തല്ലിയും തോണ്ടിയും അവളെ ശല്യപെടുത്തുമ്പോൾ കിട്ടുന്ന ഒരു മനസുഗം ഉണ്ട്……

രചന : Vidhun ചോവേല്ലൂർ

ഡാ….

ഇറങ്ങി വരാനാണ് പറഞ്ഞത്

എറിഞ്ഞു താഴെ ഇടണോ ഞാൻ……

അമ്മ കാലത്ത് തന്നെ കലിപ്പിലാണ് കൂടെ

ഉമ്മറ തിണ്ണയിൽ ഇരുന്ന് അച്ഛന്റെ ചിരിയും

ഞാൻ ഒരു VIP…ഫാൻസ്‌ ആണ്

പഠിപ്പ് കഴിഞ്ഞു ചുമ്മാ വീട്ടിൽ ഇരിക്കുന്ന ഒരുത്തൻ അതുകൊണ്ട് തന്നെ ചില്ലറ ആവശ്യങ്ങൾക്ക് വേണ്ടി ഇച്ചിരി തരികിട കാണിക്കാറുണ്ട് ധനകാര്യം അച്ഛന്റെ കൈയിൽ ആണെങ്കിലും ഹോം മിനിസ്റ്റർ അമ്മയാണ്

പലചരക്ക് പച്ചക്കറി ഇത് രണ്ടിന്റെയും എസ്കോർട്ട് ഞാൻ ആണ് ഇച്ചിരി അഴിമതി കാണിക്കാറുണ്ട്

അത് കൂടുതലാവുമ്പോൾ അമ്മ ഇതുപോലെ കൈയോടെ പിടിക്കും

ഞാൻ വല്ല മരത്തിലും കയറും

അത് തന്നെ ആണ് ഇന്നത്തെയും അവസ്ഥ

സീൻ കോൺഡ്രാ…..

മുറ്റത്തുള്ള മാവ് മുത്തച്ഛൻ നട്ടതാണ്

അതുകൊണ്ട് തന്നെ മുത്തച്ഛനോട് വലിയ ആരാധനയാണ് മൂപ്പർക്ക് ദീർഘ ദൃഷ്ടി കൂടുതലാണ് എന്റെ കാര്യത്തിൽ…

ന്ന അമ്മേ ഇഷ്ടിക

എറിഞ്ഞു താഴെ ഇട്ടോ…..

ഡെക്കറേഷൻ ഒന്നും ഇല്ല ഡയറക്റ്റ് പറയാം

എന്റെ പെങ്ങൾ ആണ്

എരിതീയിൽ എണ്ണ ഒഴിക്കുന്ന ഒരു സാധനം

വീട്ടിലെ ഷെർലക്ക് ആണ്

എന്റെ കള്ളത്തരങ്ങൾ കറക്കം അങ്ങനെ തുടങ്ങിയ എല്ലാ കാര്യങ്ങളും ഒറ്റി കൊടുക്കുന്ന യൂദാസ് ഇത്രയും നിരീക്ഷണം പഠിപ്പിൽ കാണിച്ചിരുന്നാൽ IAS…കിട്ടണ്ട മുതലാണ്

രംഗം ശോകമാക്കുന്നില്ല…..

ഇനി നായികയുടെ ഇൻട്രോയിലേക്ക് കടക്കാം

മുറ്റത്തുനിന്ന് ഇതെല്ലാം കണ്ടു ചിരിക്കുന്ന മൂന്ന് പെണ്ണ് കുട്ടികളെ ഞാൻ കണ്ടു

ഇതെപ്പോ പൊട്ടി മുളച്ചു എന്ന് ഞാൻ മാനത്തിരുന്നു ആലോചിച്ചു

പറഞ്ഞിട്ട് കാര്യം ഇല്ല

എനിക്ക് ശുക്രൻ ആണ് ഇപ്പോൾ അല്ലെങ്കിൽ ഇങ്ങനെ തന്നെ വരില്ലായിരുന്നു

ബ്ലഡ് ബാങ്ക്…..

