അമ്മാവൻ്റെ മകൻ്റെ വിവാഹത്തിനു പോയപ്പോഴാണ് ഞാൻ ആദ്യമായി അവരെ പരിചയപ്പെട്ടത്….

രചന: Rinila Abhilash

അമ്മാവൻ്റെ മകൻ്റെ വിവാഹത്തിനു പോയപ്പോഴാണ് ഞാൻ ആദ്യമായി അവരെ പരിചയപ്പെട്ടത്….

അമ്മാവൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഭാര്യ…….

അമ്മായി പറയുന്നത് അവരൊരു പരിഷ്കാരിപ്പെണ്ണാണ് എന്നാണ് ‘.

കല്ല്യാണത്തിന് അവർ വന്നത് നല്ല ഒരു ചുരിദാർ ധരിച്ച്….. മുടിയെല്ലാം കളർ ചെയ്ത് ‘….

ഭംഗിയായി നീട്ടിയ നഖത്തിൽ നെയിൽ പോളിഷ് ഇട്ട്

കഴുത്തിൽ ഒരു കുഞ്ഞു മാല…… കാതിൽ ഒരു മൊട്ടു കമ്മൽ… കയ്യിൽ നേർത്ത ഒരു വള… മറ്റേ കയ്യിൽ വലിയൊരു വാച്ച്…. മൊത്തത്തിൽ കണ്ടാൽ പഴയ സിനിമാ നടി സുമലതയെപ്പോലെ….

പുറത്ത് … പാർട്ടി നടക്കുകയാണ്.,,,, പലരും പല കൂട്ടങ്ങളായി ഓരോ മുറിയിലും ഹാളിലും ഒക്കെ ഇരിക്കുന്നു… അവർ എൻ്റെ എതിർവശത്തായി ഒരു കസേരയിൽ ഇരിപ്പുണ്ട്.,,, ഞാൻ അവരെ തന്നെ നോക്കി നിൽക്കുകയാണ്.,,,,

എന്തോ…. എനിക്കവരെ വളരെ ഇഷ്ടമായി…..

എൻ്റെ നോട്ടം കണ്ടിട്ടാവണം…. അവർ എൻ്റെ നേരെ ചിരിച്ചു.,,,, ഞാനും…..

എനിക്കും അവരെപ്പോലെ കുഞ്ഞു മാലയും മൊട്ടു കമ്മലും … വലിയ വാച്ചും ഒക്കെ ഇടാനാണ് ഇഷ്ടം…. പക്ഷേ അമ്മ സ_മ്മതിക്കില്ല…….

” എടീ….. എനിക്ക് രണ്ട് പെമ്പിള്ളേരാണെന്നും പറഞ്ഞ് അല്ലെങ്കിലേ സഹതാപം പറച്ചിലാ…..

അതോണ്ട് …. എൻ്റെ മക്കള് ഈ വലിയ മാലയും കമ്മലും വളയും ഒക്കെ ധരിച്ചിട്ടേ എവിടെ പരിപാടികളുണ്ടേലും പോകാവു…….

നമ്മൾ ഒന്നുമില്ലാത്തവരാണെന്ന് ആരും പറയരുത്”…..

“അച്ഛൻ ഒന്നും പറയാറില്ല.,,,, 2 പേർക്കും വേണ്ടി ഒരു രൂപ പോലും കളയാതെ ധൂർത്തടിക്കാതെ.. സമ്പാദിക്കുന്നത് അമ്മയാണെന്ന് അച്ഛനറിയാം…

വീട്ടിനുള്ളിൽ നല്ല തിരക്ക്….. ഞാൻ അവർക്കരികിലേക്ക് ചെന്നു…

“നമുക്ക് ടെറസിൽ പോകാം.,,, അവിടെ ആരും കാണില്ല.,, ഇവിടെ തിരക്കല്ലേ ”

പുഞ്ചിരിച്ചു കൊണ്ട് അവർ എൻ്റെ കൂടെ സ്റ്റെയർ കയറി…..

“പേരെന്താ മോൾടെ ‘…….

“നിള” ഞാൻ പറഞ്ഞു

“നല്ല പേര്…… എൻ്റെ പേര് രുഗ്മിണി ”

“അറിയാം.,,,,, അമ്മായി പറയാറുണ്ട്.”

“മോൾ പഠിക്കുവാണോ ”

“ഡിഗ്രി കഴിഞ്ഞു.,,, പിന്നെ ….. പോയില്ല

“അതെന്തേ… പഠിക്കാൻ ഇഷ്ടല്ലേ……..” ടെറസിൽ എത്തി… അവർ എന്നോട് ചോദിച്ചു

” പഠിക്കാൻ എനിക്ക് ഒരുപാടിഷ്ട ”…. എനിക്ക് 89 ശതമാനം മാർക്കുണ്ട് ഡിഗ്രിക്ക്…… പക്ഷേ “എൻ്റെ ശബ്ദം താഴ്ന്നു.,,,

“പിന്നെ….. ”

“അമ്മ സമ്മതിക്കണില്ല….. ഇത്ര… പഠിച്ചാൽ മതി.,,, ഇനി വിവാഹം നോക്കുവാണെന്നും പറഞ്ഞു., എത്ര പഠിച്ചാലും പെണ്ണിൻ്റെ ലോകം അടുക്കളയത്രേ പിന്നെ,,,, താഴെ എനിക്ക് ഒരു അനിയത്തിയാണെന്നും… അതിനെം പഠിപ്പിക്കണം…. എന്നൊക്കെ പറഞ്ഞു ” ശബ്ദം ഇടറിയോ എന്നൊരു സംശയം

”അനിയത്തി ?

“അവൾ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുവാ.,,,, അവളുടെ പരീക്ഷ അടുത്തു അതാ അവൾ വരാഞ്ഞത് കല്യാണത്തിന്……

അവർ എന്നെത്തന്നെ നോക്കി നിന്നു.,,,,

പിന്നീട് പറഞ്ഞു.

“എനിക്കൊരു മകനുണ്ട്…. തരക്കേടില്ലാത്ത ഉദ്യോഗവുമുണ്ട്.,,,, റെയിൽവേയിൽ ‘,,,,,,,,

കുട്ടിയെ കാണാൻ വരട്ടെ ഞങ്ങൾ’…… എൻ്റെ മകളായി കൂടെ കൂട്ടാൻ……..”

“ഏയ്…. അതൊക്കെ നടക്കുമോ? ഞങ്ങൾ നിങ്ങളെപ്പോലെ പരിഷ്കാരികളല്ല.,,,,പിന്നെ ഞാൻ’….. അത്ര സുന്ദരിയല്ല…. നിങ്ങളെപ്പോലെ….

ആരു പറഞ്ഞു….. നീയൊരു സുന്ദരിക്കുട്ടി തന്നെയാ.,,,, ഒരു പാട് നിറമില്ലെങ്കിലും മുട്ടറ്റം മുടിയില്ലെങ്കിലും….. നിൻ്റെ മുഖം…അതെന്നെ വല്ലാതെ ആകർഷിച്ചു.,, കരിമഷിയെഴുതി.,,,’വലിയപൊട്ട് തൊട്ട്’…

അവർ ചിരിച്ചു.

നിങ്ങളുടെ മകന് എന്നെ ഇഷ്ടപെടുമോ”

പിന്നെ …. നിന്നെ ആർക്കും ഇഷ്ടമാവും….

അവരെൻ്റെ ചുരുണ്ട തലമുടിയിൽ ഒന്നു തലോടി…. എന്നെ … ചേർത്തു പിടിച്ചു.,,,അപ്പോർ അവരിൽ നിന്നും ഉയർന്ന സുഗന്ധത്തിൽ ഞാൻ ആഴ്ന്നു പോയിരുന്നു….

ഒരാഴ്ച കഴിഞ്ഞ് അവർ കുടുംബത്തോടെ വീട്ടിലെത്തി…. വിവാഹം ആലോചിച്ച്….

തനി നാട്ടും പുറത്തുകാരിയെ പരിഷ്കാരികൾ കാണാൻ വന്നിരിക്കുന്നു….

അമ്മാവൻ്റെ നിർദ്ദേശപ്രകാരം വന്നതുകൊണ്ട് അമ്മ ഒന്നും പറഞ്ഞില്ല.,, കൂടാതെ ജോലിയുള്ള ചെറുക്കൻ…. ഒരു അനിയൻ ഉള്ളത് നേവിയിൽ ആണ്…..

“ഞാൻ വരുൺ….. അമ്മ…. എന്നെ പറ്റി പറഞ്ഞു കാണുമല്ലോ ലേ’…. ” ഒറ്റക്ക് സംസാരിക്കാൻ വിട്ടപ്പോൾ വന്ന സംസാരിക്കുകയാണ്.,,,

“എൻ്റെ അമ്മ പറഞ്ഞ പോലെ തന്നെ… തന്നെ ആർക്കും ഇഷ്ടമാവും…… നിളക്ക് എന്നെ ഇഷ്ടപ്പെട്ടുവെങ്കിൽ മാത്രം മുന്നോട്ടു പോകാം..,,,,,

ഞാൻ ഒന്നും പറഞ്ഞില്ല

“തൻ്റെ ഏറ്റവും വലിയ ആഗ്രഹം എന്താ?

“എനിക്ക് പഠിക്കാൻ പോവണം”

പിന്നെ…

പിന്നെ ….. ഒരു ജോലി….അതെൻ്റെ അനിയത്തിക്ക് മാതൃകയാവണം… അവൾക്കും പഠിക്കാനുള്ള അവസരം ഉണ്ടാകണം അവളാഗ്രഹിക്കുന്നവരെ……..

“ഈ സ്വപ്നങ്ങൾക്കൊക്കെ ജീവൻ നൽകാൻ എപ്പോഴും ഞങ്ങൾ കൂടെയുണ്ടാകും.,,,,

നിനക്ക് താൽപര്യമെങ്കിൽ….

അവർ തിരിച്ചുപോയി’….,,,

അമ്മായിക്ക് ഒട്ടും ഇഷ്ടമുണ്ടായില്ല’.. അമ്മായി അമ്മയെ വിളിച്ച്….ഇത് നടക്കാതിരിക്കാൻ……

അമ്മയോട് ഞാൻ പറഞ്ഞു

“എനിക്കീ വിവാഹം മതി….. ”

ഇനിയെങ്കിലും വാ തുറന്നില്ലെങ്കിൽ ഏതെങ്കിലും തറവാടികളുടെ വീട്ടിലെ അടുക്കളയിൽ ഇവർ തന്നെ തളച്ചിടും.

ഒടുവിൽ വിവാഹം നടന്നു.,,,

അവർ എൻ്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി.,,, ആ ചിറകു കൊണ്ടിപ്പോൾ ഞാൻ പറന്നു കൊണ്ടിരിക്കുകയാണ്.,,,

എല്ലാത്തിനും പിന്നിൽ കട്ടക്ക് കൂടെ നിൽക്കുന്ന ഒരമ്മയും അച്ഛനും ഭർത്താവും അനിയനും…..

“സത്യത്തിൽ ഒരു പെണ്ണിൻ്റെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്നത് ഭർത്താവിനേക്കാൾ…. അവരുടെ അമ്മ തന്നെയാവണം….. എങ്കിൽ ചിറകുകൾക്ക് തളരാൻ കഴിയില്ല… അല്ലേ.,,,,

വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ

ഇഷ്ടമായാൽ ലൈക്ക് ചെയ്യണേ.

രചന : Rinila Abhilash

Leave a Reply

Your email address will not be published. Required fields are marked *