തിങ്കളാം അല്ലി, എട്ടാം ഭാഗം വായിച്ചു നോക്കൂ…

രചന : പൂമ്പാറ്റ (shobz)

“നമ്മൾ എന്തിനാ ഇവിടെ നിക്കുന്നെ.വാ പോവാം”

അതും പറഞ്ഞ് അല്ലി കൃതിടെ കയ്യും പിടിച്ച് ആരവിന്റെ പുറകെ പോയി.

“ദേ ആ റൂമെടുത്തൊട്ടാ. പിന്നെ ദതാണ് അക്കുന്റെ റൂം തിങ്കൾ വേണേൽ ആ റൂമിലോട്ട് പൊയ്ക്കോട്ടാ”

അല്ലിയെ ഒന്ന് ആക്കികൊണ്ട് അപ്പു(ഇനി ആരവിനെ ലങ്ങനെയെ വിളിക്കു…)പറഞ്ഞു.

“അയ്യടാ…ഞാനെ ഈ റൂമിൽ ഇവളുടെ കൂടെ നിന്നോളാട്ടോ.അപ്പുവേട്ടൻ ചെല്ലു”

“ആയിക്കോട്ടെ..നമ്മളൊന്നും പറയുന്നില്ലേ. നിങ്ങൾ ചെന്ന് ഫ്രഷ് ആയി താഴോട്ട് വാ…അപ്പോഴേക്കും ഞാൻ അഭിയെ ഒന്ന് കാണട്ടെ”

ആരവ് അത് പറഞ്ഞ് പോവാനൊരുങ്ങി.

“ഞാൻ ചോദിക്കാനിരിക്കായിരുന്നു.

അവനെവിടെ.ഇന്നലെ വന്നപ്പോ തന്നെ ഏട്ടത്തി പറഞ്ഞ് പുറകെ നടന്നതാണല്ലോ”

അല്ലി ഒരു ചെറു ചിരിയോടെ പറഞ്ഞു.

“അവൻ അവന്റെ റൂമിലുണ്ടാവും.താൻ വന്നത് അറിഞ്ഞിട്ടില്ല. അതാ ഇല്ലേൽ വന്നേനെ”

ആരവ് തിരിച്ചൊരു പുഞ്ചിരി അങ്ങോട്ട് നൽകി കൊണ്ട് പറഞ്ഞു.അവൻ എന്നിട്ട് അഭിടേ റൂമിലേക്ക് പോയി.

“അല്ലെടി, ആരാ ഈ അഭി.നീ എന്നോട് പറഞ്ഞില്ലല്ലോ”

കൃതി ഇച്ചിരി കുശുമ്പോടെ പറഞ്ഞു.

“അയ്യെടി, ന്റെ ചെമ്പരത്തിപൂവിന് അസൂയയോ”

ഒരു കുഞ്ഞു ചിരിയോടെ കൃതിടെ നെറ്റിയിൽ വിരൽ വെച്ച് തട്ടിക്കൊണ്ട് പറഞ്ഞു.

“ഒന്ന് പോയേ അല്ലിപ്പൂവേ, നീ ആരാന്ന് പറഞ്ഞില്ലല്ലോ”

അല്ലിടെ കയ്യിൽ ഒന്ന് തട്ടിക്കൊണ്ട് കൃതി പറഞ്ഞു.

“അത് ആ കാലന്റെ അനിയനാടി.ഇന്നലെ ഇവിടെ വന്നപ്പോ തൊട്ട് ഏടത്തി എന്ന് പുറകെ വിളിച്ച് നടന്നു പറഞ്ഞില്ലേ.അവനാണ് അഭിനവ് എന്ന അഭി.”

“ഓഹോ”

“അഹ്‌ഹാ.എന്തായാലും, ഞാൻ പോയി ഫ്രഷായി വരാം.നീ ഇവിടെ നിൽക്ക്”

അല്ലി അതും പറഞ്ഞ് അവൾക്ക് വേണ്ടി വാങ്ങി വെച്ചിരുന്ന ഡ്രസ്സ് എടുത്തിട്ട് ബാത്റൂമിലേക്ക് കേറി പോയി.

അല്ലി ഫ്രഷ് ആവാൻ പോയതും കൃതി ആ റൂമിലെല്ലാം ചുറ്റി നടന്ന് കാണാൻ തുടങ്ങി.

