ആദിദേവം തുടർക്കഥയുടെ മൂന്നാം ഭാഗം വായിച്ചു നോക്കൂ……

രചന: ശിവാലിക രുദ്രപ്രയാഗ്

ആദിയേട്ടൻ കണ്ണുകൾ തുറക്കുമ്പോൾ തൊട്ടടുത്തു നിൽക്കുന്ന ദേവൂട്ടിയെ ആണ് കാണുന്നത്.. ആ ഒരു നിമിഷം ആദിത്യന്റെ കണ്ണുകൾ ദേവൂട്ടിയുടെ കണ്ണുകളിൽ ഉടക്കി…

ആദിയേട്ടന്റെ കൈകൾ പതിയെ ദേവൂട്ടിയുടെ മുഖമാകെ ഓടി നടന്നു.പെട്ടന്ന് എന്തോ ഉൾപ്രേരണയിൽ ആദിത്യൻ കൈകൾ പിൻവലിച്ചു.

“”ആദിയേട്ടാ അ…അത് എഴുനേൽറ്റോന്ന് നോക്കിയതാ “”പെട്ടന്ന് വായിൽ വന്ന എന്തോ പറഞ്ഞുകൊണ്ട് ദേവൂട്ടി താഴേക്ക് പോയി…

അടുക്കളയിലോട്ട് ചെല്ലുമ്പോൾ അമ്മ പിടിപ്പത് പണിയിലായിരുന്നു……

“അമ്മ അങ്ങട്ട് മാറിക്കെ ഞാൻ ചെയ്തോളാം ഇതൊക്കെ “”

“”മോളെകൊണ്ട് ഒറ്റക്ക് കൂട്ടിയാൽ കൂടുല്ലാ അമ്മ ചെയ്തോളാന്നേ..ദാ ഈ ചായകൊണ്ട് മോൾ അവന് കൊടുക്ക് “”

“”മ്മ് “”അമ്മയുടെ കയ്യിൽ നിന്നും ചായ വാങ്ങി മുകളിലേക്ക് നടക്കവേ മനസ്സിൽ നൂറുകൂട്ടം ചിന്തകൾ ആയിരുന്നു…

ശേ ആദിയേട്ടൻ എന്തു കരുതി കാണും നേരുത്തേ

ഓരോന്നു പറഞ്ഞു മുകളിൽ എത്തി മേശപ്പുറത്തേക്ക് ചായ ഗ്ലാസ്‌ വെച്ചതും ഫോണിൽ ആരോടോ സംസാരിച്ചുകൊണ്ട് അകത്തേക്ക് കയറി വരണ ആദിയേട്ടനെ ആണ് കാണുന്നത്…

“”ഞാൻ പിന്നെ വിളിക്കാം “”ആദിയേട്ടൻ പറഞ്ഞുകൊണ്ട് പുറത്തേക്ക് നടന്നു…

“”ആദിയേട്ടാ ചായ “”മേശപ്പുറത്തിരുന്ന ചായഗ്ലാസ് ആദിത്യനു നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു..

ഒന്ന് തിരിഞ്ഞുപോലും നോക്കാതെ ആദിത്യൻ താഴേക്ക് പോയി……

ദേവൂട്ടിയുടെ മുഖം വാടിയെങ്കിലും അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു…

ഉച്ചയോടെ ദേവൂട്ടിയുടെ വീട്ടിൽ നിന്നും ആളുകൾ എത്തിയിരുന്നു.ആദിയേട്ടന്റെ അടുത്ത കുറച്ചു ബന്ധുക്കളും…

“”ദേവി നീ പുള്ളിയോട് സംസാരിച്ചോ “”

രേവതിയെ നോക്കി ഇല്ല എന്നർത്ഥത്തിൽ ദേവൂട്ടി തലയാട്ടി..

“അതെന്താ നീ സംസാരിക്കാഞ്ഞത് “”രേവതി അവളെ വിടാൻ ഉദ്ദേശമില്ലായിരുന്നു..

“”നിക്ക് ഒരു അവസരം കിട്ടിയില്ല രേവൂ “”

നിസ്സഹായതയോടെ നോക്കാനേ രേവതിക്ക് കഴിഞ്ഞുള്ളു..

ചെറുപ്പം മുതലുള്ള കൂട്ടാണ് രേവതിയുമായി..

അമ്മാവന്റെ മകളാണേലും ന്റെ രഹസ്യ സൂക്ഷിപ്പുക്കാരി ഇവളായിരുന്നു.രേവതിക്ക് ഒരു ചേട്ടനാണ് ഉള്ളത് രുദ്രപ്രയാഗ്.അമ്മാവന് വലിയ ആഗ്രഹമായിരുന്നു ന്റെയ്യും രുദ്രേട്ടന്റെയും വിവാഹം നടത്തണമെന്ന്.പക്ഷെ വിധിച്ചത് ഇതായിരുന്നു.

വൈകുന്നേരത്തോടെ അവർ ഇറങ്ങിയിരുന്നു.പോകുമ്പോൾ അമ്മ കുറേ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് പറഞ്ഞു

“ന്റെ കുട്ടി സന്തോഷായി ഇരിക്കണം.. എല്ലാരേയും സ്വന്തമായി കാണമെന്നും “”

തുളസിത്തറയിലെ ദീപം കത്തണനോക്കി നിക്കയായിരുന്നു ദേവൂട്ടി…

“”മോളെ നേരം ഇത്രയായിട്ടും കണ്ടില്ലല്ലോ അവനെ … മോളോട് പറഞ്ഞിരുന്നോ എവിടേക്കെങ്കിലും പോകുമെന്ന് “”

“ഇല്ല അമ്മേ..ന്നോട് ഒന്നും പറഞ്ഞില്ല..അമ്മ വേവലാതി പെടണ്ട ആദിയേട്ടൻ കൂട്ടുക്കാരെ വല്ലോം കാണാൻ പോയതായിരിക്കും….

അമ്മയോട് ഓരോന്ന് പറഞ്ഞിരുന്ന് നേരം പോയത് അറിഞ്ഞില്ല.മുറ്റത്ത് ആദിയേട്ടന്റെ വണ്ടി വന്ന് നിന്നപ്പോളാണ് സമയം തന്നെ നോക്കണെ….

“”ആദി നീ ഇത്ര നേരം എവിടെയായിരുന്നു..നേരം എത്രായിന്ന് വല്ല വിചാരമുണ്ടോ കുട്ടി “”ഉമ്മറത്തെ ചുമലിൽ തൂക്കിയിട്ട ക്ലോക്കിലേക്ക് നോക്കി അമ്മ ചോദിച്ചു…

അമ്മയെയും എന്നെയും മാറി മാറി നോക്കികൊണ്ട് ഒന്നും മിണ്ടാതെ ആദിയേട്ടൻ മുറിയിലേക്ക് പോയി…

“ആദി “”റൂമിലേക് പോകുന്ന ആദിയേട്ടനെ നോക്കി അമ്മ വിളിച്ചെങ്കിലും ആദി കേൾക്കാൻ കൂട്ടാക്കാതെ മുറിയിലേക്ക് കയറി..

“”ഈ ചെക്കന്റെ ഒരു കാര്യം””വല്ലാണ്ട് നിക്കണ ദേവുനെ അശ്വസിപ്പിക്കാൻ നെന്നോണം അമ്മ പറഞ്ഞെങ്കിലും ദേവുന്റെ മനസ്സ് മുഴുവൻ ആദിയുടെ ഇപ്പോഴത്തെ മാറ്റങ്ങളെ കുറിച്ചായിരുന്നു..

“”നിക്ക് അറിയണ ആദിയേട്ടൻ ഇങ്ങനെയല്ല.. ഞാൻ കെട്ടിരിക്കണ ആദിയേട്ടനും ഇതല്ല… ഇനി ഇഷ്ടല്ലാത്ത ഈ വിവാഹം കൊണ്ടാണോ ഇങ്ങനൊക്കെ””ഒഴുകിയിറങ്ങിയ മിഴിനീർ അമ്മ കാണാതെ ദേവൂട്ടി തുടച്ചു മാറ്റി… മനസ്സിൽ എന്തോ ഉറപ്പിച്ചത് പോലെ ദേവൂട്ടി തിരിഞ്ഞതും അമ്മ വിളിച്ചു.

“”മോളേ ഞാൻ കഴിക്കാൻ എടുക്കാം നീ പോയി അവനെ കൂട്ടികൊണ്ട് വാ..””

“”ശെരി അമ്മേ””

ആദിത്യനെ വിളിക്കാൻ മുറിയിലോട്ട് പോണ ദേവൂട്ടിയെ നിസ്സഹായതയോടെ ആ ‘അമ്മ അവിടെ തറഞ്ഞു നിന്നു..

“ന്റെ ദൈവങ്ങളെ അവന് നല്ല ബുദ്ധി കാട്ടികൊടുക്കണെ സത്യങ്ങൻ എല്ലാം അവന്റെ കൺ മുന്നിൽ ഉണ്ടായിട്ടും ന്തേ ന്റെ കുട്ടി തിരിച്ചറിയാത്തേ””

******************

“”ആദിയേട്ട അമ്മ കഴിക്കാൻ വിളിക്കുന്നു””മുറിയിലേക്ക് കയറാതെ വാതിക്കൽ നിന്നു കൊണ്ട് ദേവൂട്ടി പറഞ്ഞു..

ചുവന്നു കലങ്ങിയ കണ്ണുകളിലേക്ക് നോക്കവേ ദേവൂട്ടിയിൽ എന്തോ ഭയം നിറഞ്ഞു..

“”ആ …ആദിയേട്ടൻ കുടിച്ചോ”‘സംശയത്താൽ ദേവൂട്ടിയിൽ നിന്നും അങ്ങനൊരു ചോദ്യം ഉയർന്നപ്പോൾ ദേവൂട്ടിയുടെ മനസ്സ് മുഴുവൻ ന്റെ സംശയം തെറ്റായിരിക്കണേ എന്ന ചിന്തയായിരുന്നു.

ദേവൂട്ടി ആദിത്യന്റെ നോട്ടത്തിൽ പകച്ചു നിക്കുവായിരുന്നു.ആദി ദേവൂന്റെ അരികിലേക്ക് വല്ലാത്തൊരു ഭാവത്തിൽ നടന്നു ചെന്നു.പുറകിലേക്ക് നീങ്ങാൻ മനസ്സ് പറയുന്നുണ്ടെങ്കിലും ഒന്നും ആവാത്ത ഒരു അവസ്ഥയിലായിരുന്നു ദേവു.ദേവൂന്റെ തൊട്ട് അരികിൽ ആദി എത്തിയിട്ടും ഒന്ന് ചലിക്കാൻ ആവാതെ നിക്കുവായിരുന്നു ദേവു.

ആദിയുടെ കൈകൾ ദേവുവിന്റെ കൈകളിൽ പിടിച്ചുകൊണ്ട് അവളെ വലിച്ചു അകത്തേക്ക് ഇട്ടു..കതക് കുറ്റിയിട്ടതും ദേവു ഏതോ ധൈര്യത്തിൽ ആദിയെ മാറ്റി പുറത്തേക്ക് പോകാൻ ശ്രമിച്ചു.

“”നിക്ക് പോണം””

“”എവിടേക്ക്”‘ആദി ഒട്ടും സ്വബോധത്തിൽ അല്ലെന്ന് ദേവൂട്ടിക്ക് മനസ്സിലായി തുടങ്ങിയിരുന്നു.ആദിത്യന്റെ ഓരോ നോട്ടവും ഭാവങ്ങളും മാറുന്നത് അവൾ അറിഞ്ഞു…

വായിക്കുന്ന എല്ലാ കൂട്ടുകാരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ… നിങ്ങളുടെ സപ്പോർട്ട് ആണ് എഴുതാനുള്ള പിന്തുണ…

തുടരും..

രചന: ശിവാലിക രുദ്രപ്രയാഗ്

Leave a Reply

Your email address will not be published. Required fields are marked *