അസുരപ്രണയം, തുടർക്കഥയുടെ ഭാഗം 23 വായിക്കൂ…

രചന : PONNU

“”പേര് വിളിച്ചോളൂ…. “”

അവിടം ആ ശബ്ദം മുഴങ്ങി ….

തന്റെ കുഞ്ഞിന്റെ ചെവിയിൽ പതിയെ ദേവ് പേര് വിളിച്ചു….

“ദീക്ഷിത…. ദീക്ഷിത ദേവ്.. ”

കുറുമ്പി പെണ്ണ് പേര് കേട്ടതും കൈകാലിട്ട് അടിക്കാൻ തുടങ്ങി…..

ദേവിന്റെ താടിയിൽ പിടിച്ച് വലിച്ചതും അവൻ കുഞ്ഞിന്റെ കൈയ്യിൽ ചെറുതായി അടിക്കുന്ന പൊലെ ഒന്ന് കാണിച്ചതെ ഉള്ളു… കുഞ്ഞിപ്പെണ്ണ് കണ്ണ് രണ്ടും നിറച്ച് ചുണ്ട് പുറത്തേക്കിട്ട് വിതുമ്പി കരയാനുള്ള പുറപ്പാടിൽ എത്തിയിരുന്നു…

“അച്ചോടാ…. അച്ഛന്റെ ദച്ചു മോള് കരയുവാണോടാ… അച്ഛ വെറുതെ ചെയ്തതല്ലേ….. കരയല്ലേടാ….. ”

ദേവ് കുഞ്ഞിനെ താലോലിച്ചുകൊണ്ട് പറഞ്ഞെങ്കിലും കുറുമ്പി പെണ്ണ് കേട്ടില്ല… ഒരൊറ്റ കരച്ചിലായിരുന്നു പിന്നീട്… ഇടക്കിടക്ക് ആമി വന്ന് ദേവിനെ അടിക്കാൻ പോകുന്ന പൊലെ കാണിക്കുമ്പോൾ മാത്രം കരച്ചിൽ സ്വിച് ഇട്ട പൊലെ നിൽക്കും. അടിക്കാതെ ആമി കൈമാറ്റുമ്പോൾ പിന്നെയും കരച്ചിൽ തുടങ്ങും.. അവസാനം ആമി തന്നെ കുഞ്ഞിനെ എടുത്തുകൊണ്ടു മുറിയിലേക്ക് പോയി കുഞ്ഞിന് പാല് കൊടുത്തു…

“ആമി ഡി…… മാസങ്ങൾ ആയിട്ട് ഞാൻ പട്ടിണി ആണേ… ഇന്നെങ്കിലും ഒന്ന് മാറ്റി താ പെണ്ണെ…. മോളുറങ്ങി.., നമുക്ക് രണ്ടാൾക്കും കൂടി താഴെ കിടക്കാം… വാ.. Plz…..

കുഞ്ഞിനെ ഉറക്കിയപ്പോൾ തന്നെ 12 മണി ആയിരുന്നു.. ക്ഷീണത്തോടെ ഉറങ്ങാൻ കിടന്നതും ദേവ് ആമിയെ തട്ടി വിളിച്ചുകൊണ്ട് പറഞ്ഞതും കേട്ടപാടെ അവൾക്ക് ദേഷ്യം വന്നു..

“ദേ… എന്റെ കൈയ്യിന്ന് മേടിക്കണ്ടേൽ മിണ്ടാതെ കിടന്നോ… പാതിരാത്രി ഓരോരോ മോഹങ്ങള്… അങ്ങോട്ട് മാറി കിടക്ക്… ഒന്നാമത്തെ ക്ഷീണം കാരണം ഉറക്കം വന്നിട്ട് വയ്യ.

അപ്പോഴാണ് ഓരോരോ ഉഡായിപ്പും പറഞ്ഞുകൊണ്ട് വരുന്നത്….

ആമി അപ്പൊ തന്നെ തലവഴിയേ മുണ്ടും മൂടി കിടന്നു….ഇനി ചെന്നിട്ടും കാര്യമില്ല എന്നറിയാവുന്നത് കൊണ്ട് ദേവും മുണ്ടും മൂടി കിടന്നു.

❤❤❤❤❤❤❤❤❤❤

“ഡീ അഭി… നീ നമ്മുടെ ദച്ചു മോളെ കണ്ടോ…

എന്ത് ക്യൂട്ട് ആണല്ലേ… ”

രാത്രിയുടെ മൂന്നാം യാമങ്ങളിൽ അഭിയുടെ കഴുത്തിലായി മുഖം ചേർത്തുകൊണ്ട് അക്കു പറഞ്ഞു.

“Ha ശെരിയാ… ഏട്ടത്തിയെ പോലെ ക്യൂട്ട് ആണ്. അതുപോലെ തന്നെ ഏട്ടന്റെ ലുക്ക്‌ ഉം ഉണ്ട്…

എന്താണ് ഇപ്പൊ അങ്ങനെ പറയാൻ കാരണം… എന്തോ ഉണ്ടല്ലോ….

അവന് നേരെ തിരിഞ്ഞു കിടന്നുകൊണ്ട് അഭി പറഞ്ഞതും അക്കു ഒരു കള്ള ചിരിയോടെ അവളിലേക്ക് ചേർന്ന് കിടന്നു…..

“അതോ…. നമുക്കും വേണ്ടേ വാവ…..

നിനക്ക് ഇതിനൊന്നും ആഗ്രഹം ഇല്ലേടി ദുഷ്ട്ടേ…

“ആഗ്രഹം ഉണ്ടല്ലോ…. കുഞ്ഞും വേണം…

ദൈവം തന്നാൽ അല്ലെ പറ്റു ഏട്ടാ… ”

“അതിനാദ്യം നമ്മൾ ട്രൈ ചെയ്യണം മുത്തേ…

ഞാൻ പാതി ദൈവം പാതി എന്നല്ലേ…. നീ ഇങ്ങ് വന്നേ…. ഇപ്പൊ തന്നെ തുടങ്ങിയേക്കാം…. ”

അഭി എന്തെങ്കിലും പറയും മുൻപേ തന്നെ അക്കു അവളുടെ അധരങ്ങൾ കവർന്നിരുന്നു..

അവന്റെ ചുണ്ടുകൾ അധരത്തിൽ നിന്നും താഴേക്ക് സഞ്ചരിച്ചു…. ഓരോ വസ്ത്രങ്ങളും അഴിച്ചുമാറ്റികൊണ്ട് അക്കു അവളിൽ അമർന്നു….. അവളുടെ ശരീരമാകെ അവന്റെ നാവും പല്ലും കുസൃതി കാണിച്ചുകൊണ്ടിരുന്നു….

അനുവാദത്തിനായി അവളെ നോക്കിയതും നാണം കലർന്ന പുഞ്ചിരി അവന് സമ്മാനമായി നൽകി അവൾ. അവനും പുഞ്ചിരിയോടെ അവളിലേക്ക് പടർന്നു കയറി…. ചെറുനോവ് നൽകി അവൻ നൽകുമ്പോൾ വേദനയാൽ അവളിൽ നിന്നും ഉതിർന്ന കണ്ണുനീർ അവൻ ചുണ്ടുകളാൽ ഒപ്പിയെടുത്തു….

❤❤❤❤❤❤❤❤❤

കുഞ്ഞി ദച്ചു മോളെ കാതുകുത്തിപ്പിച്ച ശേഷം ജൂവല്ലറിയിൽ നിന്നും തിരികെ വീട്ടിലേക്ക് പോകുമ്പോൾ എല്ലാവരും ഏറെ സന്തോഷത്തിൽ ആയിരുന്നു…

അക്കുവും അഭിയും കുഞ്ഞിനെ എടുത്ത് വച്ച് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്.

മുൻസീറ്റിൽ ഇരിക്കുന്ന ആമിയും ദേവും അവരുടെ കളിചിരികൾ ഒക്കെ കണ്ടിരിക്കുന്നുണ്ട്…

“നമുക്ക് ആ വെള്ളച്ചാട്ടത്തിന്റെ അടുത്ത് പോയാലോ….കുറേ ആയില്ലേ പോയിട്ട്…..ഇപ്പൊ ആണേൽ അധികം തിരക്കും ഉണ്ടാവില്ല…. എല്ലാവരും റെഡി ആണോ പോയാലോ…..”

ഡ്രൈവിങ്ങിനിടയിൽ എല്ലാവരോടും ആയി ചോദിച്ചതും കുഞ്ഞിപ്പെണ്ണ് കാര്യം എന്താണെന്ന് മനസ്സിലായില്ലെങ്കിലും ആദ്യമേ കുഞ്ഞിരി പല്ല് കാട്ടി ചിരിച്ചു….

“ച്ചേ…. തേ…. ”

കൈകൊട്ടികൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട് പെണ്ണ്…

“ആഹാ…. എന്റെ മോളുടെ സമ്മതം കിട്ടി….

ഇനി ബാക്കിയുള്ളവർ പറയു… ”

ചിരിയോടെ അവൻ പറഞ്ഞതും ബാക്കി എല്ലാവരും സമ്മതം അറിയിച്ചു…..

അവരെല്ലാവരും കൂടി വെള്ളച്ചാട്ടവും കണ്ട് അവിടുത്തെ തന്നെ ഒരു കടയിൽ നിന്നും ആഹാരവും കഴിച്ചു…

“ഡീ കാറിൽ ഇരിക്കുന്ന ബോട്ടിൽ എടുത്തുവന്ന് കുഞ്ഞിന് പാൽ കൊടുക്ക്. ചെല്ല്… “(ദേവ്)

“എനിക്കിനി വയ്യ അങ്ങ് വരെ പോവാൻ.. നിങ്ങൾ പോയി എടുത്തിട്ട് വാ….”

അതിന് കലിപ്പിൽ അവളെ അവൻ കൂർപ്പിച്ചു നോക്കിയതും അവനെ നോക്കി കൊഞ്ഞനം കുത്തി മോൾക്ക് ഒരുമ്മയും നൽകി.

“പോയിട്ട് വാടി… ”

കുഞ്ഞ് പിന്നെയും ശക്തിയിൽ കരയാൻ തുടങ്ങിയതും കാറിൽ ഇരിക്കുന്ന ഫീഡിങ് ബോട്ടിൽ എടുക്കാനായി ആമി ദൂരെ ഒതുക്കി ഇട്ടിരിക്കുന്ന കാറിനടുത്തേക്ക് പോയി…

കുറേ നേരം ആയിട്ടും ആമിയെ കാണാതായപ്പോൾ ദേവിന് ദേഷ്യം കയറി.. കുഞ്ഞിവിടെ കരയുന്നത് ശ്രെദ്ധിക്കാതെ ആമി ഇത്രയും നേരം വരാതെ ആയതും ദേവ് കുഞ്ഞിനെ അഭിയെ ഏല്പ്പിച്ചു…..

കാറിനടുത്തേക്ക് നടന്നതും പെട്ടെന്ന് തന്നെ മുന്നിൽ സംഭവിച്ച കാര്യം കണ്ടിട്ട് ഞെട്ടി പോയി….

കൈയ്യിൽ നിന്നും ഫോൺ താഴേക്ക് വീണ് ചിന്നിചിതറി……

മുന്നിൽ എരിയുന്ന അവന്റെ കാർ കണ്ടതും ശരീരം തളരുന്ന പോലെ തോന്നി അവന്…… കാറിൽ നിന്നും ഒരാൾ പുറത്തേക്ക് എടുത്ത് ചാടി…..ശരീരമാകെ തീ ബാധിച്ച് ഉറക്കെ അലറി കരയുന്ന ആളെ ആർക്കും രക്ഷിക്കാൻ ആയില്ല…..

“‘അആഹ്ഹ……. അയ്യോ…….

ആഹ്ഹഹ്ഹ……

എരിയുന്ന തീയിൽ കിടന്ന് അലറി കരയുന്നവൾക്ക് ആമിയുടെ അതേ ശബ്ദം ആയിരുന്നു….

ശബ്ദം കേട്ടുകൊണ്ട് ഓടി എത്തിയ അഭിയും അക്കുവും കാണുന്നത് ആമി എന്ന് വിളിച് ഉറക്കെ കരയുന്ന ദേവിനെയാണ്..

കത്തി എരിയുന്നവളിലേക്ക് പോകാൻ തുനിയുന്ന ദേവിനെ ആളുകൾ ചേർന്ന് പിടിച്ചു മാറ്റുന്നുണ്ട്..

“ആമി…… അയ്യോ…… എന്നെ വിട്…

ന്റെ… ന്റെ ആമിയെ രക്ഷിക്കട്ടെ….. എന്നെ വിട്…ആാാ…….”

ആളുകളുടെ കൈയ്യിൽ നിന്നും കുതറി മാറാൻ നോക്കികൊണ്ട് അവൻ പൊട്ടി കരഞ്ഞു…..

അക്കു വേഗം ദേവിന്റെ അടുത്തേക്ക് വന്ന് അവനെ തടഞ്ഞു വച്ചു…. അഭി ആണേൽ കണ്ട ഷോക്കിൽ കുഞ്ഞിനേയും കൊണ്ട് തളർന്നുകൊണ്ട് താഴേക്ക് ഊർന്നിരുന്നു…..

“”മ്മേ…… “””

കുഞ്ഞിപ്പെണ്ണ് എരിഞ്ഞു തീരുന്ന ആമിയെ നോക്കി കരഞ്ഞു…… തളർന്ന് ഇരിക്കുന്ന അഭിയിൽ നിന്ന് ഒന്ന് രണ്ട് സ്ത്രീകൾ വന്ന് കുഞ്ഞിനെ എടുത്തു. അഭിയെ താങ്ങി പിടിച്ചു കൊണ്ട് നിന്നു…

അവസാന കണികയും കത്തി തീർന്നതും തളർന്നു കൊണ്ട് ദേവ് ബോധരഹിതനായി വീണിരുന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : PONNU

Leave a Reply

Your email address will not be published. Required fields are marked *