ഇന്ന് ശ്രീകലയെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനത്രെ….

രചന : വിജയ് സത്യ

ചിക്കൻ ഫോബിയ

❤❤❤❤❤❤❤❤❤❤

വീട്ടിൽ പട്ടി ഉണ്ടോ..ഞങ്ങൾ വരുന്നുണ്ട് പൂട്ടിയിടണം എന്നൊക്കെ പറയുന്ന ആൾക്കാർ ഉണ്ട്.

എന്നാൽ കോഴിയെ പൂട്ടിയിടണം എന്ന് പറയുന്ന ആൾക്കാരെ ആദ്യം കാണുകയാണ്.

അങ്ങനെ പറഞ്ഞു ആ വീട്ടിലുള്ള കോഴികളെ മുഴുവൻ കല്യാണിയമ്മ കോഴിക്കൂട്ടിൽ ഇട്ടു വാതിൽ പൂട്ടി.

ഇന്ന് ശ്രീകലയെ ഒരു കൂട്ടർ പെണ്ണുകാണാൻ വരുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥനത്രെ….

അവരുടെ സ്റ്റാറ്റസും കൾച്ചറിനും ഒക്കെ ഈ ആടും കോഴിയും ഒന്നും ചേരില്ലായിരിക്കും.. അതല്ലേ കോഴികളെ ഒക്കെ കൂട്ടിൽ കൂട്ടാൻ ബ്രോക്കർ വിളിച്ചു പറഞ്ഞത്.നമ്മൾക്ക് ഇത് അന്നമാണ്..

പെൺകുട്ടികളുടെ പല ഫോട്ടോകളും വിവരങ്ങളും കണ്ടു അതിൽ നിന്നും സെലക്ട് ചെയ്തതായിരുന്നു ശ്രീകലയെ.. അങ്ങനെ ആ സർക്കാർ ഉദ്യോഗസ്ഥന്റെ കൂടെ ലീവുള്ള ദിവസം കാറിൽ ശ്രീകലയെ പെണ്ണുകാണാൻ വരുന്ന സമയത്ത് ആണ് പെണ്ണിന്റെ വീട്ടുകാരെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ അവർക്ക് മൂന്നോ നാലോ കോഴി ഉണ്ട് എന്ന് ബ്രോക്കർ പറഞ്ഞു പോയത്.

അപ്പൊ തൊട്ടു ചെക്കൻ പറയുകയാ തിരിച്ച് പോകാം ഇനി ഞാനില്ല എന്നു….

അതു കേട്ടു ബ്രോക്കർ അമ്പരന്നതു..

ചെറുക്കന് വട്ടാണോ.. ഏയ്യ് വഴിയില്ല.. നല്ല വെളിവ് ഉള്ള ആളാണല്ലോ

ഇനി ഒരു പക്ഷെ പക്ഷിപ്പനിയെയും കോഴി പനിയൊക്കെ പേടിച്ചിട്ട് ആയിരിക്കുമോ?

ഏതായാലും കല്യാണിയമ്മയെ വിളിച്ചു പറയാം കോഴിയെ തൽക്കാലം പൂട്ടിയിടാൻ..

അങ്ങനെ വിളിച്ചുപറഞ്ഞതായിരുന്നു ആ ബ്രോക്കർ..

ചെറുക്കനും കൂട്ടരും പെണ്ണിന്റെ വീട്ടിലെത്തി,.

പെണ്ണിന്റെ അമ്മാവനും മാതാപിതാക്കളും ചെക്കനേയും കൂട്ടരെയും സ്വീകരിച്ചിരുത്തി.

ബ്രോക്കർ അങ്ങോട്ടുമിങ്ങോട്ടും ബന്ധുക്കളെ തമ്മിൽ പരസ്പരം പരിചയപ്പെടുത്തി സംസാരിച്ചു.

ഇതിനിടെ ശ്രീകലയുടെ അമ്മ നല്ല ഒന്നാന്തരം ചായ തിളപ്പിച്ച് റെഡി ആക്കി ഗ്ലാസിൽ ഒഴിച്ച് മകളുടെ കയ്യിൽ ട്രായിൽ വെച്ച് കൊടുത്തു, ചെറുക്കനും കൂട്ടരുടെയുമടുത്തേക്ക് ഉന്തിത്തള്ളി പറഞ്ഞയച്ചു.

ടീ ട്രായുമായി തലകുനിച്ചു കുണുങ്ങിക്കുണുങ്ങി വരുന്ന പെണ്ണിനെ ഒറ്റനോട്ടത്തിൽ തന്നെ നെഗറ്റീവും പോസിറ്റീവും ആയ മാക്സിമം പോയിന്റ് കൾ ക്യാച്ച് ചെയ്യാൻ വേണ്ടി ചെറുക്കനും കൂട്ടരും പെണ്ണിനെ അടിമുടി നോക്കി അളന്നു..

ഓരോരൊ ആൾക്കാരുടെ നേരെ ശ്രീകല ട്രാ നീട്ടി. ഓരോ കപ്പു ചായ വീതം എല്ലാവർക്കും എടുത്തു.

ഇതിനിടയിൽ കല്യാണിയമ്മ പലഹാര പ്ലേറ്റുകൾ ടീപൊയിൽ കൊണ്ടുവെച്ചു. കൂട്ടത്തിൽ ചെറുക്കനെ നോക്കി പുഞ്ചിരിച്ചു അവര് തിരിച്ചു അടുക്കളയിലേക്ക് പോയി

ട്രായിൽ ആകെ ബാക്കി വന്ന ഒരു കപ്പ് ചായ ശ്രീകല സ്വന്തം കൈകൊണ്ട് ചെറുക്കന്റെ സമീപം ചെന്ന് അവൻ നേരെ നീട്ടി പുഞ്ചിരിച്ചു.

പെണ്ണിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു കൊണ്ട് ചെറുക്കൻ ചായക്കപ്പ് വാങ്ങിക്കാൻ ശ്രമിക്കവേ പെട്ടെന്ന് കൂട്ടിൽ ഉള്ള ഒരു പൂവൻകോഴി ഒച്ചത്തിൽ കൂവി..

കൊക്കരക്കോ കോ…..

കോഴിയുടെ കൂവൽ കേട്ടതും ചെക്കന്റെ കയ്യിൽനിന്നും ചായക്കപ്പ് താഴെ വീണു.

നേരെ മടിയിൽ തന്നെ വീണ ചായ അരക്കെട്ടിലൂടെ ഊർന്നിറങ്ങി അവന്റെ സെൻസിറ്റീവ് ഭാഗങ്ങളൊക്കെ പൊള്ളിച്ചു.

അയ്യോ..അമ്മേ….

ചെറുക്കൻ അക്ഷരാർത്ഥത്തിൽ പൊള്ളൽ സഹിക്കാതെ നിലവിളിച്ചു..

ശ്രീകലയ്ക്ക് വല്ലാതായി.

തന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് പറ്റിയോ താൻ കപ്പിനെ പിടി അൽപം നേരത്തെ വിട്ടുവൊ എന്ന ശങ്ക അവളെയും വിഷമിപ്പിച്ചു.

തന്റെ ഒച്ച ഇവിടമാകെ ഉയർന്നല്ലോ എന്ന് ചെറുക്കനും തോന്നീ.. അവനും അൽപം ചമ്മൽ ആയി..

പെണ്ണിന്റ പിതാവ് ചെറുക്കനെ വാഷ് റൂമിൽ കൊണ്ട് കഴുകിച്ചു.

വീണ്ടും വന്നിരുന്നു ചായയൊക്കെ കുടിച്ചപ്പോൾ പെണ്ണിനോട് സംസാരിക്കാൻ ഉള്ള ഒരു അവസരം ഒരുങ്ങി..

അവൾ മുറ്റത്തെ വിശാലമായ തൊടിയിൽ ഇറങ്ങി നിന്നു..

ചെക്കനും അവളുടെ അടുത്തേക്ക് പോയി.

പരസ്പരം പേരും ജോലിയും മറ്റു വിവരങ്ങളും ചോദിച്ച് മനസ്സിലാക്കി.

പോരാനേരം ശ്രീകല പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു..

നന്നായി പൊള്ളിയോ..

ഏയ്യ്….

ചെക്കൻ ചിരിച്ചു..

ആകട്ടെ കോഴിയെ എന്താണ് ഇത്ര ഭയം.?

ഏയ് ഭയം ഒന്നുമല്ല..

അപ്പോൾ പിന്നെ വരുന്നതിനു മുമ്പായി കോഴിയെ കൂടിൽ അടച്ചിടാനും കോഴിയുടെ ഒച്ച അപ്രതീക്ഷിതമായി കേട്ടപ്പോൾ കപ്പ് കൈയിൽ നിന്നും താഴെ വീണതും എന്താ..

ഹാ ഹാ… അതോ പറയാം.. പക്ഷേ കേട്ടുകഴിയുമ്പോൾ എന്നെ കളിയാക്കരുത്..

ഇല്ല… ധൈര്യമായിട്ട് പറഞ്ഞോളൂ..ഞാൻ കളിയാക്കില്ല..

ശ്രീകല ഉറപ്പ് നൽകിയപ്പോൾ ചെക്കൻ പറഞ്ഞു തുടങ്ങി…

എനിക്കൊരു മൂന്നര വയസ്സ് ഉണ്ടായിരുന്നപ്പോൾ ഞങ്ങളുടെ വീട്ടിൽ ഒരു പൂവൻ കോഴി ഉണ്ടായിരുന്നു..

ഒരു ദിവസം ഷഡി ഇല്ലാതെ മുറ്റത്ത് തൊടിയിൽ കളിക്കുകയായിരുന്ന എന്റെ അടുത്ത് വന്ന് ആ കോഴി എന്റെ പയറുമണി കൊത്തിത്തിന്നാൻ ശ്രമിച്ചു..

കണ്ടിച്ചു എടുത്തിട്ടില്ല എന്നേയുള്ളു….

അത്രയും വേദനിച്ചു.. അങ്ങനെ ആ പേടി ഇപ്പോഴുമുണ്ട്..അന്നുതൊട്ട് കോഴിയെ വളരെ പേടിയാണ്..

അതുകേട്ട് ശ്രീകല പൊട്ടിച്ചിരിച്ചു..

ചിരിക്കണ്ട… കോഴിയെ പൂട്ടിയിട്ടിട്ടു എന്ത് കാര്യം നിങ്ങളെ ആ കോഴി കൂവിയത് കാരണം ചായവീണു പൊള്ളിയതും എവിടെയാ?

എവിടെയാ?

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : വിജയ് സത്യ

Leave a Reply

Your email address will not be published. Required fields are marked *