അനന്തഭദ്രം തുടർക്കഥയുടെ ഭാഗം 47 വായിക്കുക…

രചന : കാർത്തുമ്പി തുമ്പി

അനന്തനും ഭദ്രയും വരുന്നത് കണ്ട് ഉമ്മറത്തിരുന്ന രാഘവൻ എഴുനേറ്റു.

” ഇതെന്താ മക്കളെ രാവിലെ തന്നെ. ”

” ഒന്നൂല്ല അമ്മാവാ ചുമ്മാ അമ്പലത്തിൽ പോയപ്പോൾ കയറിയതാ.. അമ്മ എവിടെ?” ഭദ്ര

” രാഗി അടുക്കളയിൽ കാണും.. ” രാഘവൻ അതും പറഞ്ഞു അനന്തന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി കൊഞ്ചിച്ചു.

” മോൻ ഇന്ന് മില്ലിൽ പോവുന്നില്ലേ.. ” രാഘവൻ

” ആ പോണം.. ” അനന്തൻ അതും പറഞ്ഞു തിണ്ണയിലേക്കിരുന്നു.. അപ്പോഴേക്കും രാഗിണിയും അവിടെ എത്തിയിരുന്നു..

” ഹാ അമ്മായി വന്നത് നന്നായി ഞാൻ ഒരു കാര്യം പറയാൻ വന്നതാ.. ” അനന്തൻ

“എന്താ മോനെ..” രാഗിണിയും രാഘവനും പരസ്പരം നോക്കികൊണ്ട് അനന്തനെ നോക്കി..

ഭദ്ര വേഗം ഉള്ളിലേക്ക് കയറി ഭവ്യയുടെ മുറിയിലേക്ക് കടന്നതും ഭവ്യ ബാത്‌റൂമിൽ നിന്ന് ഇറങ്ങിയതും ഒരുമിച്ചായിരുന്നു..

” ചേച്ചി എപ്പോ വന്നു..?’ ഭവ്യ

” ഇപ്പോ വന്നേ ഉള്ളൂ… നീ കുളിക്കായിരുന്നോ.. ”

” ചേച്ചിക്ക് കണ്ടിട്ട് എന്താ തോന്നുന്നേ.. ”

” പോടീ പെണ്ണേ.. ഇന്നലെ അനന്തേട്ടൻ നിന്നെ വിളിച്ചിരുന്നോ.. “? ഭദ്ര

ഭവ്യ നനഞ്ഞ മുടിയിൽ തോർത്തു കെട്ടുന്നതിനിടക്ക് ഭദ്രയെ തിരിഞ്ഞു നോക്കി..

” മ്മ് വിളിച്ചു.. ”

” ശരിക്കും നിനക്ക് സമ്മതം ആണോ.. അതോ അനന്തേട്ടൻ പറഞ്ഞതുകൊണ്ടാണോ..? ” ഭദ്ര

” എനിക്ക് സമ്മതം അല്ലെങ്കിൽ ഇപ്പോ ഇത് മുടക്കാൻ പറ്റോ..? ” ഭവ്യ

” പിന്നല്ലാതെ.. നിന്റെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ല..”

” എനിക്ക് സമ്മതക്കുറവൊന്നൂല്ല.. പിന്നെ പെട്ടെന്ന് സമ്മതിക്കാൻ അനന്തേട്ടൻ വേറെ ഒരു കാര്യം കൂടി പറഞ്ഞു..? ” ഭവ്യ

” എന്ത്.? ”

“വിഷ്ണു ഏട്ടൻ സ്വന്തം അനിയൻ ആണെന്ന്…

അത് മാത്രമല്ല ഈ ജീവിതത്തിൽ അവൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാലും അത് അങ്ങേര് നോക്കിക്കോളാമെന്ന്.. വിഷ്ണു അനിയൻ ആണെങ്കിൽ ഞാനും അദ്ദേഹത്തിന്റെ അനിയത്തി ആണെന്ന്.. ”

ഭവ്യ പറഞ്ഞു നിർത്തി ഭദ്രയെ നോക്കി..

” അത് കൊണ്ടാണോ നീ സമ്മതിച്ചേ..? ” ഭദ്ര

” അത് മാത്രമല്ല ചേച്ചി.. ഞാൻ കണ്ടതിൽ വെച്ചു ഏറ്റവും നല്ല മനുഷ്യനാ അനന്തേട്ടൻ.. അപ്പോ അങ്ങേരുടെ അനിയൻ ആവുമ്പോ അതുപോലെ തന്നെ ആവില്ലേ.. പിന്നെ എനിക്ക് ദ്രോഹം വരുന്നതൊന്നും ഏട്ടൻ ചെയ്യില്ല.. എന്റെ നല്ലതേ ഏട്ടൻ ആഗ്രഹിക്കുന്നുള്ളൂ.. അല്ലെങ്കിൽ ഏതെങ്കിലും ഒരു ഏട്ടൻ എന്നെ പോലെ ഒരു പെൺകുട്ടിയെ സ്വന്തം അനിയന് വേണ്ടി ആലോചിക്കോ.. ”

ഭവ്യയുടെ കണ്ണുകൾ നിറഞ്ഞിരുന്നു..

