മതി മീനു നിർത്തിക്കോ നിന്റെ നാടകം, ഏതേലും സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന വന്നു കാണും അല്ലേ

രചന : ആദി ദേവ്

ഒടുക്കം എല്ലാ പെൺകുട്ടികളെ പോലെ നീയും….

നിനക്കൊകെ പ്രണയിക്കുന്ന നാളിൽ അറിയില്ലേ വീട്ടിൽ ഏട്ടൻ ഉണ്ട് അമ്മയുണ്ട് എന്നൊന്നും….

ഞങ്ങൾ ആണുങ്ങൾക്ക് തലയ്ക്കു പിടിക്കുമ്പോ ആണോ നീയൊക്കെ ഇത് മനസിലാക്കുന്നത്……

ഉണ്ണിയേട്ടാ ഞാൻ….

മതി മീനു നിർത്തിക്കോ നിന്റെ നാടകം ഏതേലും സർക്കാർ ഉദ്യോഗസ്ഥന്റെ ആലോചന വന്നു കാണും തേക്കാൻ അത് പറയാൻ പറ്റില്ലാലോ

അതിനാവും ഏട്ടൻ എന്നൊരു ന്യായം….

ഉണ്ണിയേട്ടാ പറയുന്ന വാക്കുകൾ സൂക്ഷിച്ചു പറയണം ആത്മാർത്ഥമായി തന്നെയാണ് ഞാൻ സ്നേഹിച്ചത് എന്റെ സ്നേഹത്തിന്റെ വില ഒരു സർക്കാർ കസേരയ്ക്കും നേടാൻ ആവില്ല ….

പക്ഷെ ഏട്ടൻ എനിക്കും അമ്മയ്ക്കും വേണ്ടി ജീവിതം നശിപ്പിച്ചവൻ ആണ്… ഇനിയൊരു തവണ കൂടെ ഞാൻ കാരണം ആ മനുഷ്യന്റെ തല ആരുടേയും മുന്നിൽ താഴ്രുത് എന്നൊരു ആഗ്രഹമേ എനിക്കുള്ളൂ…. അത്രയും പറഞ്ഞു മീനു നടന്നകന്നു.. അവൾ അകലുന്നത് നോക്കി നിൽക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ…. എന്റെ ജീവിതത്തിലേക്കു സന്തോഷങ്ങൾ മാത്രം നേടി തന്ന പെണ്ണാണവൾ…. എത്രയൊക്കെ ഞാൻ വേദനിപ്പിച്ചാലും എന്റെ പുറകെ വരുന്നവൾ……

സ്നേഹിക്കാൻ മാത്രം അറിയുന്നവൾ അതാണ് അവളുടെ ഏട്ടന്റെ കാര്യം വന്നപ്പോൾ എന്നെ വേണ്ടാതായത്…. വീട്ടിലെത്തിയിട്ടും മനസ്സ് ശാന്തമാകുന്നില്ല പകുതി ജീവൻ പോയത് പോൽ….

അവളെ ഒന്ന് വിളിച്ചു നോക്കാ എന്ന് കരുതി ഫോൺ എടുത്ത് വിളിച്ചു പക്ഷെ നിരാശയായിരുന്നു ഫലം അവളുടെ നമ്പർ സ്വിച്ച് ഓഫ്‌…. ഭ്രാന്ത് പിടിക്കും പോൽ തോന്നി അവളില്ലാതെ ഒരു നിമിഷം പോലും പറ്റുന്നില്ല…. ഈ തേപ്പ് കിട്ടുന്നവരെ സമ്മതിക്കണം…. ഒരുപാട് വട്ടം കോൺടാക്ട് ചെയ്യാൻ ശ്രമിച്ചു പക്ഷെ നടന്നില്ല….

****************

എന്താ ഏട്ടന്റെ കുട്ടിയുടെ മുഖം വാടിയിരിക്കുന്നേ???

ഏട്ടന് തോന്നാ ന്റെ മുഖം വാടിയില്ല…

മീനുവേ നിന്നെ ഇന്നോ ഇന്നലെയോ കാണാൻ തുടങ്ങിയതല്ല ഞാൻ…

എന്തായാലും നീ പറ….

ഒന്നുല്ല ഏട്ടാ വല്ലാത്തൊരു തലവേദന എന്നും പറഞ്ഞു എങ്ങനെയൊകെയോ ഏട്ടന്റെ മുന്നിന്നു രക്ഷപെട്ടു… പക്ഷെ എന്റെ പ്രണയം അത് നഷ്ട്ടമായിരിക്കുന്നു…

കണ്ണുകൾ നിറഞ്ഞൊഴുകുനുണ്ട്…. എന്നിൽ നിന്നും എന്തൊക്കെയോ നഷ്ടമാകും പോലെ….

ഉണ്ണിയേട്ടൻ ഇല്ലാതെ എനിക്ക്…. പറ്റണം എന്റെ ഏട്ടന് വേണ്ടി….ഓരോന്ന് ഓർത്തു എപ്പോഴോ ഉറങ്ങി പോയി….

*******************

നീ ഇത് വരെ എണീറ്റിലേ മീനുവേ നല്ലൊരു ദിവസായിട് പോത്ത് പോലെ കിടക്കാ….

രാവിലെ ഏട്ടന്റെ വിളി കേട്ടാണ് കണ്ണ് തുറന്നത്….

പിറന്നാളുകാരിക്ക് ഇത് വരെ നേരം വെളുത്തില്ലേ??? എണീറ്റു പെട്ടന്ന് നല്ല കുട്ടിയായി വാ നമുക്ക് അമ്പലത്തിൽ പോയി വരാം…

ഞാനില്ല ഏട്ടാ…

അത് പറഞ്ഞാ പറ്റില്ല നീയും വരണം…

അമ്പലത്തിലേക്ക് കയറുമ്പോ പോലും കണ്ണുകൾ തിരഞ്ഞത് ഉണ്ണിയേട്ടനെ ആയിരുന്നു… ഇല്ല വരില്ല

നീ പ്രാർത്ഥിച്ചു വാ ഏട്ടൻ പുറത്തു കാണും…

ദേവിയോട് കരഞ്ഞു പ്രാർത്ഥിച്ചു ഉണ്ണിയേട്ടനെ എനിക്ക് തന്നെ തരാൻ… അമ്പലത്തിനു മുന്നിൽ ഏട്ടൻ നിൽപ്പുണ്ട്….ഏട്ടനെ കാണുമ്പോൾ ഒക്കെയും ഉണ്ണിയേട്ടനെ ഓർത്തു പോവുകയാണ്….

മീനുവേ ഇങ്ങു വന്നേ….

ഏട്ടാ..

ന്റെ കുട്ടി എന്താ പ്രാർഥിച്ചത്…

അത്…

ഉണ്ണിയെ കിട്ടണേ എന്നാവും അല്ലെ???

അത് കേട്ടതും ഞാൻ ഞെട്ടിപ്പോയി…

ഏട്ടാ ഏട്ടൻ ഇത് എങ്ങനെ???

എനിക്ക് വേണ്ടി നിന്റെ പ്രണയം നീ കളഞ്ഞു എന്നറിഞ്ഞപ്പോ ആദ്യം അഭിമാനം തോന്നി പിന്നെ കുറ്റബോധവും…ഉണ്ണി കാണാൻ വന്നിരുന്നു എന്നെ എല്ലാം എന്നോട് പറഞ്ഞു…. ഞാനും അമ്മയും അതങ്ങ് ഉറപ്പിച്ചു… നിന്റെ സന്തോഷത്തേക്കാൾ വലുതാണോ ഞങ്ങള്ക്ക് വേറെ എന്തേലും….

ഏട്ടാ എന്നും പറഞ്ഞു മുറുകെ പുണരുമ്പോൾ കണ്ടു ഏട്ടന്റെ പുറകിലായി ഉണ്ണിയേട്ടനെ…..

ഉണ്ണിയേട്ടന്റെ കയ്യിലോട് എന്റെ കൈ വെച്ചു കൊടുക്കുമ്പോ ഏട്ടൻ പറയുന്നുണ്ടായിരുന്നു

നിന്നെ അറിയാത്ത ഒരാൾക്കു നിന്റെ സന്തോഷവും സ്വപ്നങ്ങളും തല്ലി കെടുത്തി കൊടുത്തിട്ട് എന്തിനാ… ഇവൻ നിന്നെ നോക്കിക്കോളും…. ഉള്ളിന്റെ ഉള്ളിൽ ഏട്ടൻ എന്ന വ്യക്തിയോടുള്ള സ്നേഹവും ബഹുമാനവും കൂടുകയായിരുന്നു….

ഇനിയൊരു ജന്മം തന്നാലും ഈ ഏട്ടന്റെ അനിയത്തിയായി ജനിക്കണം എനിക്ക്….

പ്രണയിക്കണം പ്രണയിച്ചയാളെ സ്വന്തമാക്കണം അത് വളർത്തി വലുതാക്കിയവരുടെ കണ്ണുനീർ കണ്ടാവരുത് അവരുടെ സമ്മതത്തോടെ സ്നേഹത്തോടെ….. ഏട്ടൻ എന്നും ഒരു പുണ്യമാണ്…ഏട്ടൻ എന്നത് ഇല്ലാത്തവർ ഏറെ ആഗ്രഹിക്കുന്ന ഒരു പുണ്യം…..

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ആദി ദേവ്

Leave a Reply

Your email address will not be published. Required fields are marked *