ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്നറിയാതെ പൂർണ്ണ ഗർഭിണിയായ് ഞാൻ….

രചന : സ്മിത രഘുനാഥ്

ശാരദാപ്പേ …’ ശാരദാപ്പേ ഇതെവിടെ പോയ് കിടക്കൂ വാ.. അപ്പേ എന്ന് വിളിച്ച് കൊണ്ട് മാളു വേഗം അടുക്കള ഭാഗത്തേക്ക് വന്നൂ … ആഹാ ഇവിടെ നിൽക്കൂവായിരുന്നോ… പെട്ടെന്ന് നേര്യാതീന്റെ തുമ്പത്ത് കൈ തുടച്ച് കൊണ്ട് ശാരദ തിരിഞ്ഞ് നോക്കി ഒരു ചെറ് ചിരിയോടെ തൊഴുത്തിൽ നിൽക്കുന്ന നന്ദിനിയെ തഴുകി കൊണ്ട് ശാരദ ചോദിച്ചു ”. എന്തേ ‘ മാളൂ നിന്നെ ഈ വഴികാണാനെ ഇല്ലല്ലോ …

എന്റെ അപ്പച്ചി കോളേജിൽ പോയ് തുടങ്ങിയതിൽ പിന്നെ നല്ല തിരക്കാ അതാണ് …. പിന്നെ എന്തൂണ്ട് മോളെ വിശേഷം ” ഒതുക്ക് കല്ലിൽ കയറി ഇരുന്ന് കൊണ്ട് മാളൂ പറഞ്ഞൂ പ്രേത്യേകിച്ച് ഒന്ന് ഇല്ല

ഉണ്ണിയേട്ടൻ എന്തിയെ അവൻ കവലയിലെക്ക് പോയി

പരീക്ഷയ്ക്ക് പോയിട്ട് എന്ത് പറഞ്ഞു ‘എന്ത് പറയനാ എന്നത്തേത് പോലെ ഇത് കിട്ടൂമെന്ന് പറയുന്നു

മോളെ ഭാനു ഏട്ടത്തിക്ക് എങ്ങനെ ഉണ്ട് … ശാരദ ചോദിച്ചത്…. മാളൂ പാത്തൂ,ഓ..വലിയ കുറവൊന്നു ഇല്ല. പറഞ്ഞാലു അമ്മ കേൾക്കത്തില്ലല്ലോ കുറച്ച് സമയം പോലു വെറുതെ ഇരിക്കില്ല’

മാളുവിനെ നോക്കി മന്ദഹസിച്ച് കൊണ്ട് ശാരദ ചോദിച്ചു,,ഏട്ടൻ’എന്തിയെ?’, ആ അച്ഛൻ രാവിലെ പാടത്തേക്ക് പോയി പണിക്കാര് ഉണ്ട്. ,,,

മോള് വാ.. ഇത്തിരി ഇലയപ്പം ഉണ്ടാക്കിയത് ഇരിപ്പുണ്ട് … കേൾക്കണ്ട താമസം ഒരു ഇളിച്ച ചിരിയോടെ മാളൂ,,ശാരദയുടെ പുറകെ പോയി ഇഡലി തട്ടിന്റെ മൂടി തുറന്നതേ മൂക്കിലേക്ക് ഇലയപ്പത്തിന്റെ കൊതിയൂറുന്ന മണം മുക്കിൻ തുമ്പിലേക്ക് ഇരച്ച് കയറി ,,, കൈ നീട്ടി ഒരെണ്ണം എടുത്തൂ അവൾ,,,

മുഖശ്രീ വിടര്‍ത്തുന്ന കൗമാരം..

ഹരിശ്രീ കുറിക്കുന്ന പൂക്കാലം..

സൗന്ദര്യമേ.. റേഡിയോയിൽ നിന്ന് പാട്ട് കേൾക്കാം

ഒരു നുളള് ഇലയട എടുത്ത് നുള്ളി വായിലിട്ട് കാലിട്ട്യാട്ടി പാട്ട് കേട്ടിരുന്നു…

മോളെ കോളേജ് എങ്ങനെ ഉണ്ട് …

ഓ.. വല്യ രസമൊന്നു ഇല്ല അപ്പേ …

എല്ലാ തല്ലി പൊളി പിള്ളേരാ …’

ഉണ്ണിയേട്ടനെ കണ്ടില്ലല്ലോ അവൾ തിരക്കിയതൂ …

ശാരദ…അവൻ ആ വടക്കേലേ അനിയടെ അവിടെക്കാണൂ എങ്കിൽ ഞാൻ പോവാ. ഞാൻ തിരക്കിയെന്ന് പറയണേ അപ്പേ ആ …

പിറ്റേന്ന് കോളേജിലേക്ക് പോകൂ വഴി ആൽത്തറയിൽ ഉണ്ണിയേ കണ്ട് മാളൂ അങ്ങോട്ട് ചെന്നൂ…

എന്താടി? നീ എന്തിനാ എന്നെ തിരക്കിയത് താടിയിൽ തടവി ഗൗരവത്തിൽ ഉണ്ണി ചോദിച്ചൂ..

പെട്ടെന്നാണ് ബസ്സിന്റെ ഹോണടി കേട്ടത്.. പെട്ടെന്ന് മാളൂ ഓടികൊണ്ട് പറഞ്ഞു ഉണ്ണിയേട്ടാ.. വൈകിട്ട് അമ്പലത്തിൽ വരണേ അവിടെ വെച്ച് കാണാം

ബസ്സിൽ കയറിയതെ എടി… മാളൂ ഇവിടെ വിളി കേട്ടടത്തേക്ക് നോക്കിയപ്പൊൾ ചങ്ക് ഗംഗ ,പുതിയ ചുരിദാറ് ഒക്കെ ഇട്ട് പൊളപനായ് അവള് ഗമയിൽ സീറ്റിൽ ഇരിക്കുന്നു

ഞെങ്ങിഞെരുങ്ങി അവളുടെ അടുത്ത് ഒരു വിധo എത്തി

കോളേജിലേക്ക് കേറിയപ്പൊഴാണ് വാകമരചോട്ടിൽ കൂട്ടുകാരെല്ലം കൂടി ഇരിക്കുന്നത് കണ്ടത്.. എടി ദേ എല്ലാരു നേരത്തെ എത്തി എല്ലാം വായ് നോക്കിയിരൂപ്പൂണ്ട് …. ഫ്ലാസ്റ്റ് അവർ ക്ലാസ്സ് കഴിഞ്ഞതു ഞങ്ങള് എല്ലാരൂസൊറ പറഞ്ഞ് ഇരിക്കുകയായിരുന്നു

പെട്ടെന്നാണ് ക്ലാസ്സിലേക്ക് ഒരാൾ കയറി വന്നത്….

ക്ലാസ്സിലേക്ക് കയറി വന്ന ആളേ കണ്ട് മിഴിച്ച് ഇരുന്ന എന്നെ ഗംഗയുടെ അമർത്തിയുള്ള നുള്ളാണ് തിരിച്ച് ക്ലാസ്സിലേക്ക് ശ്രദ്ധ തിരിപ്പിച്ചത്

ഞാൻ നിങ്ങളുടെ പുതിയ മലയാളം മാഷാണ് പേര്

“ഹരികൃഷ്ണൻ ‘

അപ്പൊഴൂ മാളു സ്വപ്നമാണോ സത്യമാണോ എന്ന് അറിയാതെ മിഴിച്ച് ഇരുന്നു.

ഗംഗയുടെ വിളി കേട്ടാണ് നോക്കിയത്. എടി നീ ഇത് ഏത് ലോകത്താണ് ക്ലാസ്സ് കഴിഞ്ഞു വാ.. നമുക്ക് കാന്റിനിൽ പോയി ഓരോ ചായ കുടിക്കാം … തല മന്ദിച്ച് ഇരിക്കുന്നത് കൊണ്ട് ഒന്ന് മിണ്ടാതെ അവളുടെ കൂടെ ഇറങ്ങി കാന്റിനിൽ ചെന്നിട്ടൂ ചിന്തിച്ച് ഇരിക്കുന്ന മാളുനെ നോക്കി ഗംഗ ചോദിച്ചൂ ?

എന്താടി? എന്ത് പറ്റി? നീ എന്താ വല്ലാതെ ഇരിക്കുന്നത് ..

എന്ത് പറയണം എന്ന് അറിയാതെ ഇരുന്ന എന്നോട് ഗംഗ വീണ്ടു ചോദ്യം ആവർത്തിച്ചപ്പൊൾ .ഒന്ന് പറയാതെ ഞാൻ അവിടിന്ന് ഇറങ്ങി ഒരു സ്വപ്നാടകയെ പോലെ നടന്ന് ‘പിന്നിൽ ഗംഗയുടെ ചോദ്യങ്ങൾ കേൾക്കുന്നുണ്ടെങ്കിലു …. നടന്ന് ബസ്സ്റ്റോപ്പിൽ എത്തിയതും ബസ് വന്നു. അതിൽ കയറി ഇരുന്നിട്ടു…

മനസ്സ് ക്ലാസ് മുറിയിൽ തന്നെ എന്റെ കൃഷ്ണ ഇതെങ്ങനെ സംഭവിക്കും

“രണ്ട് “പേരൂ ഒരു പോലെ ….

ഉണ്യേട്ടനെ പോലെ തന്നെ എന്തൊരു സാമ്യം

ഇതെങ്ങനെ സംഭവിക്കൂ ഈശ്വരാ..

എനിക്ക് ഒന്നു മനസ്സിലാവണില്ലല്ലോ ഭഗവാനെ …

ബസിറങ്ങി വീട്ടിലേക്ക് പോകാൻ തോന്നിയില്ല …

ശാരദപ്പയുടെ അരികിൽ എത്രയും പെട്ടെന്ന് എത്താൻ തോന്നി :

വീടിന്റെ പടിക്കൽ ചെന്നപ്പഴെ കണ്ടൂ .ഉണ്യേട്ടനും അപ്പയും പൂമുഖത്ത് തന്നെ ഉണ്ട് ….. എന്താടി? നീ കോളേജിൽ നിന്ന് നേരെ ഇങ്ങോട്ട് പോന്നോ… ഒന്ന് മിണ്ടാതെ തിണ്ണയിലേക്ക് കേറി ഇരുന്ന് ഞാൻ …

എന്താ? മോളെ എന്ത് പറ്റി നിനക്ക് നിന്റെ മുഖം എന്താ വല്ലാതെ ഇരിക്കുന്നത് ‘. അപ്പച്ചിയുടെ ചോദ്യത്തിന് എന്ത് പറയണം എന്നു്,,അറിയാതെ ഉഴറി ഇരുന്ന് ഞാൻ … അമ്മേ ഞാൻ കവല വരെ ഒന്ന് പോകുവാ ..

എന്തേലുവാങ്ങാൻ ഉണ്ടോ?

ഉണ്ണി ചോദിച്ചതൂ

” ശാരദാ ,’ ഒന്നു ഇല്ല മോനെ.

‘,,എടി നീ വരുന്നുണ്ടോ? ഉണ്ണി,,മാളുനെ നോക്കി ചോദിച്ചൂ പെട്ടെന്ന് ഒരു ഉൾവിളി ഉണ്ടായത് പോലെ ഞാൻ പെട്ടെന്ന് ഉണ്യേട്ടന്റ കൂടെ പോകാൻ എഴുന്നേറ്റു… മോളെ ചായ കുടിച്ചിട്ട് പോകാമെടി

വേണ്ടാ അപ്പേ അമ്മ തിരക്കന്നുണ്ടാവൂ ഞാൻ പോട്ടെ നാളെ വരാം…

ഉണ്യേട്ടന്റെ ഒപ്പം ഇറങ്ങി പാടവരമ്പുത്തുടെ നടന്നപ്പൊൾ എന്നും കലപില സംസാരിച്ച് നടന്നിരുന്ന ഞാൻ ഇന്ന് നിശബ്ദയായിരുന്നു … തിരിഞ്ഞ് നിന്ന് ഉണ്യേട്ടൻ അത് ചോദിക്ക കൂടി ചെയ്തപ്പൊൾ എന്ത് പറയൂ എന്ന അറിയാതെ ഞാൻ നിന്നൂ

എന്റെ മാളൂട്ടിക്ക് ഇന്ന് എന്ത് പറ്റി പതിവില്ലാത്ത ഒരു ഗൗരവം… എന്താടി? വല്ല പ്രശ്നവും ഉണ്ടോ?

നിന്നെ ഞാൻ കുറെ നേരമായ് ശ്രദ്ധിക്കുന്നു:

ഉണ്യേട്ടാ ഞാൻ ഒരു കാര്യം പറയാം: ഉം. നീ പറ ഏട്ടൻ എന്റെ മുഖത്തേക്ക് നോക്കി….

പാടവരമ്പത്ത് പന്തലിച്ച് നിൽക്കുന്ന ആഞ്ഞിലി ചുവട്ടിലേക്ക് കയറി അവിടെ ഇരുന്നു. ആ ആഞ്ഞിലി ചുവട്ടിൽ ആയിരുന്നു ഞങ്ങളുടെ കൂട്ടിക്കാലത്തെ കളികൾ ‘ കുറെ കൂട്ടുകാർ ഉണ്ടായിരുന്നു ആ കാലം ഇനി വരുമോ. ദൂരെ അമ്പലത്തിൽ നട തുറക്കൂന്നതിന് ഉള്ള മണിനാദം കേൾക്കുന്നു.

മാളൂ? എടി നീ ഇത് ഏത് ലോകത്താ .ഉണ്യേട്ടന്റെ മുഖത്തേക്ക് നോക്കിയപ്പൊൾ പിന്നെയു ക്ലാസ്സ് റൂമീലേക്ക് മനസ്സ് പായുന്നു … ആ മുഖം ഈ കലിപ്പ് മുഖം തന്നെ എന്തൊരൂ സാമ്യം ആണ് …

എടി? നീ ആദ്യമായ് കാണുന്നത് പോലെ എന്തുവാ എന്നെ നോക്കൂന്നെ? ഉണ്യേട്ടാ… ഞാൻ പറയൂന്നത് കേട്ട് എന്നെ കളിയാക്കരുത്’ ഒരു മുഖവുരയോടെ ഞാൻ തുടങ്ങി നീ വളച്ച് കെട്ടാതെ കാര്യം പറമാളൂ.”എനിക്ക് മനസ്സിലായി ഉണ്യേട്ടന് ദേഷ്യം വരാൻ തുടങ്ങി എന്ന്. ഉണ്യേട്ടാ.. ഇന്ന് എന്റെ കോളേജിൽ പുതിയതായ് ഒരു മാഷ് വന്നൂ .:

ഞാൻ ഉണ്യേട്ടന്റെ മുഖത്തേക്ക് നോക്കി … ഓഹോ ഇതാണോ കാര്യം ഇതിനാണോ നീ മസില് പിടിച്ച് ഇരുന്നത്.. അതല്ല ഏട്ടാ? പിന്നെ?

ഉണ്യേട്ടൻ എന്റെ മുഖത്തേക്ക് നോക്കി ആ മാഷിനെ കണ്ടാൽ ഉണ്യേട്ടനെ പോലെ തന്നെ ഒരു മാറ്റവു ഇല്ല … നീ എന്താ പറഞ്ഞത്

അതേ ഏട്ടാ.. ഏട്ടേനെ പോലെ തന്നെ ഈ താടി പോലു … അതായിരിക്കുമോ ഉണ്യേട്ടാ….

ഉണ്യേട്ടൻ തേടുന്ന ഏട്ടന്റെ ഇരട്ട സഹോദരൻ

‘മാളൂ ചോദിച്ചതു ?ഞെട്ടി എന്റെ മുഖത്തേക്ക് ഏട്ടൻ നോക്കി…. നീ പറയുന്നത് ശരിയാണോ?

മാളൂ. അതേ ഏട്ടാ,. ഒരക്ഷരം മിണ്ടാതെ ഉണ്ണി പാടവരമ്പത്തൂടെ വീട് ലക്ഷ്യമാക്കി നടന്നു…..

തിരികെ എത്തിയ മകനെ കണ്ട ശാരദ ആശ്ചര്യത്തോടെ ചോദിച്ചു ങ്ങേ? ഇതെന്താ നീ കവലയിൽ പോയില്ലേ? ഓ.. ഞാനിങ്ങ് പോന്നൂ…

എന്താടാ എന്ത് പറ്റി? നിന്റെ മുഖം എന്താ വല്ലാതെ… ഓ.. ഒന്നുമില്ല അമ്മേ.. ഒരു ചെറിയ തലവേദന: ബാം വേണോ മോനെ… അല്ലെങ്കിൽ ചൂട് ചായ ഒരെണ്ണം കൊണ്ട് തരട്ടെ… ഒന്നൂ വേണ്ട അമ്മേ ഞാൻ ഒന്ന് കിടക്കട്ടെ ”കുറച്ച് കഴിയൂമ്പൊൾ കുറയൂ എന്നാ നീ കെടന്നോ….

അമ്മ വാതിലൂചാരി പുറത്തേക്ക് പോയതു…

ഉണ്ണി,മാളു പറഞ്ഞ് കാര്യങ്ങൾ വിണ്ടു ഓർത്ത് ഒരുപാട് കൂട്ടിയും കിഴിച്ചു അവസാനം അവൻ ഒരു തീരുമാനത്തിൽ എത്തി… നാളെ എന്തായലു കോളേജിൽ പോയി ഒന്ന് കാണണം ആളിനെ

*************

പിറ്റേന്ന് മാളുവിനോട് പോലുപറയാതെ ഉണ്ണി കോളേജിൽ എത്തി ദൂരെ മാറി നിന്നു ‘അപ്പൊഴാണ് ഹരികൃഷ്ണൻ കോളേജിൽ എത്തിയത് ഉണ്ണി,.ഞെട്ടലോടെ നോക്കി നിന്നൂ മാളു പറഞ്ഞത് ശരിയാണ്

ഇത് തന്റെ സഹോദരൻ തന്നെ: ‘

വീട്ടിൽ എത്തിയ ഉണ്ണി അമ്മയോടെ സംഭവിച്ചത് എല്ലാം പറഞ്ഞു നിറമിഴികളൊടെ ആ അമ്മ എല്ലാം കേട്ടിരുന്നു… എല്ലാം കേട്ടിട്ട് ഒന്ന് പറയാതെ ശാരദ എഴുന്നേറ്റ് പിന്നാപുറത്തേക്ക് പോന്നു പഴയ ആ കാര്യങ്ങൾ വീണ്ടു അവരുടെ മുന്നിൽ തെളിഞ്ഞൂ വന്നൂ …

പ്രതാപത്തോടെ കഴിഞ്ഞിരുന്ന തന്റെ തറവാട്ടിലേക്ക് മാധവേട്ടൻ ഒരു ജോലി അന്വേഷിച്ചാണ് എത്തിയത്… ആരോരുമില്ലാതെ അനാഥനായ ഒരു ചെറുപ്പക്കാരൻ…

ഏട്ടന്റെ നിർബന്ധം സഹിക്കാൻ വയ്യാതെ അച്ഛൻ അദ്ദേഹത്തിന് ജോലി കൊടുത്തൂ…

പീന്നീട് ഞങ്ങളുടെ കളപ്പുരയിൽ അദ്ദേഹം താമസവുംമാക്കി എന്റെ ഏട്ടനും (മാളുവിന്റെച്ചൻ )

മാധവേട്ടനുവലിയ കൂട്ടുകാർ ആയി അങ്ങനെ അദ്ദേഹം ഞങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ ആയി .ഞങ്ങൾ തമ്മിൽ സ്നേഹത്തിലായ്… അധികം വയ്കാതെ അച്ഛന്റെ കാതിൽ എത്തി ഞങ്ങളുടെ പ്രണയം… അച്ഛൻ ദേഷ്യം കൊണ്ട് മാധവേട്ടനെ പൊതിരെ തല്ലി വീട്ടിൽ നിന്ന് ഇറക്കി വീട്ടു;ഏട്ടൻ മാത്രം എന്റെ കൂടെ നിന്നു… എനിക്ക് കല്യാണലോചന തുടങ്ങി ഓരോരോ കാര്യങ്ങൾ പറഞ്ഞ് ഞാൻ അതെല്ലം മുടക്കി … അവസാനം എനിക്ക് മാധവേട്ടന്റെ ഒപ്പം നാട് വീടേണ്ടി വന്നൂ

സന്തോഷകരമായ ജീവിതമായിരുന്നു എന്റെത് ‘അത്രയ്ക്ക് സ്നേഹമായിരുന്നു മാധവേട്ടന്,.

ഞങ്ങളുടെ സഹായത്തിന് തൊട്ട് അടുത്ത് താമസിച്ചിരുന്ന രവി മാഷൂ, പ്രസന്ന ടീച്ചറൂ ഉണ്ടായിരുന്നു …

അവരുടെ ഏക ദു:ഖം അവർക്ക് മക്കളില്ലായിരുന്നു … അങ്ങനെയിരിക്കെ ഞാൻ ഗർഭിണിയായ് ഒരു പാട് സന്തോഷകരമായി ജീവിതം മുന്നോട്ട് പോയി എന്റെ പ്രസവത്തിന് രണ്ട് ദിവസമുള്ളപ്പൊഴാണ് എന്റെ ജീവിതം തകർത്ത് കൊണ്ട് എന്റെ മാധവേട്ടന്റെ,,മരണം… ജീവിതം ഇനി എങ്ങനെ മുന്നോട്ട് കൊണ്ട് പോകൂ എന്നറിയാതെ പൂർണ്ണ ഗർഭിണിയായ് ഞാൻ. എല്ലാത്തിന് ഒപ്പം നിന്ന് രവി മാഷ് എന്റെ ഏട്ടനെ വിവരം അറിയിച്ചൂ .നാട്ടിൽ നിന്ന് ഏട്ടനും, അച്ഛനും എത്തിയപ്പൊഴെക്കൂ എന്റ പ്രസവം കഴിഞ്ഞിരുന്നൂ

പിന്നിട് നടന്നത് ഒരമ്മയ്ക്കൂ സഹിക്കാൻ കഴിയാത്ത കാര്യങ്ങൾ ആയിരുന്നു. ഞാൻ പ്രസവിച്ച് എന്റെ പൊന്നുമക്കളെ എന്നിൽ മാറ്റി എന്റെ മക്കൾ മരിച്ച് പോയി എന്ന് പറയാൻ ആയിരുന്നു അവർ തിരുമാനിച്ചത്. പ്രസവ ക്ഷീണത്താൽ മയങ്ങുകയായിരുന്ന എന്റെ അരികിൽ നിന്ന് ഒരു കുഞ്ഞിനെ മാറ്റി അടുത്ത കുഞ്ഞിനെ എടുക്കാൻ വന്നതൂ മയക്കത്തിൽ നിന്ന് ഞാൻ ഉണർന്നത്

പിന്നിട് അവർക്ക് എന്റെ ഉണ്ണിയെ മാറ്റാൻ പറ്റിയില്ല

മറ്റേ കുഞ്ഞ് പ്രസവത്തോടെ മരിച്ചെന്ന് എന്നെ വിശ്വസിപ്പിച്ച് അവർ എന്നെ നാട്ടിലേക്ക് കൊണ്ട് പോന്നൂ..’ പിന്നിട് വേറെ വിവാഹത്തിന് ഒരുപാട് അവർ നിർബ്ധിച്ചിട്ടു ഞാൻ സമ്മതിച്ചില്ല….

എന്റെ അച്ഛൻ മരണക്കിടക്കയിൽ കിടന്നാണ് പറയുന്നത് എന്റെ മകൻ ജീവനോടെ ഉണ്ടെന്നു അവനെ രവി മാഷിന് കൊടുത്തു എന്നും അന്ന് ഞാൻ ആ തറവാട്ടിൽ നിന്ന് ഇറങ്ങിയതാണ് …

എന്റെ പൊന്നൂ മോനെ തിരക്കി താനും ഏട്ടനും എത്തുമ്പൊഴെക്കൂ അവർ ആ നാട്ടിൽ നിന്ന് പോയിരുന്നു …എന്റെ മകൻ അവൻ വളർന്ന് ഇന്ന് ഒരഅദ്ധ്യാപകൻ ആയിരിക്കുന്നു ഈശ്വരാ എന്റെ കുഞ്ഞിന് ഒരാപത്തൂ വരുത്തരുതെ …..

വർഷങ്ങൾക്ക് ശേഷം രവി സാറിനെയും ടീച്ചറിനെയും കാണുമ്പൊൾ മനസ്സിൽ അവരോട് ഒരു തരത്തിലുള്ള ഈർഷ്യയും തോന്നിയില്ല …

അവരുടെ സ്വർത്ഥതയാണെങ്കിലും,, ഒരു കുഞ്ഞില്ലാത്ത ദു:ഖം അനുഭവിച്ച് അവർക്ക് എന്റെ അച്ഛനെക്കാൾ വലിയവരായ് തോന്നി… നിറമിഴികളൊടെനിന്ന അവരോട് തന്റെ മനസ്സ് എന്നേ ക്ഷമിച്ചിരുന്നു.. സ്വന്തം മാതാപിതാക്കളായ് എന്റെ മോനെ ഒരു രാജകുമാരനായ് അവർ വളർത്തി …

ഇന്ന് എന്റെ രണ്ട് മക്കളുടെയു വിവാഹമാണ്

‘… ഉണ്ണിയും, മാളുവു…. ഹരിയൂ, മീരയൂ ആ മക്കൾ അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിച്ച് കതിർ മണ്ഡപത്തിലെക്ക് കയറി. ,, ‘,,,,,

ശുഭം..

ഇഷ്ടമായെങ്കിൽ എനിക്കായ് ഒരു വരി

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *