പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥയുടെ പതിമൂന്നാം ഭാഗം വായിക്കുക…

രചന : ഭദ്ര

ദേവൻ പതിവുപോലെ കുളത്തിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ പാറു പടവിൽ വന്നിരുന്നു..

” എന്താടി.. കുളിക്കുന്നോ.. ”

” ഞാൻ നേരത്തെ കുളിച്ചതാ.. മഹിയേട്ടാ..

ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..”

മഹി അവളുടെ ഇരിപ്പ് കണ്ടു അവളെ ഒന്ന് നോക്കി കൊണ്ട് തല തൂവർത്താൻ തുടങ്ങി..

” മ്മ്.. എന്താ ഇത്ര വല്ല്യ ആലോചന..? ”

” അതേയ്.. ഞാൻ ഇന്നലെ ഒരു സ്വപ്നം കണ്ടു..

നമ്മുടെ കല്യാണം കഴിഞ്ഞ് മഹിയേട്ടൻ എന്നെ ഒരുപാട് വഴക്ക് പറയുന്നത്..

കാര്യം എന്താന്നറിയോ.. നിങ്ങൾക്ക് കല്യാണത്തിന് സ്രീധനം തന്നില്ലെന്ന് പറഞ്ഞ്.. നിക്ക് ഇപ്പൊ ഒരു പേടി പോലെ.. നാളെ മഹിയേട്ടൻ എന്നെ ശരിക്കും വേണ്ടാന്നു വച്ചാലോ.. ആരൂല്ലത്തൊള്ളാലെ ഞാൻ.. ”

പാറുവിന്റെ ശബ്ദം ഇടറിയതും അവൻ അവൾക്കരികിൽ വന്നിരുന്നു.

” എന്റെ പാറുസ് അതിന് എനിക്ക് ഒരഞ്ചു മക്കളെ തന്നാൽ മതി.. പിന്നെ എനിക്ക് നിന്നെ ശ്രെദ്ധിക്കേണ്ടല്ലോ അപ്പോ പ്രശ്നവും ഉണ്ടാവില്ല.. എപ്പടി ഐഡിയ.. ”

പാറു ദേഷ്യം കൊണ്ടു മുഖം വീർപ്പിച്ചു ദേവന് നേരെ തിരിഞ്ഞു..

” അപ്പൊ.. ന്നോട് ഇഷ്ടം കുറയുല്ലേ.. നിക്ക് അല്ലെങ്കിലും ആരൂല്ല. ഞാൻ തനിച്ചാ..

മഹിയേട്ടന് എന്നോട് ഇഷ്ട്ടം ഒന്നും കുറയില്ലെന്ന് എനിക്കറിയാം…”

“ആരു പറഞ്ഞു..” ദേവൻ പുരികം ചുളിച്ചതും അവളുടെ മുഖം വാടി..

” എന്റെ പാറു നീ പോയി എനിക്ക് കഴിക്കാൻ എടുത്തു വയ്ക്ക്.. അവന്മാർ വരുമ്പോളേക്കും വല്ലതും കഴിക്കട്ടെ.. ”

” അപ്പൊ എന്നോട് ഇഷ്ട്ടം കുറയോ.. അത് പറഞ്ഞാൽ കഴിക്കാൻ തരാം. ”

” എന്റെ പാറുസേ.. നിന്നെ ഞാൻ ഈ ജന്മം കളയുല്ല… പോരെ.. നമുക്ക് അങ്ങട് അടിച്ചുപൊളിച്ചു പോകാന്നെ.. നീ വാ.. ഇനി നിന്നാൽ കുറച്ചു റൊമാൻസ് വന്നു പോകും.. വാ.. ”

പാറുവിന്റെ കയ്യും പിടിച്ചു അകത്തേക്ക് പോയി ചായ കുടിച്ചുകൊണ്ടിരിക്കുമ്പോൾ ആണ് ദേവന്റെ ഫ്രണ്ട്‌സ് എത്തിയത്.. കൂട്ടുകാരിൽ ഒരാളെ കണ്ടതും പാറു ഞെട്ടി തരിച്ചു നിന്നു പോയ്‌…

❤❤❤❤❤❤❤❤

” അളിയാ.. സുഖല്ലേ.. ” ദേവൻ കൂട്ടുകാരെ കെട്ടിപിടിച്ചു സൗഹൃദം പുതുക്കുന്നത് കണ്ടു പാറു ആകെ വല്ലാതായി.. എന്താ ചെയ്യേണ്ടെന്ന് അറിയാതെ അവൾ വല്ലാതെ കിതച്ചു.. ദേവകിയമ്മ ദേവന്റെ മൂന്നു കൂട്ടുകാരെയും കണ്ട സന്തോഷം അവരുമായി പങ്ക് വയ്ക്കുമ്പോൾ ആണ് ദേവൻ പാറുവിനെ പറ്റി ആലോചിച്ചേ…

“പാറു.. കുടിക്കാൻ എന്തെങ്കിലും എടുത്തു വാ..”

ദേവൻ വിളിച്ചു പറഞ്ഞതും പാറു ആകെ വിയർത്തു കുളിച്ചു കുടിക്കാൻ ജ്യൂസുമായി അകത്തേക്ക് ചെന്നതും..

” എന്താ പാറു.. അകത്തു കേറി ഒളിച്ചിരിക്കാണോ..ഇവിടെ ഞങ്ങൾ വന്നതോണ്ടാണോ അടുക്കളയിലേക്ക് ഓടിയെ..

ACP അർജുൻ ചോദിച്ചതും അവൾ വീണിടത്തു കിടന്നു ഉരുളാൻ തുടങ്ങി..

” അത്.. സർ.. ഞാൻ കുടിക്കാൻ എടുക്കാൻ പോയതാ.. അതുകൊണ്ടാ.. ”

” മതി മതി.. ഉരുണ്ടത്.. പറ്റുമെങ്കിൽ സർ,

എന്ന പ്രയോഗം മാറ്റിയേക്ക് .. എന്നെ അച്ചുന്നാണ് എല്ലാവരും വിളിക്കുന്നെ.. താനും അങ്ങനെ വിളിച്ചാൽ മതി.. അല്ലെ ദേവാ..”

” പിന്നല്ലാതെ… ഇവിടെ ACP ക്ക് സ്ഥാനം ഒന്നുല്ലടി.. നീ ധൈര്യമായി പേര് വിളിച്ചോ..

” അതൊന്നും വേണ്ട.. മോള് ഏട്ടാന്നു കൂട്ടി വിളിച്ചാൽ മതിട്ടോ.. ”

ദേവകിയമ്മ പറഞ്ഞതും പാറു ചിരിച്ചുകൊണ്ട് ദേവനെ നോക്കി..

” നീ അത് എല്ലാർക്കും കൊടുക്കു.. കൈയിൽ പിടിച്ചു നില്ക്കാതെ.. ”

” പിന്നെ പാറു.. അച്ചുനെ മാത്രമല്ലെ നിനക്കറിയൂ.. ഇത് രുദ്രൻ.. ഇവന്റെ അളിയൻ..

രുദ്രന്റെ പെങ്ങളെയാണ് അച്ചു കെട്ടിയിരിക്കുന്നെ..

നമ്മടെക്കാൾ വല്ല്യ ലവ് മാരേജ് ആയിരുന്നു..

എന്നാൽ നമ്മുടെ പ്രേമത്തിന്റെ അടുത്ത് വരില്ലാട്ടോ.. ഞാനും ഇവന്മാരും ഒന്നിച്ചായിരുന്നു പഠിച്ചേ.. പിന്നെ പലവഴിക്കായി..

പിന്നെ രുദ്രൻ നല്ലൊരു കൃഷിക്കാരൻ ആണുട്ടോ..

അവനെ പെങ്ങളെ പിരിയാൻ പറ്റാത്തോണ്ട് ജോലിക്ക് പോകാൻ വയ്യാന്നു.. ”

” നീ പോടാ.. ” രുദ്രൻ ദേവനെ നോക്കി മുഖം തിരിച്ചു..

” അത് ശരിയാ.. പെങ്ങളോട് ഉള്ള ഇഷ്ടം കാരണം ന്റെ ഭാര്യയെ പോലും കാണാൻ സമ്മതിക്കില്ല.. ദുഷ്ടൻ.. ”

എല്ലാവരും കൂടി രുദ്രനെ കളിയാക്കി ചിരിച്ചതും രുദ്രൻ അച്ചുവിന്റെ കൂമ്പിനിട്ട് ഒരു കുത്തു കൊടുത്തു..

” പിന്നെ പാറു.. ഇവൻ കാർത്തിക്.. ഇപ്പൊ si ആണ് ഇവിടെ.. ”

കാർത്തിയുടെ മുഖത്തേക്ക് നോക്കിയതും പാറു ഒരു പുഞ്ചിരി നൽകി അവിടുന്നു ശ്രദ്ധ മാറ്റി..

” എന്റെ പേര് പാറുവിന് അറിയില്ല.. പക്ഷേ ഞങ്ങൾ എന്നും കാണാറുണ്ട്.. അല്ലെ പാറു..

ഞാൻ ആരാണെന്നു അറിയാത്തതാണ് പാറു എന്നെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടിയിരിക്കുന്നത്..

പേടിക്കണ്ട.. തന്നെ പ്രൊപോസൽ ചെയ്യാനൊന്നുമല്ല ഞാൻ വന്നിരുന്നത്.. തനിക്കു എന്റെ അനിയത്തിയുടെ നല്ല മുഖഛായ ഉണ്ട്.. അതാണ് തന്നെ കാണാൻ വന്നിരുന്നത്.. ”

ഒരു ഞെട്ടലോടെ അവൾ ദേവനെ നോക്കിയതും ദേവൻ ഉറക്കെ ചിരിച്ചു..

” ഉവ്വ്.. നീ ഇവളെ നോക്കി ചിരിക്കുന്നുണ്ടെന്ന് പറഞ്ഞ് എന്നും എന്നോട് പരാതി പറയാനേ ഇവൾക്ക് നേരം ഉള്ളു,. അല്ലേടി.. ”

” പാറുവിനെ പ്രൊപോസൽ ചെയ്യാനായിരുന്നെങ്കിൽ എന്നെ അത് ചെയ്‌യായിരുന്നു എനിക്ക്.. ആ ബസ്സ്റ്റോപ്പിൽ പാറുവിനെ നോക്കാൻ വന്നിരിക്കുന്ന ആരെയും പാറുവിന്റെ ശ്രെദ്ധയിൽ പെട്ടില്ല…

എന്നെ മാത്രം ഓർമിക്കുന്നത് എന്താന്ന് പാറുവിനറിയോ..”

ഒരു ചോദ്യ ഭാവത്തിൽ അവളെ നോക്കിയതും പാറു അത് മനസ്സിലാവാതെ അവനെ നോക്കി തലയാട്ടി..

അവൻ ഇരിയ്ക്കുന്നിടത്ത് നിന്നും എഴുന്നേറ്റു അവൾക്കരികിലേക് നടന്നു..

” ഒരർത്ഥമേയുള്ളു പാറു.. രക്തബന്ധം.. ” ഒരു ഞെട്ടലോടെ പാറു അവനെ നോക്കി..

” അതെ മോളെ.. ഒരച്ഛന്റെ രണ്ടു ഭാര്യലുണ്ടായ മക്കൾ..

എന്നെ ഇതിന് മുൻപ് പാറു കണ്ടിട്ടുണ്ടോ.. എവിടെങ്കിലും വച്ച്.. ”

ഇല്ലായെന്ന് അവൾ തലയാട്ടി..

” ഒരിക്കലും പാറു മറക്കില്ല.. നിന്റെ അമ്മ മരിക്കുന്നതിന് തലേദിവസം ഞാനും എന്റെ അമ്മയും വന്നിരുന്നു.. പത്താം ക്ലാസ്സിലെ മോഡൽ എക്സമിനു പഠിക്കുമ്പോൾ ഒരു പേന കയ്യിൽ തന്ന് പോയ ഒരു പയ്യൻ.. അവന് എന്റെ മുഖസാദൃശ്യം ഉണ്ടായിരുന്നോ.. ഓർത്തു നോക്ക്… ”

” ഉണ്ട്.. അന്ന് അമ്മയും അച്ഛനും വഴക്ക് കൂടി..

ന്നെ കെട്ടിപിടിച്ചു കരഞ്ഞുന്റെ അമ്മ..രാവിലെ ഉറക്കം ഉണരാതെ ന്റെ അമ്മ.. നിങ്ങളാ.. നിങ്ങളല്ലേ ന്റെ അമ്മയെ കൊന്നേ.. എന്തിനാ..

എന്തിനാ.. നിങ്ങൾ അന്ന് വന്നേ.. നിങ്ങളും നിങ്ങളുടെ അമ്മയും വന്നില്ലായിരുന്നെങ്കിൽ ന്റെ അമ്മ കൂടെ ഉണ്ടാവുമായിരുന്നില്ലേ..”

കാർത്തിയുടെ ഷർട്ടിൽ പിടിച്ചു പറയുന്ന പാറുവിനെ രുദ്രൻ മാറ്റി നിർത്തുമ്പോളും പാറുവിന്റെ അവസ്ഥ ഇനിയെങ്ങനെ അവസാനിക്കും എന്നറിയാതെ ദേവന്റെ നെഞ്ചു പിടയ്ക്കാൻ തുടങ്ങി..

” പാറു.. നീ അറിയാത്ത പലതും നിനക്ക് ചുറ്റും നടക്കുന്നുണ്ട്.. അത് നീ മനസ്സിലാക്കണം.. നിനക്ക് നീ പോലും അറിയാതെ ഇത്ര നാളും സംരക്ഷണം തന്നവനെ നീ മനസ്സിലാക്കിയെ പറ്റു.. ”

രുദ്രൻ പറയുന്നത് കെട്ട് ഒന്നും മിണ്ടാതെ ചുമരിൽ ചാരി അവൾ കാർത്തിയെ നോക്കി…

” മോളെ നിനക്ക് നിന്റെ അമ്മയെ നഷ്ട്ടപെട്ടെങ്കി അതിലും ക്രൂരമായ എന്റെ കാർത്തുവിനെ.. എന്റെ മോളെ.. അവര്.. എല്ലാത്തിനും സാക്ഷിയാവേണ്ടി വന്ന എന്റെ അമ്മ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു..

പിന്നെ നിന്നെ സംരക്ഷിക്കാൻ ആവശ്യപ്പെട്ടാണ് ഞങ്ങൾ വന്നത്..നിന്റെ അമ്മ ബുദ്ധി ഉപോയോഗിച്ചില്ല.. അതാണ്..

ഏട്ടൻ കാക്കി ഇട്ട് കാണാൻ ആഗ്രഹിച്ച എന്റെ മോള്.. പിച്ചി ചീന്തിയില്ലേ എല്ലാവരും കൂടി..

ഒരു കിതപ്പോടെ കാർത്തി പറഞ്ഞു നിർത്തി..

” നിനക്കും.. നിനക്കും.. വിലയിട്ടിട്ടുണ്ട് അയാൾ.. അതുകൊണ്ടാ നിന്നെ തൊടാതെ വച്ചിരിക്കുന്നെ.. ആ നകുലൻ നിനക്ക് പുറകെ തന്നെ ഉണ്ട്.. ഒപ്പം നമ്മുക്ക് ജന്മം തന്നയാളും….

പാറുവിന്റെ കണ്ണിൽ ഇരുട്ട് കയറി.. രണ്ടു കയ്യാൽ അവൾ തല പൊത്തിപിടിച്ച് ചുവരിൽ നിന്നും നിലത്തേക്ക് ഊർന്ന് വീണു.. ദേവൻ അലറിക്കൊണ്ട് പാറുവനരികിലേക്ക് പാഞ്ഞിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും…

രചന : ഭദ്ര

Leave a Reply

Your email address will not be published. Required fields are marked *