എന്റെ വിവാഹം നടന്നു കാണാത്തതിൽ അമ്മക്കും അച്ഛനും നല്ല വിഷമം ഉണ്ട്…

രചന: സുധീ മുട്ടം

“ഹലോ ഹലോ…അവിടൊന്ന് നിന്നേ….” പിന്നിൽ നിന്നൊരു ശബ്ദം കേട്ടതും ഞാൻ തിരിഞ്ഞു നോക്കി “ഉം …എന്നാ വേണം ഇയാൾക്ക്… ” അതേ കുട്ടി മാരീഡാണോ അല്ലയോ… “അറിഞ്ഞിട്ട് ഇയാൾക്ക് എന്നാവേണം…. ഞാൻ മുഖം വീർപ്പിച്ചു മുഖത്ത് ശുണ്ഠി വരുത്തിയതും അയാളാകെ ചമ്മിപ്പോയി…. ”

അല്ല എന്റെ വീട്ടിലേക്ക് എന്റെ അമ്മക്ക് വളർത്താനായി നല്ലൊരു മരുമകളെ വേണം…. ”

“അതിനു ഏതെങ്കിലും കോഴിയെ കണ്ടുപിടിക്കെന്റെ ചേട്ടാന്ന് പറഞ്ഞു ഞാൻ വേഗത്തിൽ കടയിലേക്ക് നടന്നു… ഇടക്കൊന്ന് ഞാൻ തിരിഞ്ഞ് നിന്ന് ഏറു കണ്ണിട്ടൊന്നു നോക്കി…ആൾ ആകെ വിളറി നിൽപ്പുണ്ട്…..

” പാവം…. ഞാൻ മനസ്സിൽ പറഞ്ഞു…

“നമുക്കൊന്നും കല്യാണയോഗമില്ലെന്നെ…അല്ലെങ്കിൽ വയസ്സ് ഇരുപത്തിയെട്ട് ആയിട്ടും ഇങ്ങനെ പുര നിറഞ്ഞു നിൽക്കുമോ?…. എനിക്കതിന്റെ സങ്കടമൊന്നും ഇല്ലന്നെ..നമുക്കിങ്ങനെ അടിച്ചു പൊളിച്ച് എല്ലാവരോടും ചങ്ങാത്തം കൂടി നടക്കണം….

കരയാനാണെങ്കിൽ അതിനെ നേരമുളളൂ അല്ല പിന്നെ…. ഞാൻ ചെല്ലുമ്പോൾ അച്ഛൻ ബേക്കറിയിൽ ഇരിപ്പുണ്ട്.ഞാൻ വന്നിട്ടു വേണം അച്ഛനു വീട്ടിലേക്ക് പോകാൻ. വീട്ടിൽ രണ്ടു പശുവും ആടുമൊക്കെയുണ്ട്.അച്ഛനും അമ്മയും കൂടി വേണം അവയ്ക്കുള്ള പുല്ല് തേടിപ്പോകാൻ….. അച്ഛനെ പറഞ്ഞയിച്ചിട്ട് ഞാൻ കടയുടെ നടത്തിപ്പവകാശം ഏറ്റെടുത്തു. ചായ മുതൽ എണ്ണപ്പലഹാരംവും റെഡിമേഡ് സാധനം വരെയുണ്ട് കടയിൽ.

ഭയങ്കരമായ വിശപ്പ്..രാവിലെയൊന്നും കഴിച്ചട്ടില്ല…

ആരോറൂട്ടിന്റെ ബിസ്ക്കറ്റ് പൊട്ടിച്ച് അതിലൊരണ്ണമെടുത്ത്,തയ്യാറാക്കിയ ചൂടു ചായയിൽ മുക്കിയെടുത്ത് വായിൽ വെച്ചു…. ”

ഹവൂ….അടിപൊളി സ്വാദ്…. മൂന്നാലു ബിസ്ക്കറ്റും ചായയും കുഴിച്ചതോടെ വിശപ്പ് പമ്പകടന്നു…. ഉളളിൽ പവർ വന്നതും ഞാൻ ചാർജ്ജായി .കടയിൽ വരുന്നവർക്ക് ചുറു ചുറുക്കോടെ ഞാൻ സാധനങ്ങളെടുത്തു കൊടുത്തു…. ഉച്ചായയപ്പോൾ തിരക്കൊന്ന് കുറഞ്ഞു.മൊബൈലെടുത്ത് അനിയനെ വിളിച്ചു….

