ഞാനവളെ സ്നേഹത്തോടെ ചേർത്തുപിടിച്ചിരുന്നപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു…

രചന : ധനു ധനു

മൂടിപുതച്ചുറങ്ങുന്ന ന്റെ അമ്മുവിനെ തട്ടിവിളിച്ചപ്പോൾ നിങ്ങൾക്ക് പ്രാന്താണോ മനുഷ്യ എന്നും പറഞ്ഞ്.

അവൾ വീണ്ടും മൂടിപുതച്ചുറങ്ങാൻ കിടന്നപ്പോൾ ഞാനവളെ വീണ്ടും തട്ടിവിളിച്ചിട്ടു പറഞ്ഞു നമുക്കൊരു സ്ഥലം വരെ പോകാനുണ്ടെന്നു…

അതുകേട്ട് അവളെന്നോട് ചോദിച്ചു ഈ പാതിരാത്രിയ്ക്ക് തന്നെ പോണോ ഏട്ടാ എന്ന്…

അതെ എന്നുപറഞ്ഞു അവളെ എഴുന്നേൽപ്പിച്ചു ഒരുങ്ങാൻ പറഞ്ഞ് ഞാനും റെഡിയായി വന്നു…

എന്നിട്ട് ന്റെ എല്ലാം എല്ലാമായാ ബൈക്കും സ്റ്റാർട്ട് ചെയ്തു അവളെയും കൂട്ടി മുന്നോട്ടുകുതിച്ചപ്പോൾ

പിന്നിലിരുന്നുകൊണ്ടു അവളെന്നോട് ചോദിച്ചു നമ്മൾ എങ്ങോട്ടാണ് പോകുന്നതെന്ന്…

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു എനിക്കും അറിയില്ലെന്ന്..അതുകേട്ടപ്പോ അവളെന്നെ നൈസ്സായിട്ടു ഒന്ന് നുള്ളി…

നുള്ളല്ലേ പെണ്ണേ ഞാൻ പറയാമെന്നു പറഞ്ഞ് നേരെ ചെന്നുനിന്നത്

വഴിയരികിലെ ഒരു ചായകടയിലായിരുന്നു…

അവിടെന്ന് നല്ലൊരു കട്ടൻ ചായ പറഞ്ഞ് കുടിച്ചുകൊണ്ടു നിൽക്കുമ്പോൾ..ഞാനവളെ ശ്രദ്ധിച്ചു..

പുള്ളിക്കാരി നല്ലപോലെ ആസ്വദിച്ചു കുടിക്കുന്നുണ്ടായിരുന്നു….

അങ്ങനെ ചായകുടികഴിഞ്ഞു അവളെയും കൂട്ടി നേരെ അങ്ങു വിട്ടു പാലക്കാട് ടൗണിലേക്ക്…

എന്തിനാണെന്ന് ചോദിച്ചാൽ ചുമ്മാ ഒരു ഡാൻസ് കളിക്കാൻ നടുറോഡിൽ വണ്ടി നിർത്തി അവളോട്‌ ഒന്ന് ഡാൻസ് ചെയ്യാൻ പറഞ്ഞപ്പോ…

അവളെന്നെ നോക്കി ചിരിച്ചിട്ടു പറഞ്ഞു ഏട്ടന് എന്താ പ്രാന്താണോ..അതുകേട്ട് ഞാനവളെ ചേർത്തുപിടിച്ചു പറഞ്ഞു…

വാ പെണ്ണേ നാല് സ്റ്റെപ്പ് ഇടാം ഞാനെന്റെ ഫോണിലെ പാട്ട് ഓൺ ചെയ്തുവെച്ചു…

അങ്ങനെ നാലു സ്റ്റെപ്പും ഇട്ട് അവിടെന്ന് നേരെ പോയത് വലിയൊരു വീടിന്റെ മുന്നിലായിരുന്നു…

ആ വീട് കണ്ടിട്ടാണ് അവളെന്നോട് ചോദിച്ചത് ഇതാരുടെ വീടാണെന്ന്..

ഞാൻ ചിരിച്ചുകൊണ്ട് രണ്ട് കല്ലെടുത്ത് അവളുടെ കൈയിൽ കൊടുത്തു അവൾ അത്ഭുതത്തോടെ എന്നോട് ചോദിച്ചത്…

ഏട്ടാ ഇതാണോ കണക്ക് സാറിന്റെ വീട്…അതെ എന്നുപറഞ്ഞ് ഞാനവളെ നോക്കി ചിരിച്ചപ്പോൾ..

അവളെന്നെ ചേർത്തുപിടിച്ചു പറഞ്ഞു ഇതൊക്കെ ഏട്ടന് എങ്ങനെ അറിയാം…എന്ന്..

അതൊക്കെ അറിയാമെന്ന് പറഞ്ഞ് ബൈക്കിന്റെ കീ അവളുടെ കൈയിൽ കൊടുത്തപ്പോ..

നിറഞ്ഞ കണ്ണുകളോടെ അവളെന്നോട് പറഞ്ഞു ബൈക്കിന്റെ പുറകിൽ ഏട്ടൻ എന്നെ കെട്ടിപിടിച്ചിരുന്നാൽ മതി….എന്ന്..

അതുകേട്ട് ഞാനവളെ സ്നേഹത്തോടെ ചേർത്തുപിടിച്ചിരുന്നപ്പോൾ ബൈക്കിന്റെ കണ്ണാടിയിലൂടെ അവളുടെ കണ്ണുകൾ തിളങ്ങുന്നത് എനിക്ക് കാണാമായിരുന്നു…

ഇനിയും ആ പൊടിപിടിച്ച ഡയറിയിൽ അവളുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ നിറഞ്ഞു കിടപ്പുണ്ട്…

അതൊക്കെ ഞാനെന്റെ പെണ്ണിന് സാധിച്ചുകൊടുക്കും..

ചിലപ്പോഴൊക്കെ നമ്മുടെ പ്രിയപ്പെട്ടവരുടെ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ അവരുടെ ഡയറിയിൽ ആരും കാണാതെ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും…

സത്യമല്ലേ….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ധനു ധനു

Leave a Reply

Your email address will not be published. Required fields are marked *