ഇനി ഞാൻ വിളിക്കില്ല, സംസാരിക്കില്ല, ഇനി തിരിച്ച് ഇങ്ങോട്ട് വിളിക്കരുത്.. അവൾക്ക് വിഷമമുണ്ടാവും…

രചന : ശക്തി കല ജി

ഒരു വാക്കിൽ

❤❤❤❤❤❤

“നീ എന്താണ് എൻ്റെ വിവാഹത്തിന് വരാതിരുന്നത്

താലികെട്ട് നിമിഷം വരെ നിന്നെ ഞാൻ പ്രതീക്ഷിച്ചു

ഫോൺ എടുത്ത ഉടനെ ഹലോ പോലും പറയാതെ ജീവൻ ഇങ്ങനെ പറഞ്ഞപ്പോൾ മീരയ്ക്ക് ചിരിയാണ് വന്നത് ..

‘ഞാൻ വരില്ല എന്ന് 100% ഉറപ്പുണ്ടായിട്ടും എന്തിനാണ് വെറുതെ പ്രതീക്ഷിച്ചത്

“അവൾ ചോദിച്ചു ..

”എൻ്റെ ഭാഗത്ത് ആരുമുണ്ടായിരുന്നില്ല… നമ്മൾ നല്ല സുഹൃത്തുക്കൾ ആയിരുന്നില്ലേ…

വിവാഹത്തിന് നീ വരണമായിരുന്നു …ഞാനും അവളും അവളുടെ കുടുംബക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ .. രജിസ്ട്രാർ ഓഫീസിൽ വച്ച് വിവാഹം..

ഒരു ഹോട്ടലിൽ ഭക്ഷണം എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞു..

തിരികെ വീട്ടിലേക്ക് വന്നു…

ഞാൻ ഇപ്പോൾ അവളുടെ വീട്ടിലാണ് ഇരിക്കുന്നത് “എന്ന് ജീവൻ പറഞ്ഞു..

” സന്തോഷം എല്ലാം നല്ല ഭംഗിയായിട്ട് കഴിഞ്ഞല്ലോ… അവൾക്ക് സന്തോഷമായോ” എന്ന് മീര ചോദിച്ചു

” പിന്നെ ആള് ഭയങ്കര സന്തോഷത്തിലാണ് ”

ഒരിക്കലും നടക്കില്ല എന്ന് കരുതിയ കല്യാണമല്ലേ നടന്നത്..

അതിൽ അവൾ ഒത്തിരി സന്തോഷിക്കുന്നു ” എന്ന് ജീവൻ പറഞ്ഞു…

” എന്നാൽ എനിക്കും സന്തോഷം..” പിന്നെ കുറച്ച് കഴിയുമ്പോൾ എങ്കിലും അവളേയും കൂട്ടി മാതാപിതാക്കളുടെ അരികിലേക്ക് തിരികെ ചെല്ലണം… കുറച്ച് കാത്തിരുന്നെങ്കിൽ അവർ തന്നെ നിങ്ങളുടെ വിവാഹം നടത്തി തന്നേനെ.. അതിനുള്ള ക്ഷമ ഇല്ലാരുന്നല്ലോ ”

” ഇത് വരെ നല്ല സുഹൃത്തും വഴികാട്ടിയും ആയി ഞാനുണ്ടായിരുന്നു… ഇനി മുതൽ അവൾ ഉണ്ടാവും എല്ലാ കാര്യത്തിനും.. ഇനി ഞാൻ വിളിക്കില്ല, സംസാരിക്കില്ല ഇനി തിരിച്ച് ഇങ്ങോട്ട് വിളിക്കരുത്… അവൾക്ക് വിഷമമുണ്ടാവും … നിൻ്റെ നല്ല പാതിയാണവൾ ,അവളെ വിഷമിപ്പിക്കുന്ന ഒരു കാര്യങ്ങളും ചെയ്യരുത്.. എന്ന് മീര പറഞ്ഞു .

”നീ എൻ്റെ സുഹൃത്തല്ലേ .. അതിനൊക്കെ എന്ത് വിഷമം വരാനാണ് ” എന്ന് ജീവൻ ചോദിച്ചു …

“അതൊന്നും ഇപ്പോൾ ജീവന് മനസ്സിലാവില്ല … .. എൻ്റെ ഹൃദയത്തിൽ എന്നും നല്ല സുഹൃത്തിൻ്റെ സ്ഥാനത്ത് നീയുണ്ടായിരുന്നു…നിൻ്റെ സ്വാർത്ഥയ്ക്ക് വേണ്ടി എൻ്റെ മേൽ പഴിചാരിയത് ഞാൻ ക്ഷമിച്ചത് പോൽ മറ്റാരും ക്ഷമിക്കണമെന്നില്ല…. നിൻ്റെ മാതാപിതാക്കൾക്ക് വേണ്ടി അവളെ ഒഴിവാക്കാനായി നിനക്ക് എന്നോട് പ്രണയമാണ് എന്ന് പറഞ്ഞത് വല്യ തെറ്റ് തന്നെയാണ്…പ്രശ്നം ഞാൻ പറഞ്ഞ് തീർത്തെങ്കിലും അത് ഒരു കരടായി അവളുടെ മനസ്സിൽ ഉണ്ടാവും…. പിന്നെ അവളോട് എനിക്ക് സഹതാപം മാത്രമേയുള്ളു… അവളെ തള്ളിക്കളയാൻ ശ്രമിക്കാതെ ജീവിക്കാൻ നോക്കു…..” .. എന്ന് പറഞ്ഞു …

” മീര എന്നോട് ക്ഷമിക്കു…. എൻ്റെ തെറ്റാണ്… മാതാപിതാക്കൾ ഒരു വശത്ത്, അവൾ ഒരു വശത്ത് ഞാൻ എന്ത് ചെയ്യും… ആ സമയത്ത് എനിക്കങ്ങനെ ചെയ്യാനാണ് തോന്നിയത്…

നാൻസിയത് ഇത്രയും വല്യ പ്രശ്നമാക്കുമെന്ന് കരുതിയില്ല…..

അവൾ നിന്നോട് വന്ന് സംസാരിക്കുമെന്ന് വിചാരിച്ചില്ല…”

ഞാൻ നേരത്തെ നിന്നോട് പറയാഞ്ഞത് കൊണ്ടാണ് ഇത്രയും പ്രശ്നങ്ങൾ… എനിക്ക് വേണ്ടി അവൾ മരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ എങ്ങനെയാണ് ഒഴിവാക്കാൻ കഴിയുക.” എന്ന് ജീവൻ പറഞ്ഞു…

” അവൾക്കൊന്നും സംഭവിക്കാത്തത് എൻ്റെ ഭാഗ്യം കൊണ്ടാണ്… മറിച്ചാണെങ്കിലോ ജീവിതകാലം മുഴുവൻ വിഷമിക്കേണ്ടി വന്നേനെ….നിൻ്റെ ഒരു വാക്ക് കൊണ്ട് ഒരു ജീവൻ നഷ്ട്ടമായേനെ…….

എല്ലാരും സത്യമറിയാതെ എന്നെയാവും കുറ്റപ്പെടുത്തുക.. നിൻ്റെ സൗഹൃദം എനിക്കാവശ്യമില്ല..

നമ്മൾ ഇനി കണ്ടു മുട്ടാതിരിക്കട്ടെ….’ബൈ’

അവൾ ഫോൺ വച്ചു …കുറച്ചു നേരം ഫോണിൽ നോക്കി ഇരുന്നു …കുറച്ചു നിമിഷങ്ങൾ കഴിഞ്ഞ് ജീവൻ മീരയുടെ വാട്സാപ്പിൽ മെസ്സെജ് ഇട്ടു…

ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് മനസ്സിലായി…

ശരിയാണ് തൻ്റെ തെറ്റാണ്.. ജീവൻ വിഷമത്തോടെ എങ്ങോ നോക്കിയിരുന്നു..

നാൻസിയുടെ കുറവുകൾ നികത്താൻ മീരയ്ക്ക് കഴിയുമെന്ന് ഒരു നിമിഷം ചിന്തിച്ച് പോയി….

തൻ്റെ സ്വാർത്ഥത കാരണം നല്ല ഒരു സൗഹൃദം നഷ്ട്ടമായിരിക്കുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശക്തി കല ജി

Leave a Reply

Your email address will not be published. Required fields are marked *