നീ എനിക്കൊരു ചെക്കനെ കണ്ടുപിടിച്ചു കെട്ടിച്ചു തരും എന്നൊരു ഉറപ്പൊന്നും എനിക്കില്ല……

രചന: Ismayil Islu

ടാ… ആ പെങ്കൊച്ചിനെ ഇങ്ങനെ നോക്കല്ലേടാ അത് ദഹിച്ചു പോകും മോളെ അച്ചുവെ എന്നെ പോലെ സുന്ദരനായ ചെറുപ്പക്കാരനെ കണ്ടാൽ ഏത് പെണ്ണും നോക്കിപോകും അതിന് നീ ഇങ്ങനെ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല അയ്യട…. ഒരു ചുന്ദരൻ… കണ്ടാലും തോന്നും…. ആദിൽ മോനെ അവൾക് നല്ല കൈ കരുത്തുള്ള ആങ്ങളമാർ ഉണ്ടെങ്കിൽ മോന്റെ മുഖത്തിന്റെ ഈ ഷേപ്പ് മാറി കിട്ടും…

ഓ പിന്നെ ഒന്ന് പോടി, ആദിൽ ചിരിച്ചു കൊണ്ട് പറഞ്ഞു. നീ വണ്ടിയെടുക്ക് മതി നോക്കിയത്..

നമുക്ക് വീട്ടിലോട്ട് പോകാം, അമ്മ ബ്രെക്ക്ഫാസ്റ്റ് റെഡിയാക്കിയിട്ടുണ്ടാകും. അത് കുടിച്ചിട്ട് നേരെ കോളേജിലേക്ക്. ആദിലിന്റെ അയൽക്കാരിയാണ് അച്ചു, അത് മാത്രമല്ല ചെറുപ്പം മുതലേ ഒരുമിച്ച്‌ കളിച്ചു വളർന്ന കൂട്ടുകാരും കൂടിയാണ്. ആദിലിന്റെ ഉമ്മ അവന് രണ്ട് വയസ്സുള്ളപ്പോൾ ഒരക്‌സിഡന്റിൽ പെട്ട് മരിച്ചു പോയി. പിന്നെ അവനെ നോക്കിയതും വളർത്തിയത്തുമെല്ലാം അച്ചുവിന്റെ അമ്മയായിരുന്നു.

കോളേജിൽ അവർ രണ്ട് പേരും ഫേമസ് ആണ്…

അവരുടെ ബന്ധത്തെ ഒരാളും മോശപ്പെട്ട രീതിയിൽ ചിത്രീകരിച്ചിരുന്നില്ല. കാരണം അവരുടെ ഫ്രണ്ട്ഷിപ്പ് അത്രത്തോളം ദൃഢമായിരുന്നു. അച്ചുവിനെ കോളേജിൽ എത്തിക്കേണ്ട ചുമതല അവനായിരുന്നു.

അവളെയും കൂട്ടി അവൻ കോളേജിന്റെ അടുത്ത് എത്തി.

എന്താ സുന്ദര നീ ഇങ്ങനെ നോക്കുന്നെ, നല്ലോണം പഠിച്ചിരുന്നെങ്കിൽ ഇവിടെ പടിക്കാമായിരുന്നില്ലേ…

പൊന്നു മോൻ ഇവിടെ നിന്ന് കറങ്ങാതെ ജോലിക്ക് പോകാൻ നോക്ക്. അതും പറഞ്ഞു ചിരിച്ചു കൊണ്ടവൾ ക്ലാസ്സിലേക്ക് പോയി. ക്ലാസ് കഴിഞ്ഞു അവളെ കൂട്ടികൊണ്ട് വരേണ്ട ചുമതലയും അവന് തന്നെയായിരുന്നു. അവളെയും കൊണ്ട് വീട്ടിലെത്തിയപ്പോൾ അവൻ കണ്ടത്, ടീ എന്താടി..

രണ്ട് തന്തമാരും കൂടി ഒരു മീറ്റിങ് നീ എന്തേലും ഒപ്പിച്ചു വെച്ചിട്ടുണ്ടോ?

ഏയ് അത് ചിലപ്പോൾ എനിക്ക് ചെക്കനെ ആലോചിക്കുന്നതാകും…

അവർ രണ്ടാളും അല്ലാതെ നീ എനിക്കൊരു ചെക്കനെ കണ്ടുപിടിച്ചു കെട്ടിച്ചു തരും എന്നൊരു ഉറപ്പൊന്നും എനിക്കില്ല…

അയ്യട… പെണ്ണിന്റെ ഒരു പൂതി കണ്ടില്ലേ..

നിന്നെയൊക്കെ കെട്ടാൻ വരുന്ന ചെക്കന്റെ കാര്യം കഷ്ടം തന്നെ അല്ലെ..

എന്താടാ.. എനിക്കൊരു കുറവ്… അതും പറഞ്ഞു അവന്റെ ചെവി പിടിച്ചു ചെറുതായി ഒന്ന് കടിച്ചു അവൾ…

ടീ എനിക്ക് വേദനിക്കുന്നുണ്ട്…

ചെവി തടവിക്കൊണ്ടവൻ പറഞ്ഞു. കളിയും ചിരിയുമായി ഒരു കുടുംബം പോലെയാണ് അവരെല്ലാവരും കൂടി ജീവിച്ചിരുന്നത്. ആദിയും അച്ചുവും മാത്രയിരുന്നു അവരുടെ ലോകം.

പതിവ്പോലെ ഒരു ദിവസം അവൾ ക്ലാസ്സിലേക്ക് കയറിയതും ടീ നിന്റെ കാമുകൻ വന്നിരുന്നല്ലോ നിന്നെ അന്വേഷിച്ച്…

ആര് സിന്ധു….. ആ രാഹുലോ മ്… അവൻ തന്നെ, അവന് വട്ടാണ്.. കുറെ നടന്ന് ക്ഷീണിക്കുമ്പോൾ താനെ പൊക്കോളും. ആദിയോട് പറഞാലോ എന്ന് കരുതിയതാണ് ഞാൻ. പിന്നെ വെറുതെ ഞാൻ കാരണം ഒരു പ്രശ്നം വേണ്ട എന്ന് കരുതിയിട്ടാണ്.

അച്ചുവിന്റെ സീനിയർ ആണ് രാഹുൽ. കുറെ കാലമായി അവളുടെ പിറകെ തന്നെയുണ്ട് അവൻ..

ടീ അവൻ അത്ര വലിയ കുഴപ്പക്കാരനൊന്നും അല്ല, പിന്നെ നിനക്കെന്താ അവനെ പ്രേമിച്ചാൽ..

സിന്ധുവിന്റെ ചോദ്യത്തിന് ഒരു പുഞ്ചിരി മാത്രമാണ് അവൾ മറുപടിയായി നൽകിയത്. അന്ന് ക്ലാസ് കഴിഞ്ഞു പോകുമ്പോൾ അവളെ തടഞ്ഞു നിറുത്തികൊണ്ടാവൻ പറഞ്ഞു.

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് നാളെ എനിക്ക് അനുകൂലമായ മറുപടി കിട്ടിയില്ലെങ്കിൽ പിന്നെ ഞാൻ ഉണ്ടാവില്ല…

അവന്റെ സംസാരം അവളെ തെല്ലൊന്നു പേടിപെടുത്തി. പിറ്റേ ദിവസം അവൾ മനപ്പൂർവം ക്ലാസ്സിൽ പോയില്ല. പിറ്റേ ദിവസം പുലർച്ചെ ഫോൺ ബെൽ കേട്ടാണ് അവൾ എണീറ്റത്…

ഹാലോ… അച്ചു സിന്ധുവാണ് നീ എന്താ ഈ നേരം വെളുക്കാൻ സമയത്ത് വിളിച്ചത് ഒരു പ്രശ്‌നമുണ്ട്…

ഇന്നലെ രാഹുൽ കയ്യിലെ ഞെരമ്പ് മുറിച്ചു…

ദൈവമേ.. എന്നിട്ട് എന്തേലും പറ്റിയോ … ഇല്ല ഇപോ കുഴപ്പമൊന്നുമില്ല. കോളേജിലെത്തിയതും അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.

