ഞാൻ ഈ വീട്ടിൽ കിടന്നു കുറേ കഷ്ട്ടപെടുന്നുണ്ട് കേട്ടോ, നിങ്ങള് കണ്ടില്ലെങ്കിലും എന്റെ ഈ കഷ്ട്ടപാട് ഗുരുവായൂരപ്പൻ കാണുന്നുണ്ട്…

രചന : നൂർ നാസ്

അടുക്കളയിലെ ജോലിയൊക്കെ കഴിഞ്ഞ് അതെ വിയർപ്പോടെയും അഴുക്കോടെയും മുറിയിലേക്ക് കയറിവന്ന് ഫാനിന്റെ സ്പീഡ് ഇത്തിരി കൂട്ടിയ ശേഷം ലൈറ്റും ഓഫ് ചെയ്ത് ബെഡിലേക്ക് വീഴുന്ന മാളവിക..

എന്തൊക്കയോ പിറു പിറുത്തുക്കൊണ്ട് തിരിഞ്ഞു കിടന്നപ്പോൾ ഇരുട്ടിൽ നിന്നും ഒരു ശബ്‌ദം..

അത് വേണു ആയിരുന്നു..

എന്താ മാളവികെ ഇത് എല്ലാത്തിനും ഒരു അടുക്കവും ചിട്ടയുമൊക്കെ വേണ്ടേ.

ദേഹത്തു ഇത്തിരി വെള്ളമെങ്കിലും ഒഴിച്ചു വന്ന് കിടന്നുടെ..?

മാളവിക കിടന്ന അതെ കിടപ്പിൽ കിടന്നുക്കൊണ്ട്

അതിനൊന്നും ഈ വിട്ടിൽ സമയം കിട്ടില്ലല്ലോ.?

പ്രായമായ ഒരു അച്ഛനും നിത്യ രോഗിയായ ഒരു അമ്മായിമ്മയും..

അതിനിടയിൽ കിടന്നു വീർപ്പ് മുട്ടാൻ ഈ ഞാനും…

ഞാൻ ഈ വീട്ടിൽ കിടന്നു കുറേ കഷ്ട്ടപെടുന്നുണ്ട് കേട്ടോ…

നിങ്ങള് കണ്ടില്ലെങ്കിലും എന്റെ ഈ കഷ്ട്ടപാട് ഗുരുവായൂരപ്പൻ കാണുന്നുണ്ട്….

വേണു ചിരിച്ചുക്കൊണ്ട്.. പ്രായമായ അച്ഛനെയും അമ്മയെയും നോക്കുന്നത് ഒരു പാപം ആണെന്ന് ഒരു ദൈവവും പറയില്ലടി.

പുണ്യമേ കിട്ടും..

വേണു തുടർന്നു…

നിനക്ക് അറിയോ മകളെ കെട്ടിച്ചു വിടാൻ സ്ത്രീധനം കൊടുക്കാൻ ഒരു ഗതിയും ഇല്ലാതെ എന്റെ അച്ഛന്റെ ചങ്ങാതി അതായത് നിന്റെ അച്ഛൻ.

ഒരീസം ഈ പടിക്കൽ കേറി വന്നു.

നിന്നെ കെട്ടിച്ചു വിടാൻ ഉള്ള കാശിനു വേണ്ടി പല വാതിലുകളും മുട്ടി അലഞ്ഞു തിരിഞ്ഞ് ഒടുവിൽ എല്ലാം വഴികളും അടഞ്ഞപ്പോൾ

ഇങ്ങോട്ട് കേറി വന്നു അതായത് ഈ വീട്ടിലേക്ക്…

ഉമ്മറത്ത് തളർന്നു ഇരിക്കുന്ന നിന്റെ അച്ഛന്റെ വായിൽ നിന്നും വീഴുന്നത് മരണ ചിന്തകൾ മാത്രം.

ഒടുവിൽ എന്റെ അച്ഛനോട് കരഞ്ഞുക്കൊണ്ട് ഒരു ചോദ്യം ഗോപാലാ നിന്റെ കൈയിൽ വല്ല കാശും ഇരിപ്പുണ്ടോ.?

എവിടെന്നും ഒത്തില്ലടാ ഞാൻ എങ്ങനെ വെറും കയ്യോടെ വീട്ടിൽ കേറി ചെല്ലും..

അവിടെ എന്റെ മോളും ഭാര്യയുമൊക്കെ പ്രതീക്ഷയോടെ കാത്തിരിപ്പുണ്ടാകും.

ചെക്കന്റെ വീട്ടിലെ പണം എത്തിക്കേണ്ട അവസാന ദിവസമാണ് നാളെ..

അവർ ആണെങ്കിൽ കാശ് വിട്ടുള്ള ഒരു കളിയുമില്ല…

നിന്റെ അച്ഛന്റെ അവസ്ഥ കണ്ട് എന്റെ അച്ഛൻ ഒരു ചോദ്യം അങ്ങോട്ട്‌ ചോദിച്ചു..

എന്താന് അറിയോ..?

അയ്യോ മാധവാ എന്റെ കൈയിൽ എവിടെന്നാ ഇത്രയും അധികം കാശ്..

ഏതായാലും കല്യാണം മുടങ്ങും എന്നോർത്ത് നീ വിഷമിക്കണ്ട എനിക്കും ഉണ്ടല്ലോ ഒരു മോൻ..

അവൻ കെട്ടും നിന്റെ മോളുടെ കഴുത്തിൽ താലി

അതിന് നീ എനിക്ക് സ്ത്രീധനം ഒന്നും തരേണ്ട നിന്റെ ഈ സ്നേഹം തന്നെയാണ്

ഞങ്ങൾക്ക് തരാനുള്ള സ്ത്രീധനം.

അല്ലെ മോനെ..?

അതും പറഞ്ഞ് എന്റെ തിരുമാനം അറിയാൻ എന്നെ നോക്കുന്ന അച്ഛൻ..

ആ നോട്ടത്തിൽ ഉണ്ടായിരുന്നടി സമ്മതിക്ക് മോനെ എന്ന ഒരു യാചന ഭാവം..

നിന്നെ പെണ്ണ് കാണാൻ നിന്റെ വീട്ടിൽ വന്നപ്പോൾ അടുക്കളയുടെ വാതിലിനു മറവിൽ നിന്ന്

നാണത്തോടെ നീ ഒരു കാര്യം പറഞ്ഞു

ഓർക്കുന്നുണ്ടോ അത്..

എന്റെ അച്ചനും അമ്മയും നിന്റെ ദൈവങ്ങൾ ആണെന്ന്..

ആ ദൈവങ്ങളെയല്ലെ. നീ നിന്റെ തലയണ മന്ത്രത്തിലൂടെ ഈ വീട്ടിന്ന് പുകച്ചു പുറത്ത് ചാടിക്കാൻ നോക്കുന്നെ…??

ഇന്ന് രാവിലെ വരെ എന്റെ അമ്മ എന്നോട് പറഞ്ഞു മാളവിക അതൊരു പാവം കുട്ട്യാ.

ഈ വീട്ടിൽ കേറി വന്ന അന്ന് തൊട്ട് അതിന് വിശ്രമം എന്താണ് എന്ന് പോലും അറിഞ്ഞിട്ടില്ല..

അമ്മയ്ക്ക് സുഖം ആകുന്നത് വരെ അവൾക്കൊരു കൈ സഹായത്തിനു ഒരു വേലക്കാരിയെ കിട്ടോ എന്ന് നോക്കാൻ..

മാളവിക തലയണയിൽ മുഖം ചേർത്ത് വിങ്ങി പൊട്ടുന്ന നേർത്ത ശബ്‌ദം കേട്ട് ആവണം..

വേണു അവളെ നെഞ്ചോടു ചേർത്ത് വെച്ച് കൊണ്ട് പറഞ്ഞു..

മാളവികെ നീ എന്റെ മനസിൽ നിന്നും പിഴുതു എടുത്ത് എറിയാൻ വെമ്പൽ കൊള്ളുന്ന വേരുകൾ ഉണ്ടല്ലോ.?

അതിന്റെ അവസാനം എന്റെ ഹൃദയത്തിലാണ്..

ഇനി അങ്ങനെ ചെയ്യരുത് എനിക്ക് നോവും….

എനിക്ക് എന്നല്ല അച്ഛനെയും അമ്മയെയും ഇഷ്ട്ടപെടുന്ന എല്ലാ മക്കൾക്കും നോവും.

കാരണം അത് അങ്ങനെയാണ്….

പിന്നീട് ഒരിക്കലും മാളവികയുടെ മന്ത്രം ആ മുറിയിലെ തലയണ കേട്ടില്ല.

കാരണം മാളവികയുടെ മനസിലെ കുറ്റബോധത്തിന്റെ ശവ പറമ്പിൽ അതിനെ മാളവിക അടക്കി കഴിഞ്ഞിരിക്കുന്നു…

പിറ്റേന്ന് രാവിലെ വേണുവിന്റെ അമ്മയുടെ മുറിയുടെ വാതിൽക്കൽ നിന്നുക്കൊണ്ട്

മാളവിക ഇവിടെയിപ്പോ ഒരു വേലക്കാരിയുടെ ആവശ്യമില്ല അമ്മേ…

എന്റെ അമ്മയുടെയും അച്ഛന്റെയും കാര്യം നോക്കാൻ ഞാൻ തന്നേ ധാരാളം..

അതും പറഞ്ഞ് മാളവിക അടുക്കളയിലേക്ക് പോകുമ്പോൾ.

നിറഞ്ഞ കണ്ണുകൾ തുടക്കുന്ന അമ്മ..

ഇതൊക്കെ കണ്ടും കേട്ടും സന്തോഷിച്ചു നിൽക്കുന്ന വേണുവിന്റെ മുഖത്ത് കാണാ..

തന്റെ ജീവിത പുസ്തകത്തിലെ പ്രധാനപെട്ട മാളവിക എന്ന പേജിലെ കുറേ തെറ്റുകൾ തിരുത്തിയ സന്തോഷ ഭാവങ്ങൾ..

തിരുത്താൻ പറ്റാത്ത ഒരു തെറ്റ് ഉണ്ടോ ജീവിതത്തിൽ ?

ചിലരുടെ ജീവിതത്തിൽ ഒരുപക്ഷെ ഉണ്ടങ്കിൽ അത് വാശി എന്ന രണ്ടക്ഷരം മാത്രമായിരിക്കും…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : നൂർ നാസ്

Leave a Reply

Your email address will not be published. Required fields are marked *