അനന്തഭദ്രം, തുടർക്കഥ, ഭാഗം 46 വായിക്കൂ…

രചന : കാർത്തുമ്പി തുമ്പി

പിന്നിൽ അവന്റെ സാനിധ്യം അറിഞ്ഞതും ഭദ്ര തല ചരിച്ചു.. അനന്തൻ പെട്ടെന്ന് പിടിച്ചു കെട്ടിയ പോലെ നിന്നു..

” മ്മ് എന്തേ..? ” ഭദ്ര..

” അല്ല.. ചായ.. ” അനന്തൻ

” ചായ ഫ്ലാസ്ക്കിൽ ഉണ്ട്.. ആദ്യം പോയി കുളിക്ക്.. ” ഭദ്ര എഴുനേറ്റു. അകത്തേക്ക് നടന്നു.. ”

കോലം കണ്ടാലും മതി.. ”

പോവുന്നതിനിടയിൽ ആള് പിറുപിറുകുന്നുണ്ട്..

അനന്തൻ അവളെ ഒന്ന് നോക്കി റൂമിലേക്ക് നടന്നു..

ആരുട്ടൻ അപ്പോഴും ഉറക്കം തന്നെ.. അവൻ തോർത്തു എടുത്ത് കുളിക്കാൻ കയറി.. മുഖം കഴുകിയപ്പോൾ പലയിടത്തും നീറ്റൽ അറിഞ്ഞു..

കൈയിലും മുറിവുണ്ട്.. അവന്റെ മുഖത്ത് വല്ലാത്ത ദേഷ്യം നിറഞ്ഞു.. ഇരുപത് വയസ്സിൽ കൂടില്ല.. കുട്ടികൾ ആണെന്ന് അറിഞ്ഞിട്ടാ കൈവെക്കാതെ എടുത്ത് എറിഞ്ഞത്..

ഇല്ലെങ്കിൽ… അവന്റെ മുഖം വലിഞ്ഞു മുറുകി.. ഇനി എന്തായാലും ഒരിക്കൽ കൈയിൽ കി=ട്ടും.. അവൻ കണ്ണാടിയിലെ അവന്റെ പ്രതിബിംബത്തെ നോക്കി പുച്ഛത്തോടെ ചിരിച്ചു.. ഇനി കൈയിൽ കിട്ടുമ്പോ മുൻപ് വേണ്ടാന്ന് വെച്ച പോലെ നിൽക്കില്ല.. ചവിട്ട് കൂട്ടണം.. ***** മക്കളെ..അവൻ പല്ലിറുമ്മി.. കുളിച്ചു കഴിഞ്ഞ് ഡ്രസ്സ് മാറി താഴേക്ക് ചെന്നു.. ഭദ്രയുടെ കുളി കഴിഞ്ഞ് അടുക്കളയിൽ എന്തോ ചെയ്യുന്നുണ്ട്..

ഇവൾ അമ്മയുടെ റൂമിലാണോ കുളിച്ചേ.

ഇതെന്താ വേറെ മണം സോപ്പ് മാറ്റിയോ..

ചോദിക്കണോ.. വേണ്ട.. അനന്തൻ ചെയർ വലിച്ചിട്ട് ഇരുന്നു ഡൈനിങ് ടേബിളിൽ വിരലുകൾ കൊണ്ട് താളം പിടിച്ചുകൊണ്ടു അടുക്കളയിലേക്ക് നോക്കി..

മ്മ് വരുന്നുണ്ട്.. അനന്തൻ അവൾ വരുന്നത് നോക്കി.. ഒരു കൈയിൽ ചായയും മറുകൈയിൽ വേറെ എന്തോ ഉണ്ട്.. ഭദ്ര ഗ്ലാസും പ്ലേറ്റും അവന്റെ മുൻപിലേക് വെച്ചതും അനന്തന്റെ കണ്ണ് മിഴിഞ്ഞു അവൻ വിടർന്ന കണ്ണുകളോടെ അവളെ നോക്കി..

” മ്മ്.. എന്തേ ഇലയട തിന്നില്ലേ.. ”

ഭദ്ര അവൻ നോക്കുന്ന കണ്ട് ചോദിച്ചു..

” മ്മ് പതിനേഴ് വർഷമായി ഇത് കഴിച്ചിട്ട്.

അവസാനായി അമ്മ ഉണ്ടാക്കി തന്നതാ.. ”

അനന്തൻ അവളെ നോക്കി പറഞ്ഞതും ഭദ്രക്കും വല്ലാതായി.. അവന്റെ കണ്ണുകൾ ചെറുതായി ഈറനായി.. ഭദ്ര അവന്റെ തലയിൽ തലോടി..

” ഇതെന്താ തല നേരെ തോർത്തിയില്ലേ.. വെള്ളം പോയിട്ടില്ലല്ലോ.. ” ഭദ്ര പറയുന്നതിനൊപ്പം ഇടുപ്പിൽ കുത്തിയ സാരി തലപ്പ് എടുത്ത് അനന്തന്റെ തല തുവർത്തി.. അനന്തൻ അങ്ങനെ തന്നെ ഇരുന്നു.. അമ്മ എല്ലാംകൊണ്ടും അടുത്തുള്ള പോലെ അത് തെളിവാകുന്നത് ഭദ്രയിലൂടെയാണെന്ന് മാത്രം.. ഭദ്ര തലതുവർത്തി നേരെ അടുക്കളയിലേക്ക് നടന്നു.. അനന്തൻ വേഗം ചായ കുടിച്ചു അട കൈയിലെടുത്തു ഒന്ന് കടിച്ചു.. തേങ്ങ ചിരവിയതും പഞ്ചസാരയുടെയും രുചി അവന്റെ നാവിൽ പടർന്നു.. കഴിച്ചു കഴിഞ്ഞ് അവൻ നേരെ അടുക്കളയിലേക്ക് ചെന്നു..

ഭദ്ര നിന്ന് പാത്രം കഴുകുന്നുണ്ട്.. അനന്തൻ അവളുടെ അടുത്ത് ചെന്നു സ്ലാബിൽ ചാരി നിന്നു..

” കഴിച്ചോ..? ”

ഭദ്ര അവനെ നോക്കാതെ ചോദിച്ചു..

” മ്മ്.. നന്നായിട്ടുണ്ട്.. ”

അനന്തൻ അവളെ നോക്കി

ഭദ്രയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..

” മോനെന്താ എഴുനേൽക്കാൻ വൈകുന്നേ..? ”

അനന്തൻ

” അവൻ അപ്പോഴേ എഴുനേറ്റു പിന്നെ പാല് കുടിച് കിടന്നതാ.. ” ഭദ്ര

അനന്തൻ ഗ്ലാസ്‌ കഴുകി ഇടുപ്പിൽ കുത്തിയ അവളുടെ സാരി തലപ്പ് വലിച്ചു വാ തുടച്ചു..

ഭദ്ര ചുണ്ട് ഉള്ളിലേക്ക് കൂട്ടിപിടിച്ചു.. ചിരി വരുന്നുണ്ട് പക്ഷെ ചിരിക്കില്ല..

പിണക്കം പൂർണമായി മാറിയെന്നു പറയാൻ കഴിയില്ല.. വാ തോരാതെ സംസാരിക്കുന്നവൾ ഇപ്പോ അത്യാവശ്യം എന്തേലും ഉണ്ടേൽ മാത്രം പറയും..

പിന്നെയും അവൻ അടുക്കളയിൽ തന്നെ നിന്നു.. ഭദ്ര മാവെടുത്തു കുഴക്കുന്ന കണ്ട് അനന്തന്റെ കണ്ണ് തള്ളി.. മുംബൈയിൽ നിന്ന് വന്നപ്പോൾ മുതൽ രണ്ട് ദിവസത്തിലൊരിക്കൽ ചപ്പാത്തിയോ പൂരിയോ ഉണ്ടായിരിക്കും..

” ഞാൻ സഹായിക്കണോ.. ”

അനന്തൻ ചോദിച്ചതിന് ഉണ്ട കണ്ണ് മാത്രം ഉയർത്തി ഒറ്റ നോട്ടമായിരുന്നു..

” വേണ്ട.. നല്ല ക്ഷീണം കാണും.. പോയി കിടന്നോ.. ”

ഉച്ചക്ക് നടന്ന അടിയെ കുറിച്ചാണ്.. കാളി അതൊന്നും അങ്ങനെ വിടാനുള്ള ഭാവം കാണുന്നില്ല..

” ഈ തേങ്ങ ഒന്ന് പൊതിച്ചു തന്നാൽ മതി.. ”

സ്ലാബിനടിയിൽ നിന്ന് ചാക്കിൽ വെച്ച തേങ്ങ എടുത്ത് അവൾ അനന്തന് നേരെ നീട്ടി.. അവൻ ഒന്നും മിണ്ടാതെ തേങ്ങ വാങ്ങി പൊതിച്ചു..

അവിടെ തന്നെ വെച്ചു..

വൈകുന്നേരം ആയപ്പോൾ മഴക്കും ചെറിയ കോളുണ്ട്..

നേരത്തേക്കാളും കൂടുതലായി ഇരുട്ട് പടരാൻ തുടങ്ങി വലിയ ഒച്ചയോടെ മഴയും..

അനന്തൻ വേഗം കുഞ്ഞിന്റെ അടുത്തേക്ക് ഓടി..

ആള് എഴുനേറ്റ് മേലോട്ട് നോക്കി എന്തൊക്കെയോ പറയുന്നുണ്ട്..

” അച്ചേടെ പൊന്നെ.. എഴുനേറ്റാ.. ”

അവൻ കുഞ്ഞിനെ വാരി എടുക്കുന്നതിനൊപ്പം നെറ്റിയിൽ ചുംബിച്ചു..

” നമുക്ക് താഴേക്ക് പോവാം കാളിടെ ദേഷ്യം ഇതുവരെ തീർന്നട്ടില്ല.. ”

അനന്തൻ താഴേക്ക് പോവുന്നതിനൊപ്പം പരാതി പറയുന്നുണ്ട്.. ചെക്കൻ ഒന്നും മനസിലാവാതെ അച്ഛനെ തന്നെ നോക്കുന്നുണ്ട്.. ഭദ്ര കറി ഉണ്ടാക്കിക്കൊണ്ടിരിക്കാ.. അനന്തനെയും കുഞ്ഞിനേയും കണ്ടപ്പോൾ ഭദ്ര കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു..

” ആരുട്ടന് അമ്മ ചായയും അടയും എടുത്ത് വെച്ചിട്ടുണ്ടട്ടോ.. അച്ഛനോട് തരാൻ പറ.. അമ്മ കറി ഉണ്ടാക്കിയിട്ട് വേഗം വരാം.. ” ഭദ്ര കുഞ്ഞിന്റെ വയറിൽ മുഖം കൊണ്ട് ഇക്കിളി കാട്ടി.. അനന്തൻ അവളെ തന്നെ നോക്കുന്ന കണ്ടപ്പോൾ ഭദ്ര വേഗം മാറി നിന്നു..

” ആ പാത്രത്തിൽ തേങ്ങ ഇടാത്ത അട ഇരിപ്പുണ്ട്..

അത് കുഞ്ഞിന് പൊട്ടിച്ചു കൊടുക്ക്.. ” ഭദ്ര ഗൗരവത്തോടെ പറഞ്ഞപ്പോൾ അനന്തൻ ചെറുചിരിയോടെ അട എടുത്ത് ഹാളിലേക്ക് നടന്നു..

കുഞ്ഞിന് അട കൊടുക്കുന്നതിനിടക്കാണ് ഫോൺ ബെല്ലടിക്കുന്ന കേട്ടത്.. അനന്തൻ ഫോണെടുത്ത് നോക്കിയപ്പോൾ വിഷ്ണുവാണ്.. അവൻ കാൾ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു..

❤❤❤❤❤❤❤❤❤❤

ഭദ്ര എല്ലാം കഴിഞ്ഞ് ഹാളിലേക്ക് ചെന്നപ്പോൾ അച്ഛനേം മകനേം കണ്ടില്ല.. പുറത്താണെൽ നല്ല മഴ..

അവൾ സന്ധ്യാ ദീപം കൊളുത്തി.. കണ്ണടച്ച് പ്രാർത്ഥിച്ചു.. പുറത്ത് മഴ കൂടുന്നതല്ലാതെ കുറയുന്നില്ല..ഇത് ഇപ്പോ സ്ഥിരമാണ് വൈകീട്ട് വരെ നല്ല വെയിലും ചൂടും വൈകുന്നേരം ആവുമ്പോൾ നല്ല മഴയും.. ഭദ്ര കാലാവസ്ഥയെ പഴിച്ചുകൊണ്ട് മുകളിലേക്ക് കയറി.. പ്രതീക്ഷിച്ച പോലെ ബെഡിൽ ഇരുന്നു കളിക്കുന്നുണ്ട്..

അച്ഛനും മോനും.. അനന്തൻ ഭദ്രയെ കണ്ടപ്പോൾ അവളെ തന്നെ നോക്കി കൊണ്ട് കുഞ്ഞിന്റെ കൂടെ കളിച്ചു.. ഭദ്ര അത് ശ്രദ്ധിക്കാതെ തലയിൽ കെട്ടിയ തോർത്ത് അഴിച്ചു വിരിച്ചു..വലിയ തടിയലമാരയുടെ കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി കോതി.. അനന്തൻ നോക്കുന്നത് കൃത്യമായി കാണാം.. അനന്തൻ കുഞ്ഞിനെ എടുത്ത് നിലത്തിരുത്തി കളിപ്പാട്ടങ്ങൾ നിറയെ വെച്ചു കൊടുത്തു ഭദ്രയുടെ അടുത്തേക്ക് ചെന്നു..ഭദ്ര അവൻ വരുന്ന കണ്ടെങ്കിലും ഗൗനിച്ചില്ല.. അവൻ അവളുടെ അടുത്ത് വന്നതും പുറകിൽ നിന്ന് ആഞ്ഞു പുണർന്നിരുന്നു.. ഭദ്ര പെട്ടെന്ന് ഞെട്ടി..

അനന്തൻ തലതാഴ്ത്തി അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി.. ആ കാഴ്ച കണ്ണാടിയിലൂടെ കാണുകയും നേരിട്ട് അനുഭവിക്കുകയും ചെയ്ത ഭദ്രയുടെ കണ്ണുകൾ അടഞ്ഞു പോയി.. അവൾ കൈകൾ കൂട്ടി പിടിച്ചു.. അനന്തന്റെ മീശയും താടിയും കഴുത്തിൽ ഇക്കിളി കൂട്ടുന്നുണ്ടായിരുന്നു.. ഭദ്ര വേഗം കണ്ണ് തുറന്ന് കണ്ണാടിയിലേക്ക് നോക്കി.. അനന്തൻ അവളുടെ കഴുത്തിൽ മുഖം അമർത്തികൊണ്ട് ഇറുകെ പുണർന്നു നിൽപ്പ് തന്നെയാണ്..

” ഇനിയും മിണ്ടാതിരിക്കാൻ ആണ് ഭാവമെങ്കിൽ എടുത്ത് കിണറ്റിലിടും ഞാൻ.. കാളികുട്ടി.. ”

അനന്തൻ മുഖം കഴുത്തിൽ നിന്ന് എടുത്ത് അവളുടെ മുടിയിൽ അമർത്തി.. ഭദ്ര അവന്റെ കൈ വിട്ട് അവന് നേരെ തിരിഞ്ഞു നിന്നു..

” ഞാൻ എന്തിനാ മിണ്ടുന്നേ.. നിങ്ങൾക്ക് മിണ്ടാൻ ഇഷ്ട്ടം പോലെ ഗുണ്ടകൾ ഈ നാട്ടിൽ ഇല്ലേ..? ” ഭദ്ര കെറുവിച്ചു..

അനന്തൻ ഒന്ന് ചിരിച്ചു അവളുടെ ഇടുപ്പിലൂടെ കൈ കോർത്തു അവനിലേക്ക് ചേർത്ത് നിർത്തി..

” ആരുണ്ടെങ്കിലും നിന്നെ പോലെ ആവോ.”

” അയ്യടാ കൊഞ്ചാൻ വന്നിരിക്കുന്നു.. ” ഭദ്ര മുഖം തിരിച്ചതും അനന്തൻ അവളെ കണ്ണാടിയിലേക്ക് ചേർത്ത് നിർത്തി അവളിലേക്ക് അമർന്നു നിന്നുകൊണ്ട് കണ്ണുകളിലേക്ക് നോക്കി.. ഭദ്രയുടെ കണ്ണിൽ നിന്ന് ദേഷ്യം എങ്ങോട്ടോ മാറിപ്പോയി..

അനന്തന്റെ കണ്ണുകളിലെ ഭാവം നേരിടാൻ കഴിയുന്നില്ല.. തൊണ്ടയിലെ ഉമ്മിനീർ പോലും വറ്റുന്നു.. മിഴികൾ താഴ്ത്തി അവൾ മറ്റെങ്ങോട്ടൊ നോക്കി..

” എന്നോട് പിണക്കം ആണേൽ മുഖത്ത് നോക്കി പറയ്.. ” അനന്തൻ ഒന്നൂടെ അവളുടെ മുഖത്തിന്‌ നേരെ മുഖം കൊണ്ടുവന്ന് പറഞ്ഞതും ഭദ്ര ഉമ്മിനീരിറക്കി.. പിടക്കുന്ന അവളുടെ മിഴികളിൽ തന്നെ അനന്തൻ നോക്കി നിന്നു..

( കാലൻ.. ഇമ്മാതിരി നോട്ടം നോക്കിയിട്ട് പറയുന്ന കണ്ടില്ലേ മുഖത്തോട്ട് നോക്കാൻ.കാലമാടൻ )

ഭദ്ര മനസ്സിൽ നല്ലോണം സ്മരിച്ചു..

അനന്തൻ കൈ രണ്ടും അവളുടെ തലക്ക് മുകളിൽ അലമാരയിൽ ചേർത്ത് വെച്ചു.. ഭദ്രക്ക് തൊണ്ട വരണ്ടു..

” പറയ്ഡീ.. എന്നോട് ദേഷ്യമാണോ.. ”

അനന്തൻ അവളുടെ കണ്ണുകളിൽ ചുണ്ട് ചേർത്തതും ഭദ്ര അവനെ പുറകിലേക്ക് തള്ളി.. ഒരടി പോലും നീങ്ങാതെ അവൻ അവിടെ തന്നെ നിന്നു.. അനന്തൻ മുഖം താഴ്ത്തി അവളുടെ നെറ്റിയിൽ ചുംബിച്ചു..

പിന്നെ മൂക്കിൻ തുമ്പിൽ മെല്ലെ കടിച്ചു..

” സ്സ്.. ”

ഭദ്ര അവനെ അകറ്റി നിർത്താൻ കഴിയാതെ നിന്നു..

അനന്തൻ കണ്ണടച്ച് കിതക്കുന്നവളെ വല്ലാത്ത ഭാവത്തോടെ നോക്കി..

ഭദ്ര കണ്ണ് തുറന്നതും അനന്തന്റെ മുഖത്തെ ഭാവത്തിൽ കണ്ണുകൾ ഇപ്പോൾ തുറക്കേണ്ടെന്ന് തോന്നി പോയി.. അവളെ തന്നെ ഉറ്റുനോക്കി..

അവളിലെ ഓരോ ഭാവവും ആസ്വദിക്കുകയാണവൻ.. അനന്തൻ മെല്ലെ അവളുടെ ചുണ്ടുകളിലേക്ക് ചുണ്ടുകൾ അമർത്തിയതും ഭദ്ര ഒന്ന് ഉയർന്നു നിന്നു പിന്നിലേക്ക് ചാഞ്ഞു.. വിടർന്ന ചുണ്ടുകൾ കൊണ്ട് കിതപ്പടക്കുന്നവളുടെ കീഴ്ച്ചുണ്ട് നുണഞ്ഞുകൊണ്ട് അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.. ഭദ്രയുടെ കൈകൾ അവന്റെ ഷർട്ടിൽ മുറുകി.. ഒട്ടും വേദനിപ്പിക്കാതെ പൂവിൽ നിന്ന് തേൻ നുകരുണ പൂബാറ്റയെ അവൻ അവളുടെ ചുണ്ടുകൾ മാറി മാറി നുകർന്നു.. ഭദ്രയുടെ കൈകൾ അനന്തന്റെ തലമുടിയിലേക്ക് കൊരുത്തു.. അവൾ കൈവിരലുകൾ കൊണ്ട് അവന്റെ താടിയെ തഴുകി..

അനന്തന്റെ കൈ ഭദ്രയുടെ കവിളിൽ നിന്നും ഊർന്നു മാറിലേക്ക് തഴുകിയതും അവൾ അവനെ പെട്ടെന്ന് തള്ളി മാറ്റി.. അനന്തൻ പുറകോട്ടു നീങ്ങിയതും അവളെ നോക്കി.. ഭദ്ര അവനെ ദേഷ്യത്തിൽ ഒന്ന് നോക്കി പിന്നെ ആരുട്ടനേയും ആള് പിന്നെ കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കുന്ന തിരക്കിൽ ആണ്.. അനന്തൻ അബദ്ധം പറ്റിയ പോലെ ഒന്ന് ചിരിച്ചു.. ഭദ്രയുടെ ചുണ്ടിലും ചെറിയ ചിരി വിരിഞ്ഞു.. ഭദ്ര ആരുട്ടനൊപ്പം നിലത്ത് കാല് നീട്ടിവെച്ചിരുന്നു.. അനന്തൻ മെല്ലെ ഭദ്രയുടെ അടുത്ത് അവൾ ഇരിക്കുന്ന പോലെ കട്ടിലിൽ ചാരി കാലുകൾ നീട്ടിവെച്ചിരുന്നു..

” ഡീ.. നിനക്ക് ഇപ്പോഴും ദേഷ്യം ആണോ..”

അവൻ ഒരു കൈ കട്ടിലിലേക്ക് കയറ്റി വെച്ചുകൊണ്ട് ചോദിച്ചു..

” എനിക്ക് ആരോടും ദേഷ്യം ഇല്ല.. ”

അനന്തൻ അവളുടെ ചെവിയിലേക് മുടി കയറ്റിവെച്ചു പുഞ്ചിരിച്ചു..

” ഞാൻ ഉള്ള കാലത്തോള്ളം നിനക്കും മോനും ഒന്നും സംഭവിക്കില്ല.. നീ പേടിക്കണ്ട.”

അനന്തൻ ഗൗരവത്തോടെ പറഞ്ഞിട്ട് മുഖം തിരിച്ചിരുന്നു..

” എനിക്കും മോനും എന്തെങ്കിലും സംഭവിക്കുമെന്ന് മാത്രമാണോ എന്റെ ഭയം.. അനന്തേട്ടന് കാര്യം മനസിലായിട്ടും മനസിലാവാത്ത പോലെ ….

അനന്തേട്ടന് എന്തെങ്കിലും പറ്റിയാൽ പിന്നെ ഞാൻ എന്തിനാ ജീവിച്ചിരിക്കുന്നെ..? അടി ഉണ്ടാക്കുമ്പോൾ എന്റെ ഉള്ളിലെ തീ നിങ്ങൾ കാണുന്നുണ്ടോ..? എല്ലാം ഒന്ന് ശാന്തമായി ജീവിച്ചു തുടങ്ങുന്നേ ഉള്ളൂ… അന്ന് അമ്പലത്തിന് മുന്നിൽ വെച്ചു പാതി ജീവനോടെ കിട്ടുമ്പോൾ ഞാൻ വിളിച്ച ദൈവങ്ങൾക്ക് കണക്കില്ല.. എത്ര പ്രാർത്ഥിച്ചെന്ന് അറിയോ.. ഞാൻ എത്ര വിഷമിച്ചു..

എത്ര ഒറ്റപെട്ടു..? ജീവനോടെ എങ്കിലും കിട്ടിയാൽ മതിയെന്ന് മഹാദേവനോട് പറഞ്ഞു കരഞ്ഞിട്ടുണ്ട്

ഭദ്ര കിതച്ചിരുന്നു..

അനന്തൻ തല ചരിച്ചു ഒന്ന് പുഞ്ചിരിച്ചു..

” അനന്തേട്ടന് അറിയാം ഞാൻ എന്തിനാ ഇങ്ങനെ ഭയക്കുന്നതെന്ന്..? അവൾ കരഞ്ഞു തുടങ്ങിയിരുന്നു.. അനന്തൻ ഞെട്ടലോടെ അവളെ നോക്കി..

” എനിക്കും മോനും എന്തെങ്കിലും പറ്റുമെന്ന് ഭയമല്ല.. ഞങ്ങൾക്ക് അനന്തേട്ടൻ നഷ്ടപ്പെടുമെന്ന് ഭയന്നിട്ടാ.. ” അവൾ കരച്ചിലോടെ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കഴിയുന്നില്ല.

” ഭദ്രേ.. ഞാൻ വെറുതെ പറഞ്ഞതാ.. ” അനന്തൻ അവളെ പിടിച്ചു അവന്റെ നെഞ്ചിലേക്ക് ചേർത്തു.. ” ഞാൻ വെറുതെ പറഞ്ഞതാ മോളെ.. ”

അനന്തൻ അവളുടെ തലയിലൂടെ തഴുകി.. വെറുതെ കളിപ്പിക്കാൻ പറഞ്ഞതാണ്.. പക്ഷെ അവളുടെ കണ്ണുകൾ നിറയുന്ന കാണുന്നതേ സഹിക്കില്ല.. കരയുമെന്ന് കരുതിയില്ല.. ഭദ്ര തേങ്ങി കൊണ്ടിരിക്കുന്നുണ്ട്.. ഭദ്രയോടുള്ള പേടി കൊണ്ട് തന്നെയാണ് അനന്തൻ അവളെ അനുസരിക്കാൻ ശ്രമിക്കുന്നത്.. ആ പേടി അമിതമായ സ്നേഹമാണെന്ന് മാത്രം.. ഭദ്രയുടെ മുഖം ദേഷ്യത്താലോ സങ്കടത്താലോ നിറയുന്നത് അനന്തന് സഹിക്കില്ല.. അത് ആര് കാരണം ആണെങ്കിലും.. അതുകൊണ്ട് തന്നെയാണ് അവളുടെ മുന്നിൽ അവളെ അനുസരിച്ചു നിൽക്കാൻ ശ്രമിക്കുന്നത്..

” നിങ്ങൾ ഇല്ലാതെ എനിക്ക് വേറെ ആരാ അനന്തേട്ടാ.. എനിക്ക് നിങ്ങളില്ലാതെ പറ്റില്ല.”

ഭദ്ര അവന്റെ നെഞ്ചിൽ മുഖം അമർത്തി തേങ്ങി..

അനന്തൻ ആധിയോടെ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു..

” ഡീ.. ഞാൻ ചുമ്മാ പറഞ്ഞതാ … നീ കരയല്ലെടി.. അത് മാത്രം എന്നെകൊണ്ട് സഹിക്കാൻ പറ്റില്ല.. ” അനന്തന്റെ ശബ്ദം ഇടറുന്ന കണ്ടപ്പോൾ ഭദ്ര അവന്റെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി അനന്തന്റെ മുഖത്തേക്ക് നോക്കി..

അവളുടെ കരച്ചിൽ കണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.. ഭദ്ര കണ്ണുകൾ രണ്ടും അമർത്തി തുടച്ചു എഴുന്നേറ്റിരുന്നു.. സംഭവം എന്താണെന്ന് അറിയാതെ ആരുട്ടൻ ഒരു കരടി പാവ പിടിച്ചുകൊണ്ടു രണ്ടാളെയും നോക്കുന്നുണ്ട്..

അനന്തൻ ഭദ്രയുടെ ഇടുപ്പിലൂടെ കൈയിട്ട് അവളെ അവനോട് ചേർത്ത് ഇരുത്തി.. ഭദ്ര അവന്റെ നെഞ്ചിൽ ചാരി.. അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു ഒന്നൂടെ ഇറുക്കെ പിടിച്ചു..

ഈ കാഴ്ച എന്തോ ആരുട്ടന് ദഹിച്ചില്ല ആള് വേഗം മുട്ട് കുത്തി ചെന്നു അനന്തന്റെ മടിയിൽ കയറി ഇരുന്നു..

” അമ്മേടെ പോലെ തന്നെ അസൂയ തീരെ ഇല്ല.. ” ഇടത് കൈകൊണ്ട് അവനെ ചേർത്ത് പിടിക്കുമ്പോൾ അനന്തൻ പറഞ്ഞു.

ഭദ്ര അത് കേട്ട് അവനെ കൂർപ്പിച്ചു നോക്കി..

” നിന്നോട് ഒരു കാര്യം പറയാൻ മറന്നു.. ”

അനന്തൻ

” എന്താ.. ”

” വിഷ്ണു വിളിച്ചിരുന്നു അവൻ ഒരു കാര്യം പറഞ്ഞു.. ”

വിഷ്ണു പറഞ്ഞ കാര്യങ്ങൾ ഭദ്രയോട് പറഞ്ഞപ്പോൾ അവളുടെ മുഖം പെട്ടെന്ന് തെളിഞ്ഞെങ്കിലും അത് അപ്പോൾ തന്നെ മങ്ങി..

” എനിക്ക് തോന്നുന്നില്ല അവൾ സമ്മതിക്കുമെന്ന്.. ” ഭദ്ര

” ഓഹ് അതാണോ അത് ആദ്യം അവളോട് പറയാതെ എങ്ങനെയാ നീ തീരുമാനിക്കുന്നെ..? ”

അനന്തൻ

” എന്നാൽ അനന്തേട്ടൻ തന്നെ അവളെ വിളിച്ചു പറയ്.. അവൾ സമ്മതിക്കാണേൽ ഞാൻ വീട്ടിൽ അറിയിക്കാം.. ” ഭദ്ര

” മ്മ്.. ” അനന്തൻ ഗൗരവത്തോടെ മീശ പിരിച്ചു..

” ഓഹ് എന്ത് പറഞ്ഞാലും അതിൽ പിടിച്ചു ഊഞ്ഞാലടിക്കോളും.. ” ഭദ്ര പിറുപിറുത്തുകൊണ്ട് കുഞ്ഞിനെ എടുത്ത് എഴുനേറ്റു.. അനന്തൻ ചിരിയോടെ മീശ വേഗം താഴ്ത്തി..

” എന്നേലും ഞാൻ അത് മുറിച്ചു കളയും നോക്കിക്കോ.. ”

താഴേക്ക് ഇറങ്ങുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞു..

അനന്തൻ ചിരിച്ചുകൊണ്ട് ഫോണെടുത്ത് ബാൽക്കണിയിലേക്ക് ഇറങ്ങി..

മഴ അൽപം കുറഞ്ഞിട്ടുണ്ട്..

അവൻ ഭവ്യയുടെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു..

❤❤❤❤❤❤❤❤❤❤❤

കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടക്കാണ് അനന്തൻ സന്തോഷത്തോടെ താഴേക്ക് ഇറങ്ങി വന്നത്..

” എന്തായി.. “? ഭദ്ര ആകാംഷയോടെ ചോദിച്ചു..

” അവൾ സമ്മതിച്ചു നീ വീട്ടിൽ വിളിച്ചു പറഞ്ഞോ.. ” അനന്തൻ ..

“മ്മ്..” ഭദ്ര

” ഞാൻ വിഷ്ണുവിന്റെ വീട്ടിൽ കൂടി ഒന്ന് വിളിച്ചു പറയട്ടെ. ”

അനന്തൻ ഫോണെടുത്ത് പുറത്തേക്കിറങ്ങി..

സമയം കുറേ കഴിഞ്ഞിട്ടും അനന്തനെ കാണാൻ ഇല്ല.. കുഞ്ഞിന് ഭക്ഷണം കൊടുത്ത് കഴിഞ്ഞ് അനന്തനെ ഭക്ഷണം കഴിക്കാൻ വിളിക്കുമ്പോഴും ഫോൺ ചെവിയിലുണ്ടായിരുന്നു.. ഭക്ഷണം കഴിക്കുമ്പോഴും ആള് ഫോണിൽ തന്നെ കലി കയറി എഴുനേറ്റ് വന്നതാണ്.. ഭക്ഷണം കഴിച്ചു കഴിഞ്ഞ് വീണ്ടും സൊള്ളാൻ പോയെന്ന് തോന്നുന്നു..ഭദ്ര ഉറങ്ങി കിടന്ന കുഞ്ഞിനെ പുതപ്പിച്ചു കുഞ്ഞിനരികിൽ കണ്ണടച്ച് കിടന്നു..

അനന്തൻ വന്നിട്ട് തന്നെയാണ് ഭദ്രക്ക് ഉറക്കം വന്നതെന്ന് ഇല്ലെങ്കിൽ വരുന്നവരെ തന്നെ ഉറങ്ങാതെ ഇരിക്കും അവൻ വന്ന് ലൈറ്റ് ഓൺ ചെയ്തപ്പോൾ ഭദ്ര വേഗം കണ്ണടച്ചു

അനന്തൻ ഭദ്രയുടെ അടുത്ത് വന്ന് തലയിൽ തഴുകി നെറ്റിയിൽ ചുംബിച്ചു.. ആരുട്ടനേയും..

ആരുട്ടനെ കെട്ടിപിടിച്ച് ലൈറ്റ് ഓഫ്‌ ചെയ്ത് കിടക്കുമ്പോൾ അവന്റെ മുഖത്ത് പതിവില്ലാത്ത തെളിച്ചം കണ്ട് ഇടക്കണ്ണിട്ട് നോക്കിയ ഭദ്ര ചിന്തയോടെ കണ്ണുകൾ ഇറുക്കെ മൂടി..

❤❤❤❤❤❤❤❤❤❤

രാവിലെ അനന്തനെ കുലുക്കി വിളിച്ചു എഴുനേൽപ്പിച്ചു അമ്പലത്തിലേക്ക് ഇറങ്ങുമ്പോൾ ഭദ്രയുടെ മുഖം വീർത്തു കെട്ടി ഇരുന്നു.. ഇന്നലെ ഫോൺ ചെയ്ത കാര്യം ആണെന്ന് അറിയാമെങ്കിലും അനന്തൻ ഒന്നും മിണ്ടാൻ പോയില്ല.. വീട്ടിൽ പോയി വിശദമായി പിണക്കം തീർക്കാമെന്ന് കരുതി..

അമ്പലത്തിൽ ഇറങ്ങി അനന്തൻ നേരെ കമ്മിറ്റി ഓഫീസിലേക്ക് നടന്നു…

പോയിട്ട് സമയം കാൽ മണിക്കൂറോളം കഴിഞ്ഞു..

അനന്തൻ ബുള്ളറ്റിൽ ചാരി കൈ കെട്ടി നിന്നു..

ഭദ്ര കൈയിൽ കുഞ്ഞിനേയും എടുത്ത് പ്രസാദവും പിടിച്ചു വരുന്ന കണ്ടപ്പോൾ അനന്തൻ വേഗം ചെന്നു കുഞ്ഞിനെ വാങ്ങി..

” കൊച്ചിന്റെ ഡ്രസ്സിൽ മൊത്തം കുങ്കുമം ആയല്ലോ.. ” അനന്തൻ

” പ്രസാദം തന്നെ അല്ലേ അനന്തേട്ടാ..ആ കൈ ഒന്ന് നീട്ട്..”

” എന്തിന്.. ” അനന്തൻ

” നീട്ട്.. ” ഭദ്ര കുറച്ച് ദേഷ്യത്തോടെ പറഞ്ഞതും അനന്തൻ പ്രസാദം തരാനാകുമെന്ന് കരുതി വേഗം കൈ നീട്ടി..ഭദ്ര ഇലച്ചീന്തിൽ നിന്നും ഒരു കറുത്ത ചരട് എടുത്ത് അനന്തന്റെ നീട്ടി പിടിച്ച കൈയിൽ കെട്ടി കൊടുത്തു..

” ഇതെന്തിനാ.. ” കറുത്ത വലിയ ചരട് തന്റെ കൈയിൽ കിടക്കുന്നത് ഇഷ്ടപ്പെടാതെ അവൻ മുഖം ചുളിച്ചു..

