മൊഹബത്തിൻ പെണ്ണേ.. ഇമ്രാൻ ഖാൻ പാടിയ ഏറ്റവും പുതിയ മാപ്പിളപ്പാട്ട് ഇതാ ആസ്വദിക്കാം.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിങ്ങർ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന അനുഗ്രഹീത ഗായകനാണ് ഇമ്രാൻ ഖാൻ. ഒരിടവേളക്ക് ശേഷം അദ്ദേഹം വീണ്ടും സംഗീത രംഗത്ത് പുത്തൻ പ്രതീക്ഷകളുമായി കടന്ന് വരികയാണ്. ഇപ്പോൾ ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരുന്ന ഇമ്രാൻ ഖാൻ തൻ്റെ സംഗീതവും ഒപ്പം കൊണ്ടു പോകുന്നു.

കുറഞ്ഞ സമയം കൊണ്ട് ഇമ്രാൻ ഖാൻ്റെ വീഡിയോകൾ പലതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോൾ പുതിയ ഗാനങ്ങളിലൂടെ വീണ്ടും ആസ്വാകരെ അദ്ഭുതപ്പെടുത്തുകയാണ് ഈ അനുഗ്രഹീത കലാകാരൻ. Sargam Joyan Amboori എഴുതിയ വരികൾക്ക് Reji Mon Thonnayakal സംഗീതം നൽകി ഇമ്രാൻ ഖാൻ പാടിയ ഈ മനോഹരമായ പാട്ട് നിങ്ങൾക്കായി സമർപ്പിക്കുന്നു. ഇഷ്ടമായാൽ ഷെയർ ചെയ്യണേ

Leave a Reply

Your email address will not be published. Required fields are marked *