” ഏയ്‌ മോളെ എന്താ ഇത്..? അതൊന്നും ഇനി ഓർക്കേണ്ട.. ചേച്ചി നിനക്ക് സമ്മതം ആണോ എന്ന് അറിയാൻ വേണ്ടി.. നീ അത് വിട്.. ” ഭദ്ര അവളുടെ തോളിൽ മെല്ലെ തട്ടി.

” മ്മ്.. വാവ എവിടെ..? ”

” അമ്മാവന്റെ കൈയിൽ ഉണ്ട്.. പൂജയും പായലും എവിടെ..? ”

” പായൽ എഴുന്നേറ്റട്ടില്ല.. പൂജ ചേച്ചി കിച്ചണിൽ കാണും.. ഞാൻ പോയി വാവയെ നോക്കട്ടെ.. ”

” മ്മ്.. ” ഭദ്ര അവൾ പോവുന്നതും നോക്കി നിന്നു..

❤❤❤❤❤❤❤❤❤❤

” ഞങ്ങൾക്ക് സമ്മതക്കുറവൊന്നൂല്ല.. പക്ഷെ അവള് സമ്മതിക്കുമോ..? ” രാഘവൻ

” നിങ്ങൾക്ക് സമ്മതമാണോ..? അത് അറിഞ്ഞാൽ മതി.. അവളുടെ സമ്മതം ഇല്ലാതെ ഒന്നും നടക്കില്ല.. ” അനന്തൻ

“ഞങ്ങൾക്ക് സമ്മതമാ.. പക്ഷെ അവള് ഇപ്പോ പഠിക്കല്ലേ.. ” രാഘവൻ

” പഠിക്കട്ടെ.. അതൊന്നും മുടക്കില്ല.. ” അനന്തൻ

” അത് മാത്രമല്ല മോനെ.. പൂജ മോള് ഒരു കാര്യം കൂടി പറഞ്ഞു..” രാഘവൻ

” എന്ത്.? ” അനന്തൻ

” അത് പിന്നെ ശാകേഷിനെ അമേരിക്കയിൽ കൊണ്ടുപോയി ഭേദമാക്കാമെന്ന്.. ആ കുട്ടീടെ അച്ഛനും അമ്മയും അവിടെ ആണത്രേ….” രാഘവൻ

” ആഹാ അത് നല്ല കാര്യമല്ലേ.. എന്നാ പോവണ്ടേ..? ” അനന്തൻ

” അടുത്ത മാസം പോവാമെന്നാ പറയുന്നേ.. പക്ഷെ ശരണ്യേടെ കാര്യം കഴിയാതെ എങ്ങനെ..?

രാഘവൻ

” ഹ്മ്മ്.. ” അനന്തൻ

” രവിയോട് ഒന്ന് സംസാരിക്കണം.. എത്രയും വേഗം നടത്താൻ.. ”

” ആ അത് അമ്മാവൻ പേടിക്കണ്ട നമുക്ക് ശരിയാക്കാം.. ശരണ്യേടെ മാത്രല്ല പറ്റിയാൽ ഭവ്യയുടെയും.. രണ്ടും നമ്മുക്ക് ഒരുമിച്ച് നടത്താം.. ഞാൻ സംസാരിക്കാം.. ” അനന്തൻ

” ആ ജാതകം നമ്മുടെ പണിക്കരുടെ അടുത്ത് നോക്കാം.. ” രാഘവൻ

” മ്മ്.. ” അനന്തൻ

കുഞ്ഞിനെ എടുക്കാൻ വന്ന ഭവ്യ അവരുടെ സംസാരം കേട്ട് വാതിലിന്റെ മറവിൽ തന്നെ നിന്നു..

ഉടനെ തന്നെ താൻ വിഷ്ണുവിന്റെ ഭാര്യ ആവുമെന്ന ചിന്ത അവളെ വല്ലാതെ ടെൻഷൻ ആക്കി..

ഭവ്യ തിരിച്ചു തന്റെ മുറിയിലേക്ക് തന്നെ കയറി..

അനന്തേട്ടൻ പറഞ്ഞതുകൊണ്ടാണ്.. തളര്ന്നു വീണപ്പോൾ എടുത്ത് ഉയർത്തിയ ആളാണ്..

ഒരിക്കലും എതിർത്തട്ടില്ല.. അതിന് കഴിയില്ല..

പക്ഷെ കാര്യത്തോട് അടുക്കുംതോറും തനിക്ക് അതിന് കഴിയുമോ എന്നൊരു ഭയം.. പ്രണയം അന്ധമായപ്പോൾ മറ്റൊരു പുരുഷന് മുൻപിൽ എല്ലാം സമർപ്പിച്ചവളാണ്.. അതിന് അനുഭവിക്കേണ്ടി വരുന്നത് ഓർക്കുമ്പോൾ ഇപ്പോഴും ആത്മത്യ ചെയ്യാൻ തോന്നും.. അതുകൊണ്ട് തന്നെയാണ് ഇത്രയും വർഷം ഇങ്ങോട്ട് വരാതിരുന്നതും… വിഷ്ണു ഏട്ടനെ അങ്ങനെ ശ്രദ്ധിച്ചട്ടില്ല.. ചേച്ചിയുടെ ജൂനിയർ ചേച്ചിയുടെ നല്ല സുഹൃത്ത് അത്ര മാത്രം അറിയാം.. തന്റെ കാര്യങ്ങൾ എല്ലാം വിഷ്ണു ഏട്ടന് അറിയാം…

അതൊക്കെ ഓർത്തുകൊണ്ട് ഏട്ടന്റെ ഭാര്യയായി എങ്ങനെ മുൻപിൽ നിൽക്കും.. പഴയ കാര്യങ്ങൾ എല്ലാം ഓർമ്മിപ്പിക്കുമോ.. ഒരുമിച്ചുള്ള ജീവിതത്തിൽ എന്നെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ തന്റെ പഴയ കാലം എടുത്തിട്ട് അപമാനിക്കുമോ..