” ഇതോ.. ഇത് അനന്തേട്ടന്റെ ദേഷ്യം കുറക്കാൻ.. ഇനി നിങ്ങൾ ആരെങ്കിലുമായിട്ട് അടി ഉണ്ടാക്കിയാൽ ” ഭദ്ര വിരൽ ചൂണ്ടി..

” ഉണ്ടാക്കിയാൽ.. ” അനന്തൻ ഗൗരവത്തോടെ..

” ഉണ്ടാക്കിയ പിന്നെ എന്നെ നോക്കണ്ട.. നിങ്ങൾ അമ്മയെ വിളിച്ചു സത്യം ചെയ്തതാ.. അത് മാത്രമല്ല.. അടി ഉണ്ടാക്കാൻ തോന്നുമ്പോ ഈ ചരട് നോക്കിയാൽ മതി.. അപ്പോ എന്നെയും മോനെയും ഓർമ വരും.. അപ്പോ അടി ഉണ്ടാക്കാൻ തോന്നില്ല.. എങ്ങനെ ഉണ്ട്.. ” ഭദ്ര രണ്ട് പുരികവും ഉയർത്തി താഴ്ത്തി.. അനന്തൻ ചിരിച്ചു.. ചില നേരത്ത് തോന്നും ഭദ്രക്ക് ഭയങ്കര ബുദ്ധി ആണെന്ന് ചില സമയത്ത് തോന്നും ഇത്തിരി ബുദ്ധിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ മന്ദബുദ്ധിയെന്നെങ്കിലും വിളിക്കാമായിരുന്നെന്ന്…

അനന്തൻ ചിന്തയോടെ ചിരിച്ചു..

” അനന്തേട്ടൻ എന്താ ആലോചിച്ച് ചിരിക്കൂന്നേ.. “?

ഭദ്ര

” ഒന്നൂല്ലേ.. ”

” ഹ്മ്മ് മനസിലായി.. ഇന്നലെ വീട്ടുകാർ ആയിട്ട് ഭയങ്കര ഫോൺ വിളി ആയിരുന്നു അപ്പോ നമ്മളൊന്നും വേണ്ട.. ” ഭദ്ര

” എന്റെ പൊന്നോ.. ഇങ്ങനെ ഒരു അസൂയ.”

അനന്തൻ കുഞ്ഞിനെ അവളുടെ കൈയിൽ തന്നെ കൊടുത്തു ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി..

” കയറെഡി കുശുമ്പി.. ” അനന്തൻ

” കുശുമ്പി നിങ്ങടെ മറ്റവള്.. ” ഭദ്ര കുഞ്ഞിനേയും എടുത്ത് കയറി..

” നമുക്ക് മംഗലത്ത് കയറിയിട്ട് പോവാം.. “അനന്തൻ

” മ്മ്.. ” ഭദ്രക്കും പോവണമെന്നുണ്ട്.. ഭവ്യ വേഗം സമ്മതിക്കുമെന്ന് കരുതിയില്ല.. അവൾ ഇഷ്ടമില്ലാതെ അനന്തേട്ടൻ പറഞ്ഞതുകൊണ്ട് സമ്മതിച്ചതാണോ എന്ന് വ്യക്തമായി ചോദിച്ചു അറിയണം..

ഭദ്രയെ പിന്നെയും മിററിൽ നോക്കി അനന്തൻ കുശുമ്പിയെന്ന് വിളിച്ചുകൊണ്ടിരുന്നു.. അവൾ പിണക്കത്തോടെ അവന്റെ വയറിൽ പിച്ചി..

ഒരുപാട് സന്തോഷത്തോടെ ചിരിച്ചു കളിച്ചു പോവുന്ന അവരെ നോക്കി കവലയിൽ ഒരു കാർ പാർക്ക്‌ ചെയ്തിരുന്നു.. ബുള്ളറ്റ് കവല കഴിഞ്ഞ് ഇടവഴിയിലേക്ക് കയറി..

ഡോറിൽ പിടിച്ച അയാളുടെ ഇടം കൈ മുറുകി..

” ഇതാണോ ശേഖരൻ സാറെ ആള്..? ”

കാർ ഓടിച്ചവൻ അയാളെ നോക്കി..

” മ്മ് ” രാജശേഖരൻ ഗൗരവത്തോടെ മൂളി..

” കണ്ടിട്ട് അത്ര കുഴപ്പക്കാരൻ അല്ലലോ.. പാവമാണെന്ന് തോന്നുന്നു.. ”

പുറകിലെ സീറ്റിൽ ഇരിക്കുന്നവൻ..

” ഹ് മ്മ്.. പാവം.. ” രാജശേഖരൻ കണ്ണുകൾ ഇറുക്കെ അടക്കുമ്പോൾ രക്തം നിറഞ്ഞ മുഖത്തോട് കൂടി ക്രൂരമായ ഭാവത്തോടെ അലറിക്കൊണ്ട് തന്റെ വലം കൈ വെട്ടി മാറ്റുന്ന അനന്തനെ അയാൾക്ക് ഓർമ വന്നു..

അയാൾ തന്റെ ഒഴിഞ്ഞ വലത്തേ കൈയുടെ ഭാഗം ഇടം കൈകൊണ്ട് തടവി…

ആ ചോരകണ്ണുകൾ ഒന്നൂടെ തിളങ്ങി…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Leave a Reply

Your email address will not be published. Required fields are marked *