ആയിരം പാദസരങ്ങൾ കിലുങ്ങി.. റിപ്പീറ്റ് ചെയ്ത് കേൾക്കാൻ തോന്നുന്ന കിടിലൻ വയലിൻ നാദവുമായി ജോബി മാഷ്

പ്രേം നസീർ, ശാരദ, മധു തുടങ്ങിയ താരങ്ങൾ അഭിനയിച്ച നദി എന്ന പഴയകാല മലയാള സിനിമയ്ക്കായി ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ആയിരം പാദസരങ്ങൾ എന്ന അനശ്വര ഗാനം ജോബി മാഷിൻ്റെ മനോഹരമായ വയലിൻ സംഗീതത്തിൽ ഇതാ ആസ്വദിക്കാം. അന്നും ഇന്നും മലയാളികൾ കേൾക്കാൻ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഗാനമാണിത്. വയലാർ രാമവർമ്മയുടെ വരികൾക്ക് ജി.ദേവരാജൻ മാസ്റ്ററായിരുന്നു സംഗീതം പകർന്നത്.

ഏത് ഗാനമായാലും അതിൻ്റെ ഭാവം നഷ്ടപ്പെടുത്താതെ വയലിനിൽ വായിക്കാനുള്ള ജോബി മാഷിൻ്റെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിവരില്ല. അനുഗ്രഹീതനായ ഈ കലാകാരൻ വയലിനിൽ തീർക്കുന്ന നാദവിസ്മയം ഏതൊരു സംഗീതാസ്വാദകൻ്റെയും ഹൃദയം കവരുന്നതാണ്. തുടക്കം മുതൽ അവസാനം വരെ ആരും കേട്ടിരുന്നു പോകുന്ന ഈ സുന്ദരമായ വയലിൻ സംഗീതം ഒരുക്കിയ ജോബി മാഷിന് അഭിനന്ദനങ്ങൾ…

Leave a Reply

Your email address will not be published. Required fields are marked *