വാതിക്കല് വെള്ളരിപ്രാവ് എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന് മനോഹരമായ ഡാൻസ് കവറുമായി ഒരു അമ്മയും മകളും

സൂഫിയും സുജാതയും എന്ന സിനിമയിലെ വാതിക്കല് വെള്ളറ്റിരിപ്രാവ് എന്ന ഗാനത്തിന് അതിമനോഹരമായ നൃത്ത ചുവടുകളുമായി മനം കവർന്ന് ഇതാ ഒരു അമ്മയും മകളും. ബി.കെ.ഹരിനാരായണൻ്റെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം നൽകി അർജുൻ കൃഷ്ണ, നിത്യ മാമൻ, സിയ ഉൽ ഹഖ് എന്നിവർ ചേർന്ന് പാടിയ വാതിക്കല് വെള്ളരിപ്രാവ് എന്ന ഗാനം ആസ്വാദക ലക്ഷങ്ങൾ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു.

ഇപ്പോൾ ഇതാ ഈ അമ്മയും സുന്ദരമായ നൃത്തത്തിലൂടെ നമ്മുടെ ഹൃദയം കവരുകയാണ്. യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ ഡാൻസ് കവർ വീഡിയോ ഇതുവരെ നാല് ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു. ഈ പ്രകടനം ആർക്കും തീർച്ചയായും ഇഷ്ടമാകും എന്ന കാര്യത്തിൽ സംശയമില്ല. അമ്മയ്ക്കും മകൾക്കും എല്ലാവിധ ആശംസകളും നേരുന്നു.

Leave a Reply

Your email address will not be published. Required fields are marked *