നമ്മുടെ കല്യാണം അത് നടക്കുമെന്ന് തോന്നുന്നില്ല.. എന്താ മനു നീ ഇപ്പോൾ ഇങ്ങനെ പറയുന്നത്..

രചന : Meh Jabeen

രണ്ടാം ഭാര്യ

❤❤❤❤❤❤❤❤❤

‘രാഹുൽ എന്തിനാ അനാവശ്യകാര്യത്തിനൊക്കെ നീ ഇടപെടുന്നത്!

“എനിക്കിത് അനാവശ്യകാര്യമല്ല അമ്മേ അതുകൊണ്ട് ഞാൻ ഇടപെടും!

“അമ്മ ഈ തീരുമാനത്തിൽ നിന്നും പിന്മാറണം ‘

‘പറ്റില്ല രാഹുൽ ഞാൻ ഉറച്ച തീരുമാനമെടുത്തതാണ് എനിക്ക് പിന്മാറാൻ പറ്റില്ല!

‘ഒരു മകന്റെ സ്ഥാനത്തു നിന്ന് കൊണ്ടാണ് ഞാൻ പറയുന്നത് അമ്മേ?

മകളുടെ ഭർത്താവെന്ന സ്ഥാനം മാത്രമേ നിനക്ക് ഞാൻ തന്നിട്ടുള്ളു,

‘ആ അധികാരവും വെച്ച് എന്നേ ഭരിക്കാൻ വരണ്ട എന്റെ തീരുമാനത്തിൽ മാറ്റമില്ല!

“രാഹുൽ നീ അല്ലാതെ ഈ സ്ത്രീയോട് സംസാരിക്കാൻ നിൽക്കുമോ?

“എന്ത് പറഞ്ഞേടീ!

“സ്ത്രീയോ ഞാൻ നിന്റെ അമ്മയാണ് സീമയുടെ മുഖത്ത് ശക്തിയായി ആഞ്ഞടിച്ച പത്മിനി ആഗ്രോഷിച്ചു..

“അമ്മയോ നിങ്ങളൊരു അമ്മയാണോ?

അമ്മയെന്ന വാക്കിന് ഒരുപാട് അർത്ഥമുണ്ട്!

ആദ്യം നല്ലൊരു സ്ത്രീയാവണം പിന്നെ നല്ലൊരു ഭാര്യയാവണം എങ്കിലേ നല്ലൊരു അമ്മയാവൂ,

“രാഹുൽ നീ ഈ അധികപ്രസംഗിയെ അകത്തേക് വിളിച്ചു കൊണ്ട് പോകുന്നുണ്ടോ?

‘അവളെന്നെ പഠിപ്പിക്കാൻ വന്നിരിക്കുന്നു,

എങ്ങിനെയാ അച്ഛന്റെയല്ലേ വിത്ത്!

അതിൽ അമ്മക്ക് വല്ല സംശയവുമുണ്ടോ..?

സീമയുടെ ആ വാക്ക് കേട്ടത്തോടെ പത്മിനി സോഫയിൽ തളർന്നിരുന്നു..

‘മോളെ… സീമേ..

‘അതെ അമ്മേ അമ്മയുടെ മോളുതന്നെയാണ് ഞാൻ എനിക്കോ എന്റെ അച്ഛനോ ആ കാര്യത്തിൽ സംശയമില്ല!

പക്ഷെ ഇത്രയും കാലം കൂടെ ജീവിച്ചിട്ടും എന്റെ അച്ഛനെ അമ്മ മനസിലാക്കിയിരുന്നെങ്കിൽ അമ്മ ഈ ഒരു തീരുമാനം എടുക്കുമായിരുന്നോ?

എന്നും അച്ഛന്റെ കുറവുകൾ മാത്രം കാണുന്ന അമ്മ ഒരു രണ്ടാം വിവാഹത്തിനൊരുങ്ങുന്നു!

“ഇതും ആ പാവം ക്ഷമിക്കും കാരണം എന്നും അമ്മയുടെ സന്തോഷം മാത്രമാണ് അച്ഛനാഗ്രഹിച്ചത് കുഞ്ഞും നാള് മുതലേ ഞാൻ കാണുന്ന സത്യം!

അമ്മയുടെ സ്റ്റാറ്റസിനു ഒട്ടും യോജിക്കാത്ത ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആരോടും പരാതിയോ പരിഭവമോ ഇല്ലാത്ത ഒരാൾ!

“മോളെ.. നീ എപ്പോഴെങ്കിലും എന്നേ കുറിച്ച് ഓർത്തിട്ടുണ്ടോ?

ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ എന്നേ നീ ഇങ്ങനെ കുറ്റപ്പെടുത്തുന്നത് ഞാൻ ആഗ്രഹിച്ച പോലെ ജീവിക്കാൻ ഒരു ജീവിതം തിരഞ്ഞെടുത്തതാണോ എന്റെ തെറ്റ്..

“അമ്മേ ഒരിക്കലെങ്കിലും അച്ഛൻ ഈ ഒരു ചോദ്യം അമ്മയോടോ ആരോടെങ്കിലും ചോദിച്ചുട്ടുണ്ടോ?

നമ്മൾ എപ്പോഴെങ്കിലും അച്ഛനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

നമ്മൾ താമസം മാറുന്ന നാലാമത്തെ വീടാണിത്,

എന്റെ കല്യാണത്തിന് അമ്മ അണിഞ്ഞൊരുങ്ങി

നാട്ടുകാരെയും ബന്ധുക്കളെയും വിളിച്ചു എല്ലാം ഗംഭീരമായി നടത്തി, ഒരു പാറാവ് കാരനെ പോലെ പന്തലിന്റെ ഒരു മൂലയിലിരിക്കുന്ന അച്ഛന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്!

കൂടെ കൂടെ വീട് മാറൽ എന്റെ കല്യാണ ചിലവ്,വീട്ടു ചിലവുകൾ അമ്മയുടെ ആർഭാടജീവിതം എന്തെങ്കിലും ഒരു കാര്യത്തിന് അമ്മയുടെയോ ബന്ധുക്കളുടെയോ ഒരു ചില്ലി കാശ് ചിലവുണ്ടോ?

അമ്മക്ക് അന്തസ്സ് പറയാൻ മാത്രം ഒരു സർക്കാർ ഉദ്യോഗസ്ഥർ ഭർത്താവ്.

അച്ഛൻ വീട്ടിലേക്ക് വരുമ്പോൾ ഒരു തവണയെങ്കിലും ഒരു ഗ്ലാസ് വെള്ളമോ ചായയോ അമ്മ കൊടുത്തിട്ടുണ്ടോ?

ചെറിയ തസ്തികയിൽ ചെറിയ ശമ്പളത്തിൽ ജോലി ചെയുന്ന അച്ഛൻ ഇപ്പോൾ നേരം രാത്രിയായി സർക്കാർ ഉദ്യോഗസ്ഥനായിട്ടും ഈ നേരം വേറെ ഓഫീസിലിരുന്നു ഓവർ ഡ്യൂട്ടി ചെയ്യുകയാണച്ചൻ നമ്മളെ പോറ്റാൻ നമ്മളുണ്ടാക്കിയ കടം തീർക്കാൻ,

രാഹുലും സീമയും അവരുടെ മുറിയിലേക്ക് പോയപ്പോൾ സീമ പത്മിനിയുടെ മനസിലേക്ക് കുത്തിയിറക്കിയ വാക്കുകൾ പത്മിനിയെ മാനസികമായി തളർത്തി!

സകല സൗഭാഗ്യങ്ങളോടെ ജീവിച്ച അച്ഛന്റെയും അമ്മയുടെയും ഏക മകൾ അച്ഛന്റെ ഒരേയൊരു ആഗ്രഹമായിരുന്നു ഒരു സർക്കാർ ഉദ്യോഗസ്ഥനെ എന്നേ കല്യാണം കഴിപ്പിക്കുക എന്നത്..

വളരെ പ്രതീക്ഷിക്കാതെയാണ് ഹരിയേട്ടൻ ജീവിതത്തിലേക്ക് കടന്നു വന്നത് പരസ്പരം ഒരിക്കലും യോജിച്ചു പോകാത്ത രണ്ട് സ്വഭാവങ്ങളാണ് എന്റെയും ഹരിയേട്ടന്റെയും ആരോടും കൂടുതൽ സംസാരമില്ല, കുറേ കൂട്ടുകാരില്ല,

ഞാൻ കൂടുതൽ സംസാരിക്കുന്ന ഒരുപാട് സുഹൃത്തുകളുള്ള ഒരാൾ ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ ഒരുപാട് പാട്പെട്ടു

പിന്നെ അച്ഛന്റെയും അമ്മയുടെയും കുടുംബക്കാരുടെയും അവസ്ഥയോർത്തു എല്ലാം ക്ഷമിച്ചു!

പിന്നീട് അതൊരു ശീലമായി ഒരു കുഞ്ഞു വന്നാൽ ഹരിയേട്ടന്റെ സ്വഭാവത്തിന് മാറ്റമുണ്ടാകുമെന്ന് കരുതി,

ഒരു പെൺകുഞ് ഉണ്ടായി അവളുടെ കല്യാണം കഴിഞ്ഞു

ഇനിയെങ്കിലും ഞാൻ ആഗ്രഹിച്ചത് പോലെ എനിക്ക് ജീവിക്കണം അത് കൊണ്ട് തന്നെയാണ് ബിസിനസ്ക്കാരനും കുടുംബസുഹൃത്തായ ഭാര്യ മരണപെട്ടു പോയ മനുമായുള്ള രണ്ടാം വിവാഹത്തിനുള്ള ഉറച്ച തീരുമാനം ഞാനെടുത്തത്!

‘പക്ഷെ പത്മിനിയുടെ ചിന്തകൾ കാട് കയറി,

എന്താണ് ഹരിയേട്ടൻ ഇങ്ങനെ?

ആർക്കു വേണ്ടിയാണ് അയാൾ ജീവിക്കുന്നത് സീമ പറഞ്ഞത് പോലെ അയാളെ കുറിച്ച് ഞാൻ ഒരു തവണ പോലും ചിന്തിച്ചില്ല!

എന്നേ പോലെ ഹരിയേട്ടനുമുണ്ടാവില്ലേ ആഗ്രഹങ്ങൾ!

പെട്ടെന്ന് സോഫയിലിരിക്കുന്ന പത്മിനിയുടെ ഫോൺ ശബ്ദിച്ചു!

മനുവിന്റെ കോളായിരുന്നു അത്!

“ഹെലോ പത്മിനി

നാളെ ഫ്രീ ആണോ?

“അതെ

നാളെയൊന്നു നേരിട്ട് കാണാൻ സാധിക്കുമോ?

എന്താ മനു എന്ത് പറ്റി?

വല്ല ഇഷ്യുസും ഉണ്ടോ?

“ഹേയ് ഒന്നുമില്ല

നാളെ വൈകിട്ട് നമ്മൾ എന്നും കാണാറുള്ള കോഫീ ഷോപ്പിൽ വെച്ചു കാണാം

“ഒക്കെ മനു!

ഇനി ഞാൻ കൂടെ ജീവിക്കേണ്ട ആളാണ് മനു!

മനുവിന്റെ സുഖത്തിലും ദുഖത്തിലും ഞാൻ കൂടെ ഉണ്ടാവണം എന്റെ സ്റ്റാറ്റസിനും അഭിമാനത്തിനും ചേർന്ന ആള് തന്നെയാണ് മനു

ഹരിയേട്ടനെ ആലോചിച്ചു ഇനിയും സമയവും ജീവിതവും പാഴാക്കുന്നതിനു പകരം മനുവുമായി സന്തോഷമുള്ള ഒരു ജീവിതം പത്മിനി മനസ്സിലുറപ്പിച്ചു

പിറ്റേന്ന് മനുമായി സ്ഥിരം കാണാറുള്ള കോഫീ ഷോപ്പിലേക്ക് പത്മിനി നേരത്തെയെത്തി,

അൽപ്പ നിമിഷത്തിനുള്ളിൽ മനുവുമെത്തി..

ഹായ്.. പത്മിനി നേരത്തെയെത്തിയോ?

‘ കുറച്ചു സമയമായി

‘എന്താ മനു അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്!

‘പത്മിനി ഞാൻ പറയുന്നത് കൃത്യമായി ശ്രദ്ധയോടെ കേൾക്കണം!

“നമ്മുടെ കല്യാണം അത് നടക്കുമെന്ന് തോന്നുന്നില്ല!

എന്താ മനു നീ ഈ പറയുന്നത്!

നമ്മൾ എല്ലാം സംസാരിച്ചുറപ്പിച്ചതല്ലേ!

“പത്മിനിക്കറിയാലോ?

ഞാൻ മക്കളുമായി ഒന്നാലോചിച്ചു നോക്കി!

അവർക്ക് സമ്മതമാണ്

പക്ഷെ അവർക്ക് ഇപ്പോൾ ഒരു അമ്മയുടെ ആവശ്യമില്ല!

അതുകൂടാതെ നമ്മുടെ കല്യാണം കഴിഞ്ഞാലും മനസു കൊണ്ട് നിന്നെ ഒരു ഭാര്യമായി അംഗീകരിക്കാൻ എനിക്ക് സാധിക്കില്ല!

“എന്താണ് മനു ഇപ്പോൾ ഇങ്ങനെയൊക്കെ പറയാൻ കാരണം!

എന്റെ ആദ്യഭാര്യ!

മരിച്ചു ഒരു വർഷം കഴിയുന്നു എന്റെ ജീവിതത്തിലേക്ക് മറ്റൊരു സ്ത്രീ ഇനിയുണ്ടാവില്ല,

എന്ന് ശപഥമെടുത്ത ഒരാളാണ് ഞാൻ!

അതിന് കാരണങ്ങൾ പലതാണ്!

അവളൊരിക്കലും സാധാരണ സ്ത്രീ ആയിരുന്നിലെന്നു അവളുടെ മരണ ശേഷമാണ് ഞാൻ തിരിച്ചറിഞ്ഞത്!

വലിയ ബിസിനസ്സും സ്റ്റാറ്റസുമായി ഞാൻ ജീവിക്കുമ്പോൾ എനിക്കും മക്കൾക്കുമായി മാത്രം ജീവിച്ച ഒരാൾ ജീവിച്ചിരിക്കുമ്പോൾ ഞാനറിയാതെ പോയ എന്റെ സൗഭാഗ്യം!..

അവൾക്കു ആരോടും പരാതിയോ പരിഭവമോ ഒന്നുമുണ്ടായിരുന്നില്ല!

ചിലർ അങ്ങിനെയാണ് പത്മിനി അവരുടെ വില അവരില്ലാത്തപ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്!

മൗനം ഭാരമാക്കി ഒന്നും മിണ്ടാതെ പത്മിനിയുടെ കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ തുടച്ച് മനുവിനോട് ഒരു യാത്രപോലും പറയാതെ പത്മിനി കോഫീ ഷോപ്പിൽ നിന്നുമിറങ്ങി!

നേരെ വീട്ടിലേക്ക് നടന്ന പത്മിനിയുടെ മനസ്സ് കടൽ പോലെ ഇരമ്പി,

സീമയുടെ വാക്കുകൾ പത്മിനിയുടെ മനസിനേൽപ്പിച്ച പ്രഹരത്തെ പത്മിനി തിരിച്ചറിഞ്ഞു. മനുവിന്റെ വാക്കിലെ സത്യത്തെ പതിമിനി തിരിച്ചറിഞ്ഞു!

ഇനിയൊരു ജീവിതമുണ്ടെങ്കിൽ അത് ഹരിയേട്ടന് വേണ്ടിമാത്രമാണെന്ന ദൃഡവിശ്വാസത്തോടെ പത്മിനി വീട്ടിലേക്ക് കയറി

ലൈക്ക് കമന്റ്‌ ചെയ്യണേ

ശുഭം…..

രചന : Meh Jabeen

Leave a Reply

Your email address will not be published. Required fields are marked *