നിന്നെ പിരിയണം എന്നത് എനിക്ക് വിഷമമാണ്… അത് കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു നമ്മളെ രണ്ടുപേരെ…

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ(JN)

“ടാ നേരം ഒരുപാടയില്ലെടാ ശ്രീഹരി…. വീട്ടിൽ പോകാൻ നോക്കിയെ…”

” നീയാരാ ടീ അത് ചോദിക്കാൻ…. ”

പറഞ്ഞ് തീരും മുമ്പ് എന്റെ കരണത്ത് പതിഞ്ഞിരുന്നു ആ കൈകൾ…. തിരിച്ച് കൈകൾ പൊന്തിയിരുന്നില്ലെ….

കരാണം കൂടെ പിറപ്പ് അല്ലെങ്കിലും ഒരു ചേച്ചിയുടെ സ്ഥാനം ഉണ്ടായിരുന്നു…ആതുവിന്.

“എന്താടാ തിരിച്ച് തല്ലണം…. എന്ന് തോന്നുന്നുണ്ടോ ടാ നിനക്ക്… തല്ലാടാ എന്നാ…”

മുഖം കൊടുക്കാതെ….. വേഗം തിരിഞ്ഞു നടന്നു ഉള്ളിലെ ദേഷ്യം അടക്കി പിടിച്ച്…. മിഴികൾ നിറയുന്നുണ്ടായിരുന്നു…..

“ടാ ചെക്കാ അയ്യെ വലിയ കുട്ടികൾ കരയുവാ… ഇങ്ങനെ വേണമെങ്കിൽ എന്നെ തിരിച്ച് തല്ലുക്കോടാ… നീ…. പിണക്കം ആണോ.?”

പിന്നിലെ പിടിവിടാതെ നടപ്പായിരുന്നു ചേച്ചിക്കുട്ടി… പതിയെ കൈകൾ ചേർത്ത് പിടിക്കുന്നുണ്ടായിരുന്നു….

“എനിക്ക് ആരോടും പിണക്കം ഒന്നും ഇല്ലാ.. ”

“ഇരുട്ടായിട്ടും വീട്ടിൽ പോകാതെ നീ ഇങ്ങനെ തെണ്ടി നടക്കുന്നത് കണ്ടപ്പോൾ ….. ദേഷ്യം കൊണ്ട് തല്ലത് അല്ലാടാ.. അമ്മ അവിടെ തനിച്ചല്ലെ…. വേദനിച്ചോടാ”

“മം… മം ചെറുതയിട്ടു….. ”

മെല്ലെ കവിളിൽ തലോടി എന്റെ നെറുകയിൽ ചുംബിക്കുന്നുണ്ടായിരുന്നു…..

“അയ്യെ… ഇത് എന്താ… ആതുക്കുട്ടി കരയുവാ…. എന്നെ എന്റെ ചേച്ചിക്കുട്ടി അല്ലാതെ ആരാ തല്ലുക… എനിക്ക് ഒരു വിഷമവും ഇല്ലാ തെമ്മാടിത്തരം കാണിച്ചിട്ട് അല്ലെ….”

നിറഞ്ഞ് മിഴികൾ തുടച്ച്…. എന്റെ കൈയ്യും പിടിച്ച് നടന്നു വീട്ടിലെക്ക്…

“അമ്മാ… അമ്മാ ഇതെ മോനെ ഇവിടെ എത്തിച്ചിട്ടുണ്ട് ട്ടോ…. ഞാൻ എന്ന് പോവട്ടോ… ”

” കഴിച്ചിട്ട് പോവാടീ പെണ്ണെ…. ”

“വേണ്ടാ അമ്മാ…. ഞാൻ പോവാ…”

“അമ്മാ ചോറ് വിളമ്പിക്കോ ആതു കഴിച്ചിട്ടെ പോവുന്നു ഉള്ളു… എന്നെ തല്ലിയത് നല്ല ക്ഷീണം കാണും…. ”

പോവാൻ ഒരുങ്ങി നിന്നാ അവൾ ദേഷ്യം കൊണ്ട് ഓടി വരുന്നുണ്ട്…കലിതുള്ളി കൊണ്ട്..

” ഈ ചെക്കനെ ഇന്നു ഞാൻ….”

“വേണ്ടാ ട്ടോ ഞാൻ കരയുവേ…. വാ നമ്മുക്ക് ഒരുമ്മിച്ച് കഴിക്കാം ആതു എന്നിട്ട് പോവം… പ്ലീസ് എന്റെ പൊന്ന് ചേച്ചിയല്ലെ…”

” ഈ രണ്ടണ്ണത്തിനെ കൊണ്ട് തോറ്റു ഞാൻ….

ഈ ലോകത്തിൽ കാണില്ലാ ഇതുപോലെ ഒരു ചേച്ചിയും അനിയനും…

വഴക്കിടാ വന്ന് ഇന്ന് കഴിക്ക്…. ടാ”

മുഖത്തിൽ കൈക ചേർത്ത് …. എന്നെ ചേർത്ത് പിടിച്ച് നിൽക്കുന്നവായിരുന്നു … ആതു..

“ലോകത്ത് ഇതുപോലെ രണ്ടണ്ണം മാത്രമേ ഉള്ളു അമ്മാ… അല്ലാ ചെക്കാ.. ഞാനും എന്റെ അനിയനും…. ഞങ്ങൾ തല്ല് കൂടും പിണങ്ങും അതു പോലെ തന്നെ ഒന്നാവും ഇല്ലാടാ ഹരിക്കുട്ടാ…. ”

അമ്മയ്ക്ക് സന്തോഷം കൊണ്ട് കണ്ണ് നിറയുന്നുണ്ടായിരുന്നു… ഒരു വയറ്റിൽ പിറന്നില്ലെങ്കിലും അമ്മയ്ക്ക് ഒരു മകളായിരുന്നു അവൾ… ഭക്ഷണം കഴിച്ച് തുടങ്ങിയതും കല്ലുകടി പോലെ അമ്മ പറയുന്നുണ്ടായിരുന്നു..

” അതികം നാൾ ഇല്ലാല്ലോ ആതു…. ഹരി ഈ കുട്ടികളി ഒക്കെ നിർത്താറായി ട്ടോ…

ചേച്ചിക്കുട്ടിയുടെ കല്യാണം ആവാറായി….”

ഉണ്ട് ചോറ് ഇറക്കാൻ ആവാതെ….

ഇരിപ്പായിരുന്നു ഞാൻ….

മിഴികൾ നിറയുന്നുണ്ടായിരുന്നു…

“ആതു ശരിയണോ…. ആതു.,”

പാതിയിൽ നിന്ന് എഴുന്നേറ്റു….

നടപ്പായിരുന്നു അവൾ…

“ഞാൻ നാളെ വരാടാ ചെക്കാ… അമ്പലത്തിൽ പോവൻ കൂടെ വരണട്ടോ നാളെ പറയാം എല്ലാം…”

രാവിലെ തുടങ്ങി വൈകുന്നേരം ഉറങ്ങുന്നാ നിമിഷം വരെ …ഇണക്കങ്ങളും പിണക്കങ്ങളുമായി കൂട്ടിന് അവൾ ഇല്ലാത്ത ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിക്കാൻ വയ്യാ….. ഉറക്കം ഇല്ലായിരുന്നു രാത്രി തല്ലിയെതിനെക്കാൾ വേദനയായിരുന്നു അത്… രാവിലെ തന്നെ നടന്നു ചേച്ചിക്കുട്ടിയെ കാണാൻ

” ഇതുവരെ റെഡിയായില്ലെ ചേച്ചി.. ”

” നിന്ന് ധൃതികൂട്ടാതെ ടാ ഇതെ വരുന്നു… ”

പതിയെ നടന്നു എന്റെയും പിടിച്ച് നടപ്പാണ് …. മെല്ലെ എന്റെ കവിളിൽ തലോടി..

“എന്താടാ ഹരിക്കുട്ടാ… നിന്റെ മുഖം ഇങ്ങനെ വീർത്തിരിക്കുന്നത്…

ഇന്നലെ അമ്മ പറഞ്ഞതിനാണോ…”

“അതെ എന്നെ വിട്ട് പോവല്ലെ….”

“ആരാ പറഞ്ഞെ എന്റെ കൊച്ചിനെ വിട്ട് പോകും എന്ന്…. നിനക്ക് ഒരു ചേട്ടനെ കൂടെ കിട്ടാൻ പോവല്ലെ… നീ എവിടെയും പോവുന്നില്ലാ എന്റെ അനിയിൻ അല്ലെ… പിന്നെ കല്യാണം ഇത് ഒക്കെ ജീവിതത്തിൽ ഉള്ളത് അല്ലെ… ചെക്കാ…”

പറഞ്ഞ് വാക്കുകളിൽ അവൾ സ്വയം ആശ്വാസം കണ്ടത്തുവായിരുന്നു… എനിക്കറിയാം ആ നെഞ്ചിടിപ്പ്…. നിറയാതെ നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു… ഒരിക്കലും പറഞ്ഞ് അറിയിക്കാൻ പറ്റില്ലാ അത് അനുഭവിച്ച് തന്നെ അറിയണം ആ സ്നേഹം….പതിയെ എന്റെ കൈകൾ ചേർത്ത് പിടിച്ച്….അമ്പലത്തിൽ നിന്ന് ഇറങ്ങാൻ നേരം പറയുന്നുണ്ടായിരുന്നു…

”നീ എന്റെ കൂടെ പിറന്നതാണ് ആണെങ്കിൽ…

ചിലപ്പോൾ ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുമായിരിക്കില്ലാന്ന് തോന്നുന്നു… സധാരണ കല്യാണം എന്ന് പറഞ്ഞാൽ ഇത്തിരി സ്ന്തോഷം ഉണ്ടാകും … ഇത് ഇപ്പോ നിന്നെ പിരിയണം എന്ന് വിഷമാണ്… അത് കൊണ്ട് ഞാൻ ഒരു കാര്യം തീരുമാനിച്ചു നമ്മളെ രണ്ടുപേരെ ഇഷ്ടപ്പെടുന്നവരെ മാത്രമേ ഞാൻ കെട്ടു….

നിന്നെ തനിച്ചാക്കി ഞാൻ എവിടെയും പോകുന്നില്ലാന്നു…”

ചേച്ചിക്കുട്ടിയെ ചേർത്ത് പിടിച്ച് കവിളിൽ ചുംബനങ്ങൾ കൊണ്ട് നിറച്ചു….

“പിറന്ന് വീണപ്പോൾ മുതൽ ഉള്ളിൽ ഉണ്ടായിരുന്നാ ഒരു ഇഷ്ടമായിരുന്നു… ഒരു ചേച്ചിയെ വേണം… തെമ്മാടിത്തരങ്ങൾ കാണിക്കുമ്പോൾ അടിതരാനും… കരയുമ്പോൾ കൂടെ കരയാനും…

എന്തിനും കൂടെ നിൽക്കുന്നാ ഒരു ചേച്ചിക്കുട്ടി.. ആ ഇഷ്ടങ്ങളെ ഇരട്ടിയാക്കിയിരുന്നു നിന്റെ സമീപ്യം… ഇന്ന് എന്റെ ജീവൻ നീയാണ്

നമ്മുക്ക് നമ്മുടെ ഈ ലോകം മതി അത് അംഗീകരിക്കുന്നവർ മതി നമ്മുക്ക്.. ”

” അത്രയെള്ളു… എന്റെ കുട്ടിയുടെ ഇഷ്ടമാണ് ചേച്ചിയുടെയും…”

നാട്ടുകാരുടെ സാധചര കണ്ണുകളിൽ പല കഥകളും വിരിഞ്ഞിരുന്നു….. അവർ അങ്ങനെയാണ് കൂടെ പിറപ്പ അല്ലാത്ത ഒരു ആണും പെണ്ണും ചേർന്നാൽ ഒന്നില്ലെങ്കിൽ പ്രണയം, അല്ലെങ്കിൽ മറ്റേപരുപാടി.. അല്ലാതെ സൗഹൃദം എന്ന് ഒരു വാക്ക് അറിയില്ലാ അവർക്ക് പക്ഷെ ഞങ്ങളുടെ ഈ ബന്ധം വളർന്നത് സാധചാരകരുടെ നെഞ്ചത്തായിരുന്നു…. ഇന്നും എന്റെ കൂടെ ഉണ്ട് ആ വയാടീ ആതു

പുച്ഛിച്ച് തള്ളിയവരെ ചിരിച്ച് സ്നേഹിച്ച് കൊണ്ട് മറ്റുള്ള കണ്ണുകളിൽ അസൂയ നിറച്ച് കൊണ്ട്…..

[ചില ബന്ധങ്ങൾ അങ്ങനെയാണ് കൂടെ പിറന്നിട്ടില്ലെങ്കിലും…. അവർ നമ്മുക്ക് ജീവനായിരിക്കും…

ഒരു നിമിഷത്തെ പിണക്കം പോലും മിഴികൾ നിറയ്ക്കും… ചില ഇഷ്ടങ്ങൾ അങ്ങനെയാണ് അതിന് കാരണങ്ങളുടെ ആവിശ്യം ഇല്ലാ…. എന്തെക്കയോ ചില അജ്ഞാതാ വേരുകൾ തമ്മിൽ ഒന്നിപ്പിച്ചിട്ടുണ്ടാവും….

കാഴ്ചപ്പടുകൾ മാറ്റണം ചിന്തഗതികളും… പ്രണയും.. കാമവും കാണുന്നാ നിങ്ങളുടെ കണ്ണിൽ സൗഹൃദവും കാണാണം… ഒരു ആണിനു ആണിനോട് തോന്നുത് മാത്രം അല്ലാ.. ഒരു ‘ പെണ്ണിനെ ആണിനോട് തോന്നുതിലും സൗഹൃദം ഉണ്ട്… അങ്ങനെ എങ്കിൽ പറഞ്ഞ് മനസ്സിലാക്കാം എനിക്ക് കിട്ടാത്തത് നിനക്കും വേണ്ടന്ന് നാറീയ ചിന്തയോട് അല്ലെ… ഒരു കൂടെ പിറപ്പിന്റെ സ്ഥാനത്തു നിന്ന് കൊണ്ട്….

[ എന്നെ ഇത് എഴുതാൻ പ്രേചോദനം ആയാ സാധാചാര ആങ്ങളെമാർക്ക് ഒരു നന്ദി …]

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപെടുത്താൻ ഇപ്പോൾ തന്നെ പേജിലേക്ക്‌ മെസ്സേജ് ചെയ്യൂ..

രചന : മൂക്കുത്തിപ്പെണ്ണിനെ പ്രണയിച്ചവൻ(JN)

Leave a Reply

Your email address will not be published. Required fields are marked *