ഒരു ബസ് യാത്രയിൽ ആണ് അവളുടെ മുഖം എന്റെ കണ്ണിൽ ഉണ്ടാക്കിയത്….

രചന: ഷാനവാസ് ജലാൽ

സ്ഥിരമായുള്ള ബസ്‌ യാത്രക്കിടയിൽ ആന്ന് ആദ്യമായി ഓളുടെ മുഖം എന്റെ കണ്ണിൽ ഉടക്കി..

എന്തു കൊണ്ട്‌ ഇത്രയും നാൾ അവളെ കണ്ടില്ല എന്നോരു ചോദ്യം മനസ്സിൽ ഉയർന്നപ്പോഴെക്കും, അവളുക്ക്‌ ഇറങ്ങാനുള്ള സ്ഥലം എത്തിയിരുന്നു.

പിറ്റെന്നും കുറച്ചുടെ ഒരുങ്ങി ബസിൽ അവളെയും കാത്തിരുന്നു, ഞാൻ കയറുന്നതിന്റെ അടുത്തുള്ള സ്റ്റോപ്പിൽ നിന്ന് തന്നെ കയറുന്ന അവളെ കണ്ട ഞാൻ അറിയാതെ കൈ തലയിൽ വെച്ചു, ഇത്രയും അടുത്തുണ്ടായിട്ടും ഇത്‌ വേരെ കാണാൻ കഴിഞ്ഞില്ലല്ലോന്ന് ഓർത്ത്‌.

പിറ്റെന്ന് നേരേ അവളുടെ ബസ്‌ സ്റ്റോപ്പിൽ വന്ന് കാത്ത്‌ നിന്നു. കുറച്ച്‌ കഴിഞ്ഞപ്പോൾ ഓളു നടന്ന് വരുന്നു,. ഓളെ കണ്ടതോടെ കൽബ്‌ കിടന്ന് അടിക്കാൻ തുടങ്ങി, അടുത്ത്‌ വന്ന് നിന്ന അവളുടെ മുഖത്ത്‌ നോക്കി ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.. അപ്പോഴെക്കും ബസും വന്നു..

രണ്ട്‌ മൂന്ന് ദിവസം ഇത് സ്ഥിരമായപ്പോൾ ഓളോട്‌ തുറന്ന് പറയാൻ മനസ്സ്‌ കൊതിച്ചു, അവൾ വന്ന് നിന്നപ്പോഴെ പറയാൻ ഓർത്ത്‌ വെച്ചതെല്ലാം മറന്നെങ്കിലും തട്ടി മുട്ടി അവളോട്‌ പേരു ചോതിച്ചു, മിണ്ടാതെ കുനിഞ്ഞു നിൽക്കുന്ന അവളോട്‌ ഞാൻ ഒന്ന് മിണ്ടടോ എന്ന് പറഞ്ഞെങ്കിലും അവൾ അതു പോലെ തന്നെ നിൽപ്പ്‌ തുടർന്നു.

പിറ്റെന്നും അവൾ പേരു പറഞ്ഞില്ല, ഒക്കെ പേരു പറയണ്ട, എന്നെ ഇഷ്ടമാണോ. എന്നെങ്കിലും ഒന്ന് പറ, പുറകിൽ നടക്കാനോ, ശല്ല്യം ചെയ്യാനോ ഒന്നിനും അല്ല, എനിക്ക്‌ എന്റെ പെണ്ണായി കൂടെ കൂട്ടാനാണെന്ന് പറഞ്ഞിട്ടും അവൾ ഒന്നും പറഞ്ഞില്ല, പകരം അന്നാദ്യമായി അവൾ എന്റെ മുഖത്തെക്ക്‌ നോക്കി,

പിറ്റെന്ന് ഇനി ഞാൻ വരില്ല തന്നെ ശല്ല്യം ചെയ്യാൻ, ഒന്നുടെ ഒന്ന് കാണണം എന്നുണ്ടായിരുന്നു, അതും പറഞ്ഞു ബസ്‌ സ്റ്റോപ്പിലെക്ക്‌ കയറി നിന്നു, ബസ്‌ വന്നു ഞാൻ പോയില്ല, അവൾ കയറിപ്പോയി,

തിരിഞ്ഞു നിന്ന എന്റെ ചുമലിൽ ഒരു കൈ പതിച്ചപ്പോളാണു ഞാൻ തിരിഞ്ഞത്‌..

കൂട്ടുകാരൻ ഫർഹാൻ,

എന്താ അളിയ ഇവിടെ ഒരു കറക്കം,

അളിയ അത്‌

ഹും ഞാൻ എല്ലാം കണ്ടു, നീ എല്ലാം അറിഞ്ഞു കൊണ്ടാണോ. അവളുടെ പുറകിൽ

എന്തോ അറിഞ്ഞു കൊണ്ടാണോന്ന്, എന്റെ മുഖത്തെ ആകാംശ കണ്ടിട്ടണോന്ന് അറിയില്ല,

അവൻ പറഞ്ഞു അളിയ അവളോരു മിണ്ടാ പ്രാണിയാ

എന്തോന്നാ എന്ന് എന്റെ എടുത്തുള്ള ചോദ്യത്തിനു അവൻ വ്യക്തമാക്കി പറഞ്ഞു, ടാ അവൾ സംസാരിക്കില്ല,

എന്റെ തല കറങ്ങുന്നത്‌ പോലെ തോന്നി..
കണ്ട സ്വപ്നങ്ങൾ എല്ലാം വെറുതെയായോന്നുള്ള ഭാരിച്ച ചിന്തകളുമായി ഞാൻ വീട്ടിലെക്ക്‌ നടന്നു, രണ്ട്‌ മൂന്ന് ദിവസം ഞാൻ അവളെ കാണാൻ നിന്നില്ല, പോകുന്ന ബസും , സമയവും ഞാൻ മാറ്റി,

പിറ്റെന്ന് ആ പഴയ ബസിൽ തന്നെ പോയി, പാവം എന്നെ കണ്ടന്ന് മനസ്സിലാക്കിയ ഉടനെ ഞാൻ മുഖം വെട്ടിച്ചു, അവൾ ഇറങ്ങുമ്പോഴും എന്നെ നോക്കിയിരുന്നു.. ‌അപ്പൊഴും ഞാൻ തല കുനിച്ചിരുന്നു.

അന്ന് രാത്രിയിൽ ഉമ്മ ആഹാരം വിളമ്പി കൊണ്ടിരുന്നപ്പോൾ തമാശ രൂപത്തിൽ ഉമ്മയോട്‌ ഞാൻ ‌ പറഞ്ഞു, അപുറത്ത്‌ ആ അമ്മായിയാമ്മയും മരുമകളും എപ്പോഴും വഴക്കാണല്ലോ ഉമ്മ?

അതിനു നിനക്കെന്താ? വേഗം കഴിച്ചിട്ട്‌ പോയി കിടന്ന് ഉറങ്ങാൻ നോക്കടാ, ഇവിടെ മനുഷ്യൻ നടുവിന്റെ കെട്ട്‌ ഇളകി ഇരിക്കുവാ,

ഉമ്മ ഇനി ഇവിടെ കിടന്ന് കഷ്ടപ്പെടണ്ട, ഞാൻ ഒരു പെണ്ണു കെട്ടാൻ തിരുമാനിച്ചു.

അതിനു നിനക്ക്‌ കാണുന്ന പെണ്ണുങ്ങളെയോന്നും പിടിക്കുന്നില്ലല്ലോ, നിറം പോരാ, മുടി പോരാ എന്നോക്കെ പറഞ്ഞ്‌ നീ തന്നെയല്ലേ മുടക്കുന്നേ‌

ഇതങ്ങനല്ലുമ്മ , എനിക്ക്‌ ഒരുപാട്‌ ഇഷ്ടായി

ഏത്‌ കൊച്ചിന്റെ കാര്യമ നീ പറയുന്നേ

അതോക്കെയുണ്ട്‌, നാളെ ഞയാറഴചയല്ലേ, നമ്മുക്ക്‌ അവിടെ വേരെ ഒന്ന് പോയാല്ലോ..

നീ കാര്യമായിട്ടാണോ, ഉമ്മാക്ക്‌ അപ്പോഴും വിശ്വസം ആയിട്ടില്ല.

പിന്നെ അപ്പുറത്ത്‌ നടക്കുന്നത്‌ പോലെ വഴക്കും ബഹളവും ഒന്നും ഇവിടെ നടക്കില്ലെന്ന് ഉമ്മാക്ക്‌ ഞാൻ വാക്ക്‌ തരാം.

അത്‌ എന്താടാ നല്ല അടക്കവും ഒതുക്കവും ഉള്ള കൊച്ചാണോ എന്ന ഉമ്മയുടെ ചോദ്യത്തിനു ഞാനാ സത്യം വെളിപ്പെടുത്തി. ഉമ്മ ഓളു സംസാരിക്കില്ല.

നാട്ടിലുള്ള മുഴുവൻ പെണ്ണുങ്ങളെയും കണ്ടിട്ട്‌ അവസാനം അവൻ ഒരു ഊമയെ, ഞാൻ സമ്മതിക്കില്ല,

ഉമ്മ ഒരു വെട്ടം കണ്ടിട്ട്‌ നമ്മുക്ക്‌ തീരുമാനിക്കാം , തിരിഞ്ഞ്‌ നിന്ന ഉമ്മയെ കാൽ പിടിച്ച്‌ സമ്മതിപ്പിച്ച്‌ ഓളുടെ വീട്ടിൽ എത്തി ഞങ്ങൾ..

അപ്രതിക്ഷിതമായുള്ള ഞങ്ങളുടെ വരവിൽ ആദ്യം കാണുന്നത്‌ തന്നെ മുറ്റമടിച്ച്‌ കൊണ്ട്‌ നിൽക്കുന്ന ഓളെയാണു, ഞങ്ങളെ കണ്ടതും ചൂലു അവിടെ ഇട്ട്‌ അവൾ അകത്തെക്ക്‌ ഓടി, അത്‌ കണ്ട്‌ എന്റെ മുഖത്ത്‌ വന്ന ചിരി ഉമ്മിച്ച കാണാതെ ഞാൻ കടിച്ച്‌ഒതുക്കി.

അപ്പോൾ തന്നെ ഓളുടെ വാപ്പ ഇറങ്ങി പുറത്തെക്ക്‌ വന്നു, അകത്തെക്ക്‌ കയറിയ ഉമ്മക്ക്‌ അവളെ ഇഷ്ടമായിന്ന് ഉമ്മിയുടെ മുഖത്ത്‌ നിന്ന് എനിക്ക്‌ മനസ്സിലായി,

കാര്യങ്ങൾ എല്ലാം സംസാരിച്ചിട്ട്‌ ഇറങ്ങുമ്പോൾ അവളുടെ വാപ്പി വന്ന് എന്റെ കയ്യിൽ പിടിച്ചു, മോനെ എന്നുള്ള വിളിയുടെ അർത്തം മനസ്സിലാക്കിയ ഞാൻ ആ വാപ്പയോട്‌ പറഞ്ഞു, സഹതാപം കൊണ്ടല്ല വാപ്പിച്ച എനിക്ക്‌ ഒളെ അത്രക്ക്‌ ഇഷ്ടമായിട്ട്‌ തന്നെയാ. പടിയിറങ്ങുമ്പോൾ നിറഞ്ഞ കണ്ണുകൾ ഞങ്ങൾ കാണാതിരിക്കാൻ നന്നേ കഷ്ടപ്പെടുന്നുണ്ടായിരുന്നു ആ വാപ്പിച്ച.

വിവാഹത്തിനു ശേഷം ഞങ്ങൾ കൂട്ടുകാരുടെ കറക്കത്തിനു ശേഷം പിരിയുമ്പോൾ അവന്മാരുടെ വക ഒരു കമന്റുണ്ട്‌ . ഷഫിക്കെ നീ ഭാഗ്യം ഉള്ളവനാടാ, താമസിച്ച്‌ ചെല്ലുന്നതിനു ഭാര്യയുടെ വായിന്ന് ചീത്ത്‌ കേൾക്കണ്ടല്ലോന്ന്, അവന്മാർക്കറിയില്ലല്ലോ വഴക്കിനു പകരം എനിക്ക്‌ കിട്ടുന്ന അവൾ അടിയുടെയും നുള്ളിന്റെയും കണക്കുകൾ…

രചന: ഷാനവാസ് ജലാൽ

Leave a Reply

Your email address will not be published. Required fields are marked *