പാറുവിന്റെ സ്വന്തം മഹിയേട്ടൻ, തുടർക്കഥ, ഭാഗം 14 വായിക്കൂ…

രചന : ഭദ്ര

‘ പാറു.. പാറു… മോളെ.. കണ്ണ് തുറക്ക്.. ആ വെള്ളം ഒന്നിടുക്ക്.. പാറു..”

ദേവന്റെ അലർച്ച കേട്ട് ദേവകിയമ്മ ഓടിവന്നു..

” എന്താ പറ്റിയെ.. മോളെ.. കണ്ണ് തുറക്ക്.. ” ദേവകിയമ്മ അടുത്തിരുന്നു..

” രുദ്രൻ വെള്ളം തളിച്ചതും പാറു പതിയെ കണ്ണ് തുറന്ന് ഒരു പൊട്ടി കരച്ചിലോടു കൂടി ദേവന്റെ നെഞ്ചിലേക് മുഖം പൂഴ്ത്തി..

” മഹിയേട്ടാ.. നിക്ക്.. നിക്ക് പേടിയാവുന്നു..

നിക്ക് ആരൂല്ല.. എന്താ ന്റെ ജീവിതത്തിൽ മാത്രം ഇങ്ങനെയൊക്കെ നടക്കുന്നെ.. ന്റെ അമ്മ..

എല്ലാം നിക്ക് നഷ്ട്ടായില്ലേ.. വേണ്ട.. ഞാൻ പോയ്കൊള്ളാം.. ഇല്ലെങ്കിൽ ന്റെ മഹിയേട്ടന് അവരെന്തെങ്കിലും ചെയ്യും..

ഞാൻ.. ഞാൻ.. പോവാ മഹിയേട്ടാ..

എണ്ണി പെറുക്കി സങ്കടം പറഞ്ഞു കരയുന്ന അവളെ കണ്ടു കാർത്തിയും കരഞ്ഞിരുന്നു..

” എന്താ പാറു നീ പറയുന്നേ.. ആരും നിന്നെ ഒന്നും ചെയ്യില്ല.. എന്ത് കാരണം കൊണ്ടും നിന്നെ കൈ വിട്ട് കളയുകയുമ്മില്ല… ”

ദേവൻ പറയുന്നത് ഒന്നും അവൾ കേൾക്കുന്നുണ്ടായിരുന്നില്ല.. മനസ്സാകെ തളർന്നു പോയ്‌ അവളുടെ..

” എന്താ പാറു ഇത്.. നീ നല്ല ചുണക്കുട്ടി ആയിരിക്ക്.. നിനക്കൊപ്പം നിൽക്കാനല്ലേ ഞങ്ങൾ മൂന്നു ഏട്ടന്മാരുള്ളെ.. പിന്നെ നിന്റെ ചെക്കനും..പേടിയ്ക്കല്ല വേണ്ടത്.. നേരിടുക തന്നെ വേണം.. ഒന്നും അറിയാത്ത മൂന്നു പേരാ മരിച്ചു തലയ്ക്കു മുകളിൽ നില്ക്കുന്നെ.. ”

അച്ചു പറയുന്നത് കേട്ട് അവൾ കാർത്തിയ്ക്കു നേരെ കൈ കൂപ്പി.

” നിക്ക് അറിയില്ലായിരുന്നു.. ന്നോട്.. ” അവളുടെ വാക്കുകൾ മുഴുവിക്കാൻ സമ്മതിക്കാതെ കാർത്തി അവൾക്കരികിൽ ഇരുന്നു..

” നിന്നെ കൂടി ആർക്കും വിട്ട് കൊടുക്കില്ല.. വേണം ന്റെ കാർത്തു ആയി തന്നെ.. ന്റെ കാർത്തുവിന് വാക്ക് കൊടുത്തതാ ഞാൻ..

ഞങ്ങൾക്കൊപ്പം നീയും വേണമെന്ന്.. എന്നും നിനക്ക് കൂട്ടായി ഈ ഏട്ടൻ ഉണ്ടാവും..ഇനി ഒരിക്കലും ആരുമില്ലാത്തവളന്നു പറയരുത് നീ. കൂടെയുണ്ട്. ഞാൻ.. ”

കാർത്തിയെ നോക്കി തലയാട്ടി അവൾ ദേവന്റെ നെഞ്ചിലേക്ക് ചായ്ഞ്ഞു..

നേരം ഇരുട്ടിയതും അവളിൽ ഭയം നിറഞ്ഞു തുടങ്ങിയിരുന്നു.. ദേവൻ താഴെ അമ്മയോട് സംസാരിച്ചു മുറിയിൽ എത്താൻ വൈകിയിരുന്നു..

മുകളിലേക്കു വന്ന് ആദ്യം അവളുടെ മുറിയിലേക്ക് ചെന്നതും ഫാനിൽ കുരുക്കിട്ട് പിടയുന്ന പാറുവിനെ കണ്ട് അവൻ സ്തംഭിച്ചു നിന്നു….

” പാറു..” പെട്ടന്ന് കിട്ടിയ ധൈര്യത്തിൽ ദേവൻ പാറുവിനെ എടുത്തു ഉയർത്തി കുരുക്കഴിച്ചു..

” എന്താ പാറു നീ ചെയ്തേ.. ന്നെ വിട്ട് പോകാൻ പറ്റോ നിനക്ക്.. നിന്റെ മഹിയേട്ടൻ ഇല്ലാതെ ജീവിക്കില്ലെന്ന് പറഞ്ഞത് വെറുതെ ആണല്ലേ…

ചതിക്കാണല്ലേ നീ.. ”

ആദ്യമായി ദേവൻ അവളോട്‌ ഉള്ള പ്രണയം കൊണ്ടു കണ്ണ് നിറഞ്ഞൊഴുകിയതും പാറുവിന്റെ ഉള്ളു പിടഞ്ഞു..

” മഹിയേട്ടാ.. നിക്ക് പേടിയാവുന്നു.. ന്നെ കൊണ്ടോവും.. പേടിയാ.. ”

” ഒന്നും ഉണ്ടാവില്ല.. നിന്നെ ആർക്കും വിട്ടു കൊടുക്കാനല്ല ദേവൻ ഇങ്ങനെ നെഞ്ചോട് ചേർത്തു പിടിച്ചേ.. വാ.. ഒന്നും ആലോചിക്കണ്ട.. എന്റെ പെണ്ണാ നീ.. മഹിയേട്ടന്റെ നെഞ്ചോടു ചേർന്ന് ഉറങ്ങിയാ മതി ഇനി..

മഹിയേട്ടന്റെ മാത്ര നീ.. എന്റെ മാത്രം.. ”

ദേവൻ അന്ന് അവളെ നെഞ്ചോടു ചേർത്ത് പിടിച്ച് കിടക്കുമ്പോൾ ഉറച്ച തീരുമാനം എടുത്തിരുന്നു.. ആർക്കും വിട്ട് കൊടുക്കില്ലെന്ന പോലെ അവളെ അവൻ ചേർത്ത് പിടിച്ചു..

❤❤❤❤❤❤❤❤❤

നാളുകൾ വീണ്ടും കടന്ന് പോയി തുടങ്ങി.. പാറു വീണ്ടും ദേവന്റെ കാ‍ന്താരി പാറുവായി മാറി..

ചുരുങ്ങിയ നാൾ കൊണ്ടു തന്നെ പാറു കാർത്തിയുമായി അടുത്തിരുന്നു… കാർത്തിയുടെ ഉള്ളിൽ കത്തുന്ന അഗ്നി എപ്പോളോ ദേവൻ അറിയാതെ അവളിലേക്കും പടർന്നിരുന്നു..

ദേവന്റെ തിരക്ക് കാരണം ദേവകിയമ്മ വിവാഹം പെട്ടന്ന് തന്നെ നടത്താൻ തീരുമാനിച്ചത് കൊണ്ട് ദേവൻ വിവാഹതിരക്കിൽ പാഞ്ഞു നടപ്പാണ്..

അത്യാവശ്യം ബന്ധുക്കളും സുഹൃത്തുക്കളും മാത്രം അടങ്ങിയ ചടങ്ങിൽ പാറുവിന്റെ കഴുത്തിൽ താലി വീഴാൻ ഇനി ഒരു ദിവസം മാത്രമേ ഉള്ളു.. ദേവൻ സുഹൃത്തുക്കൾക്കുള്ള പാർട്ടിയിൽ ഇരിക്കുമ്പോളായിരുന്നു പാറു അവനെ വിളിച്ചത്…

” എന്താ പെണ്ണെ കിടന്നില്ലേ… ” ദേവൻ ഫ്രണ്ട്സിനടുത്തു നിന്നൽപ്പം മാറി നിന്ന് ചുറ്റും നോക്കി അവളോട്‌ സംസാരിക്കയാണ്..

” ഉറങ്ങിയെങ്കിൽ വിളിക്കോ കുരങ്ങാ.. ഇയ്യാളെന്തു മണ്ടനാ.. പൊട്ടൻ.. ” പാറു അവനെ കളിയാക്കി ചിരിക്കുന്നത് കേട്ട് അവന് ദേഷ്യം വന്നു..

” ഡി.. ഈ രാത്രി കഴിഞ്ഞാൽ നാളെ എന്റെ കയ്യിൽ കിട്ടും നിന്നെ മറക്കണ്ട.. നിനക്ക് ഈ ഇടയായിട്ട് ഒരു വില ഇല്ല എന്നെ.. വച്ചിട്ടുണ്ട് നിനക്ക്.. കാന്താരി.. ”

” അയ്യടാ.. എനിക്ക് എന്റെ ചെക്കനെ പേടിയില്ലാട്ടോ.. നിങ്ങൾ ഒരു പാവാ മാഷേ.. ”

” ആ.. എന്റെ സ്വഭാവം വച്ച് നീ എന്നെ എങ്ങനെയാടി എന്നെ സഹിക്കാൻ പോകുന്നെ.. ”

” സഹിക്കാന്നേ.. എന്റെ തെമ്മാടിനെ നിക്ക് ഇപ്പൊ കാണണം.. അതിനാ ഞാൻ വിളിച്ചേ…

ഞാൻ കുളപടവിൽ ഉണ്ട്.. വേഗം വാ.. ”

” ഒന്ന് പോയെടി.. ഞാൻ ഇവിടെ അവന്മാരുടെ കൂടെ പാർട്ടിയില്ലാ.. നമുക്ക് നാളെ കാണാം.. നീ ഇപ്പൊ കി=ടന്ന് ഉറങ്ങ് പെണ്ണെ.. ”

” പറ്റില്ല.. പ്ലീസ് മഹിയേട്ടാ.. ഇന്ന് കൂടെ അല്ലെ നിക്ക് നിങ്ങടെ പാറുട്ടി ആയി നില്കാൻ പറ്റു..

നാളെ മുതൽ ഭാര്യ എന്ന പദവിയിൽ അല്ലെ.. പ്ലീസ്… ഒന്ന് വാ.. ”

” പാറു… ഞാൻ ഇവിടെ.. ” പറഞ്ഞു മുഴുവിക്കാൻ വിടാതെ പാറു ഇടിച്ചു കേറി…

” ഇപ്പൊ വന്നില്ലെങ്കിൽ ഞാൻ മിണ്ടില്ല..

കല്യാണത്തിന് പോലും ഞാൻ മൈൻഡ് ചെയ്യില്ലേ.. പിന്നെ നാണം കെടുത്തി എന്നെങ്ങാനും പറഞ്ഞാൽ… മ്മ്… ”

” ഓഹ്.. തുടങ്ങി.. അവള്.. ദാ വരുന്നു..

അവിടെ നില്ക്ക് . ”

ദേവൻ ഫോൺ കട്ട്‌ ചെയ്തതും പാറു ഒരു പുഞ്ചിരിയോടെ കുളത്തിലേക്ക് നോക്കിയിരുന്നു..

മനസ്സിൽ മുഴുവനും നാളെ ദേവന്റെ പെണ്ണാകുന്ന നിമിഷം മാത്രം നിറഞ്ഞു നിന്നു…

ദേവന്റെ കാൽപെരുമാറ്റം കേട്ടതും അവൾ ചിരിയോടെ അവനെ തിരിഞ്ഞു നോക്കി എഴുന്നേറ്റു..

” ഞാൻ വിളിച്ചത് ബുദ്ധിമുട്ടയോ മഹിയേട്ടാ.. ”

” പോടീ.. എന്താ കാര്യം.. ഞാൻ അവിടെ നിന്നും മുങ്ങിയത് അവന്മാര് അറിഞ്ഞിട്ടില്ല.. അതിനു മുൻപ് പോകണം.. വേഗം കാര്യം പറ.. ”

” അത്രക് ബുദ്ധിമുട്ടി ന്നെ കാണാൻ നിൽക്കണ്ട.. പൊയ്ക്കോ.. അവരല്ലേ വലുത്.. ”

പാറു പിണങ്ങികൊണ്ട് പടവിൽ ഇരുന്നതും ദേവൻ ഒരു ചിരിയോടെ അവൾക്ക് പിറകിലായി പടവിൽ ഇരുന്നു..

” എന്റെ പാറുസ് വിളിച്ചാൽ അപ്പൊ പാഞ്ഞെത്തില്ലേ ഞാൻ.. ഇന്ന് നമ്മുക്ക് വേണ്ടി നടത്തുന്ന ഫങ്ക്ഷന് വന്നവർക്ക് കമ്പനി കൊടുക്കേണ്ടത് ഞാനല്ലേ.. അതുകൊണ്ടല്ലേ ഞാൻ അങ്ങനെ പറഞ്ഞേ.

ദേ നോക്ക് .. ഇനി മുതൽ ഇങ്ങനെ പിണങ്ങി ഇരിക്കാതെ ഒന്ന് ഉഷാർ ആവു പെണ്ണെ.. ”

” മ്മ്.. നല്ല കമ്പനിയാ.. നാളെ തല പൊന്തിയാൽ മതി.. നല്ല മണം ഉണ്ട്.. അമ്മയോട് പറയണോ ഞാൻ.. ”

” പറഞ്ഞാൽ കൊല്ലും നിന്നെ.. ഇതൊക്കെ വല്ലപ്പോഴും അല്ലേടി.. നിന്റെ ഈ തെമ്മാടി പെർഫെക്ട് ആടി.. ”

” ഛെ.. നാറിയിട്ട് വയ്യാ.. പിന്നെ.. ഞാൻ വിളിച്ചതെ… ന്റെ ചെക്കന് ഒരു സമ്മാനം തരാനാ..

കണ്ണടച്ചേ.. ഇഷ്ട്ടയോന്ന് പറയണേ.. ”

ദേവൻ കുസൃതി ചിരിയോടെ കണ്ണടച്ച് അവൾക് നേരെ കവിൾ ചരിച്ചു പിടിച്ചു..

അവൾ അവന്റെ കവിളിൽ ഒന്ന് നുള്ളി കയ്യിലേക്ക് ഒരു പൊതി വച്ച് കൊടുത്തതും അവന്റെ മുഖം മാറി..

” അയ്യേ.. ഇതെന്തോന്നാ.. അലുവയാണോ.. ”

ദേവൻ പുച്ഛത്തോടെ പറഞ്ഞതും അവൾ മുഖം തിരിച്ചു… അവന് ചിരി വന്നെങ്കിലും ചിരി കടിച്ചു പിടിച്ച് പൊതി മെല്ലെ തുറന്നു നോക്കി ചിരിയോടെ അവളെ ചേർത്ത് പിടിച്ചു..

” എന്തിനാടാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നെ..

അത്രക്ക് ഇഷ്ട്ടാണോ നിനക്ക് എന്നോട്.. ”

ദേവൻ നിറഞ്ഞ കണ്ണുകളോടെ പറയുന്നത് കണ്ട് അവൾ അവന്റെ താടിയിൽ പിടിച്ചു വലിച്ചു..

” അതെ… ന്റെ ചെക്കൻ സെന്റി ഒന്നും അടിക്കാത്ത മനുഷ്യനാ.. ഇപ്പൊ സംസാരിക്കുന്നത് മഹിയേട്ടനല്ല.. മദ്യമാണ്.. അല്ലെങ്കിൽ ഒരു വാച്ച് വാങ്ങി തന്നതിന് ഇങ്ങനെ സെന്റി അടിക്കോ.. ”

” നീ എന്ത് വാങ്ങി തന്നാലും എനിക്കതു വലുതാടി .. അതിനു ദേവനിട്ട വില കുറച്ചു കൂടുതലാ പെണ്ണെ.. ”

ദേവന്റെ താടി അവളുടെ കവിളിൽ ഉരസ്സിയതും അവൾ പെട്ടന്ന് ഒഴിഞ്ഞു മാറിയെങ്കിലും ദേവൻ അവളുടെ കയ്യിൽ പിടിത്തം ഇട്ടിരുന്നു..

” ദേ മഹിയേട്ടാ.. കളിക്കാൻ നിൽക്കണ്ട… വല്ലോരും കണ്ടാൽ പിന്നെ നാണക്കേടാ.. ”

” ആണോ.. ആ നാണക്കേട് ഞാനങ്ങു സഹിച്ചു.. “.

ചുവരിലേക്ക് ചേർത്ത് നിർത്തി ദേവന്റെ പല്ലുകൾ അവളുടെ കവിളിൽ അമർന്നതും അവൾ വേദന കൊണ്ട് അവനെ പിടിച്ചു തള്ളി..

” ഇത് എന്റെ വക കുഞ്ഞു സമ്മാനം.. വല്ല്യ സമ്മാനം കെട്ടിക്കഴിഞ്ഞു തരാട്ടോ.. ഒരു കുഞ്ഞി പാറുവിനെ.. ”

ദേവൻ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു പറയുമ്പോൾ അവളുടെ കൈകൾ അവനെ ചുറ്റി പിടിച്ചിരുന്നു…

എന്നാൽ പുലരി അവർക്ക് മറ്റൊരു വിധിയ്ക്കായ് ഒരുങ്ങിയതറിയാതെ ഇരുവരും പ്രണയിക്കുകയായിരുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

തുടരും….

രചന : ഭദ്ര

Leave a Reply

Your email address will not be published. Required fields are marked *