ആകെയുള്ളൊരു കൂടപ്പിറപ്പാണ്..ഇരുപത്തിമൂന്ന് വയസ്സ് പ്രായം.. ഒരു മൊബൈൽ കടയിൽ ജോലി ചെയ്യുന്നു….

അടുത്തിടെ അവനൊരു ബൈക്കാക്സിഡന്റ് പറ്റി.നടുവിരൽ മുറിച്ചു കളയേണ്ടി വന്നു.അതോടെയാൾ ആസെപ്റ്റായിപ്പോയി…പിന്നീട് ഞാൻ ഒത്തിരി കഷ്ടപ്പെട്ടു അവനെ ഊർജ്ജസ്വലനാക്കാൻ….. അവൻ എന്നെപ്പോലെ ചുള്ളിക്കമ്പൊന്നുമല്ല.അത്യാവശ്യം തടിയും പൊക്കവും ഒക്കെയുണ്ട്…കാണാൻ സുന്ദരനും….

വീട്ടിൽ ഉപകാരമില്ലെങ്കിലും നാട്ടുകാർക്ക് പരോപകാരിയാണ്.ഒരൂ ചെത്ത് ബൈക്കുണ്ട്.സ്വന്തം പെങ്ങളെ കയറ്റിയില്ലെങ്കിലും നാട്ടുകാരെയെല്ലാം അവനതിൽ കയറ്റും…… ഞാനാണെങ്കിൽ MA യും കഴിഞ്ഞു സിവിൽ സർവീസ് പരീക്ഷക്കുളള തയ്യാറെടുപ്പിലാണ്.

വിവാഹം നടക്കണമെങ്കിൽ പഠിക്കുന്നതിനെക്കാൾ കൂടുതൽ ചിലവാണ്….. എന്റെ വിവാഹം നടന്നു കാണാത്തതിൽ അമ്മക്കും അച്ഛനും നല്ല വിഷമം ഉണ്ട്..എന്റെ പ്രായത്തിലുളളവളുമാർ കെട്ടി രണ്ടു പിളളേരുമായി….. അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയുമ്പോൾ ഞാൻ പറയും… “എനിക്ക് സങ്കടമൊന്നുമില്ല.സിവിൽ സർവീസ് കൂടി കഴിഞ്ഞാൽ നമ്മൾ രക്ഷപ്പെടും.പിന്നെയീ പഴയ വാടക വീട്ടിൽ നിന്നൊരു മോചനം… അതുകഴിഞ്ഞു എന്റെ കല്യാണം….. അവരെ അങ്ങനെ പറഞ്ഞു ആശ്വസിപ്പിക്കുമ്പോഴും ഞാൻ ഉള്ളിൽ കരയുകയായിരുന്നു…അവരെ സമാധാനിപ്പിക്കാൻ വെറുതെ ഓരോന്നും പറയുമെങ്കിലും എനിക്കും ഒന്നിലൊരു ഉറപ്പുമില്ല….. ഇഷ്ടം കൂടിയയാൾ അതു പറഞ്ഞപ്പോഴും വീട്ടിൽ വന്ന് ആലോചിക്കാനാണു ഞാൻ പറഞ്ഞതും.വീട്ടുകാരെ ധിക്കരിച്ച് എനിക്കൊരു സന്തോഷവും വേണ്ട…… അദ്ദേഹം വീട്ടിൽ വന്ന് ആലോചിക്കാൻ ധൈര്യപ്പെട്ടില്ല..പക്ഷേ ഞാനും എപ്പഴോ അയാളെ സ്നേഹിച്ചു പോയിരുന്നു….

ഇന്നലെ ആയിരുന്നു അയാളുടെ വിവാഹം.

തലേദിവസം കൂടി പറഞ്ഞതാണ് ഇറങ്ങിച്ചെല്ലാൻ…

എല്ലാവരെയും സങ്കടപ്പെടുത്താൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു…. അന്നത്തെ രാത്രി ശരിക്കും ഉറങ്ങിയില്ല.കരച്ചിൽ വന്നെങ്കിലും എല്ലാം ഉള്ളിലൊതുക്കി..നെഞ്ച് വല്ലാതെ പിടയുന്നുണ്ടായിരുന്നു…..

“ഹലോ…ഒരു ചായ….

ശബ്ദം കേട്ട് ഞാൻ തല ഉയർത്തുമ്പോൾ രാവിലെ കണ്ടയാൾ തൊട്ടു മുമ്പിൽ…. എന്റെ ചിന്തകൾ പതിയെ മുറിഞ്ഞു ” ഉച്ചക്ക് ചായ കുടിക്കാൻ ഇയാൾക്കെന്താ പിരാന്താണൊ..ഇത് ഉദ്ദേശം വേറെയാണ്….

