അവൾ പറഞ്ഞു അവൾക്ക് നിന്നെ ഭയങ്കര ഇഷ്ടമാണെന്ന്….

രചന : Aswathy Achus

ഏതോ ഒരു ഉത്സവത്തിന്റെ ആൾക്കൂട്ടത്തിനിടയിലാണ് ഞാൻ അവളെ കണ്ടുമുട്ടിയത്. അച്ഛനും അമ്മയ്ക്കും പകരം ഏട്ടന്റെ തോളോട് ചേർന്നാണ് അവൾ നിന്നിരുന്നത്.

ആൾകൂട്ടം തിക്കി വരുമ്പോഴൊക്കെ ഇടം കൈയാൽ ചേർത്ത് പിടിച്ച് അതിർവരമ്പ് ഉണ്ടാക്കാൻ അയാൾ പ്രേത്യേകം ശ്രെദ്ദിച്ചു

അൽപനേരം പുറകെ നടന്നെങ്കിലും പെട്ടന്നവരെ കാണാതായി

വർധിച്ച മാനസിക വിഷമത്തോടെ ഞാൻ വീട്ടിലേക്ക് തിരിച്ചു പോന്നു

പിന്നീടോരോ യാത്രയിലും അവരെ തിരഞ്ഞെങ്കിലും കണ്ടുമുട്ടാനായില്ല.

അങ്ങനെയാണ് ബാങ്കിൽ ഒരു ലോൺ എടുക്കുന്നതിനായി അവളുടെ ഏട്ടൻ വന്നത്.

കണ്ടപ്പോഴേ വളരെ സന്തോഷം തോന്നി. തന്റെ പെങ്ങളെ എനിക്കിഷ്ടമാണെന്നും വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും പറയാൻ കൊതിച്ചു പക്ഷേ പറഞ്ഞില്ല

വളരെ താല്പര്യത്തോടെ ഞാൻ ആ ലോൺ ശരിയാക്കി കൊടുത്തു ഒപ്പം അയാളുടെ സൗഹൃദം പിടിച്ചെടുത്തു.

അച്ഛനും അമ്മയും പണ്ടേ വഴിപിരിഞ്ഞു.

അമ്മമ്മകും അച്ചാച്ചനും ഒപ്പമാണ് അവർ കഴിയുന്നത്. പഠിക്കാൻ വേണ്ടി ഒരു ലോൺ എടുത്തിരുന്നു അവിടെ നിന്നും നോട്ടീസ് വന്നു

അതാ വേറെ ലോൺ അപേക്ഷിക്കുന്നത്.

അടുത്ത് തന്നെ ഗൾഫിൽ പോകും ഒത്താൽ അതിന് മുന്നേ അനിയത്തിയുടെ കല്യാണം നടത്തണം.

എന്റെ മനസ്സിൽ സന്തോഷം അലയടിച്ചു ഒപ്പം വിഷമവും. “എങ്ങനെ ആരാണ് അവളെ കെട്ടുന്നത് നീ ശ്രെദ്ദിക്കും പോലെ വേറെ ഒരാൾ അവളെ ശ്രെദ്ദിക്കുമോ ”

എന്റെ പെട്ടന്നുള്ള പ്രതികരണം കണ്ടിട്ടാകും അവൻ ഒന്ന് ഞെട്ടി

എന്താ നിനക്കു അവളെ കെട്ടാൻ ആഗ്രഹം ഉണ്ടോ

ഉണ്ടോ എന്ന് ചോദിച്ചാൽ…..

ഉണ്ടെങ്കിൽ പറയടാ അവൾ പറഞ്ഞു അവൾക്ക് നിന്നെ വയങ്കര ഇഷ്ടമാണെന്ന്

എപ്പോ…

നീ എന്റെ വീട്ടിൽ ആദ്യം വന്നപ്പോൾ അവൾ പറഞ്ഞു ഒരിക്കൽ ഒരു ഉത്സവത്തിനിടയിൽ നിന്നെ കണ്ടിട്ടുണ്ട് എന്ന്. പിന്നീട് ഓരോ യാത്രയിലും ഞാനും അവളും നിന്നെ തിരഞ്ഞിരുന്നു. പക്ഷേ കണ്ടില്ല.

ഇത് ഇപ്പോ യാദൃശ്ചികമായി കണ്ടപ്പോൾ നിനക്കത് ഓർമ്മയുണ്ടോ എന്നറിയില്ലായിരുന്നു

പക്ഷേ ഇപ്പോ എനിക്കറിയാം അതുകൊണ്ടാണ് നീ എന്നെ പിന്തുടർന്നത് എന്ന്

പക്ഷേ ഞാൻ……

നീയൊന്നും ചെയ്തിട്ടില്ല പറഞ്ഞിട്ടും ഇല്ല പക്ഷേ എനിക്കറിയാം അവളെ വിശ്വസിച്ചേല്പിക്കാൻ എനിക്ക് വേറെ ഒരാളെ കിട്ടില്ലെന്ന്

എനിക്കെന്ത് പറയണം എന്ന് അറിയില്ലായിരുന്നു നിറഞ്ഞ കണ്ണുകളോടെ ഞാൻ അവനെ ഹൃദയത്തോട് ചേർത്തു പിടിച്ചു അത്ര മാത്രം

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Aswathy Achus

Leave a Reply

Your email address will not be published. Required fields are marked *