കുഞ്ഞൂട്ടൻ വിളിക്കുമ്പോൾ രാവെന്നോ പകലെന്നോ നോക്കാതെ അവൾ ഇറങ്ങി പോയിക്കൊണ്ടിരുന്നു…

രക്തവർണ്ണമുള്ള പ്രണയം

രചന : Vijay Lalitwilloli Sathya

ചാത്തൂട്ടി ആശാന്റെ മകൾ മൗനിയെ കുഞ്ഞുകുട്ടൻ ആ ചായ്പ്പിലേക്ക് അന്ന് രാത്രി ക്ഷണിച്ചിരുന്നു…!

കുറച്ചുനാളായി മൗനിയും ആ മാധുര്യത്തിൽ രുചിയിൽ തന്നെത്തന്നെ മറന്നുപോയിരുന്നു.

പൊന്തക്കാട്ടിനുള്ളിലും കയ്യാല ഇടുക്കിലും ആളൊഴിഞ്ഞ ആ പൊളിഞ്ഞ കെട്ടിടത്തിന്റെ ചായ്പ്പിലും അവർ സമ്മേളിച്ചു..!

അവരുടെ പ്രേമം വഴി വിട്ടു പോകുന്നത് അവർ അറിഞ്ഞില്ല.

ഒരു കാര്യം വ്യക്തമാണ്. അവർ തമ്മിൽ ആത്മാർത്ഥമായി പ്രണയിക്കുന്നു..

പ്രേമത്തിന്റെ ആത്മതത്വമോ പരിശുദ്ധിയെ ഒന്നുമറിയാത്ത പാവം നാട്ടുമ്പുറത്തുകാരായ കമിതാക്കളണവർ..!

എന്നാലും ഏതു പ്രേമത്തിന്റെയും ആത്യന്തികസാരമായ സംഗമേഛ അവരിൽ നേരത്തെ ജനിച്ചു എന്നത് ഒരു കുറവായി അവർ കണ്ടില്ല..!

അതുകൊണ്ടുതന്നെ കുഞ്ഞൂട്ടൻ വിളിക്കുമ്പോൾ രാവെന്നോ പകലെന്നോ നോക്കാതെ അവൾ ഇറങ്ങി പോയിക്കൊണ്ടിരുന്നു..!

അവന്റെ ചൂടും ചൂരും ഏറ്റവൾ തുറന്നു വെച്ച അടുക്കള വാതിൽ വഴി വന്നുകയറി ഉറങ്ങുമ്പോൾ ചിലപ്പോൾ നേരം പുലരാൻ ആയിട്ടുണ്ടാവും.!

ദിവസങ്ങൾ ചെല്ലുന്തോറും വിഷയാർത്തരായ കരിനാഗങ്ങളെ പോലെ ശീൽക്കാരത്തോടെ ചുറ്റിപ്പിണഞ്ഞു ലഹരി നുണഞ്ഞു മദോൻമത്തരായി തീർന്നു…!

കുഞ്ഞുട്ടൻ പറഞ്ഞ ചായ്പ്പിൽ അവളെത്തി.

പത്തൊമ്പത് വയസ്സായെങ്കിലും അവളെ കാണാൻ ഇപ്പോഴും ഒരു പതിനാറ് കാരിയുടെ മട്ടാണ്.

അത്രയേ ഭാരവും ഉള്ളൂ.

പുഷ്പംപോലെ കുഞ്ഞുട്ടൻ അവളെ പൊക്കിയെടുത്തു പുല്ലു കൊണ്ടുണ്ടാക്കിയ മെത്തയിലേക്ക് വലിച്ചിട്ടു.

ആദ്യത്തെ ആവേശം ഒന്ന് അടങ്ങിയപ്പോൾ അവർ സംസാരിച്ചു തുടങ്ങി.

“കുഞ്ഞൂട്ടൻ എപ്പോഴാ എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോകുന്നത്?”

മൗനി അല്പം ആശങ്കയോടെ ചോദിച്ചു.

എട്ടാം ക്ലാസ് തോറ്റ അവൻ ഇപ്പോൾ കൂലിപ്പണിയാണ് ചെയ്യുന്നത്..വീട്ടിൽ കൊണ്ടുപോയി മൗനിയെ പോറ്റാനൊക്കെ അവനു കഴിയും. അതാ മൗനി ചോദിച്ചത്.

പക്ഷേ മൗനിയുടെ അച്ഛൻ ചാത്തൂട്ടി ആശാൻ അവന്റെ പേടി സ്വപ്നമാണ്.

ചാത്തൂട്ടി ആശാൻ ആ നാട്ടിൽ കുഞ്ഞൂട്ടന്റെ കുടുംബത്തേക്കാൾ ഉയർന്ന നിലയിലാണ് ആണ്..!

സ്വതവേ മടിച്ചിയും പഠനത്തിൽ അലസതയും ഉള്ള മൗനിക്കും പത്താംക്ലാസിനപ്പുറം പഠിക്കാൻ പറ്റിയിട്ടില്ല…!

മൗനിയുടെ ചോദ്യംകേട്ട് നെടുവീർപ്പിട്ടു കൊണ്ട് കുഞ്ഞുകുട്ടൻ പറഞ്ഞു.

“നിന്റെ അപ്പൻ ചാത്തൂട്ടിയശാൻ അതിനു സമ്മതിച്ചിട്ടു വേണ്ടേ..? ”

“എന്റെ അപ്പൻ പറഞ്ഞിട്ടാണോ ഞാൻ ഇവിടെ വന്നത്. നിന്നോടുള്ള വിശ്വാസം കൊണ്ടല്ലേ.?”

അവൾ ചാടി കേറി പറഞ്ഞു

“ശരിയാണ്”

“അങ്ങനെ വഴിക്ക് വാ കുഞ്ഞൂട്ടൻ ഒരുദിവസം എന്നെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു പോ ഞാൻ വരാം”

” അത് നടക്കുമെന്ന് തോന്നുന്നില്ല നിന്റെ അപ്പൻ വീട്ടിൽ കയറി വന്ന് പ്രശ്നം ഉണ്ടാക്കും”

“എന്നാ പിന്നെ നമുക്ക് എങ്ങോട്ടെങ്കിലും ഒളിച്ചോടാം…”

അതുപറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു.

കുഞ്ഞുട്ടനും ആ ചിരിയിൽ പങ്കു ചേർന്നു.

എന്നിട്ടവൻ അവളുടെ ചെവിയിൽ

“കർക്കിടകം കഴിയട്ടെ”

എന്ന് പ്രേമർദ്രമായി പറഞ്ഞു അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.

മങ്കമ്മയുടെ വീട്ടിലെ പൂങ്കോഴി കൂവിയപ്പോഴാണ് മൗനിക്കു സ്ഥലകാല ബോധം ഉണ്ടായത്.

അവൾ വേഗം കുഞ്ഞുട്ടന്റെ കരവലയത്തിൽ നിന്നും ചാടിയെണീറ്റു.

അഴിഞ്ഞു കിടക്കുന്ന മുടി വാരി എടുത്തു ചുറ്റി കെട്ടി.

ഊരിവെച്ച വസ്ത്രങ്ങൾ തപ്പിയെടുത്തു ഇട്ടു..!

കുഞ്ഞുട്ടനോട് യാത്രപറഞ്ഞ് പാവാടക്കാരി വേഗം വീട്ടിലേക്ക് കുതിച്ചു…

കർക്കിടകം കഴിഞ്ഞു…

അങ്ങനെ ഒരു ദിവസം അവർ ആരുമറിയാതെ ഒളിച്ചോടാൻ തീരുമാനിച്ചു..

ദൂരെ ഏതെങ്കിലും നാട്ടിലേക്ക് കടന്നുകളയാൻ വേണ്ടി തൊട്ടടുത്ത പട്ടണത്തിൽ എത്തിയപ്പോൾ തന്നെ

അടഞ്ഞ കൂട്ടിൽനിന്നും സ്വാതന്ത്രം കിട്ടിയ പറവകളെപ്പോലെ മതിമറന്നു നടന്നു.

വിധിവൈപരീത്യം എന്നല്ലാണ്ടെന്തു പറയാൻ റോഡ് ക്രോസ് ചെയ്യുന്ന സമയം മൗനിക്ക് വേഗതയിൽ വന്ന കാറിടിച്ചു അപകടം പറ്റി.

ഓടിക്കൂടിയ ആൾക്കാർ ക്കൊപ്പം ചോരയിൽ കുളിച്ചു കിടക്കുന്ന മൗനിയെയും കൊണ്ട് കുഞ്ഞൂട്ടൻ ആശുപത്രിയിലേക്ക് കുതിച്ചു.

എത്തിയോതോ കുഞ്ഞുട്ടന്റെ ചേച്ചി ജോലി ചെയ്യുന്ന ഹോസ്പിറ്റലിലാണ്..!

രക്തം ഒരുപാട് പോയിട്ടുണ്ട്..വളരെ റെയർ ആയ ഉള്ള രക്തംഗ്രൂപ്പ്..

