പ്രണയാർദ്രം, നോവലിൻ്റെ പതിനാറാം ഭാഗം വായിക്കുക…..

രചന:സീതലക്ഷ്മി

“നീ കാര്യമായിട്ടാണോ പറഞ്ഞത്….”ലോകേഷ് സിദ്ധുവിനോട് ചോദിച്ചു. “അതേടാ…. I love her more than myself…..”സിദ്ധാർഥ് പറഞ്ഞു. “ഇത് വെറും അട്ട്രാക്ഷൻ ആണെങ്കിലോ….”കസേരയിലേക്ക് ഒന്നുകൂടെ ചാഞ്ഞിരുന്ന് കൊണ്ട് ലോകേഷ് ചോദിച്ചു.

“എനിക്കറിയില്ല…. പക്ഷെ ഓരോ തവണ അവളെ കാണുമ്പോഴും അവളെ കുറിച്ച് അറിയുന്തോറും വിട്ട് കളയരുത് ചേർത്ത് പിടിക്കണം എന്ന് മനസ്സ് പറയുന്നത് പോലെ…. അവൾ എന്നും എന്റെ കൂടെ വേണം….”സിദ്ധു പറഞ്ഞു. അവളെ കുറിച്ച് പറയുമ്പോൾ സിദ്ധുവിന്റെ മുഖത്തെ തെളിച്ചവും കണ്ണുകളിലെ തിളക്കവും എല്ലാം ലോകേഷ് ശ്രെദ്ധിച്ചു. “സിദ്ധു….നീ ചിലപ്പോൾ അവളെ അത്രത്തോളം പ്രണയിക്കുന്നുണ്ടാകാം…അവൾ വെറും പാവമാ…. ഈ പുറത്ത് കാണിക്കുന്ന തന്റേടവും ബോൾഡ്നെസ്സും ഒക്കെ ഉള്ളു. അകത്തു അവൾ ഭയങ്കര സോഫ്റ്റ്‌ ആണ്…. അവളെ വേദനിപ്പിക്കരുത്..”ലോകേഷ് പറഞ്ഞു. “അവൾ അന്ന് ബൈക്ക് ജമ്പ് ചെയ്തു താഴെ വീണപ്പോൾ എന്റെ നെഞ്ചിൽ ഉണ്ടായ പിടച്ചിൽ അതെത്രത്തോളം ആണെന്ന് നിനക്ക് അറിയില്ല…. ആദ്യമായവളെ കണ്ടപ്പോൾ എനിക്ക് എന്താണോ ഫീൽ ചെയ്തത്‌ അതെ ഫീൽ തന്നെ ആണ് എനിക്ക് അവളെ ഓരോ തവണ കാണുമ്പോഴും അനുഭവപ്പെടുന്നത്…..” “നീ തന്നെയായിരിക്കാം അവൾക്ക് ചേർന്ന ആള്…

അപ്പൊ അളിയാ…. എന്റെ പെങ്ങളായത് കൊണ്ട് പറയുവല്ല… വളക്കാൻ നല്ല പാട് ആയിരിക്കും…”ലോകേഷ് സിദ്ധുവിന്റെ അടുത്ത് വന്നു തോളിലൂടെ കൈ ഇട്ടുകൊണ്ട് പറഞ്ഞു. സിദ്ധു ഒന്ന് പുഞ്ചിരിച്ചു.

രാത്രി ഫോൺ അടിക്കുന്ന ശബ്ദം കെട്ടാണ് സിദ്ധു എണീറ്റത്.അവൻ ലൈറ്റ് ഇട്ട് ക്ലോക്കിലേക്ക് നോക്കി.

സമയം 11:30.ഫോൺ നോക്കിയപ്പോൾ ലക്ഷ്മി ആണ്.പതിവില്ലാതെ ഈ നേരത്ത് അവളുടെ ഫോൺ കണ്ടപ്പോൾ അവൻ ഒന്ന് പേടിച്ചു. അവൻ വേഗം ഫോൺ എടുത്തു. “ഹലോ….”സിദ്ധാർഥ് പറഞ്ഞു.

“സിദ്ധു… നീ എവിടാ..” “ഞാൻ വീട്ടിൽ ഉണ്ട്…

എന്താടി വല്ല പ്രശ്നവും ഉണ്ടോ….” അവന്റെ വാക്കുകളിലും ശബ്ദത്തിലും ആ പേടിയും കരുതലും അവൾക്ക് ഫീൽ ചെയ്തു. “സിദ്ധു… ഓടിവാ…

ദേ ഇവിടെ ഒരാൾ എന്നെ ഉപദ്രവിക്കാൻ നോക്കുന്നു….” സിദ്ധാർഥ് പേടിച്ചു ബെഡിൽ നിന്നും ചാടി എണീറ്റു. “ഹലോ… ലെച്ചു….”അവന്റെ ഉള്ളിൽ വല്ലാത്ത പരവേശം നിറഞ്ഞു.പക്ഷെ മറുതലക്കൽ പൊട്ടിച്ചിരി ഉയർന്നു.

“ഹലോ… ലെച്ചു…”സിദ്ധാർഥ് വിളിച്ചു. “എടാ പോടാ പൊട്ടാ… ഞാൻ ചുമ്മാ പറഞ്ഞതാ… നീ വേഗം ബീച്ചിലേക്ക് വാ… എന്തിനാ ഏതിനാ എന്നൊന്നും ചോദിക്കണ്ട… നീ വേഗം ഇങ്ങോട്ട് വാ…”ലക്ഷ്മി അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു. “ഇവളെന്താ ഈ പാതിരാത്രി ബീച്ചിൽ…

മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു പെണ്ണ്…”സിദ്ധു അതും പറഞ്ഞു ഡ്രെസ്സും മാറി കാറിന്റെ കീയും എടുത്ത് ഇറങ്ങി. അവൻ ബീച്ചിൽ സാധാരണ അവളെ കാണാറുള്ള സ്ഥലത്തേക്ക് നടന്നു.അവിടെ നിന്നും കുറച്ചു മാറി കുറെ ആളുകൾ ഇരിപ്പുണ്ടായിരുന്നു. ഒരു പായ വിരിച്ചു അതിന്റെ മുകളിൽ ഇരിക്കുന്നു.നടുക്ക് ക്യാമ്പ് ഫയർ കൂട്ടിയിട്ടുണ്ട്.ചിലവരുടെ കയ്യിൽ മ്യൂസിക് ഇൻസ്‌ട്രുമന്റ്സും ഉണ്ട്. ഒരാൾ പാടുന്നു ചിലവർ അയാളുടെ പാട്ടിനനുസരിച്ചു ഇൻസ്‌ട്രുമെൻറ്സ് വായിക്കുന്നു. ചിലവർ അത് കാതോർത്തു ഇരിക്കുന്നു.

അവർക്കിടയിൽ ലക്ഷ്മിയെ അവൻ കണ്ടു. അവളും പാട്ടിൽ ലയിച്ചു ഇരിക്കുവാണ്.

സിദ്ധുവിനെ കണ്ടതും അവൾ ഓടി വന്നു കെട്ടിപിടിച്ചു. അവൻ ഒരു നിമിഷം പതറി പോയി.

“സിദ്ധു… ഞാൻ ബൈക്ക് ജമ്പ് ചെയ്തു സിദ്ധു…

നീ പറഞ്ഞപോലെ ഞാൻ വീഴില്ല എന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു… ഇതെന്റെ പന്ത്രണ്ടാമത്തെ ട്രൈ ആ ഞാൻ അതിൽ ജയിച്ചു…. It’s all because of you…. Thank you…..”അവനിൽ നിന്ന് അകന്ന് മാറി അവന്റെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് അവൾ പറഞ്ഞു എന്നിട്ട് വീണ്ടും അവനെ ഒന്നുകൂടെ കെട്ടിപിടിച്ചതിന് ശേഷം അകന്ന് മാറി. “ഞാൻ എന്ത് ചെയ്‌തെന്ന… നീ തന്നെ ശ്രെമിച്ചു… അവസാനം ജയിച്ചു… അതിൽ എനിക്ക് റോൾ ഒന്നുമില്ല…”അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു. “അല്ല ഇത് പറയാൻ ആണോ മോളെന്നെ ഈ പാതിരാത്രി ഇങ്ങോട്ടേക്കു വിളിച്ചത്….”സിദ്ധു കൈ രണ്ടും മാറിൽ കെട്ടികൊണ്ട് ചോദിച്ചു. “എനിക്ക് ഇന്ന് കിടന്നിട്ടു ഉറക്കം വന്നില്ല… അപ്പൊ ഞാൻ ഇങ്ങോട്ടേക്കു വന്നു… ഇവിടെ എല്ലാ ദിവസവും രാത്രി ഇവർ ഇങ്ങനെ പാട്ടൊക്കെ പാടി ഇരിക്കും…

ഇടക്ക് ഞാൻ വരാറുണ്ട്…. നല്ല രസമാ… അപ്പൊ എനിക്ക് എന്തോ പെട്ടെന്ന് നിന്നെ വിളിക്കാൻ തോന്നി ഞാൻ വിളിച്ചു….”ലെച്ചു പറഞ്ഞു. “ഞാൻ വന്നില്ലായിരുന്നെങ്കിലോ….”സിദ്ധു ചോദിച്ചു.

“വരുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു അതാ വിളിച്ചേ….” സിദ്ധു അവളുടെ കയ്യിൽ പിടിച്ച് കടലിനടുത്തേക്ക് നടന്നു. അവർ 2 പേരും അവിടെ മണലിൽ ഇരുന്നു. രണ്ടു പേരും കടലിനെയും നിലാവിനെയും നോക്കി ഇരുന്നു. “ഞാൻ ആണ് ബൈക്ക് ജമ്പ് ചെയ്തതെന്ന് സിദ്ധുനു എങ്ങനെ മനസ്സിലായി….”അവൾ കടലിലേക്ക് നോക്കി ചോദിച്ചു. “അതാണ് അതിന്റെ മാജിക്‌….”അവനും കടലിനെ നോക്കി തന്നെ പറഞ്ഞു. “എന്തിന്റെ മാജിക്‌….”അവൾ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. സിദ്ധാർഥ് ഒന്ന് പുഞ്ചിരിച്ച ശേഷം പറഞ്ഞു. “Maybe the magic of love…”അവൻ കുസൃതി നിറഞ്ഞ കണ്ണുകളും ചിരിയോടെയും അവളുടെ മുഖത്ത് നോക്കി പറഞ്ഞു. ലക്ഷ്മിക്ക് ഒന്നും മനസിലാകുന്നില്ലായിരുന്നു.അവൾ അവനെ സംശയഭാവത്തിൽ ഉറ്റു നോക്കി.അവൻ പാന്റിന്റെ പിറകിലെ മണ്ണ് തട്ടി കളഞ്ഞു എണീറ്റു. അവളും.

അവൻ അവളുടെ നേരെ തിരിഞ്ഞു നിന്നിട്ട് പറഞ്ഞു.

“എനിക്ക് അങ്ങനെ പ്രൊപ്പോസ് ചെയ്യാനൊന്നും അറിയില്ല…”അവൻ ഒന്ന് കടലിലേക്ക് നോക്കി ഒന്ന് നിശ്വസിച്ചിട്ട് അവളുടെ കൈകൾ അവന്റെ കൈകൾക്കുള്ളിൽ പൊതിഞ്ഞു പിടിച്ചു എന്നിട്ട് അവളുടെ കണ്ണുകളിൽ നോക്കി പറയാൻ തുടങ്ങി. “ആകാശത്തിനെയും കടലിനെയും കരയേയും എല്ലാത്തിനെയും സാക്ഷി നിർത്തി പറയുവാ….

I LOVE YOU…”ലക്ഷ്മിക്ക് അത് കേട്ടതും നെഞ്ചിടിപ്പ് ഉയർന്നു. “സിദ്ധാർഥിന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ ആയിരിക്കും.നിന്നോട് ഞാൻ എന്നെ തിരിച്ചു സ്നേഹിക്കണമെന്നോ എന്നെ കല്യാണം കഴിക്കണമെന്നോ ഒന്നും പറയില്ല…Love is to express എന്നാണ് എന്റെ ഒരു കാഴ്ചപ്പാട് അത് നിന്നോട് തുറന്ന് പറഞ്ഞു എന്ന് മാത്രം.

എനിക്ക് അറിയാം നിനക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ട് സ്വപ്നങ്ങളുണ്ട്… അതിനൊന്നും എനിക്ക് എതിർപ്പില്ല… പക്ഷെ എന്നെങ്കിലും നിനക്ക് ചേർത്ത് നിർത്താൻ ഒരാൾ വേണമെന്ന് തോന്നിയാൽ നിനക്ക് എന്നെ ഇഷ്ടമാണെങ്കിൽ മാത്രം നിന്നെ സ്വീകരിക്കാൻ ഞാൻ ഉണ്ടാകും.. അതിപ്പോ എത്ര നാൾ കഴിഞ്ഞിട്ടാണെങ്കിലും… കാത്തിരിക്കും ഞാൻ ശ്വാസം നിലക്കുന്നത് വരെ…എനിക്ക് നീ ഇല്ലാതെ പറ്റത്തില്ലെടി… നീ എന്നും എന്റെ കൂടെ വേണമെന്നാണ് എന്റെ ആഗ്രഹം….നിന്നെ കാണുമ്പോൾ നെഞ്ചിടിക്കും കാൽ വിറക്കും അങ്ങനത്തെ സ്ഥിരം ക്ലിഷേ ഒന്നും എനിക്ക് ഫീൽ ചെയ്തിട്ടില്ല കേട്ടോ…

I just feel calm whenever i see you…. എത്ര ഡിസ്റ്റർബ്ഡ് ആണെങ്കിലും നിന്റെ മുഖം ഓർക്കുമ്പോൾ അതെല്ലാം ഒരു പുഞ്ചിരിയിൽ മാഞ്ഞു പോകാറുണ്ട്…

നിന്റെ ഓരോ പൊട്ടിത്തെറിയും ദേഷ്യവും കുറുമ്പും എല്ലാം ഇവിടെ ഈ നെഞ്ചിലാ വന്നു പതിക്കണേ….പിന്നെ നീ എന്നും എന്റെ കൂടെ വേണമെന്നേ എനിക്കുള്ളു…. ഭാര്യയായി തന്നെ വേണമെന്ന് ഒന്നുമില്ല… എല്ലാ പ്രണയവും കല്യാണത്തിൽ ചെന്ന് അവസാനിക്കണം എന്നൊന്നും നിയമം ഇല്ല…എനിക്ക് നിന്നെ ഒരു പരിധിയുമില്ലാതെ മനസ്സ് തുറന്ന് പ്രണയിക്കണം അവസാനം വരെ എന്റെ മാത്രം ഭദ്രുവായി….ഇതൊക്കെ കേട്ടിട്ട് നിനക്ക് വേണേൽ പൈങ്കിളി ആയും ഒക്കെ തോന്നാം…പിന്നെ ഞാൻ നിന്നെ നിന്റെ ഈ സെലിബ്രിറ്റി സ്റ്റാറ്റസ് കണ്ടിട്ടോ അല്ലെങ്കിൽ പറന്നു നടക്കുന്ന പെണ്ണിനെ കൂട്ടിൽ ഇടാൻ വേണ്ടിയോ അല്ല പറഞ്ഞത്… എന്റെ ഇഷ്ടത്തിനെ നീ അങ്ങനെ ഒന്നും കാണരുത്…

എനിക്കിഷ്ടമാണ് നിന്നെ എത്രയെന്നില്ല അത്രയും…..

അവൻ അത്രയും പറഞ്ഞു അവളുടെ മുഖം കൈകുമ്പിളിൽ എടുത്ത് നെറുകയിൽ അമർത്തി ചുംബിച്ചു.

അവന്റെ ഉള്ളിലെ പ്രണയം മുഴുവൻ ആ ചുംബനത്തിൽ ഉണ്ടായിരുന്നു.അവൻ അവളെ നോക്കി. അവൾ ആണെങ്കിൽ കണ്ടതും കേട്ടതും ഒന്നും വിശ്വസിക്കാനാകാതെ നിൽക്കുവായിരുന്നു.

“എടി ഭദ്രു…ഇങ്ങനെ കണ്ണും മിഴിച്ചു നിൽക്കാതെ എന്തെങ്കിലും ഒന്ന് വാ തുറന്ന് പറയെടി “അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു. “നീ ബൈക്ക് എടുത്തിട്ടുണ്ടോ…”സിദ്ധാർഥ് അവളോട് ചോദിച്ചു. ലക്ഷ്മി ഒന്നും മിണ്ടാതെ അവന്റെ കണ്ണിൽ തന്നെ നോക്കി നിൽകുവായിരുന്നു.അവൻ അവളുടെ കവിളിൽ ഒന്നുകൂടെ തട്ടിയപ്പോഴാണ് അവൾക്ക് ബോധം വന്നത്. “നീ ബൈക്ക് എടുത്തിട്ടുണ്ടോന്ന്….”അവൻ വീണ്ടും ചോദിച്ചു.

അവൾ ഇല്ലെന്നു തലയാട്ടി. സിദ്ധാർഥ് അവളെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തിട്ട് തിരിച്ചു പോയി.

ലക്ഷ്മിക്ക് കിടന്നിട്ടും ഉറക്കാൻ വരുന്നില്ലായിരുന്നു.

സിദ്ധുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. ലക്ഷ്മി ലോകേഷിനെ ഫോൺ വിളിച്ചു കൊണ്ട് ബാൽക്കണിയിലേക്ക് പോയി. “ഹലോ… എന്താടി ഈ പാതിരാത്രിക്ക്…”ലോകേഷ് ഉറക്കചടവോടെ ചോദിച്ചു. “എടാ…. സിദ്ധു….”

“സിദ്ധുവിനെന്താ….” “എടാ… അവൻ എന്നെ ഇഷ്ടമാണെന്ന്…” “അതെനിക്ക് അറിയാം….”

“എന്നിട്ട് നീ എന്താടാ എന്നോട് പറയാതിരുന്നത്…”

“അവൻ ഇന്ന് വൈകിട്ട് വീട്ടിൽ വന്നിരുന്നു…

അപ്പൊ പറഞ്ഞതാ…. അതൊക്കെ പോട്ടെ നിന്നോട് എപ്പോഴാ ഇഷ്ടമാണെന്ന് പറഞ്ഞത്…”

“ദേ ഇപ്പൊ….” “ഈ പാതിരാത്രിയോ….” ലക്ഷ്മി കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. “നീ എന്നിട്ട് എന്ത് തീരുമാനിച്ചു….”ലോകേഷ് ചോദിച്ചു. “എന്ത് തീരുമാനിക്കാൻ അതൊന്നും ശെരിയാവില്ല….”

“അതെന്താ ശെരിയായാൽ….” “എടാ സിദ്ധാർഥ് എവിടെ കിടക്കുന്നു ഞാൻ എവിടെ കിടക്കുന്നു….”

“അവൻ വീട്ടിൽ കിടക്കുന്നു നീ ഫ്ലാറ്റിൽ കിടക്കുന്നു….” “എടാ നാറി… ഞാൻ അതല്ല പറഞ്ഞെ…

എടാ സിദ്ധാർഥ് ഒരു വെല്യ ബിസിനസ്‌ മാൻ ആണ്…അതുമാത്രവുമല്ല അവന്റെ ഫാമിലി…

അവരൊക്കെ ഭയങ്കര വെല്യ ആൾക്കാരാ…ഇതൊന്നും ശെരിയാവില്ല…” അത് കേട്ടതും ലോകേഷ് ചിരിക്കാൻ തുടങ്ങി. “നീ ഇതൊന്നും സിദ്ധുവിനോട് പോയി പറയണ്ട…

അവൻ കേട്ടാൽ ചിരിച്ചു ചാകും… നീ എന്ന് മുതല ഇതൊക്കെ ശ്രെദ്ധിക്കാൻ തുടങ്ങിയത്… എടി ലെച്ചു നിനക്ക് അവരുടെ ഫാമിലിയെ അറിയാത്തതുകൊണ്ടാ… എടി അവന്റെ അച്ഛനും അമ്മയും അനിയനും ഒക്കെ ഭയങ്കര പാവമാണ്.. നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല…” “എന്നാലും….”

“അല്ല.. ഇതൊന്നും ഇല്ലായിരുന്നെങ്കിൽ നിനക്ക് ഓക്കേ ആയിരുന്നോ….” “എന്ത്… നീ വിചാരിക്കുന്ന പോലൊന്നുമില്ല… എനിക്ക് അവനോട് അങ്ങനെ ഒന്നുമില്ല…” “എന്നാ ഇതുവരെ നിന്റെ പിറകെ നടന്ന ചെക്കന്മാരുടെ കൂട്ടത്തിൽ ഇവനെയും അങ്ങ് ഇട്ടേക്…” “അയ്യേ… അവരൊക്കെ എവിടെ കിടക്കുന്നു സിദ്ധു എവിടെ കിടക്കുന്നു…

അവൻ എന്നെ എത്ര സ്വീറ്റ് ആയിട്ട പ്രൊപ്പോസ് ചെയ്തെ….ഇത്ര ഡീസന്റ് ആയിട്ട് എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല….” “അപ്പൊ നിനക്ക് അവനോട് എന്തോ ഒരു ഇത് ഉണ്ട്….” “ദേ നീ വെറുതെ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കണ്ട…”

“ലെച്ചു… എന്തായാലും ഞാൻ നിന്നോട് ഒരു കാര്യം പറയാം… അവൻ തനി തങ്കമാ… മഷി ഇട്ട് നോക്കിയാലും നിനക്ക് അവനെ പോലൊരു പയ്യനെ കിട്ടില്ല… നിന്റെ സ്വപ്നങ്ങൾക്കും സ്വഭാവത്തിനും എല്ലാം അവൻ തന്നെയാ ചേരുന്നത്… നിങ്ങൾ തമ്മിൽ എന്തോ ഒരു കെമിസ്ട്രി ഉണ്ട്… ഞാൻ അത് പലപ്പോഴും ശ്രെദ്ധിച്ചിട്ടുമുണ്ട്…”

“കെമിസ്ട്രി…. തേങ്ങാക്കൊല…. ഒന്ന് പോയെടാ…നീ സിദ്ധുവിനോട് പറഞ്ഞേക്ക് വെറുതെ എന്റെ പിറകെ നടന്ന് ജീവിതം കളയണ്ടെന്ന്….”

ലക്ഷ്മി അതും പറഞ്ഞു ഫോൺ കട്ട്‌ ചെയ്തു.അവളുടെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു.എടുത്ത തീരുമാനം ശെരിയാണോ തെറ്റാണോ എന്ന് അറിയാതെ അവൾ ഓരോന്നും ചിന്തിച്ചിരുന്നു എപ്പോഴോ മയങ്ങി പോയി.

തുടരും…

പാർട്ട്‌ ഇഷ്ടമായെന്ന് വിചാരിക്കുന്നു…തുറന്ന് അഭിപ്രായങ്ങൾ പറയുക…

ലൈക്ക് & കമൻ്റ്…

രചന:സീതലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *