നിങ്ങളുടെ മകൾക്കു വേറെ പയ്യനെ നോക്കിക്കോളൂ, ധർമകെട്ട് കെട്ടാൻ എന്റെ മോനെ കിട്ടില്ല..

രചന : മേഘ്ന കൃഷ്ണ

ഉച്ചത്തിൽ ഉള്ള സംസാരം കേട്ടിട്ടാണ് ഗോവിന്ദ് ഞെട്ടി എണീറ്റത്.. … അപ്പോഴേക്കും സംസാരം വലിയ വഴക്കിനൊപ്പം ആയി…. കട്ടിലിൽനിന്നും ധൃതിയിൽ ഇറങ്ങി അടുക്കളയിലോട്ട് നടന്നു അവിടെ അമ്മ നിന്ന് കണ്ണുനീർ തുടക്കുന്നുണ്ട്….

അവനെ കണ്ടപ്പോളേക്കും അമ്മ ചായ ഗ്ലാസിൽ പകർന്നു കൊടുത്തു

എന്താ അമ്മേ ഇന്നെന്താ പ്രശ്നം….

അങ്ങനെ വല്ലതും വേണോ മോനെ അവൾക്കു വഴക്കിടാൻ.. നിങ്ങൾ രണ്ടു പേർക്കും ഇന്ന് അവധിയല്ലേ അതുകൊണ്ട് ഇന്ന് ഒന്നു പോയി ഡോക്ടറെ കാണാമോന്ന് ഞാൻ ചോദിച്ചതാ…

അതിനാ…….

അമ്മ എന്തിനാ വെറുതെ….. അമ്മക്കറിയില്ലേ അവളുടെ സ്വഭാവം…. എനിക്ക് അങ്ങനെ ഒരു ഭാഗ്യം ദൈവം വിധിച്ചിട്ടില്ല അമ്മേ ഈ ജന്മത്തിൽ…..

അമ്മയുടെ കണ്ണീരിനു മുൻപിൽ നിൽക്കാൻ കഴിയാതെ തിരിഞ്ഞു നടന്നു…..

സിറ്റൗട്ടിൽ വന്നിരുന്നു ഫോൺ എടുത്തു വാട്സ്ആപ്പ് ചാറ്റുകളിലൂടെ വിരലോടിച്ചു…. ഒരു മെസ്സേജ് വന്നു എടുത്തു നോക്കിയപ്പോൾ ഗാഥയുടെ ആയിരുന്നു…

“ഗോവിന്ദ് ഞാൻ വരാൻ ലേറ്റ് ആകും ഞാൻ ജിമ്മിൽ നിന്ന് നേരെ ഒന്ന് വീടുവരെ പോകും ”

ഭാര്യയുടെ മെസ്സേജ് കണ്ട അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു ഒരു പരാജിതന്റെ ചിരി…

വീണ്ടും വെറുതെ ഫോണിൽ കുത്തി ഫേസ് ബുക്ക്‌ നോക്കിയിരുന്നു… അപ്രതീക്ഷിതമായിട്ടാണ് ഒരു അക്കൗണ്ട് കണ്ണിലുടക്കിയത്

നിമാ വരുൺ…. ആ പേര് കണ്ടതും അവന്റെ കൈകൾ യാന്ത്രികമായി അതിൽ ക്ലിക്ക് ചെയ്തു

പ്രൊഫൈൽ പിക്ചർ കണ്ടിട്ട് അവന്റെ ചുണ്ടുകൾ അറിയാതെ മന്ത്രിച്ചു

“നിമാ “…… അവളും ഭർത്താവും രണ്ടു കുഞ്ഞു മക്കളും…. അവളുട മുഖം കണ്ടാലറിയാം അവളുടെ ജീവിതത്തിൽ ഉള്ള സംതൃപ്തി…..

അവളുടെ ശാപം എന്നും തന്റെ തലയ്ക്കു മീതെ കാണുമെന്ന് അവനറിയാം…… കുറെ നേരം ഇമവെട്ടാതെ ആ ഫോട്ടോയിൽ നോക്കിയിരുന്നു മനസ് പതുക്കെ ഭൂതകാലത്തിലേക്ക് ഊളിയിട്ടു…

*******************

ഗോവിന്ദിന് ജോലി കിട്ടി ആദ്യ പോസ്റ്റിങ്ങ്‌ വന്നത് വീടിനടുത്തു തന്നെ ആയിരുന്നു…..

ഇലെക്ട്രിസിറ്റി ഓഫീസിൽ അസിസ്റ്റന്റ് എൻജിനിയർ ആയിട്ടായിരുന്നു …. ഓഫീസ് .. അവിടെ അടുത്തായിട്ട് ഒരു കോളേജ് ഉണ്ട്….. റെയിൽവേ സ്റ്റേഷൻ ബസ്സ്റ്റാൻഡ് എല്ലാം ഉണ്ട് അതുകൊണ്ട് ചിലസമയങ്ങളിൽ… അവിടെ നല്ല തിരക്കും ഒഴുക്കും ഉള്ള പ്രദേശം ആയിരുന്നു…… അവിടെ വച്ചു അവനു കിട്ടിയ ഫ്രെണ്ട്സ് ആണ് രാജുവേട്ടനും മാർട്ടിനും…. രാവിലെ ഓഫീസ് ടൈമിന് മുൻപ് തന്നെ മൂന്നുപേരും എത്തും എന്നിട്ട് അവിടെ റോഡരുകിൽ കുറച്ചു നിന്നു വായി നോട്ടം ഒക്കെ കഴിഞ്ഞാണ് പോകാറ്….. അന്നൊരു ദിവസം പതിവുപോലെ അവിടെ നിന്നപ്പോഴാണ് ഒരു കൂട്ടം പെൺകുട്ടികൾ വരുന്നത് കണ്ടത്…..

കണ്ടപ്പോൾ തന്നെ അതിലൊരു മുഖം ഗോവിന്ദിന്റെ മനസ്സിൽ വല്ലാതെ കൊളുത്തി… നല്ല ഗോതമ്പ് നിറവും…. ഒത്ത ഉയരവും അതിനൊത്ത ശരീരവും നല്ല നീണ്ട കണ്ണുകളും…. പക്ഷെ മുടി ഇത്തിരി കുറവാണ്… സാരമില്ല

ഗോവിന്ദിന് വല്ലാത്ത ഒരു അവസ്ഥ ആയി….

പെട്ടന്ന് തന്നെ അടുത്ത കോളേജ് സ്റ്റുഡന്റസ് ആണതെന്നു അവൻ മനസിലാക്കി…. മാർട്ടിനും രാജുവും പലതും പറഞ്ഞെങ്കിലും അവൻ അതൊന്നും ശ്രദിച്ചില്ല……. ഓഫീസിനകത്ത് ചെന്നിട്ടും അവന്റെ മനസ്സിൽ അവളുടെ മുഖം ആയിരുന്നു……

പിറ്റേന്നും രാവിലെ അവൻ അവിടെ നിന്നു അന്നും അവളെ കണ്ടു…..പിന്നെ എന്നും ഇത് ഒരു ശീലമായി….അവള് ഇതൊന്നും അറിയുന്നുണ്ടായിരുന്നില്ല…. പക്ഷേ അവന്റ കൂട്ടുകാർക്ക് രണ്ടുപേർക്കും ഇത് മനസിലായി അവർ അത് കൈയോടെ പിടിച്ചു…. അവസാനം അവളോട് തന്റെ ഇഷ്ടം തുറന്നു പറയാൻ തന്നെ ഗോവിന്ദ് തീരുമാനിച്ചു

അടുത്ത ദിവസം രാവിലെ ഓഫീസിനു മുന്നിൽ അവളെയും കാത്തു നിന്നു…. പതിവുപോലെ കൂട്ടുകാരികളോട് കിന്നരിച്ചുകൊണ്ട് അവള് നടന്നു വരുന്നത് കണ്ട് അവന്റെ ദേഹത്ത് ചെറിയ വിറയലും വെപ്രാളവും ഉണ്ടായി….. എന്നിരുന്നാലും അവളോട് തുറന്നു പറയാനായി മുന്നോട്ട് നടന്നു….

അവർക്കരികെ ചെന്ന് അവളോട്‌ കാര്യം പറഞ്ഞു…

എന്തോ കേൾക്കാൻ പാടില്ലാത്തത് കേട്ടത് പോലെ പേടിച്ചു വിറച്ചുള്ള അവളുടെ മുഖം……. അതവനിൽ അവളോടുള്ള പ്രണയം ഒന്നുകൂടി മുറുകെ പിടിക്കാൻ കാരണമായി

പിന്നീടുള്ള ദിവസങ്ങളിലും അവൻ അവളെ പിന്തുടർന്നുകൊണ്ടിരുന്നു…. അവസാനം അവൾ അവനോട് സംസാരിച്ചു…..

ദയവു ചെയ്ത് ഇങ്ങനെ പിറകെ നടന്ന് ആളുകളെകൊണ്ട് പറയിപ്പിക്കാതെ…. എന്നോട് അത്രക്ക് ഇഷ്മാണെങ്കിൽ എന്റെ വീട്ടിൽ വന്ന് അച്ഛനോട് ചോദിക്കണം….. അച്ഛൻ സമ്മതിക്കുകയാണെങ്കിൽ എനിക്കും സമ്മതം……..

അതും പറഞ്ഞു ചിരിച്ചു കൊണ്ടവൾ തിരിഞ്ഞു നടന്നു….

അത് കേട്ടതും സ്വർഗം വെട്ടിപിടിച്ചവനെ പോലെ ആറാടുകയായിരുന്നു എന്റെ മനസ്………

വീട്ടിൽ പറഞ്ഞപ്പോൾ കർക്കശകാരനായ അച്ഛന് വലിയ എതിർപ്പായിരുന്നു….. നിരാഹാരം കിടന്നും അമ്മയെ സമ്മർദ്ദത്തിലാക്കിയും എങ്ങനെയൊക്കെയോ അച്ഛൻ ഒരു ദല്ലാളെ വിട്ട് അന്വേഷിച്ചു……

ദേവൻ സാറേ നല്ല മഹാലക്ഷ്മി പോലൊരു കൊച്ച്…. മോന് നന്നായി ചേരും…..

ഭാസ്ക്കര അതൊക്കെ അവിടെ നിക്കട്ടെ ചുറ്റുപാട് ഒക്കെ എങ്ങനെ ഉണ്ട്…. അതറിയണം എനിക്ക്..

കുഴപ്പമില്ല സാറേ കൊച്ചിന്റെ അച്ഛൻ ഗൾഫിലാണ്… ഇപ്പൊ ലീവിലാണ്…

നാട്ടിലുണ്ട്….. ഇളയത് ഒരു പെണ്കുട്ടിയുണ്ട്….

നല്ല ഒരു കുടുംബം……

ഭാസ്കരൻ പറഞ്ഞത് കേട്ടിട്ട് ഗോവിന്ദിന്റെ അച്ഛന് വലിയ താല്പര്യം ഇല്ലാരുന്നു പിന്നെ ഒറ്റമോന്റെ ആഗ്രഹം ആയിപ്പോയില്ലേ……..

അങ്ങനെ പെണ്ണു കാണാനായി നിമയുടെ വീട്ടിലേക്കു പോയി….

അവർ വളരെ മര്യാദയോടെ എല്ലാവരെയും സ്വീകരിച്ചു…. എല്ലാവർക്കും പെണ്ണിനെ ബോധിച്ചു…..

അങ്ങനെ നിശ്ചയത്തിനുള്ള തീരുമാനമായി

പിന്നെ ദിവസങ്ങൾ ഇല്ലായിരുന്നു…..

അതുകാരണം നിമക്കും ഗോവിന്ദിനും പിന്നെ കാണാനോ സംസാരിക്കാനോ ഒന്നും പറ്റിയില്ല……

രണ്ടുപേരും അവരുടെ സ്വപ്നങ്ങളിൽ അന്യോന്യം പ്രണയിച്ചു….. അങ്ങനെ ആ ദിവസം വന്നെത്തി.

നിമയുടെ വീട്ടിൽ ചെറിയ പന്തൽ ഒക്കെ ഇട്ട്‌ നിശ്ചയം നല്ല രീതിയിൽ നടത്താനുള്ള ഒരുക്കങ്ങൾ ചെയ്തിരുന്നു…… അങ്ങനെ മുഹൂർത്തം ആകാറായി ചെറുക്കനെയും പെണ്ണിനേയും വിളക്കിനു മുന്നിലിരുത്തി……. ചടങ്ങുകൾ തുടങ്ങാറാകുന്നതിനു മുൻപ് ഗോവിന്ദിന്റെ അച്ഛൻ നിമയുടെ അച്ഛനോടായി ചോദിച്ചു….

അതെ.. ഹരീന്ദ്ര ഉറപ്പിക്കുന്നതിന് മുൻപ് ചില പ്രധാനപെട്ട കാര്യങ്ങൾ ഉണ്ടല്ലോ അതൊക്കെ എങ്ങനെയാ ഒരു തീർപ്പാക്കണ്ടേ…. എല്ലാവരും എന്തെന്ന ഭാവത്തിൽ നോക്കുകയാണ്……

വേറെ ഒന്നും അല്ല നിങ്ങളുട പെൺകുട്ടിക് നിങ്ങൾ എന്ത് കൊടുക്കും എന്നാ…. അതിനൊരു ഉറപ്പ് വേണമല്ലോ….. നിമയുടെ അച്ഛൻ ഒന്ന് വല്ലാണ്ടായെങ്കിലും അവസാനം…. പുഞ്ചിരിയോടെ പറഞ്ഞു…. എനിക്ക് രണ്ടു പെണ്മക്കളാണ് എനിക്കുള്ളത് അവർക്ക് രണ്ടുപേർക്കും ആണ് എന്നായാലും…. എന്നാലും നിമ മോൾക്ക്‌ ഞാൻ നാല്പതു പവൻ സ്വർണം ഇട്ട്‌ കൊടുക്കും…..

ഇത് കേട്ട ദേവൻ ഉറക്കെ ചിരിച്ചു….. എന്നിട്ട് ഒരു കൂസലുമില്ലാതെ പറഞ്ഞു

എങ്കിൽ നിങ്ങളുടെ മകൾക്കു വേറെ പയ്യനെ നോക്കിക്കോളൂ… ധർമകെട്ട് കെട്ടാൻ എന്റെ മോനെ കിട്ടില്ല…. അവനെ ഞാൻ എഞ്ചിനീയറിംഗ് പഠിപ്പിച്ചതും ഗവണ്മെന്റ് ജോലികിട്ടിയതും ഒക്കെ എന്റെ വിയർപ്പിന്റെ ഫലം ആണ് അതിന് എനിക്ക് തക്കതായ പ്രതിഫലം വേണം….. എന്റെ മോന് നല്ല കുടുംബത്തിൽ നിന്നും വരും ആലോചന….

ഇത് കേട്ട് നിമ എണീറ്റു ഓടിവന്നു അച്ഛന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞു…. ആ അച്ഛൻ എന്തു ചെയുമെന്നറിയാതെ ഹൃദയം തകർന്നു നിന്നു

ദേവൻ… ഗോവിന്ദിന് നേരെ അലറി…… എണീറ്റു വാടാ പോകാം നമുക്ക് ഈ ബന്ധം വേണ്ട.

അച്ഛാ !””!

എന്താടാ…. നിനക്ക് ഈ ഏഴാം കൂലി ബന്ധം തന്നെ വേണമെന്നുണ്ടോ…..

എല്ലാരും പ്രതീക്ഷയോടെ അവനെ നോക്കി…..

വേണ്ടച്ഛ നമുക്കിറങ്ങാം

ഒരു വെള്ളിടി വെട്ടിയപോലെ നിമ നടുങ്ങി…..

ദയനീയതയോടെ അവൾ അവനെ നോക്കി….

ഒരുപാട് പണവും സ്വർണവും വിലകൂടിയ കാറും ഒക്കെ പ്രതീക്ഷിച്ചു.. നിരാശനായ ഒരുവന്റെ വെറുപ്പ്‌ തങ്ങിയ മുഖമായിരുന്നു അവൾ അവിടെ കണ്ടത്……

അച്ഛൻ അവളെ ആശ്വസിപ്പിക്കാൻ നോക്കി…..

ഗോവിന്ദും വീട്ടുകാരും അവിടുന്നു പോകാനിറങ്ങി അവൻ ഒന്നുകൂടെ തിരിഞ്ഞു നിമയെ നോക്കി…..

അവളുടെ കണ്ണിൽനിന്ന് ഒലിച്ചിറങ്ങിയ നീരിന് അവനെ ചുട്ടെരിക്കാനുള്ള ശക്തിയുടെന്നു അന്നവന് മനസിലായില്ല…..

അധികം വൈകാതെ അച്ഛൻ കണ്ടുപിടിച്ച കോടീശ്വര പുത്രിയുമായി വിവാഹം കഴിഞ്ഞു… ഗാഥ അതായിരുന്നു അവളുട പേര്…. അന്നുമുതൽ അവളുടെ അടിമയെ പോലെ ജീവിക്കാനായിരുന്നു വിധി….. ഒരു അച്ഛനാകാനുള്ള അവകാശം പോലും അവൾ നിഷേധിച്ചു…….. അമ്മയും അച്ഛനും അധികപ്പറ്റായി അച്ഛൻ മരിച്ചതിനു ശേഷം അമ്മ അവിടെ വെറും ഒരു ജോലിക്കാരി ആയി മാറി..

*****************

പെട്ടന്ന് പഴയ ഓർമകളിൽ നിന്നും ഉണർന്നു ഫോണിലേക്കു നോക്കി…. അതിലെ ഫോട്ടോകൾ പറയുന്നുണ്ടായിരുന്നു അവളുടെ ജീവിതത്തിലെ സന്തോഷം.കവർ ഫോട്ടോ ആയി ഇട്ടേക്കുന്നത് വിവാഹ ഫോട്ടോ ആയിരുന്നു ഒരു തരി പൊന്ന് പോലും ഇടാതെ തുളസി മാല മാത്രം ചാർത്തി നിൽക്കുന്ന വരനും വധുവും…….

അവളുടെ അന്നത്തെ കണ്ണുനീർ അപ്പോഴും അയാളെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു

ലൈക്ക് കമന്റ്‌ ചെയ്യണേ

രചന : മേഘ്ന കൃഷ്ണ

Leave a Reply

Your email address will not be published. Required fields are marked *