നിലാവ് പോലെ, നോവലിൻ്റെ മൂന്നാം ഭാഗം ഒന്ന് വായിക്കൂ….

രചന : Ajwa

“കണ്ടോടി… ഇപ്പൊ എങ്ങനെ ഉണ്ട് സാർ എന്നെ നോക്കി ചിരിച്ചത് കണ്ടില്ലേ… സാർ വീണത് എന്റെ കോർട്ടിൽ തന്നെയാ… ഇപ്പൊ മനസ്സിൽ ആയോ സാറിനും എന്നോട് പ്രണയം ആണെന്ന്…”

ചിത്ര അഖിൽ സാർ തന്നെ നോക്കി ചിരിക്കുന്നത് കണ്ടു ഒപ്പം ഉള്ളവരോട് ആയി പറഞ്ഞു… അവരും അത് സത്യം ആണെന്ന് വിശ്വസിച്ചു നിന്നു…

“ചിത്ര വൺ മിനിറ്റ്…എനിക്ക് ഒരു പേർസണൽ മാറ്റർ സംസാരിക്കാൻ ഉണ്ട്…”

അഖിൽ ഇറങ്ങുമ്പോ ചിത്രയോട് ആയി പറഞ്ഞതും അവൾ ഫ്രണ്ട്സിനെ ഒക്കെ നോക്കി കോളർ പൊക്കി കാണിച്ചു സ്റ്റൈലിഷ് ആയി പുറത്തേക്ക് ഇറങ്ങി…

പറയാൻ മടിച്ചു നിൽക്കുന്ന അഖിലിനെ അവൾ ഒന്ന് നോക്കി പുഞ്ചിരിച്ചു…

“ഇന്നലെയാ ഞാൻ ചിത്രയെ അറിയാൻ ഇടയായത്… ഇന്നലെ ഇയാളെ അനിയത്തി ഫുഡ്‌ കൊണ്ട് വന്നില്ലേ അപ്പോഴാ എന്റെ ക്ലാസിൽ ഉള്ള കുട്ടിയാണ് ചിത്ര എന്ന് പോലും എനിക്ക് മനസ്സിൽ ആയത്…”

ഹോ അപ്പൊ അവളെ കൊണ്ട് അങ്ങനെ ഒരു പ്രയോജനം ഉണ്ടായി അല്ലേ… എന്നായിരുന്നു ചിത്ര ആലോചിച്ചു നിന്നത്…

“അത്… വളച്ചു കെട്ടില്ലാതെ കാര്യം പറയാം…

ഞാൻ ഒരു വിവാഹലോചനയും ആയി വന്നാൽ നടക്കോ…”

ചിത്രക്ക് അത് കേട്ട് തുള്ളിച്ചാടാൻ ആണ് തോന്നിയത്…

“പിന്നെന്താ സാർ… സാറിനെ ആർക്കാ ഇഷ്ടപ്പെടാതിരിക്കാ… ഇത്രയും സൗന്ദര്യവും സൽസ്വഭാവവും ഉള്ള സാറിനെ പോലെ ഉള്ള ഒരു ലെക്ടർനെ ആരേലും നിരസിക്കോ… ”

ചിത്ര പറയുന്നത് കേട്ട് അഖിൽ ഒന്ന് ആശ്വസിച്ചു…

അവന്റെ ഉള്ളിൽ അപ്പോഴും മീനുവിന്റെ മുഖം മാത്രമായിരുന്നു…

“എങ്കിൽ ഇയാളെ അഡ്രസ് ഒന്ന് തരണം… ഞാൻ ആളെ വിടാം…”

“ഓഹ് അതിനെന്താ ഞാൻ ഇപ്പൊ തന്നെ നമ്പർ അടക്കം തരാം…”

ചിത്രയും ഉത്സാഹത്തോടെ പറഞ്ഞു…

“പ്രശ്നം ഒന്നും ഉണ്ടാവില്ലല്ലോ അല്ലേ… മൂത്ത ആള് ഇരിക്കുമ്പോൾ ഇളയ കുട്ടീടെ വിവാഹം നടത്തുന്നതിൽ വല്ല ബുദ്ധിമുട്ടും ഉണ്ടാവോ…”

അഖിൽ ചിത്രയെ ആണ് ഉദ്ദേശിച്ചത് എങ്കിൽ ചിത്രയുടെ മുന്നിൽ തെളിഞ്ഞു വന്നത് തന്റെ ചേട്ടൻ ആയ നന്ദൻ ആയിരുന്നു…

“ആലോചന ഒക്കെ വരുന്നുണ്ട്… പെട്ടെന്ന് ആയാൽ ഒരുമിച്ച് നടത്തും അല്ലെങ്കിൽ പിന്നെ ഒരു ജോലി ആയിട്ട് മതി എന്നാ തീരുമാനം…”

“എങ്കിൽ ശരി… ഞാൻ വിളിക്കാം…”

അഡ്രസ് വാങ്ങി അഖിൽ ചിത്രയെ നോക്കി പുഞ്ചിരിച്ചു കൊണ്ട് അവിടെ നിന്നും നടന്നു നീങ്ങി…

അപ്പോഴും അവന്റെ മനസ്സിൽ മീനുവിനെ താലി കെട്ടി സ്വന്തം ആക്കുന്ന ആ സുന്ദര മുഹൂർത്തം ആയിരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“മാഷിന്റെ അമ്മേ… നല്ലോരു ബന്ധം തന്നാ ഇത്… കുട്ടിയുടെ അച്ഛനും ഒരു അദ്ധ്യാപകൻ ആണ്…

നല്ല കുടുംബം… എന്ത് കൊണ്ടും ഇവിടത്തെ മാഷിന് ചേരും…”

“അത്രക്ക് ഒന്നും ഇല്ലേലും കുഴപ്പം ഇല്ല നാരായണാ… എന്റെ മോന്റെ ഇഷ്ട്ടം നടന്നു കണ്ടാൽ മതി…”

“വിചാരിക്കുന്നതിനേക്കാൾ ഭംഗിയായി നടക്കും… മാഷിന്റെ അമ്മ നോക്കിക്കോ…”

ബ്രോക്കർ നാരായണൻ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് അഖിൽ വന്നത്…

“എന്തായി നാരായണേട്ടാ… അവരെ പറ്റി അന്വേഷിക്കാൻ എന്നൊക്കെ പറഞ്ഞു പോയതാണല്ലോ…”

“അതിനെ പറ്റി എല്ലാം ഞാൻ മാഷിന്റെ അമ്മേടെ അടുത്ത് പറഞ്ഞു… നല്ലോരു മുഹൂർത്തം നോക്കി പെണ്ണുകാണൽ ചടങ്ങ് അങ്ങ് നടത്താം… ചെക്കനും പെണ്ണും കണ്ടത് ആണെങ്കിലും വീട്ടുകാർ തമ്മിൽ കണ്ടു സംസാരിക്കണ്ടേ… ”

“മ്മ്… അത് വേണം… ശരിക്കും അവൾക്ക് അത്ഭുതമാവും എന്നെ കാണുമ്പോൾ… ”

അഖിൽ മീനുവിന്റെ മുഖം ഓർത്ത് ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു…

“എന്നാൽ പിന്നെ മാഷിന്റെ അമ്മ ഒരു മുഹൂർത്തം കണ്ടു പിടിച്ചു എന്നെ വിളിക്ക്… ഞാൻ ചെന്നു കാര്യം പറയാം…”

അഖിൽ അമ്മയെ നോക്കി ഒന്ന് ചിരിച്ചു കൊണ്ട് അകത്തേക്ക് നടന്നു… അമ്മയും അവന്റെ മാറ്റം കണ്ടു അന്തളിച്ചു നിന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മീനു തറയിൽ മുട്ട് കുത്തി ഇരുന്നു ചിത്രയുടെ സാരി തലപ്പ് നേരെ ആക്കുന്ന തിരക്കിൽ ആയിരുന്നു…

“മതി… ബാക്കി എന്റെ മോളെ ഞാൻ ഒരുക്കിക്കോളാം… നീ ചെന്നു ചായയും പലഹാരവും എടുത്തു വെക്ക്…”

“അതൊക്കെ ഞാൻ എപ്പോഴേ എടുത്തു വെച്ചു… ചായ ആറാതിരിക്കാൻ ഞാൻ ഫ്ലാസ്കിൽ ആക്കി വെച്ചിട്ടുണ്ട്…”

മീനു ഉല്സഹാത്തോടെ പറഞ്ഞു… അവൾ തന്റെ സ്വന്തം ചേച്ചിയുടെ സന്തോഷത്തിൽ പങ്ക് ചേരാൻ ഉള്ള ഉല്സഹാത്തിൽ ആയിരുന്നു…

“എങ്കിൽ നീ പോയി മുൻവശത്തെ മുറ്റം ഒക്കെ ഒന്ന് അടിച്ചു വൃത്തിയാക്ക്… കാലത്ത് അടിച്ചത് അല്ലേ ചപ്പ് ചവറുകൾ വീണു കാണും… വൃത്തിയും വെടിപ്പും ഇല്ലെന്ന് കരുതി അവർക്ക് മുഷിയേണ്ട…”

“മ്മ്…”

ഒന്ന് മൂളി കൊണ്ട് മീനു ചൂൽ എടുത്തു മുറ്റം അടിക്കാൻ തുടങ്ങി…അച്ഛൻ അവളെ കണ്ടു സങ്കടത്തോടെ ഉള്ളിലേക്ക് നടന്നു…

ഗേറ്റ് കടന്നു കാർ മുറ്റത്ത്‌ വന്നതും മീനു ചൂലും ആയി ഒരു ഓട്ടം ആയിരുന്നു… അഖിൽ പുഞ്ചിരിച്ചു കൊണ്ട് അവൾ പോയ ഭാഗത്തേക്ക് നോക്കി കൊണ്ട് കാറിൽ നിന്നും ഇറങ്ങി…

“ഹാ… വരൂ… ഞങ്ങൾ കാത്തിരിക്കുക ആയിരുന്നു…”

അച്ഛനും നന്ദനും കൂടി അവരെ അകത്തേക്ക് കയറ്റി ഇരുത്തി… അഖിലും അമ്മയും ഒരു ഭാഗത്തെ സോഫയിൽ ഇരുന്നതും നാരായണനും അച്ഛനും നന്ദനും അവർക്ക് തൊട്ട് മുന്നിൽ ആയി ഇരുന്നു…

എല്ലാരും പരസ്പരം ഒന്ന് നോക്കി ചിരിച്ചു…

അവർക്ക് മുന്നിൽ ആയി വന്നു അമ്മ അഖിലിനെയും അമ്മയെയും നോക്കി ഒന്ന് കയ് കൂപ്പി…

“ഇത് അമ്മയാണ്…”

നന്ദൻ അവരെ കാണിച്ചു കൊണ്ട് പറഞ്ഞു…

“അഖിൽ സാറിനെ പറ്റി മോൾ എപ്പോഴും പറയും… സാർ എന്ന് വെച്ചാൽ എന്റെ മോൾക്ക് ജീവനാ…”

സീത പരിസരം മറന്നു കൊണ്ട് അഖിലിനെ നോക്കി പറഞ്ഞു…വാസുദേവൻ അവളെ ഒന്ന് നോക്കിയതും സീത എല്ലാരേയും നോക്കി ഒന്ന് പുഞ്ചിരിച്ചു…

“എന്നാൽ ശരി ഞാൻ മോളെ വിളിക്കാം…”

എന്നും പറഞ്ഞു കിച്ചണിലേക്ക് ഓടി അവിടെ നിന്നും നെഞ്ചിൽ കയ് വെച്ച് ശ്വാസം വലിച്ചു വിട്ടു…

“ഇതാ ചേച്ചി ചായ…”

ചായയും പലഹാരവും നിരത്തി വെച്ച ട്രെ എടുത്തു മീനു ചിത്രക്ക് നേരെ നീട്ടി… ചിത്ര അതും വാങ്ങി അമ്മയെ ഒന്ന് നോക്കിയതും അമ്മ ഒന്ന് കൂടി അവളുടെ മുടി ഒക്കെ ശരിയാക്കി അവളെ കൂടെ നടന്നു…

നാണത്തോടെ ചായയും ആയി വരുന്ന മീനുവിനെ നോക്കി മാഷ് ഇരുന്നതും അവളുടെ സ്ഥാനത്തു ചിത്ര സാരിയും ചുറ്റി വരുന്നത് കണ്ടു അഖിൽ ഒന്ന് ഞെട്ടി…

ചിത്രയെ കണ്ടു അമ്മ അഖിലിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു… പക്ഷെ അഖിലിന് ഞാൻ ഇഷ്ടപ്പെട്ട ഇതല്ല എന്ന് അമ്മയോട് പറയാൻ ആയില്ല…

അഖിൽ ഒരു നേർത്ത ചിരിയോടെ ചായ എടുത്തു ചിത്രയെ നോക്കി… അവൾ നാണത്തിൽ പൊതിഞ്ഞ ഒരു ചിരി അവന് സമ്മാനിച്ചു…

അമ്മ തന്റെ മകന്റെ മനസിൽ ഒറ്റ നോട്ടത്തിൽ കയറി കൂടിയ പെണ്ണെന്ന നിലയിൽ ചിത്രയെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

അമ്മയുടെ തോളിൽ കയ് വെച്ച് പിന്നിലായി മാറി നിന്ന ചിത്ര അഖിലിനെ തന്നെ നോക്കി നിന്നു…

അപ്പോഴും അഖിലിന്റെ കണ്ണുകൾ അവിടെ എവിടെ ഒക്കെയോ തേടുക ആയിരുന്നു…

“എങ്കിൽ ചെക്കനും പെണ്ണും സംസാരിക്കട്ടെ അല്ലേ മാഷിന്റെ അമ്മേ… ”

അമ്മ അഖിലിനെ നോക്കി പുഞ്ചിരിച്ചതും അഖിൽ പ്രതീക്ഷയോടെ എണീറ്റ് ചിത്രയുടെ കൂടെ പുറത്തേക്ക് ഇറങ്ങി…

നീണ്ട മൗനത്തിനു ശേഷം ഇനിയും മിണ്ടാതിരുന്നാൽ പറ്റില്ല എന്ന ബോധത്തോടെ അഖിൽ സംസാരിക്കാൻ തന്നെ തീരുമാനിച്ചു…

“I am sorry… പിഴവ് പറ്റിയത് എനിക്കാണെന്ന് തോന്നുന്നു… ഞാൻ തേടി വന്നതും ഇഷ്ടപ്പെട്ടു കൂടെ ജീവിക്കാൻ ആഗ്രഹിച്ചതും കുട്ടിയെ അല്ല…”

അത് കേട്ട് ചിത്ര ഒരു ഞെട്ടലോടെ അഖിലിനെ നോക്കി…

“അത് അന്ന് തനിക്ക് ഫുഡും ആയി വന്നില്ലേ ആ കുട്ടി ആരാ… അവളെ കണ്ടില്ല…തന്റെ അനിയത്തി അല്ലേ അത്…”

ആ ഒരു നിമിഷം ചിത്രയുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു…

പിറക് വശത്ത് നിന്നും എച്ചിൽ വെള്ളം വെളിയിൽ കളഞ്ഞു അകത്തേക്ക് പോകുന്ന മീനു അഖിലിന്റെ കണ്ണിൽ ഉടക്കി…

“ദാ അവളാണ്… അവളെ തേടിയാണ് ഞാൻ വന്നത്… അതാരാ തന്റെ അനിയത്തി അല്ലേ…”

അവളുടെ കണ്ണുകളിൽ അഗ്നി എരിയുക ആയിരുന്നു… മീനുവിനെ പച്ചയോടെ കത്തിക്കാൻ ഉള്ള പക…

അവൾ ദേഷ്യത്തോടെ അവനെ നോക്കി…

“അവളോ എന്റെ അനിയത്തിയൊ… ഇവിടത്തെ വേലക്കാരിയാ അവൾ… അവളെ ആണോ സാറിന് വേണ്ടത്…”

അഖിൽ അത് കേട്ട് തരിച്ചു നിന്നു…

അപ്പോഴും പകയോടെ അയാളെ നോക്കുകയായിരുന്നു അവൾ…

“ഹ്മ്മ്… വേലക്കാരിയെ പെണ്ണ് കാണാൻ വന്ന ആളെ മുന്നിലാണ് ഞാൻ ഒരുങ്ങി നിക്കുന്നത് എന്ന് ഓർക്കുമ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നാ…”

ചിത്ര സ്വയം പറഞ്ഞു അഖിലിനെ വെറുപ്പോടെ നോക്കി അകത്തേക്ക് നടന്നു… അവൾക്ക് സങ്കടവും ദേഷ്യവും നുരഞ്ഞു പൊങ്ങുക ആയിരുന്നു…

“അമ്മേ അയാൾ ഇവിടത്തെ അടുക്കളകാരിയെ കെട്ടാൻ ആണ് വന്നതെന്ന്… എന്നെ നാണം കെടുത്താൻ ആയിട്ട്…”

കരഞ്ഞു കൊണ്ട് അമ്മയെ നോക്കി പറഞ്ഞു ശ്രുതി മുടിയിൽ ഉള്ള മുല്ലപ്പൂ പറിച്ചു തറയിൽ ഇട്ട് അകത്തേക്ക് ഓടി…

“അമ്മേ ഒരൊറ്റ കാഴ്ച്ചയിൽ എന്റെ മനസ്സിൽ കയറി കൂടിയ പെണ്ണ് ഇവിടത്തെ അടുക്കളക്കാരി ആണ് അമ്മേ… അമ്മ പറയാറില്ലേ ഞാൻ ആരെ വിളിച്ചു കൊണ്ട് വന്നാലും അമ്മ സ്വീകരിക്കും എന്ന്…

അമ്മയ്ക്ക് കാണണ്ടേ അവളെ…”

അഖിൽ അമ്മയുടെ അടുത്ത് മുട്ട് കുത്തി ഇരുന്നു പറയുന്നത് കേട്ട് അവിടെ കൂടി നിന്നാവർ മുഴുവനും ഞെട്ടി തരിച്ചു നിന്നു…

“അമ്മ അവളെ ഒന്ന് കാണട്ടെ…”

അമ്മ കിച്ചണിലേക്ക് നടന്നു പോകുന്നത് കണ്ട് അഖിൽ ഒരു പുഞ്ചിരിയോടെ നിന്നു…

ഓരോ ഗ്ലാസും കഴുകി തുടച്ചു വെക്കുന്ന മീനുവിനെ അവർ പിന്നിൽ നിന്നും ഒന്ന് നോക്കി…

“മോളെ…”

എന്ന വിളി കേട്ടതോടെ മീനു പിന്തിരിഞ്ഞു നോക്കി… വർഷങ്ങൾക്ക് ശേഷം ഉള്ള അമ്മയുടെ വിളി ആയിരുന്നു അവളുടെ മനസ്സിൽ… അവളുടെ തലയിൽ തലോടി ആ നെറ്റിയിൽ ഉമ്മ വെച്ച് കൊണ്ട് അവർ പുറത്തേക്ക് ഇറങ്ങി…

“ഈ അമ്മയ്ക്ക് അവളെ ഒത്തിരി ഇഷ്ടായി മോനെ… അവളെ എന്റെ മകന്റെ ഭാര്യയായി വിട്ടു തരാൻ ഉള്ള മനസ് നിങ്ങൾക്ക് ഉണ്ടാവും എന്ന് അറിയാം…വാസുദേവൻ മാഷിനെ ഞങ്ങൾ വിളിക്കാം…

അടുത്തെങ്ങാനും നല്ലോരു മുഹൂർത്തം ഉണ്ടോ എന്ന് നോക്കട്ടെ…”

അമ്മയും മകനും പുഞ്ചിരിയോടെ ഇറങ്ങുന്നത് കണ്ടു സീത മകളുടെ അടുത്തേക്ക് നടന്നു… അവളെ ആവുന്ന വിധത്തിൽ ആശ്വസിപ്പിക്കാൻ നോക്കി…

അവരെ യാത്ര ആക്കുന്ന വാസുദേവന്റെ മനസിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു… തന്റെ മകൾക്ക് ഇനിയെങ്കിലും നല്ലോരു ജീവിതം കിട്ടാൻ പോകുന്നു എന്നോർത്തപ്പോൾ അയാളുടെ ഉള്ളിൽ സന്തോഷം അല അടിക്കുകയായിരുന്നു…

നന്ദൻ എന്ത് ചെയ്യണം എന്ന് അറിയാതെ മുറിയിലേക്ക് നടന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“നീ എന്ത് കാണിച്ചാടി അവനെ മയക്കിയത്… എന്റെ മോൾ വർഷങ്ങൾ ആയി അതിന് വേണ്ടി ശ്രമിക്കുന്നു… നീ ഒരൊറ്റ മിനിറ്റ് കൊണ്ട് അവന്റെ ഉള്ളിൽ കയറി കൂടാൻ മാത്രം എന്ത് മായാജാലം ആടി കാണിച്ചത്…”

സീത മീനുവിനെ തല്ലി കൊണ്ട് ചോദിച്ചു…

“ഞാൻ ഒന്നും ചെയ്തിട്ടില്ല… എനിക്ക് ഒന്നും അറിയില്ല…”

കരഞ്ഞു കയ് കൂപ്പി കൊണ്ട് മീനു അവരോടായി പറഞ്ഞു…

അവർ അവളുടെ കവിളിൽ വീണ്ടും തല്ലി പിടിച്ചു തള്ളി…

“എന്റെ മോളെ സ്വപ്നം ആടി നീ തകർത്തത്…വേലക്കാരിയെ കെട്ടാൻ തുനിയുന്ന മണ്ടൻ…

പണ്ടാരോ പറയുന്നത് കേട്ടിട്ടുണ്ട്… നടുക്കടലിൽ ചെന്നാലും നായ നക്കിയേ കുടിക്കൂ എന്ന്…”

അവർ വീണ്ടും അവളെ തല്ലാൻ തുടങ്ങി…വാസുദേവൻ എന്ത് ചെയ്യണം എന്ന് അറിയാതെ മുറിയിൽ കണ്ണീരും ആയി നിന്നു…

“അമ്മേ ഒന്ന് നിർത്തുന്നുണ്ടോ… എന്തിനാ അവളെ ഇങ്ങനെ തല്ലുന്നത്… അമ്മ തന്നെ അല്ലേ അവളെ അങ്ങോട്ടേക്ക് പറഞ്ഞു വിട്ടത്…അപ്പൊ ഓർക്കണം ആയിരുന്നു…”

നന്ദൻ ക്ഷമ കെട്ടപ്പോൾ വന്നു അമ്മയുടെ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു…

“ഞാൻ അറിയോ ഇവൾ അവിടെ പോയി അവനെ മയക്കി എടുക്കും എന്ന്… എന്റെ മോൾ എത്ര മാത്രം ആഗ്രഹിച്ചത് ആണെന്ന് അറിയോ നിനക്ക്… അവളെ ആഗ്രഹം തന്നെയാണ് എനിക്ക് വലുത്…”

“മക്കളുടെ ആഗ്രഹം എല്ലാം നടത്തി കൊടുക്കോ അമ്മ… അങ്ങനെ ആണെങ്കിൽ വർഷങ്ങൾ ആയി എന്റെ ഉള്ളിൽ ഒരു ആഗ്രഹം ഉണ്ട് ഇവളെ ഭാര്യ ആക്കണം എന്ന്… അത് എന്റെ അമ്മ നടത്തി തരോ…”

നന്ദൻ പറയുന്നത് കേട്ട് മീനു തരിച്ചു നിന്നു…

അത് കേട്ടതും അമ്മ കത്തുന്ന കണ്ണുകളോടെ അവളെ ഒന്ന് നോക്കി വീണ്ടും അവളെ കവിളിൽ ആഞ്ഞു തല്ലി…

“കാണുന്ന ആണുങ്ങളെ ഒക്കെ മയക്കി വെച്ചിരിക്കാണല്ലേ നീ…”

എന്ത് പറയണം എന്ന് അറിയാതെ അവൾ വീണ്ടും അവിടെ ഇരുന്നു പൊട്ടി കരഞ്ഞു…

തുടരും….

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമൻ്റ് ചെയ്യണേ..

രചന : Ajwa

Leave a Reply

Your email address will not be published. Required fields are marked *