പ്രണയാർദ്രം, നോവലിൻ്റെ പതിനഞ്ചാം ഭാഗം വായിക്കാം..

രചന:സീതലക്ഷ്മി

“ഏയ്…. കാവ്യാ…. ഒരുപാട് ഉള്ളിലേക്ക് പോകണ്ട….” കസിൻസും നവിയും ആയി ബീച്ചിൽ വന്നതാണ് സിദ്ധാർഥ്. “നവി സൂക്ഷിച്ചു…..”കരയിൽ നിന്ന് വെള്ളത്തിൽ കളിക്കുന്ന അവരോടായി സിദ്ധാർഥ് വിളിച്ചു പറഞ്ഞു. “സിദ്ധു ഏട്ടാ വാ….”കാവ്യ വന്നവന്റെ കയ്യിൽ പിടിച്ചു വലിച്ചു. “എനിക്ക് വയ്യ നിങ്ങൾ എല്ലാവരും കൂടെ അങ്ങ് കളിച്ചോ….”സിദ്ധാർഥ് അവളുടെ കൈ വിടുവിച്ച് മണലിൽ ഇരുന്നു. ചുറ്റും ഒന്ന് നോക്കിയപ്പോൾ അവൻ അമലിനെയും ലക്ഷ്മിയേയും കണ്ടു.അവൾ അവനോട് എന്തൊക്കെയോ പറയുന്നുണ്ട് കാര്യമായി. കണ്ടിട്ട് വഴക്ക് പറയുവാണെന്ന് തോന്നുന്നു.അന്ന് കണ്ട അതെ സ്ഥലത്ത് തന്നെ. അവളെ കണ്ടതും ഒളിഞ്ഞിരുന്ന കുസൃതി എല്ലാം പുറത്തേക്ക് വന്നു.

അവൻ അവരുടെ അടുത്തേക്ക് നടന്നു. “എത്ര വട്ടം പറഞ്ഞിട്ടുണ്ട് നിന്നോട് സൂക്ഷിച്ചു സൈക്കിൾ ഓടിക്കണം എന്ന്….”അവൾ അവനെ വഴക്ക് പറയുന്നുണ്ട്.അമൽ അതെല്ലാം കേട്ട് തലകുനിച്ചു നിൽപ്പുണ്ട്. “സൈക്കിളിൽ നിന്ന് തന്നെ വീണ ആണോ എന്ന് ആർക്കറിയാം….സത്യം പറയെടാ നീ അടി ഉണ്ടാക്കിയോ….”അവൾ അവന്റെ താടി പിടിച്ചുയർത്തി ചോദിച്ചു. “എന്തുവാ എന്റെ ഭദ്രു ഇത്…. നീ ആ ചെക്കനെ എങ്കിലും വെറുതെ വിട്…”സിദ്ധാർഥ് അമലിന്റെ തോളിലൂടെ കൈ ഇട്ട് കൊണ്ട് പറഞ്ഞു.

“ഇത് കണ്ടോ അവൻ നെറ്റി പൊട്ടിച്ചോണ്ട് വന്നേക്കുന്നത്…”അവൾ അമലിന്റെ നെറ്റി ചൂണ്ടി പറഞ്ഞു.

സിദ്ധാർഥ് അവന്റെ മുഖം കൈകൊണ്ട് ഉയർത്തി നോക്കി. “ഇതെന്ത് പറ്റിയതാടാ….”സിദ്ധാർഥ് അവനോട് ചോദിച്ചു.

“സ… സൈക്കിളിൽ നിന്ന് വീണതാ….”അമൽ തലകുനിച്ചു പറഞ്ഞു. “ഉവ്വ…. സൈക്കിളിൽ നിന്ന് വീണതാണ് പോലും…. സത്യം പറയെടാ എന്താ ഉണ്ടായേ…”ലക്ഷ്മി അമലിന്റെ മുഖം അവൾക്ക് നേരെ തിരിച്ചു കൊണ്ട് ചോദിച്ചു. “അത് പിന്നെ ചേച്ചി… ഞാനല്ല അവന്മാരാ… എന്നെ ആദ്യം തല്ലിയത്….”

“അപ്പൊ അടി ഉണ്ടാക്കിയതാ അല്ലെ… നിനക്ക് ഞാൻ വെച്ചിട്ടുണ്ട്….ഇവിടെ നിക്ക് ഞാൻ ബൈക്ക് എടുത്തിട്ട് വരാം ഹോസ്പിറ്റലിൽ പോകാം….

