നാട്ടിൽ വേലയും കൂലിയും ഇല്ലാത്ത ചില ജന്മങ്ങൾ അവളെ കുറിച്ച് അപവാദ പ്രചാരണങ്ങൾ തുടങ്ങി….

രചന : സ്മിത രഘുനാഥ്

ജീവിതമാണ്

❤❤❤❤❤❤❤❤

ഇത് നമ്മുടെ ജീവിതമാണ് അമ്മേ

“”‘കുറ്റപ്പെടുത്താനും പരിഹാസിക്കാനും, ആളുകൾ ഏറെ കാണും പക്ഷേ ഒന്ന് ചേർത്ത് പിടിക്കാനോ ആശ്വസിപ്പിക്കാനോ ആരും കാണില്ല നമുക്ക് നമ്മളെയുള്ളൂ.. “””‘

പതിമൂന്ന് വയസ്സ്ക്കാരി മകൾ പക്വതയോടെ അവളുടെ അമ്മയുടെ നേരെ നിന്ന് നിശ്ചയദാർഢ്യത്തോടെ പറയുമ്പോൾ ഒരു നിമിഷം കൊണ്ട് ആ അമ്മ മനത്തിന് കാരിരുമ്പിന്റെ ശക്തി കിട്ടി…

മരണം എന്ന മൂന്നക്ഷരം വിധി എന്ന രണ്ട് അക്ഷരം ഏല്പ്പിച്ച പ്രഹരത്തിൽ താലി കെട്ടിയവൻ ഒരു പിടി ചാമ്പലായപ്പോൾ അത് വരെ അടുക്കളയിലും, ആ ചെറിയ വീടിന്റെ നാല് ചുവരുകൾക്ക് അപ്പുറം ഉള്ള നടന്ന് എത്താൻ കഴിയുന്ന ദൂരത്തുള്ള അമ്പല ശ്രീകോവിലും, ആ ചെറിയ ടൗണിലെ അധികം തിരക്കില്ലാത്ത സിനിമ കൊട്ടകയിൽ വല്ലപ്പൊഴും ഒരു സിനിമയിലും, കൊട്ടകയ്ക്ക് തൊട്ട് മുന്നിലെ പോറ്റി ഹോട്ടലിലെ മസാലദോശയിലെ നാവ് രുചിയിലും ഒതുങ്ങിയ ചെറിയ ജീവിതത്തിൽ അവൾ സംതൃപ്തയായിരുന്നു

കൂലിപ്പണിക്കാരനായ ഭർത്താവിന്റെ വരുമാനത്തിൽ ജീവിതം വലിയ ഉലച്ചില്ലാതെ മുന്നോട്ട് പോകുമ്പോഴാണ് അയാളുടെ ആകെ ദുശീലമായ പുകവലി കാൻസർ എന്ന വ്യാധിയിലൂടെ ആ കുടുംബത്തെ കാർന്ന് തിന്നാൻ തുടങ്ങി…

അവളുടെ കയ്യിലും, കഴുത്തിലും, ഉണ്ടായിരുന്ന പൊന്നുകൾ ബാങ്കുകളിലെ ലോക്കറുകളിൽ സെയ്ഫ് ആക്കി പാതിയുടെ ജീവൻ പിടിച്ച് നിർത്താൻ അവൾക്കായില്ല …

ഇന്ന് ജീവിതം അവൾക്ക് മുന്നിൽ ഒരു ചോദ്യചിഹ്നമായ് നിൽക്കുമ്പോൾ ഒരു കുപ്പി വിഷം മാത്രമാണ് അവളുടെ മുന്നിൽ തെളിഞ്ഞത്…

അവിടെയും അവളെ പിന്നിലേക്ക് വലിച്ചത് നിറയെ സ്വപ്നങ്ങൾ കാണുന്ന മകളുടെ മുഖമാണ് ….

പാചകത്തിൽ മിടുക്കുള്ള അവൾ ആരോടൊക്കെയൊ കടം വാങ്ങി ചെറിയ രീതിയിൽ ഉച്ചഭക്ഷണം ഉണ്ടാക്കി

“”വീട്ടിലൂണ്””

എന്നൊര് വരുമാന മാർഗ്ഗം തുടങ്ങി…

ആദ്യം ഉച്ചഭക്ഷണം മാത്രമായിരുന്നു

പീന്നീട് രാത്രി ഭക്ഷണം കൂടി തുടങ്ങി…

അവളുടെ കൈപുണ്യം കൊണ്ടും നല്ല പെരുമാറ്റം കൊണ്ടും ആ സംരഭം വളർന്നൂ

അതോട് കൂടി നാട്ടിൽ വേലയും കൂലിയും ഇല്ലാതെയുള്ള ചില ജന്മങ്ങൾ ഉണ്ടല്ലോ അവരുടെ സംഭാഷണങ്ങളിൽ അവൾ ഇടം പിടിച്ചൂ പരദൂഷണ കമ്മറ്റികൾ കൊണ്ട് പിടിച്ച പണിയെടുത്തും അപവാദ പ്രചാരണങ്ങൾ തുടങ്ങി

അത്ര കണ്ട ലോക പരിചയവും മനസ്സിന് കട്ടിയില്ലാത്ത ആ പാവത്തിന് ഇതൊന്നും സഹിക്കാനുള്ള ത്രാണിയില്ലായിരുന്നു … തളർന്ന് പോയ അവളെ താങ്ങാൻ ആരും ഇല്ലായിരുന്നു

എന്നാൽ സ്വന്തം മകൾ തന്നെ അമ്മയ്ക്ക് പരിചയായ് മുന്നോട്ട് വന്നൂ മകളുടെ ആത്മവിശ്വാസം ഉതകുന്ന ഓരോ വാക്കുകളും അവളെ ശക്തയാക്കി … അവൾ മാറി ,വാടി തളർന്ന് ഒടുങ്ങാൻ ഉള്ളതല്ല തന്റെ ജീവിതം എന്ന് അവൾ മനസ്സിലാക്കി … അവൾ പ്രതിബന്ധങ്ങളെ സധൈര്യം നേരിട്ടും…

പരദൂഷണ കമ്മറ്റിക്കാർക്ക് മുഖമടച്ച് കിട്ടിയ പ്രഹരമായിരുന്നു അവൾക്ക് കിട്ടിയ മികച്ച യുവ സംരഭയ്ക്കുള്ള അവാർഡ് …

ശുഭം…

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സ്മിത രഘുനാഥ്

Leave a Reply

Your email address will not be published. Required fields are marked *