ഈ വീട്ടിലും, തന്റെ വീട്ടിലും തനിക്ക് ഇനി സ്ഥാനം ഉണ്ടാവില്ല.. അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല

രചന : Jayareji Sree (ശ്രീ.)

വലിയ വിട്ടിൽ ജീവിച്ച ലതികയ്ക്ക് ദേവന്റെ കൂടെ ഉള്ള ജീവിതം സന്തോഷം ആയി തന്നെ ജീവിച്ചു തീർക്കുവാൻ ദേവന്റെ സ്നേഹവും, പരിചരണവും തന്നെ ധാരാളം ആയിരുന്നു.

നീണ്ട ആറു വർഷത്തെ പ്രേമം ഒടുവിൽ കലാശിച്ചത് അവരുടെ രജിസ്റ്റർ വിവാഹത്തിൽ ആയിരുന്നു.

ഇരു വിട്ടുകാരും എതിർത്തിട്ടും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച അവർക്ക് എല്ലാ സഹായങ്ങളും കൂട്ടുകാർ ചെയ്തു കൊടുത്തു.

ലതിക ഒരു കുഞ്ഞിനെ പ്രസവിച്ചപ്പോൾ ദേവന്റെ വീട്ടിലേക്ക് അവരെ ദേവന്റെ അച്ഛൻ കൊണ്ട് പോയെങ്കിലും ജീവിതം അത്ര സന്തോഷം ആയിരുന്നില്ല. അമ്മയ്ക്ക് നിറയെ ആഭരണങ്ങൾ ഉള്ള ഒരു പെണ്ണിനെ മോൻ കല്യാണം കഴിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു പലപ്പോഴും അവർ അവളെ ഇതിന്റെ പേരിൽ നോവിച്ചിരുന്നു. ഇതൊന്നും അവൾ ഒരിക്കലും ദേവനെ അറിയിച്ചില്ല.

കുറെയൊക്കെ ദേവന് മനസിലായത് കൊണ്ടാവാം കുറച്ചു രൂപ ഉണ്ടാക്കി. ഒരു ചെറിയ വീട് വയ്ക്കണം എന്ന് പലപ്പോഴും അവളോട് പറയാറുണ്ടായിരുന്നു. മേസ്തിരി പണിയിൽ നിന്നും കിട്ടുന്ന വരുമാനം അവൻ ആവും വിധത്തിൽ ഒക്കെ സ്വരുപ്പിക്കാൻ തുടങ്ങി.

ഒരു നാൾ ജോലിക്ക് പോയ ദേവൻ ലതികയെ അടുത്ത വീട്ടിലെ ഫോണിലേക്ക് വിളിച്ചു. ജോലി കഴിഞ്ഞെത്താൻ താൻ വൈകും അത് കൊണ്ട് ഭക്ഷണം കഴിച്ചു കിടന്നോളാൻ പറഞ്ഞു. ഇത് അമ്മയോട് പറഞ്ഞപ്പോൾ ഉള്ള അവരുടെ മറുപടി കേട്ടപ്പോൾ അവളുടെ ഉള്ള് പിടഞ്ഞു.

ഓ ഇപ്പൊ രാത്രിയും അവനെ ജോലിക്ക് വിടാൻ തുടങ്ങിയോ ഈശ്വര. കഴുത്തിൽ കയറിയ ഉടനെ കൊച്ചിനെ ഉണ്ടാക്കി ഇവിടെ കേറി പറ്റി.ഏത് സമയത്താണോ ഈ കാലപാമ്പിനെ ഇങ്ങോട്ട് കെട്ടിയെടുക്കാൻ തോന്നിയത് ഇരുകയും തലയിൽ വച്ചുള്ള ആ വാക്കുകൾ കേട്ടപ്പോൾ ഒന്ന് ഉറക്കെ കരയാൻ പോലും അവൾക്ക് പേടി തോന്നി.

കുഞ്ഞിന് കുറുക്കു കൊടുത്തു അവൾ ഉറക്കി ഭക്ഷണം കഴിക്കാൻ തോന്നിയില്ല. ഓരോന്ന് ഓർത്ത് ഇരുന്ന് നേരം പോയത് അറിഞ്ഞില്ല. ആരുടെയും അനുവാദത്തിന് കാത്തു നിൽക്കാതെ സമയം പൊയ്ക്കൊണ്ടിരുന്നു. പന്ത്രണ്ടു മണി കഴിഞ്ഞിട്ടും ദേവനെ കാണുന്നില്ല. പിന്നെ അത് ഒന്നായി രണ്ടായി അങ്ങിനെ നീണ്ടു.

അവൾക്ക് ദേവന് എന്തോ ആപത്ത് സംഭവിച്ചിരിക്കും എന്ന് തോന്നി. കഴിഞ്ഞ ദിവസം പത്രത്തിൽ വന്ന വാർത്ത ഓർമ്മ വന്നു. മോഷണത്തിന് വേണ്ടി ഒരു ആക്രിക്കാരന്റെ തലയ്ക്കടിച്ചു കൊന്ന വാർത്ത. ഈശ്വര ജോലിയും കഴിഞ്ഞു വരുന്ന വഴി കള്ളൻമ്മാര് ആരെങ്കിലും..

ഓർത്തപ്പോൾ അവളുടെ നെഞ്ചിൽ ഒരു ആന്തൽ.

കുഞ്ഞിനെ നോക്കിയപ്പോൾ ഉറക്കത്തിൽ എന്തോ സ്വപ്നം കണ്ടാവണം അവൾ ചിരിക്കുന്നു.

ക്ളോകിൽ നോക്കി മണി മൂന്ന്

ഏട്ടന് എന്തെങ്കിലും സംഭവിച്ചിരിക്കും തീർച്ച

അവൾ ഉറപ്പിച്ചു.

ഇനിയുള്ള തന്റെ ജീവിതം. ഓർത്തപ്പോൾ അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.

ഈ വീട്ടിലും, തന്റെ വീട്ടിലും തനിക്ക് സ്ഥാനം ഉണ്ടാവില്ല. പിന്നെ അവളുടെ മുന്നിൽ തെളിഞ്ഞത് മരണം മാത്രം ആയിരുന്നു. കുഞ്ഞിനെ കൊന്ന് താനും മരിക്കുക.

മനസിൽ അങ്ങിനെ ഉറപ്പിച്ചു പക്ഷെ എങ്ങിനെ പെട്ടന്ന് മനസിൽ വന്നത് ട്രെയിൻ ആയിരുന്നു. വെളുപ്പിനത്തെ ഇന്റർസിറ്റിക്ക് മുന്നിൽ കുഞ്ഞിനേയും കൊണ്ട് ചാടാം. മോളുടെ മുഖത്തേക്ക് നോക്കി അവൾ തളർന്നിരുന്നു.അഞ്ചരക്ക് ഇനിയും സമയം ബാക്കി.

ഇരുന്ന ഇരുപ്പിൽ അവൾ അറിയാതെ മയങ്ങി പോയി. കതകിൽ മുട്ട് കേട്ട് ഞെട്ടി ഉണർന്ന അവൾ ക്ളോക്കിൽ നോക്കി മണി ആറ്

പെട്ടന്ന് കതക് തുറന്നു

അമ്മ. അവൻ വന്നില്ലേ ഇത് വരെ?

മുറിയിലേക്ക് കണ്ണോടിച്ചു കൊണ്ട് അവർ ചോദിച്ചു. ഒന്നും മിണ്ടാതെ അവൾ നിന്നു. എന്തോ പിറു പിറുത്തുകൊണ്ട് അവർ അടുക്കളയിലേക്ക് നടന്നു.

ഈശ്വര ഇപ്പൊ തന്റെ കെട്ടിയോന്റെ ചലനമറ്റ ശരീരം എത്തും അത് കാണാൻ തനിക്ക് പറ്റില്ല.

വേഗം അവൾ മുറ്റത്തേക്ക് നടന്നു. ആരും കാണാതെ തിടുക്കത്തിൽ രണ്ട് ഒതളങ്ങ കയ്യിൽ എടുത്തു. മുറിയിൽ വച്ചു. എന്നിട്ട് അടുക്കളയിലേക്ക് നടന്നു.അമ്മ കാണാതെ കത്തി എടുത്തു.

തിരിച്ചു നടന്നപ്പോൾ ശരീരത്തിന് വല്ലാത്ത തളർച്ച അവൾക്ക് അനുഭവപ്പെട്ടു.

മുറിയിൽ കയറി കതകടച്ചു. പെട്ടന്ന് സൈക്കിളിന്റെ ബെല്ല് ഒരു നിമിഷം അവൾ കാതോർത്തു തനിക്ക് തോന്നിയത് ആവുമോ. വാതിലിൽ മുട്ട് കേട്ട് തുറന്നപ്പോൾ മുന്നിൽ ദേവൻ.

ഒരു നിമിഷം സ്ഥലകാല ബോധം നഷ്ടപെട്ട് അവൾ അലറി എന്തിനാ ഇപ്പൊ വന്നത്

എന്റെയും, മോളുടെയും ശവം കാണാനോ ദേവന്റെ ഷർട്ടിൽ പിടിച്ചു ഉലച്ചു കൊണ്ട് അവൾ ചോദിച്ചു

അവന്റ കണ്ണുകൾ കത്തിയിലും, ഒതളങ്ങയിലും ഉടക്കി. അവൻ അവളെ ചേർത്ത് പിടിച്ചു. കരയല്ലേ മോളെ ഒരു അമ്പലത്തിന്റെ മേൽക്കുര ഇടുന്ന പണി ആയിരുന്നു നാളെ അവിടെ കലശം നടത്തേണ്ടതാ ഇന്നാണ് തീർന്നത്.

പോക്കറ്റിൽ നിന്നും പണികാശ് എടുത്തു അവളുടെ നേർക്ക് നീട്ടിയപ്പോൾ അവൾ പറഞ്ഞു.

ദൈവം എന്നെ ഉറക്കിയില്ലാരുന്നു എങ്കിൽ ഈ രൂപ എന്റെയും, മോളുടെയും ശവമടക്ക് നടത്താൻ എടുക്കേണ്ടി വന്നേനെ എന്ന്. നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞപ്പോൾ അവളെ ചേർത്ത് പിടിച്ചു അവൻ പറഞ്ഞു ഇല്ല ദൈവം ഒരിക്കലും നമ്മളെ പിരിക്കില്ല എന്ന്.

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : Jayareji Sree (ശ്രീ.)

Leave a Reply

Your email address will not be published. Required fields are marked *