അതാണ് സംഭവം

ചെറിയ ചാരിറ്റി പ്രവർത്തനം

അല്ലെങ്കിലും ഈ പെണ്ണ്കുട്ടികൾ ചാരിറ്റി പ്രവർത്തനം ചെയുന്നത് കാണാൻ നല്ല രസമാണ്

അല്ലാതെ കുറെ പുട്ടിയും വാരി ഇട്ട്

ഏട്ടൻ മാരെ പാരവെയ്ക്കുന്നതല്ല ഹീറോയിസം

നിങ്ങളെ അല്ല എന്റെ പെങ്ങളെ പറഞ്ഞതാണ്

ഇനി നിങ്ങൾക്കെങ്ങനെ തോന്നി എങ്കിൽ

അത് തോന്നൽ മാത്രമാണ്‌ പെങ്ങളെ

അത് നോക്കണ്ട….

ഇവിടെ ഇങ്ങനെ ആണ്

അമ്മയും മകനുമായുള്ള സ്നേഹപ്രകടനം

അത്ര ഉള്ളു….

സിറ്റിയിലെ ഹോസ്പിറ്റലിൽ ആണ് അല്ലെ

നോട്ടീസ് വായിച്ചു അച്ഛൻ ഓരോന്ന് പറയുന്നുണ്ട്

ഏത് സമയതാണാവോ ഇതിൽ വലിഞ്ഞു കയറാൻ തോന്നിയത് താഴെ വലതും ആണെങ്കിൽ അവിടെ പോയി നിൽക്കാമായിരുന്നു….

മുഖം പിടികൊടുക്കാതെ ഞാനും താഴെ നടക്കുന്ന സംഭവങ്ങളിൽ തന്നെ വീക്ഷിച്ചു……

എന്തോ എഴുതി എടുത്തു അവർ അടുത്തുള്ള വീട്ടിലേക്ക് പോയി…

തല്ക്കാലം ജാമ്യം കിട്ടി

അമ്മ അമ്മയുടെ തിരക്കുകളിലേക്ക് പോയി

പതിയെ ഞാനും ഭൂമിയിൽ എത്തി

അല്ല അമ്മു…

അവർ എന്താ എഴുതി കൊണ്ട് പോയത്

അത് നിന്റെ പേരും നാളും നക്ഷത്രം എല്ലാം കൊടുത്തിട്ടുണ്ട് പുഷ്പാഞ്ജലി കഴിപ്പിക്കാൻ ആവും..

ഒരേ സമയം രണ്ട് ജാമ്യം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ അവളെ വെറുതെ വിട്ടു

വല്ലാത്ത ഒരു വായ ആണ് ഇവളുടെ

ബ്ലഡ് ഡൊണേഷൻ ആണ്

താല്പര്യം ഉണ്ടെങ്കിൽ നിനക്കും ചേരാം

അതാ മേശപുറത്ത് നോട്ടീസ് ഇരുപ്പുണ്ട് എന്ന് അച്ഛൻ….

അനുജത്തി കോളേജിൽ പോവുന്നവരെ ഉള്ളു

വീട്ടിൽ ഉള്ള കറക്കം തല്ലിയും തോണ്ടിയും അവളെ ശല്യപെടുത്തുമ്പോൾ കിട്ടുന്ന ഒരു മനസുഗം ഉണ്ട്……

അത്യാവശ്യം വീട്ടുകാര്യങ്ങളിൽ അമ്മയെ സഹായിക്കും ഒരു മണിയടി…..

പിന്നെ ഒരു ഒറക്കം

മൂന്ന് മണി മുതൽ ആറുമണി വരെ ഭയങ്കര ബിസി ആണ്

അമ്പലത്തിനടുത്തുള്ള ആൽതറയിൽ ഞങ്ങൾ എല്ലാം ഒത്തുചേരും ഒരു ആൽതറക്കൂട്ടം മൊത്തം VIP പിള്ളേർ ആണ്

നാടിന്റെ ഹൃദയഭാഗം

കോളേജ്… ട്യൂഷൻ സെന്റെർ…. എങനെ എല്ലാം ഇവിടെ ആണ്

അതുകൊണ്ട് തന്നെ ഈ മണിക്കൂറുകളിൽ ഞങ്ങൾ വളരെ ബിസി ആണ്….

