ആ മുറിയിൽ കടന്നതും ആകെ ഒരു ഉൾ ഭയം തോന്നി.. പെട്ടെന്ന് ഞാൻ വിയർക്കാൻ തുടങ്ങി…

രചന : കല്യാണി വിനോദ്

അഗ്നി ശുദ്ധി

❤❤❤❤❤❤❤❤❤❤

രാവിലെ പണിക്കർ വിളിച്ചപോഴാണ് എണീറ്റത്. നേരത്തെ എണീക്കണം എന്ന് വിചാരിച് തന്നെയാ അലാറം വച്ചേ. പക്ഷേ അലാറം ഓഫ്‌ ചെയ്ത് വീണ്ടും കിടന്നു. അമ്മ പറയാറുള്ളത് പെട്ടെന്ന് ഓർമ വന്നു

“നമുക്ക് ആവിശ്യം ഉണ്ടെങ്കിൽ നമ്മൾ എന്തും ചെയ്യും “. സത്യമാണ് എനിക്ക് രാവിലെ എണീക്കാൻ ആവിശ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ എണിക്കുമായിരുന്നു. ഇതു ഇപ്പോൾ വളരെ അത്യാവിശം ഉള്ള കാര്യത്തിനല്ലേ പണിക്കർ വിളിച്ചത്.

എത്ര നാളായി ഈ നാട്ടിൽ വന്നു കിടക്കുന്നു.

ആകെ കിട്ടിയത് ഈ വീടാ. ഇതിന്റെ ഉടമസ്ഥൻ ആണെങ്കിലോ ഒരു കോശവനാണ്‌. എത്രയും പെട്ടെന്ന് വീട് മാറണം എന്ന് തോന്നിയതു തന്നെ ഭാഗ്യം. ഇല്ലെങ്കിൽ ആ കോശവനുമായി യുദ്ധം ചെയ്യാനേ സമയം ഉള്ളു .വീട് എന്ന് പറയാൻ പറ്റില്ലല്ലോ മുകളിലത്തെ നിലയിൽ ഒരു ബെഡ്‌റൂമും കിച്ചനും പിന്നെ ബാത്രൂം ദൈവം സഹായിച്ചു താഴേ പബ്ലിക് ആയി ഒരെണ്ണം ഉണ്ട്. ഓഫീസ് നു അടുത്ത് ആയതു കൊണ്ട് മാത്രം ആണ്‌ ഇത്രയും നാൾ അയാളെ സഹിച്ചത്. ഇനി എന്തായാലും അത് പറ്റില്ല.

ഇന്ന് രാവിലെ പണിക്കർ ക്ക് സമയം ഉള്ളു പോലും. ലീവ് ആയാലും സാരമില്ല ഈ നരകത്തിൽ നിന്നും എത്രയും പെട്ടെന്ന് ഒന്ന് മാറിയാൽ മതി. രണ്ടും കൽപ്പിച് നേരെ പണിക്കർ പറഞ്ഞ സ്ഥലത്തേക്ക് യാത്ര തിരിച്ചു. ഇന്ന് വണ്ടി എടുത്തത് നന്നായി എന്ന് തോന്നിയത് മെയിൻ റോഡിൽ നിന്നും ഒത്തിരി ഉള്ളിലേക്ക് വീട് കാണാൻ പണിക്കറുടെ കൂടെ പോയപ്പോൾ ആണ്.

എന്റെ ഓഫീസ് ഉള്ള ജംഗ്ഷനിൽ നിന്നും ഏകദേശം ഒരു 15 മിനിറ്റ് യാത്ര ഉണ്ട് ഞാൻ കാണാൻ പോകുന്ന വീടിനു. പണിക്കർക്ക് സ്ഥലം അത്ര നിശ്ചയം ഇല്ലാത്തതു കാരണം ഞങ്ങൾ വഴി ഇടയ്ക്ക് ചോദിച്ചാണ് പോകുന്നത്. അങ്ങനെ കുറച്ചു നേരത്തിനു ശേഷം വീടിന്റെ മുൻപിൽ എങ്ങനെയൊക്കെയോ എത്തി.

ഗേറ്റിൽ തന്നെ എഴുതി വച്ചിട്ടുണ്ട് റെന്റ് നു കൊടുക്കാൻ ഇട്ടേക്കുവാണെന്നു . കുറച്ചു അപ്പുറത്തായി ഒരു വീട് കണ്ടു വേറെ അടുത്തെങ്ങും ഒന്നും തന്നെ ഇല്ല. ഗേറ്റ് തുറന്നു അകത്ത്‌ കേറി. കുറെ നാളുകളായി ആ വീട്ടിലേക്കു ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് ആ മുറ്റത്ത്‌ നിറയെ കിടക്കുന്ന ഇലകൾ കണ്ടപ്പോൾ മനസിലായി.

“പണിക്കരെ ഇതെന്താ ആരും വൃത്തിയാക്കാതെ

ചോദിക്കാൻ വേണ്ടി തിരിഞ്ഞതും. പണിക്കരെ അവിടെ എങ്ങും കാണുന്നില്ല. പെട്ടെന്ന് എന്തോ ഒരു പേടി ഉള്ളിൽ നിറഞ്ഞു. അന്തരീക്ഷം പെട്ടെന്ന് മാറുന്നപ്പോലെ തോന്നി. നല്ല വെയിൽ ആയിരുന്ന ആകാശത്തു പെട്ടെന്ന് മഴക്കാർ വന്നു മൂടി കെട്ടി. മരച്ചില്ലകൾ കാറ്റിൽ വലിയ ശബ്ദത്തോടെ ആടി തുടങ്ങി. എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാൻ പെട്ടെന്ന് എന്തോ ഉൾവിളി പ്പോലെ വീടിന്റെ വരാന്തയിൽ കേറി നിന്നു.എവിടെ നിന്ന് എന്നറിയാത്ത മഴ. ഈ സമയം ഇങ്ങനെ ഒരു മഴ അത്ഭുതം ആണ്.

വരാന്തയിൽ നിന്നിട്ടും മഴ നനയുന്നു എന്ന് മനസിലായതോടെ അകത്ത്‌ കേറാൻ തീരുമാനിച്ചു.

പണിക്കർ എവിടെ പോയി എന്ന് മനസിലാകുന്നില്ല.

എന്തോ ഒരു പേടി മനസിനെ വല്ലാതെ അസ്വസ്ഥമാക്കുന്നു. നോക്കിയപ്പോൾ വീടിന്റെ കതക് ലാച്ചി ഇട്ടിരിക്കുന്നേ ഉള്ളു. രണ്ടും കല്പിച്ചു വീടിൻറെ കതക് തുറന്നു. അകത്ത്‌ ആകെ ഇരുട്ട് പരന്നിരിക്കുന്നു. പുറത്തെ മഴയുടെ അന്തരീക്ഷത്തെ കാളും ഇരുണ്ടിരിക്കുന്നു അകത്ത്‌.

വീട് നോക്കാനായി ആണ് താൻ വന്നത് എന്ന് മറന്നുപോയി. വീടിന്റെ അകത്ത്‌ കേറുമ്പോൾ കൂടുതൽ കൂടുതൽ ഇരുട്ടാകുന്നതായി തോന്നുന്നു.

മൊബൈൽ വെളിച്ചത്തിൽ എന്തോ ഒരു അനക്കം കണ്ടതായി തോന്നി. അത് ഉറപ്പിക്കാൻ പറ്റുന്നില്ല.

പെട്ടെന്ന് ആരോ മുന്നിലൂടെ പോയതായി തോന്നി.

തോന്നൽ അല്ല അതേ ആരോ തന്റെ മുന്നിലൂടെ നടന്നു നീങ്ങുന്നു.പുറകെ പോകാൻ മനസ്സ് പറയുന്നു.അങ്ങനെ ഞാൻ പുറകെ നടന്നു. കണ്ടിട്ട് അത് ഒരു പെൺകുട്ടി ആണ്. വാടകയ്ക്ക് കൊടുക്കാൻ ഇട്ടിരിക്കുന്ന വീട്ടിൽ ഒരാളോ. വീട് കണ്ടിട്ട് ആള് താമസം ഉള്ളതായിട്ടും ഇല്ല.

എന്തായാലും ഞാൻ പുറകെ നടന്നു. അതിൽ നിന്നും പിന്തിരിയാൻ മനസ് പറയുന്നത് പ്പോലെ.

പക്ഷേ എന്തോ എന്നെ ആ നടത്തത്തിൽ നിന്നും പിന്തിരിയാൻ സമ്മതിക്കുനില്ല. ഒരു മുറിയിലേക്ക് ആ കുട്ടി കയറി. മൊബൈൽ ഫോണെന്റെ വെളിച്ചത്തിൽ ഒന്നും തന്നെ ശെരിക്കും കാണാൻ വയ്യ. ആ മുറിയിലേക്ക് ഞാനും കേറി. പെട്ടെന്ന് ഫോൺ ഓഫ്‌ ആയി.എത്ര ശ്രമിച്ചിട്ടും ഓൺ ആകുന്നില്ല. അത് മാത്രം അല്ല ചുറ്റും ഇരുട്ട്.

മുന്നിൽ ഒന്നും തന്നെ കാണാൻ ഇല്ല. ആ മുറിയിൽ ഞാൻ അല്ലാതെ വേറെ ഒരാൾ ഉള്ളതായിട്ടു തോനുന്നുപോലും ഇല്ല. ആകെ ഒരു ഉൾ ഭയം. എന്താ ചെയ്യണ്ടേ എന്ന് അറിയാൻ വയ്യ.

പെട്ടെന്ന് ഞാൻ ആകെ വിയർക്കാൻ തുടങ്ങി. ചൂട് കൂടി വരുന്ന പ്പോലെ ഓരോ നിമിഷവും കൂടുന്നപ്പോലെ. എന്റെ ചുറ്റിനും ചൂട് കൂടി വരുകയാണ്. സഹിക്കാൻ പറ്റാത്ത രീതിയിൽ ചൂട്.

എന്റെ ദേഹം പൊള്ളുന്നു.

എന്റെ ദേഹത്തു തീ കത്തുന്നത് പ്പോലെ. ഞാൻ നിലവിളിക്കുകയാണ്. സഹിക്കാൻ പറ്റുന്നില്ല.

ഞാൻ ആ മുറിയിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിക്കുകയാണ് പക്ഷേ വാതിൽ തുറക്കുന്നില്ല.

വാതിൽ പൂട്ടിയിരിക്കുന്നു. ഞാൻ ഉറക്കെ നിലവിളിക്കാൻ ശ്രമിച്ചു. പക്ഷേ ശബ്ദം പുറത്തേക്കു വരുന്നില്ല. വേദനയുടെ മൂർദ്ധന്യവസ്ഥയിൽ എന്റെ ബോധം നഷ്ടപ്പെടുന്നതായി തോന്നി.

മുഖത്തേക്ക് വെള്ളം വീഴുന്നു. കണ്ണ് തുറന്നു നോക്കിയപ്പോൾ ഭയം വിട്ടുമാറാത്ത രണ്ടു കണ്ണുകൾ ആണ് കണ്ടത്. ഞാൻ ഞെട്ടി എഴുനേറ്റു

ഞാൻ പകച്ചു പോയി.ഞാൻ കിടക്കുന്നതു വീടിന്റെ വരാന്തയിൽ ആണ്.എന്റെ മുഖത്ത് വെള്ളം തളിച്ച് എന്നെ ഉണർത്തിയത് പണിക്കർ ആണ്.

പണിക്കർ എന്നെ എഴുനെല്പിക്കുന്നു. എന്റെ ശരീരത്തിന് നല്ല വേദന പ്പോലെ വളരെ പ്രയാസപ്പെട്ടു ഞാൻ എണിറ്റു. പണിക്കറുടെ ഭയം വാക്കുകളിൽ ഉയർന്നു.

” നമുക്ക് ഈ വീട് വേണ്ട മോനെ, വേഗം ഇവിടെ നിന്നും പോകാം ”

തിരിച്ചു ബൈക്ക് ഓടിക്കാൻ വളരെ പ്രയാസപ്പെട്ടു ഞാൻ. വരുന്ന വഴി പണിക്കർ പറഞ്ഞു എന്നെ ഗേറ്റ് ന്റെ അവിടെ നിർത്തി അയൽക്കാരോട് ആ വീടിനെ പറ്റി അനേഷിക്കാൻ പോയതായിരുന്നു പണിക്കർ.

അയൽക്കാർ പറഞ്ഞത് അത്ര നല്ല കാര്യം അല്ല.

ആ വീട്ടിൽ നേരത്തെ താമസിച്ചിരുന്ന ഒരു പെൺകുട്ടി തീ കൊളുത്തി മരിച്ചു പോലും. അതിനു ശേഷം അവിടെ ആരും താമസിക്കുന്നില്ല. വീട് എടുത്തവർ ഒരു ദിവസത്തിൽ കൂടുതൽ അവിടെ നിൽക്കാറില്ല. എല്ലാരും പേടിച്ചു രാത്രി തന്നെ മാറി പോകും.അത് അറിഞ്ഞു പേടിച്ചു ഓടി വന്നതും വരാന്തയിൽ ബോധം ഇല്ലാതെ കിടക്കുന്ന എന്നെ ആണ് കണ്ടത്. എല്ലാം കൂടി കണ്ടപ്പോൾ പേടിയായി. വെള്ളം തളിച്ച് ഉണർത്തുകയായിരുന്നു.

ഇനി നല്ലൊരു വീട് കിട്ടുന്നവരെ ഇപ്പോൾ താമസിക്കുന്നീടത്തു നിന്നാൽ മതി എന്ന് ഉപദേശിച്ചിട്ടു പണിക്കർ അടുത്തുള്ള ബസ് സ്റ്റോപ്പിൽ ഇറങ്ങി.

ഞാൻ സ്വപ്നം കണ്ടതാണോ അതോ ശെരിക്കും നടന്നതാണോ എന്ന് ഉറപ്പിക്കാൻ എനിക്കു പറ്റുന്നില്ല. വരാന്തയിൽ നിന്ന ഞാൻ എങ്ങനെ പൂട്ടിയ വീടിന്റെ അകത്ത്‌ കേറി. റൂമിൽ കേറിയ ഞാൻ എങ്ങനെ തിരിച്ചു വരാന്തയിൽ വന്നു.

ഒന്നും മനസിലാകുന്നില്ല. എന്റെ ശരീരം പൊള്ളുന്ന പ്പോലെ തോന്നിയതും എന്റെ ബോധം പോയതും. എല്ലാത്തിനും ഒരു ഉത്തരം പണിക്കർ പറഞ്ഞ കഥയിൽ ഉണ്ട്. വീട് എത്തി ബൈക്ക് പാർക്ക്‌ ചെയ്ത് ഡോർ തുറന്നു ഞാൻ കേറി. ഒരു പുതിയ ഉണർവോടെ അഗ്നി ശുദ്ധിയായി….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : കല്യാണി വിനോദ്

Leave a Reply

Your email address will not be published. Required fields are marked *