ആദീപരിണയം, തുടർക്കഥയുടെ ഭാഗം 11 വായിക്കുക…

രചന : ഭദ്ര

ദേവൂ മിണ്ടാത്ത വിഷമം കൊണ്ട് ആദി ഹാളിൽ വന്നിരുന്നതും അഗ്നിക്ക് ചിരി നിർത്താൻ പറ്റാതെ ഉറക്കെ ചിരി തുടങ്ങി..

ആദിക്കാണേൽ ദേഷ്യം വന്നു ഒന്നും പറയാൻ പറ്റാത്ത അവസ്ഥയും..

” നീ എന്തിനാടാ വെറുതെ കിടന്നു ഇളിക്കുന്നെ.. ഇവിടെ വല്ലോരും തുണിയില്ലാതെ നില്ക്കുന്നുണ്ടോ.. ”

” ആ അതാണേൽ സഹിക്കാൻ പറ്റും.. പക്ഷേ നിന്റെ അവസ്ഥ… മോശം തന്നെ..

എന്തായിരുന്നു ഇന്നലെ.. റൊമാൻസ്.. കള്ളുകുടി.. ഇപ്പൊ പുറത്തും..

അപ്പോളേ ഞാൻ പറഞ്ഞതാ.. വെറുതെ ഓവർ ആകണ്ടാന്ന്.. അപ്പൊ എന്താ പറഞ്ഞേ.. എന്റെ പെണ്ണ് പാവാ.. അങ്ങനെ.. ഇപ്പൊ എന്തായി.. ”

അഗ്നി ചിരിച്ചു കൊണ്ട് പറയുന്നത് കെട്ടായിരുന്നു ദേവൂ അകത്തേക്ക് വന്നത്..

” അഗ്നിയേട്ടാ.. ബ്രേക്ക്‌ഫാസ്റ്റ് എടുത്തു വച്ചിട്ടുണ്ട്.. കഴിക്കുന്നില്ലേ.. ”

” ആ.. ഇതാ വരുന്നു.. അല്ലാ.. എനിക്ക് മാത്രമേ ഉള്ളു.. മറ്റാർക്കും ഇല്ലേ.. ”

അഗ്നി കളിയാക്കി പറഞ്ഞതും ആദി ദേവുവിന്റെ മുഖത്തു നോക്കി അഗ്നിക്ക് മറുപടി കൊടുത്തു..

” നീ പോടാ കോപ്പേ.. എന്റെ പെണ്ണ് എന്നെ വിളിക്കണ്ട ആവശ്യമില്ല.. എനിക്ക് വിശക്കുമ്പോൾ എന്റെ ദേവൂന് അറിയും.. അല്ലേ ദേവൂട്ടി.. ”

ദേവൂ മുഖവും വീർപ്പിച്ച് ആദിയെ ഒന്ന് നോക്കി വേഗം അടുക്കളയിലേക്ക് പോയി..

” സാരമില്ല ടാ.. നമുക്ക് റെഡി ആക്കാന്നെ.. ”

അഗ്നി ആശ്വസിപ്പിക്കാൻ പറഞ്ഞത് കേട്ട് ആദി തലയാട്ടി..

വൈകുന്നേരം ആമി വരുന്നത് കണ്ടു അഗ്നി പുറത്തേക്കു ചെന്നതും ആമി സന്തോഷം കൊണ്ട് കുഞ്ഞേട്ടാ എന്നും വിളിച്ചു ഓടി വന്നു കെട്ടിപിടിച്ചു..

അവരുടെ സന്തോഷം കണ്ടായിരിക്കണം ദേവുവിന്റെ കണ്ണും നിറഞ്ഞു..

ആദി മാത്രം ഒഴിഞ്ഞു നിന്നു.. അവന്റെ മനസ്സ് മുഴുവനും ദേവൂ മിണ്ടാത്തത് ആയിരുന്നു സങ്കടം.

ഭക്ഷണം കഴിക്കുമ്പോൾ ആയിരുന്നു ആമി ദേവുനേം ആദിയേം ശ്രദ്ധിച്ചേ..

” എന്താ ഏട്ടത്തിക്കും ഏട്ടനും പറ്റിയെ.. ഉടക്കണോ ഏട്ടാ.. ”

ദേവൂ അവളെ മുഖം ഉയർത്തി നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും ആദി മറുപടി കൊടുത്തു..

” നീ പോടീ.. ഞങ്ങൾ ഉടക്കുന്നത് കാണാൻ വേണ്ടി മാത്രം നടക്കല്ലേ നീ.. ”

” ആ.. ഇനി അത് പറഞ്ഞോ.. ഹെല്പ് വേണമെങ്കിൽ ഇങ്ങോട്ട് വായൊട്ടാ.. പട്ടി ഏട്ടാ..

ആമി അതും പറഞ്ഞു കൊണ്ട് വേഗം പാഞ്ഞു പോയി.. ഇല്ലെങ്കിൽ അടി കിട്ടുമെന്ന് അവൾക്കറിയാം

രാത്രിയിൽ ആദി ഏറെ പ്രതീക്ഷയോടെ ദേവുവിനെ കാത്തിരിക്കൂകയാണ്..

എന്നാൽ ദേവൂ വന്നിട്ട് ഒരക്ഷരം മിണ്ടാതെ തിരിഞ്ഞു കിടന്നതും ആദി അവളെ ചുറ്റി പിടിച്ചു..

‘ സോറി പെണ്ണെ.. ഒന്ന് മിണ്ടടി നീ.. പ്ലീസ്..

ഞാൻ ഇനി കുടിക്കില്ലെടി.. പ്ലീസ്.. എനിക്ക് നീയല്ലേ ഉള്ളു.. ഒന്ന് മിണ്ട് വാവേ.. ദേ നീ മിണ്ടാതെ എനിക്ക് പ്രാന്ത് പിടിക്കുന്നുണ്ട്.. പ്ലീസ്.. ”

ദേവൂ പെട്ടെന്ന് അവന്റെ കൈ തട്ടി മാറ്റിയതും അവന്റെ ഉള്ളു പിടഞ്ഞു പോയി.. പിന്നൊന്നും മിണ്ടാതെ അവൻ വേഗം തിരിഞ്ഞു കിടന്നു..

പരസ്പരം മിണ്ടാതെ കിടന്നു എപ്പോളോ ഉറക്കത്തിലേക്ക് വീണു ഇരുവരും.. എന്നാൽ അവർക്കിടയിലെ പിണക്കം ആയുധമാക്കാൻ തീരുമാനിച്ചവർ ആ വീട്ടിൽ തന്നെയുണ്ടായിരുന്നു..

❤❤❤❤❤❤❤❤

രാവിലെ നേരത്തെ എഴുന്നേറ്റു പോകുന്നതിടയിൽ ദേവൂ വെറുതെ ആദിയെ ഒന്ന് നോക്കി..

അവന്റെ മുഖത്തെ നിഷ്കളങ്കത കണ്ട് ദേവൂ ഒരു പുഞ്ചിരിയോടെ അവനരികിൽ ചെന്നിരുന്ന് ആദിയുടെ മുഖത്തേക് വീണ് കിടക്കുന്ന മുടിയിഴകൾ മെല്ലെ മാടിയൊതുക്കി ആ വിരി നെറ്റിയിൽ അവനറിയാതെ അമർത്തി ചുംബിച്ചു..

ബെഡ്ഷീറ്റ് വലിച്ചിട്ട് പുതച്ചു കൊടുത്തു കുളിച്ചു വരുമ്പോൾ അവൾ ചിന്തിക്കുകയായിരുന്നു..

ആദിയോട് മിണ്ടാതെ ഒരു ദിവസം പോയി ഒരു നിമിഷം പോലും തനിക്കു ഇരിക്കാൻ വയ്യെന്ന്..

എന്തായാലും ഇന്ന് എഴുന്നേറ്റു കഴിഞ്ഞാൽ പിണക്കം മാറ്റി മിണ്ടണം.. പലതും ചിന്തിച്ചു കൊണ്ട് ദേവൂ അടുക്കളയിൽ ചെന്ന് സ്വന്തം ജോലികളിൽ മുഴുകി..

ആദി പതിവില്ലാതെ നേരത്തെ എഴുനേറ്റ് ഉമ്മറത്ത് ചെന്നിരിക്കുമ്പോൾ ആയിരുന്നു രേണു വന്നത്..

” ഗുഡ് മോർണിംഗ് ആദിയേട്ടാ.. ”

” ഗുഡ്മോർണിംഗ്..'” തന്നോട് പുഞ്ചിരിയോടെ പറയുന്ന ആദിയെ കണ്ട് അവൾക്ക് സന്തോഷം അടക്കാൻ സാധിച്ചില്ല..

” ആദ്യേട്ടൻ ചായ കുടിച്ചോ.. ”

” ഇല്ല.. എഴുന്നേറ്റു വന്നേയുള്ളു.. വിരോധം ഇല്ലെങ്കിൽ എനിക്ക് ഒരു കപ്പ്‌ ചായ എടുത്തു വരോ നീ..

” ദാ ആദ്യേട്ടാ.. ഞാൻ എനിക്ക് എടുത്തതാ..

കുടിച്ചില്ല.. ആദ്യേട്ടൻ കുടിച്ചോളൂ.. ”

” മ്മ്.. താങ്ക്സ്.. ” രേണു തനിക്കു കിട്ടിയ ചാൻസ് ഭംഗിയായി നിറവേറ്റുകയായിരുന്നു..

അവൾക്കാണെങ്കിൽ സന്തോഷം കൊണ്ട് നിൽക്കാൻ പറ്റുന്നില്ലായിരുന്നു..

അഗ്നി എല്ലാവരും കൂടി പുറത്തു പോകാൻ പ്ലാൻ ചെയ്ത് ആദിയോട് പറയാൻ ചെല്ലുമ്പോൾ ആദി ഡ്രസ്സ്‌ മാറുന്നതാണ് കണ്ടത്..

‘ അല്ല.. നീ ഇതെങ്ങോട്ടാ.. നമുക്ക് പുറത്ത് പോകാൻ വേണ്ടി പറയാൻ വന്നതാ.. ”

” ആ.. ഞാൻ ഇന്ന് കോളേജിൽ പോകാ.. വൈകിട്ട് നേരത്തെ വരാം.. ന്നിട്ട് പോയാൽ പോരെ.. ”

” അതായാലും മതി.. എന്നാൽ നീ റെഡി ആവു..

ഞാൻ അങ്ങോട്ട്‌ പോവാ.. ”

” ശരി.. ”

അഗ്നിയും ആദിയും സംസാരിക്കുന്നത് കേട്ട് വന്ന ദേവൂ അവൻ കാണാതെ ആദിയെ കെട്ടിപിടിച്ചു..

” സോറി.. പിണക്കം മാറിയോ.. ”

ഒന്നും മിണ്ടാതെ പോകാൻ ഒരുങ്ങുന്ന ആദിയുടെ മുന്നിലായി ദേവൂ വന്ന് നിന്നതും ആദി ഗൗരവത്തോടെ അവളെ മറി കടന്ന് മുറിയിൽ നിന്നിറങ്ങി.. ഒരു വാക്ക് പോലും മിണ്ടാതെ വണ്ടിയെടുത്തു പോകുന്ന ആദിയെ കണ്ടതും എന്തിനോ വേണ്ടി ആ ഉള്ളു പിടഞ്ഞു..

❤❤❤❤❤❤

അഗ്നിയും ആമിയും പുറത്ത് പോകാൻ റെഡി ആയി നിൽകുമ്പോൾ ആയിരുന്നു ആദി കോളേജിൽ നിന്ന് വന്നത്..

” ആഹാ.. ഇത്ര പെട്ടെന്ന് റെഡി ആയോ.. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.. ” ആദി അഗ്നിയോട് പറഞ്ഞ് വേഗം പോയി ഫ്രഷ് ആയി വരുമ്പോൾ ആയിരുന്നു രേണു ഒറ്റക്ക് മാറി നിൽക്കുന്നത് കണ്ടത്..

” എന്താ രേണു.. നീ വരുന്നില്ലേ.. ”

” അത്.. എന്നെ ആരും വിളിച്ചില്ല.. അതാ ഞാൻ.. ”

തല താഴ്ത്തി പറയുന്ന അവളെ കണ്ടപ്പോൾ ആദിക്ക് എന്തോ ഒരു വിഷമം തോന്നി..

” ആ.. അത് കാര്യം ആക്കണ്ട.. നീ വേഗം റെഡി ആയി വാ ഞാൻ അല്ലേ പറയുന്നത്.. ”

” മ്മ്.. ” സന്തോഷം കൊണ്ട് രേണുവിന് തുള്ളി ചാടാൻ തോന്നി.. ഓടി പോയി മുറിയിൽ കതകടയ്ക്കുന്ന രേണുവിനെ കണ്ട് ആദിക്ക് ചിരി വന്നു.. പക്ഷേ തിരിഞ്ഞു നോക്കിയതും തന്നെയും നോക്കി നിൽക്കുന്ന ദേവുവിനെ കണ്ട് ആദിക്ക് പേടി തോന്നി..

” ദൈവമെ.. ഇന്ന് എല്ലാം അവസാനിപ്പിക്കാൻ വേണ്ടി വന്ന എന്നോട് തന്നെ ഇത് വേണമായിരുന്നോ ഇത്.. ഇനി എത്ര ദിവസം ഇങ്ങനെ നടക്കണം.. “. ആദി സ്വയം പറഞ്ഞ് ദേവുവിനരികിലേക്ക് ചെന്നതും അവൾ ദേഷ്യം കൊണ്ട് വാതിൽ വലിച്ചടച്ചു..

” സന്തോഷായി.. ഇനി ഒരാഴ്ചകയായി.. “. ആദി മുറിക്ക് മുന്നിൽ നിന്ന് പരുങ്ങുന്നത് കണ്ട് വന്ന ആമി കാര്യം അന്വേഷിച്ചു..

” ഏട്ടൻ പൊയ്ക്കോ.. ഞാൻ വിളിക്കാം ഏട്ടത്തിനെ

” ഏട്ടത്തി വാതിൽ തുറന്നെ വാ.. പോകണ്ടേ..

എല്ലാവരും റെഡി ആയി”

ആമി വിളിക്കുന്നത് കേട്ട് ദേവൂ മുഖം അമർത്തി തുടച്ചു കതക് തുറന്നു..

” വാ.. പോകണ്ടേ.. ഇതെന്തു പറ്റി.. മുഖം വല്ലാതിരിക്കുന്നു.. ”

” ഞാൻ ഇല്ല ആമി.. തീരെ വയ്യാ.. നിങ്ങൾ പൊയ്ക്കോ.. ”

” ആ.. പോകുമ്പോൾ എല്ലാവരും കൂടി.. അല്ലാതെ ആരും പോണില്ല.. ”

ആമി വാശി പിടിച്ചതും ദേവൂ വരാമെന്നു സമ്മതിച്ചു..

ഒരുമിച്ചു പോകുമ്പോൾ ദേവൂ ആദിയെ ഒന്ന് നോക്കുക പോലും ചെയ്തില്ല.. കരഞ്ഞു ചുവന്ന കണ്ണുകൾ ആരെയും കാണിക്കാതിരിക്കാൻ അവൾ ഒരുപാട് ശ്രെമിച്ചു..

കടൽതീരത്ത് മാറി നിൽക്കുന്ന ദേവുവിനെ ആദി നന്നായി ശ്രെദ്ധിക്കുന്നുണ്ടായിരുന്നു.. എല്ലാവരും ആഘോഷിക്കുമ്പോൾ തന്റെ പെണ്ണ് മാത്രം മാറി നിൽകുമ്പോൾ അവനെ വേദനിക്കുന്നുണ്ടായിരുന്നു..

തന്നെ നോക്കുന്ന ആദിയെ ഒരു നിമിഷം ശ്രദ്ധയിൽ പെട്ടതും അവൾ മെല്ലെ മുഖം തിരിച്ചു..

എന്നാൽ രേണു എല്ലാം കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

ആദി പിന്നൊന്നും നോക്കാതെ മുണ്ടും മടക്കി കുത്തി ദേവുവിനരികിലേക്ക് നടന്നതും പെട്ടന്ന് രേണു അവന്റെ കയ്യിൽ പിടിച്ചു കടലികെ ഇറങ്ങാൻ വിളിച്ചു..അവൾക്കൊപ്പം നിന്ന് സെൽഫി എടുക്കുന്നതും മറ്റും ദേവുവിന്റെ ഉള്ളിൽ കനൽ കോരിയിടുന്നതിന് തുല്യമായിരുന്നു…

നിറഞ്ഞ മിഴികൾ ദൂരേക്ക് നട്ട് ഒന്നും കാണാതിരിക്കാൻ അവൾ ശ്രമിച്ചെങ്കിലും അവളെ കൊണ്ട് അതിനു സാധിക്കുന്നുണ്ടായിരുന്നില്ല..

രാത്രി ഏറെ വൈകിയത് കൊണ്ട് പുറത്ത് നിന്ന് എല്ലാവരും ഭക്ഷണം കഴിച്ചു വീട്ടിലേക്ക് തിരിക്കുമ്പോൾ ദേവൂ മാത്രം ഒന്നും കഴിക്കാതെ കാറിൽ ഇരുന്നു..

വീട്ടിൽ എത്തിയതും ദേവൂ ആദിയെ ഒന്ന് നോക്കുക പോലും ചെയ്യാതെ ബാത്‌റൂമിൽ കയറി ഇത് വരെ പിടിച്ചു നിന്ന എല്ലാ സങ്കടവും തുറന്നു വിട്ടു..

ആദി അവളെ കാത്തിരുന്നു തന്നെ ബെഡിൽ ഇരുന്നു.. കുറച്ചാശ്വാസം കിട്ടിയപ്പോൾ ദേവൂ മുറിയിൽ വന്ന് ഡ്രസ്സ്‌ മാറി ബെഡിനരികിൽ കിടന്നതും ആദിയുടെ കൈകൾ അവളെ ചുറ്റി പിടിച്ചു..

” എന്താടി ഇത്.. ഇങ്ങനെ മിണ്ടാതിരിക്കാൻ മാത്രം വല്ല്യ തെറ്റ് ഞാൻ ചെയ്തോ..

ഒന്ന് മിണ്ടടി.. പ്ലീസ്..

ദേ നീ ഇല്ലാതെ എനിക്ക് ഇന്നലെ പ്രാന്ത് പിടിച്ചു.. പിന്നെ രാവിലെ വന്ന് നീ എന്റെ അടുത്തിരുന്നപ്പോളാ ഒരു സമാധാനം കിട്ടിയേ..

പ്ലീസ്.. ഒന്ന് മിണ്ടടി.. ”

പെട്ടെന്ന് ആദിയെ തള്ളി മാറ്റി ദേവൂ നിലത്തേക്ക് ഇറങ്ങി..

‘ നിങ്ങൾക്ക് മിണ്ടാൻ നിങ്ങടെ കാമുകി ഇല്ലേ..

പോയി അവളോട്‌ മിണ്ട്.. ഇന്ന് മുഴുവനും അവൾക്കൊപ്പം ആഘോഷിക്കുമ്പോൾ എന്നെ ഓർത്തിരുന്നോ.. ഞാൻ വേദനിക്കുന്നത് കണ്ടോ..

ഇല്ല.. രാത്രിയിൽ ആവശ്യം നടക്കാൻ മാത്രമല്ലേ ഞാൻ.. ”

” ദേവൂ.. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം.. അവൾ എന്നോട് എങ്ങനെ പെരുമാറിയാലും എനിക്ക് എന്റെ ഭാര്യയെ മറന്നു ഒരു ജീവിതം മാത്രം ഇല്ല.. അത് ഓർമ വേണം.. ”

” ആ.. എനിക്ക് ഓർമ ഇണ്ട് എല്ലാം.. ന്നിട്ട്.. ന്നിട്ട്.. വേണ്ട.. ”

കരഞ്ഞു കൊണ്ട് നിലത്തു കിടക്കാൻ ശ്രെമിക്കുന്ന ദേവുവിനെ ആദി തടയാൻ ശ്രമിച്ചെങ്കിലും ദേവൂ വാശിയോട് നിലത്തു കിടന്നു..

വാശി ഒന്ന് ഒതുങ്ങിക്കോട്ടെ എന്ന് കരുതി അവനും ശല്ല്യം ചെയ്തില്ല.. ഉള്ളിലെ സങ്കടം എല്ലാം പേമാരിയായി അണപ്പൊട്ടി ഒഴുകുമ്പോൾ ഒരാശ്വാസം കിട്ടിയ പോലെ തോന്നി അവൾക്ക്

കുറച്ചു കഴിഞ്ഞു മെല്ലെ കിടന്നിടത്തു നിന്ന് തിരിഞ്ഞു നോക്കുമ്പോൾ കണ്ടു ആദി എന്തോ ആലോചിച്ചു മലർന്നു കിടക്കുന്ന ആദിയെ…

പിന്നൊന്നും നോക്കാതെ ദേവൂ ചാടി എഴുന്നേറ്റ് ആദിയുടെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നതും ആദി അവളെ പൊതിഞ്ഞു പിടിച്ചു..

” സോറി.. ആദ്യേട്ടാ.. ”

” നിക്ക് അറിഞ്ഞൂടെ നീ ഇവിടെ വരുന്ന്.. സാരമില്ല.. വിഷമായോ പെണ്ണെ.. ”

” മ്മ്.. കുറച്ചു.. ”

” എന്നാൽ ബാക്കി സങ്കടം ഞാൻ ഇപ്പൊ മാറ്റി തരാട്ടോ.. ”

ആദി ഒരു കുസൃതി ചിരിയോടെ അവളെ നോക്കി പറഞ്ഞതും കരഞ്ഞു കലങ്ങിയ കണ്ണുകൾ തെളിഞ്ഞു വന്നു..

ആ രാത്രിയിൽ പിണക്കവും പരിഭവവും മാറി പ്രണയം പൂത്തുലഞ്ഞത് അറിയാതെ മറ്റൊരു മുറിയിൽ ആദിയെ സ്വപ്നം കണ്ട് ഉറങ്ങുകയാണ് രേണു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര

Leave a Reply

Your email address will not be published. Required fields are marked *