വയ്യ.. അവളുടെ കാലുകൾ തളരുന്ന പോലെ..

അനന്തേട്ടൻ പോവുന്നതിന് മുൻപ് സമ്മതമല്ലെന്ന് പറയണം.. തനിക്ക് ഒരിക്കലും ദാമ്പത്യ ജീവിതം വേണ്ടമെന്നും.. ഭവ്യ ഉടനെ എഴുനേറ്റു ഉമ്മറത്തേക്ക് നടന്നു.. ഉമ്മറത്തു ആരും ഇല്ല..

അവർ പോയോ..

ഭവ്യ തിരിച്ചു മുറിയിൽ പോയി തളർച്ചയോടെ ബെഡിലേക്കിരുന്നു…

❤❤❤❤❤❤❤❤❤❤

ഭദ്രയെയും കുഞ്ഞിനേയും വീട്ടിലാക്കി അനന്തൻ നേരെ പോയത് പണിക്കരുടെ അടുത്തേക്ക് ആയിരുന്നു.. ജാതകങ്ങൾ നാലും തമ്മിൽ പത്തിൽ എട്ട് പൊരുത്തവും ഉണ്ടെന്ന് പറഞ്ഞപ്പോൾ അവന്റെ മുഖം തെളിഞ്ഞു..

നിശ്ചയം വേണ്ടെന്ന് തീരുമാനിച്ചതുകൊണ്ട് കല്യാണത്തിനുള്ള മുഹൂർത്തമാണ് നോക്കിയത്…

മാസവസാനം ഉള്ള ഞായറാഴ്ച നല്ല മുഹൂർത്തമാണെന്ന് പറഞ്ഞപ്പോൾ അനന്തൻ സന്തോഷത്തോടെ ചിരിച്ചു..

” നിനക്ക് ഇതിൽ ഒന്നും വിശ്വാസം ഇല്ലല്ലോ..

പിന്നെ എന്താ.. ” പണിക്കർ

” എനിക്കില്ല.. പക്ഷെ അവരുടെ വീട്ടുകാർക്കില്ലേ.. ” അനന്തൻ

” മ്മ് അതുണ്ടാവും.. കാരണം ഭദ്രയുടെ ജാതകം ഞാൻ അല്ലേ എഴുതിയത്.. അതിൽ തന്നെ ഉണ്ടല്ലോ അജ്ഞാത വാസം.. ” പണിക്കർ ചിരിച്ചു.. അനന്തൻ നെറ്റി ചുളിച്ചു..

” അജ്ഞാത വാസം.. “?

” മ്മ്.. ഭദ്രയുടെ ജാതകത്തിൽ അജ്ഞാത വാസം പറഞ്ഞിട്ടുള്ളതാ.. രണ്ട് വർഷം..”

” മ്മ്.. ” അനന്തൻ താല്പര്യമില്ലാതെ മൂളി..

❤❤❤❤❤❤❤❤❤❤

മംഗലത്ത് എത്തി മുഹൂർത്തിന്റെ ഡേറ്റ് പറഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി.. ഒരുക്കങ്ങൾ എല്ലാം തന്നെ അനന്തൻ ഏറ്റെടുത്തു.. തന്റെ തീരുമാനം പറയാൻ ഉമ്മറത്തേക്ക് വന്ന ഭവ്യ കാണുന്നത് എല്ലാവരും കല്യാണത്തിന്റെ ഡേറ്റ് പറഞ്ഞു സന്തോഷത്തോടെ നിൽക്കുന്നതാണ്.. അനന്തേട്ടന്റെ മുഖത്തുമുണ്ട് പതിവില്ലാത്ത സന്തോഷം.. ഭവ്യയെ കണ്ടപ്പോൾ അനന്തൻ ചിരിച്ചു.. ഭവ്യ തിരികെയും..

മില്ലിൽ എത്തിയാണ് ഭദ്രയോട് വിളിച്ചു പറഞ്ഞത് ഭദ്രക്ക് സന്തോഷത്തിലുപരി ഭയം തോന്നി..

ഭവ്യ .. വിവാഹം ഉടനെ നടത്തുമെന്ന് അവളും പ്രതീക്ഷിച്ചില്ല.. കല്യാണത്തിന് മുൻപ് ചെറുക്കൻ കൂട്ടർ ഒരു ദിവസം ചടങ്ങിന് വന്ന് പോവാമെന്ന് പറഞ്ഞു..

ഒരു ചൊവ്വാഴ്ചയായിരുന്നു വിഷ്ണുവും കുടുംബവും വന്നത്.. അച്ഛനും അമ്മയും വിഷ്ണുവും മാത്രം..

ഭവ്യക്ക് വളരെ ടെൻഷൻ ആയിരുന്നു.. ശങ്കരനും വിലാസിനിക്കും ഭവ്യയെ വളരെ ഇഷ്ട്ടമായി..

വിഷ്ണുവിനോട് മനസ്സ് തുറന്ന് സംസാരിക്കാമെന്ന് കരുതിയെങ്കിലും അന്ന് ഫോൺ ചെയ്തതിൽ പിന്നെ ഒന്നും സംസാരിക്കാൻ വന്നട്ടില്ല.. ഒരു കോളോ മെസ്സേജോ ഒന്നും തന്നെ ഇല്ല.. എന്തിനേറെ ഉമ്മറത്തു വന്ന് തലതാഴ്ത്തി നിന്നപ്പോൾ പോലും നോക്കി ഒന്ന് പുഞ്ചിരിച്ചതല്ലാതെ പിന്നെ ഒരു നോട്ടം പോലും ഉണ്ടായില്ല..

ശങ്കരനും വിലാസിനിയും വളരെ സന്തോഷത്തോടെയാണ് മംഗലത്ത് നിന്ന് പിരിഞ്ഞത്..

❤❤❤❤❤❤❤❤❤❤❤

ദിവസങ്ങൾ വളരെ പെട്ടെന്ന് തന്നെ പോയികൊണ്ടിരുന്നു.. വിവാഹം ക്ഷണിക്കലും പന്തലും.. സദ്യയും എല്ലാം തന്നെ ഏർപ്പാടാക്കാൻ ഓടി നടന്നത് അനന്തൻ ആയിരുന്നു.. വിവാഹത്തിന് വസ്ത്രവും സ്വർണവും എടുക്കാൻ എല്ലാവരും ഒരുമിച്ച് ഇറങ്ങി വിഷ്ണുവിന്റെ അച്ഛനും അമ്മയും രവിസാറും ഭാര്യയും ഉണ്ടായിരുന്നു.. വിഷ്ണുവിനെ നേരിട്ട് കണ്ട് സംസാരിക്കാമെന്ന് വിചാരിച്ച ഭവ്യക്ക് അവിടെയും തെറ്റി..

വിഷ്ണുവും രണദേവും അവരുടെ ഒപ്പം പോയില്ല.. രണദേവ് ശരണ്യയുമായി ഫോണിൽ സംസാരിക്കാറുണ്ട്.. അതുകൊണ്ട് തന്നെ പുതിയ ജീവിതം തുടങ്ങുമ്പോൾ മറ്റ് പലതും മറക്കാൻ ശരണ്യക്ക് കഴിഞ്ഞു.. എന്നാൽ ഭവ്യക്ക് ടെൻഷൻ കൂടി വിവാഹത്തിന് ഇനി മൂന്ന് ദിവസം കൂടിയേ ഉള്ളൂ… രണ്ട് പേർക്കും താലികെട്ടിന് മെറൂൺ കളർ പട്ട്സാരി തന്നെ വാങ്ങി… രാഗിണിക്കും നളിനിക്കും അതാണ് ഇഷ്ട്ടപെട്ടത്… കുട്ടികളുടെ ഇഷ്ട്ടം അവിടെ നോക്കില്ല.. ശരണ്യ ഫോണിൽ ആയതുകൊണ്ട് അധികം അഭിപ്രായം പറയാൻ പോയില്ല. ഭവ്യയുടെ മനസ്സ് അവിടെ ഒന്നും തന്നെ അല്ലായിരുന്നു..

അതുകൊണ്ട് അവർ ചോദിക്കുന്നതിനൊക്കെ തലയാട്ടി കൊടുത്തു..

❤❤❤❤❤❤❤❤❤❤❤❤

വെള്ളിയാഴ്ച തന്നെ അനന്തൻ ഭദ്രയെയും കുഞ്ഞിനേയും മംഗലത്ത് ആക്കി.. ഒരുപാട് ബന്ധുക്കൾ വന്നിട്ടുണ്ട്.. എല്ലാത്തിനും മുൻപിൽ ഓടി നടക്കുന്ന അനന്തനിൽ തന്നെയാണ് എല്ലാവരുടെയും ശ്രദ്ധ..

അപ്രതീക്ഷിതമായി നടന്ന വിവാഹമാണെങ്കിലും ഭദ്രക്ക് ഇങ്ങനെ ഒരു ഭാഗ്യം വന്ന് ചേരുമെന്ന് ഒരിക്കലും കരുതിയില്ല..

തലേദിവസം രാത്രി പന്തലിൽ വെച്ചാണ് ഭദ്ര അനന്തനെ കാണുന്നത്.. അതും ഭക്ഷണം കഴിക്കുമ്പോൾ..

ആരുട്ടന്റെ കൂടെ ഒരു അഞ്ചു മിനിറ്റ് കളിച്ചു നിൽക്കും.. കല്യാണം അടുത്തതിൽ പിന്നെ അധികം സംസാരിക്കാൻ കിട്ടാറില്ല..

ഊണ് കഴിച്ചോ എന്ന് ചോദിച്ചപ്പോൾ.. പിന്നെ കഴിക്കാമെന്ന് കൈകൊണ്ട് ആക്ഷൻ കാണിച്ചു..

പുടവ കൊടുക്കാൻ വിഷ്ണുവിന്റെയും രണദേവിന്റെയും വീട്ടുകാർ വന്നത് കൊണ്ട് ഭദ്രക്കും അവിടെ അധികം നിൽക്കാൻ പറ്റിയില്ല..

മംഗലത്ത് ബന്ധുക്കളെകൊണ്ട് നിറഞ്ഞിരുന്നു..