അവളെ കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു

നീ എന്തിനാ രാഹുൽ അങ്ങനെയൊക്കെ ചെയ്തത്, എന്തേലും സംഭവിച്ചിരുന്നെങ്കിലോ…. നിന്റെ സ്നേഹം ഇല്ലാതെ എനിക്ക്….. വാക്കുകൾ മുഴുമിപ്പിക്കാതെ അവന്റെ ശബ്ദം ഇടറി. എന്റെ സ്നേഹം ഇനി എന്നും തനിക്ക് ഉണ്ടാകും ഇനി അബദ്ധമൊന്നും കാണിക്കരുത്…..

പ്രണയത്തിന്റെ ദിവസങ്ങളായിരുന്നു പിന്നീട്…

ഒരു ദിവസം കോളേജിന്റെ വരാന്തയിലൂടെ നടന്ന് പോകുമ്പോൾ അവളുടെ മുഖത്ത് വിഷാദഭാവം കാണപ്പെട്ടു. അച്ചു നിനക്ക്‌ എന്ത് പറ്റി വന്നപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കുന്നുണ്ട് ഇന്നേ വരെ എന്റെ ജീവിതത്തിൽ എന്റെ ആദി അറിയാത്ത ഒരു കാര്യവും ഉണ്ടായിട്ടില്ല. എനിക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യം അവൻ ഇന്നേ വരെ ചെയ്തിട്ടില്ല. പക്ഷെ ഇപ്പൊ ഞാൻ അവനോട്….വാക്കുകൾ മുഴുമിപ്പിക്കാനാവാതെ അവൾ പൊട്ടികരഞ്ഞു.

ഇപ്പൊ നീ അതൊന്നും ആലോചിക്കണ്ട. അവളെ ചേർത്ത് നിറുത്തി കൊണ്ടവൻ അവളുടെ നെറ്റിയിൽ ഒരു മുത്തം കൊടുത്തു. അവൾക്ക് അതൊരു ഷോക്കേറ്റത് പോലെയായിരുന്നു. പെട്ടന്ന് തന്നെ അവൾ അവനിൽ നിന്ന് കുതറി മാറി അന്ന് ക്ലാസ്കഴിഞ്ഞു ആദിയുടെ കൂടെ പോകുമ്പോൾ അവളൊന്നും മിണ്ടിയില്ല. അച്ചു നിനക്ക് ഇതെന്താ പറ്റിയത് പഴയ അച്ചുവല്ല നീ ഇപ്പൊ ഒരുപാട് മാറിയത് പോലെ തോന്നുന്നു എനിക്ക്…

നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ ? ഏയ് അങ്ങനെയൊന്നും ഇല്ലെടാ നിനക്ക് വെറുതെ തോന്നുന്നതാ.

ജീവിതത്തിൽ ആദ്യമായിട്ടാണ് അവനോട് കള്ളം പറയുന്നത്. അത് കൊണ്ട് തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

ഫോൺവിളിയും ഇടക്കിടെയുള്ള കാണലും ഒക്കെയായി അവരുടെ ബന്ധം വളർന്നു. എല്ലാ തലത്തിലും തന്റെ ശരീരത്തിൽ രാഹുൽ ആധിപത്യം സ്ഥാപിച്ചപ്പോൾ അവൾക്ക് എതിർക്കാൻ കഴിഞ്ഞില്ല.

കാരണം അവനെ അവൾക്ക് അത്രയേറെ വിശ്വാസമായിരുന്നു. ദിവസങ്ങൾ കടന്നു പോയി, ഒരു ദിവസം നേരം വെളുക്കുമ്പോൾ അവളുടെ ഫോണിലേക്ക് വന്ന മെസ്സേജ് കണ്ടതും അവൾ തരിച്ചുപോയി.

അവളുടെ കൈ വിറച്ചു കൊണ്ട് ഫോൺ നിലത്തേക്ക് വീണു പൊട്ടിക്കരയുന്ന അവളെ ആശ്വസിപ്പിക്കാൻ സിന്ധുവിനും കഴിഞ്ഞില്ല.

അച്ചു നീ ഇങ്ങനെ കരയാതെ .. എന്റെ ജീവിതം പോയില്ലേ സിന്ധു. എന്റെ ആദിയും അച്ചനും അമ്മയും ഇത് അറിഞ്ഞാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല….

അവനെന്താ മെസ്സേജ് അയച്ചത്?

അവൻ പറയുന്ന സ്ഥലത്തെക്ക് അവന്റെ കൂടെ ചെല്ലാൻ. അല്ലെങ്കിൽ അതെല്ലാം നെറ്റിൽ അപ്ലോഡ് ചെയ്യും എന്ന്.

വീട്ടിലെത്തിയ അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു. തന്നോട് ഒരിക്കലും അവൻ ഇങ്ങനെ ചെയ്യുമെന്ന് അവൾ കരുതിയില്ല. അവൻ പറയുന്ന സ്ഥലത്തേക്ക് പോകുന്നതുനേക്കാൾ നല്ലത് ആത്മഹത്യയാണ്. അവനോട് ജയിക്കാനുള്ള ഏക വഴി നാളെ അവൻ വിളിക്കുമ്പോൾ ചേതനയറ്റ തന്റെ ശരീരമായിരിക്കണം അവൻ കാണേണ്ടത്…

പെട്ടന്നാണ് വാതിലിൽ ആരോ മുട്ടിയത്…

ആരാ…..

അച്ചു. ആദിയാണ്.. നീ വാതിൽ തുറക്ക്. വാതിൽ തുറന്ന അവൻ കണ്ടത് നിറ കണ്ണുകളോടെ നിൽക്കുന്ന അവനെയാണ്. അവനെ കണ്ടതും അവൾക്ക് അടക്കിപ്പിടിച്ച സങ്കടം നിയന്ത്രിക്കാനായില്ല.

അവനെ കെട്ടിപിടിച്ചു കൊണ്ടവൾ പൊട്ടികരഞ്ഞു.

കരയണ്ട…. നിന്റെ ഫ്രണ്ട് സിന്ധു എന്നെ വിളിച്ചിരുന്നൂ.

സ്വയം ഓരോന്ന് വരുത്തി വെച്ചിട്ട് ഇപ്പൊ കരഞ്ഞിട്ടെന്താ കാര്യം. നിനക്ക് എന്നോടെങ്കിലും ഒരു വാക്ക് പറഞ്ഞൂടായിരുന്നോ..

ആദി….ഞാൻ …. എനിക്ക്..

പറ്റിപോയി..പൊട്ടികരച്ചിലോട് കൂടിയാണ് അവളത് പറഞ്ഞത്.
അവന് വീട്ടിൽ ആരൊക്കെയുണ്ട് ?

അച്ചൻ അമ്മ രണ്ടു പെങ്ങന്മാരും. അവൻ വിളിക്കുമ്പോൾ അവൻ പറയുന്ന സ്ഥലത്തേക്ക് നീ ചെല്ലാം എന്ന് പറയ്. ബാക്കി എന്താ ചെയ്യേണ്ടത് എന്ന് ഞാൻ പറയാം.

മ്… ശരി…

പിറ്റേ ദിവസം അവളെയും നോക്കി അവൻ ഹോട്ടലിൽ നിൽക്കുമ്പോൾ അവൻ കണ്ട കാഴ്ച…… തന്റെ സ്വന്തം പെങ്ങൾ ഏതോ ഒരുത്തന്റെ കൂടെ കളിച്ചു ചിരിച്ചു കൊണ്ട് പോകുന്ന കാഴ്ച.. അവൻ ഷോക്കേറ്റത് പോലെ തരിച്ചു നിന്നു.

ടീ കഴുവേറിടെ മോളെ ഏതാടി ഇവൻ?

കോളേജിലേക്കെന്നും പറഞ്ഞു നീ പോരുന്നത് കണ്ട ചെറ്റകളുടെ കൂടെ അഴിഞ്ഞടാൻ വേണ്ടിയാണല്ലേ.

അവളെ അടിക്കാൻ വേണ്ടി കൈ ഉയർത്തിയതും തൊട്ട് പോകരുത് അവളെ എന്ന ശബ്ദം അവന്റെ കാതിൽ തുളച്ചു കയറി. ഇരുട്ടിന്റെ മറവിൽ നിന്ന് വെളിച്ചത്തിലേക്ക് വരുന്ന രൂപം കണ്ട് അവൻ ഞെട്ടി.

അച്ചു.. അതേടാ.. അവൾ തന്നെ. സ്വന്തം പെങ്ങളെ ഇങ്ങനെ കണ്ടപ്പോൾ സഹിക്കുന്നില്ല അല്ലെ നിനക്ക്. അത് പോലെ തന്നെയാടാ എനിക്ക് അവളും

ജീവനേക്കാൾ ഏറെ സ്നേഹിക്കുന്ന നിന്റെ പെങ്ങളെ ഈ രൂപത്തിൽ കണ്ടപ്പോൾ നിനക്ക് സഹിക്കുന്നില്ല അല്ലെടാ.. അവളൊരു തെറ്റ് ചെയ്തു. നിന്നെ ആത്മാർത്ഥമായി സ്നേഹിച്ചു. അത് കൊണ്ടാണ് ചെറുപ്പം തൊട്ടേ കൂടപിറപ്പുകളെ പോലെ ജീവിച്ച എന്നെ പോലും അറിയിക്കാതെ അവൾ നിന്റെ അടുത്തേക് വന്നത്. നിന്റെ ഈ അനിയത്തി കുട്ടിയെ നിന്റെ ഈ തനി രൂപം ഒന്ന് കാണിച്ചുകൊടുക്കാൻ വേണ്ടി വിളിച്ചു കൊണ്ട് വന്നതാണ്. അല്ലാതെ ഞാൻ നിന്നെപ്പോലെ ചെറ്റയൊന്നുമല്ല. ജീവനേക്കാൾ ഏറെ നീ സ്നേഹിക്കുന്ന നിന്റെ വീട്ടുകാരും കുടുംബക്കാരും അറപ്പോടും വെറുപ്പോടും കൂടി മാത്രമേ നിന്നെ കാണുകയുള്ളൂ.

മരണം വരെ അതാണ് നിനക്കുള്ള ശിക്ഷ…

എല്ലാവരുടെയും മുമ്പിൽ അപഹാസ്യനായി നിൽക്കുകയായിരുന്നു അവൻ അപ്പോൾ..

പിന്നെ നിനക്ക് ഒരു സമ്മാനം തരാൻ വേണ്ടിയാണ് അച്ചുവിനെ കൊണ്ട് വന്നത്. അച്ചു ആ സമ്മാനം അവന് കൊടുത്തേക്ക് എന്ന് പറഞ്ഞതും അവളുടെ കൈ അവന്റെ മുഖത്ത് പതിച്ചതും ഒരുമിച്ചായിരുന്നു.

ശുഭം…

ലൈക്ക് കമന്റ് ചെയ്യണേ…

രചന: Ismayil Islu

Leave a Reply

Your email address will not be published. Required fields are marked *