എത്ര നല്ല നല്ല ആലോചനകൾ വന്നതാ എല്ലാം എന്റെ കയ്യിലിരിപ്പ് കാരണം മുടങ്ങിപ്പോയി…

രചന : Musthafa Muhammed

ദുബായീന്ന് നാട്ടിൽ വന്നപ്പോൾ മുതൽ ഉമ്മച്ചിക്ക് ഒരു നിർബന്ധം കോഴിക്കോട് ചേലാമ്പ്രയിലുളള അമ്മായീനെ കാണാൻ പോകണമെന്ന് കല്യാണം കഴിഞ്ഞ് വിര്ന്നിന് വിളിച്ചിട്ട് വരെ പോയിട്ടില്ല ഒഴിവ് കിഴിവ് എല്ലാം പറഞ്ഞെങ്കിലും ഉമ്മച്ചി ഒരു സമാധാനവും തരുന്നില്ല

അവസാനം ഉമ്മച്ചിന്റെ നിർബന്ധത്തിന് വഴങ്ങി ഇക്കാനെ പറഞ്ഞ് സമ്മദിപ്പിച്ച് ഞാനും ഇക്കയും അമ്മായിന്റെ വീട്ടിലേക്ക് ബസ്സ് കയറി

ബസ്സിൽ നല്ല തിരക്കായതിനാൽ ഞാൻ മുന്നിലും ഇക്കാക പിന്നിലും കയറി

പുറത്ത് പെയ്യണ മഴച്ചാർത്തിലേക്ക് കണ്ണുംനട്ട് ഇരിക്കുമ്പോഴാണ് ഏകദേശം ചേലാമ്പ്ര എത്താറായപ്പോൾ ഇടക്ക് നിന്ന് ഒരു ഇത്താത്ത ഇടക്കപ്പറ ഒരു സഞ്ചിയും തൂക്കി ബസ്സിൽ കയറി എന്റെ അടുത്ത് വന്നിരുന്നത്

ഇരുന്നപാടെ അവര് ചോദിച്ചു തുടങ്ങി

മോള് ഇതെ എവിടന്നാ ?

ഞാൻ തുശൂര്ന്ന്

ഇവിടെ എവിടെക്കാ ?

അമ്മായിന്റെ വീട്ടിലേക്ക് …

അമ്മായിന്റെ വീട് എവിടെ ?

ചേലാമ്പ്ര …..

അവിടെ എവിടെ ?

അതറിയില്ല ….

ങ്ങ്ഹും !

ഒറ്റക്കാണോ ?

അല്ല ഇക്കാക്ക പിന്നിലുണ്ട് …

അന്റെ പേരെന്താ?

റെജീന…

ഇന്റെ വീട് രാമനാട്ട്കരെണ്

ഇന്റെ മോളെ കെട്ടിച്ചിരിക്കണത് ചേലാമ്പ്ര ക്കാണ്

ഓള് അവളുടെ മാപ്പളടെ കൂടെ ദുബായീലാണ് താമസിക്കണതെ

ഓനവിടെ പർചെയ്സിങ്ങ് മാനേജരാണ് ഓളും ഓനും ചൈനയിലും സിങ്കപ്പൂരും ഈജിപ്റ്റിലും തുർക്കീലും എന്ന് വേണ്ട ദുൻയാവായ ദുൻയാവിലൊക്കെ കറക്കം തന്നെ ഓന് കോയിക്കോടങ്ങാടി പോയി വരണ മാതിര്യാ ദുബായി പോയി വരാ

ഓളടെ പ്രസവത്തിന് ഞാനും പോയിരുന്നു ദുബായിക്ക് ഹൗ !

വല്ലാത്ത ഒരു ദുനിയാവന്നെ അത്

ആഴ്ചക്ക് ആഴ്ച്ചക്ക് ഓൻ നാട്ടില് വന്ന് പോകും ഇപ്പോ ഓൻ നാട്ടില് വന്നിരിക്ക്ണ് ദാണ്ട! ഈ സഞ്ചീല് മുയ്ക്കെ ഞാന്ണ്ടാക്ക്യ പലഹാരങ്ങളാണ് മോള്ക്ക് കൊടുത്തു വിടാനാണെ

ചോദിക്കാതെ തന്നെ കുടുബപുരാണം മൊത്തം വിളമ്പിയ ഇത്താത്ത ഇങ്ങള് വല്ലാത്ത ബിടലാണല്ലോ എന്ന് ഞാൻ മനസ്സിൽ ചിന്തിച്ചിരിക്കുമ്പോഴാണ് അട്ത്ത ചോദ്യം വന്നു മോളെ മാപ്പള്ളകെന്താ അവടെ പണി

അത് കേട്ടപ്പോൾ ഞാൻ ഒറ്റ ശാസത്തിൽ പറഞ്ഞു അവിടെ ഒരു കമ്പനിയിൽ അക്കൗണ്ടന്റാണ്

ങ്ഹും ! അവരത് കേട്ട് ഒന്ന് മൂളി

ഒന്നും രണ്ടും ചോദിച്ചും പറഞ്ഞും ബസ്സ് ചേലാമ്പ്ര സ്റ്റാേപ്പിലെത്തിയപ്പോൾ പിന്നിൽ നിന്ന് വന്ന് ഇക്കാക്ക വിളിച്ചു വാ സ്ഥലമെത്തി ഇറങ്ങ് ഞങ്ങളുടെ കൂടെ സഞ്ചിയും തൂക്കി ഇത്താത്തയും ബസ്സിൽ നിന്നിറങ്ങി

എന്നാ ശെരി ! പിന്നെ കാണാം എന്ന് യാത്ര പറഞ്ഞ് ഇത്താത്ത ചിരിച്ചുകൊണ്ട് സഞ്ചീ ഇടുപ്പിന് വെച്ച് നടന്നകന്നു

ഞങ്ങൾ ഒരു ഓട്ടോ വിളിച്ച് അതിൽ കയറി അമ്മായിന്റെ വീട്ടിലേക്ക് പോയി

****************

അലവിക്കാൻറെ മീൻ കൂക്കല് കേട്ടാൽ തന്നെ കർക്കിടകമാസത്തില് വീശന പുറത്ത് (അടുപ്പു തറയിൽ ) ചൂടും കൊണ്ട് ചുരുണ്ടുകൂടി കിടക്കണ കുറിഞ്ഞി പൂച്ചയും അന്തർജനങ്ങളും എന്തു തിരക്കാണെങ്കിലും കോലായത്ത് (ഉമ്മറത്ത്) വന്ന് കാവൽ നിൽക്കും അലവിക്ക അടുത്തെത്തിയാൽ ഉറക്കെ വിളിച്ചു ചോദിക്കും

ഇന്ന് എന്താ മീന് അലവിക്കാ ….?

ചാളയാണ് അയിലയാണ് കോരയാണ് മാന്തൾ ആണ് എന്നൊക്കെ പറഞ്ഞാൽ അവർ ഹാപ്പിയാണ് ഉടനെ അകത്തു നിന്ന് ഒരു പിഞ്ഞാണും പൊക്കി പിടിച്ച് വരും എന്താ വില ? ഒരു അര കിലോ തരീം

വാപ്പാക്ക് ഒരു സൂക്കേടുണ്ട് ചെറിയ മീനാണെങ്കിൽ അരക്കിലോ തൂക്കി കൊടുത്താലും നാലെണ്ണം ഫ്രീ ആയി പാത്രത്തിൽ ഇട്ട് കൊടുക്കും അത് കൊണ്ട് പതിവ് കാര് അര കിലോന്റെ മേൽപോട്ട് മീൻ വാങ്ങിക്കില്ല എന്ന് മാത്രമല്ല ആ വഴിക്ക് ഏതൊക്കെ മീൻ കാര് പോയാലും മീൻ വാങ്ങിക്കാൻ അലവിക്കാനെ തന്നെ കാത്തിരിക്കും

ആവോലി, അറിക്ക ,നെയ്മീൻ , എന്നൊക്കെ പറഞ്ഞാൽ അവര് പറയും ദിവസവും മീൻ കൂട്ടി മടുത്തു ഇന്ന് വല്ല പച്ചക്കറിയും കറിവെക്കാമെന്ന് പറഞ്ഞു ഉൾവലിയും അത് വാപ്പാക്ക് അറിയുന്നത് കൊണ്ട് ആരെങ്കിലും പറഞ്ഞാൽ മാത്രം വലിയ മീനുകൾ വാങ്ങി കൊണ്ടു കൊടുക്കും

കാര്യം വാപ്പ മീൻ കച്ചോടം നടത്തിയാണ് ഞങ്ങളെ പഠിപ്പിക്കുന്നതും വീട് കഴിഞ്ഞ് പോണതും ഈ ഇടക്ക് ഇത്താത്താനെ നല്ല നില്ക്ക് കെട്ടിച്ചയച്ചതും ഈ മീൻകച്ചോടം കൊണ്ട് തന്നെ

ഇന്നാലും ഈ മീ ങ്കാരൻ എന്ന ആ വിളി കേൾക്കുമ്പോ ഒരു കുറച്ചിലാണ് മീങ്കാരന്റോട്ത്തെ കുട്ടി മീങ്കാരൻ വന്നോ ? മീങ്കാരൻ പോയോ!!

അത് കേക്കുമ്പോ ചീഞ്ഞ മീനിനേക്കാളും ഒരു നാറ്റം പോലെ

പിന്നെ ന്നമ്മക്ക് ഓർമ്മ വെക്കണ കാലം തെട്ട് കാണണതോണ്ട് ഇങ്ങിനെ ഒപ്പിച്ച് പോണൂ

“പക്ഷേ ഞാനൊരു കാര്യത്തില് ഒരു അന്തിമ തീരുമാനമെടുത്തിട്ടുണ്ട് ജീവൻ പോയാലും ഒരു മീങ്കാരനെ കെട്ടൂലാന്ന് ”

സ്ക്കൂളില് പോകുമ്പോ അടുത്ത കൂട്ടുകാര് പറയും അന്റെ ബാഗിനും പുസ്തകത്തിനും ഒരു മീനിന്റെ മണാണ്ന്ന് ഇന്നിട്ടെന്തൊ ഉച്ച ബെല്ലടിച്ചാൽ ചോറ് തിന്നണ നേരത്ത് ഉമ്മന്റെ ഐെക്കോറ പൊരിച്ചതും ചെമ്മീൻ ബിരിയാണീം നിറച്ച ഇന്റെ വട്ട പാത്രം കുറ്റം പറത്ത ചങ്ങായിച്ചികള് വന്ന് വാരി കോരി തിന്ന് പാത്രം കാലിയാക്കും

റോഡിന്റെ അരികത്താണെങ്കിലും ചെറിയൊരു ഓടിട്ട വീട് അതിൻറെ മുന്നിൽ ഒരു ഹെർക്കുലീസ് സൈക്കിൾ പിന്നെ രണ്ട് മീൻ കുട്ടയും അതാണ് നമ്മുടെ വീടിൻറെ പിക്ചർ

ഉറങ്ങാൻ കിടക്കുന്ന നേരായി കഴിഞ്ഞ മച്ചിന്റെ മുകളിൽ നിറയെ എലികളുടെ പെരക്കാട്ടമാണ് മീങ്കാരന്റെ വീടായതു കൊണ്ടുതന്നെ പൂച്ചകൾക്കൊരു പഞ്ഞവുമില്ല രാത്രികാലങ്ങളിൽ എലികളും പൂച്ചയും ഓട്ടിൻ പുറത്ത് കളളനും പോലീസും കളിയാണ്

മഴക്കാലമായി കഴിഞ്ഞാൽ ഓട്ടിൻ പുറത്തെ പാത്തിയിൽ നിന്ന് വെള്ളം വീഴുന്നതും ഓടിൻെറ പുറത്തേക്ക് മഴ പെയ്യുന്നതും വാതിലടച്ചു മുറിയിൽ കിടന്നാലും മഴയുടെ ഓരോ ഭാവങ്ങളും വളരെ സുന്ദരമായി ആസ്വദിക്കാനും പറ്റും

എട്ടാം ക്ലാസ് പൊട്ടിയപ്പോൾ അത്യാവശ്യം കൂട്ടാനും കുറക്കാനും പഠിച്ചില്ലേ അത് മതി എന്ന് പറഞ്ഞ് ഇക്കാന്റെ പഠിപ്പു നിറുത്തി

പത്താം ക്ലാസ് ഡിസ്റ്റിങ്ങ്ഷനോടെ പാസായിട്ടും പഠിച്ചത് മതി എന്ന് പറഞ്ഞ് ഇത്തൂസിനെ കെട്ടിച്ചുംവിട്ടു

പിന്നെ ഇത്തിരി പഠിപ്പും പത്രാസും ഉള്ളത് നമ്മക്കാണ് ഇടക്കൊക്കെ ഉമ്മ വാപ്പനോട് പറയുന്നത് കേൾക്കാം പഠിപ്പ് പഠിപ്പ് എന്ന് പറഞ്ഞ് നടന്ന് പെണ്ണിന് വയസ് ഇരുപത് കഴിഞ്ഞു ഓൾടെ കൂട്ടത്തിലുള്ള എല്ലാവരുടെയും കല്യാണം കഴിഞ്ഞു വല്ല ആലോചനകളും ഒത്ത് വരികയാണെങ്കിൽ റെജീനാനെ കെട്ടിച്ച് വിടണംന്ന്

അപ്പോഴെക്കെ ഞാൻ പറയും ഇക്ക് ഇപ്പോ കല്യാണം വേണ്ട ഇനീം പഠിക്കണം എന്ന്

അന്റെ ഇത്താത്ത എന്ത് പഠിച്ചിട്ടാ അന്റെ ഈ പ്രായത്തില് അവൾക്ക് രണ്ട് കുട്ട്യോളായത് ഇയ്യ് കണ്ടില്ലേ ? എന്ന് ഉമ്മ

അല്ലങ്കിലും പെങ്കുട്യാേള് പഠിച്ചിട്ട് എന്താക്കാനാ വല്ലോന്റേം അടുക്കളയിലെ അടുപ്പില് ഊതാനല്ലാതെ !! അതിന് ഈ പഠിപ്പ് തന്നെ ധാരാളാണ്….

അതിനിടക്ക് ഒത്തിരി ആലോചനകളും പെണ്ണുകാണലും അതിന്റെ വഴിക്ക് ദിനംപ്രതി നടക്കുന്നുണ്ട് താനും

പെങ്കുട്ടി കാണാൻ ഐശ്വര്യ റായിയെക്കാളും ഒരു പൊടിക്ക് നിറം കൂടി ഉയരം അൽപ്പം കുറഞ്ഞ് സുന്ദരിയാണെങ്കിലും

മുറ്റത്ത് വെച്ചിരിക്കണ വാപ്പന്റെ തുരുമ്പിച്ച ഹെർക്കുലീസ് സൈക്കിളും മീൻ കുട്ടയും പുറത്ത് പാനമ്പായയിൽ ഉമ്മ ഉണക്കാനിട്ട ഉപ്പ് മീനും കണ്ടാൽ എന്നെ പെണ്ണ് ചോദിച്ച് വീട്ടിൽ വന്നവരുടെ മനംപുരട്ടും

എന്നിട്ടും എന്നെ കൊണ്ടേ പോകൂ എന്ന് വാശി കാണിക്കുന്നവരെ ഓടിക്കാൻ ചില നുണുക്ക് വിദ്ധ്യകളൊക്കെ ഞാൻ പ്രയോഗിക്കാറുണ്ട്

അതെന്താന്ന് വെച്ചാൽ ചായ കപ്പിലും വെള്ളം കൊടുക്കുന്ന കുപ്പി ഗ്ലാസിലുമെല്ലാം പച്ച മീൻ പിടിച്ച കൈ കൊണ്ട് തേമ്പി കൊടുക്കും എന്തിനേറെ തിന്നാൻ വെച്ച് കൊടുക്കുന്ന ലഡുവിലും ജിലേബിയിലും വരെ ഇത് പ്രയോഗിക്കും.

ഉർവ്വശീ ശാപം ഉപകാരമായി എന്ന് പറയുന്ന പോലെ

എന്നാ പിന്നെ ഞ്ഞങ്ങള് ചെന്നിട്ട് വിവരം അറിയിക്കാ എന്ന് പറത്ത് പോയവർ അനിസ് പ്രേടെ പരസ്യത്തില് പറയണത് പോലെ പൊടിപോലുമില്ല കണ്ടുപിടിക്കാൻ പിന്നെ അവരാരും ആ വഴിക്ക് വരില്ല

വാപ്പച്ചിന്റെ മീൻ കച്ചോടം പുരോഗമിച്ച് പുരോഗമിച്ച് മൂപ്പര് സൈകിള് മാറ്റി M80 സ്ക്കൂട്ടറാക്കി പിന്നേം പുരോഗമിച്ചപ്പോൾ ഒരു പെട്ടി ഓട്ടോയും വാങ്ങി അവിടന്നും പിടുത്തം വിട്ടപ്പോൾ അങ്ങാടീല് ഒരു മീൻപീട്യ തന്നെ സ്വാെന്തമായിട്ടു അതിന് ഇന്റെ പേരും ഇട്ടു ” റെജീന ഫിഷ് സ്റ്റാൾ ”

എട്ടില് പൊട്ടിയ ഇന്റെ ഇക്കാക്ക ഖത്തറിലും പോയി ഓട് വീട് പൊളിച്ച് രണ്ട് നിലയുള്ള വാർപ്പ് വീട് വെച്ചു അങിനെ അങ്ങിനെ പുരോഗമിച്ചു കൊണ്ടിരുന്നു

അങ്ങിനെ സ്വന്തമായി കല്യാണം മുടക്കി കോളേജില് വിലസുമ്പോഴാണ് ക്ലാസ് കഴിഞ്ഞ് വരുന്ന വഴി എന്റെ പിന്നാലെ ബുള്ളറ്റിൻ ഒരു വായ് നോക്കി സുന്ദരൻ പിൻതുടർന്ന് വീട്ടിൽ എത്തിയത്

വീട്ടിലെത്തിയ സുന്ദരൻ മുറ്റത്ത് നിന്ന് ഉണങ്ങിയ മീൻ കുട്ടയിൽ വിരി നിറക്കണ ഉമ്മാനോട് അകത്തേക്ക് കയറിപ്പോയ എന്നെ ചൂണ്ടി ചോദിച്ചു

“ആ പോയത് ഇങ്ങടെ മോളാണോ ? അതെ എന്ന് ഉമ്മ ഓളെ കെട്ടിക്കണണ്ടോ എന്നായി സുന്ദരൻ

മോൻ കേറി ഇരിക്ക് ഓളുടെ വാപ്പ ഇവിടെ അടുത്ത് കടയിൽ പോയതാണ് ഇപ്പം വരും

മേന്റെ വീടെവിടെ ?

മങ്ങാട്

മോന്റെ പേരെന്താ….?

സുഹൈല് !!

വീട്ടിലാരാെക്കെണ്ട് ?

“ഉമ്മേം , വാപ്പേം , പിന്നെ ഒരു അനിയനും പെങ്ങളും , പെങ്ങളെ കല്യാണം കഴിഞ്ഞു

അനക്ക് എന്താ പണി ?

ഞാൻ ദുബായീലാണ്

ദുബായിലാണ് ഗൾഫിലാണ് എന്നെല്ലാം പറഞാൽ അവിടെ എന്താണ് ജോലി എന്നതിന് പ്രസക്ത്തിയില്ല

അപ്പോഴേക്കും പുറത്ത് പോയ വാപ്പ വന്ന് കയറി ഉമ്മ വിവരങ്ങൾ ഒക്കെ പറഞ്ഞു

ഇങ്ങടെ മോളെ ഇക്ക് ഇഷ്ട്ടായീ ഓളെ ഇക്ക് കെട്ടിച്ച് തരോ ? ഒരു മടീം കൂടാതെ ചെക്കൻ വാപ്പാനോട് ചോദിച്ചു

“അന്റെ കുടീന്ന് അനക്ക് വേണ്ടപെട്ടവരാെ ക്കെ വന്ന് പെണ്ണ് കണ്ട് പോട്ടെ “ഇൻഷാ അള്ളാ ” കാര്യങ്ങളൊക്കെ നമ്മക്ക് തീരുമാനിക്കാം എന്നായി വാപ്പച്ചി ”

അപ്പോഴേക്കും ഉമ്മച്ചി ചായ എടുത്ത് തന്ന് പറഞ്ഞു ഇത് കൊണ്ട് ചെന്ന് കൊടുക്ക്

ഞാനെന്റെ പഴയ പണി പയറ്റി നല്ല മീൻ മണക്കണ കപ്പില് ചായ ഒഴിച്ച് സുന്ദരമാരന് കൊണ്ടു കൊടുത്തു

പുയ്യാപ്ല അത് വളരെ സന്തോഷത്തോടെ വാങ്ങി കുടിച്ച് യാത്ര പറഞ്ഞ് പോയി പിറ്റേ ദിവസം തന്നെ വീട്ടുകാരുമായി വന്ന് എന്നെ പെണ്ണ് കണ്ട് ഉറപ്പിച്ച് പോയി അങ്ങിനെ അധികം താമസിയാതെ ഞങ്ങടെ കല്ല്യാണവും നടന്നു

പുതിയാപ്ല ദുബായ് കാരനായോണ്ട് എനിക്ക് ഇത്തിരി ഗമയും പത്രാസും കൂടി വീട്ടിന്ന് ഇറങ്ങിയാൽ കോളേജ് കോളേജ് വിട്ടാൽ വീട് എന്ന രീതിക്ക് ജീവിച്ചു കൊണ്ടിരുന്ന എന്നിക്ക് കല്ല്യാണം കഴിഞ്ഞപ്പോഴാണ് ഒരു ആശ്വാസമായത്

ഇന്റെ നാട്ടിൻപുറത്തും കേരളത്തിലും ഇത്രേം മനോഹരമായ കാഴ്ച്ചകളും സംഭവങ്ങുളും ഉണ്ടെന്ന് ഞാനപ്പോഴാണറിയുന്നത്

കാഴ്ച്ചകളൊക്കെ കണ്ട് ഇക്കയുടെ ബുള്ളറ്റിന്റെ പുറകിലുരുന്ന് പോകുമ്പോൾ ഞങ്ങളിങ്ങനെ മാനത്തൂടെ പറക്കകയാണെന്ന് തോന്നും

അങ്ങിനെ രണ്ട് മാസം കഴിഞ്ഞുപോയി മധുവിധുവിന്റെ മണം മാറും മുൻപേ എന്നെ തനിച്ചാക്കി ഇക്കാക്ക ദുബായിക്ക് പറന്നു

ഇക്കാനെ പിരിഞ്ഞ ആറ് മാസങ്ങൾ ആറ് വർഷങ്ങൾ പോലെ കടന്നുപോയി അങ്ങിനെ പൂതി പെരുത്തപ്പോൾ ഞാനും അങ്ങിനെ ദുബായിക്ക് ഒരു വിസറ്റിങ്ങിന് പറന്നു

ഷാർജയിൽ ഒരു ഫ്ലാറ്റിൽ മറ്റൊരു ഫാമിലിയുമായി ഞങ്ങൾ ഫ്ലാറ്റ് പങ്കിട്ടു

ദുബായിയുടെ കാണാകാഴ്ച്ചകൾ കണ്ടു ഹരം പിടിച്ച് വരുമ്പോഴായിരുന്നു അത് സംഭവിച്ചത്

ഫ്ലാറ്റിന്റെ പകുതി പങ്കിട്ടിരുന്ന ഷംസുക്കാന്റെയും നസീറത്താന്റെയും കൂടെ ഒരു അവധി ദിവസം അവർ നിർബന്ധിച്ചപ്പോൾ ഷോപ്പിങ്ങിന് പോയതാണ് ഷോപ്പിങ്ങിനിടയിൽ നസീറാത്ത മാളിൽ നിന്ന് മീൻ വാങ്ങാൻ പറഞ്ഞപ്പോൾ ഷംസുക്ക വിലക്കി

ഞാൻ ദുബായിക്ക് പോകുന്നുണ്ട് നമുക്ക് മാർക്കറ്റിൽ നിന്ന് നല്ല ഫ്രഷ്മീൻ വാങ്ങാം എന്ന് പറഞ്ഞു ബില്ലടച്ച് ദുബായിക്ക് വണ്ടി വിട്ടു

ദേരയിലെ ഫിഷ് മാർക്കറ്റിനിടയിലൂടെ കാഴ്ച്ചകൾ കണ്ട് ഞങ്ങളങ്ങനെ നടന്നു

അടുത്തു കണ്ട ഒരു മീൻ സ്റ്റാളിന്റെ അവിടെ എത്തിയപ്പോൾ ഷംസുക്ക പറഞ്ഞു ഇത് നിന്റെ ഇക്കാന്റെ ഷോപ്പാണ് ദുബായില് വന്നാൽ ഞാൻ സുഹെെലിന്റെ കയ്യിൽ നിന്ന് മീൻ വാങ്ങാതെ പോകാറില്ല

കഴിഞ്ഞ പ്രാവശ്യം മീൻ വാങ്ങാൻ വന്നപ്പോഴാണ് റജീനാക്ക് വിസ ശെരിയായി എന്നും ഉടനെ വരുന്നുണ്ടെന്നും ഫ്ലാറ്റ് സംഘടിപ്പിക്കുന്ന കാര്യം പറഞ്ഞതും എന്നാ പിന്നെ എന്റെ കൂടെ നിന്നോളാൻ പറഞ്ഞു

അപ്പോ ഇന്റെ ഇക്കാക്ക് ദുബായീല് മീൻ കച്ചോടാണോ റബ്ബേ പണി ? ഞാൻ എന്നോട് തന്നെ ചോദിച്ചു

റജീനാടെ തലയിൽ നിന്നും പിര് പ്…രാ കിളികൾ

പറന്നു പോയി

അന്തംവിട്ട് കുന്തം വിഴുങ്ങി നിക്കണ റജീനാന്റെ മുഖത്ത് നോക്കി സുഹൈല് ചോദിച്ചു ഞ്ഞമ്മക്ക് ഉച്ച്ക്ക് കൂട്ടാത്തിന് ചെമ്മീൻ വേണോ അയില്ല വേണോ ?ഐക്കൂറവേണോ ? എന്ന്

കല്യാണത്തിന് മുമ്പേ ഇതാണ് പണി എന്നറിഞ്ഞിരുനെങ്കില് ഞാൻ ഈ മീങ്കാരനെ കെട്ടില്ലാർന്നു ന്റെ അമ്മായ്യേ !!

ഇനിപ്പോ പറഞ്ഞിട്ടെന്തു കാര്യം എത്ര നല്ല നല്ല ആലോചനകൾ വന്നതാ എല്ലാം എന്റെ കയ്യിലിരിപ്പ് കാരണം മുടങ്ങിപ്പോയി

അപ്പോ വെറുതെയല്ല പെണ്ണ് കാണാൻ വന്നപ്പോ മീൻ ചൂര്ള്ള കപ്പില് ചായ തന്നപ്പോ വാങ്ങി മോന്തീത് അല്ലേ ? റെജീന അൽപ്പം പരിഹാസഭാവേനെ സുഹൈലിനോട് ചോദിച്ചു

അത് ഈ മീൻമാർക്കറ്റില് വെച്ച് ചായ കുടിക്കുമ്പോ ഇത്തിരിമീന്റെ മണണ്ടങ്കിലെ ഇക്ക് ചായ കുടിച്ചൂന്ന് തോന്നൂ അതങ്ങനെ ശീലായി

പിന്നെ അന്നെ പെണ്ണ് കാണാൻ വന്നപ്പോ അന്റെ ബാപ്പ അലവിക്കാട് ഇക്ക് ദുബായീല് മീൻ കച്ചോടാണ് പണീന്ന് പറഞ്ഞപ്പോ ഇന്നാ ഇയ്യത് ഇന്റെ മോള് റെജീനാട് പറേണ്ട ഓള് ഈ കല്ല്യാണത്തിന് സമ്മദിക്കൂലാന്ന് പറഞ് തിരുപിച്ചത് അന്റെ ബാപ്പയാണ്

“അന്നെ പറഞ് പറ്റിച്ചത് അന്റെ ബാപ്പയാണ് ഇക്കതില് ഒരു പങ്കൂല്ല്യാ”

പിന്നെ അന്ന് ഷംസുക്ക ദുബൈ മാർക്കറ്റില് അന്നെ കൊണ്ടുവന്നത് ഇന്റെ തിരകഥയാണ് ഷംസുക്കാട് ഞാൻ കാര്യങ്ങളെളെല്ലാം പറഞ്ണ്ടായിരുന്നു അന്റെ കെട്ടോൻ മീൻങ്കാരനാണെന്ന് ഇയ്യ് നേരിട്ട് കണ്ട് ബോധ്യപെട്ടോട്ടെ എന്ന് കരുതി

അങ്ങിനെ കല്യാണം കഴിഞ്ഞതും ഗൾഫിൽ പോയതും അവിടെ നടന്ന കാര്യങ്ങളും കാഴ്ചകളും അമ്മായിയോട് വിവരിച്ച് കൊണ്ടിരിക്കുമ്പോഴാണ് മുറ്റത്തൊരു കാർ വന്ന് നിന്നത്

അതിൽ നിന്നും ബസ്സില് കണ്ട ഇത്താത്ത സഞ്ചീം തൂക്കി വന്നിറങ്ങി കൂടെ അമ്മായിന്റെ മോൻ സലാമും

വന്ന് കേറിയ പാടെ ഇത്താത്ത അമ്മായി നോട് പറഞ്ഞു

“ഒരടി നടക്കാൻ കയ്യിണില്ല കാലിന് വല്ലാത്ത വേദന പടച്ചോന്റെ ഖുദ്റത്തോണ്ടാ സലാമിനെ വയിക്കിന്ന് കണ്ടത് അപ്പോ ഓന്റെ കൂടെ വണ്ടീല് ഇങ്ങട് കേറിപോന്നു ”

അകത്തേക്ക് സഞ്ചീം തൂക്കി വന്ന ഇത്താത്തയെ കണ്ടപാടെ റെജീന ചോദിച്ചു

ഹല്ല ! ഇത്താത്ത ഇങ്ങ്ള് എന്താ ഇവിടെ ?

ഇതാണ് ഇന്റെ മര്യാേനെ കൂടെ ഉണ്ടായിരുന്ന സലാമിനെ ചൂണ്ടി ഇത്താത്ത പറഞ്ഞു

റെജീന സുഹൈലിനെ സലാമാന് പരിചയപെടുത്തി സലാമിക്കാ ഇതാണ് ഇന്റെ പുതിയാപ്ല

“എനിക്ക് നിങ്ങടെ കല്യാണത്തിന് കൂടാൻ പറ്റീല്യ ഞാൻ ദുബായിലാരുന്നു ” സലാമ് തുടർന്നു

“ഇങ്ങളെ ഞാൻ ഇതിന് മുമ്പേ എവിടെയോ കണ്ടിട്ടുണ്ടല്ലോ? നല്ല മുഖ പരിചയം ഇങ്ങള് ദുബായീല് ണ്ടായിരുന്നോ ?

ആ …. ദുബായി ദേരേല് മാർക്കറ്റില് മീനിന്റെ പരിപാടി

ആ ഇപ്പോ മനസ്സിലായി ഞാൻ ഇങ്ങടെ കടേന്ന് മീൻ വാങ്ങാറ്ണ്ട് …

ഇന്നാലും ദുബായീല് വന്നിട്ട് ഇയ്യ് ഇന്നെ വിളിച്ചില്ലല്ലോ റെജീന സലാമ് റെജീനാട് പരിഭവം പറഞ്ഞു

അത് പിന്നെ ഇക്കാന്റെ നമ്പറ് ഇന്റേലില്ലാരുന്നു റെജീന ഒഴിഞ്ഞു മാറി

ഇരിക്ക് ഞാനിപ്പോ വരാം എന്ന് പറഞ്ഞ് സലാമ് കോണിപടി കയറി മുകളിലേക്ക് പോയി

അതിനിടക്ക് ബസ്സില് കണ്ട ഇത്താത്ത റെജീ നാട് ചോദിച്ചു

“അല്ലമാളെ അന്റെ പുയ്യാപ്ലക്ക് ദുബായീല് എന്ത് പണീന്നാ ഇയ്യ് ബസ്സില് വരുമ്പോ ഇന്നോട് പറഞ്ഞത്

അല്ലെങ്കി തന്നെ മൊത്തത്തില് നാറി നിക്കാണ് ഇന്റെ പൊന്നു ഇത്താത്താ ഇനീ ഇങ്ങളായിട്ട് ഇന്നെ നാറ്റിക്കരുത് പറഞ്ഞത് പറഞ്ഞു അത് വിട്ടാളെ ഞമ്മക്ക് വേറെ എന്തെങ്കിലും സംസാരിക്കാ

സൽക്കാരം കഴിഞ്ഞ് രണ്ടാളും തിരിച്ച് ബസ്സില് വരുമ്പോ സുഹൈല് റെജീനാട് ചോദിച്ചു

“അല്ലെ റെജീന ഇയ്യ് ദുബായീല് ഇക്ക് എന്ത് പണീന്നാ ആ ഇത്താനോട് പറഞ്ഞത് ”

അതോ ! അത് പിന്നെ “ഇങ്ങള് അവിടെ അക്കൗണ്ടന്റാണെന്ന് ”

“അവരുടെ തള്ളല് സഹിക്കാതെ വന്നപ്പോ ഒരു വെയിറ്റിന് വെച്ച് കാച്ചീതാ ഇക്കറിയോ ആ തള്ള സഞ്ചീം തൂക്കി പരയായി ഇന്റെ അടുത്തേക്കെന്നെ വന്ന് കേറുംന്ന് ”

“ഇതാ പറയണത് അങ്ങ് ദുബായീല് കൊട്ത്താ ഇവിടെ കോയികോട് വന്നാലും കിട്ടുമെന്ന് ”

ആഹ്! അടുത്ത ജൻമ്മത്തിലെങ്കിലും മിങ്കാരനല്ലാത്ത ഒരാളെ ഭർത്താവായി കിട്ടണേ പടച്ചോന്നെ

എ ടീ ….. ബുദ്ധൂസെ ആശാരീടെ മോളെ ആശാരിക്ക് കെട്ടിച്ച് കൊടുക്കും തട്ടാമാരുടെ മോളെ തട്ടാൻ മാർക്ക് കെട്ടിച്ചു കൊടുക്കും

ഡോക്ട്ടർമാര് അവരുടെ മക്കളെ ഡോക്ട്ടർ മാർക്ക് കെട്ടിച്ച് കൊടുക്കും അപ്പോ പിന്നെ മീങ്കാരന്റെ മോളെ മീങ്കാരനല്ലേ കെട്ടേണ്ടത്

രണ്ടാളും ചിരിച്ച് യാത്ര തുടർന്നു .

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Musthafa Muhammed

Leave a Reply

Your email address will not be published. Required fields are marked *