ഭദ്രയുടെയും ആരുട്ടന്റെയും കൂടെ മറ്റ് മൂന്നു വല്യമ്മമാരും സ്ഥലം പിടിച്ചതുകൊണ്ട് അനന്തന് മേലെടത്തേക്ക് പോവേണ്ടിവന്നു…

കുഞ്ഞിനെ പാല് കൊടുത്ത് ഉറക്കിയെങ്കിലും ഭദ്രക്കെന്തോ ഉറക്കം വന്നില്ല.. എത്ര വൈകിയാലും ഉറങ്ങുമ്പോൾ ആരുട്ടന് മുകളിലൂടെ അനന്തന്റെ കൈകൾ അവളുടെ ഇടുപ്പിൽ സ്ഥാനം പിടിക്കാറുണ്ട്.. ഇപ്പോ ആ കൈകൾ ഇല്ലാതെ ഉറക്കം വരുന്നില്ല..സ്വന്തം അനിയത്തി ആയതുകൊണ്ടാണ് ഇല്ലെങ്കിൽ മേലെടത്തേക്ക് പോയേനെ.. നാളത്തെ ദിവസം കൂടി കഴിഞ്ഞാൽ മേലെടത്തേക്ക് പോവണം.. അനന്തേട്ടൻ ഒറ്റക്കാവുന്നത് എന്തോ വിഷമം തോന്നുന്നു..

❤❤❤❤❤❤❤❤❤❤

മൂകമായ അന്തരീക്ഷമായിരുന്നു മേലേടത്ത്.. കുഞ്ഞിന്റെയും ഭദ്രയുടെയും സാനിധ്യം ഇല്ലാതെ എന്തോ ഒറ്റപ്പെട്ടപോലെ.. അതുകൊണ്ട് മുറിയിൽ പോവാതെ ഹാളിൽ തന്നെ കിടന്നു.. മുറിയിൽ അവരില്ലാതെ പറ്റില്ല.. വല്ലാത്ത ക്ഷീണം ഉണ്ട്.. രാവിലെ മുതൽ ഓടാൻ തുടങ്ങിയതാണ്..

സദ്യ ഒരുവശത്തു ശരിയാക്കുമ്പോഴേക്കും കാരണവന്മാർ കുപ്പിക്ക് വേണ്ടി അടി തുടങ്ങി..

നാട്ടുകാരും മോശല്ല.. ഒരു വിധത്തിലാ എല്ലാം ശരിയാക്കിയത്.. അഖിലിനെ വിട്ട് വീണ്ടും എത്ര കുപ്പിയാ വാങ്ങിച്ചതെന്ന് കണക്കില്ല.. എല്ലാവരും എത്ര സന്തോഷത്തിലാണ് ഇതാണ് ബന്ധുക്കൾ ഉള്ളവരുടെ ഭാഗ്യം.. അനാഥരായാൽ ഉള്ള ദോഷവും.. കുറേ കഷ്ട്ടപെടേണ്ടി വന്നാലും അനന്തനും ഇതൊക്കെ ആസ്വദിക്കുന്നുണ്ട്.. പലരും ഇടയ്ക്കിടെ ഭദ്രയുടെ കെട്ട്യോൻ അല്ലേയെന്ന് ചോദിക്കുമ്പോൾ ചിരിയോടെ തലയാട്ടി.. ഏതോ കുറച്ച് ചെറുക്കന്മാർ വന്ന് അളിയാ എന്ന് വിളിച്ചു തോളിലൂടെ കൈയിട്ടു.. ഭദ്രയുടെ ബന്ധുക്കൾ ആണത്രേ.. എല്ലാവർക്കും നല്ല സ്നേഹമുണ്ട്..

മംഗലത്തെ മൂത്തമരുമകനെന്ന ബഹുമാനവും ..

അമ്മാവൻ എന്തുണ്ടായാലും വന്ന് ചോദിച്ചു തന്റെ തീരുമാനം മാത്രം കണക്കിലെടുക്കുന്നത് മംഗലത്തെ ബന്ധുക്കൾ അതിശയത്തോടെയാണ് കണ്ടത്..

ചിന്തകൾ കാട് കയറുമ്പോൾ അത് നിർത്തി കണ്ണുകൾ മെല്ലെ അടച്ചു.. എല്ലാത്തിനും കാരണം ഭദ്രയാണ് അവളിലെങ്കിൽ ഇന്നും താൻ അനാഥൻ ആയി തന്നെ ഇരുന്നേനെ…

അവൻ ഒരു പുഞ്ചിരിയോടെ മയക്കത്തിലേക്ക് വീണു.

❤❤❤❤❤❤❤❤❤❤

രാവിലെ നേരത്തെ എഴുനേറ്റ് കുളിച്ചു അമ്പലത്തിലേക്ക് പുറപ്പെട്ടു ഭവ്യയും ശരണ്യയും..

ശരണ്യ അപ്പോഴും ഫോണിൽ തന്നെ.. ഭവ്യക്ക് ആണേൽ ടെൻഷൻ.. അമ്പലത്തിൽ നിന്ന് വന്നതും അമ്മമ്മാർ കഴിക്കാൻ കൊടുത്തു..

