ആദീപരിണയം, തുടർക്കഥ, ഭാഗം 10 വായിക്കുക…

രചന : ഭദ്ര

” ആദ്യേട്ടാ.. ഇത് എങ്ങോട്ടാ.. ”

ദേവൂ ചോദിക്കുന്നത് കേട്ട് ആദി മീശ പിരിച്ചു അവളോട്‌ പറഞ്ഞു..

” നീ കിടന്നോ.. ഞാൻ കുറച്ചു കഴിഞ്ഞേ കിടക്കുന്നുള്ളു.. അവനോട് സംസാരിക്കാൻ ഉണ്ട്..കിടന്നോ.. ”

അവളെ മുറിയിലാക്കി വാതിൽ അടച്ച് ആദി അഗ്നിക്കരികിൽ ചെന്നു.. എന്തോ ആലോചിച്ചു കൊണ്ട് മദ്യം കഴിക്കുന്ന അഗ്നിയെ കണ്ട് ആദി അവന്റെ മുടിയിൽ തലോടി അവന്റെ അടുത്തിരുന്നു.

” എന്താടാ.. വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുകയാണ്.. എന്തോ പ്രശ്നം ഉള്ളപോലെ..

എന്താ എന്നോട് പറയാൻ പറ്റില്ലേ.. ”

അഗ്നി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മദ്യഗ്ലാസ്‌ മുഴുവനും ഒറ്റ വലിക്കു കുടിച്ചു…

” നിന്നോട് പറയാൻ പറ്റാത്ത എന്ത് കാര്യടാ എനിക്കുള്ളേ. മറ്റൊന്നും അല്ല.. ഞാൻ നമ്മുടെ കാര്യം ആലോചിക്കാ.. എന്ത് ജീവിതാടാ നമ്മുടെ..

അച്ഛൻ ഒരിടത്തും അമ്മ മറ്റൊരിടത്തും.. നമുക്ക് എത്ര വയസ്സായി.. എന്നിട്ടെങ്കിലും അമ്മ മാറാൻ തയ്യാറായോ.. മടുത്തു..

ഇപ്പൊ ഞാൻ വന്നതെന്തിനാണെന്ന് നിനക്കറിയോ..

ചോദ്യത്തോടൊപ്പം അവൻ നോക്കിയത് കണ്ട് ആദി ഇല്ലെന്ന് തലയനക്കി.. ഒപ്പം മറ്റൊരു ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് ആദി ചുണ്ടോടാടുപ്പിച്ചു..

‘ ഞാൻ വന്നത് ആമിയെ കൊണ്ട് പോകാന..

ഇനി അവള് എനിക്കൊപ്പം നിന്നാൽ മതി.. ”

” വാട്ട്.. ആമിയെ കൊണ്ട് പോവാനോ.. എന്തിനാ നീ ഇപ്പൊ കൊണ്ട് പോകുന്നത്.. അവളുടെ പഠിപ്പ് കഴിഞ്ഞ് അങ്ങോട്ട്‌ വരാന് അവള് പറഞ്ഞതാണല്ലോ

” അങ്ങനെ അവളുടെ ഇഷ്ടത്തിനല്ല.. ഇത് എന്റെ ഇഷ്ട്ടാ.. അവളെ അങ്ങനെ കണ്ടവന്റെ കയ്യിൽ കൊടുക്കാൻ എനിക്ക് പറ്റില്ലടാ..

നമുക്ക് അവളല്ലേ ഉള്ളു.. അവൾക്ക് വേണ്ടിയല്ലേടാ നമ്മൾ ജീവിച്ചേ.. എന്നിട്ട് ഗൗതവുമായി കല്യാണം നിശ്ചയിച്ചിരിക്കുന്നു..അത് നീയറിഞ്ഞോ അത്.. ”

” നിനക്കെന്താ അഗ്നി പ്രാന്തയോ.. ആമിടെ നിശ്ചയം ആര് നടത്തിന്ന നീ പറയണേ.. ”

” നമ്മുടെ അമ്മ.. അല്ലാണ്ട് ആരാ.. ”

” ആഹാ.. അങ്ങനെ വരട്ടെ.. നീ അത് വിട്..

നാളെ അവര് വരട്ടെ.. എന്നിട്ട് അത് ആലോചിക്കാം.. തല്ക്കാലം നീ അത് വിട്..

നമ്മുടെ മോളെ നമ്മളാറിയാതെ ആരും ആർക്കും കെട്ടിച്ചു കൊടുക്കില്ല.. അത് പോരെ.. ”

” മ്മ്.. അവളെ ഒന്ന് കാണാൻ കൊതിയാവാ.. നാളെ വരൂലേ അവള്.. ”

” മ്മ്.. ടൂർ പൊയ്ക്കല്ലേ.. നാളെ നമുക്ക് ഒരു സർപ്രൈസ് കൊടുക്കന്നെ.. തല്ക്കാലം നീ എനിക്ക് കമ്പനി താ .. ”

ആദി ഫോം ആയി തുടങ്ങിയത് കണ്ട് അഗ്നി തടയാൻ നോക്കി..

” നീ പോടാ.. വല്ലപ്പോഴും നീ വരുന്നതാ..

അപ്പോളാ കുടിക്കുന്നെ.. നീ വാടാ.. ”

” എടാ.. ദേവൂ അറിഞ്ഞാൽ നിനക്ക് പണിയാവേ.. മതി.. ”

” ഒന്ന് പോടാ.. അവളെ എനിക്കറിയാം.. എന്റെ പെണ്ണ് പാവാടാ.. ”

” ഉവ്.. “. . ആദിയ്‌ക്കൊപ്പം അഗ്നിയും കുടിച്ചു പാമ്പായി.. രണ്ടാളും പഴയ പോലെ അഗ്നിയുടെ മുറിയിൽ പോയ്‌ കിടന്നു.. നേരം വെളുത്തിട്ടും ആദിയെ കാണാതെ തിരഞ്ഞു വന്ന ദേവൂ അഗ്നിക്കൊപ്പം കിടക്കുന്ന ആദിയെ കണ്ടതും അവൾക്ക് സങ്കടം കൊണ്ട് കണ്ണ് കാണാതായി..

രാവിലെ അടുക്കളയിൽ കയറി ദേഷ്യം മുഴുവനും പാത്രങ്ങളോട് കാണിക്കുമ്പോളായിരുന്നു ആദി എഴുന്നേറ്റത്.. തലേദിവസം കിടന്നത് അഗ്നിക്കൊപ്പം ആണെന്ന് ഓർമ വന്നതും മെല്ലെ എഴുനേറ്റ് സ്വന്തം മുറിയിലേക്ക് പോയി ഫ്രഷ് ആയി..

അഗ്നി നേരത്തെ എഴുന്നേറ്റു പത്രം വായിച്ചിരിക്കുന്നത് കണ്ട് ആദി അവനടുത്ത് ചെന്നിരുന്നു..

അവനെ കണ്ടതും അഗ്നി ചിരി കടിച്ചു പിടിച്ചു..

അവന്റെ മുഖഭാവം കണ്ട് ആദിക്ക് ദേഷ്യം വരുന്നുണ്ട്..

” എന്താടാ.. കുറേ നേരായല്ലോ അങ്ങോട്ട്‌ എത്തിച്ചു നോക്കുന്നെ.. പെണ്ണിനെ കണ്ടില്ലേ ഇത് വരെ..

” ഏയ്‌.. എന്താവോ എന്തോ.. ഞാനൊന്ന് സോപ്പിട്ടു നോക്കിട്ട് ഇപ്പൊ വരാം.. ”

അടുക്കളയിൽ ചെല്ലുമ്പോൾ കറിക്കരിയുന്ന തിരക്കിലായിരുന്നു ദേവൂ.. മെല്ലെ ചെന്ന് അവളെ വട്ടം ചുറ്റി പിടിച്ചതും ദേവൂ കുതറി മാറാൻ നോക്കി..

” സോറി.. സോറി.. ഇന്നലെ കുറച്ചു കൂടി പോയി.. ക്ഷമിക്കടി പെണ്ണെ.. ”

” വിടുന്നുണ്ടോ.. എനിക്ക് പണിയുണ്ട്.. വിടാൻ..’

” ഇല്ല.. പിണക്കം ഇല്ലെന്ന് പറഞ്ഞാലേ വിടു..

പ്ലീസ്.. പ്ലീസ്.. ”

അവനെ പിടിച്ചു തള്ളി മാറ്റി ദേവൂ പണി ചെയ്യുമ്പോ അവളുടെ മുഖം കടന്നൽ കുത്തിയ പോലെ വീർത്തിരുന്നു..

” ദേവൂ.. പ്ലീസ്.. ഇനി ഇങ്ങനെ ഉണ്ടാവില്ല.. നീ ഒന്ന് മിണ്ടടി.. പ്ലീസ്.. ”

ദേവൂ അവനെ മറി കടന്ന് പോകാൻ നിന്നതും ആദി അവളെ തടഞ്ഞു നിർത്തി അവളുടെ മുഖം കോരിയെടുത്തതും കരഞ്ഞു കലങ്ങിയ കണ്ണുകളാൽ അവനെ ഒന്ന് നോക്കി അവനെ തട്ടി മാറ്റി അവൾ പുറത്തേക്കു പോയി..

എന്തോ അവൻറെ ഉള്ളും പിടഞ്ഞിരുന്നു.. എന്നും താൻ കാരണം കരയാൻ ഇട വരരുത് എന്ന് വിചാരിച്ച താൻ തന്നെ അവളെ കരയിച്ചു..

അവന്റെ മനസ്സും അവളോടൊന്ന് മിണ്ടാൻ കൊതിച്ചിരുന്നു..

തുടരും…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ഭദ്ര

Leave a Reply

Your email address will not be published. Required fields are marked *