അപ്പോഴാണ് ആരവ് പറഞ്ഞ് അല്ലി എത്തിയ കാര്യം അറിഞ്ഞ് അഭി അങ്ങോട്ട് എത്തിയെ.

“ഏട്ടത്തി”

അഭി അതും പറഞ്ഞ് വാതിൽ തുറന്നു.

എന്നാൽ അവൻ അവിടെ ആരെയും കാണാൻ കഴിഞ്ഞില്ല.അപ്പോഴാണ് ബാൽക്കണിയിൽ ആരോ നിക്കുന്നപോലെ തോന്നിയേ. അപ്പൊ അവൻ അങ്ങോട്ട് പോയി.

“ഏട്ടത്തി”

അഭി അതും പറഞ്ഞ് അങ്ങോട്ട് ചെന്നു.

“ആരാടാ നിന്റെ ഏട്ടത്തി”

കൃതി അഭിടേ കാര്യം ഓർമയില്ലാതെ അവനെ നോക്കി കണ്ണൂരിട്ടികൊണ്ട് പറഞ്ഞു.

“എഹ് നീയേതാ”

അഭി സംശയത്തോടെ ചോദിച്ചു.

“അത് പറയാൻ നീയാരാ”

വീണ്ടും കൃതി കത്തി കയറുവാണ്.

“ദേ എന്റെ വീട്ടിൽ വന്നിട്ട് എന്നോട് ആരാന്നോ.”

അഭി അവളെ തുറിച്ചു നോക്കിക്കൊണ്ട് പറഞ്ഞു.

“എന്താ അവിടെ”

ഫ്രഷായി വന്ന അല്ലി കാണുന്നത് അഭിയുമായി കൊമ്പ് കോർത്തു നിക്കുന്ന കൃതിയെയാണ്.അത് കണ്ട് അല്ലി സംശയത്തോടെ ചോദിച്ചു.

“അതേട്ടത്തി,അപ്പുവേട്ടൻ പറഞ്ഞ് ഏട്ടത്തി വന്നതറിഞ്ഞ് കാണാനായി ഓടി വന്നതാ ഞാൻ.

അപ്പോഴാണ് ഈ പെണ്ണ്”

“ആരാടാ നിന്റെ പെണ്ണ്”

അഭിക്ക് നേരെ കൂർത്ത നോട്ടം നോക്കിക്കൊണ്ട് കൃതി പറഞ്ഞു.

“അയ്യോ ന്റെ പൊന്ന് കൃതി ഒന്ന് മിണ്ടാതിരി. ഞാനൊന്ന് പറയട്ടെ”

ചെറുതായൊന്ന് ഒച്ചയെടുത്തുകൊണ്ട് അല്ലി പറഞ്ഞു.

“എന്ന പറ”

മുഖം വീർപ്പിച്ചു കൊണ്ട് കൃതി പറഞ്ഞു.

“കൃതി,ഇതാണ് നേരത്തെ ഒരു അഭിടേ കാര്യം പറഞ്ഞില്ലേ അവൻ.ആ കാലന്റെ അനിയൻ”

അല്ലി അഭിയെ കൃതിക്ക് പരിചയപ്പെടുത്തി.

“Omg, ഒരു നിമിഷം ഞാൻ ഞാനല്ലതായി പോയല്ലോ ഗോഡേ… കൃതി നീ വിശന്നാൽ നീ അല്ലാതാവുന്നുണ്ട്. ഒരു snikers കിട്ടിയാൽ കൊള്ളായിരുന്നു.ആരോട് പറയും.അല്ലേൽ വേണ്ട”ആത്മ ഓഫ് കൃതി.

കൃതി അവനെ നോക്കി ഒരു വളിച്ച ചിരി ചിരിച്ചു.

അതിനവൻ അവളെ പുച്ഛിച്ചു.

“ആ പിന്നേ അഭി ഇത് എന്റെ ഫ്രണ്ട് പിന്നെ എന്റെ എല്ലാമെല്ലാമായ കൃതിക എന്ന കൃതി.”

കൃതിയെ ചേർത്ത് പിടിച്ചുകൊണ്ട് പറഞ്ഞു.

“ഓഹ്.”അഭി

“അഹ്ന്ന്.ചെമ്പരത്തിപൂവേ നീ പോയി ഫ്രഷായി വാ”

അല്ലി കൃതിയോട് പറഞ്ഞു.

കൃതി ഒന്ന് മൂളികൊണ്ട് പറഞ്ഞു.

“സോറി ഏട്ടത്തി.പെട്ടന്ന് ആളെ മാറി കണ്ടപ്പോ എന്തൊക്കെയോ ചോദിച്ചു പോയതാട്ടോ”

“സാരമില്ല.അവളതൊന്നും കാര്യമാക്കില്ല.പെട്ടന്ന് വീട്ടിലാ വിചാരിച്ചിട്ടുണ്ടാവും.പിന്നെ നിന്നെ കണ്ടിട്ടും ഇല്ലല്ലോ.”

അല്ലി അവനെ നോക്കി പറഞ്ഞു.

“എന്ന താഴേക്ക് പോയാലോ”

“അഹ് പോവാം”

അല്ലിയും അഭിയും കൂടെ താഴോട്ട് പോയി.

അല്ലി അമ്മേടെ അടുത്തേക്ക് അതായത് കിച്ചേനിലോട്ട് പോയി.

അഭി ഹാളിൽ ഇരുന്ന് tv കാണാൻ തുടങ്ങി.

“ഡെയ് മരമാക്രി”

അതും പറഞ്ഞൊരുത്തി അഭിടെ അടുത്തോട്ട് ലാൻഡായി.

“മരമാക്രി നിന്റെ കെട്ടിയോൻ”

അഭി അവളുടെ മണ്ടേൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു.

“ദേ എന്റെ കെട്ടിയോനെ പറഞ്ഞാൽ ഉണ്ടല്ലോ”

അവൾ അവനെ കണ്ണുരുട്ടി പേടിപ്പിച്ചുകൊണ്ട് പറഞ്ഞു

“നീ എന്തിയും”

“ഞാൻ എന്തിയും കാണിച്ചു തരാം”

അതും പറഞ്ഞ് അവന്റെ കഴുത്തിന് പിടിച്ചു അവൾ.

“അയ്യോ വിട് കാലമാടത്തി…ആരേലും ഓടി വരണേ ദേ ഈ പിശാശ് എന്നെ കൊല്ലുന്നേ”

കഴുത്തിലെ പിടി വിടുവിക്കാൻ നോക്കുന്നതിനിടെ അഭി ഉറക്കെ നിലവിളിച്ചു.

“എന്താടാ ഇവിടെ”

അഭിടെ ഒച്ച കേട്ട് അടുക്കളയിൽ നിന്നും ‘അമ്മ ചട്ടുകവുമായി ലാൻഡി.പുറകെ വാലുപോലെ അല്ലിയും വന്നിട്ടുണ്ട്.

“ഭൂമി മോളെപ്പോ വന്നു”

അവളെ കണ്ട് അത്ഭുദത്തോടെ അമ്മ ചോദിച്ചു. അല്ലി ആരാന്നറിയാതെ അന്തിച്ചു നിക്കുന്നുണ്ട്.

“ഞാനിപ്പോ വന്നേയുള്ളൂ അപ്പച്ചി”

ഭൂമി ഒരു ചിരിയോടെ പറഞ്ഞു.

“നിങ്ങൾ കുശലം ഒക്കെ പിന്നെ പറയാം.ആദ്യം എന്റെ കഴുത്തിന്നുള്ള പിടിവിട്”

അഭി അവളെ നോക്കി ദയനീയമായി പറഞ്ഞു.

“ദേ ഇപ്പൊ ഞാൻ വിടുവാ.ഇനി എന്തേലും പറഞ്ഞാൽ അപ്പൊ ബാക്കി”

അവന്റെ കഴുത്തിന്ന് പിടിവിട്ട ഭൂമി ഒരു താക്കിത് പോലെ അഭിയോട് പറഞ്ഞു.

അഭി മറുപടി ഒന്നും പറഞ്ഞില്ല.അവളെ ഒന്ന് കൂർപ്പിച്ചു നോക്കുക മാത്രം ചെയ്തു.ഇനി എങ്ങാനും എന്തേലും പറഞ്ഞ ചിലപ്പോ വീണ്ടും പിടി വരും അതോണ്ട് ഒന്നും പറയണ്ട വെച്ചുകാണും.

ഭൂമി അപ്പോഴാണ് അവിടെ നിക്കുന്ന അല്ലിയെ കാണുന്നേ.

“ഇത്”

അല്ലിയെ നോക്കി ഭൂമി സംശയത്തോടെ ചോദിച്ചു.

“നോക്കണ്ട ഉണ്ണി,നീ ഉദ്ദേശിച്ച ആളു തന്നെ”

അഭി വീണ്ടും ഫോമിലേക്ക് വന്നു കൊണ്ട് പറഞ്ഞു.

“ഏട്ടത്തി”

എന്നും വിളിച്ച് ഭൂമി തിങ്കളിനെ ചെന്ന് പുണർന്നു.അല്ലിയാണേൽ ഇതാരപ്പാ എന്ന രീതിയിൽ നിക്കുന്നുണ്ട്.

“ഏട്ടത്തി പേടിക്കണ്ട പിടിച്ച് തിന്നതോന്നുല്ലാ. ഇവള് ഭൂമിക എന്ന ഞങ്ങടെ ഭൂമി.അച്ചന്റെ പെങ്ങടെ മകളാണ്.അതായത് ഞങ്ങടെ മുറപ്പെണ്ണ്”

അഭി ഒരു ചെറു ചിരിയോടെ കഴുത്തുഴിഞ്ഞുകൊണ്ട് പറഞ്ഞു.

“ഡെയ് എന്തെഡെയ്‌ ഇത്.ഞാൻ തന്നെ പരിജയപ്പെടുത്തികൊള്ളാം”

ഭൂമി പുച്ഛത്തോടെ പറഞ്ഞു.

“Aishhh ഇനി എന്തോന്ന് പരിജയപ്പെടുത്താൻ, ആ ഒരു കാര്യമുണ്ട്”

അഭി ആലോചിച്ചുകൊണ്ട് പറഞ്ഞു.

അല്ലി സംശയത്തോടെ അവനെ നോക്കുവോ ചെയ്തു.

“അതുണ്ടല്ലോ ഏട്ടത്തി ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ ഇല്ലേൽ കഴുത്തിൽ കേറി പിടിക്കുന്ന ഇനമാ”

അഭി ഭൂമിയെ കളിയാക്കി കൊണ്ട് പറഞ്ഞു

“പോടാ പട്ടി”

“നീ പോടി പിശാശേ”

“അപ്പച്ചി”

ഭൂമി കാല് നിലത്തമർത്തി ചവിട്ടികൊണ്ട് വിളിച്ചു.

“ദേ രണ്ടിനും എൻ്റേന്ന് കിട്ടുട്ടോ.”

“ഇയ്യോ വേണ്ടായെ ഞങ്ങൾ നിർത്തി അല്ലെടാ”

ഭൂമി ഒരു ചിരിയോടെ ചോദിച്ചു.

“പിന്നല്ലാ ”

അഭി അവൾടെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് പറഞ്ഞു.

അല്ലി എല്ലാം അത്ഭുതത്തോടെ നോക്കി കാണുവായിരുന്നു.

“മോളിതൊന്നും കാര്യമാക്കണ്ടാ അവരിങ്ങനെ തന്നെയാ, കീരിയും പാമ്പും കണക്കെ. ഇപ്പൊ കുറെ ആയി രണ്ടും കണ്ടിട്ട് അതിന്റെയാ”

അമ്മ അല്ലിയോടായി പറഞ്ഞു എന്നിട്ട് കിച്ചനിലേക്ക് പോയി.

“അല്ലാ അതെന്താ നിങ്ങൾ കുറെ ആയി കണ്ടിട്ട് എന്ന് പറഞ്ഞെ”

അല്ലി സംശയത്തോടെ ചോദിച്ചു.

(“ഫുൾ ഓഫ്‌ സംശയങ്ങളാണല്ലോ ദേവിയെ”ലെ പൂമ്പാറ്റ)

“അത് ഇവൾ ബാംഗ്ലൂർ പഠിക്കാൻ പോയിരിക്കായിരുന്നു. ഏകദേശം ഒരു 6 മാസമായി കാണും നേരിൽ കണ്ടിട്ട് .എക്സാം ആയോണ്ട് അക്കു ഏട്ടന്റെ കല്യാണത്തിന് പോലും ലീവ് കിട്ടില്ല.പിന്നെ ഇന്നാണ് കാണുന്നേ”

അഭി ഒരു ചിരിയോടെ ഭൂമിടെ മണ്ടേൽ ഒന്ന് കൊട്ടികൊണ്ട് പറഞ്ഞു.

“പിന്നെ ഏട്ടത്തി”

“എന്നെ തിങ്കൾ എന്ന് വിളിച്ചാ മതി ഭൂമി”

“അഹ് എന്ന തിങ്കളെ, ദേ ഇവൻ ഉണ്ടല്ലോ ഒരു വട്ടം പോലും എന്നെ കാണാൻ വന്നില്ല. അറിയോ തനിക്ക്”

“അയിന് നീ ഡെയിലി വീഡിയോ കാൾ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്തിനാ അവിടെ വന്ന് കാണുന്നേ,എന്നെ ദ്രോഹിക്കാൻ അല്ലെടി”

“അഹ്ടാ ദ്രോഹിക്കാൻ തന്നെയാ”

അവനെ നോക്കി കണ്ണുരുട്ടികൊണ്ട് അവൾ പറഞ്ഞു.

“ഇവൻ പറയുന്നതൊന്നും വിശ്വസിക്കല്ലേട്ടോ ടാ”

അല്ലിയെ നോക്കികൊണ്ട് ഭൂമി പറഞ്ഞു.

അതിനല്ലി ഒരു ചെറു ചിരിയോടെ മൂളി.

“അല്ലെടാ എവിടെ മറ്റേ രണ്ടെണ്ണം”

ചുറ്റും ഒന്ന് കണ്ണോടിച്ചുകൊണ്ട് ഭൂമി ചോദിച്ചു

“മോളിലുണ്ട്.”

അഭി അലസമായി പറഞ്ഞു.

“എന്ന ഞാൻ അവരെ നോക്കീട്ട് വരാട്ടോ തിങ്കളെ.”

അതും പറഞ്ഞവൾ സ്റ്റെപ് കയറാൻ തുടങ്ങി.

“ആ പിന്നെ പുറത്ത് വണ്ടിയിൽ എന്റെ ലഗ്ഗേജ് ഉണ്ട്. ഒന്നെടുത്ത് വെച്ചേക്കണേടാ”

സ്റ്റെപ് കയറുന്നതിനിടെ ഭൂമി പറഞ്ഞു.

“നിങ്ങൾ തമ്മിൽ നല്ല കൂട്ടാണല്ലോ”

ഭൂമി പോയതും അല്ലി അഭിയോട് ചോദിച്ചു .

“എന്റെ കൂടെ കട്ടക്ക് കൂടെ ഉണ്ടാവും അവൾ എല്ലാത്തിനും. എന്നേക്കാൾ വയസിനു താഴെയാണ് പറഞ്ഞിട്ട് കാര്യമില്ല ,ഒരു ബഹുമാനവുമില്ല കുരിപ്പിന്. പക്ഷെ അവൾടെ കുസൃതിതരം ഞങ്ങക്ക് എല്ലാർക്കും ഇഷ്ടാട്ടോ”

അഭി ഒരു ചെറു ചിരിയോടെ പറഞ്ഞു.അത് അല്ലിടെ ചുണ്ടിലേക്കും വ്യാപിച്ചു.

“ഏട്ടത്തി ഇവിടെ നിക്ക് ഞാൻ പോയി ആ കുരിപ്പിന്റെ ലഗ്ഗേജ് എടുത്തിട്ട് വരാം”

അഭി അതും പറഞ്ഞ് ലഗ്ഗേജ് എടുക്കാൻ പോയി. അല്ലി ഒരു നെടുവീർപോടെ നിന്നു.

*****************

ഫ്രഷായി ഇറങ്ങിയ കൃതി അവിടെ എവിടെയും അല്ലിയെ കാണാതെ ഒന്ന് ടെൻഷൻ അടിച്ചൂട്ടാ. പിന്നെ ഡോറും അടച്ചു റൂമിനു പുറത്തിറങ്ങി.

*****************

ഭൂമി താഴെന്ന് പാട്ടും പാടി ചാടി ചാടി വരുന്നുണ്ട്. അക്കുന്റെ റൂമിൽ അവനെ നോക്കിയപ്പോ കണ്ടില്ല.

അപ്പൊ അവനെ അന്വേഷിച്ചു അവളിറങ്ങിയപ്പോ ഫ്രണ്ടിലുള്ള കാഴ്ച കണ്ട് ഞെട്ടി.

അവൾടെ കൈ തട്ടി അവിടെയുണ്ടായിരുന്ന ഫ്ലവർവേസ്

“ഠപ്പേ”

എന്ന ശബ്ദതത്തോടെ താഴെ വീണു ചിന്നി ചിതറി.

തുടരും…

ലൈക്ക് കമൻ്റ് ചെയ്യണേ

രചന : പൂമ്പാറ്റ (shobz)

Leave a Reply

Your email address will not be published. Required fields are marked *