അപ്പോഴേക്കും ബ്യൂട്ടീഷ്യൻ വന്നിട്ടുണ്ട്.. ഭവ്യക്ക് വല്ലാത്ത അസ്വസ്ഥത.. ശരണ്യ എല്ലാം എൻജോയ് ചെയുന്നുണ്ട്.. പക്ഷെ തനിക്ക്..രണ്ടാളെയും സാരി ഉടുപ്പിക്കാൻ ഭദ്ര ചേച്ചിയും ബ്യൂട്ടിഷ്യനും പാടുപെട്ടു. ഭവ്യയെ ഒരുക്കി കഴിഞ്ഞതും രാഗിണിയുടെയും ഭദ്രയുടെയും കണ്ണുകൾ നിറഞ്ഞു.. കണ്ണാടിയിൽ നോക്കിയ ഭവ്യയും ഞെട്ടി പോയി.. സാരി ഉടുത്തപ്പോൾ താൻ കുറേ കൂടി വലുതായപോലെ.. ഭദ്ര പച്ചയും മാമ്പഴ മഞ്ഞയും കലർണ ഒരു പട്ടുസാരി ആയിരുന്നു ധരിച്ചത്..

ആരുട്ടൻ പച്ച കളർ ഷർട്ടും.. വെള്ളമുണ്ടും..എല്ലാവർക്കും ദക്ഷിണ കൊടുക്കുന്നതിനിടക്ക് അനന്തനെയും രാഘവൻ പിടിച്ചു നിർത്തി.. മിഥിയുടെ കല്യാണത്തിന് പോലും പോവാതെ ഒഴിഞ്ഞ് മാറി നടന്നതാണ്.. പക്ഷെ ഇപ്പൊ ഒഴിയാൻ പറ്റില്ല.. ഭവ്യ കാലിൽ വീണപ്പോൾ അനന്തന് വല്ലാത്ത വാത്സല്യം തോന്നി..

ഇങ്ങനെയൊക്കെ ആദ്യമായാണ്.. ചെറുക്കനും കൂട്ടരും വന്നുവെന്ന് പറഞ്ഞപ്പോൾ ഭവ്യയുടെ ഹൃദയം വളരെ വേഗത്തിൽ മിടിക്കാൻ തുടങ്ങി..

എവിടേക്കെങ്കിലും ഓടി പോയല്ലോ എന്ന് വരെ തോന്നി പോയി.. മണ്ഡപത്തിലേക്ക് തലതാഴ്ത്തി നടക്കുമ്പോൾ മിഴികൾ ഉയർത്തി അവനെ നോക്കണമെന്ന് തോന്നിയെങ്കിലും നോക്കിയില്ല…അവന്റെ വാമ ഭാഗത്തിരുന്നപ്പോഴും ഭവ്യ തല ഉയർത്തിയില്ല..കൊട്ടും കുരവയും ഉയരുന്നതിനൊപ്പം കഴുത്തിൽ ലോഹത്തിന്റെ തണുപ്പും അവന്റെ കൈയുടെ ചൂടും ഒരുമിച്ചറിഞ്ഞു.. കൈകൾ കൂപ്പി കണ്ണടച്ച് ഇരുന്നുപോയി .. സിന്ദൂരം ചാർത്തുമ്പോൾ മാത്രം കണ്ണുകൾ തമ്മിൽ ഒന്ന് കൊരുത്തു..

വിഷ്ണു വേഗം തന്നെ കണ്ണുകൾ പിൻവലിച്ചു..

ഭവ്യ എന്തോ ഓർത്ത് അവനെ തന്നെ നോക്കി.. മാല ചാർത്താൻ പറഞ്ഞപ്പോഴാണ് മിഴികൾ അവനിൽ നിന്നും മാറ്റിയത്.. ബാക്കിയുള്ള ചടങ്ങുകൾ എല്ലാം ഭംഗിയായി നടന്നു.. ശരണ്യയും രണദേവും പ്രണയം കൈമാറിയപ്പോൾ ഭവ്യയും വിഷ്ണുവും പരസ്പരം നോക്കാതെ മുഖം മറച്ചു.. ഉച്ചക്ക് സദ്യ കഴിച്ച് ചെറുക്കന്റെ വീട്ടിലേക്ക് ഇറങ്ങുമ്പോൾ ഭവ്യയും ശരണ്യയും നന്നായി കരഞ്ഞു.. രാഗിണിയും നളിനിയും നേരിയതിന്റെ തുമ്പ് ചുണ്ടിൽ ചേർത്ത് കരച്ചിലടക്കി നിർത്തി..

ഭദ്രക്കും വല്ലാത്ത സങ്കടം തോന്നി.. അവളെ പ്രസവിച്ച നിമിഷം മുതൽ ഈ നിമിഷം വരെ ഭദ്രക്ക് ഓർമ വന്നു…. കാലങ്ങൾ എത്ര വേഗത്തിലാണ് പോവുന്നത്.. ആരുട്ടന് ഒരു ഉമ്മ കൊടുത്തു ഭവ്യ വേഗം കാറിൽ കയറി.. ഇനി നിന്നാൽ ശരിയാവില്ല.. ഇന്ന് ചെക്കന്റെ വീട്ടിൽ തന്നെയാണ്.. ഭവ്യ കർച്ചീഫ് എടുത്ത് മുഖവും കണ്ണും അമർത്തി തുടച്ചു.. വിഷ്ണു പുറത്തേക്ക് നോക്കി ഇരിപ്പാണ്..

ഭവ്യയും തല തിരിച്ചിരുന്നു…

❤❤❤❤❤❤❤❤❤❤

ഭദ്ര കണ്ണ് തുടച്ചു കുഞ്ഞിനേയും കൊണ്ട് ഉള്ളിലേക്ക് കയറി.. സന്തോഷിക്കേണ്ട ദിവസം തന്നെയാണ് പക്ഷെ എത്ര വേദനയാണ് നൽകുന്നത്.. ഇന്നലെ വരെ തന്റെ കുഞ്ഞനുജത്തി ആയിരുന്നു.. എന്നാൽ ഇന്ന്… അവൾ ഒരു ഭാര്യയായി മാറിയിരിക്കുന്നു.. ഭദ്രക്ക് പെട്ടെന്ന് അനന്തനെ കാണാൻ തോന്നി.. വിഷമം തോന്നിയാൽ ആ നെഞ്ചിൽ ഒന്ന് ചേർന്ന് നിന്നാൽ തീരാവുന്നതേ ഉള്ളൂ.. ഉറങ്ങിയ കുഞ്ഞിനെ ബെഡിൽ കിടത്തി.. പായലിനോട് ഒന്ന് ശ്രദ്ധിക്കാൻ പറഞ്ഞു ഭദ്ര പുറത്തേക്കിറങ്ങി.. ഉച്ച വെയിലിന്റെ കാഠിന്യം കാരണം പുറത്തെ പന്തലിൽ ഉള്ളവരെല്ലാം വിയർത്തു കുളിച്ചിട്ടുണ്ട്..

സദ്യയുടെ തിരക്ക് കുറഞ്ഞട്ടില്ല..

ഭദ്ര പന്തലിൽ നോക്കി ഇല്ല ..

എവിടെ പോയി.. 🙄🙄

പന്തലിന്റെ പുറകിലേക്ക് നടന്നു.. അവിടെ തന്നെയാണ് പാചകം ശരിയാക്കിയത്.. ഇപ്പോഴും പപ്പടം വറുത്തു കോരുന്നുണ്ട്.. അവിടെന്നും കുറച്ച് നീങ്ങി.. തൊടിയിൽ വലിയ മാവിന്റെ ചുവട്ടിൽ ഒരു മേശ ഇട്ടിട്ടുണ്ട് അവിടെയാണ് സൽക്കാരം മൊത്തം.. എല്ലാത്തരം കുപ്പിയും ഉണ്ട്.. മുറുക്കാൻ ഉൾപ്പെടെ.. ഭദ്ര കുറച്ചൂടെ അടുത്ത് ഞാവലിന്റെ മറവിൽ നിന്നു..

അനന്തൻ പൊട്ടിച്ചിരിക്കുകയാണ്.. ഭദ്ര കണ്ണ് മിഴിച്ചു നിന്നു.. 🙄🙄 ആദ്യയാണ് ഇങ്ങനെ ചിരിക്കുന്നത് കാണുന്നത്.. കുടിച്ചിട്ടുണ്ട് മുഖം കണ്ടാൽ അറിയാം.. കണ്ണൊക്കെ ഉറക്കം വന്നപോലെ ഉണ്ട്.. അലസമായ തലമുടിയും..

വിയർത്തു കുളിച്ചാണ് നിൽപ്പ്.. ഭദ്ര ഇടുപ്പിൽ കൈകുത്തി അവനെ രൂക്ഷമായി നോക്കി..

അവൻ പിന്നെയും പകർത്തി വെച്ച ഗ്ലാസ്സെടുത്തു വായിലേക്ക് കമിഴ്ത്തി..കൂട്ടത്തിൽ കുറച്ച് കിളവന്മാരും ഉണ്ട്..ഇടക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ കണ്ടു തന്നെ നോക്കി ദഹിപ്പിക്കുന്ന ഭദ്രയെ അനന്തൻ നിറഞ്ഞ ചിരിയോടെ അവൾക്കടുത്തേക്ക് നടന്നു.. അനന്തൻ വരുന്ന കണ്ടപ്പോൾ ഭദ്ര വേഗം വീടിന്റെ പുറകിലേക്ക് നടന്നു.. പുറകെ അനന്തനും..

” ഡീ കാന്താരി.. ” അനന്തൻ

ഭദ്ര വേഗം മുറിയിലേക്ക് ചെന്നു.. ഭദ്രയെ കണ്ടതും ഫോണും പിടിച്ചു ബെഡിൽ കിടന്ന പായൽ ചിരിച്ചു.. പുറകിൽ അനന്തനെ കണ്ടതും പായൽ മെല്ലെ എഴുനേറ്റ് പുറത്തേക്ക് ഇറങ്ങി..

അനന്തൻ വാതിൽ മെല്ലെ ചാരി ഭദ്രയുടെ അടുത്തേക്ക് ചെന്നു.. അവനെ തന്നെ രൂക്ഷമായി നോക്കിക്കൊണ്ടുനിൽക്കുകയാണ് ഭദ്ര.. കാലൻ വെറ്റില മുറുക്കികൊണ്ടാണ് വരവ്.. ചുണ്ട് ഒന്നൂടെ ചുവപ്പ് പടർന്നിരിക്കുന്നു.. അലസമായ ചിരി കണ്ടാലറിയാം നല്ല ഉദ്ദേശം അല്ല..

അനന്തൻ തൊട്ട് മുന്നിൽ വന്നതും ഭദ്ര മുഖം ചുളിച്ചുകൊണ്ട് തല ചരിച്ചു..മദ്യത്തിന്റെ മണം മടുപ്പിക്കുന്നുണ്ടെങ്കിലും അവന്റെ വിയർപ്പ് മണം അവളെ മത്തു പിടിപ്പിച്ചു..