ഞാൻ ഭാവം മുഖത്ത് പ്രകടിപ്പിക്കാതെ ചായ തയ്യാറാക്കി കൊടുത്തു…. “ഇനിയെന്താ കുട്ടീടെ അടുത്ത പ്രോഗ്രാം…. അയാൾ വിടാനുളള ഭാവമില്ല… ”

ഊണു കഴിക്കാൻ വീട്ടിൽ പോകണം…. “കൂടുതൽ തമാശിക്കരുത് ട്ടൊ…. അയാൾ കുറച്ചു കടുപ്പിച്ച് പറഞ്ഞെങ്കിലും ഞാൻ ഗൗനിച്ചില്ല…. ” എന്റെ വീട്ടിലൊരു ഒഴിവുണ്ട്….ഇയാൾക്ക് താല്പര്യമെങ്കിൽ ആലോചിക്കാം…. ‘ഇയാൾടെ വീടെന്താ പേയിം ഗസ്റ്റിനെ താമസിപ്പിക്കുന്നതാണൊ….. “ഈ പേയിം ഗസ്റ്റിനെ സ്ഥിരമായിട്ട് പാർപ്പിക്കാൻ തയ്യാറാണ്.

പഴയതൊന്നും അറിയണ്ട പറയുകയും വേണ്ട.ഇയാൾക്ക് സിവിൽ സർവീസ് എഴുതാം.ജോലി കിട്ടിയാൽ ആ ശമ്പളം തന്റെ വീട്ടിൽ കൊടുക്കാം എന്റെ വീട്ടിൽ എന്റെ ഭാര്യാപദവി അലങ്കരിച്ചുകൊണ്ട്….. അയാൾ പറഞ്ഞതും ഞാൻ ചൂളിപ്പോയി.അയാൾ പറയുന്നത് അത്മാർത്ഥമായിട്ടാണ്..വാക്കുകളിൽ അത് പ്രകടമാണ്… പെട്ടന്നെന്റെ മുഖം ലജ്ജയിൽ തുടുത്തു….. ” എന്തായാലും വീട്ടിൽ വന്ന് ആലോചിക്ക്….

ഞാൻ ഈ പ്രാവശ്യം എടുത്തടിക്കാതെ പറഞ്ഞു…. “അപ്പോൾ ചുള്ളിക്കമ്പിനു പതിയെ പറയാനും അറിയാം ല്ലെ….

ഞാൻ മുഖം കുനിച്ച് നിന്നു…. ” അല്ല മോൻ ഇവിടിരിക്കുകയാണൊ വീട്ടിലേക്ക് വാ….. കടയിൽ വന്നു കയറിയ അച്ഛൻ അദ്ദേഹത്തോട് പരിചയഭാവം പ്രകടിപ്പിക്കുന്നത് കണ്ടു ഞാൻ ഞെട്ടി…. “എടി മോളെയിത് നിന്നെ പെണ്ണുകാണാൻ വന്ന ചെറുക്കനാ…നിനക്കൊരു സർപ്രൈസ് ആകട്ടെയെന്ന് മോൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു…. എന്തു മറുപടി പറയണമെന്നറിയാതെ ഞാൻ മുഖം കുനിച്ചു നിന്നു…. ” വീട്ടുകാരെയും കൂട്ടി ഉറപ്പിക്കാനായി അടുത്ത ദിവസം ഞങ്ങൾ വീട്ടിലേക്ക് വരുന്നുണ്ട്….

അച്ഛനോടായിട്ടാണ് അദ്ദഹമത് പറഞ്ഞതെങ്കിലും കണ്ണുകൾ എന്റെ മുഖത്തായിരുന്നു….. “നിറഞ്ഞ സന്തോഷത്തോടെ അതിലുപരി ആത്മാർത്ഥമായി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി ഞാൻ സമ്മതം അറിയിച്ചു….. ” എന്റെ വീട്ടുകാർക്ക് കൂടി ഇഷ്ടപ്പെട്ട ചെറുക്കൻ ആയതിനാൽ…..

ശുഭം…

ലൈക്ക് & കമന്റ് ചെയ്യണേ…

NB: ഒരാളുടെ ലൈഫ് ആണ്… കുറച്ചു ഭാവനയും കൂടി ചേർത്തിട്ടുണ്ട്❤️

രചന: സുധീ മുട്ടം

Leave a Reply

Your email address will not be published. Required fields are marked *