും  തെറ്റ് ആണെന്ന് എനിക്ക് അറിയാം. പക്ഷെ അറിയാതെ പറ്റി പോയി…. ക്ഷമിക്കണം”…. കിങ്ങിണി പറഞ്ഞത് മുഴുവൻ അവളുടെ മുഖത്ത് നിന്ന് കണ്ണ് എടുക്കാതെ നിഹാൽ കേട്ടു ഇരുന്നു. പിന്നെ കവിളിൽ കാറ്റ് നിറച്ചു കൊണ്ട് പൊട്ടി ചിരിച്ചു.

“ഹഹഹഹ ഹഹഹഹ…. അയ്യോ എന്റെ അമ്മേ…. എനിക്ക് വയ്യ… ചിരിക്കാൻ”….നിഹാൽ വയറു പൊത്തി ചിരിക്കാൻ തുടങ്ങി.

കിങ്ങിണി നിഹാൽ എന്തിനാ ചിരിക്കൂന്നേ എന്ന് അറിയാതെ അവനെ തന്നെ നോക്കി നെറ്റി ചുളിച്ചു  ഇരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *