ചെമ്പകം പൂക്കുമ്പോൾ, ഭാഗം 24

രചന : അനു അനാമിക

ചെമ്പകം പൂക്കുമ്പോൾ, ഭാഗം 24

❤️❤️❤️❤️❤️❤️❤️❤️❤️

“എടി ഒരുംബെട്ടോളെ …. നീ ഇതാണല്ലേ കല്യാണത്തിന് സമ്മതിക്കാത്തത്”!!!…കിങ്ങിണിയെ തല്ലുന്നതിനു   ഇടയ്ക്ക് ലളിത പറഞ്ഞ് കൊണ്ടിരുന്നു.

“ആഹ്… വിട് അമ്മേ… തല്ലല്ലേ അമ്മേ…..അഹ്… “…ഓർക്കാപ്പുറത്  കിട്ടിയ തല്ലിൽ  കിങ്ങിണി ശരിക്കും പേടിച്ചു. അവളെ ലളിത  വലിച്ച് എഴുന്നെപ്പിച്ചപ്പോൾ  കിങ്ങിണി നിലത്തേക്ക് വീണു പോയി.

“ഏട്ടത്തി വിട്… വിട്… അവളെ തല്ലാതെ… എന്താ ഈ കാണിക്കുന്നേ !!എന്തിനാ അവളെ തല്ലുന്നേ ??”… ശ്രീദേവി തടസം പിടിക്കാൻ വന്നു.

“നീ മാറ് ശ്രീദേവി ഇവളെ ഞാൻ വെച്ചേക്കില്ല… കുടുംബത്തിന് മാനക്കേട്  ഉണ്ടാക്കാൻ ജനിച്ച സാധനം… ഇവളെ ഞാൻ ഇന്ന്”…. ലളിത കിങ്ങിണിയുടെ മുടി കുത്തിൽ പിടിച്ചു പിന്നെയും തല്ലി അവളെ നോവിച്ചു.

“ഇതിനാണോ നിന്നെ എല്ലാവരും കൂടെ പുന്നാരിച്ചു  വളർത്തിയത്… “??

“അഹ്.. തല്ലാതെ അമ്മേ… ഞാൻ എന്ത് ചെയ്തു എന്നാ ഈ പറയുന്നേ… “!!

“നിനക്ക് അറിയില്ലേ… നിനക്ക് അറിയില്ലേ… എല്ലാം ഉണ്ടാക്കി വെച്ചിട്ട് നിക്കുന്നു… ”

“ഏട്ടത്തി അവളെ തല്ലരുത് ഇനി. കാര്യം എന്താണെന്നു ആദ്യം പറ… എന്നിട്ട് അവളെ തല്ലുവോ കൊല്ലുവോ ചെയ്യ്… “… ശ്രീദേവി കരഞ്ഞു കൊണ്ട് അവർക്ക് ഇടയിൽ തടസ്സം നിന്നു.

“നീ ഇത് കണ്ടോ… അവള് കാണിച്ചു വെച്ചേക്കുന്നത്….. ഇവൾ ഇതൊക്കെ മനസ്സിൽ വെച്ചാ കല്യാണത്തിന് സമ്മതിക്കാത്തത്…. “… ലളിത കിങ്ങിണിയുടെ കാൻവാസിൽ  വരച്ചിരിക്കുന്ന  ചിത്രത്തെ  നോക്കി പറഞ്ഞു.

ശ്രീ ദേവിയും അപ്പോഴാണ് ആ ചിത്രം ശ്രെധിച്ചത്. നിഹാലിന്റെ ചിത്രം.

“അതൊരു പടം അല്ലേ അതിന് എന്താ ഇപ്പോൾ”??

“അത് വെറും പടം അല്ല… ഇവളും  അവനും ആയിട്ട് എന്തോ ഉണ്ട്… അല്ലെങ്കിൽ പിന്നെ എന്തിനാ ഇവൾ അവന്റെ പടം വരച്ചേ??…. ഇവർ തമ്മിൽ ഇഷ്ടത്തിലാ … അതാ അവൾ അവന്റെ പടം വരച്ചേ.  ഞാൻ ഇത് കൊറേ കണ്ടതാ… ഇവൻ കാരണമാ ഇവൾ  കല്യാണത്തിന് സമ്മതിക്കാതെ നിക്കുന്നെ…. “!!…ലളിത നിന്നു കലി തുള്ളി.

“ഏട്ടത്തിക്ക് ഇവൾ എന്തിനാ ഈ പടം വരച്ചത് എന്ന് അറിഞ്ഞാൽ പോരെ ??അത് ഇവളോട് തന്നെ ചോദിച്ചാൽ പോരെ??… തല്ലി ചതക്കണോ”??…
ശ്രീദേവി ചൂടായി.

“മോളെ… എന്തിനാ നീ ആ പയ്യന്റെ പടം വരച്ചത്”???

കിങ്ങിണി ആകെ കരഞ്ഞു തളർന്ന അവസ്ഥയിൽ ആയിരുന്നു.

“ചെറിയമ്മേ ആ ചേട്ടന്റെ കല്യാണം ഉടനെ ഉണ്ട്… അപ്പോ ഒരു വിവാഹ സമ്മാനം ആയിട്ട് ഇത് കൊടുക്കാൻ വേണ്ടിയാ… ഞാൻ… ഇത്… ഇത് വരച്ചത്… എന്നെ രക്ഷിച്ച ആളല്ലേ ഇത് എങ്കിലും കൊടുക്കണം എന്ന് എനിക്ക് തോന്നി അതാ ഞാൻ… അല്ലാണ്ട്… അയാളോട് എനിക്ക്… “…കിങ്ങിണി വാക്കുകൾ പൂർത്തി ആക്കാതെ കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി പോയി.

ലളിത കിങ്ങിണി പറഞ്ഞത് കേട്ടു അനങ്ങാതെ നിൽക്കുക ആണ്.

“ഇപ്പോൾ മനസ്സിലായോ എന്തിനാ അവൾ അത് വരച്ചത് എന്ന് !! ആദ്യം സ്വന്തം മക്കളിൽ വിശ്വാസം വേണം. എങ്കിലേ അവർക്ക് തിരികെ എന്തേലും സ്നേഹം ഉണ്ടാകൂ… ഏട്ടത്തി വിചാരിച്ചത് അല്ലാരുന്നല്ലോ സത്യാവസ്ഥ…ചീ…ഇത്രയും തരം താഴരുത്  ആരായാലും”…ശ്രീദേവി അത്രയും പറഞ്ഞു പുറത്തേക്കു പോയി.

ലളിത ഒരു നിമിഷം അറിയാതെ വിങ്ങി പൊട്ടി കരഞ്ഞു പോയി.

“ഞാൻ എന്താ ഇങ്ങനെ ആയി പോയത് ??ശ്രീദേവി മനസ്സിലാക്കുന്നതിന്റെ  നാലിൽ ഒരു അംശം പോലും എനിക്ക് എന്റെ മോളെ മനസ്സിലാക്കാൻ തോന്നിയില്ലല്ലോ… “… അവർ ഹൃദയ വേദനയോടെ ആ നിലത്ത് ഇരുന്നു പൊട്ടിക്കരഞ്ഞു.

കിങ്ങിണി കരഞ്ഞു കൊണ്ട് പോയത് കുളത്തിലേക്ക് ആയിരുന്നു. ചെമ്പക പൂക്കൾ എല്ലാം വാടി കൊഴിഞ്ഞു നിലത്തു വീണു കിടപ്പുണ്ട്… അവക്ക് പോലും കിങ്ങിണിയുടെ മുഖം കണ്ടു സഹിക്കാൻ വയ്യാതെ തല കുനിച്ചത്  ആണെന്ന് അവൾക്ക് തോന്നി പോയി.

കിങ്ങിണി കുളപ്പടവിൽ പോയി ഇരുന്നു ആരും കാണാതെ കണ്ണ് പൊത്തി കരയാൻ തുടങ്ങി.

“എന്തിനാ ദൈവമേ ഇങ്ങനെ ഒരു ജന്മം ??ഇത്രയും നാൾ സന്തോഷം ആയി ജീവിച്ചിട്ട് ഇത്രേം വലിയ സങ്കട കയത്തിലേക്ക് എല്ലാം എന്തിനാ എന്നെ ഇങ്ങനെ വലിച്ച് എറിയുന്നത്…. “… കിങ്ങിണിയുടെ നെഞ്ച് വല്ലാതെ വിങ്ങി പൊട്ടി പിളർന്നു പോകുന്ന പോലെ അവൾക്ക് തോന്നി.

“മോളെ… “… പെട്ടെന്ന് ആരുടെയോ കൈ കിങ്ങിണിയുടെ തോളിൽ പതിഞ്ഞപ്പോൾ  ആണ് അവൾ മുഖം ഉയർത്തി നോക്കിയത്.

“ചെറിയമ്മേ….. “… കിങ്ങിണി കരഞ്ഞു കൊണ്ട് ചെറിയമ്മയുടെ കാലിൽ വട്ടം പിടിച്ചു പൊട്ടിക്കരഞ്ഞു.

“ഞാൻ നിങ്ങൾക്കു എല്ലാവർക്കും ഇത്ര വല്യ ശല്യം ആണോ ചെറിയമ്മേ”??…

“ന്റെ പൊന്നു മോളെ… “… എന്ന് തേങ്ങി വിളിച്ചു കൊണ്ട് ശ്രീദേവി അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

“നീ ഒരിക്കലും ഞങ്ങൾക്ക് ആർക്കും ഒരു ശല്യം അല്ല മോളെ… നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ”??

“പിന്നെ എന്തിനാ ചെറിയമ്മേ….. എന്നെ എല്ലാരും കൂടെ പറഞ്ഞ് അയക്കുന്നെ”??…. കിങ്ങിണി എങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു.

“മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ടാ മോളെ….. നിനക്ക് അറിയുവോ നീ ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ ഇരട്ടിയുടെ ഇരട്ടി വേദന ഞങ്ങൾക്ക് ഉണ്ട്. നിന്നെ ഉടനെ കല്യാണം കഴിപ്പിക്കാൻ ഒന്നും ഇവിടെ ആർക്കും താല്പര്യം ഇല്ലാ. പക്ഷെ, നിന്റെ ജീവൻ രക്ഷിക്കാൻ ഈ മാർഗമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു മോളെ…. ”

“ചെറിയമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ”??

“സത്യാ മോളെ… നിന്റെ ജാതകം എഴുതിച്ചപ്പോൾ  നേരത്തെ തന്നെ ജ്യോൽസ്യൻ പറഞ്ഞിരുന്നു 18വയസ്സ് തികയും മുൻപ് പോയി നിന്റെ ജാതകം നോക്കണം എന്ന്. അങ്ങനെ ആണ് ഈ കഴിഞ്ഞ ഇടയ്ക്ക് നിന്റെ അച്ഛനും ചെറിയച്ഛനും തൃപ്പൻകോട്ട് തിരുമേനിയെ കാണാൻ പോയത്. അങ്ങനെ ആണ് ഉടനെ നിന്റെ വിവാഹം നടത്തണം എന്നും ഇല്ലങ്കിൽ നിനക്ക് ദോഷം ആണെന്നും എല്ലാം അറിഞ്ഞത്. നിന്റെ ജീവൻ വെച്ച് ഒരു ഭാഗ്യ പരീക്ഷണം ഞങ്ങൾക്ക് ആർക്കും കഴിയില്ല അതുകൊണ്ടാ ഞങ്ങൾ ഇത്….. “…. ശ്രീദേവി വാക്കുകൾ മുഴുവിക്കാതെ കരഞ്ഞു പോയി.

“ചെറിയമ്മേ ഞാൻ… ”

“ന്റെ പൊന്നു മോള് ഈ കല്യാണത്തിന് സമ്മതിക്കണം. നിന്റെ ജാതകവുമായി ചേരുന്ന പയ്യനാ അത്… ഉടനെ വിവാഹം നടത്തി ഇല്ലങ്കിൽ അവന്റെ മംഗല്യ സമയം കഴിഞ്ഞ് പോകും അതുകൊണ്ടാ തിടുക്കം കാണിക്കുന്നേ എല്ലാവരും”…

“ചെറിയമ്മേ ഇത്ര പെട്ടെന്ന് ഞാൻ… എനിക്ക്… ”

“ചെറിയമ്മക്ക് അറിയാം പെട്ടെന്ന് ആണെന്ന്. മോൾക്ക്‌ ഇത് കേൾക്കുമ്പോൾ അംഗീകരിക്കാൻ പ്രയാസം ഉണ്ടാകും എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാമായിരുന്നു. നിന്നെ നേരത്തെ പറഞ്ഞു ഒരുപാട് വിഷമിപ്പിക്കണ്ട എന്നോർത്താ ഒന്നും പറയാതെ ഇരുന്നത്… മോള് സമ്മതിക്കണം”…

“കിങ്ങിണി മോളെ… “… അമ്മയുടെ വിളി കേട്ടാണ് അവൾ മുഖം ഉയർത്തി നോക്കിയത്. ആ കണ്ണുകൾ വല്ലാതെ ചുവന്നു കലങ്ങി ഇരിക്കുന്നു.

കിങ്ങിണിയും ശ്രീദേവിയും ലളിതയെ കണ്ട് എഴുന്നേറ്റു നിന്നു. ലളിത പതുക്കെ നടന്നു കിങ്ങിണിയുടെ അടുത്ത് വന്നു.

“അമ്മയോട് ന്റെ മോള് ക്ഷമിക്കു… പെട്ടെന്ന് അമ്മ ഒന്നും ആലോചിക്കാതെ എന്റെ മോളെ തല്ലി പോയതാ…. “… അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

“ഞാൻ ഇങ്ങനെയൊക്കെ ആയി പോയി. ഒരു വീണ്ടു വിചാരവും ഇല്ലാതെ പെരുമാറുന്ന ഒരാളായി പോയി… അമ്മ മോളെ വേദനിപ്പിച്ചു എങ്കിൽ അമ്മയോട് എന്റെ പൊന്നു മോള് ക്ഷമിക്കണം… “… ലളിത അതും പറഞ്ഞ് കിങ്ങിണിയുടെ കൈകൾ കൂട്ടി പിടിച്ചു വിങ്ങി പൊട്ടി കരഞ്ഞു.

“അമ്മേ…. കരയാതെ.. എനിക്ക് ഒരു ദേഷ്യവും ഇല്ലാ… പോട്ടെ അത് സംഭവിച്ചു പോയില്ലേ അത് വിട്… ”

“ഒരു അമ്മ എന്ന നിലയിൽ ഞാൻ ഒരു പരാജയം തന്നെയാ… നിന്റെ ഇഷ്ടങ്ങൾ ഒന്നും അറിയാൻ ഞാൻ ശ്രെമിച്ചിട്ടില്ല മാത്രവുമല്ല മിക്കതും മുടക്കാൻ നോക്കിയിട്ടും ഉണ്ട്… പക്ഷെ അച്ഛൻ… അച്ഛന് നിന്നെ പ്രാണൻ ആണ്. ആ മനുഷ്യനെ എന്റെ മോള് വേദനിപ്പിക്കരുത്. ചങ്ക് പൊട്ടിയ ഇവിടെ നിന്നും ഇറങ്ങി പോയത്…… ഈ കല്യാണം നടക്കണം എന്റെ  മോള് സമ്മതിക്കണം… ”

“അമ്മേ ഞാൻ…. “…

“ഇത്രയും നാൾ നീ ആഗ്രഹിച്ച എല്ലാം നിനക്ക് വേണ്ടി ആ മനുഷ്യൻ നടത്തി തന്നില്ലേ !! ഈ വിവാഹം നമ്മുടെ കുടുംബത്തിന്റെ അഭിമാന പ്രശ്നം കൂടിയാ. കൊടുത്ത വാക്കിന് ഈ വിവാഹം നടന്നില്ല എങ്കിൽ മോൾക്ക്‌ തോന്നുന്നുണ്ടോ ഇവിടെ ഉള്ളവർ ആരേലും ജീവിച്ചിരിക്കുമെന്ന് … “… അമ്മയുടെ വാക്കുകൾ കിങ്ങിണിയുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ കത്തി കൊണ്ടു വരഞ്ഞു തുടങ്ങി. കുറെ നേരം അവൾ ഒന്നും മിണ്ടാതെ കുളപ്പടവിൽ തന്നെ ഇരുന്നു.

“അച്ഛന്റെ ജീവൻ ഞാൻ ആണ്… ഇവിടെ ഉള്ള എല്ലാവരുടെയും പ്രാണനും ഞാൻ ആണ്… ഇന്നേവരെ എന്റെ ഒരു ആഗ്രഹവും ആരും നടത്തി തരാതെ ഇരുന്നിട്ടില്ല …. നിഹാൽ ഏട്ടൻ പറഞ്ഞത് പോലെ വിധി ഇതായിരിക്കും.അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന  ആളെ കെട്ടി ജീവിക്കാൻ ആണ് എന്റെ വിധി.  അത് അതുപോലെ നടന്നോട്ടെ.ഇന്നലെ കണ്ട ഒരു ചെറുക്കന് വേണ്ടി ജീവിതം തുലച്ചു കളയുന്നതിലും  ഭേദം ഇത്രയും നാളും വളർത്തി വലുതാക്കിയ  വീട്ടുകാരുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നത് തന്നെയാ. എന്തേലും സംഭവിച്ചാലും അവരെങ്കിലും  കൂടെ ഉണ്ടാകുമല്ലോ”….. കവിളിൽ കൂടെ ഊർന്ന് ഇറങ്ങിയ കണ്ണീരിനെ  കിങ്ങിണി തുടച്ചു മാറ്റി.

“ചെറിയമ്മേ…. ”

“എന്താ മോളെ”??

“കല്യാണത്തിന് എനിക്ക് സമ്മതവ… അച്ഛനോടും പറഞ്ഞേക്ക്… “… കിങ്ങിണി പറഞ്ഞു.

“സത്യം ആണോ”??….ചെറിയമ്മയും അമ്മയും അത്ഭുതത്തോടെ കിങ്ങിണിയെ നോക്കി.

“അതേ… നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഞാൻ ഒരിക്കലും തടസ്സം നിക്കില്ല….

“എന്താണെന്നു വെച്ചാൽ എല്ലാവരും കൂടെ തീരുമാനിച്ചോ ഞാൻ നിന്ന് തന്നോളാം “…. അത്രയും പറഞ്ഞു കിങ്ങിണി അവിടെ നിന്നും എഴുന്നേറ്റു  മുറിയിലേക്ക് പോയി.

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : അനു അനാമിക

Leave a Reply

Your email address will not be published. Required fields are marked *