അവൾക്ക് രാത്രി ഉറങ്ങാൻ സാധിച്ചില്ല, അവൾ പലതും ചിന്തിച്ചു കൂട്ടി വീണ്ടും ചതിക്കപ്പെട്ടുവോ

രചന : ശിവൻ മേപ്പാടി

അരുവി (ചെറുകഥ)

❤❤❤❤❤❤❤❤❤❤

ഫോണിൽ മെസ്സേജ് വന്നു വീഴുന്ന ശബ്ദം കേട്ടാണ് അവൾ പെട്ടെന്ന് ഉണർന്നത് നോക്കുമ്പോൾ കീർത്തിയുടെ ഒരു മെസ്സേജ് ആണ് കീർത്തി കൂട്ടുകാരിയാണ് അവൾ ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ എന്തിനാ ഇങ്ങനെ ഈ പാതിരാത്രിക്ക് മെസ്സേജ് അയച്ച് ശല്യം ചെയ്യുന്നേ ഉറക്കം ഒന്നുമില്ലേ നിനക്ക്

കീർത്തി ചിരിക്കുന്ന ഒരു സ്മൈലി ഇട്ടു.

അല്ലെങ്കിലും നിനക്കൊക്കെ ഞാൻ ഒരു കോമാളി അല്ലേ? ചിരിച്ച് സന്തോഷിചോ

അല്ലെടി നിനക്ക് നല്ലൊരു കവിത അയച്ചു തരാൻ വേണ്ടിയാണ് ഞാൻ വിചാരിച്ചു നീ ഉറങ്ങി കാണില്ലെന്ന് നീയല്ലേ പറയുന്നത് ഉറക്കമില്ലാതെ ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന്.” അതുകൊണ്ട് എനിക്ക് കിട്ടിയ നല്ലൊരു കവിത നിനക്ക് അയച്ചു തരാമെന്നു വിചാരിച്ചത് കവിത വായിക്കുന്നത് നിനക്ക് ഇഷ്ടമുള്ള കാര്യമല്ലേ കീർത്തി പറഞ്ഞു.

കവിത എന്ന് കേട്ടപ്പോൾ അവളുടെ ദേഷ്യമൊക്കെ ഇല്ലാതെയായി. ”

എങ്കിൽ കവിത അയച്ചു താ അതൊന്നു വായിച്ചു നോക്കട്ടെ എന്നിട്ട് പറയാം.

മനോഹരമായ ഒരു പ്രണയ കവിതയാണ് വായിച്ചു കഴിഞ്ഞപ്പോൾ കണ്ണുകൾ നിറഞ്ഞൊഴുകുനുണ്ട്

കവിതയുടെ അടിയിൽ അവൾ ശ്രദ്ധിച്ചു എഴുതിയ ആളുടെ ഫോൺ നമ്പർ മാത്രം ഉണ്ട്. “ആളുടെ പേരില്ല. ഇത്ര മനോഹരമായി കവിത എഴുതിയ ആൾ ആരായിരിക്കും അവൾക്ക് അറിയുവാനുള്ള ആകാംക്ഷയായി

ആ നമ്പറിലേക്ക് വാട്സാപ്പിൽ ഒരു ഹായ് അയച്ചു റിപ്ലൈ ഒന്നുമില്ല അവൾ ക്ലോക്കിലേക്ക് നോക്കി.

“ഞാൻ എന്തൊരു മണ്ടിയാണ്‌ ഈ മൂന്ന് മണിക്ക് ആരെങ്കിലും ഉറങ്ങാതെ ഇരിക്കുമോ ഫോൺ സ്വിച്ച് ഓഫ് ചെയ്തു കിടന്നു.

രാവിലെ ഹോം നഴ്സായ ചേച്ചി വന്നു വിളിച്ചപ്പോഴാണ് ഉണരുന്നത് മുറിയിലാകെ മരുന്നിന്റെയും മൂത്രത്തിന്റെയും രൂക്ഷ ഗന്ധം തളം കെട്ടി നിൽക്കുന്നു.

എന്താ കുട്ടി ഇത് രാത്രി ശ്രദ്ധിക്കേണ്ട മൂത്രത്തിൻറെ ഈ ബാഗ് നിലത്ത് വീ=ണു മറിഞ്ഞതാണ്.

ചേച്ചിയുടെ മുഖത്ത് ഈർഷ്യ കാണാനുണ്ട് അവൾ മറുപടിയൊന്നും പറഞ്ഞില്ല ഇത് മൂന്നുമാസമായി കേൾക്കുന്നതാണ് കേൾക്കാതെ മറ്റു മാർഗങ്ങളൊന്നുമില്ല ആകെയുള്ള ആശ്രയം ഹോം നേഴ്സായാ ചേച്ചി മാത്രമാണ്.

അവൾ ഫോൺ എടുത്തു ഓൺ ചെയ്തു നോക്കി ഒരു ഹായ് വന്നിരിക്കുന്നു അവളുടെ ചുണ്ടിൽ ചെറുതായി ഒരു ചിരി വിരിഞ്ഞു

അവൾ തിരിച്ചും ഒരു ഗുഡ്മോണിങ് അയച്ചു.

ആരാ? മനസ്സിലായില്ല.

ഒരു കവിതയുടെ അടിയിൽ താങ്കളുടെ ഫോൺ നമ്പർ കണ്ടു

കവിത ഇഷ്ടമായപ്പോൾ എഴുതിയ ആളെ ഒന്ന് അഭിനന്ദിക്കാമെന്നു വിചാരിച്ചു.,

അഭിനന്ദനം ഒന്നും വേണ്ട കവിത വായിച്ച് നല്ല അഭിപ്രായം പറഞ്ഞതിന് നന്ദി.,

നന്ദി സ്വീകരിച്ചിരിക്കുന്നു മാഷേ തിരിച്ചൊരു സ്മൈലി മാത്രം. അവൾക്ക് ലഭിച്ചു

എന്താ മാഷിന്റെ പേര്?

എന്താ പേര് പറയാൻ മടി ആണോ?

എങ്കിൽ കവിത ആരുടെയെങ്കിലും അടിച്ചുമാറ്റിയതായിരിക്കും അല്ലേ? അവൾ ചോദിച്ചു.

അല്ല എന്റെ സ്വന്തം കവിതയാണ് ഞാൻ മറ്റുള്ളവരുടെ പൃതൃത്വo ഏറ്റെടുക്കാറില്ല.

എന്താ മാഷേ ഗൗരവത്തിൽ ആണല്ലോ? ഞാൻ വെറുതെ ചോദിച്ചെന്നേ ഉള്ളൂ. മാഷ് എഴുതിയ കവിതയാണെങ്കിൽ എന്റെ കയ്യിലുള്ള കവിതയുടെ നാലു വരി എഴുതി ഇടുമോ? അവൾ ചോദിച്ചു.

ഞാൻ കുറേ കവിതകൾ എഴുതിയിട്ടുണ്ട് അതിൽ ഏത് കവിതയാണ് താങ്കൾ വായിച്ചത് എന്ന് എനിക്കറിയില്ലല്ലോ?

ആദ്യത്തെ രണ്ടു വരി ഞാൻ എഴുതി വിടാം അതിന്റെ ബാക്കി രണ്ടുവരി എഴുതിയാൽ മതി അവൾ മുകളിലേക്ക് പോയി നോക്കി

കവിതയുടെ ആദ്യ രണ്ടു വരികൾ എഴുതിയിട്ടു.

മഞ്ഞിൻ തണുപ്പുള്ള രാത്രിയിൽ നിലാവിന്റെ ചന്തവും നോക്കിനിൽക്കവേ നിലാവുപോൽ നിൻ മുഖമെന്നാത്മവിൽ പൂത്തു നിൽക്കുന്നു.

അടുത്ത വരി എഴുതി ഇടു മാഷേ?

മൗനം പുതച്ചുറങ്ങുന്ന നിന്റെ ചന്ദനകാടുകളിലേക്കു ഞാനിറങ്ങി ചെന്നിടട്ടെ

പ്രണയത്തിൻ സുഗന്ധം ഞാൻ കോരിയെടുത്തോട്ടെ ജീവിത പുസ്തകത്താളിൽ നിന്നെ ഞാൻ കവിതയായി രചിച്ചോട്ടെ ?

മതിയോ?

സോറി മാഷേ സംശയിച്ചതിന്.,

അതൊക്കെ പോട്ടെ താങ്കളുടെ പേര് ഇതുവരെ പറഞ്ഞില്ല?

നിങ്ങൾ പറയുന്നില്ലെങ്കിൽ ഞാൻ മാത്രം എന്തിനു പറയണം?

എന്നാലും താൻ പറയടോ വെറുതെ അറിഞ്ഞിരിക്കാനാ

എനിക്ക് പേര് ഇട്ടിട്ടില്ല… അവൾ പറഞ്ഞു

എങ്കിൽ ഞാൻ തനിക്കൊരു പേരിടട്ടെ?

ഓ നിങ്ങൾക്ക് ഇഷ്ടമുള്ള പേരിട്ടോളൂ

എനിക്കേറ്റവും ഇഷ്ടമുള്ള പേര് അരുവി എന്നിടാം.

അരുവിയോ? അവൾ പൊട്ടിച്ഛിരിച്ചു അവൾ പിന്നെയും ചിരിക്കുന്നത് കണ്ടു ഹോം നേഴ്സായാ ചേച്ചി ചോദിച്ചു ഇന്നെന്താ ഇത്ര സന്തോഷം ആദ്യമായിട്ടാണ് കാണുന്നത് മോളുടെ ചിരി കാണാൻ നല്ല ഭംഗിയുണ്ട് ചേച്ചി പറഞ്ഞു.

എപ്പോഴും ഇതുപോലെ സന്തോഷമായി ഇരിക്കണം എങ്കിൽ മാത്രമേ വേഗം അസുഖം മാറുകയുള്ളൂ.

ചേച്ചി പറഞ്ഞു.

അവൾ കണ്ണാടി എടുത്തു നോക്കി പാറിപ്പറന്നു കിടക്കുന്ന മുടി പിന്നിലേക്ക് കോതിയൊതുക്കി

അവൾ ഓർത്തു മൂന്ന് മാസത്തിനിടെ ആദ്യമായിട്ടാണ് ഞാൻ ചിരിക്കുന്നത്

എന്ത പേര് ഇഷ്ടമായില്ലെ?

മെസ്സേജ് വരാൻ വൈകിയപ്പോൾ അവൻ ചോദിച്ചു.

എന്ത മാഷേ അരുവിയോട് അത്രയ്ക്ക് ഇഷ്ടമാണോ?

മാഷ് കാട്ടിലാണോ താമസിക്കുന്നത്?

അവിടെ അരുവി ഉണ്ടൊ?

അവൾ ഒറ്റ മെസ്സജിൽ ചോദിച്ചു?

അതെ അരുവിയോട് എനിക്ക് ഒരുപാട് ഇഷ്ടമാണ് അരുവി ഒരിക്കലും നിശ്ചലം ആകുന്നില്ല അത് ഒഴുകി കൊണ്ടേയിരിക്കും കുഞ്ഞ് കുഞ്ഞ് ഓളങ്ങളായി ഒഴുകി അകലുന്നത് കാണുമ്പോൾ എനിക്ക് വല്ലാത്തൊരു അനുഭൂതിയാണ് ഞാനും അതോടൊപ്പം സഞ്ചരിക്കാറുരുണ്ട്

ഇപ്പോഴും ഞാൻ അരുവിക്കരയിൽ ഒഴുകിയകലുന്ന തെളിനീരിൽ കാലുകൾ മുക്കി ഇരിക്കുകയാണ്

ഓടകാട്ടിലൂടെ ഒഴുകിവരുന്ന വെള്ളത്തിന് നല്ല തണുപ്പാണ്.

മാഷേ പറയുന്നത് കേൾക്കുമ്പോൾ ആ സ്ഥലമൊക്കെ കാണാൻ കൊതിയാവുന്നു .

ഇതൊക്കെ ചുമ്മാ പറയുന്നതല്ലേ എന്നെ വെറുതെ കൊതിപ്പിക്കാൻ.

അല്ലാ അരുവികുട്ടി. അരുവി ഉള്ളതാണ്

എങ്കിൽ ഇപ്പോൾ അരുവിലൂടെ ഒഴുകി പോകുന്നത് എന്താണ്? പറ.

തനിക്കു ഇപ്പോഴും എന്നെ വിശ്വാസമില്ല അല്ലെ?

ഇപ്പോൾ എന്റെ മുന്നിലൂടെ ഒരു കരിയലയിൽ രണ്ടു ചോണൻ ഉറുമ്പുകൾ പരസ്പരം കൈകോർത്തു പിടിച്ചു ഓളങ്ങളിൽ വെള്ളത്തിൽ വീഴാതെ പരസ്പരം പ്രണയിച്ചു മുന്നോട്ടു ഒഴുകുകയാണ്.

“എവിടുന്നോ കൂട്ടംതെറ്റി ഒഴുക്കിൽപെട്ടപ്പോഴും തന്റെ പ്രണയിനിയെ കൈവിടാതെ മരണം വരെ കൂടെ കൂട്ടുകയാണ്.

അപ്പോൾ അവൾ കണ്ണ് നിറഞ്ഞൊഴുകുന്ന ഒരു സ്മൈലി ഇട്ടു.

എന്തുപറ്റി സങ്കടം?

ഒന്നുമില്ല ഞാൻ എന്റെ കാര്യം ഓർത്തു പോയതാ.

തന്റെ കാര്യം എന്താ ഇത്ര വിഷമം എന്നോട് പറയൂ.

“എന്റെ കാര്യം ഞാൻ മാഷോട് പറയട്ടെ എന്നെക്കുറിച്ച് ഒരു കഥ എഴുതുമോ?

പറയൂ കഥ എഴുതാനുള്ള കഥ ഉണ്ടോന്ന് നോക്കട്ടെ

അരുവി പറഞ്ഞു തുടങ്ങി അച്ഛനും അമ്മയും എന്റെ ചെറുപ്പത്തിലെ ഡിവോഴ്സ് ആയി രണ്ടുപേരും വേറെ വിവാഹം കഴിച്ചു.

എന്റെ ഓർമ്മ വെച്ച കാലം മുതൽ ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത് രണ്ടുപേരും എല്ലാ മാസവും മുടങ്ങാതെ പൈസ അയക്കും പൈസ ഒരുപാട് കൂട്ടുകാർക്ക് വേണ്ടി ചിലവാക്കുന്നത്കൊണ്ട് ഒരുപാട് കൂട്ടുകാരും എനിക്കുണ്ടായി കൂട്ടുകാരായിരുന്നു എന്റെ ലോകം.,

പൈസ ചിലവാക്കി കൂട്ടുകാരുടെ സ്നേഹം സമ്പാദിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു.

അതിനിടയിലാണ് മൂന്നു മാസം മുൻപുള്ള ഒരു സന്ധ്യക്ക് ഞാനും അരുണും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെടുന്നത് അരുൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു എന്റെ രണ്ടു കാലിന്റെയും തുടയെല്ലുകൾ പൊട്ടി കമ്പിയിട്ട് കട്ടിലിൽ നിന്ന് അനങ്ങാൻ പറ്റാത്ത അവസ്ഥയിലായി.” വയ്യാതെ ആയതോടെ. നീ ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് പറഞ്ഞു എന്റെ പുറകെ നടന്ന അരുണിനെ പിന്നെ കണ്ടതേയില്ല

ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ല ഇപ്പോൾ എന്റെ നമ്പർ ബ്ലോക്ക് ആണ് നാല് ചുവരുകൾക്കുള്ളിൽ ഞാനിങ്ങനെ ഓരോ ദിവസവും തള്ളിനീക്കുകയാണ്.

ആത്മഹത്യ ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയലാണ്.”ഇരുട്ട് എന്റെ മനസ്സിനെയും കീഴടക്കി തുടങ്ങിയിരിക്കുന്നു ഇപ്പോൾ ജീവിക്കാനുള്ള ആഗ്രഹങ്ങളൊന്നുമില്ല..

എന്ത മാഷേ എന്റെ കഥ കേട്ടു ബോറടിച്ചോ? അവൾ ചോദിച്ചു.

ഇല്ല ഞാൻ നീ പറഞ്ഞതൊക്കെ എന്റെ മനസ്സിൽ കൊറിയിട്ടുണ്ട്

ചിരിക്കുന്ന ഒരു സ്മൈലിയിട്ടു കൊടുത്തു ഞാൻ.

എന്ത എന്റെ കഥ കേട്ടപ്പോൾ ചിരിവരുന്നുണ്ടോ?

നമ്മൾ എത്ര പ്രതിസന്ധികൾ ഉണ്ടായാലും ചിരിച്ചുകൊണ്ട് നേരിടണം ആരു പറഞ്ഞു തന്റെ ജീവിതം അവസാനിചിരിക്കുന്നുണെന്ന് അത് തന്റെ വെറും തോന്നൽ മാത്രമാണ് താൻ ഇപ്പോഴാണ് പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്നത്

ഇവിടുന്നങ്ങോട്ട് തനിക്ക് ഒരു പുതിയ ജീവിതം ഉണ്ടാകും താൻ ഇതുവരെ ജീവിച്ചത് സ്വപ്നലോകത്തായിരുന്നു ഒരാപത്ത് സംഭവിക്കുമ്പോൾ ആരൊക്കെ കൂടെയുണ്ടാകുമെന്ന് തനിക്ക് മനസ്സിലായില്ലേ?

ഈ അസുഖങ്ങളെല്ലാം ആറുമാസംകൊണ്ട് ശരിയാവും താൻ പഴയതിനേക്കാൾ ആരോഗ്യവതിയായി തിരിച്ചുവരും.” അതിന് താൻ കൂടി മനസ്സുവെക്കണം പോസിറ്റീവായി ചിന്തിക്കണം ഡോക്ടർമാർ പറയുന്നതുപോലെ അനുസരിക്കണം.

എന്തായാലും മാഷിന്റെ ഉപദേശം ഞാൻ സ്വീകരിച്ചിരിക്കുന്നു മാഷിനോട് സംസാരിക്കുമ്പോൾ ഒരു പോസിറ്റീവ് എനർജിയൊക്കെ തോന്നുന്നുണ്ട്.” മാഷ് ഒരു ഭാഗ്യവാനാണ് പ്രകൃതിരമണീയമായ സ്ഥലത്ത് ജീവിക്കുന്നത് കൊണ്ട ഇങ്ങനെ പോസിറ്റീവ് എനർജിയൊക്കെ കിട്ടുന്നത്.

ഞാനിവിടെ ഒരു ഫ്ലാറ്റിൽ ഒരു മുറിക്കുള്ളിൽ മാത്രമാണ് ജീവിക്കുന്നത് ഇവിടെനിന്ന് എഴുന്നേറ്റിട്ട് വേണം എനിക്കും അവിടെയൊക്കെ ഒന്ന് വന്ന് കാണാൻ.

ദിവസങ്ങൾ പോയിക്കൊണ്ടിരുന്നു അവരുടെ മെസ്സേജുകൾ ഫോൺവിളിയിലേക്ക് മാറി ദിവസങ്ങളും മാസങ്ങളും പോയതറിഞ്ഞില്ല

അതിനിടക്ക് അരുവി കുറേശ്ശെ പിടിച്ചു നടക്കാൻ തുടങ്ങി അവൾക്ക് അവനോടുള്ള പ്രണയം ജീവിതത്തിലേക്കുള്ള പിടിവള്ളിയാരുന്നു

ഒരുപാട് ആവശ്യപ്പെട്ടിട്ടും അവളെ കാണാൻ അവൻ പോയില്ല

എന്താ മാഷേ എന്നെ കാണാൻ വരാത്തത് ഇഷ്ടം കൊണ്ടല്ലേ ഞാൻ കാണാൻ ആഗ്രഹിക്കുന്നത്

മാഷ് ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് എനിക്ക് ചിന്തിക്കാനാവുന്നില്ല.

നീയല്ലേ പറഞ്ഞത് എല്ലാ അസുഖവും സുഖമായിട്ട് എന്നെ കാണാൻ ഇവിടെ വരുമെന്ന് ആ വാക്ക് നീ പാലിക്കുക.” കാണാതിരിക്കുമ്പോൾ പ്രണയം കൂടിക്കൊണ്ടേയിരിക്കും.

അവൾ കുറെ നിർബന്ധിച്ചതിന് ശേഷമാണ്

അവൻ ഒരു ഫോട്ടോ അയച്ചു കൊടുത്തത്.

മാഷിനെ കാണാൻ സുന്ദരൻ ആണല്ലോ.

ഞാനൊരു കാര്യം ചോദിച്ചാൽ മാഷിന്റെ വീട്ടിൽ ഞാൻ വരുമ്പോൾ സാധിച്ചു തരുമോ?

ചോദിക്കൂ സാധിച്ചു തരാമല്ലോ.

ആ തെളിനീറായി ഒഴുകുന്ന അരുവിൽ കൂടെ ഉറുമ്പുകളെപ്പോലെ എന്റെ കൈയും പിടിച്ച് നടത്തിക്കൊണ്ടു പോകുമോ?

പിന്നെന്താ അരുവിയിൽ കൂടെ നടത്തി എന്റെ അരുവിയെ ഞാൻ കവിതയിൽ പറഞ്ഞ ചന്ദന കാടിന്റെ സുഗന്ധത്തിലേക്ക് കൊണ്ടുപോകും അവിടെനിന്നും എന്റെ പ്രണയം നിന്റെ ചുണ്ടുകളിലേക്ക് പകരാം അന്ന് ഞാനും നീയും ഒരു നിശ്വാസത്തിൽ അലിഞ്ഞുചേരും ഒരു അരുവിയായി ഒഴുകും ഒരു ഓളങ്ങൾക്കും നമ്മളെ ഉലക്കുവാനാകില്ല.

അരുവി കലണ്ടറിലേക്ക് നോക്കി അപകടം സംഭവിച്ചിട്ട് ഇന്നേക്ക് 9 മാസം ആയിരിക്കുന്നു

പഴയതുപോലെ അവൾ എല്ലാ കാര്യങ്ങളും സ്വയം ചെയ്യുവാനുള്ള ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു

മാഷേ ഞാൻ കോളേജിലേക്ക് പോയി തുടങ്ങിയിരിക്കുന്നു എക്സാം കഴിഞ്ഞ് മാഷെ കാണാൻ ഞാൻ വരും.

സ്നേഹത്തിന്റെ സ്മൈലി അവൾ സെന്റ് ചെയ്തു.

അവൻ സീൻ ചെയ്തു നോക്കിയെങ്കിലും മറുപടിയൊന്നുമില്ല കോൾ വിളിച്ചുനോക്കി

എടുക്കുന്നില്ല

പിന്നെയും പിന്നെയും വിളിച്ചപ്പോൾ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നു.

അവൾക്ക് രാത്രി ഉറങ്ങാൻ സാധിച്ചില്ല അവൾ പലതും ചിന്തിച്ചു കൂട്ടി വീണ്ടും ചതിക്കപ്പെട്ടുവോ?

ഒരിക്കലും കണ്ടിട്ടില്ലെങ്കിലും ഒരുപാട് പ്രണയം പകർന്നുതന്നു തന്നെ ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തിയ ആളെക്കുറിച്ച് ഇപ്പോൾ ഒരു വിവരവുമില്ല

ഒരാഴ്ച ആയിരിക്കുന്നു ജീവിതത്തിൽ വീണ്ടും ഒറ്റപ്പെട്ടപോലെ അവൾക്ക് അനുഭവപ്പെട്ടു.

ഗൂഗിൾ മാപ്പ് നോക്കി കാർ പോയിക്കൊണ്ടിരുന്നു അവൾ മനസ്സിൽ ഉറപ്പിച്ചു. “മാഷിനെ കാണുമ്പോൾ ചോദിക്കണം എന്തിന് ഈ പ്രണയത്തിന്റെ തീച്ചുളയിൽ തള്ളിവിട്ടു ഒന്നും മിണ്ടാതെ പോയിമറഞ്ഞത് അവളുടെ മനസ്സിലാകെ പ്രണയത്തിന്റെ കാർമേഘം മൂടപ്പെട്ടിരുന്നു

ഗൂഗിൾ മാപ്പ് അവസാനിച്ചു കാർ പോയി നിന്നത് ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പഴയ ഒരു വീടിന്റെ മുൻപിൽ ഒറ്റ നോട്ടത്തിൽ മനസ്സിലാകും അവിടെ ആൾ താമസമില്ലാത്ത ഒരു വീടാണെന്നു.

മുറ്റത്ത് തന്നെ വളർന്നുനിൽക്കുന്ന മരത്തിൽനിന്ന് കരിയിലകൾ വീണു അടിഞ്ഞുകിടക്കുന്നു

പഴകിയ വാതിൽ പതിയെ തള്ളി തുറന്നു

അകത്തു കയറിയതും സൈഡിലുള്ള മുറിയിൽ ഒരു വീൽചെയർ കാണപ്പെട്ടു കട്ടിലിൽ നിന്ന് ഒരാൾ വളരെ ആയാസപ്പെട്ട് വീൽചെയറിലേക്ക് കയറാൻ ശ്രമിക്കുന്നു.

മുറിയിലാകെ കഥകൾ എഴുതിക്കൂട്ടിയ കടലാസുകൾ പരന്നുകിടക്കുന്നു.

ഒരു നിമിഷം അവൾ നിശബ്ദമായി നിന്നു ചോദിക്കുവാനുള്ള വാക്കുകളെല്ലാം തൊണ്ടയിൽ കുരുങ്ങി.

ആയാസപ്പെട്ട് വീൽചെയറിൽ കയറുന്നതിനിടെ വീഴാൻ പോയപ്പോൾ അവൾ വേഗം തന്നെ വീൽചെയറിൽ പി=ടിച്ചു താങ്ങിനിർത്തി.

വീൽചെയറിന്റെ മുമ്പിൽ മുട്ടുകുത്തി നിന്നുകൊണ്ട് അവന്റെ മടിയിലേക്ക് തല വെച്ച് തേങ്ങിക്കരഞ്ഞു

അവൻ മെല്ലെ അവളുടെ തലയിൽ വിറയാർന്ന കൈകൾകൊണ്ട് തലോടികൊണ്ട് വിളിച്ചു അരുവി?

എന്നോട് ദേഷ്യം തോന്നുന്നുണ്ടോ? ഇല്ല എന്ന് അവൾ തലയാട്ടി

അവന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

എത്രയോ വർഷങ്ങൾക്കു ശേഷം വീണ്ടുമീ മുറ്റത്ത് ചക്കരകസേരയിൽ അരുവിയുടെ കൈയുടെ ബലത്തിൽ ഉരുണ്ടു നീങ്ങുമ്പോൾ അവൻ ആദ്യമായി ആകാശം കാണുന്ന കുട്ടിയെപോലെ ചുറ്റുപാടും നോക്കി

പുറകിലേക്ക് തിരിഞ്ഞു അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ

അവൾ നനവാർന്ന കണ്ണുകളോടെ കഴുത്തിൽ കെട്ടിപ്പിടിച്ച് വിറയാർന്ന ചുണ്ടുകൾ അവന്റെ കവിളിൽ പതിഞ്ഞു

അങ്ങകലെ ഒരു സന്ധ്യാ നക്ഷത്രം അവരെ നോക്കി പുഞ്ചിരിച്ചു നിന്നു..

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : ശിവൻ മേപ്പാടി

Leave a Reply

Your email address will not be published. Required fields are marked *