പ്രണയമഴ നോവൽ, ഭാഗം 6 വായിക്കുക…

രചന: Thasal

“മോളെ ഓടി കയറാൻ നോക്ക്,,,,, ”

മഴത്തുള്ളികളെ തന്നിലേക്ക് ആവാഹിച്ചു മഴയും ആസ്വദിച്ചു കയ്യിലെ ബാഗും നെഞ്ചോട് ചേർത്ത് പിടിച്ചു തന്റെ സഖാവിനെയും സ്വപ്നം കണ്ട് നടന്നു വരുന്ന തുമ്പിയെ കണ്ട് അച്ഛമ്മ ഒരു ആകുലതയിൽ പറഞ്ഞതും അവൾ ഈ ലോകത്ത് ഒന്നും അല്ലാത്ത മട്ടിൽ ഒരു ഒഴുക്കൻ രീതിയിൽ നടന്നു കൊണ്ട് തിണ്ണയിൽ കയറി നിന്നതും അച്ഛമ്മ ഒന്ന് ഇറങ്ങി നിന്ന് കൊണ്ട് അവളുടെ മുടി തുവർത്തി കൊടുക്കാൻ തുടങ്ങി…

“എന്റെ കുട്ട്യേ,,,, നീ എന്തിനാ ഈ മഴയും കൊണ്ട് വന്നത്,,,, കുട ഇല്ലേൽ ആ നാണുവിന്റെ കടയിൽ എങ്ങാനും കയറി നിന്നാൽ പോരായിരുന്നോ,,,, ”

അതിന് അവൾ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലുള്ള ബാഗ് ഒന്ന് തുറന്ന് അതിലെ പുസ്തകങ്ങൾ എല്ലാം തിണ്ണയിലേക്ക് ഒന്ന് വെച്ചതും അതിനുള്ളിൽ നിന്നും പുറത്തെടുത്ത കുട കണ്ട് അച്ഛമ്മ അവളെ ഒന്ന് ഇരുത്തി നോക്കി….

“കുട ഉണ്ടായിട്ടാണോ മഴയും നനഞ്ഞു വന്നത്,,,”

പനി പിടിക്കില്ലേ മോളെ…

“എന്റെ അച്ഛമ്മ കൊച്ചെ,,, ഈ മഴ നനഞ്ഞാലെ ഈ തുമ്പിക്ക് പനി പിടിക്കില്ല,,,, കാരണം ഇത് എനിക്ക് വേണ്ടി പെയ്ത മഴയാ,,,, ” അവരുടെ കവിളിൽ ഒന്ന് പിച്ചി അവൾ ഒന്ന് കൊഞ്ചി പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയതും അവർ ഒന്നും മനസ്സിലാകാതെ ഒന്ന് നിന്ന് പോയി…

“ഈ കുട്ടിക്ക് ഇതെന്തു പറ്റി,,,, ”

“എന്ത് പറ്റിയടാ ആകെ നനഞ്ഞാണല്ലോ വരവ്,,,,”

മുകളിലേക്ക് പടികയറുന്നതിനിടയിൽ അപ്പയുടെ ചോദ്യം കേട്ട് അവൻ ഒന്ന് തിരിഞ്ഞു നോക്കി ഒന്ന് ഇളിച്ചതും അടുക്കളയിൽ നിന്നും വന്ന അവന്റെ കോലം കണ്ട് അടിമുടി നോക്കി കൊണ്ട് തലയാട്ടി….

“ഇത് മറ്റേതാ ഏട്ടാ,,,, ”

“മറ്റേതോ,,,, ”

“ആന്നേ,,,, പണ്ട് നിങ്ങൾക്ക് എന്നെ കണ്ടപ്പോൾ ഉണ്ടായില്ലേ അത് തന്നെ,,,, ” ആകെ ഒന്ന് ആക്കി കൊണ്ട് അമ്മ പറഞ്ഞതും അപ്പ അവനെ ഒന്ന് കണ്ണ് ചുളിച്ചു കൊണ്ട് നോക്കി….

“ആണോടാ,,, ”

ഒരു അപ്പന്റെ മുഖത്ത് നോക്കി അതൊക്കെ ഞാൻ എങ്ങനെയാ പറയാ…

എല്ലാം അമ്മ പറഞ്ഞു തരും,,, ഞാൻ പോയി തല ഒന്ന് തോർത്തട്ടെ,,, അല്ലേൽ പനി പിടിച്ചാൽ നാളെ കോളേജിൽ പോകാൻ കഴിയില്ല…

ഒരു കള്ളചിരിയും പാസ്സാക്കി കൊണ്ട് മുകളിലേക്ക് കയറി പോകുന്ന അവനെ നോക്കി രണ്ട് പേരും ഒരു പുഞ്ചിരിയിൽ നോക്കി നിന്നു….

“നിന്റെ പ്രാർത്ഥന ദൈവം കെട്ടു എന്ന് തോന്നുന്നു,,,, ”

“എന്റെ പ്രാർത്ഥന അല്ല ഏട്ടാ,,,, നമ്മുടെ മോന്റെ പ്രാർത്ഥനയാ,,,,,അവൻ എപ്പോഴും പറയാറുള്ളത് പോലെ സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പാതി തന്നെ അവന്റെ ജീവിതത്തിലേക്ക് വന്നതാണ്,,,, അവന്റെ വാക്കുകളിൽ നിന്ന് തന്നെ ഞാൻ ആ കുട്ടിയെ കണ്ടു,,,,, നമ്മുടെ മോന്റെ ഹൃദയം കീഴടക്കുക എന്ന് പറഞ്ഞാൽ ആ കുട്ടി സൂപ്പർ ആയിരിക്കും അല്ലെ ഏട്ടാ,,, ”

അവർ ഒന്ന് തല ഉയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി കൊണ്ട് ചോദിച്ചതും അദ്ദേഹവും ഒരു പുഞ്ചിരിയാലെ തലയാട്ടി….

“എന്റെ തുമ്പി കൊച്ചെ,,, എത്ര പേരുടെ ജീവിതം ആണെടി നീ തകർത്തത്,,,, ”

“ഞാനോ,,,, ”

കോളേജ് ഗ്രൗണ്ടിലൂടെ നടക്കുന്നതിനിടയിൽ കാർത്തു അവളെ അടിമുടി ഒന്ന് നോക്കി കൊണ്ട് ചോദിച്ചതും അവൾ ഒന്നും മനസ്സിലാകാതെ കണ്ണ് കൂർപ്പിച്ചു….

“നീ തന്നെ,,,,ഈ കോളേജിൽ എല്ലാ ബാച്ചിലും കൂടി ഒരു പത്തറുന്നൂറ് പെൺപിള്ളേരെങ്കിലും കാണും,,,, അതിൽ ബുക്ക്‌ട് അല്ലാത്ത ഒരു മുന്നൂറ് നന്നൂറെണ്ണം,,, എന്റെ കണക്കുക്കൂട്ടൽ അനുസരിച്ച് അതിൽ പകുതി പെൺപിള്ളേരെ സ്വപ്‌നങ്ങൾ ആണ് നീ ഇന്നലെ തകർത്തത്,,,, ”

“ഞാൻ എന്ത് ചെയ്തൂന്നാ,,,, ”

“നീ ഇഷ്ടം പറഞ്ഞില്ലെ ആ കോപ്പിന് ഇവിടെ ഭയങ്കര ഫാൻസ്‌ ആണെടി,,,, ”

അവളുടെ സംസാരം കേട്ട് അവൾ ഒന്ന് സംശയത്തിൽ ഒന്ന് നോക്കി കൊണ്ട് അവരുടെ ബ്ലോക്കിലേക്ക് കയറാൻ നിന്നതും പെട്ടെന്ന് കാതടപ്പിക്കും വിധം ബുള്ളറ്റിന്റെ ശബ്ദം കേട്ട് അവൾ ഒന്ന് തിരിഞ്ഞു നിന്നതും ഗേറ്റ് കടന്നു വരുന്ന സഖാവിന്റെ ബുള്ളറ്റ് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

അവളെ കണ്ടതോടെ അവനും ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ബുള്ളറ്റ് പാർക്ക്‌ ചെയ്തു കൊണ്ട് അവൾക്കടുത്തേക്ക് നടന്നടുത്തു….

“ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകുന്നില്ല,,, ബെൽ അടിക്കും മുന്നേ എത്തിയെക്കണേ,,,, ”

എന്നുള്ള കാർത്തുവിന്റെ ശബ്ദം കേൾക്കുന്നുണ്ടെങ്കിലും അവളുടെ മനസ്സും നോട്ടവും എല്ലാം തനിക്കടുത്തെക്ക് വരുന്ന സഖാവിൽ ആയിരുന്നു….

“തീപ്പെട്ടികൊള്ളി എന്നെ കാത്തു നിൽക്കുകയായിരുന്നോ,,,, ” തൊട്ടടുത്ത് എത്തിയതും അവൻ ചോദിച്ചതും അവളിൽ ഇത് വരെ കാണപ്പെടാത്ത ഒരു പരവേഷം രൂപപ്പെട്ടു…..

“അത്,,,ഞാൻ,,,, ” എന്തൊക്കെയോ പറയാൻ മനസ്സ് വെമ്പൽ കൊള്ളുമ്പോഴും പേരറിയാൻ കഴിയാത്ത ഒരു വികാരം അവളെ തളർത്തുന്നുണ്ടായിരുന്നു….

ആഹാ,,,, നല്ലോണം വിയർക്കുന്നുണ്ടല്ലോ….

ഇതിലും ബേധം ഇഷ്ടം പറയാതിരിക്കുകയായിരുന്നു..

അവന്റെ പെട്ടെന്നുള്ള സംസാരം അവളെ വല്ലാതെ വേദനിപ്പിച്ചപ്പോൾ അവൾ ഒരു കുറുമ്പോടെ മുഖം തിരിച്ചു….

ഇനി അതിന്റെ പേരിൽ മുഖം കറുപ്പിക്കേണ്ട…

ഞാൻ പറഞ്ഞതെ അന്നത്തെ തന്റെ ആ കാന്താരി സ്വഭാവം കാണാനുള്ള കൊതി കൊണ്ടാ….

അവളോട്‌ ചേർന്ന് നിന്ന് കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് തല ഉയർത്തി കൊണ്ട് ഒന്ന് പുഞ്ചിരിച്ചു….

“എന്താ സാറും സ്റ്റുഡന്റും കൂടെ ഒരു ഗൂഢാലോചന,,,, ” പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ടതും അവൾ അവനിൽ നിന്നും ഒന്ന് മാറി നിന്നു കൊണ്ട് തിരിഞ്ഞു നോക്കിയതും അവരെ നോക്കി നിൽക്കുന്ന ജേക്കബ് സാറിനെ കണ്ട് അവൾ ഒന്ന് പേടിച്ചു എങ്കിലും അവൻ ഒരു കള്ളചിരിയാൽ അവളുടെ കയ്യിൽ ഒന്ന് പിടി മുറുക്കി….

അവൾ ആവുന്നതും വിടിവിക്കാൻ നോക്കുമ്പോഴും അവനെ ദയനീയമായി നോക്കുമ്പോഴും അവൻ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു….

“കുട്ടിക്ക് കുറച്ച് ഡൌട്ട് അതൊന്നു ക്ലിയർ ചെയ്തു കൊടുത്തതാ,,, അല്ലെ തീർത്ഥ,,,” അവൾ അവനെ ഒന്ന് നോക്കി മുഖം ചുളിച്ചു കൊണ്ട് ജേക്കബ് സാറിനെ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് തലയാട്ടി….

“മ്മ്മ്,,, അധികം ചുറ്റി കറക്കാതെ അതിനെ ക്ലാസ്സിലേക്ക് വിടാൻ നോക്ക്,,,, ” കള്ളചിരി നിറഞ്ഞ സ്വരത്തിൽ ജേക്കബ് സർ പറഞ്ഞു കൊണ്ട് സ്റ്റാഫ്‌ റൂമിൽ കയറിയതും അവൾ പെട്ടെന്ന് തന്നെ അവന്റെ കൈ വിടിവിച്ചു കയ്യിലെ ബാഗ് ഒന്ന് മുറുകെ പിടിച്ചു കൊണ്ട് പെട്ടെന്ന് തന്നെ ഉള്ളിലേക്ക് കയറി…

അവളുടെ വെപ്രാളം നന്നേ ആസ്വദിച്ചു കൊണ്ട് അവൻ അവളെയും നോക്കി നിന്നതും പെട്ടെന്ന് അവൾ ഒന്ന് തിരിഞ്ഞു നോക്കി ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചതും അവനും ഒട്ടും കുറക്കാതെ കൈ വീശി കാണിച്ചു,,, അതോടൊപ്പം തന്നെ ഒന്ന് സൈറ്റ് അടിച്ചതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു വന്നു….

“ദേ നോക്കടി സർ ഇടക്കിടക്ക് എന്നെ നോക്കുന്നത് കണ്ടില്ലേ,,,, ഞാൻ അന്നെ പറഞ്ഞില്ലേ സാറിനു എന്നോട് ഒരു ഇത് ഉണ്ടെന്ന്,,,,, ” മുന്നിലെ ബെഞ്ചിൽ ഇരിക്കുന്ന വൈശാലി പറയുന്നത് കേട്ടതും തുമ്പിയുടെ മുഖം ഒന്ന് കൂർത്തു എങ്കിലും കാർത്തു ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു….

“മ്മ്മ്,,, ഞാനും ശ്രദ്ധിച്ചു സാറിന്റെ കണ്ണ് ഇടക്കിടക്ക് ഇങ്ങോട്ട് നീങ്ങുന്നുണ്ട്,,,, ”

അടുത്തിരിക്കുന്ന കൊച്ച് കൂട്ടി കൊടുക്കുന്നുണ്ട്…

എരിതീയിൽ എണ്ണ ഒഴിക്കല്ലെ കൊച്ചെ എന്ന രീതിയിൽ കാർത്തുവും….

“ഇനിയും ഏട്ടനെ കാത്തു നിർത്താതെ ഞാൻ തന്നെ പോയി പറയും,,, ”

“എന്ത്,,,, ”

“ഇഷ്ടാണെന്ന്,,,, ” എന്തിന് എന്നർത്ഥത്തിൽ കാർത്തു തുമ്പിയെ നോക്കിയതും അവൾക്ക് ശരിക്കും ഭദ്രകാളിയെ ആണ് ഓർമ വന്നത്….

ആകെ കൂടി തുള്ളി നിൽക്കുന്നു,,, അപ്പൊ ഇതാണല്ലേ ഈ പ്രേമിക്കുന്നവർക്ക് ഉണ്ടാകുന്ന ആ മൂത്ത അസൂയ….

തുമ്പി ആണെങ്കിൽ വേറൊന്നും ആലോചിക്കാതെ മുന്നിൽ ഇരിക്കുന്ന വൈശാലിയുടെ പുറത്ത് ഒരു അടി കൊടുത്തതും കാർത്തു ഒന്ന് വായ പൊത്തി കണ്ണും തള്ളി തുമ്പിയെ നോക്കി,,, അപ്പോഴേക്കും വൈശാലി മുഖം കറുപ്പിച്ചു കൊണ്ട് തിരിഞ്ഞതും അത് വരെ കലിപ്പിൽ നിന്നിരുന്ന തുമ്പി ഒന്ന് ചിരിച്ചു കാണിച്ചു….

“പുറത്ത് ഒരു കൊതുക്,,,, ”

“അതിനാണോ ഇങ്ങനെ അടിച്ചത്,,, ”

“ഇങ്ങനെയും അടിക്കാം,,,, ”

കാർത്തുവാണ്,,,,അവൾ ഒന്ന് വായ പൊത്തി ചിരിച്ചതും തുമ്പിയും കൂടെ കൂടി എങ്കിലും പെട്ടെന്ന് തന്നെ ഉറ്റു നോക്കുന്ന രണ്ട് കണ്ണുകൾ കണ്ട് അവൾ ഒന്ന് അടങ്ങി ഇരുന്നു കൊണ്ട് കയ്യിലെ പേന എടുത്ത് എന്തൊക്കെയോ എഴുതും പോലെ കാണിച്ചു….

“തീർത്ഥ,,,, സ്റ്റാൻഡ് അപ്പ്‌,,,, ” ഈ സഖാവ് പിള്ളേരെ കൊണ്ട് പറയിപ്പിക്കും….

“വാട്ട്‌ ഈസ്‌ സിംറ്റം ഓഫ് ആൻസൈറ്റി ടിസോർടെർ,,,,, ”

എന്റെ കൃഷ്ണ കുടുങ്ങി,,, ഇത് എന്തൂട്ട് സാധനാ,,,,എന്നാലും വിടരുത്….

“വാട്ട്‌ സർ,,, ”

“ഈ ആൻസൈറ്റി ടിസോർടെറിന്റെ സിംറ്റംസ് എന്തൊക്കെയാണെന്ന്,,,, ” അവൻ അവൾക്കടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു….

ഓഹോ,, അവൾ ആലോചിക്കും പോലെ ഭയങ്കര അഭിനയം,,, മുഖം ചുളിച്ചു കൊണ്ടുള്ള അവളുടെ ആലോചന കണ്ട് കാർത്തു ചിരി അടക്കാൻ പാട് പെടുന്നുണ്ട്,,, അവൻ ആണെങ്കിൽ ഇപ്പൊ ചിരി പൊട്ടും എന്ന രീതിയിലും….

“പഠിച്ചതാണല്ലെ മറന്നു പോയതായിരിക്കും,,, ”

അതിന് അവൾ നിഷ്കു ഭാവത്തിൽ ഒന്ന് തലയാട്ടി കാണിച്ചു കൊണ്ട് കണ്ണ് കൊണ്ട് നാറ്റിക്കല്ലെ എന്ന് കാണിച്ചതും അവൻ ഒന്ന് മീശ പിരിച്ചു കാണിച്ചു….

ഇങ്ങേരിത് നാറ്റിക്കും…..

“വൈശാലി,,,, താൻ പറഞ്ഞേ,,,, ” അവനെ ഇമ്പ്രെസ്സ് ചെയ്യാൻ പറ്റിയ അവസരം,,, വൈശാലി ഒന്ന് ഉള്ളിൽ പറഞ്ഞു ചിരിച്ചു കൊണ്ട് കുത്തും കോമയും വിടാതെ ഭയങ്കര പറച്ചിൽ,,,, അവളുടെ ആ പറച്ചിൽ കേട്ട് തുമ്പി കാർത്തുവിനെ നോക്കി ചുണ്ട് ഒന്ന് വളച്ചു കാണിച്ചു വൈശാലിയെ കളിയാക്കിയതും തൊട്ടടുത്തുള്ള കാലനെ അവൾ മറന്നു പോയിരുന്നു….

“ഓക്കേ വെരി ഗുഡ്,,,, സിറ്റ്,,,, ”

അവൻ വൈശാലിയെ നോക്കി പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഇരുന്നതും അവൻ തുമ്പിക്കടുത്തേക്ക് പോയി,,,,

“ഇങ്ങനെ വേണം പറയാൻ,,,, മനസ്സിലായോ,,,, ”

“ഇല്ല,,,, ”

അവൾ അവന് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞതും അവന്റെ ചുണ്ടിൽ ഒരു കള്ളച്ചിരി വിടർന്നു….

“മനസ്സിലാക്കി തരാം,,, ” അതിലൊരു ഭീഷണിയില്ലേ….

“മ്മ്മ് താൻ ഇരിക്ക്,,,, ഇനിയെങ്കിലും ക്ലാസ്സിൽ ശ്രദ്ധിക്ക്,,, അല്ലാതെ വേറെ എങ്ങോട്ടെങ്കിലും നോക്കി ഇരുന്നാൽ ഇതൊന്നും കിട്ടില്ല,,, ”

അങ്ങനെ പറ,,,അങ്ങേരെ നോക്കാത്തതിൽ ഉള്ള പ്രതിഷേധം അറിയിച്ചതാണല്ലെ,,, ശരിയാക്കി തരാം,,, പിന്നെ അവൾ ഭയങ്കര നോട്ടം…

ചത്താലും കണ്ണ് എടുക്കില്ല എന്ന മട്ടെ,,, കാർത്തു തോണ്ടിയിട്ടും പെണ്ണിന് നെവർ മൈന്റ് അവനെ നോക്കി നോക്കി അവസാനം അവൻ മതി എന്ന് പറയും വരെ നോക്കി,,, എന്താല്ലേ,,,, പ്രണയം തലക്ക് പിടിച്ചാൽ അരപിരി ലൂസ് ആകും എന്ന് പറയുന്നത് എത്ര ശരിയാ….

കോളേജ് കഴിഞ്ഞു വീടിന്റെ പടിപ്പുര കടന്നു ഉള്ളിലേക്ക് കടന്നപ്പോൾ മുറ്റത്ത്‌ നിർത്തിയ കാർ കണ്ട് തുമ്പി ഒരു സംശയത്തിൽ ഉള്ളിലേക്ക് കടന്നതും ഉള്ളിൽ ഇരിക്കുന്ന ആളുകളെ കണ്ട് അവളിൽ ദേഷ്യം നിറഞ്ഞു വന്നു,,,, അവളെ കണ്ടതോടെ അച്ഛമ്മ ഒന്ന് ഉള്ളിലേക്ക് വലിഞ്ഞതും തിണ്ണയിൽ ഇരുന്നിരുന്ന അച്ഛൻ ഒന്ന് എഴുന്നേറ്റതും അവളുടെ നോട്ടം ചാരുകസേരയിൽ കാലിന് മുകളിൽ കാലും കയറ്റി ഇരിക്കുന്ന അമ്മാവനിലേക്കും അവരുടെ തൊട്ടടുത്ത് ഇരിക്കുന്ന അമ്മായിയിലേക്കും തിണ്ണയിൽ കയറി ഇരിക്കുന്ന അവരുടെ മകൻ ഗൗതമിലേക്കും നീണ്ടു….

“ആ,,,,മോള് വന്നോ,,, ഞാൻ ഇപ്പോ കൂടി ചേട്ടനോട് ചോദിച്ചേ ഒള്ളൂ മോളെ എന്താ കാണാത്തേ എന്ന്,,,, ”

അമ്മായി എഴുന്നേറ്റ് വന്നു കൊണ്ട് അവളുടെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് പറഞ്ഞതും അവൾ പല്ല് കടിച്ചു പിടിച്ചു സ്വയം നിയന്ത്രിച്ചു കൊണ്ട് അച്ഛനെ നോക്കിയതും ആ കണ്ണുകളിലെ നിസ്സഹായത വേണ്ടുവോളം മനസ്സിലാക്കാൻ കഴിയുമായിരുന്നു….

“നീ അവളെ അവിടെ തന്നെ നിർത്താതെ അവളെ കൊണ്ട് പോയി ഡ്രസ്സ്‌ എല്ലാം ചേഞ്ച്‌ ചെയ്തു കൊണ്ട് വാ സുമിത്രെ,,,, രാത്രിയാകുമ്പോഴേക്കും നമുക്ക് തിരിച്ചു പോകേണ്ടതല്ലെ,,, ”

അമ്മാവന്റെ വാക്കുകൾ കേട്ട് അവൾ സംശയത്തോടെ അമ്മായിയെ നോക്കിയപ്പോൾ അമ്മായി ഒന്ന് പുഞ്ചിരിച്ചു….

എന്റെ മോൻ ഗൗതം അവന് നിന്നെ എന്ത് ഇഷ്ടമാണെന്നോ,,,,ജോലിയെല്ലാം കിട്ടിയപ്പോൾ ഞങ്ങൾ അവനോട് കല്യാണകാര്യം പറഞ്ഞപ്പോൾ അവൻ പറയാ എനിക്ക് തുമ്പിയെ മതിയെന്ന്….

അപ്പോൾ ഞങ്ങളും വിചാരിച്ചു അവന്റെ മുറപെണ്ണല്ലേ അത് തന്നെ നടക്കട്ടെ എന്ന്,,, അതിന് ചെറിയ ഒരു ഉറപ്പിക്കൽ അതിന് വന്നതാ…

അമ്മായിയുടെ ഓവർ സ്നേഹത്തിൽ ഉള്ള സംസാരം കേട്ടതും കാര്യങ്ങൾ ഏകദേശം മനസ്സിലായപ്പോൾ അവളുടെ ഉള്ളിൽ അത് വരെ സ്വരുകൂട്ടി വെച്ചിരുന്ന ക്ഷമയെല്ലാം നശിച്ചിരുന്നു,,, അവൾ മെല്ലെ ഗൗതമിനെ നോക്കിയപ്പോൾ അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു എങ്കിലും അവളിൽ യാതൊരുവിധ മാറ്റവും ഇല്ലാതെ ഉള്ളിലേക്ക് പോയി കൊണ്ട് അല്പനേരം കഴിയും മുന്നേ അവൾ ഇറങ്ങി വന്നതും കയ്യിൽ കുറച്ച് കവർ കൂടി ഉണ്ടായിരുന്നു….

“ഇതെല്ലാം നിങ്ങൾ കൊണ്ട് വന്നതല്ലേ,,,, ”

“അത് മോളെ,,,, ”

“അല്ലെ,,, ”

ദേഷ്യം കൊണ്ട് വിറച്ചു കൊണ്ടുള്ള അവളുടെ ചോദ്യത്തിന് അവർ ഒന്ന് തല കുലുക്കിയതും അവൾ യാതൊരു മടിയും കൂടാതെ ആ കവർ എടുത്ത് പുറത്തേക്ക് ഇട്ടു…

“ഇറങ്ങിപോ എല്ലാം,,,, ” മുറ്റത്തേക്ക് വിരൽ ചൂണ്ടി കൊണ്ട് അവൾ പറഞ്ഞത് കേട്ട് അച്ഛൻ അവളെ ഒന്ന് പിടിച്ചതും അവൾ അച്ഛനെ നിറഞ്ഞ കണ്ണുകളാൽ നോക്കി….

“തുമ്പി,,,, ”

ഇപ്രാവശ്യത്തെ അലർച്ച അമ്മാവന്റെതാണ്….

“അലറണ്ടാ,,,, നിങ്ങളെ ശബ്ദം കേട്ടാൽ പേടിച്ചിരുന്ന തുമ്പിയല്ല ഇത്,,,,,,,ഇനി മേലാൽ ഈ വീടിന്റെ പടി ചവിട്ടി പോകരുത്,,, ”

“ഇത് എന്റെ അമ്മയും ചേട്ടനും താമസിക്കുന്ന വീടാ,,,ഈ വീട്ടില് കയറരുത് എന്ന് എന്റെ ഭർത്താവിനോട് പറയാൻ നിനക്ക് എന്ത് അവകാശം ആണെടി ഉള്ളത്,,, ”

“അമ്മയും ചേട്ടനും,,,, ഹും,,, ഇത്രയും കാലം ഇവിടെ കിടന്ന് നരകിക്കുമ്പോൾ ഈ പറഞ്ഞ ബന്ധങ്ങൾ ഒക്കെ എവിടെ ആയിരുന്നു,,,,സ്വത്ത് ഭാഗം വെച്ച് കിട്ടിയ പണവുമായി അന്ന് പോയതല്ലേ,,,, അന്നൊരു ദിവസം അച്ഛമ്മ മോളെ കാണാൻ വന്നപ്പോൾ ആ പാവത്തെ ആളുകൾക്കിടയിൽ വെച്ച് നാണം കെടുത്തി ഇറക്കി വിട്ടത് നിങ്ങൾ മറന്നാലും ഈ തുമ്പി മറക്കില്ല,,,”

ഇപ്പോഴുള്ള ഈ സ്നേഹം എന്ത് കണ്ടിട്ടാണ് എന്ന് എനിക്ക് നല്ലവണ്ണം അറിയാം,,, ഈ വീട്,,,,ഈ വീട് കൂടി വേണമായിരിക്കും ഈ തറവാടിന്റെ നാണം കെട്ട ആണും പെണ്ണുമായ അഞ്ചാറു സന്തതികൾക്ക്….

അതിന് വേണ്ടിയല്ലേ പെങ്ങളെ ഇങ്ങോട്ട് അയച്ചത്,,, അതും കൂടാതെ ഒരു കല്യാണ നാടകവും,,ഈ വീട് എന്റെ അച്ഛന്റെ പേരിൽ ആയത് കൊണ്ടല്ലേ ഈ എനിക്ക് വേണ്ടി ഇങ്ങനെ ഒരു ആലോചന,,,,, ഒന്നും അറിയാത്ത വെറും പൊട്ടിയല്ല ഞാൻ,,,, ഇത്രയും കാലം നിങ്ങൾ ഒക്കെ വരുമ്പോൾ വെച്ചും വിളമ്പിയും നിങ്ങളെ ആട്ടും തുപ്പും കൊണ്ടും,,,, അച്ഛനോട് നിങ്ങൾക്ക് വേണ്ടി സംസാരിച്ചും നിന്നിരുന്ന പഴയ തുമ്പിയല്ല,,, ഇനി മേലാൽ ഈ കാര്യവും പറഞ്ഞു ഈ പടിപ്പുര കടന്ന് ആരേലും ഇങ്ങോട്ട് വന്നാൽ,,,,,ഇത് വരെ ഒറ്റക്ക് ആയിരുന്നു എങ്കിൽ ഇനിയും അങ്ങനെ മതി,,,,,ഇറങ്ങി പൊക്കോണം മൂന്നും….

തുമ്പി പുറത്തേക്ക് ചൂണ്ടി കത്തുന്ന കണ്ണുകളാൽ അവരെ നോക്കി കൊണ്ട് പറഞ്ഞതും അമ്മായി വല്ലാത്തൊരു പേടിയാലും എന്നാൽ അമ്മാവനും ഗൗതമും അപമാനിക്കപ്പെട്ടവരെ പോലെ ദേഷ്യത്തിൽ ഒന്ന് ഇറങ്ങി….

“പരമേശ്വരാ,,,, നിന്റെ മകൾ അപമാനിച്ചു വിടുന്നത് ആരെയാണ് എന്ന് ഓർക്കുന്നത് നല്ലതാ,,,,”

പ്രായത്തിൽ മൂത്തോരെ ബഹുമാനിക്കാൻ കൂടി പഠിപ്പിക്കാത്ത നീയൊക്കെ എന്ത് അച്ഛനാഡോ,,,, നാളെ മറ്റന്നാൾ നിനക്കും കേൾക്കാം മോള് മറ്റൊരുത്തന്റെ കൂടെ പോയെന്ന്,,,, ”

“ഡോ,,,, എന്റെ അച്ഛയെ പറഞ്ഞാൽ ഉണ്ടല്ലോ,,,, താൻ തന്റെ മക്കളെ വളർത്തിയതിനേക്കാളും നന്നായി തന്നെയാ എന്റെ അച്ഛ എന്നെ വളർത്തിയത്,,, അത് പോലെ ബഹുമാനം അത് അർഹിക്കുന്നവർക്കെ കൊടുക്കൂ,,,, പിന്നെ എന്നെ എന്റെ അച്ഛക്ക് അറിയാം,,, അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ തന്നെ അന്തസായി പെണ്ണ് ചോദിക്കാൻ അവൻ വരും….

അവൻ തന്റെ മകനെ പോലെ നട്ടെല്ലില്ലാത്തവൻ അല്ല,,,, നട്ടെല്ലുള്ള ആണൊരുത്തനെ തന്നെയാണ് ഞാൻ സ്നേഹിക്കുന്നത്,,,, ഇനി ഈ മുറ്റത്ത്‌ നിന്ന് എന്തേലും പറഞ്ഞാൽ,,,,,,ഇറങ്ങി പോടോ….

അവളുടെ വാക്കുകളുടെ മൂർച്ച കൂടിയതും അമ്മായി ഒരു ആശ്രയം കണക്കെ അച്ഛനെ നോക്കിയതും അദ്ദേഹം തുമ്പിയെ ഒന്ന് ചേർത്ത് പിടിച്ചു….

“ഇവൾ പറഞ്ഞതിലും കൂടുതൽ എനിക്കൊന്നും പറയാൻ ഇല്ല,,,, പിന്നെ വിശ്വാ,,,,,ഇവൾക്ക് ആരോടെങ്കിലും അങ്ങനെ ഒരു ഇഷ്ടം ഉണ്ടേൽ അവൻ നല്ലവൻ ആയിരിക്കും ഒരു ആണൊരുത്തൻ ആയിരിക്കും,,, അല്ലാതെ നിന്റെ മോനെ പോലെ ആരുടെയോ വാക്കിന് വേണ്ടി തുള്ളുന്നവൻ ആയിരിക്കില്ല,,,,,, അങ്ങനെ ഒരുത്തന് മോളെ കൊടുക്കുന്നതിനു നിന്റെ എന്നല്ല ആരുടേയും അനുവാദം എനിക്ക് ആവശ്യമില്ല,,,, എന്റെ കാലം കഴിഞ്ഞാലും ഇവൾക്ക് അവൻ ഉണ്ടാകും,,,, പിന്നെ ഒന്ന് കൂടി പറയാം,,, ഇനി എന്റെ മോളെ പറ്റി അനാവശ്യമായി എന്തേലും പറഞ്ഞാൽ,,,, അറിയാലോ,,, ആ പഴയ സഖാവ് പരമേശ്വരൻ ആകാൻ എനിക്ക് വലിയ സമയം വേണ്ട,,,, ”

അവർക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടുള്ള അച്ഛന്റെ വാക്കുകൾ അവരിലും ഒരു ഭീതി നിറച്ചു,,,,അവർക്കും അറിയാം ആ പഴയ സഖാവിനെ,,,, പ്രണയിച്ചവളെ തൊടാൻ മുതിർന്നവന്റെ കൈ വെട്ടി മാറ്റിയ ആ പഴയ സഖാവിനെ,,,, അവർ പോകുന്നതും നോക്കി അവൾ ആ നെഞ്ചിൽ തന്നെ കിടന്നു,,,, അവൾ മെല്ലെ തല ഉയർത്തി അച്ഛയെ നോക്കിയപ്പോൾ അച്ഛ ഒരു പുഞ്ചിരിയാലെ ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, എല്ലാം അറിയുന്നവനെ പോലെ,,, എല്ലാം സമ്മതമെന്ന കണക്കെ…

തുടരും….

രചന: Thasal

Leave a Reply

Your email address will not be published. Required fields are marked *