അമ്പലത്തിന്റെ മുന്നിൽ ഇരുന്ന് ഇതാണോ പരിപാടി എന്ന് ചോദിച്ചാൽ ഉത്തരം ഒന്നേ ഉള്ളു

കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ട്ട അതുകൊണ്ട് തന്നെ വേറെ ചോദ്യങ്ങൾ ഇല്ല

ബാംഗ്ലൂർ ഡേയ്‌സ്…. .

ഇടക്കുള്ള പരിപാടിയാണ്

സിനിമയിലെ പോലെ അല്ല ഭയങ്കര ബോർ ആണ്

വലിയച്ഛൻ ഇവിടെ ആണ് ഇടക്ക് ഇടക്ക് ഓരോ ഇന്റർവ്യൂ ഉണ്ടാവും അതുകൊണ്ട് അമ്മ ഉന്തിതള്ളി വിടാറാണ് പതിവ്

പക്ഷെ എനിക്ക് തോന്നാറുള്ളത് മറ്റൊന്നാണ്

തറവാട്ടിൽ നിന്ന് അച്ചാറും പലഹാരവും കൊണ്ട് കൊടുക്കാനുള്ള പോക്ക് ആയിട്ടാണ് ഞാൻ കാണാറുള്ളത് സംശയം ഉറപ്പിക്കാൻ തിരിച്ചു വരുമ്പോൾ വലിയച്ഛന്റെ ആ രണ്ട് വാക്ക് തളരരുത്…….

എന്ന്

വീട് അടച്ചിട്ടിരിക്കുന്നു….

പതിവില്ലാത്ത ഒന്നാണ് കാരണം അമ്മയുടെ ലോകം ഇത് തന്നെയാണ്

അനേഷിച്ചു വന്നപ്പോൾ അമ്മുന് ഒരു ആക്‌സിഡന്റ് ഹോസ്പിറ്റലിൽ ആണെന്ന്

വണ്ടിയും ചാവിയും എല്ലാം ഉള്ളിൽ ആണ്

കൂട്ടുകാരനെ വിളിപ്പിച്ചു വേഗം ഹോസ്പിറ്റലിൽ എത്തി അമ്മയെ വിളിച്ചു കുഴപ്പമില്ല എന്നറിഞ്ഞു

എല്ലിന് ചെറിയ ഒരു പൊട്ടൽ ഉണ്ട്

അവൾക്ക് ഫോൺ കൊടുക്കാൻ അമ്മയോട് പറഞ്ഞു രണ്ട് കൊടുക്കേണ്ടത് എന്റെ ഉത്തരവാദിത്തം ആണ്

മാനത്തു നോക്കി നടന്നാൽ ഇങ്ങനെ ഇരിക്കും

ഉത്തരം അപ്പോൾ തന്നെ കിട്ടി

മാനത്തു അല്ല മരത്തിൽ ആണ് നോക്കിയത് നിന്നെ….. കൊരങ്ങാ എന്നൊരു വിളിയും

അമ്മ കുഴപ്പമില്ല എന്ന് പറഞ്ഞത് എനിക്ക് ശരിക്കും വിശ്വാസം ആയി

വായാടി…….

അമ്മ താഴെക്ക് വരാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു നേരെ കാന്റീനിൽ കയറി ഒരു മസാല ദോശ ഓഡർ കൊടുത്തു ഞാനും അവിടെ ഇരുന്നു….

രണ്ട് പേര് എന്നെ നോക്കി കുശു കുശുക്കുന്നുണ്ട്

കണ്ടിട്ടുണ്ട് ഞാൻ എവിടെയോ…..

മൂന്നാമത് ഒരാൾ കൂടി അതിൽ ചേർന്നപ്പോൾ കൺഫോം ആയി അവരാണ്….

അനുജത്തിയെ കണ്ടായിരുന്നോ….

ഇല്ല……

അപ്പൊ ചായ കുടിക്കാൻ വന്നതാണോ ഇവിടെ…

കൂടെ ഒരു ചിരിയും…

പോരുന്നുണ്ടോ ഞാൻ അവിടേക്കാണ്….

ഒരു മിനിറ്റ്…..

