വേഴാമ്പൽ തുടർക്കഥയുടെ ഭാഗം 23 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

ആദി തളർച്ചയോടെ നിലത്തേക്കിരുന്നു.. ധ്രുവി നിറഞ്ഞുവന്ന കണ്ണുകൾ അമർത്തി തുടച്ചു.

ആദിയുടെ അടുത്തേക്ക് ചെന്നു..

” ആദി.. ” ധ്രുവി അവന്റെ തോളിൽ കൈ വെച്ചു.. ആദി പകപ്പോടെ ധ്രുവിയെ നോക്കി..

” മമ്മ.. മമ്മ പോയോ എന്നെ വിട്ട്… ”

അവന്റെ അപ്പോഴത്തെ ഭാവം നിർവചിക്കാൻ കഴിയില്ലായിരുന്നു… ധ്രുവി അവന്റെ ചോദ്യത്തിന് തലയാട്ടി..

” കൃഷ്ണയെ രക്ഷിക്കാൻ വേണ്ടി ആന്റി… ”

ബാക്കി പറയാനാവാതെ അവൻ തല കുനിച്ചു..

ആദി കണ്ണുകൾ ഇറുക്കെ മൂടി. അവൻ ഒരു കാല് നീട്ടി മറ്റേ കാൽ മടക്കി വെച്ചു തല താഴ്ത്തി ഇരുന്നു..അപ്പോഴേക്കും കിരണും ക്രിസ്റ്റിയും എത്തിയിരുന്നു.. ആദിയെ രണ്ടാളും മിഴിച്ചു നോക്കി..

പിന്നെ ധ്രുവിയെയും…

” ആന്റി എവിടെടാ.. “? ക്രിസ്റ്റി

” പോയ്‌.. ” ധ്രുവി നിറകണ്ണുകളോടെ തല താഴ്ത്തി..

“ടാ..” ക്രിസ്റ്റി അവന്റെ കഴുത്തിനു കുത്തിപിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി..

” നീ എന്താടാ പറഞ്ഞത്.. ” ക്രിസ്റ്റി

” പോയി… ഇനി വരില്ല.. ” ധ്രുവി അവന്റെ കൈ വിടുവിച്ചു പറഞ്ഞു.. ക്രിസ്റ്റി ഞെട്ടലോടെ അവനെ നോക്കി… ക്രിസ്റ്റി തലമുടി കൊരുത്ത് വലിച്ചു..

” ആ.. ” ചുമരിൽ മുഖം ചേർത്ത് അവൻ അലറി കരഞ്ഞു.. ചുമരിൽ പലവട്ടം കൈകൊണ്ട് ഇടിച്ചു.. കിരണിന്റെ നിറഞ്ഞ കണ്ണുകൾ അപ്പോഴും ആദിയിൽ തന്നെ ആയിരുന്നു.. നിർവികാരനായി ഇരിക്കുന്ന അവന്റെ മുഖം കിരണിനെ കൂടുതൽ ഭയത്തിലാക്കി..

” ടാ.. ” കിരൺ ആദിയെ വിളിച്ചു. ആദി നിലത്തുനിന്നും ദൃഷ്ടി മാറ്റതെ മൂകമായിരുന്നു.

” ഡാ.. ” കിരൺ കരഞ്ഞുകൊണ്ട് അവനെ കുലുക്കി വിളിച്ചു.. ” ആന്റി.. ആന്റി പോയിന്ന്.. ”

കിരൺ ആദിയുടെ ചുമലിൽ അമർത്തി പിടിച്ചു… ” ഒന്ന് കരയെടാ നീ.. ” കിരൺ അവനെ പിടിച്ച് കുലുക്കി..

” ആദി സർ ” ഡോക്ടർ

ആദി ഒന്ന് ഡോക്ടറെ നോക്കി..

” ബാക്കി കാര്യങ്ങൾ.. ” ഡോക്ടർ ആദിക്ക് നേരെ പേപ്പർ നീട്ടി.. ആദിയുടെ നെറ്റി ചുളിഞ്ഞു.

” പോസ്റ്റ്മോർട്ടം.. ” ഡോക്ടർ.

ആദി തല വിലങ്ങനെയാട്ടി..

” വേണ്ട മമ്മയെ മുറിക്കണ്ട.. നോവും.. ”

ആദി.. ഒരു തുള്ളി കണ്ണീർ പോലും പൊഴിക്കാതെ നിർവികാരമായ അവന്റെ മറുപടിയിൽ ഡോക്ടർ ഒന്ന് പകച്ചു.അയാൾ എല്ലാവരെയും മാറി മാറി നോക്കി..

കിരൺ മെല്ലെ എഴുനേറ്റു ആ പേപ്പർ വാങ്ങി സൈൻ ചെയ്തു.. ഡോക്ടറോട് കണ്ണടച്ച് പൊക്കോളാൻ പറഞ്ഞു.. ആദി അപ്പോഴും തല വിലങ്ങനെ ആട്ടുന്നുണ്ടായിരുന്നു..

” മമ്മക്ക് നോവും.. ” ആദി

കിരൺ മുഖം ശക്തമായി തുടച് ആദിക്ക് നേരെ ഇരുന്നു..

” ആദി പോസ്റ്റ്മോർട്ടം വേണം ” കിരൺ

” വേണ്ട.. വേണ്ട.. മമ്മക്ക് നോവും.. ” ആദി.

കിരൺ കണ്ണടച്ച് ശ്വാസം വലിച്ചു വിട്ടു.. അവൻ ആദിയെ നോക്കി തല വിലങ്ങനെയാട്ടുന്നുണ്ട്..

കിരൺ കൈ വീശി ഒന്ന് കൊടുത്തു.. ആദി ഒരു വശത്തേക്ക് മറിഞ്ഞു വീണു.. ക്രിസ്റ്റി ഇതെല്ലാം കണ്ട് കണ്ണുകൾ ഇറുക്കെ മൂടി..

” ആന്റി പോയ്‌… ഒന്ന് കരയെടാ..നീ… മൈ*****. ” കിരൺ.

ആദി അങ്ങനെ തന്നെ കിടന്നു.. അവൻ ചുരുണ്ടുകൂടി.. ധ്രുവി അവനെ പകപ്പോടെ നോക്കുന്നുണ്ടായിരുന്നു.. പത്തു മിനിട്ടോളം ആദി അങ്ങനെ തന്നെ കിടന്നു.. പിന്നെ മെല്ലെ എഴുനേറ്റു..

ക്രിസ്റ്റി നിലത്തിരുന്നു കാലിനിടയിൽ മുഖം പൂഴ്ത്തി കരയുന്നുണ്ടായിരുന്നു.. കിരൺ ആദിയുടെ അടുത്ത് തന്നെ ഇരിക്കുന്നുണ്ട്..

ആദി ആരെയും നോക്കാതെ എഴുനേറ്റു വേഗത്തിൽ നടന്നു.. അവൻ പോവുന്നത് നോക്കി ബാക്കി മൂന്നാളും അവന്റെ പുറകെ ഓടി..ഹോസ്പിറ്റലിൽ മുകളിൽ ഏറ്റവും ടോപിലേക്കാണ് ആദി ഓടിയത്.. മുകളിൽ ചെന്നതും ആദി ഒന്ന് നിന്നു..

അവൻ അവിടെ മുട്ട് കുത്തി നിന്ന് ആകാശത്തേക്ക് നോക്കി..

” മമ്മാ…. ” ആകാശത്തേക്ക് നോക്കിയവൻ അലറി വിളിച്ചു കരഞ്ഞു.. പുറകെ വന്ന കിരണും ക്രിസ്റ്റിയും അത് കണ്ട് നിന്നു.. പിന്നെ രണ്ടാളും അവനോടൊപ്പം ചേർന്നിരുന്നു അലറി കരഞ്ഞു….

മക്കളുടെ വിളി കാതോർത്തു നിന്ന പോലെ മഴ അവരിലേക്ക് ആർത്തുലച്ചു പെയ്തു… മഴയിലും ആദിയെ കെട്ടിപിടിച് കരയുന്ന കിരണിനെയും ക്രിസ്റ്റിയെയും ധ്രുവി കണ്ണിമ്മക്കാതെ നോക്കി നിന്നു..

കുറച്ച് നേരത്തിന് ശേഷം ആദി രണ്ടുപേരെയും തട്ടിമാറ്റി എഴുനേറ്റു.. അവന്റെ മുഖത്ത് ഭയാനകമായ ക്രൂരത വിരിഞ്ഞു..

കിരണും ക്രിസ്റ്റിയും എന്തിനും തയ്യാർ എന്നപ്പോൽ അവന്റെ പുറകെ നിന്നു.. ആദിയുടെ നനഞ്ഞ മുടിയിഴകൾ പകുതിയും നെറ്റി മറച്ചു കിടക്കുന്നുണ്ടായിരുന്നു.. ആദി തിരിഞ്ഞ് നിന്ന് ധ്രുവിയെ അടുത്തേക്ക് വിളിച്ചു..

” ആരാ.. “? ആദി

” അറിയില്ല.. ” ധ്രുവി

” നരൻ അവൻ തന്നെയാവും അല്ലാതാരാ ”

കിരൺ പല്ലുകടിച്ചു..

” കൊല്ലണം നായിന്റെ മോനെ.. ” ക്രിസ്റ്റിക്ക് ദേഷ്യം അടക്കാൻ കഴിയുന്നില്ല..

” ഹ് മ്മ് ” ആദി നനഞ്ഞ മുടികളുടെ കൈകൊണ്ട് ഉയർത്തി പുറകിലേക്ക് ആക്കി.. ഷർട്ടിന്റെ കൈ അഴിച് വെച്ചവൻ മുന്നോട്ട് നടന്നു.. പുറകെ കിരണും ക്രിസ്റ്റിയും..

” ഡാ നിൽക്ക് ഞാനൊന്ന് പറയട്ടെ.. ” ധ്രുവി മൂന്നാളോടും മാറി മാറി പറയുന്നുണ്ട്.. മൂന്നാളും അവനെ ഗൗനിക്കാതെ മുന്നോട്ട് നടന്നു.. മൂവരും എൻട്രൻസിന്റെ ഭാഗം എത്താറായി..

” ആദി സർ.. ” വെപ്രാളത്തോടുകൂടിയ സ്ത്രീ ശബ്ദം കേട്ടവൻ തിരിഞ്ഞ് നോക്കി..

Gynaecologist സുഷമ ഡോക്ടർ ആണ്.. അവർ ഓടി കൊണ്ട് ആദിയുടെ അടുത്തേക്ക് വരുന്നുണ്ട്.

അവരുടെ വെപ്രാളവും ടെൻഷനും കണ്ട് ആദിയുടെ നെറ്റി ചുളിച്ചു.. മൂന്നാളും അവരെ ഉറ്റുനോക്കി….

*******************

കഴിഞ്ഞ ഭാഗം വായിച്ചു ബിപി കൂടിയവരെ വർമ്മ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആക്കാമെന്ന് ആദി സർ ഓഫർ ചെയ്തിട്ടുണ്ട്.. ഫ്രീ ട്രീറ്റ്മെന്റ്.. 🙄😁

തുടരും..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : കാർത്തുമ്പി തുമ്പി

Leave a Reply

Your email address will not be published. Required fields are marked *