നോക്കിയപ്പോൾ കുഞ്ഞുട്ടന്റെത് അതു തന്നെ…!

ഒരു മനുഷ്യന്റെ ശരീരത്തിൽ നിന്നും ഒരു പ്രാവശ്യം എടുക്കാൻ പറ്റുന്നത്ര രക്തം എടുക്കേണ്ടി വന്നു.

മൗനിയുടെ നില ഗുരുതരമാണ്.

ഇനി ഒരു കുപ്പി രക്തം കിട്ടിയേ പറ്റൂ..

പക്ഷേ കുഞ്ഞൂട്ടൻ സഹോദരിയായ നേഴ്‌സ് ഇനിയും തന്റെ അനിയന്റെ രക്തമെടുക്കാൻ അനുവദിച്ചില്ല.

മൗനിക്ക്‌ ഇനിയും ആവശ്യമുള്ളതുകൊണ്ട് അവൻ ചേച്ചിയെ നിർബന്ധിച്ചു.

അവളിലെ നഴ്സും അവളിലെ ചേച്ചിയും ഒരിക്കലും അനുവദിച്ചു കൊടുത്തില്ല.

എവിടുന്ന് അന്വേഷിച്ചിട്ടും ഹോസ്പിറ്റലിലാ രക്തം കിട്ടിയില്ല..

ഇനി ഒരു കുപ്പി എങ്കിലും കിട്ടിയില്ലെങ്കിൽ അവളുടെ കാര്യം കഷ്ടത്തിലാണ് എന്ന് ഡോക്ടർമാർ പരസ്പരം പറയുന്നത് കേട്ടു.

കുഞ്ഞേട്ടൻ വേഗം ആ ഹോസ്പിറ്റലിൽ നിന്നും പുറത്തിറങ്ങി.

മൗനിയുടെ ഒരു സുഹൃത്ത് സൗമ്യ അവിടെത്തന്നെ തൊട്ടടുത്ത ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നത് അവനറിയാം.

കുഞ്ഞൂട്ടൻ ആ ഹോസ്പിറ്റലിലേക്ക് വിട്ടു

മൗനിക്ക് അപകടം പറ്റി ഹോസ്പിറ്റലിൽ ആണെന്ന്നും അവൾക്ക് അല്പം രക്തം വേണമെന്നും തന്റെ ഗ്രൂപ്പ് അതിന് യോജിച്ചതാനെന്നും അവിടെ സ്വന്തം ചേച്ചി ഉള്ളതുകൊണ്ട് തന്റെ ശരീരത്തിൽ നിന്ന് എടുക്കാൻ സമ്മതിക്കുന്നില്ല എന്നും ഒരു കുപ്പി രക്തം എടുക്കാൻ സഹായിക്കണമെന്നും അവൻ ആവശ്യപ്പെട്ടു.

പാവം സൗമ്യ അത് വിശ്വസിച്ചു.

അവന്റെ ശരീരത്തിൽ നിന്നും രക്തം എടുക്കാൻ ഉള്ള ഏർപ്പാട് ചെയ്തു..

അവന്റെ ശരീരത്തിൽ അവസാന തുള്ളി രക്തവും അങ്ങനെ ആ കുപ്പിയിലേക്ക് വീണു.

ഇതിനിടെ സൗമ്യ മൗനിയെ കാണാൻ ഒരുങ്ങി ഇറങ്ങി.

“സൗമ്യാ എത്രയും പെട്ടെന്ന് ഇത് അവിടെ കൊണ്ടു കൊടുക്കൂ…ചേച്ചി എന്നെ കണ്ടാൽ പ്രശ്നമാണ്…”

അതുകേട്ട് സൗമ്യ ആ ബ്ലഡ്‌മായി മൗനിയുള്ള ഹോസ്പിറ്റലിലേക്ക് പോയി.

ഒരു കുപ്പി രക്തം കൂടി തക്കസമയത്ത് കിട്ടിയപ്പോൾ ഡോക്ടർ സിന് സന്തോഷമായി.

മൗനി അപകടനില തരണം ചെയ്തു. ബോധം തിരിച്ചു കിട്ടിയിരിക്കുന്നു..!

കുഞ്ഞേട്ടന്റെ ചേച്ചിക്കും സൗമ്യക്കും സന്തോഷമായി…

സൗമ്യയുടെ ഹോസ്പിറ്റലിൽ രക്തം എടുക്കാൻ കിടന്ന ബെഡിൽ കുഞ്ഞുട്ടന്റെ അവസാന ബോധവും പോയിക്കൊണ്ടിരിക്കുകയാണ് അപ്പോൾ…!

അല്പം കഴിഞ്ഞപ്പോൾ സൗമ്യയോട് കുഞ്ഞുട്ടന്റെ ചേച്ചി ചോദിച്ചു.

“സൗമ്യ കൃത്യ സമയത്ത് എങ്ങനെ ആ ഒരു കുപ്പി ബ്ലഡ്‌ ലഭിച്ചത്…നിങ്ങളുടെ ഹോസ്പിറ്റൽ ഇവിടുന്ന് വിളിച്ചു ചോദിച്ചപ്പോൾ ഇല്ലന്നെണല്ലോ പറഞ്ഞത്?”

“ഹോസ്പിറ്റൽ നിന്നല്ലെടി..ഞാനൊരു കാര്യം പറയാം…. നിന്നെ പേടിച്ച് കുഞ്ഞൂട്ടൻ അവിടെ വന്നു തന്നതാ ആ ബ്ലഡ്‌… ”

“എടി നീ എന്ത് പണിയാ കാണിച്ചേ… ഇവിടുന്ന് അവന്റെ മാക്സിമം ഊറ്റി എടുത്തിട്ട് ഇനി എടുക്കാൻ പറ്റില്ല എന്ന് ഞാൻ പറഞ്ഞതാണല്ലോ”

“ങേ…അയ്യോ ഇവിടുന്ന് എടുത്തായിരുന്നോ…

അവിടെ വന്നിട്ട് ഫ്രഷ് ആയിട്ട് എടുക്കുന്ന പോലെയാ അവൻ എന്നോട് വർത്തമാനം പറഞ്ഞത്… കഷ്ടം അതുകേട്ട് ഞാൻ പെട്ടെന്ന് ഗ്രൂപ്പ് ടെസ്റ്റ് ചെയ്തു രക്തം എടുക്കാൻ ഏർപ്പാട് ചെയ്തു..

അങ്ങനെയാണ് ഇത് എടുത്ത് ഇങ്ങോട്ട് പോന്നത്..!”

” ഈശ്വരൻമാരേ… ”

കുഞ്ഞേട്ടന്റെ ചേച്ചി നിലവിളിച്ചു….

അവർ രണ്ടുപേരും കൊണ്ടുപിടിച്ചു സൗമ്യയുടെ ഹോസ്പിറ്റലിലേക്ക് ചെന്നു.

ആ ബെഡ്ഡിൽ കുഞ്ഞൂട്ടൻ അവിടെ ട്രിപ്പ് ഇട്ടു കിടക്കുന്നതു കണ്ടു.

രക്തം വറ്റി അബോധാവസ്ഥയിലേക്ക് പോകുന്ന ആ അവസരത്തിൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ തക്കസമയത്ത് ഒരു നഴ്സ് കണ്ടു..

ഒരുപാട് വെള്ളം കുടിക്കാൻ കൊടുത്തു.. ഗ്ലൂക്കോസ് ട്രിപ്പ്‌ ഇട്ടിട്ട് ഹീമോഗ്ലോബിൻ പ്രവർത്തനം കാര്യക്ഷമമാക്കുന്ന ഇൻജെക്ഷൻ നൽകി അവനെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരികയായിരുന്നു

കുഞ്ഞൂട്ടന്റെ ചേച്ചി ആ നേഴ്സിനെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ കണ്ണീരൊഴുക്കി..

കുഞ്ഞൂട്ടന് ഒന്നും പറ്റാത്തതിനാൽ സൗമ്യയുടെ ആധിയും ഒഴിഞ്ഞു…

തന്റെ കാമുകിയെ രക്ഷിക്കാനുള്ള അവന്റെ പരിശ്രമത്തെ ഒരു കുറ്റമായി കാണാതെ അവർ എല്ലാവരും കൂടി അവനെ അഭിനന്ദിച്ചു…!

കുഞ്ഞുട്ടനും മൗനിയും ഒളിച്ചോടാൻ വേണ്ടി പട്ടണത്തിൽ എത്തിയപ്പോൾ തന്നെ അപകടം പറ്റിയ

വിവരങ്ങൾ നാട്ടിലാകെ അറിഞ്ഞു..!

ആ മാനക്കേടിൽ നിന്നും രക്ഷപ്പെടാൻ മാസങ്ങൾക്കുശേഷം പരിപൂർണ്ണ സൗഖ്യം പ്രാപിച്ചു വന്ന മൗനിയെ കുഞ്ഞൂട്ടന് വിവാഹം ചെയ്തു നൽകി ചാത്തൂട്ടി ആശാൻ….!

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : Vijay Lalitwilloli Sathya

Leave a Reply

Your email address will not be published. Required fields are marked *