ചൂടുള്ള മസാല ദോശ പാർസൽ കിട്ടി

ബിൽ അടച്ചു

പോവാം….

അവൾക്ക് ഭയങ്കര ഇഷ്ട്ടമാണ്….

ഹനുമാനുമായി എങ്ങോട്ടാ……

വിളിച്ചത് എന്നെ ആണ് എന്ന് മനസിലായി

സീതയെ തിരിച്ചു കൊണ്ട് പോവാൻ വന്നതാ

ശൂർപ്പണകമാർക്ക് പ്രശ്നം ഉണ്ടോ എന്ന് ഞാനും

ഒന്നും മിണ്ടിയില്ല….

എന്നെ ഒന്ന് നോക്കി……

ഞാൻ പ്രിയ……

ഇവിടെ ഡോക്ടർ ആണ്…..

ഞാൻ മറ്റു രണ്ട് പേരെ നോക്കി…

എന്താ…..

പേര് ഇല്ല…. നിങ്ങൾക്ക്

ഇല്ല……

ശൂർപ്പണക എന്ന് തന്നെ വിളിച്ചോ….

ഹനുമാന് അതല്ലേ ഇഷ്ട്ടം…..

നിങ്ങൾ എവിടെയാണ് ട്യൂഷന് പോവുന്നത്

എന്തിനാ….

ഇതുപോലെ പറയാൻ……

എനിക്കും അഡ്മിഷൻ വേണം

ഒന്ന് റെക്കമെന്റ്റ് ചെയോ……

ആയ്യോാ……

ഒരു പാവം കുട്ടി…..

ഇത് ഇങ്ങനെ പോയാൽ അടി ആവും

അതുകൊണ്ട് തന്നെ ഞാൻ വിഷയം മാറ്റി

അമ്മു……

അവൾക്ക് എങ്ങനെ ഉണ്ട്….

ഏയ്‌ കുഴപ്പമില്ല

ഞാൻ കാലത്ത് കണ്ടിരുന്നു…..

നടന്ന് നടന്ന് ഹോസ്പിറ്റലിന്റെ മുന്നിൽ എത്തി

അമ്മ മുന്നിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു

അമ്മയുടെ കൈയിൽ പാർസൽ കൊടുത്തു കൂടെ എന്റെ ഫോണും കൊടുത്തു

ഇത് എന്തിനാ…..

അവൾക്ക് ബോർ അടിക്കുന്നുണ്ടാവും

ഇത് കൊടുത്തോ അവളുടെ ഗെയിം എല്ലാം ഉണ്ട് ഇതിൽ

അപ്പൊ നിനക്ക്…..

ഞാൻ വീട്ടിൽ ഉണ്ടാവും പിന്നെ എവിടെ പോവാൻ ആണ്……

Mm…..

ന്ന നീ പൊയ്ക്കോ ഇന്ന് തന്നെ വരും

അച്ഛൻ വീട്ടിൽ പോയിട്ടുണ്ട്

Mm…..

ഞാൻ തിരിഞ്ഞു നടന്നു…..

ഏയ്‌…..

അപ്പോൾ വരുന്നില്ല പെങ്ങളെ കാണാൻ

ഇല്ല…..

മിണ്ടാതെ ഞാൻ തിരിച്ചു നടന്നു .

എന്താ മാഷേ എങ്ങനെ ഉണ്ട്….

വേദന ഉണ്ടോ കാലിന് ഇപ്പോൾ

ഇപ്പോൾ കുറവുണ്ട്

ന്ന വേഗം വീട്ടിൽ പോവാം

Mm ഭയങ്കര ബോർ

അവനോട് അടി കൂടാതെ ഒരു സമാദാനവും ഇല്ല

അത്രയ്ക്ക് സ്നേഹം ഉണ്ടെങ്കിൽ ഇവിടെ വരെ വന്നിട്ട് കാണാതെ പോയത് എന്താ

അവന് പേടിയാണ്…..

