ഉമ്മ വെക്കാനായി ഇക്കാ ചുണ്ടുകളിലേക്ക് വന്നപ്പോൾ ഞാൻ വേഗം പുറകോട്ടു മാറി.

രചന : SV… സയൂഫ് വരുടാക്കല്

ആദ്യരാത്രി

******************

ഇക്കാൻറെ പെങ്ങൾ ഷീന അവിടെയുള്ള എല്ലാവരുടെയും പേര് പറഞ്ഞു എന്നെ പരിചയപ്പെടുത്തുണ്ടായിരുന്നു. പക്ഷെ ഒരാളുടെ പേര് പോലും എന്റെ ഓർമ്മയിൽ നിന്നില്ല. എങ്ങനെയെങ്കിലും ഈ സാരിയും ആഭരണങ്ങളുമൊക്കെ അഴിച്ചുവെച്ചു ഒന്നു കുളിച്ചു ഫ്രഷായൽ മതിയെന്നേ എനിക്കുണ്ടായിരുന്നുള്ളൂ.

ഹാൽദിയും മൈലാഞ്ചിയുമൊക്കെയായി മൂന്നു ദിവസമായി ആകെ തിരക്കായിരുന്നു. ഫോട്ടോഗ്രാഫർ പറയുന്നതനുസരിച്ചു പോസ് ചെയ്തും ചിരിച്ചും മുഖം കൂടി വേദനിക്കുന്നു. എങ്കിലും എല്ലാവരോടും ചിരിച്ചു കൊണ്ട് തന്നെ മറുപടി പറഞ്ഞു…

“മോൾ വേണമെങ്കിൽ പോയി കുളിച്ചോളൂ” മാമി അങ്ങനെ പറഞ്ഞപ്പോൾ ഒരാശ്വാസം തോന്നി.

ഞാൻ മുകളിലുള്ള ഇക്കാൻറെ മുറിയിലേക്ക് ചെന്നു. മുറിക്കുള്ളിൽ കയറി കതക് കുറ്റിയിട്ടു.

ഇനി ഇതാണ് എന്റെയും മുറി…

അവിടെ കട്ടിലിൽ വെളുത്ത വിരി വിരിച്ചിട്ടുണ്ട്.

മുല്ലപ്പൂക്കൾ വിതറിയിട്ടിട്ടുണ്ട്. ഇക്കയുടെ കൂട്ടുകാർ മനോഹരമായി മണിയറ അലങ്കരിച്ചിട്ടുണ്ട്.

പടച്ചോനെ ഇനി ഇതിന്റെയിടയിൽ എന്തെങ്കിലും കുസൃതി അവരൊപ്പിച്ചിട്ടുണ്ടാകുമോ. കൂട്ടുകാരി ഷാഫിനായുടെ കല്യാണത്തിന് കട്ടിൽ വിരിയുടെ അടിയിൽ മുഴുവൻ അവളുടെ കേട്ട്യോന്റെ കൂട്ടുകാർ കോണ്ടം വീർപ്പിച്ചു ഇട്ടിരിക്കുകയായിരുന്നത്രെ.. ഞാൻ പതിയെ വിരിയൊന്നു പൊക്കി നോക്കി. ഭാഗ്യം അങ്ങനെയൊന്നുമില്ല…

വീട്ടിൽ നിന്നും കൊണ്ടുവന്ന പെട്ടി മുറിയുടെ മൂലയിൽ വെച്ചിട്ടുണ്ടായിരുന്നു. അതിൽ നിന്നും സെറ്റ് സാരി പുറത്തെടുത്തു. നിശ്ചയം കഴിഞ്ഞുള്ള ഫോൺ വിളികൾക്കിടയിൽ ഇക്കാ പറഞ്ഞിരുന്നതാണ് ആദ്യരാത്രി സിനിമയിലെ ഒക്കെ പോലെ സെറ്റ് സാരി ഉടുത്തു മുല്ലപ്പൂവൊക്കെ വെച്ചു വരണമെന്ന്.

ഇക്കാ പറഞ്ഞതു പറഞ്ഞില്ലെങ്കിലും വിവാഹ വസ്ത്രം എടുക്കാൻ പോയപ്പോൾ എനിക്ക് സെറ്റ് സാരി വേണമെന്ന് പറഞ്ഞതിന് കസിൻസ് എല്ലാരും കൂടി എന്നെ കളിയാക്കി കൊന്നില്ലാ എന്നേയുള്ളു…

ഞാൻ വേഗം കുളിച്ചിറങ്ങി. വീട്ടിൽ വെച്ചേ പ്രാക്ട്ടീസ് ചെയ്തു പഠിച്ചിരുന്നതു കൊണ്ട് സാരി തനിയെ ഉടുക്കാൻ പറ്റി. പക്ഷെ മുല്ലപ്പൂവ് കിട്ടിയില്ല

കുളി കഴിഞ്ഞപ്പോഴേക്കും എനിക്ക് നല്ലതുപോലെ വിശക്കുന്നുണ്ടായിരുന്നു. ഉച്ചയ്ക്കാണെങ്കിൽ ചുറ്റും ക്യാമറയുടെ മുന്നിലിരുന്നു കഴിക്കാൻ എനിക്ക് ഭയങ്കര ചമ്മലായിരുന്നു. അതുകൊണ്ടു വളരെ ശ്രദ്ധിച്ചു കുറച്ചേ കഴിച്ചുള്ളായിരുന്നു. ഞാൻ പതിയെ കതക് തുറന്ന് മുറിയുടെ പുറത്തിറങ്ങി. ഇക്കാ എവിടെയാണോ ആവോ. ഇവിടെ വന്നതിനു ശേഷം ഇടയ്ക്കൊന്നു മിന്നായം പോലെ കണ്ടതേയുള്ളൂ.

കൂട്ടുകാരുടെയൊക്കെ ഒപ്പമാവും…

ഞാൻ ഹാളിലേക്ക് ചെന്നതും അവിടെയുള്ളവരൊക്കെ ചിരിച്ചു കൊണ്ട് ഓരോന്ന് പറഞ്ഞു കളിയാക്കാൻ തുടങ്ങി. സത്യം പറഞ്ഞാൽ എനിക്കതൊന്നും ഒട്ടും രസിച്ചില്ല.

ഒന്നാമതെ എന്റെ സ്വന്തം വീടല്ല പിന്നെ ആദ്യരാത്രിയുടെ ഒരു ടെന്‍ഷനുമുണ്ട്. അപ്പോഴാണ് എല്ലാവരുടേം ഒരു കളിയാക്കൽ. തീരെ ഔചിത്യബോധമില്ല. അല്ല.. ഇവർക്കൊന്നും ഇതൊന്നും ഇല്ലായിരുന്നോ ആവോ. എങ്കിലും ഞാൻ അവരുടെ മുന്നിൽ ചിരിച്ച മുഖത്തോടെ തന്നെ നിന്നു…

ഫോണിൽ വിളിച്ചു കൊറേ സംസാരിച്ചിട്ടുണ്ടെങ്കിലും ആദ്യമായി വേറൊരു വീട്ടിൽ ഇക്കാൻറെയൊപ്പം തനിയെ കിടക്കുന്നത് എന്തോ ഒരു പേടി.

വീട്ടിലായിരുന്നപ്പോൾ ഞാൻ എന്നും അനിയത്തിയുടെ കൂടെയാണ് കിടന്നിരുന്നത്. പാവം അവൾ.

ഞാൻ ഇക്കാടെ കൂടെ ഇങ്ങോട്ടു പോരുന്ന സമയം അവളെന്നെ കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു.

എനിക്കും സങ്കടമായി. ആദ്യമായാണ് അവളെ പിരിഞ്ഞിരിക്കുന്നത്. ഇക്കാക്കാ കരഞ്ഞില്ലെങ്കിലും കണ്ണൊക്കെ നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ ഇറങ്ങാൻ നേരം ഇക്കാക്കയെ അവിടെ കാണാതിരുന്നപ്പോൾ തന്നെ എനിക്കറിയാം പാവം ആരും ശ്രദ്ധിക്കാതെ എവിടെയെങ്കിലും നിന്നു സിഗരറ്റ് വലിക്കുകയായിരിക്കുമെന്ന്..

ഇക്കാടെ ഉമ്മ എന്നെ ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോൾ ഞാൻ ഇക്കാനെ മിഴികൾ കൊണ്ടു തിരഞ്ഞു. അതു മനസിലാക്കിയിട്ടാവണം

” അവൻ കൂട്ടുകാരുടെ കൂടെയാണ് മോൾ കഴിക്കെന്നു ” പറഞ്ഞു എന്നെ പിടിച്ചിരുത്തി ഉമ്മ എനിക്കും ഷീനയ്ക്കും ഭക്ഷണം വിളമ്പി തന്നു

വീട്ടിൽ ഉപ്പച്ചിയും ഉമ്മച്ചിയുമൊക്കെ കഴിച്ചു കാണുവോ ആവോ. ഒന്നു അവരുടെ ശബ്ദം കേൾക്കണം എന്നുണ്ടായിരുന്നു. റൂമിൽ ചെന്നിട്ട് വിളിക്കണം…

ഭക്ഷണം കഴിച്ചു വീണ്ടും സംസാരിച്ചിരുന്നു ഏകദേശം ഒമ്പത് മണി ആയപ്പോഴാണ് ഷീന വന്നു ഇക്കാ റൂമിലേക്ക് പോയിട്ടുണ്ടെന്നും അങ്ങോട്ട് ചെന്നോളു എന്നും പറഞ്ഞത്. എനിക്കെന്തോ പെട്ടെന്നൊരു ധൈര്യക്കുറവ്. ഞാനവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ നാണിക്കാതെ ചെല്ലടോ എന്നും പറഞ്ഞു അവൾ പൊട്ടിച്ചിരിച്ചു…

അവൾ തന്നെയാണ് ഒരു ഗ്ലാസ് പാൽ എന്റെ കൈയിൽ കൊണ്ടു തന്നത്…

“അമീര്‍ക്കയ്ക്കു രാത്രി പാൽ കുടിക്കുന്ന ശീലമൊന്നില്ല.. എങ്കിലും ദാ ഇതുമായി ചെന്നോളു. രാത്രി ഒന്നിച്ചു കഴിക്കാൻ പറ്റിയില്ലല്ലോ. രണ്ടാളും കൂടി ഇതൊന്നിച്ചു കുടിച്ചോ ട്ടോ”

അതും പറഞ്ഞവൾ ഒരു ഗ്ലാസ് പാൽ എന്റെ കയ്യിലേക്ക് തന്നു. മണിയറ വരെ അവളെന്റെ കൂടെ വരികയും ചെയ്തു.

ഞാൻ മടിച്ചു മടിച്ചു വേഗത്തിൽ മിടിക്കുന്ന ഹൃദയവുമായി മുറിക്കുള്ളിലേക്ക് കടന്നതും “ഓൾ ദ ബെസ്റ്റ് ഡിയർ” എന്നു പറഞ്ഞു വീണ്ടും ചിരിച്ചിട്ടു അവൾ പോയി. ഞാൻ വാതിലടച്ചു അകത്തേക്ക് ചെന്നു…

റൂമിൽ ഇക്കയെ കണ്ടില്ല. വന്നില്ലായിരുന്നോ?.

അപ്പോഴാണ് കുളിമുറിയിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേട്ടത്. ഇക്കാ കുളിക്കുകയാവും.

ഞാൻ പാൽ സൈഡ് റ്റേബിളിൽ വെച്ചിട്ട് കട്ടിലിൽ വന്നിരുന്നു. ഫോണെടുത്തു നോക്കിയപ്പോൾ അനിയത്തിയുടെ മിസ്ഡ് കോൾ കണ്ടു. ഞാൻ വേഗം തിരിച്ചു വിളിച്ചു. ഉപ്പയായിരുന്നു ഫോൺ എടുത്തത്

“കഴിച്ചോ മോളെ”? ഉപ്പടെ ആദ്യത്തെ ചോദ്യം അതായിരുന്നു.

വീട്ടിൽ ആണെങ്കിൽ ഞങ്ങളെല്ലാവരും അത്താഴത്തിനു ഒന്നിച്ചിരുന്നാണ് കഴിക്കുക.

അതുപ്പയ്ക്ക് നിർബന്ധമാണ്…

“കഴിച്ചു ഉപ്പച്ചി”

പിന്നെ ഉമ്മയും അനിയത്തിയും കൂടി സംസാരിച്ചു.

ഇക്കാനെ ചോദിച്ചപ്പോൾ കുളിക്കുകയാണെന്നു പറഞ്ഞു…

ഞാൻ ഫോൺ വെക്കുമ്പോഴേക്കും ഇക്കാ കുളി കഴിഞ്ഞു ഇറങ്ങി. ഒരു ഒറ്റമുണ്ട് മാത്രമാണ് ഉടുത്തിരുന്നത്. എന്നെ കണ്ടപ്പോൾ മുഖത്തൊരു ചെറിയ ചമ്മൽ. ഞാൻ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലായിരുന്നു എന്നു തോന്നുന്നു…

നനഞ്ഞ കോഴിയെ പോലെ ഇറങ്ങി വരുന്ന ഇക്കയെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു. ഞാൻ ആ വിശാലമായ നെഞ്ചത്തേക്കു നോക്കി. ഇക്കാ വേഗം ഒരു റ്റി ഷർട്ടും ട്രൗസറും എടുത്തിട്ടു.

ഇവർക്കൊക്കെ എന്തു സുഖാണ്. ഞാനിങ്ങനെ സാരിയും ഉടുത്തു. അവിടെയും ഇവിടെയുമൊക്കെ കൊറേ പിന്നും കുത്തിവച്ചു…വല്ല ചുരിദാറും മത്യാരുന്നു എന്നിപ്പോൾ തോന്നുന്നു…

“രാവിലെ മുതൽ സാരി തന്നെ ഉടുത്തു നടക്കുന്നതിന്റെ വിഷമം ഉടുത്തവർക്കു മാത്രമേ അറിയൂ ന്‍റെ പുണ്യളാ…”

“എന്താ പറഞ്ഞേ”

പടച്ചോനെ മനസിൽ പറഞ്ഞതു ഇക്കാ കെട്ടോ…

“ഒന്നൂല്ല” ഞാൻ പതിയെ പറഞ്ഞു.

“ഒന്നൂല്ലന്നു പറയണ്ട..ബുദ്ധിമുട്ടാണെങ്കിൽ ആ സാരി അങ്ങു അഴിച്ചു കളഞ്ഞോ” ഒരു കള്ളച്ചിരിയോടെ ഇക്കാ എന്നോട് പറഞ്ഞു.

“വഷളൻ.. ഒരു നാണവുമില്ല” ഞാനത് മനസിൽ മാത്രം പറഞ്ഞു.

കണ്ണാടിയിൽ നോക്കി തലമുടി ഒതുക്കി വെച്ചു പെർഫ്യൂമും അടിച്ചു ഇക്കാ എന്റെ അടുത്തു കട്ടിലിൽ വന്നിരുന്നു.

ഇക്കാ എന്റെ തൊട്ടടുത്തു വന്നിരുന്നപ്പോൾ എന്റെ ശ്വാസഗതി കൂടി. ഞാൻ നിലത്തേക്ക് നോക്കി ഇരുന്നു.

“മുത്തേ” ഇക്കാടെ ശബ്ദം എന്റെ കാതുകളിൽ വന്നു പതിച്ചു.

ഇക്കാ പതിയെ തിരിഞ്ഞിരിക്കുന്ന എന്റെ തോളിൽ കൈകൾ വെച്ചു. ഞാൻ പതിയെ തിരിഞ്ഞു നോക്കിയപ്പോൾ ഇക്കാ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക്ക് കൊണ്ടുവന്നു. ഞാൻ വേഗം എന്റെ കൈകൾ കൊണ്ട് ഇക്കാടെ ചുണ്ടുകൾ പൊത്തിപ്പിടിച്ചു.

“ഇപ്പൊ വേണ്ട”

“എന്താ മുത്തേ…ഇന്ന് നമ്മുടെ ആദ്യരാത്രിയല്ലേ.

“അതേ അതോണ്ട് തന്നെയാണ്.. ഇക്കാ ഇങ്ങു വന്നേ…”

ഞാൻ ഇക്കയേയും കൈ പിടിച്ചു കൊണ്ടുപോയി . ഞാനെന്റെ പെട്ടി തുറക്കുന്നത് കണ്ടു എന്താ സംഭവമെന്ന് അറിയാതെ ഇക്കാ എന്നെ മിഴിച്ചു നോക്കുന്നുണ്ടായിരുന്നു.

ഞാൻ പെട്ടിയിൽ നിന്നും എന്റെ നമസ്കാര കുപ്പായം എടുത്തണിഞ്ഞു.

“ഇക്കാ കുളിച്ചപ്പോൾ വുളു ചെയ്തതാണോ?”

“ഇല്ല..”

“എങ്കിൽ വേഗം വുളു ചെയ്തു വാ”

“ഡീ… ഇതൊക്കെ ഇനി നാളെ സുബ്ഹിക്ക് പോരെ?”

“പറ്റൂല്ല… നമുക്ക് ഒന്നിച്ചു രണ്ടു റക്കഅത്തു നിസ്കരിക്കണം. ദുആ ചെയ്യണം.. പ്ലീസ്”

ആദ്യമൊന്ന് മുഖം ചുളിച്ചെങ്കിലും ഇക്കാ വേഗം ചെന്നു വുളു എടുത്തു വന്നു. ഞങ്ങൾ ഒന്നിച്ചു നമസ്കരിച്ചു. ഞങ്ങൾ ഒന്നിച്ചു ദുആ ചെയ്തു..

ഞാൻ പറഞ്ഞ ആദ്യത്തെ ആഗ്രഹം സാധിച്ചു തന്നതിൽ എനിക്ക് സന്തോഷം തോന്നി..

“ഇനി എനിക്ക് ഉമ്മ വെക്കാല്ലോ ല്ലേ?”

ആ ചോദ്യം കേട്ടപ്പോൾ എനിക്ക് നാണം വന്നു.

ഇക്കാ കുനിഞ്ഞെന്റെ നെറ്റിയിൽ ഉമ്മ തന്നു…

താലി കെട്ടിയവന്റെ ആദ്യ ചുംബനം ഞാൻ മൂർദ്ധാവിലും മനസിലും ഏറ്റുവാങ്ങി.

“ഇക്കാ…പാൽ വേണ്ടേ”

“എന്താ?”

“അല്ല ദാ പാല് കൊണ്ടുവെച്ചിട്ടുണ്ട്..”

“ഓ.. അതോ.. ഒരു നിമിഷം അറിയാതെ ഞാനൊന്ന് …”

“എന്ത്?” എനിക്കൊന്നും മനസിലായില്ല..

“അല്ല..പാലെടുക്ക്”

ഞാൻ പാലെടുത്തു ഇക്കാടെ നേരെ നീട്ടി..

ഇക്കായത് ചുണ്ടോടടുപ്പിച്ചതും അതേ സ്പീഡിൽ ഗ്ലാസ്സിലേക്കു തന്നെ തുപ്പി.

“എന്താ?”

“ഇതു പാലല്ലെടി … കട്ട ഉപ്പിട്ട തൈരാണ്… നിനക്ക് പാലും തൈരും കണ്ടാൽ അറിഞ്ഞൂടെ?

“ഞാനല്ല… ഷീന തന്നതാ”

“കാന്താരി.. അവൾക്കിട്ടുള്ളത് ഞാൻ കൊടുത്തോളാ”അതും പറഞ്ഞു ഇക്കാ ഗ്ലാസ് മേശയിലേക്ക് വെച്ചു. എന്നിട്ട് വീണ്ടും എന്റെ മുഖത്തേക്ക് നോക്കി…

അടുത്ത ഉമ്മ വെക്കാനായി ഇക്കാ ചുണ്ടുകളിലേക്ക് വന്നപ്പോൾ ഞാൻ വേഗം പുറകോട്ടു മാറി.

ഞാൻ പുറകോട്ടു പോകുന്നതനുസരിച്ചു ഇക്കയും എന്റടുത്തേക്ക് വന്നുകൊണ്ടിരുന്നു. പുറകോട്ട് മാറി മാറി ഒടുവിൽ ഞാൻ മുറിയിലെ ഭിത്തിയിൽ തട്ടി നിന്നു. ഇക്കാ നടന്നു വന്ന് എന്റെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഞാനെന്റെ മിഴികൾ പൂട്ടി…

ചുണ്ടിൽ നിന്നും കഴിത്തിലേക്ക്‌ ഉമ്മകൾ നീണ്ടു.

അപ്പോഴേക്കും ഞാൻ ഉണർന്നു തുടങ്ങിയിരുന്നു.

കഴുത്തിൽ ഉമ്മ വെച്ചപ്പോൾ വയറിൽ നിന്നറിയാതെ ഒരു ചിത്ര ശലഭം പറന്നു പോകുന്നത് പോലെ എനിക്ക് തോന്നി…

ഇക്കയെന്നെ കൈകളിൽ കോരിയെടുത്തു. കട്ടിലിൽ കൊണ്ടു കിടത്തി. എന്റെ അരികിൽ ചേർന്നു കിടന്നു ചൂണ്ടു വിരൽ കൊണ്ട് എന്റെ നെറ്റി മുതൽ ചിത്രം വരച്ചു. ഇക്കാടെ വിരൽ എന്റെ മൂക്കിലൂടെ ചുണ്ടുകളിലൂടെ താടിയുടെ കഴുത്തിലൂടെ സഞ്ചരിച്ചു എന്റെ മാറിടത്തിൽ എത്തി നിന്നു. അപ്പോഴേക്കും ഞാനാ കൈകളിൽ കയറി പിടിച്ചു…

“എന്താ മുത്തേ…..”

കൗതുകവും വികാരവും പേടിയും കലർന്ന അവസ്ഥയിലായിരുന്നു ഞാൻ.

ഇക്കയപ്പോൾ എന്നെ പുറകിലൂടെ കൈയിട്ട് ഇക്കാടെ നെഞ്ചിലേക്ക് ചേർത്തു കിടത്തി. ഞാൻ ആ നെഞ്ചിലെ ഹൃദയമിടിപ്പിന് കാതോർത്തു.

ഇപ്പോൾ ആ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയിട്ടാണെന്നു എനിക്കറിയാം. ഞാനും ഇക്കയെ കെട്ടിപിടിച്ചു…

ഞാൻ മുഖമുയർത്തി. ഇക്കാ ചോദിക്കാതെ ഇക്കാടെ ചുണ്ടിൽ ഉമ്മ വെച്ചപ്പോൾ ആ മുഖം കൂടുതൽ വിടർന്നു. ചുണ്ടുകളിൽ ചിരി പടർന്നു…

ഇക്കയെന്നെ തിരിച്ചു കിടത്തി. സാരി പതിയെ മാറ്റി. ഞാൻ ദേഹം മറയ്ക്കാൻ പുതപ്പിനായി പരതിയപ്പോൾ ഇക്കാ ചിരിച്ചുകൊണ്ട് എന്റെ ദേഹത്തു കേറി കിടന്നു.

“നിനക്കു പുതയ്ക്കാൻ ഞാൻ പോരെ?’

ഞാനാ മുഖത്തേക്ക് തന്നെ നോക്കി.

“ലൈറ്റ് ഓഫ്‌ ചെയ്യണോ”

“അയ്യോ വേണ്ട…എനിക്ക് പേടിയാ”

“ഹഹ.. എനിക്കും ഓഫ്‌ ചെയ്യണ്ട”

അതും പറഞ്ഞു ഇക്കയെന്റെ ബ്ലൗസിന്റെ ഹുക്കുകൾ ഓരോന്നായി അഴിച്ചു.

രാത്രിയുടെ ഏതോ യാമത്തിൽ ഞങ്ങൾ പരസ്പരം പുതപ്പായി ഉറക്കത്തിലേക്കു ചാഞ്ഞു…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : SV… സയൂഫ് വരുടാക്കല്

Leave a Reply

Your email address will not be published. Required fields are marked *