” കുടിച്ചോ..? ” ഭദ്ര

” മ്മ്.. ലേശം.. ” അനന്തൻ

” മ്മ് ഇനി വൈകീട്ടല്ലേ അങ്ങോട്ട് പോവണ്ടത്..

അത് വരെ ഇവിടെ എങ്ങാനും കിടന്ന് ഉറങ്ങാൻ നോക്ക്.. ” ഭദ്ര

അനന്തൻ അതൊന്നും കേൾക്കുന്നില്ല അവന്റെ നോട്ടം മൊത്തം ഭദ്രയിലാണ്.. നിർവികാരമായ നോട്ടത്തിന്റെ അർത്ഥം ഗ്രഹിച്ചെങ്കിലും ഭദ്ര ശ്രദ്ധിച്ചില്ല.. അനന്തൻ ചെറു പുഞ്ചിരിയോടെ വീണ്ടും അടുത്തേക്ക് ചേർന്നപ്പോൾ ഭദ്ര അറിയാതെ കാലുകൾ പുറകോട്ടു വെച്ചു.. ചുമരിൽ ഇടിച്ചപ്പോഴാണ് ഇനി പുറകോട്ടു പോവാൻ പറ്റില്ലെന്ന് മനസിലാക്കിയത്.. അനന്തന്റെ മുഖം അടുത്തേക്ക് വന്നതും ഭദ്ര തല ചരിച്ചു കണ്ണുകൾ ഇറുക്കെ അടച്ച് നിന്നു.. അവനിൽ നിന്ന് യാതൊരു പ്രതികരണവും കാണാതെ കണ്ണുകൾ തുറന്നപ്പോൾ അവളെ തന്നെ നോക്കികൊണ്ട് നിൽക്കുകയാണ്..

അവൻ തല താഴ്ത്തി ചുണ്ടുകൾ ലക്ഷ്യമാക്കി..

ഭദ്ര വീണ്ടും കണ്ണുകൾ ഇറുക്കെ അടച്ചതും കഴുത്തിൽ കിടക്കുന്ന മുടി പുറകിലേക്ക് ആക്കുന്നതറിഞ്ഞു അതോടൊപ്പം കഴുത്തിൽ അവന്റെ ചുണ്ടുകൾ നുകരുന്നതും ഭദ്ര ഒന്ന് ഏങ്ങി പോയി.. വല്ലാത്ത പരവേശം അവന്റെ തലക്ക് പിറകിൽ വിരലുകൾകൊണ്ട് അള്ളി പിടിച്ചു.. ചുണ്ടുകൾ വിടർന്നു.. അവന്റെ ചുണ്ടും പല്ലുകളും നാവും അവളുടെ കഴുത്തിൽ ഒരു ചെറിയ കൊത്തുപണി തന്നെ നടത്തിയിരുന്നു.. അനന്തൻ മെല്ലെ കഴുത്തിൽ നിന്ന് മുഖം ഉയർത്തി അവളുടെ കാതിൽ ചുംബിച്ചു..

” ഇത്തിരി അധികം കഴിച്ചെടി.. നിന്നെകൊണ്ട് താങ്ങത്തില്ല.. ” അനന്തൻ മുഖം ഉയർത്തി അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു. “‘ കണ്ടപ്പോൾ കൊതി.. പക്ഷെ വേണ്ട..” അവൻ മെല്ലെ അവളിൽ നിന്ന് അകന്ന് മാറി കട്ടിലിനടിയിൽ നിന്ന് ഒരു പായ എടുത്ത് നിലത്ത് വിരിച്ചു ഷർട്ട്‌ ഊരി കമിഴ്ന്നു കിടന്നു…. ഭദ്ര തന്റെ വലതുവശത്തെ കണ്ണാടിയിലേക്ക് നോക്കി..

കഴുത്തിന്റെ ഇടത് വശം ചുവന്നു നിലിച്ചു കിടക്കുന്നു.. ചെറിയ നീറ്റലും ഉണ്ട്.. അവൾ അതിലൂടെ ഒന്ന് തലോടി പിന്നെ പുഞ്ചിരിയോടെ അനന്തനെ നോക്കി.. കമിഴ്ന്നു കിടക്കുകയാണ്..

വിരിഞ്ഞ മുതുകിൽ നിറയെ വിയർപ്പ് തുള്ളികളാണ്.. വിയർപ്പ് തലമുടിയിലൂടെയും നെറ്റിയിലൂടെയും ചെറുതായി ഇറങ്ങുന്നു.. ഭദ്ര ഫാനിന്റെ സ്പീഡ് കൂട്ടി അവനെ തന്നെ നോക്കി..

കിടപ്പ് കണ്ടിട്ട് തനിക്കും കൊതി തോന്നുന്നുണ്ട്.. ആ വിയർപ്പ് തുള്ളികളെ നുകർന്നുകൊണ്ട് അവന്റെ പുറത്ത് ചുംബിക്കാൻ…മതിവരുവോളം പ്രണയിക്കാൻ ആ മാറിൽ പറ്റിച്ചേർന്ന് കിടക്കാൻ….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : കാർത്തുമ്പി തുമ്പി

Leave a Reply

Your email address will not be published. Required fields are marked *