തൊട്ടാവാടി, തുടർക്കഥയുടെ ഭാഗം 25 വായിക്കുക…

രചന : ഭാഗ്യലക്ഷ്മി

“ഈ ഫാമിലി പ്ലാനിങ് എന്നൊക്കെ പറയുന്നത് സമയത്ത് ചെയ്യണ്ടേ ധാനിക്കുട്ടീ…. നീ ഇങ്ങനെ ഉപേക്ഷ വിചാരിച്ചാൽ എങ്ങനെയാ…?”

റയാൻഷ് കുറുമ്പോടെ ചോദിച്ചു..

“നിനക്ക് എവിടെയെങ്കിലും പോകാൻ താത്പര്യം ഉണ്ടോ..? നമ്മുക്ക് അവിടേക്ക് വെച്ചു പിടിക്കാം.”

ധാനി മറ്റേതോ ലോകത്തായിരുന്നു… അസ്വസ്ഥമായ മനസ്സ് ഏതോ ദിശയിൽ കുടുങ്ങി കിടന്നപ്പോൾ അവൾ യാന്ത്രികമായി റയാൻഷിൻ്റെ മുടിയിഴകളിൽ കൂടെ വിരലോടിക്കുന്നുണ്ടായിരുന്നു…

ഇവളൊരു സ്വപ്ന ജീവി തന്നെ… റയാൻഷ് അതും ഓർത്ത് അവളുടെ അധരത്തിൽ ഒന്നു ചുംബിച്ചു… അവൾ ഒരു വേള മിഴികൾ ചിമ്മി…

“I love you….”

ധാനി വേദന നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു…

റയാൻഷ് ഒരു കരം കൊണ്ട് അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു… മറു കരം അവളുടെ പിൻ കഴുത്തിലേക്ക് ചേർത്ത് വെച്ചു കൊണ്ട് അവളെ തന്നിലേക്കടുപ്പിച്ചു… അവൻ്റെ നിശ്വാസങ്ങൾ അവളുടെ വദനത്തിൽ പതിയുന്നുണ്ടായിരുന്നു…

“ദേ ധാനീ…. ഒരു ദിവസം കൂടി ഞാൻ സമയം തരും… നാളെ പുറത്ത് പോയിട്ട് വരുമ്പോൾ നിൻ്റെ മനസ്സും ശാന്തമായിരിക്കണം… പഴയതെല്ലാം മറന്ന് പുതിയൊരു ജീവിതം തുടങ്ങാൻ നീ സജ്ജയായിരിക്കണം… എത്ര കാലമെന്ന് വെച്ചാ അതൊക്കെ ഓർത്ത് നീ ഇങ്ങനെ സങ്കടപ്പെട്ടോണ്ട് ഇരിക്കുന്നത്…? എല്ലാവരെയും പോലെ നിനക്കും സന്തോഷമായി ഇരിക്കാൻ അവകാശമുണ്ട്.. ഇനീം ഇങ്ങനെ മൂഡ് ഓഫ്‌ ആയി ഇരുന്നാൽ ഉണ്ടല്ലോ…”

അവൻ താക്കീത് പോലെ പറഞ്ഞു…

റയാൻഷ് അവളുടെ ഇരു കവിളുകളിലും ചുണ്ടുകൾ പതിപ്പിച്ചു കൊണ്ട് അവളെ തൻ്റെ നെഞ്ചോട് ചേർത്തു..

പുറത്ത് കാർമേഘം ഉരുണ്ടു കൂടി മഴയുടെ വരവറിയിക്കുന്നുണ്ടായിരുന്നു… സ്ഥായി അല്ലാത്ത അന്തരീക്ഷം പോലെ അവളുടെ മനസ്സും ഉഴലുകയായിരുന്നു..

❤❤❤❤❤❤❤❤❤❤

“നീയിന്ന് ഈ റെഡ് ചുരിദാർ ഇട്ടാൽ മതി ധാനി… ഇത് നിനക്ക് നന്നായി ചേരും…”

കൈയ്യിൽ ഒരു പിങ്ക് സാരി എടുത്ത ധാനിയോട് റയാൻഷ് പറഞ്ഞു…

“ആണോ..? ഇത് എനിക്ക് ചേരുമോ..?”

ധാനി ചെറിയൊരു സന്തോഷത്തോട് കൂടി ചോദിച്ചു…

“പിന്നല്ലാതെ എൻ്റെ ധാനിക്ക് ഏതാ ചേരാത്തത്… ഈ പിങ്ക് സാരി നീ നേരത്തെ ഉടുത്തിട്ടുള്ളതല്ലേ… അതാ ഞാൻ പറഞ്ഞെ ഇതിട്ടോളാൻ…”

ധാനി തലയനക്കിക്കൊണ്ട് ചുരിദാർ വാങ്ങി…

റയാൻഷ് ആദി മോനെ ഒരുക്കുകയാണ്… കുഞ്ഞിന് ലൈറ്റ് ഗ്രീൻ കളർ ടോപ്പും ക്രീം കളർ പാൻ്റും ആണ് ഇട്ടു കൊടുത്തത്… കാലിൽ വൈറ്റ് കളർ സോക്ക്സും ഇട്ടിട്ടുണ്ട്…

“ഇപ്പോൾ ആദിക്കുട്ടൻ സുന്ദരൻ ആയിട്ടുണ്ട്… അച്ഛനെ പോലെ…” കുഞ്ഞിൻ്റെ കവിളിൽ കറുത്ത ഒരു പൊട്ടും കൂ=ടി വെച്ചു കൊണ്ട് റയാൻഷ് ചിരിയോടെ പറഞ്ഞു…

ധാനി റെഡിയായി വെറുതെ കണ്ണാടിയുടെ മുൻപിൽ ചെന്നു നിന്നു..

അവളുടെ മുഖത്തെ പുഞ്ചിരി മങ്ങി…

ഇതാണോ ഇത്ര ഭംഗി…?! സാറിൻ്റെ കൂടെ നടന്നാൽ സാറിന് കണ്ണ് തട്ടില്ല…

ധാനി നിരാശയോടെ ചിന്തിച്ചതും റയാൻഷ് അവളുടെ തോളിലേക്ക് ശിരസ്സ് ചേർത്ത് വെച്ചു… പിന്നിൽ നിന്നും അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ചു…

“ആഹാ… എൻ്റെ തൊട്ടാവാടി അങ്ങ് ഗ്ലാമർ ആയല്ലോ… ഇതിപ്പോൾ നിൻ്റെ കൂടെ നടന്നാൽ എന്നെ ആരും നോക്കില്ലല്ലോ…”

“എന്തിനാ ഇങ്ങനെ കള്ളം പറയുന്നത്..? എനിക്കറിയാം എന്നെ കൊള്ളില്ലെന്ന്…” ധാനി പരിഭവത്തോടെ പറഞ്ഞു…

“അത് നീയാണോ തീരുമാനിക്കുന്നത്…? എൻ്റെ കണ്ണിൽ നീയാണ് ഏറ്റവും സുന്ദരി….”

അവളുടെ മുഖം കൈക്കുമ്പിളിൽ എടുത്ത് കൊണ്ട് അവൻ ചിരിയോടെ പറഞ്ഞു.. ആ പുഞ്ചിരി പതിയെ അവളിലേക്കും പടർന്നു…

❤❤❤❤❤❤❤❤❤❤

“ശൊ ! ആദി മോൻ ഇല്ലാത്തോണ്ട് ഒരു രസവും ഇല്ല….” ഇഷാനി മുറിയിലേക്ക് വന്ന് നിരാശയോടെ പറഞ്ഞു…

“ങേ…!!! ആദി മോൻ… ആദി മോൻ.. എൻ്റെ മോൻ എവിടെ…?”

അത് കേട്ടതും ആദർശ് വെപ്രാളത്തിൽ ഇഷാനിയോട് ചോദിച്ചു..

ആദിക്ക് ഇതെന്ത് പറ്റി..? പെട്ടെന്നെന്താ ഒരു ഭാവ മാറ്റം..? ഇഷാനി ചിന്തിച്ചു..

“പറ ഇഷാനീ… ആദി… ആദി മോൻ എവിടെ…?” അവളെ പിടിച്ചുലച്ച് കൊണ്ട് ആദർശ് ചോദിച്ചു..

“അല്ല ആദീ… ഇതെന്ത് പറ്റി..? താനെന്തിനാ ഇങ്ങനെ പരിഭ്രമിക്കുന്നത്..? ആദി മോൻ റയാൻ്റെയും ധാനിയുടെയും കൂടെ പുറത്ത് പോയേക്കുവാ..”

“എവിടെ… എവിടെയാ അവർ പോയെ..? മോനേം കൊണ്ട് അവർ എവിടെയാ പോയേ…?”

“ആഹ്… എനിക്കതെങ്ങനെ അറിയാനാ..? ചിലപ്പോൾ മൂന്ന് പേരും കൂടി വല്ല അമ്പലത്തിലും പോയതായിരിക്കും…”

റയാൻ അങ്ങനെ അമ്പലത്തിൽ ഒന്നും പോകാറില്ലല്ലോ… ആദർശ് ചിന്തിച്ചു…

“നീ… നീ റയാനെ ഒന്ന് വിളിച്ചേ ഇഷാനീ.. അവർ എവിടാ പോയതെന്ന് ചോദിക്ക്..”

“ങേ… നിങ്ങൾക്കിതെന്താ മനുഷ്യാ… അവര് ഭാര്യയും ഭർത്താവും എവിടേലും പോകട്ടെന്നേ…

ഞാനിനീം വിളിക്കാൻ പോവല്ലേ…”

ഇഷാനി ഒഴുക്കൻ മട്ടിൽ പറഞ്ഞു…

“അവര് രണ്ട് പേരും മാത്രമല്ലല്ലോ… മോനും… മോനും കൂടെയില്ലേ…?”

“അവരുടെ മോനേ അവര് കൊണ്ട് പോയതിന് തനിക്കെന്താ പ്രോബ്ലം ആദി..?”

ആദർശ് ഒന്നും മിണ്ടിയില്ല… മിഴികൾ ആദി മോനെ കാണാൻ വെമ്പുന്നതവൻ അറിഞ്ഞു… ഹൃദയം വല്ലാതെ പിടയ്ക്കുന്ന പോലെ…

“ധാനിക്ക് ഇന്നലെ ഒരു ക്ഷീണം പോലെ ഉണ്ടായിരുന്നു… ഈശ്വരാ ഇനീം അവർക്ക് രണ്ടാമതും…!!!

ഹേയ് അതാവുമോ..? റയാൻ ആയോണ്ട് അതും പറയാൻ പറ്റില്ല… ആദ്യത്തെ കൊച്ചിന് രണ്ട് വയസ്സ് പോലും തികഞ്ഞില്ല… അപ്പോഴേക്കും ഇനീം..? അവര് ഹോസ്പിറ്റലിൽ പോയത് ആവും..ഞാനിവിടെ നിന്നിങ്ങനെ മൂത്ത് നരയ്ക്കത്തേ ഉള്ളോ ഈശ്വരാ…?!”

ഇഷാനി പിറുപിറുത്തു…

“ആ റയാനെ എങ്ങാനും കെട്ടിയാൽ മതിയാരുന്നു…” ഇഷാനി നിരാശയോടെ പറഞ്ഞു…

“എന്താ നീ ഒറ്റയ്ക്ക് പറയുന്നത്..?”

ആദർശ് ചോദിച്ചു…

“ഓ… ഒന്നുമില്ല… ഞാൻ പോയി പറമ്പിലിട്ട വിത്തൊക്കെ ഒന്ന് മുളച്ചോന്ന് നോക്കട്ടെ…

അതെങ്കിലും കിളിച്ചാൽ മതിയാരുന്നു…”

ഇഷാനി നെഞ്ചിൽ കൈവെച്ച് അതും പറഞ്ഞ് നടന്നു…

❤❤❤❤❤❤❤❤❤❤

തൻ്റെ തോളോട് ചേർന്ന് കിടക്കുന്ന ധാനിയുടെ മൂർദ്ധാവിൽ ചുംബിച്ചു കൊണ്ട് റയാൻഷ് വണ്ടി സൈഡിലേക്ക് ഒതുക്കി…

ധാനിയുടെ മടിയിലിരുന്ന ആദി മോൻ അപ്പോഴേക്കും ഉണർന്ന് ചിണുങ്ങാൻ തുടങ്ങിയിരുന്നു…

അവൾ കുഞ്ഞിനെ തോളത്തിട്ട് പതിയെ തലോടി…

“എന്താ വാവേ..?” ധാനി വാത്സല്യത്തോടെ ചോദിച്ചു..

“കുഞ്ഞിന് വിശക്കുന്നുണ്ടാവും ധാനി..”

റയാൻഷ് പറഞ്ഞു…

“അയ്യോ ഇപ്പോൾ എന്താ ചെയ്യാ..?” ധാനി വെപ്രാളത്തോടെ ചോദിച്ചു..

“എന്ത് ചെയ്യാൻ… പാല് കൊടുക്കണം..”

“ഇവിടെ വെച്ചോ..?”

“അതിനെന്താ കാറിനുള്ളിൽ അല്ലേ..? നമ്മൾ മൂന്ന് പേരും അല്ലാതെ വേറെ ആരും ഇതിൽ ഇല്ലല്ലോ…” അവൻ ഒരു കള്ളച്ചിരിയോടെ പറഞ്ഞു…

ധാനി അത് വക വെയ്ക്കാതെ കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു..

എന്നാൽ കുഞ്ഞ് കരങ്ങൾ കൊണ്ട് അവളുടെ മാറിൽ പരതിയതും ധാനിക്ക് കുഞ്ഞിനെ തൻ്റെ മാറോടണയ്ക്കാതിരിക്കാൻ ആയില്ല…

അവളുടെ ബുദ്ധിമുട്ട് റയാൻഷിന് മനസ്സിലായി…

“അതേ ഞാനിവിടെ ഇരിക്കുന്നെന്ന് കരുതി നീയെൻ്റെ മോനെ പട്ടിണിയ്ക്കിട്ടേക്കല്ലേ.. എനിക്ക് ഭയങ്കര കണ്ട്രോൾ ആണെന്ന കാര്യം നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞ് തരെണ്ടാലോ.. ഞാനീ ഫോണും നോക്കി ഇരുന്നോളാം..”

അതും പറഞ്ഞ് റയാൻഷ് ഫോണിൽ നോക്കി തല കുനിച്ചിരുന്നു…

ധാനി ചെറിയൊരു സമാധാനത്തോടെ കുഞ്ഞിന് പാല് കൊടുക്കാൻ തുടങ്ങി..

എത്ര നോക്കെണ്ടെന്ന് കരുതിയിട്ടും അറിയാതെ തൻ്റെ മിഴികൾ അവളിലേക്ക് പതിയ്ക്കുന്നത് റയാൻഷ് അറിഞ്ഞു…

ആദി മോനേ.. അച്ഛൻ്റെ തങ്കക്കുടമാ നീ…

ഇപ്പോഴെങ്ങും നിർത്തല്ലേടാ.. റയാൻഷ് ഓർത്തു…

ധാനി ഇടയ്ക്ക് റയാൻഷിനെ നോക്കിയതും അവൻ പെട്ടെന്ന് മിഴികൾ പിൻവലിച്ചു… അവൻ്റെ മുഖ ഭാവങ്ങൾ കണ്ടതും ധാനിക്ക് അറിയാതെ ചിരി വന്നു…

കുഞ്ഞിന് മതിയായതും അവൾ കുഞ്ഞിനെ മടിയിലേക്ക് ഇരുത്തി…

“ധാനീ… ആ ഷാൾ ഒന്ന് നേരെ ഇടടീ… ആണൊരുത്തൻ ഇവിടെ ഇങ്ങനെ ഇരിക്കുന്നെന്ന് വെറുതെ എങ്കിലും ഒന്ന് ചിന്തിക്കണേ… അവസാനം എന്നെ പറഞ്ഞേക്കരുത്…”

“സാറല്ലേ പറഞ്ഞത് ഭയങ്കര കണ്ട്രോൾ ആണെന്ന്…”

ധാനി ചിരിയോടെ പറഞ്ഞതും അവൻ അമ്പരന്നു…

“ആഹാ… അപ്പോൾ എൻ്റെ കൂടെ കൂടി നീയും മിണ്ടാൻ ഒക്കെ പഠിച്ചല്ലേ… improvement ഉണ്ട്…” അവൻ ചിരിയോടെ പറഞ്ഞു…

ആർത്തിരമ്പി വരുന്ന തിരമാലകളെ സാക്ഷിയാക്കി ഇരുവരും ബീച്ചിലൂടെ നടന്നു… മൺ തരികളെ പുൽകാൻ വെമ്പൽ കൊള്ളുന്ന തിരമാലകളുടെ നാദം സിന്ദൂര വർണ്ണമേറിയ ആ ചെമ്മൺ കുന്നുകളിൽ പ്രതിധ്വനിക്കുന്നുണ്ടായിരുന്നു… പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ദൃശ്യ വിസ്മയം…!!

അങ്ങിങ്ങായി കുട്ടികൾ പ=ട്ടം പറത്തുന്നു…

ചുറ്റിനും ചെറിയ കച്ചവടക്കാർ… അതിൽ ഒരാൾ ബലൂണും കൊണ്ട് റയാൻഷിൻ്റെ അരികിലേക്ക് വന്നതും ആദി മോൻ അതിന് വേണ്ടി കൈ നീട്ടി…

“നിനക്ക് ബലൂൺ വേണോ ധാനീ..?”

കുഞ്ഞിന് ബലൂൺ വാങ്ങി കൊടുത്തു കൊണ്ട് റയാൻഷ് ചോദിച്ചു…

ഇതെന്തൊരു ചോദ്യം എന്ന മട്ടിൽ ധാനി അവനെ നോക്കി…

“ദാ അത് കണ്ടോ… കരിവള…!! നമ്മുടെ ആദി മോന് ഒരു അനിയത്തി കുട്ടി ഉണ്ടായിട്ട് വേണം ഇതൊക്കെ വാങ്ങി ഇടീക്കാൻ…” റയാൻഷ് സന്തോഷത്തോടെ പറഞ്ഞു..

അവൻ്റെ വാക്കുകളെ അവൾ ഹൃദയത്തിൽ ഏറ്റെടുത്തിരുന്നു… സ്വന്തം സഹോദരനിൽ നിന്നും എത്ര വ്യത്യസ്തനാണീ മനുഷ്യൻ…!!

❤❤❤❤❤❤❤❤❤❤❤

എൻ്റെ മോനേം കൊണ്ട് അവൻ എവിടെയാ പോയേക്കുന്നത്..? എത്ര നേരമായി…

ആദർശ് അമർഷത്തോടെ ചിന്തിച്ചു…

ആദി മോനെ കാണാതെ തനിക്ക് ശ്വാസം മുട്ടുന്ന പോലെ ആദർശിന് തോന്നി…

വാലിന് തീ പിടിച്ച പോലെ നടക്കുന്ന ആദർശിനെ ഇഷാനി സംശയത്തോടെ നോക്കി…

“അല്ല ആദീ… താനെന്തിനാ വരാന്തയിൽ വന്നിങ്ങനെ ഗേറ്റിലോട്ടും മിഴികൾ നട്ടിരിക്കുന്നത്…?

ആരേയേലും നോക്കി നിൽക്കുവാണോ..?”

“അത്… അതൊന്നുമില്ല… ആദി മോൻ ഇതുവരെ വന്നില്ലല്ലോ…”

“അവരിപ്പോൾ ഇങ്ങ് വന്നോളും…”

“നീയൊന്നും പറയണ്ട…ഞാൻ റയാനെ ഒന്ന് വിളിക്കാൻ പറഞ്ഞിട്ട് നീ വിളിച്ചില്ലല്ലോ…”

“തൻ്റെ അനിയനെ തനിക്ക് വിളിച്ചൂടെ.. ഇതെന്തൊരു കഷ്ടമാ ഈശ്വരാ…”

ഇഷാനി അതും പറഞ്ഞ് അകത്തേക്ക് കയറി പോയി..

എൻ്റെ മോനെ അവൻ എന്തിനാ കൊണ്ട് പോകുന്നത്…? കുഞ്ഞിനെ ഇവിടെ നിർത്തിയിട്ട് പോയാൽ എന്താ…? ആദർശ് ഓർത്തു….

❤❤❤❤❤❤❤❤❤❤❤❤

റയാൻഷും ധാനിയും ആദി മോനും കൂടി അവിടെല്ലാം ചുറ്റി കണ്ടു… ധാനിയുടെ ചൊടികളിലുടനീളം ഒരു പുഞ്ചിരി ഉണ്ടായിരുന്നു…

ഓരോ ചുവടുകൾ വെയ്ക്കുമ്പോഴും തൻ്റെ കരങ്ങളിൽ മുറുകെ പിടിച്ചിരിയ്ക്കുന്ന റയാൻഷിനെ അവൾ അത്ഭുതത്തോടെ നോക്കി… അവൻ്റെ സ്നേഹവും കരുതലും എത്ര മാത്രമാണെന്നവൾ ഓരോ നിമിഷവും അറിഞ്ഞു…

അവിടുന്ന് പുറപ്പെടുമ്പോൾ തിര ഒഴിഞ്ഞ തീരം പോലെ ധാനിയുടെ മനസ്സും ശാന്തമായിരുന്നു…

ലൈക്ക് കമന്റ്‌ ചെയ്യണേ

(തുടരും)

രചന : ഭാഗ്യലക്ഷ്മി

Leave a Reply

Your email address will not be published. Required fields are marked *