ഹോസ്പിറ്റലിൽ വരുന്നത്

ഞങ്ങൾ ശരിക്കും മൂന്നു മക്കൾ ആണ്

ഒരു ഏട്ടൻ ഉണ്ടായിരുന്നു

ഒരു അപകടത്തിൽ മരിച്ചു

കുഞ്ഞുനാളിൽ തന്നെ ഹോസ്പിറ്റലിൽനിന്ന് കിട്ടിയ ഓർമ്മകൾ അതാണ് അവന് അതുകൊണ്ട് കൊണ്ട് തന്നെ പെട്ടന്ന് ടെൻഷൻ ആവും

എല്ലാവർക്കും അറിയാം ഇതൊക്കെ

അതുകൊണ്ട് ആരും നിർബന്ധിക്കാറില്ല

അവനെ…… പാവം ആണ് ഏട്ടൻ

അടി കൂടുന്നത് എല്ലാം ഇഷ്ട്ടം കൊണ്ട് ആണ്

Mm

ഇന്ന് തന്നെ പോവാം……

വേറെ പ്രശ്നം ഒന്നും ഇല്ല

പിന്നെ രണ്ടും കൂടി അടി കൂടി വീണ്ടും ഇവിടെ വരരുത് ആ പറഞ്ഞേക്കാം….

മൂപ്പരെ ഒന്ന് കാണാൻ എന്താ വഴി….

ആരെ….????

ഇയാളുടെ ഏട്ടനെ….

എന്തിനാ……

കാര്യം ഉണ്ട്……

ഒരു അഞ്ചുമണി ആവുമ്പോൾ അമ്പലത്തിന്റെ അവിടെ ഉണ്ടാവും…..

ആൽത്തറയിൽ ഫുൾ ഗ്യാങ് ഉണ്ടാവും അവന്റെ അവിടെ പോവാറുണ്ട് എന്നും

Mm ശരി…… ന്ന

ഒന്നുരണ്ടു ദിവസങ്ങൾക്കപ്പുറം ഒരു ദീപാരാധനക്ക്

എങ്ങനെ ഉണ്ട് അമ്മുന്

അവിടെ ഇരുന്ന് എന്റെ ചെവി തിന്നുണ്ട്

ഇപ്പോൾ ആണെങ്കിൽ ഒന്ന് കൊടുക്കാൻ പോലും പറ്റില്ല…..

ഹലോ Mr….ഹനുമാൻ

പിന്നിൽ നിന്ന് ഒരു വിളി….

ആ പട മുഴുവനും ഉണ്ട്

നിങ്ങൾ മൂന്ന് പേരും ഇരട്ട പെറ്റതാണോ എപ്പോളും ഒരുമിച്ചു ആണ് ?നടത്തം

അല്ല എന്താ ഇവിടെ…..

ഒന്നും ഇല്ല ഞങ്ങൾ കൂട്ട് വന്നതാണ് സീതക്ക്

എന്തോ ഹനുമാനെ കാണണം എന്ന്

എന്തിന്……????

എന്താ ഡോക്ടർ പ്രശ്നം വലതും ഉണ്ടോ

ഏയ്‌ ഇടക്ക് കറക്കം ഉണ്ട്

അതാ പിന്നെ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു ഇയാളോട്

എന്താ……

അമ്പലത്തിൽ എന്തിനാ വരുന്നത്

പ്രാത്ഥിക്കാൻ അല്ലാതെ എന്തിനാ….

എന്താ പ്രാത്ഥിക്കുന്നത്…..

നമ്മുടെ ആഗ്രഹങ്ങൾ എല്ലാം….

പക്ഷെ പരിശുദ്ധമായ പ്രാർത്ഥനകൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് ആശുപത്രിചുവരുകൾ ആണ്

അത് അറിയോ ഇയാൾക്ക്

ജീവൻ എടുക്കുന്നതിനേക്കാളും കൊടുക്കുന്ന സ്ഥലമാണ് അതിനെ എന്തിനാ പേടിക്കുന്നത്….

അമ്മു പറഞ്ഞു അല്ലെ….

അമ്പലങ്ങളും പള്ളികളും അടച്ചിട്ടാലും തുറന്നിടുന്ന പുണ്യസ്ഥലങ്ങൾ വേറെയും ഉണ്ട്

ശരിക്കും അവിടെ അല്ലെ ദൈവങ്ങൾ വസിക്കുന്നത് പല രൂപങ്ങളിൽ……

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *