കൊലുസ്സ് തുടർക്കഥ, ഭാഗം 27 വായിക്കുക…

രചന: ശീതൾ

*”A baby is going to come among us കണ്ണേട്ടാ…😘😘”*

ദേവൂട്ടിയുടെ വാക്കുകൾകേട്ട് ഞാൻ ഒരു നിമിഷം ഫ്രീസായി നിന്നു…ചിരിക്കണോ കരയണോ എന്ന് അറിയാൻ വയ്യാത്ത അവസ്ഥ…എന്റെ ഭാവം കണ്ട് ദേവൂട്ടി ഒരു ചിരിയോടെ എന്റെ കൈ അവളുടെ വയറിനുമുകളിൽ വച്ചു… പതിയെ എന്റെ ചുണ്ടിലും ഒരു പുഞ്ചിരി വിടർന്നു..ഞാൻ താഴ്ന്ന് അവളുടെ വയറിനെ മറച്ചിരുന്ന സാരി വകഞ്ഞുമാറ്റി..ഞങ്ങളുടെ ജീവന്റെ പാതി തുടിക്കുന്ന ആ വയറിൽ അമർത്തി ചുംബിച്ചു..ദേവൂട്ടി എന്നെ പൊതിഞ്ഞുപിടിച്ചു… എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല…ഇപ്പൊ ഈ ലോകത്ത് ഏറ്റവും സന്തോഷവാൻ ഞാനാണെന്ന് തോന്നിയ നിമിഷം…ഞങ്ങളുടെ ബന്ധത്തിന് ഇപ്പൊ പൂർണ്ണത വന്നിരിക്കുന്നു.. ഞാൻ എഴുന്നേറ്റ് ദേവൂട്ടിയുടെ മുഖം ചുംബനങ്ങൾക്കൊണ്ട് മൂടി…

“കണ്ണേട്ടാ…ഗീതമ്മ ഹോസ്പിറ്റലിൽ പോണം എന്ന് പറഞ്ഞിരുന്നു…”

“പോകാടി…ആദ്യം നമുക്ക് ഈ കേക്ക് അങ്ങോട്ട് മുറിക്കാം..എന്റെ വാവക്ക് ബർത്ത്ഡേ കേക്ക് കൊടുക്കട്ടെ…” ഞങ്ങൾ ടേബിളിന്റെ അടുത്തേക്ക് ചെന്ന് ഒരുമിച്ച് കേക്ക് മുറിച്ചു..ഒരു ചെറിയ കഷ്ണം എടുത്ത് അവൾക്കായി നീട്ടുമ്പോൾ മനസ്സുനിറയെ സന്തോഷമായിരുന്നു..

കരയിലേക്ക് ആർത്തിരമ്പുന്ന തിരമാലയെനോക്കി ഞങ്ങൾ നിന്നു..കണ്ണേട്ടന്റെ കൈകൾ എന്റെ വയറിനെ തലോടിക്കൊണ്ടിരുന്നു…

“ദേവൂട്ടി……”

“മ്മ്മ്……….”

“വിശക്കുന്നില്ലേ പെണ്ണേ നിനക്ക്….ഒന്നും കഴിച്ചില്ലല്ലോ…”

“മ്മ് നല്ലോണം വിശക്കുന്നുണ്ട്…ഉച്ചക്ക് കഴിച്ചത് മുഴുവൻ ഛർദിച്ചു..രാത്രി ഒന്നും കഴിച്ചതും ഇല്ല..”

ഞാൻ പറഞ്ഞതുകേട്ട് കണ്ണേട്ടൻ എന്നെ രൂക്ഷമായി നോക്കി…

“എന്താടി ഇപ്പോഴും പഴയപോലെ തന്നെയാണോ..ഇനിമുതൽ നേരത്തിനും കാലത്തിനും മര്യാദക്ക് ഭക്ഷണം കഴിച്ചില്ലെങ്കിൽ ഉണ്ടല്ലോ ബാക്കി അപ്പൊ പറയാം…”

“ചൂടാവല്ലേ കണ്ണേട്ടാ..ഒന്നും കഴിക്കാൻ തോന്നുന്നില്ലായിരുന്നു..ആകെ ക്ഷീണം ആയിരുന്നു..പിന്നെ എങ്ങനെയൊക്കെയോ കണ്ണേട്ടനോട് ഇത് പറയാൻ വേണ്ടി ഞാൻ കാത്തിരുന്നതാ..”

“അവളുടെ ഒരു….വാടി ഇവിടെ…..”

കണ്ണേട്ടൻ കലിപ്പിൽ എന്നെയും കൂട്ടി തിരിഞ്ഞുനടന്നു…എനിക്ക് ചിരിയാണ് വന്നത്..അറിയില്ല എന്തൊക്കെയോ ഒരു ഫീൽ…

ഞങ്ങൾ ബീച്ചിന്റെ അടുത്തുള്ള ഒരു ചെറിയ തട്ടുകടയിൽ കയറി..നല്ല ചൂട് ദോശയുടെ ഗന്ധം മൂക്കിലേക്ക് അടിച്ചതും അറിയാതെ വായിൽ വെള്ളമൂറി.. കണ്ണേട്ടൻ പറഞ്ഞതനുസരിച്ച് അല്പസമയത്തിനുശേഷം ഞങ്ങൾ ഇരിക്കുന്ന ടേബിളിലേക്ക് നല്ല ചൂട് മസാലദോശയും ആവിപറക്കുന്ന കട്ടൻചായയും എത്തി..

അതുകണ്ടപ്പോഴേ എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളമൂറി…ഞാൻ കണ്ണേട്ടനെ നോക്കി ഇളിച്ചു..

“ഇളിക്കാതെ എടുത്ത് തിന്നടി..എന്നിട്ട് വേണം വീട്ടിൽ പോകാൻ…” എന്നെനോക്കി കലിപ്പിൽ പറഞ്ഞ് പുള്ളി ഫോണിൽ തോണ്ടാൻ തുടങ്ങി..ങാഹാ അങ്ങനെയാണോ..

“ഏഹ് എന്താ വാവേ..ഒന്നും കഴിക്കില്ലേ..അച്ഛൻ വാരിത്തന്നാലെ കഴിക്കൂ എന്നോ..ശ്ശോ എന്ത് ചെയ്യാനാ വാവേ അച്ഛൻ നമ്മളോട് പിണങ്ങി..ഇനി എന്തുചെയ്യും…”

ഞാൻ വയറിൽ തലോടിക്കൊണ്ട് പറഞ്ഞു..ഇടയ്ക്ക് ഇടംകണ്ണിട്ട് മാഷിനെ നോക്കി..മാഷ് ചിരി കടിച്ചുപിടിച്ചുകൊണ്ട് എന്നെ നോക്കാ.. പിന്നെ ഫോൺ എടുത്ത് പോക്കറ്റിൽ വച്ച് പ്ലേറ്റിൽനിന്ന് കുറച്ച് മസാലദോശയുടെ കഷ്ണം കീറിയെടുത്ത് എനിക്കുനേരെ നീട്ടി… ഞാൻ ആവേശത്തോടെ അത് വാങ്ങി കഴിച്ചു…കണ്ണേട്ടൻ വാരിത്തരുമ്പോൾ ഒരു പ്രത്യേക ടേസ്റ്റ് തോന്നുന്നു.. അങ്ങനെ കണ്ണേട്ടന്റെ കൈകൊണ്ട് തന്നെ അത് മുഴുവൻ കഴിച്ച് ഞങ്ങൾ വീട്ടിലേക്ക് പോയി..

രാവിലെ എന്തോ ബഹളം കേട്ടാണ് ഞാൻ ഉറക്കം ഉണർന്നത്..വേഗം കൊട്ടിപ്പിണഞ്ഞ് എഴുന്നേറ്റ് ബാത്‌റൂമിൽ പോയി നോക്കിയപ്പോൾ ദേവൂട്ടി ആകെ ഛർദിച്ച് അവശയായി നടുവിന് കയ്യുംകൊടുത്ത് നിൽക്കുകയാണ്.. ഞാൻ വേഗം ചെന്ന് അവളെ താങ്ങിപ്പിടിച്ച് റൂമിലേക്ക് കൊണ്ടുവന്നു..അപ്പോഴേക്കും ശബ്ദം കേട്ട് ഗീതുവും മുറിയിലേക്ക് വന്നു…രാത്രി കഴിച്ചതുമുഴുവൻ ഛർദിച്ചുപോയിട്ടുണ്ട്..

“കണ്ണാ..മോളേയുംകൊണ്ട് ഇന്നുതന്നെ ഹോസ്പിറ്റലിൽ പോണം..തുടക്കം ആയതുകൊണ്ടാ ഇങ്ങനെ ഛർദിയും തളർച്ചയും ഒക്കെ…പിന്നെപ്പിന്നെ എല്ലാം മാറിക്കോളും..”

ഗീതു പറഞ്ഞതുകേട്ട് ഞാൻ ദേവൂട്ടിയെ ഒന്ന് നോക്കി…എന്നാൽ എന്റെ നോട്ടത്തിന്റെ അർഥം മനസ്സിലാക്കി അവൾ ചിരിച്ചുകൊണ്ട് ഒന്നുമില്ലന്ന് കണ്ണുചിമ്മി കാണിച്ചു.. പിന്നീട് അങ്ങോട്ട് അവളുടെ കൂടെ എപ്പോഴും ഞാനും ഗീതുവും ശരതും ഉണ്ടായിരുന്നു..ഹോസ്പിറ്റലിൽ പോയപ്പോൾ ആളുടെ ബോഡി നല്ല വീക്ക്‌ ആണെന്നാ ഡോക്ടർ പറഞ്ഞത്..അതുകൊണ്ട് അവളെ ഒന്ന് അനങ്ങാൻ പോലും സമ്മതിക്കാതെ രണ്ട് മാസം റൂമിൽ തന്നെ പിടിച്ചിരുത്തി… വീട്ടിൽനിന്ന് അച്ഛനും അമ്മയും വർഷയും ഒക്കെ അവളെ കൊണ്ടുപോകാനുള്ള ആഗ്രഹത്തോടെ വന്നെങ്കിലും ഞാൻ സമ്മതിക്കാത്തതുകൊണ്ട് അവസാനം അവർ ഇവിടെ കുറച്ചുനാൾ നിന്നു..അത് ശരതിനും കൂടി സന്തോഷമായി എന്നുവേണം പറയാൻ..

“ശരത്തേട്ടാ ഇങ്ങനെയാണെ ഞാൻ പോകുവാ ട്ടോ…വെറുതെ എന്നെ ഇവിടെ പിടിച്ചിരുത്തിയിട്ട് നിങ്ങള് ഫോണിൽ കണ്ട പെണ്ണുങ്ങളോട് കുറുകൽ ആണ് ല്ലെ…”

ബാൽക്കണിയിൽ ഇരുന്ന് ഫോണിൽ നോക്കിക്കൊണ്ട് ഇരുന്ന ശരതിനോട്‌ കലിച്ചുകയറി പറഞ്ഞിട്ട് വർഷ എഴുന്നേറ്റ് പോകാൻ തുടങ്ങിയതും ശരത് അവളുടെ കൈപിടിച്ചുവലിച്ച് അവന്റെ അടുത്തിരുത്തി..

“നിന്നോട് ആരാടി പറഞ്ഞത് ഞാൻ കണ്ട പെണ്ണുങ്ങളോട് ചാറ്റിങ് ആണെന്ന് ഹേ…??

ശരത് കലിപ്പിൽ ചോദിച്ചതുകേട്ട് വർഷ അവനെനോക്കി ഇളിച്ചു കൊടുത്തു…ശരത് അവളുടെ അരയിലൂടെ കയ്യിട്ട് ഒന്നുകൂടി അവനോട് ചേർത്തിരുത്തി അവളുടെ മുഖത്തേക്ക് പാറിവീണ മുടിയിഴകൾ ചെവിക്കു പിന്നിലേക്ക് ഒതുക്കി വച്ചു….

“എന്താ മോനെ ഉദ്ദേശം…മ്മ്….??”

“ദുരുദ്ദേശം ആണെങ്കിൽ..എന്താ വല്ല കുഴപ്പവുമുണ്ടോ…??”

“അയ്യടാ അതൊക്കെ കല്യാണം കഴിഞ്ഞിട്ട് ഇപ്പൊ മോൻ കുറച്ച് വിട്ടുനിന്നെ….”

“അതിനൊക്കെ ഇനിയും സമയമില്ലേ മോളേ..അതിനുമുൻപ് ഇപ്പൊ….” അവൻ അവളെനോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞ് അവളെ എടുത്ത് അവന്റെ മടിയിലേക്ക് ഇരുത്തി പെട്ടെന്ന് ആയതു കൊണ്ട് വർഷ ഞെട്ടി കുതറിമാറാൻ നോക്കി..പക്ഷെ അവൻ അതിന് സമ്മതിക്കാതെ പിടി മുറുക്കി…

“ശ..ശരത്തേട്ടാ….വി..വിട്…”

“എന്തിനാടി ഇങ്ങനെ പേടിക്കുന്നത്…ഞാൻ നിന്നെ കൊല്ലാനൊന്നും പോണില്ല…കേട്ടോ..” അവൻ പറഞ്ഞതുകേട്ട് വർഷ തലതാഴ്ത്തി..അവളിൽ ഒരേസമയം നാണവും ഭയവും ഉടലെടുത്തു…അവൻ പതിയെ അവളിലേക്ക് മുഖം അടുപ്പിച്ച് ആ ചെവിയിൽ ചുണ്ടുകൾ ചേർത്തു..വർഷ ഒന്ന് ശ്വാസം നീട്ടിയെടുത്ത് അവന്റെ ഷർട്ടിൽ പിടിമുറുക്കി…

അവന്റെ അധരങ്ങൾ അവിടെനിന്നും ദിശമാറാൻ ഒരുങ്ങിയതും വർഷ പേടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു..കുറച്ച് സമയം ആയിട്ടും അനക്കമൊന്നും കാണാതെയായപ്പോൾ അവൾ പതിയെ കണ്ണുതുറന്നു.. ഇമവെട്ടാതെ തന്നെനോക്കി ഇരിക്കുന്ന ശരത്തിനെ കണ്ടതും അവളുടെ ചുണ്ടിൽ നാണത്തിൽ കുതിർന്ന ഒരു പുഞ്ചിരി വിരിഞ്ഞു..അവൾ അവനെ ചിരിയോടെ അവനെ തള്ളിമാറ്റി ഓടി…

“നോക്ക്യേ കണ്ണേട്ടാ കുഞ്ഞ് അനങ്ങുന്നില്ലേ..ഇല്ലേ ഗീതമ്മേ…നോക്ക്..അനങ്ങുന്നില്ലേ….???”

വയറിൽ കൈവച്ച് ആകാംഷയോടെ ദേവൂട്ടി പറഞ്ഞതുകേട്ട് ഞാനും ഗീതുവും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു… അതുകണ്ട് പെണ്ണ് ഞങ്ങളെ തുറിച്ചുനോക്കി..

“ഹഹഹ എന്റെ പെണ്ണേ എന്തൊക്കെയാടി നീ പറയുന്നത്…മൂന്ന് മാസമായതേ ഒള്ളൂ അപ്പോഴേക്കും കുഞ്ഞ് അനങ്ങിയെന്നോ…??

“സത്യാ കണ്ണേട്ടാ…കുഞ്ഞ് അനങ്ങിയെന്നേ….”

“ഹ് എന്റെ മോളേ…കുഞ്ഞ് ശെരിക്കും അനങ്ങണമെങ്കിൽ ഒരു അഞ്ച് മാസമെങ്കിലും ആകണം..മോൾക്ക് വെറുതെ തോന്നണതാ..”

അതുകേട്ട് ദേവൂട്ടി ചുണ്ട് ചുളുക്കിക്കൊണ്ട് വീണ്ടും വയറിൽ കൈവച്ച് ശ്രദ്ധിച്ചു…..

“പറയാൻ പറ്റില്ല ഗീതു..ഇവളുടെ അല്ലേ മുതൽ ചിലപ്പോ അനങ്ങിയെന്ന് വരും..” ഞാൻ ചിരി കടിച്ചുപിടിച്ച് പറഞ്ഞതും അവൾ എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ പിച്ചി…

“ദേ കണ്ണേട്ടാ ചുമ്മാ കളിയാക്കണ്ടട്ടോ…”

ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവൾ പറഞ്ഞതുകേട്ട് ഞാൻ ചിരി അടക്കിപ്പിടിച്ച് മിണ്ടാതെ സ്ലാബിന്റെ മുകളിൽ കയറിയിരുന്ന് ഗീതു അരിഞ്ഞുകൊണ്ടിരിക്കുന്ന ക്യാരറ്റ് എടുത്ത് കടിച്ചു…

അപ്പോഴാണ് ശരത് അങ്ങോട്ട് വന്നത്..അവന്റെ കയ്യിൽ ഇരിക്കുന്ന പച്ചമാങ്ങ കണ്ടതും പെണ്ണ് ഓടി അവന്റെ അടുത്തുചെന്ന് അത് വാങ്ങി അടിച്ചുകയറ്റാൻ നോക്കി.. അതുകണ്ട് ശരത് വായുംപൊളിച്ച് അവളെനോക്കിയിട്ട് പിന്നെ എന്നെനോക്കി..അവൾ കഴിക്കുന്നത് കണ്ട് എന്റെ മുഖം തനിയെ ചുളിഞ്ഞു..കാരണം അവൻ മുറ്റത്തെ മാവിൽനിന്ന് പറിച്ച മാങ്ങയാണ്..പുളിച്ചിട്ട് നാക്കിലേക്ക് വയ്ക്കാൻ പോലും പറ്റൂല….

“എടി പതിയെ തിന്നടി പല്ല് പുളിക്കും…”

ഞാൻ പറഞ്ഞതുകേട്ട് അവൾ എന്നെനോക്കി കൊഞ്ഞനം കുത്തി വീണ്ടും തീറ്റ തുടങ്ങി..

“കേറ്റ് കേറ്റ് നല്ലോണം കേറ്റ്…ബാക്കി വല്ലതും ഉണ്ടെങ്കിൽ എനിക്ക് തന്നാ മതി…ഇച്ചിരി ഉപ്പും മുളകും കൂട്ടി തിന്നാനാ…” അവളെ ദയനീയമായി നോക്കിക്കൊണ്ട് ശരത് പറഞ്ഞതുകേട്ട് പെണ്ണ് അവനെനോക്കി നല്ല വെടിപ്പായി ഇളിച്ചുകൊടുത്തു…

അപ്പോഴേക്കും എവിടുന്നോ വർഷയും പാഞ്ഞുവന്ന് ദേവൂട്ടിയുടെ കയ്യിൽനിന്ന് ഒരെണ്ണം തട്ടിപ്പറിച്ചുവാങ്ങി…ശരത് രൂക്ഷമായി നോക്കുന്നത് കണ്ടപ്പോൾ അവൾ അതേപടി മാങ്ങ ദേവൂട്ടക്ക് കൊടുത്ത് അവനെനോക്കി ഇളിച്ചു.. ശരത് കരഞ്ഞ് കാലുപിടിച്ചിട്ടാ അച്ഛനും അമ്മയും പോയപ്പോൾ വർഷയെ കൊണ്ടുപോകണ്ട എന്ന് ഞാൻ പറഞ്ഞത്..പ്യാവം കുട്ടികൾ ഇച്ചിരി പ്രേമിച്ചോട്ടേ…

“ഇനിയിപ്പൊ കുറച്ച് എക്സർസൈസ് ഒക്കെ ആകാം..രാവിലെയോ വൈകീട്ടോ ഒന്ന് നടന്നാലും മതി..അത് കുഞ്ഞിന്റെ നല്ല വളർച്ചയ്ക്ക് ഗുണം ചെയ്യും…ഞാൻ കുറച്ച് വിറ്റാമിൻ ടാബ്ലറ്റ്സ് തരാം അതും കഴിച്ചോളൂ..”

ഡോക്ടർ അത്രയും പറഞ്ഞ് എനിക്കുള്ള പ്രിസ്‌ക്രിപ്ഷൻ എഴുതിത്തന്നു..ഇപ്പൊ മാസം നാലായി…സാധാരണ ഈ സമയത്ത് ഛർദിയൊക്കെ മാറുമെങ്കിലും എനിക്ക് ഇപ്പോഴും ഇടയ്ക്ക് മനംപുരട്ടൽ ഉണ്ടാകും.. ഡോക്ടറിന്റെ ക്യാബിനിൽനിന്ന് ഇറങ്ങിയതും കണ്ണേട്ടൻ എന്നോട് അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞ് മെഡിസിൻ വാങ്ങാൻ പോയി… ഞാൻ കണ്ണേട്ടനെ വെയിറ്റ് ചെയ്ത് അവിടെയുള്ള ചെയറിൽ ഇരുന്നു…അപ്പോഴാണ് എന്റെ മുന്നിലൂടെ ഒരു വീൽചെയർ കടന്നുപോയത്..അതിൽ അവശനായി കയ്യിലും തലയിലും ബാൻഡേജ് ഒക്കെ ആയിട്ട് ഇരിക്കുന്ന ജീവനെ കണ്ടതും ഞാനൊന്ന് ഞെട്ടി…

കൂടെ അവന്റെ അച്ഛനും അമ്മയും ആണെന്ന് തോന്നിക്കുന്ന രണ്ടുപേർ ഉണ്ടായിരുന്നു…എന്തോ അവനെകണ്ടപ്പോൾ മനസ്സിന് ആകെയൊരു അസ്വസ്ഥത…ഞാൻ കാരണം അവന്റെ അച്ഛനും അമ്മയും വിഷമിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തപ്പോൾ ഉള്ളിൽ ഒരു നീറ്റൽ…

“ദേവൂട്ടി…എന്താ എന്തുപറ്റി…?? പെട്ടെന്ന് കണ്ണേട്ടൻ എന്റെ അടുത്തേക്ക് വന്ന് ചോദിച്ചതും ഞാൻ ഞെട്ടി എഴുന്നേറ്റു…അതുകണ്ട് കണ്ണേട്ടൻ നെറ്റി ചുളിച്ചു..

“എന്താടാ എന്തുപറ്റി..ആകെ വിയർത്തിരിക്കുന്നത്…?? “”അത് കണ്ണേട്ടാ…ജീവൻ..അവനെയിപ്പൊ..ഞാൻ…കണ്ടു….” ഞാനൊരു വല്ലായ്മയോടെ പറഞ്ഞതുകേട്ട് കണ്ണേട്ടന്റെ മുഖം മാറി…പിന്നെ ശ്വാസം നീട്ടിയെടുത്ത് എന്നെ ചേർത്തുപിടിച്ച് നടന്നു…

‘”ദേവൂട്ടി…നമ്മുടെ ജീവിതത്തിൽ ആവശ്യമുള്ളവരും ഇല്ലാത്തവരുമായി ഒരുപാട് പേരെ കാണും…അതിൽ ആവശ്യമുള്ളവരെ മാത്രം ഓർത്താൽ മതി..അല്ലാത്തവരെ വിട്ടുകള..നിനക്കിപ്പോ ഓർക്കാൻ നമ്മുടെ ബേബി ഇല്ലെടി..അവനെപ്പറ്റിയുള്ള സ്വപ്നങ്ങൾ ഇല്ലേ..ഇനി മോള് അതോർത്താൽ മതി..കേട്ടല്ലോ…

“നിനക്കറിയോ ദേവൂട്ടി *അച്ഛനും അമ്മയും എഴുതുന്ന ഏറ്റവും നല്ല കഥയാണ് അവരുടെ കുഞ്ഞ്..”

അപ്പൊ നമുക്കി പ്പൊ ആ കഥയൊന്ന് മോഡിഫൈ ചെയ്യാം..” കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ എന്നിലെ ചിന്തകളെയെല്ലാം മാറ്റി നിറഞ്ഞ പുഞ്ചിരിയോടെ ആ നെഞ്ചിലേക്ക് ചാഞ്ഞു…

കോളേജിൽ നിന്ന് വീട്ടിലെത്തി റൂമിലേക്ക് ചെന്നപ്പോൾ കണ്ടത് ബെഡിൽ ഇരുന്ന് എന്തോ ചെയ്യുന്ന ദേവൂട്ടിയെ ആണ്…. ഞാനൊരു പുഞ്ചിരിയോടെ കുറച്ചുനേരം അവളെനോക്കി നിന്നു..പെണ്ണിന് ഇപ്പൊ ഏഴാം മാസമാണ്…വീർത്ത വയറും കയ്യിലും കാലിലും നീരുംമൊക്കെയായി എന്റെ പെണ്ണ് നല്ലോണം വലയുന്നുണ്ട്… മിക്ക രാത്രികളിലും അവളുടെ കാല് തടവി കൊടുക്കലാണ് എന്റെ ജോലി..ദേവൂട്ടി വേണ്ടന്ന് പറയുമെങ്കിലും ഞാനത് കാര്യമാക്കില്ല… ചില സമയത്ത് ദേവൂട്ടി വേദനകൊണ്ട് പുളയുമ്പോൾ വല്ലാത്ത സങ്കടം തോന്നും…എന്നാൽ അതെല്ലാം ഒരു പുഞ്ചിരിയാലെ ഉള്ളിലൊതുക്കി സഹിക്കുന്ന അവളിലെ അമ്മയെ കാണുമ്പോൾ അതിലുപരി അഭിമാനവും തോന്നും….

“കണ്ണേട്ടാ…എന്താ ഒന്നും മിണ്ടാതെ അവിടെത്തന്നെ നിൽക്കുന്നത്….??? ദേവൂട്ടിയുടെ ചോദ്യമാണ് എന്നെ ചിന്തയിൽനിന്ന് ഉണർത്തിയത്…ഞാൻ ചിരിച്ചുകൊണ്ട് ഒന്നുമില്ലെന്ന് ചുമൽ കൂച്ചി അവളുടെ അടുത്തുപോയി ഇരുന്നു…

“എന്താണ് എന്റെ പ്രിയഭാര്യ ഇവിടെ പരിപാടി..മ്മ്….??? അവളുടെ അടുത്തേക്ക് ഒന്നുകൂടി ചേർന്നിരുന്നുകൊണ്ട് ഞാൻ ചോദിച്ചു…

“ഹൂ കണ്ണേട്ടാ…നിങ്ങള് വന്നപ്പോഴേക്കും ആള് ചവിട്ടുതുടങ്ങി…” വയറിൽ കൈവച്ചുകൊണ്ട് ദേവൂട്ടി പറഞ്ഞതുകേട്ട് എന്നിൽ കൗതുകം നിറഞ്ഞു…

“ഏഹ് ശെരിക്കും ചവിട്ടുന്നുണ്ടോ ടി…?? അവൾ ചിരിയോടെ അതെയെന്ന് തലയാട്ടിയതും ഞാൻ കുനിഞ്ഞ് അവളുടെ വയറിൽ തലവച്ച് കാതോർത്തു..അപ്പൊത്തന്നെ ആ കുഞ്ഞിക്കാൽ ഞാൻ ചെവിചേർത്തതിന് അടുത്തായി ചവിട്ടിയതുപോലെ തോന്നിയതും എന്റെ ചുണ്ടിൽ സന്തോഷത്താൽ ഒരു പുഞ്ചിരി വിരിഞ്ഞു… ഞാൻ ആ നിറവയറിൽ അമർത്തിചുംബിച്ചു…

“കണ്ണേട്ടനെ പോലെയാ..ഭയങ്കര വാശിയും കുറുമ്പും ആണ്…എന്നാ ചവിട്ടാ എന്നറിയോ…ചില സമയത്ത് വേദന സഹിക്കാൻ പറ്റില്ല…”

ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞതുകേട്ട് ഞാൻ അവളെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുണ്ടുകൾ അമർത്തി..പിന്നെ ആ നിറവയറിലും ഒരു സ്നേഹചുംബനം അർപ്പിച്ചു….

“അച്ഛേടെ വാവേ….ദേവമ്മയെ ഒത്തിരി വേദനിപ്പിക്കല്ലേ ട്ടോ…അമ്മ പാവമല്ലേടാ..എന്റെ ചക്കരക്കുട്ടി വേഗം ഇങ്ങോട്ട് വാ എന്നിട്ട് നമുക്ക് ഒരുമിച്ച് അമ്മക്കിട്ട് പണി കൊടുക്കാം…”

ഞാൻ പറഞ്ഞതുകേട്ട് ദേവൂട്ടി ചുണ്ട് കൂർപ്പിച്ചുകൊണ്ട് എന്റെ കയ്യിൽ ഒരു അടിവച്ചുതന്നു…

“അയ്യടാ അങ്ങനെയിപ്പൊ മോൻ സ്വപ്നം കാണണ്ട..ഇതേ എന്റെ വാവയാ..അവൻ ഞാൻ പറയുന്നതേ കേൾക്കൂ…”

“മ്മ് ഉവ്വുവ്വേ…അല്ല നീയെന്താ ഇങ്ങനെ ഇവിടെ ഇരിക്കണേ ഡോക്ടർ നല്ലോണം നടക്കാൻ പറഞ്ഞില്ലേ..എഴുന്നേറ്റ് നടക്കടി….” ഞാൻ കുറച്ച് കലിപ്പിൽ പറഞ്ഞതുകേട്ട് പെണ്ണ് നിഷ്കു ആയി അവളുടെ കാലുരണ്ടും എന്റെ മടിയിൽ വച്ചു…

“കാല് വേദനിക്കുന്നു കണ്ണേട്ടാ..കാലൊക്കെ നീരുവച്ച് തടിച്ചിട്ട് ഈ കൊലുസ്സ് കാലിൽ ഉരയുന്നു….”

പെണ്ണ് പറഞ്ഞപ്പൊഴാണ് ഞാനും അവളുടെ കാല് ശ്രദ്ധിച്ചത്..ശെരിയാണ് നീരുവച്ചിട്ട് കൊലുസ്സ് വലിഞ്ഞുമുറുകി ഇരിക്കുന്നുണ്ട്….ഞാൻ വേഗംതന്നെ അതിന്റെ കൊളുത്ത് നീക്കി കാലിൽനിന്ന് ഊരിയെടുത്തു…ചുവന്ന നിറത്തിൽ അവളുടെ കാലിൽ പതിഞ്ഞ പാട് കണ്ട് എനിക്ക് സങ്കടം തോന്നി..ഞാൻ അവിടെ തലോടി പതിയെ ചുംബിച്ചു…

“എന്റെ അപ്പൂസ് വരുന്നത് വരെ നമുക്ക് ഈ കൊലുസ്സ് അങ്ങോട്ട് മാറ്റിവയ്ക്കാം..അല്ലേ ദേവിക്കുട്ട്യേ…..”

“മാറ്റാല്ലോ…മാഷേട്ടാ….”

“മ്മ് പക്ഷെ സ്ഥിരമായി മാറ്റണ്ടട്ടോ..ഇത് നിന്റെ കാലിൽ ഇങ്ങനെ ചുറ്റിപ്പിണഞ്ഞ് തന്നെ കിടക്കണം..എന്റെ സ്നേഹത്തിന്റെ പ്രതീകം പോലെ..”

“എന്തോന്നാടി..ഇങ്ങനെ പേടിക്കാൻ ബോംബ് ഒന്നുമല്ലല്ലോ ഞാൻ ചോദിച്ചത് ഒരു കിസ്സല്ലേ..അതിനിപ്പോ എന്താ….?? ശരത്തിന്റെ കരവലയത്തിൽനിന്ന് കുതറിമാറാൻ നോക്കുന്ന വർഷയെ ഒന്നുകൂടി മുറുകെപ്പിടിച്ചുകൊണ്ട് അവൻ ചോദിച്ചു…

“ങാഹാ…ഒരു കിസ്സ് എന്നോ…എന്തൊരു നിസ്സാരം…ഒന്ന് പൊയ്‌ക്കെ ശരത്തേട്ടാ…ഞാനൊന്നും തരൂല..” വർഷ അതുംപറഞ്ഞ് ചുണ്ട് കോട്ടി… ”

ഇന്ന് മോള് അത് തന്നിട്ടേ ചേട്ടന്റെ അടുത്തുനിന്ന് പോകുള്ളൂ…എത്ര മാസമായെടി ഞാൻ ചോദിക്കാൻ തുടങ്ങിയിട്ട്..ചുമ്മാതൊന്നും അല്ലല്ലോ നല്ലോണം ഇരന്നിട്ടല്ലേ..ഒന്ന് താടി പെണ്ണേ….

“നടക്കൂല മോനെ…അതിനുവച്ചാൽ വെള്ളം അങ്ങോട്ട് വാങ്ങിയെക്ക്…”

“എന്താടി നിനക്കിത്ര ജാഡ…ദേ നിന്നെ കെട്ടാൻ പോകുന്നവൻ ആണ് ഞാൻ അതോർത്തോ നീ..”

“കെട്ടാൻ പോകുന്നല്ലേയൊള്ളു കെട്ടിയില്ലല്ലോ…ആദ്യം മോൻ പോയി അച്ഛനോട് സംസാരിച്ച് എല്ലാം സെറ്റ് ആക്ക്..എന്നിട്ട് ബാക്കി ആലോചിക്കാം…”

“അതോർത്ത് നീ ടെൻഷൻ ആകേണ്ട…എന്റെ അമ്മായിയപ്പനെ വീഴ്ത്താനുള്ള എല്ലാ വഴിയും ഞാൻ സെറ്റ് ആക്കിയിട്ടുണ്ട് മോളേ…”

“മ്മ് ഉവ്വാ…അവസാനം പെരുവഴി ആകാതിരുന്നാൽ മതിയായിരുന്നു എന്റെ ദേവിയെ…ആഹ് അച്ഛൻ സമ്മതിച്ചില്ലേൽ ഞാൻ വേറെ വല്ലവനെയും കെട്ടും പറഞ്ഞേക്കാം…” അതുകേട്ടതും ശരത്തിന് കലിച്ചുകയറി…അവൻ അവളെ വലിച്ച് ചുമരിലേക്ക് ചേർത്തുനിർത്തി… ”

“നീ വേറെ കെട്ടുവോഡീ….ഹേ….കെട്ടുവോന്ന്…..????”

അവൻ കുറച്ച് ഉച്ചത്തിൽ ചോദിച്ചതും വർഷയുടെ കാറ്റ് പോയി…അവൾ പേടിയോടെ ഉമിനീരിറക്കി ഉണ്ടെന്നും ഇല്ലന്നും തലയാട്ടി….

“പോ…പോയാലോ….?? അവൾ വിക്കിവിക്കി ചോദിച്ചു…അതുകേട്ട് അവൻ ഒന്നുകൂടി അവളിലേക്ക് അമർന്ന് അവളുടെ തലയിൽ കൈവച്ച് അവന്റെ മുഖത്തേക്ക് അടുപ്പിച്ച് അവളുടെ അധരങ്ങൾ കവർന്നു… തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് വർഷ ഞെട്ടി കണ്ണുംമിഴിച്ച് അവന്റെ ഷിർട്ടിൽ പിടിമുറുക്കി.. പൂർണ്ണമായും അവളിൽ ലയിച്ച് കണ്ണുകളടച്ച് അവളുടെ അധരങ്ങളെ താലോലിക്കുന്ന ശരതിനെ അടുത്തുകണ്ടതും അവളിൽ ഒരേസമയം നാണവും വെപ്രാളവും സൃഷ്ടിച്ചു…അവന്റെ കൈ അവളുടെ ഇടുപ്പിൽ അമർന്നതും അവൾ ഒന്ന് ഉയർന്നുപൊന്തി..പതിയെ ആ ദീർഘചുംബനത്തിൽ ഇരുവരും ലയിച്ചുനിന്നു..

മുറ്റത്ത് കാർ വന്നുനിന്ന ശബ്ദം കേട്ടപ്പോഴാണ് ഇന്ദിര ഉമ്മറത്തേക്ക് വന്നത്.. നോക്കുമ്പോൾ കൈനിറയെ കവറുകളുമായി വണ്ടിയിൽനിന്ന് ഇറങ്ങുന്ന അരവിന്ദനെയാണ് കണ്ടത്..

“ഇതൊക്കെ എന്താ ഏട്ടാ..ഞാനൊന്നും വാങ്ങാൻ പറഞ്ഞില്ലല്ലോ…”

ഉമ്മറത്തേക്ക് കയറിയ അയാളുടെ കയ്യിൽനിന്ന് പൊതികൾ വാങ്ങിച്ചുകൊണ്ട് ഇന്ദിര ചോദിച്ചു…

“”അതിന് ഇത് നിനക്കുള്ളതല്ല…എന്റെ മക്കൾക്ക് ഉള്ളതാ..ശ്രീദേവിക്കും കുഞ്ഞിനും ഉള്ളത്…””

അയാൾ പറഞ്ഞതുകേട്ട് ഇന്ദിരയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…അവർ ആ പൊതിയൊക്കെ അഴിച്ചുനോക്കി..അതിൽ നിറയെ കളിപ്പാട്ടങ്ങളും ശ്രീദേവിക്കുള്ള വസ്ത്രങ്ങളും ആയിരുന്നു..

“എന്തിനാ ഏട്ടാ ഇതെല്ലാം വാങ്ങിച്ചുകൂട്ടിയത്…അവിടെ മോൻ തന്നെ ഒരു ലോഡ് വാങ്ങി വച്ചിട്ടുണ്ട്…”

“ആയിക്കോട്ടേ…എന്നുകരുതി എന്റെ കടമ എനിക്ക് ചെയ്യണ്ടേ..വിവാഹത്തിനോ എനിക്കൊന്നും കൊടുക്കാൻ കഴിഞ്ഞില്ല..അപ്പൊ ഇപ്പൊഴെങ്കിലും കൊടുക്കണ്ടേ..പിന്നെ വരാൻ പോകുന്നത് ചില്ലറക്കാരൻ അല്ല മേലെടത്ത് അരവിന്ദന്റെ കൊച്ചുമോൻ ആണ് അതുകൊണ്ട് അവന് ഒരു കുറവും വരാൻ പാടില്ല…”

ഇന്ദിര പുഞ്ചിരിയോടെ തന്നെ അരവിന്ദൻ പറയുന്നത് കേട്ടുനിന്നു..തന്റെ മകളെ സ്വന്തം മകളായി അയാൾ അംഗീകരിച്ചതിൽ അവർക്ക് ഒരുപാട് സന്തോഷം തോന്നി… “ഓഹ് ഞാനൊന്നും പറയുന്നില്ലേ..അല്ല ഇതൊക്കെ കാണുമ്പോൾ വേറൊരുത്തി തുടങ്ങും എനിക്കൊന്നും കിട്ടിയില്ലേ എന്നും പറഞ്ഞ്…”

വർഷയുടെ കാര്യമാണ് ഇന്ദിര ഉദ്ദേശിച്ചത് എന്ന് അയാൾക്ക് മനസ്സിലായി..

“ആദ്യം അവള് കെട്ടട്ടെ എന്നിട്ട് അവൾക്കുള്ളത് കൊടുക്കാം…”

“മ്മ് മിക്കവാറും അത് പെട്ടെന്ന് തന്നെ നടത്തേണ്ടി വരും..സിദ്ധു എന്നോട് ഒരു കാര്യം സൂചിപ്പിച്ചിരുന്നു…”

“മ്മ്മ് ശരത്തല്ലേ ആള്..രണ്ടിന്റെയും ചുറ്റിക്കളി എനിക്ക് നേരത്തെ മനസ്സിലായതാ..”

“ആണോ..അപ്പൊ എന്താ തീരുമാനം…അവൻ നല്ല പയ്യനാ..”

“മ്മ് എനിക്ക് എതിർപ്പൊന്നുമില്ല..എല്ലാവർക്കും സമ്മതമാണെങ്കിൽ അതങ്ങോട്ട് നടത്താം..”

ഇതെല്ലാം കേട്ട് വാതിലിന്റെ പിന്നിൽ മറഞ്ഞുനിന്ന വർഷയുടെ കിളികൾ എല്ലാം പോയെന്ന് പറഞ്ഞാൽ മതിയല്ലോ….

രാത്രി ജനലിലൂടെ പുറത്തേക്ക് നോക്കി നിൽക്കുമ്പോഴാണ് കണ്ണേട്ടൻ പിന്നിൽവന്ന് എന്നെ ചേർത്തുപിടിച്ചത്…

“എന്താണ് ദേവൂട്ട്യേ ഇവിടെ ഇങ്ങനെ നിൽക്കുന്നത് കിടക്കാൻ ഉദ്ദേശമില്ലേ…മ്മ്…???”

ഞാനൊരു ചിരിയോടെ കണ്ണേട്ടനുനേരെ തിരിഞ്ഞ് കഴുത്തിൽ കൈ ചുറ്റിപ്പിടിച്ചു…

“ഉറക്കം വരുന്നില്ല…മനസ്സിലൂടെ എന്തൊക്കെയോ ചിന്തകൾ കടന്നുപോകുന്നു..ആകെയൊരു അസ്വസ്ഥത തോന്നുന്നു കണ്ണേട്ടാ….”

“എന്റെ കുട്ടി വെറുതെ ഓരോന്ന് ആലോചിച്ച് ടെൻഷൻ ആകണ്ട..ഡേറ്റ് അടുക്കാറായില്ലെ..ഓരോന്ന് ആലോചിച്ച് കൂടുതൽ പ്രശ്നമാക്കണ്ട..വാ വന്ന് കിടക്കാൻ നോക്ക്…”

അതുംപറഞ്ഞ് കണ്ണേട്ടൻ പതിയെ എന്നെ കൈകളിൽ കോരിയെടുത്തു…

“ഹോ അമ്മയ്ക്കും മോനും മുടിഞ്ഞ വെയിറ്റ് ആയല്ലോ..എന്റെ നടു ഒടിയും…..”

കണ്ണേട്ടൻ ഒരു തമാശരൂപേണ പറഞ്ഞതുകേട്ട് ഞാൻ നെഞ്ചിൽ ഒരു കുത്ത് കൊടുത്തു…കണ്ണേട്ടൻ ഒരു പൊട്ടിച്ചിരിയോടെ എന്നെ ബെഡിൽ കിടത്തി എന്റെ അടുത്ത് കിടന്ന് എന്നെ ആ നെഞ്ചിലേക്ക് ചേർത്തുകിടത്തി…

“കണ്ണേട്ടാ……..”

“മ്മ്മ്മ്……….”

“കണ്ണേട്ടന് മോനേയാണോ മോളെയാണോ കൂടുതൽ ഇഷ്ടം….??? ആ നെഞ്ചിലെ ഹൃദയതാളം ശ്രവിച്ചുകൊണ്ട് ഞാൻ ചോദിച്ചു… “ആരായാലും എനിക്കൊരു കുഴപ്പവും ഇല്ല..ഒരു കുഴപ്പവും കൂടാതെ ഇങ്ങോട്ട് തന്നാൽ മതി എന്റെ വാവേനെ..”

“ഓഹ് അപ്പൊ വാവ വന്നാൽ പിന്നെ നമ്മളെയൊന്നും ഒരു മൈൻഡും ഉണ്ടാകില്ല അല്ലേ….??”

കള്ളപ്പരിഭവം നടിച്ച് ഞാൻ പറയുന്നത് കേട്ട് കണ്ണേട്ടൻ പൊട്ടിച്ചിരിച്ചു… “എടി ഏതൊരു ആണിന്റെയും ആദ്യത്തേ കുഞ്ഞ് ആരാണെന്ന് നിനക്കറിയോ…???

“ആഹ് എനിക്കറിയില്ല….”

“എന്നാലേ അതവന്റെ നല്ല പാതി തന്നെയാ…അവൻ ആദ്യം ഈ നെഞ്ചോട് ചേർത്ത് ലാളിക്കുന്നതും സ്നേഹിക്കുന്നതും അവന്റെ പെണ്ണിനെയാണ്..അതുപോലെ എന്റെ പെണ്ണും എനിക്ക് എന്നും പ്രിയപ്പെട്ടതാണ്…” കണ്ണേട്ടൻ പറഞ്ഞതുകേട്ട് ഞാൻ ആ നെഞ്ചിൽ ചുണ്ടുകൾ അമർത്തി…പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു..

എന്തോ ഞരക്കം കേട്ടാണ് ഞാൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്…നോക്കുമ്പോൾ ദേവൂട്ടി കിടന്ന് വേദനകൊണ്ട് പുളയുന്നു..

“ദേവു എന്താ എന്തുപറ്റി….?? ഞാൻ വെപ്രാളത്തോടെ എഴുന്നേറ്റ് ചോദിച്ചു…

“അ..അറിയില്ല ക..ണ്ണേട്ടാ..വല്ലാതെ..വല്ലാതെ വേദനിക്കുന്നു…” അവൾ പറയുന്നത് കേട്ട് എനിക്കാകെയൊരു പേടി തോന്നി…ശബ്ദംകേട്ട് ഗീതുവും ശരത്തും വാതിലിൽ മുട്ടാൻ തുടങ്ങി…

പിന്നെ കൂടുതൽ സമയം കളയാതെ അവളെയുംകൊണ്ട് ഹോസ്പിറ്റലിലേക്ക് പോയി..

ലേബർ റൂമിലേക്ക് അവളെ കൊണ്ടുപോകുമ്പോഴും ആ കൈകൾ എന്റെ കയ്യിൽ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു… അത് പതിയെ അയച്ചെടുത്ത് അവളെ അകത്തേക്ക് കൊണ്ടുപോകുമ്പോഴും ഹൃദയം വല്ലാതെ മിടിച്ചിരുന്നു… ഓരോ നിമിഷവും ഓരോ യുഗംപോലെ തോന്നി..അവളെയും കുഞ്ഞിനെയും ഒരാപത്തും കൂടാതെ ഇങ്ങ് തന്നേക്കണേ എന്ന് മനമുരുകി പ്രാർത്ഥിച്ചു..

“ശ്രീദേവിയുടെ ആരാ ഉള്ളത്….??? പെട്ടെന്ന് ഒരു മാലാഖ പുറത്തുവന്ന് വിളിച്ചതും ഞാൻ ഞെട്ടി അവിടേക്ക് ചെന്നു…

“ആൺകുട്ടിയാണ്….”

വെള്ളത്തുണിയിൽ പൊതിഞ്ഞ് അവനെ എനിക്കുനേരെ നീട്ടി..വിറയാർന്ന കൈകളോടെ ഞാൻ അവനെ കൈലേക്ക് വാങ്ങി…എന്റെ സാമീപ്യം അറിഞ്ഞതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിരിഞ്ഞു…

“കണ്ണന്റെ അതെ മുഖച്ഛായ തന്നെ….”

ഗീതു പറഞ്ഞതുകേട്ട് എന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..ഞാൻ ആ കുഞ്ഞുനെറ്റിയിൽ ഒരു സ്നേഹചുംബനം അർപ്പിച്ചു..

“”ദേവൂട്ടി…..””

കുഞ്ഞിനെ ഗീതുവിന്റെ കൈലേക്ക് കൊടുത്തുകോണ്ട് ഞാൻ ആ മാലാഖയോട് ചോദിച്ചു..

“സുഖമായിട്ടിരിക്കുന്നു…കുറച്ച് കഴിഞ്ഞ് റൂമിലേക്ക് മാറ്റും…” സിസ്റ്റർ പറഞ്ഞതുകേട്ട് എന്നിൽ ആശ്വാസം നിറഞ്ഞു…കുഞ്ഞിനെ തിരികെ വാങ്ങിക്കൊണ്ട് പോകുമ്പോഴും അവന്റെ കുഞ്ഞു ചാരക്കണ്ണുകൾ എന്നിൽതന്നെ ആയിരുന്നു..

തുടരും…

ഈ കഥയ്ക്ക് ഇത്രയേറെ സപ്പോർട്ട് തന്ന നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് നന്ദി, സ്നേഹം…

ലൈക്ക് & കമൻ്റ് ചെയ്യണേ..

രചന: ശീതൾ

Leave a Reply

Your email address will not be published. Required fields are marked *