അല്ല ദിനേശേട്ട നിങ്ങള്ക്ക് ഒരു നാണോം മാനോം ഇല്ലേ !നിങ്ങള് വേറെ പണി നോക്ക്

രചന: ദിവ്യ അനു

അല്ല ദിനേശേട്ട നിങ്ങള്ക്ക് ഒരു നാണോം മാനോം ഇല്ലേ !നിങ്ങള് വേറെ പണി നോക്ക് ആ കുട്ട്യോൾ അവിടെ എങ്ങാനും പോയിരുന്ന് പഠിക്കട്ടെ പരീക്ഷ വരാൻ പോണ പിള്ളേരെ പിടിച്ചു ഉണ്ണിപ്പെര ഉണ്ടാക്കാൻ വിളിക്കുന്നു .അവറ്റോൾക്ക് ഇതെന്താണെന്ന് പോലും അറിയില്യ .

അല്ല നിങ്ങൾക്ക് ഇവിടുന്ന് പോണ വരേയ്ക്കും തലക്ക് അസുഖം ഒന്നും ഉണ്ടാരുന്നില്ലല്ലോ .

അവിടെ ചെന്ന് അറബീടെ കൈയീന്ന് വല്ലോം അടി കിട്ടിയ ?

“ന്റെ മോളെ പ്ലീസ് ടീ അവരെ ഇങ്ങോട്ട് ഇറക്കി വിട് അത്രയ്ക്ക് ആഗ്രഹം കൊണ്ടല്ലേ ?നാട്ടിൽ നിൽക്കുമ്പോൾ നാടിന്റെ വില അറിയില്ല .രണ്ട് കൊല്ലം വെളിനാട്ടിൽ പോയി കിടന്നപ്പോ നമ്മടെ നാട്ടിലെ എത്ര കാര്യങ്ങളോടാ നഷ്ടബോധം തോന്നണേ എന്നറിയോ ”

“നിങ്ങളെന്തൊക്കെ പറഞ്ഞാലും എനിക്ക് ഇത് മനസ്സിലാവില്ല്യ .ഓരോരുത്തരും ഇവിടെ വിദേശത്തു നിന്നും വന്നാൽ ഏറ്റോം നല്ല പെർഫ്യൂം അടിച്ചു ഭാര്യെനേം കുട്ട്യോളേം കൂട്ടി കറങ്ങാൻ പോകും .ഇവിടെ ഒരാൾ മണ്ണിൽ കിടന്നുരുളാൻ പോണു .ഒന്ന് മിണ്ടാണ്ട് പൊയ്‌ക്കെ മനുഷ്യ .അവരവിടെ ചളി ആകാണ്ട് പെരക്കകത് ഇരുന്നോട്ടെ .”

“ഞാനൊന്ന് പുറത്ത് പോയി വരാം നീ എന്നിട്ട് വിട്ട മതി അവരെ അതിനും മുന്നേ അവരോട് പഠിക്കാൻ പറയ് ”

“ആ ആലോചിക്കാം ..പുറത്ത് പോവാണേൽ ഇത്തിരി മീൻ കൂടെ വാങ്ങിയേക്കു .ഇന്ന് മീൻകാരനെ കണ്ടില്ല ഇങ്ങോട്ട് ..പിള്ളേരെ നിങ്ങൾ വല്ലോടത്തും നോക്കി ഇരിക്കാണ്ട് പഠിക്കാൻ നോക്ക് പരീക്ഷക്ക് വല്ലോം എഴുതണം എന്നുണ്ടേല് ”

“ടീ പെണ്ണെ ഇന്ന ഈ മീൻ അങ്ങോട്ട് വച്ചേക്കു ..”

“അല്ല വിളി കേട്ടിട്ട് അര മണിക്കൂറായല്ലോ നിങ്ങളെന്തെടുക്കുവായിരിന്നു .തുണി കഴുകുന്നോണ്ടാ ഞാൻ ഉമ്മറത്തേക്ക് വരാതിരുന്നേ ..ദിനേശേട്ട ഞാൻ പറഞ്ഞതും ചോയ്ക്കണതും ഒന്നും കേൾക്കുന്നില്ലേ ?

അല്ല എന്തുവാ ഇത്രക്ക് ഭയങ്കര വായന ..ശ്ശെടാ ഇതെന്ത് പ്രാന്ത ന്റെ ദിനേശേട്ട ഇത് ?ഇന്നത്തെ കാലത്ത് കുട്ട്യോൾ പോലും ഐ പാഡിലാ കണ്ണും നട്ടിരിക്കുന്നെ ..

നിങ്ങൾക്ക് എവിടുന്നാ ഈ ബാലമംഗളം പുസ്തകം ഒക്കെ കിട്ട്യേ .അയ്യോ ന്റെ ശിവനെ ഇത് എവിടെ ചെന്ന് തീരുമോ ആവോ ?മര്യാദക്ക് നാട്ടിൽ നിന്ന മനുഷ്യന വല്ല കാര്യം ഉണ്ടായിരുന്നോ ഇങ്ങനെ പ്രാന്തനായി തിരിച്ചു വരാൻ !!

നിങ്ങളെന്തെലും കാണിക്ക് എനിക്ക് അപ്പുറത്ത് പണീണ്ട് ..

“വാടാ മക്കളെ അച്ഛനൊരു സൂത്രം കാണിച്ചു തരാം .നീ ഇവിടെ മൂക്കത്തു വിരലും വച്ചു നിന്നോ ട്ടാ ഭാര്യേ ഞങ്ങള് കളിക്കാൻ പോവാ …

കുറച്ചു കീറ തുണിയും ഓലയും മടലുമൊക്കെ കൊണ്ട് ദിനേശൻ പരിപാടി തുടങ്ങി ..പണ്ടത്തെ ഓർമ്മക്ക് ഉണ്ണിപ്പെര കെട്ടിപ്പൊക്കി പിള്ളേരെ കൊണ്ടും പണിയെടുപ്പിച്ചു .അവർക്ക് സത്യത്തിൽ സംഭവം ഇഷ്ട്ടപെട്ടു …ടാ മക്കളെ ഇനി നമുക്ക് ഇതിന്റകത്ത് കയറി ഇരുന്ന് ഈർക്കിലി കളിക്കാം ..ഇത് പറയുമ്പോള് ദിനേശന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു .നിങ്ങൾക്കറിയോ മക്കളെ നമ്മളിതൊക്കെ കളിച്ചു വളർന്നാൽ വലുതായാൽ കുറെ ഓർമ്മകൾ കിട്ടും ജീവിക്കാൻ .വാ നമുക്ക് കളിക്കാം ..

ഈർക്കിലി എങ്ങനെ കളിക്കേണ്ടത് എന്നൊക്കെ പറഞ്ഞു കൊടുത്ത് തിമിർത്ത കളി തുടങ്ങി അച്ഛനും മക്കളും കൂടെ ..

“അല്ല നിങ്ങള് അച്ഛനും മക്കളും കളിച്ചു ക്ഷീണിച്ചു കാണുംലോ ..ദേ ഇത്തിരി കപ്പേം മീനും ..ഞാനും കൂടാം നിങ്ങടെ ഉണ്ണിപ്പെരയില് ..

“ആണോടി ഭാര്യേ ..എന്ന നിക്ക് ഞാനിത്തിരി ഇല മുറിച്ചു കൊണ്ട് വരാം നമുക്ക് ഇലയില് കഴിക്കാം ..നിങ്ങള് കൈ കഴുകിക്കോ ഞാൻ ദേ ഇങ്ങെത്തി

ദിനേശന്റെ ഉത്സാഹം കണ്ട് അയാളുടെ ഭാര്യേടെ കണ്ണ്‌ പോലും നിറഞ്ഞൂന്നുള്ളതാണ് …..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന: ദിവ്യ അനു

Leave a Reply

Your email address will not be published. Required fields are marked *