“ലക്ഷ്മി അതും പറഞ്ഞു പാർക്കിങ്ങിലേക്ക് നടന്നു.

പെട്ടെന്ന് എന്തോ ഓർത്തപോലെ അവൾ തിരിച്ചു വന്നു. “ഇന്നാടാ പൈസ…. അല്ലെങ്കിൽ ഞാൻ മറന്നു പോകും….”ബാഗിൽ നിന്നും പൈസ അമലിന് നേരെ നീട്ടികൊണ്ട് അവൾ പറഞ്ഞു.എന്നിട്ട് ബൈക്ക് എടുക്കാൻ പോയി. “എന്തിനാടാ നീ അടി ഉണ്ടാക്കിയത്?”സിദ്ധാർഥ് ചോദിച്ചു. “അത്….ലെച്ചു ചേച്ചിയെ കുറിച്ച് അവന്മാർ മോശമായി പറഞ്ഞിട്ടാ….”അമൽ പറഞ്ഞു. “അവന്മാർ എന്ത് പറഞ്ഞു….” “നിന്റെ ചേച്ചി…നല്ല ചരക്ക് ആണല്ലോന്ന്….”അവന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നത് സിദ്ധു ശ്രെദ്ധിച്ചു.

“അവൾ എന്തിനാ നിനക്ക് ദിവസവും പൈസ തരുന്നത്….നിങ്ങൾ തമ്മിൽ എങ്ങനെയാ പരിചയം…”

“അത്…. ചേട്ടൻ ആയതുകൊണ്ട് ഞാൻ പറയാം… പക്ഷെ ഞാൻ പറഞ്ഞു എന്ന് ചേച്ചിയോട് പറയരുത്….” “ഇല്ല… നീ കാര്യം പറ…” “എനിക്ക് 3 വയസുള്ളപോൾ എന്റെ അച്ഛൻ മരിച്ചു പോയി.

അത് കഴിഞ്ഞ് എന്നെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം എന്റെ അമ്മയാണ്.

അമ്മ ഓരോ വീട്ടിൽ ജോലിക്ക് പോയി കിട്ടുന്ന പൈസ കൊണ്ടാ ഞങ്ങൾ ജീവിച്ചത്.2 വർഷം മുൻപ് അമ്മക്ക് വയ്യാതെയായി. ഡോക്ടറിനെ കാണിച്ചപ്പോൾ കാൻസർ ആണെന്ന് മനസ്സിലായി.

ഞാൻ 10 കഴിയുന്നത് വരെ അമ്മ ജോലിക്ക് പോയി. പിന്നീട് അങ്ങോട്ട് അമ്മക്ക് വീണ്ടും വയ്യാണ്ടായി തുടങ്ങി. അമ്മ ജോലിക്ക് പോകുന്നത് നിർത്തിയതോടെ വീട്ടിലെ വരുമാനം മുടങ്ങി പിന്നെ എനിക്ക് ജോലിക്ക് പോകേണ്ടി വന്നു. 10ഇൽ നല്ല മാർക്ക്‌ ഒക്കെ വാങ്ങി പാസ്സ് ആയി ഇനിയും പഠിക്കണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.അമ്മയുടെ ചികിത്സക്കും മരുന്നിനും തന്നെ ഒരുപാട് പൈസ വേണം.അതോടെ ഞാൻ പഠിത്തം എന്ന സ്വപ്നം അങ്ങ് ഉപേക്ഷിച്ചു.കിട്ടുന്ന പണിക്ക് ഒക്കെ പോകാൻ തുടങ്ങി.അതിനിടക്കാണ് ലെച്ചു ചേച്ചിയെ കണ്ടുമുട്ടിയത്. എന്നോട് ജോലിക്ക് പോകണ്ട നീ പഠിക്കാൻ പോകാൻ ഒക്കെ പറഞ്ഞു…ഞാൻ പറഞ്ഞു ഇപ്പൊ ഞാൻ പണിക്ക് പോകുന്നത് കൊണ്ട് എനിക്ക് ദിവസവും 500 രൂപ വെച്ചെങ്കിലും കിട്ടുന്നുണ്ട് പഠിക്കാൻ പോയാൽ അതൊന്നും നടക്കൂല ഞങ്ങൾ പട്ടിണി ആകും എന്ന് പറഞ്ഞു.

അപ്പൊ ചേച്ചിയാ പറഞ്ഞത് നീ സ്കൂളിൽ പോകുന്ന ദിവസങ്ങളിൽ നിനക്ക് ഞാൻ 2000 രൂപ വെച്ച് തരാം എന്ന്.ആദ്യം ഒന്നും ഞാൻ സമ്മതിച്ചില്ല… പിന്നെ അമ്മയും ഒരുപാട് നിർബന്ധിച്ചു അങ്ങനെ ഞാൻ പഴയത് പോലെ സ്കൂളിൽ പോകാനൊക്കെ തുടങ്ങി.

അതിനിടക്ക് അമ്മയുടെ അക്കൗണ്ടിലേക്ക് ആരോ ഇടയ്ക്ക് ഇടയ്ക്ക് 50000 രൂപ വെച്ച് ഇടുന്നുണ്ടായിരുന്നു. ബാങ്കിൽ ചെന്ന് അന്വേഷിച്ചു ആരാണെനൊക്കെ പക്ഷെ അവർ പേര് പറഞ്ഞില്ല…

എനിക്ക് ഉറപ്പാ അത് ലെച്ചു ചേച്ചി തന്നെയാ…. ഞാൻ ചേച്ചിയോട് ഒരുപാട് തവണ അതിനെ കുറിച്ച് ചോദിച്ചിട്ടും ഉണ്ട് പക്ഷെ ചേച്ചി ഇതുവരെ സമ്മതിച്ചു തന്നിട്ടില്ല… ചേച്ചി പറയുന്നത് അത് വേറെ ആരോ ആണെന്നാണ്….

എത്രയൊക്കെ ചേച്ചി മറച്ചുവെച്ചാലും എനിക്ക് അറിയാം അത് ചേച്ചി തന്നെയാണെന്ന്…. ചേച്ചി അത്രക്ക് പാവമാ…. എന്നോട് പറഞ്ഞിട്ടുണ്ട് ചേച്ചി പൈസ തരുന്ന കാര്യമൊന്നും ആരോടും പറയണ്ടെന്ന്….

ചേട്ടനും ലോകേഷേട്ടനും മാത്രമേ ഇതൊക്കെ അറിയൂ ആരോടും പറയല്ലേ….. ”

സിദ്ധാർഥ് ഒരു പുഞ്ചിരിയോടെ ഇല്ലെന്നു തലയാട്ടി.

അപ്പോഴേക്കും ബൈക്ക് എടുത്ത് കൊണ്ട് ലെച്ചു അങ്ങോട്ടേക്ക് വന്നു. “ആ കരയെടാ നീ കരയ്….

കണക്കായി പോയി… അടി കൂടുമ്പോൾ ആലോചിക്കണമായിരുന്നു വേദന എടുക്കുമെന്ന്….

ഇനി നീ കൈയും കാലുമൊക്കെ പൊട്ടിച്ചോണ്ട് വാ… നല്ല അടി മേടിക്കും നീ….”അമലിന്റെ നിറഞ്ഞ കണ്ണുകൾ നോക്കി അവൾ പറഞ്ഞു. “നീ എന്താ ഇവിടെ…..”സിദ്ധുവിനെ നോക്കി ലെച്ചു ചോദിച്ചു.

“നീയോ….”സിദ്ധു മുഖം ചുളിച്ചു ചോദിച്ചു. “ആ എന്റെ വായിൽ അങ്ങനെ ഒക്കെ വരൂ… കേറെടാ അമലേ…. അപ്പോ ശെരി സിദ്ധു പോട്ടെ…”അവനോട് യാത്ര പറഞ്ഞ് അവൾ പോയി. അവൾ പോയ വഴി നോക്കി സിദ്ധാർഥ് നിന്നു. ഓരോ തവണ അവളെ കുറിച്ചറിയുന്തോറും മനസ്സിൽ ആ പേര് കൂടുതൽ കൂടുതൽ പതിഞ്ഞുകൊണ്ടിരുന്നു.

3 ആഴ്ച്ചക്ക് ശേഷം…… “എടാ….റിസ്ക് ആണല്ലോടാ…. എന്ത് ചെയ്യും ഇനി….

വന്നില്ലെങ്കിൽ പിള്ളേരുടെ മുൻപിൽ നാണം കെടും….ഞാൻ നോക്കട്ടെ….”നവി അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു കാറിൽ കയറി.

“ദേ…. ഇതൊരു ശീലമാക്കണ്ട…. ദിവസവും നിന്നെ വന്നു പിക്ക് ചെയ്യാൻ ഒന്നും എന്നെ കൊണ്ട് പറ്റൂല….”സിദ്ധു പറഞ്ഞു. “ആയിക്കോട്ടെ സർ….വീട്ടിലോട്ട് വിടണ്ട നേരെ പനമ്പള്ളി നഗറിൽ ഉള്ള ഫ്ലാറ്റിലേക്ക് വിട്ടോ….”നവി പറഞ്ഞു.

“അതെന്തിനാ…..” “ലക്ഷ്മിയെ കാണാൻ… അല്ല ആ ചേച്ചിയെ കാണാൻ…” “എന്തിന്…” “ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ കോളേജ് ഡേയുടെ കാര്യം സ്റ്റുഡന്റസ് പോളിങ്ങിലൂടെ തിരഞ്ഞെടുത്തത് ആ ചേച്ചിയേയാ…. അതിനെ കുറിച്ച് സംസാരിക്കാൻ വേണ്ടിയാ….വരാൻ സാധ്യത കുറവാണ്….”

“അതെന്താ….” “ആ ചേച്ചി ഇതുവരെ ഇന്റർവ്യൂസോ പ്രോഗ്രാംസിനോ ഒന്നും പോയിട്ടില്ല…. അപ്പൊ ഞങ്ങളുടെ പ്രോഗ്രാമിന് വരുമോ എന്ന് ഡൗട്ടാ…വന്നാൽ മതിയായിരുന്നു അല്ലേൽ നാണം കെടും….”

സിദ്ധാർഥ് കാർ സൈഡിലേക്ക് ഒതുക്കി നിർത്തി.എന്നിട്ട് ആരെയോ ഫോൺ ചെയ്തു. “ഹലോ… നീ എവിടെയാ….

ആണോ ഓക്കേ….”സിദ്ധു ഫോൺ കട്ട്‌ ചെയ്തിട്ട് കാർ തിരിച്ചു. “ഇതെങ്ങോട്ടാ… ചേട്ടാ അങ്ങോട്ട് അല്ല ഇങ്ങോട്ടല്ലേ പോകണ്ടേ..”നവി പറഞ്ഞു.

“മിണ്ടാണ്ടിരിക്കെടാ…” സിദ്ധുവിന്റെ കാർ ബൈക്ഴ്സഗ്രാമിൽ ആണ് ചെന്ന് നിന്നത്.

“ഇതെന്താ ഇവിടെ…..”നവി ചോദിച്ചു. “നീ ഇറങ്ങ്….”അവർ രണ്ടുപേരും കാറിൽ നിന്നിറങ്ങി അകത്തേക്ക് നടന്നു. അവർ ഗ്രൗണ്ടിനടുത്തേക്ക് നടന്നു. “ലക്ഷ്മി?…..”സിദ്ധാർഥ് അവിടെ നിന്ന ഒരാളോട് ചോദിച്ചു. അയാൾ ട്രാക്കിലേക്ക് വിരൽ ചൂണ്ടി കാണിച്ചു.സിദ്ധുവും നവിയും ട്രാക്കിലേക്ക് നോക്കി. മോട്ടോർ ബൈക്ക് ഇരമ്പുന്ന ശബ്ദം കേൾക്കാമായിരുന്നു.അവർ ശബ്ദം കേൾക്കുന്ന ഭാഗത്തേക്ക്‌ നോക്കി.ഒരാൾ ബൈക്കിൽ ഇരിപ്പുണ്ട്.

ഹെൽമെറ്റും ജാക്കറ്റും ഒക്കെ ഇട്ടിരിക്കുന്നത് കാരണം ആള് ആരാണെന്ന് കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. അയാളുടെ അടുത്ത് അഞ്ചാറു പേര് നിൽക്കുന്നുണ്ടായിരുന്നു.

ആരൊക്കെയോ അടുത്ത് വന്നു എന്തൊക്കെയോ പറയുകയും അയാൾ അതിനനുസരിച്ചു തലകുലുക്കുന്നും ഉണ്ടായിരുന്നു.അയാൾ ബൈക്ക് അക്‌സെലെറേറ്റ് ചെയ്യാൻ തുടങ്ങി. ചുറ്റും ഉണ്ടായിരുന്നവർ ഒക്കെ കയ്യടിക്കാൻ തുടങ്ങി.

അയാൾ ബൈക്ക് മുന്നോട്ട് എടുത്തു.മുന്നിൽ ഉണ്ടായിരുന്ന സ്ലോപ്പിലൂടെ ബൈക്ക് കയറ്റി ജമ്പ് ചെയ്തു.

താഴേക്ക് പക്ഷെ ലാൻഡ് ആയപ്പോൾ അയാൾ വീണു. കൂടെ ഉണ്ടായിരുന്നവർ ഒക്കെ ചുറ്റും കൂടി.

സിദ്ധുവിന്റെയും നാവിയുടെയും കണ്ണുകൾ അവർക്കിടയിലൂടെ അയാൾക്ക് വേണ്ടി പരതി.അവർക്കിടയിലൂടെ അവൻ കണ്ടു അയാളെ.

ഒരു കുഴപ്പവുമില്ലാതെ ദേഹത്തെ പൊടിയെല്ലാം തട്ടി കളഞ്ഞു എണീറ്റു. അയാൾ നേരെ നടന്ന് അവരുടെ അടുത്തേക്ക് വന്നു. “That was an awesome jump bro….”നവി അയാളുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു. അയാൾ അവരെ നോക്കി തലയാട്ടിയിട്ട് ഡ്രെസ്സിങ് റൂമിലേക്ക് നടന്നു. “അല്ല ആ ചേച്ചി എവിടെ… കണ്ടില്ലല്ലോ….”നവി സിദ്ധുവിനോടായി ചോദിച്ചു. “വരുമെടാ പൊട്ടാ വെയിറ്റ് ചെയ്യ്….”സിദ്ധു പറഞ്ഞു. “നീ എന്താ ഇവിടെ….”പിറകിൽ നിന്നും ലക്ഷ്മിയുടെ ശബ്ദം കേട്ട് അവർ തിരിഞ്ഞു നോക്കി. “ഇത് എന്റെ അനിയനാ നവനീത്…”സിദ്ധു നവിയെ അവൾക്കു പരിചയപ്പെടുത്തി കൊടുത്തു.ലക്ഷ്മി അവനെ നോക്കി ഹലോ പറഞ്ഞു അവൻ തിരിച്ചും.

“Actually ചേച്ചി, അടുത്താഴ്ച എന്റെ കോളേജിൽ കോളേജ് ഡേ ആണ്… അപ്പൊ ഞങ്ങൾ ഒരു പ്രോഗ്രാം നടത്തുന്നുണ്ട്.. സ്റ്റുഡന്റ്സും ഏതെങ്കിലും ഒരു സെലിബ്രിറ്റിയുമായി ഒരു ലൈവ് ചാറ്റ് പ്രോഗ്രാം.

അപ്പൊ ഞങ്ങൾ ചേച്ചിയെ…..”നവി ലക്ഷ്മിയുടെ മുഖത്തേക്ക് ഉറ്റു നോക്കികൊണ്ട് പറഞ്ഞു.

“എടാ…. I am really sorry!ഞാൻ അങ്ങനെ ഒന്നും പോയിട്ടില്ല ഇതുവരെ…. നിങ്ങൾ വേറെ ആരെ എങ്കിലും നോക്കുന്നത് ആയിരിക്കും നല്ലത്…”ലക്ഷ്മി അവനോട് പറഞ്ഞു. “അയ്യോ ചേച്ചി അങ്ങനെ പറയരുത്…. കഷ്ടമുണ്ട് പ്ലീസ്….

സ്റ്റുഡന്റസ് എല്ലാവരും ചേച്ചിയുടെ പേരാ പറഞ്ഞത്…. ഞങ്ങൾക്ക് ഇനി വേറെ വഴിയില്ല…

പ്ലീസ് പ്ലീസ്….” “എടാ അതൊന്നും ശെരിയാവില്ല ഞാൻ എന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും ഒരു ക്രൗഡിനെ ഫേസ് ചെയ്തിട്ടില്ല….” “ചേച്ചി… എത്ര പൈസ വേണമെങ്കിലും തരാം…. ചേച്ചി വന്നില്ലെങ്കിൽ ഞങ്ങളുടെ മാനം പോകും….”

“എന്നാലും ഞാൻ എങ്ങനെ…..അത് ശെരിയാവില്ലെടാ..” “നീ ആദ്യം ഒന്ന് പോയി നോക്ക്… എന്നിട്ട് അല്ലെ ശെരിയാവുമോ ഇല്ലയോ എന്ന് പറയാൻ പറ്റു…”സിദ്ധാർഥ് പറഞ്ഞു. “സിദ്ധു ഞാൻ എങ്ങനെ…. എന്നാലും….” അവസാനം അവൾക്ക് സമ്മതിക്കേണ്ടി വന്നു. “താങ്ക്യൂ ചേച്ചി…

താങ്ക്യൂ സൊ മച്ച്…പൈസ നാളെ തന്നെ തന്നേക്കാം…” “ഏയ്…. അതൊന്നും വേണ്ട…

ഞാൻ വന്നോളാം…” അവളോട് യാത്ര പറഞ്ഞു അവർ തിരിച്ചു നടന്നു. ലക്ഷ്മി കൈ രണ്ടും കെട്ടി ഗ്രൗണ്ടിലേക്ക് നോക്കി ഒന്ന് നിശ്വസിച്ചു.പെട്ടെന്ന് സിദ്ധാർഥ് അവളുടെ അടുത്തേക്ക് വന്നു അവളുടെ തോളിലൂടെ കയ്യിട്ടു പറഞ്ഞു. “എടി ഭദ്രു….

വീണാൽ ഞാൻ വീണതിലും വേഗത്തിൽ എണീക്കും എന്ന് വിശ്വസിക്കാതെ ഞാൻ ഇനി വീഴില്ല എന്ന് മനസ്സിൽ വിചാരിക്ക്… ഓക്കേ…”അവളുടെ കവിളിൽ ഒന്ന് തട്ടിയിട്ട് അവൻ അവിടെ നിന്നും പോയി.ലെച്ചു ആകെ കിളി പോയി നിൽപ്പുണ്ട്.

ഇതെല്ലാം കണ്ടുകൊണ്ട് നവിയും കിളി പോയി നിൽപ്പുണ്ട്. “അതെന്താ ആ ചേച്ചിയോട് അങ്ങനെ പറഞ്ഞത്….”തിരിച്ചു പോകവേ കാറിൽ ഇരുന്നു നവി സിദ്ധുവിനോട് ചോദിച്ചു. “അവളായിരുന്നെടാ പൊട്ടാ ബൈക്ക് ജമ്പ് ചെയ്തത്‌….”സിദ്ധു മുന്നോട്ട് നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “ആ ചേച്ചിയോ…. അതെങ്ങനെ ഏട്ടന് മനസ്സിലായി”

“അതൊക്ക മനസ്സിലാകും…” “അല്ല നിങ്ങൾ തമ്മിൽ നേരത്തെ അറിയുവോ….” “അറിയാം….”

“എന്നിട്ട് അന്ന് അറിയത്തില്ലെന്ന് പറഞ്ഞതോ….” “അത് അന്ന്… ഇത് ഇന്ന്….”നവിയുടെ താടിയിൽ തട്ടികൊണ്ട് സിദ്ധു പറഞ്ഞു. “Something something…ഞാൻ പിടിച്ചോളാം…”നവി സിദ്ധുവിനെ നോക്കി ചിരിച്ചുകൊണ്ട് തലയാട്ടി. സിദ്ധു ഒന്നും പറയാതെ ചിരിച്ചുകൊണ്ട് കാർ ഓടിച്ചു…തുടരും ഇപ്പോൾ നിങ്ങൾക്ക് ഇഷ്ടപെട്ട കഥാപാത്രം ഏതാണ്.

സ്നേഹയും ലക്ഷ്മിയും തമ്മിലുള്ള ബന്ധം ഉടനെ പറയുന്നത് ആയിരിക്കും.ശെരിക്കും ലക്ഷ്മിയെ പോലൊരു പെൺകുട്ടിയെ നിങ്ങൾക്ക് മീറ്റ് ചെയ്യാൻ ഒരു അവസരം കിട്ടുവാണെങ്കിൽ അവളോട് നിങ്ങൾ എന്തൊക്കെ ചോദിക്കും.

കമന്റ്‌ ചെയ്യണേ…

ചെയ്താൽ അത് ഞാൻ കോളേജ് ഡേ വരുന്ന പാർട്ടിൽ ഉൾപ്പെടുത്താം. ലൈക്ക്,കമന്റ്‌ ചെയ്യാൻ മറക്കരുത്….♥️

രചന:സീതലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *