ഈ സുന്ദരിക്കുട്ടി കഥ പറയുന്നത് കേൾക്കാൻ എന്തൊരു രസമാണ്.. പൊന്നുമോൾക്ക് ചക്കരയുമ്മ

കൊച്ചു കുട്ടികളുടെ വീഡിയോകൾ നമ്മൾക്ക് ഒരുപാട് ഇഷ്ടമാണ്. പാട്ട് പാടുന്നതും അതുപോലെ കഥ പറയുന്നതുമായ നിരവധി വീഡിയോകൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. നിഷ്കളങ്കരായ കൊച്ചു കൂട്ടുകാരുടെ കുസൃതി നിറഞ്ഞ വർത്തമാനം കേൾക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉണ്ടാകുക. ഒരു നിമിഷം നമ്മുടെ മനസ്സിന് സന്തോഷവും ആശ്വാസവും ലഭിക്കാൻ ഇത്തരം വീഡിയോകൾ കണ്ടാൽ മതി.

ഇവിടെയിതാ കൃഷ്ണവേണി എന്ന കൊച്ചു മിടുക്കി ഒരു കുഞ്ഞ് കഥ പറയുകയാണ്. വേണി മോൾ പറയുന്ന കഥ കേട്ടിരിക്കാൻ തന്നെ എന്തൊരു രസമാണ്. ഇതിന് മുൻപ് തുളസിക്കതിർ എന്ന പാട്ട് പാടി ഈ മിടുക്കി നവമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ഈ വീഡിയോയും വൈറലായിരിക്കുന്നു. നിരവധി പേരാണ് മോൾക്ക് അഭിനന്ദനം കമൻ്റായി രേഖപ്പെടുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *