അമ്മ പറയുന്നതൊന്നും ഏട്ടൻ കാര്യമാക്കണ്ട, ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും ആ മനസ്സ് തന്നെയാണ്…

രചന : Vidhun Chowalloor

നീ എന്റെ മോളെ കുത്തുവാൾ എടുപ്പിക്കും അല്ലേ

എന്താ അർജുൻ ഇതൊക്കെ ഇത്രയൊക്കെ ആയിട്ടും നീ ഇതുവരെ ജീവിക്കാൻ പഠിച്ചില്ല അല്ലേ……..

കാലത്തുതന്നെ മാളുന്റെ അമ്മ നല്ല ഫോമിലാണ്

ഉപദേശമാണ് മൂപ്പരുടെ മെയിൻ

കുറ്റം പറയാൻ പറ്റില്ല ആകെക്കൂടിയുള്ള സ്വത്ത് മാളുവിനെ എന്റെ കയ്യിൽ ഏൽപ്പിച്ചത്തിന്റെ

ആദി ആണ് ഉള്ളിൽ……

നല്ലൊരു കവിത കേൾക്കുന്ന പോലെ ഒരു ചിരിയോടെ ഞാനത് കേട്ടിരുന്നു…..

വേറെ വഴിയില്ല മാളു അമ്പലത്തിൽ പോയിരിക്കുകയാണ്……..

ദാനം കൊടുക്കാൻ ആദ്യം വേണ്ടത് ധനമാണ്

അല്ലാതെ ഉള്ളംകൈയിൽ ഒന്നുമില്ലാത്തവൻ ഉടുമുണ്ടും ഉരിഞ്ഞ് കൊടുക്കരുത്

അമ്മയ്ക്ക് ഈ സാഹിത്യത്തിൽ എല്ലാം നല്ല പിടി പാടുണ്ട് അല്ലേ…….

അത്രയും നേരം ഇച്ചിരി ഗൗരവം മുറുക്കിപ്പിടിച്ച അമ്മ ഒന്ന് ചിരിച്ചു…….

എടാ അജു…..

നീ മറ്റുള്ളവരെ സഹായിക്കുന്നതിന് ഒന്നും

അമ്മയ്ക്ക് ഒരു പരാതിയുമില്ല

എന്നാലും എന്തെങ്കിലും വേണ്ടെടാ കയ്യിൽ സമ്പാദ്യം ആയിട്ട് നാളേക്ക്

അമ്മ പറയുന്നത് എല്ലാം ശരിയാണ്

ഒരാൾ ഒരു സഹായം ചോദിക്കുമ്പോൾ എങ്ങനെ അമ്മാ ഇല്ല എന്ന് പറയുന്നത്….

നീ നന്നാവില്ല……

നിന്റെ ഇഷ്ടം പോലെ ചെയ്യ്…..

വാ കാപ്പി കുടിക്ക്……

ഇല്ല മാളു പോയിട്ട് കാണാനില്ലല്ലോ ഇതുവരെ

അമ്പലത്തിൽ നല്ല തിരക്ക് ഉണ്ടാവും

ഇന്ന് അവധി ദിവസം അല്ലേ

അരികിലിരുന്ന ആ പേപ്പർ എടുത്ത് വെറുതെ കണ്ണോടിച്ചു ഈ ശീലം ഇല്ലാത്തതാണ് സമയം കളയാൻ വേറെ വഴിയില്ല

അച്ഛാ……

അപ്പു വന്നു എന്നെ കെട്ടിപ്പിടിച്ചു……

ഒരു വടിയെടുത്തു പുറകെ മാളുവും ഉണ്ട്….

ചെക്കന്റെ ഒരു വാശി…..

നല്ല നാല് പിടികിട്ടാത്ത കുറവുണ്ട്….

അതെങ്ങനെ ഇങ്ങേരുടെ അല്ലേ മോൻ കുരുത്തക്കേട് ഇത്തിരി കൂടിയില്ലെങ്കിലെ കുഴപ്പമുള്ളൂ…….

ആ ക്രെഡിറ്റും എന്റെ അക്കൗണ്ടിൽ തന്നെ കയറി

അച്ഛന്റെ അപ്പു നല്ല കുട്ടിയല്ലേ പിന്നെന്താ അമ്മ എങ്ങനെ തുള്ളുന്നത് എന്തോ ഒപ്പിച്ചത് നീ……

അപ്പു ഒരു ചോക്ലേറ്റ് ചോദിച്ചു….

അതിനാണ് അമ്മ ഇങ്ങനെയൊക്കെ പറയുന്നത്…

അതേടാ അമ്പലത്തിൽ പോകുമ്പോൾ ആണ് ചോക്ലേറ്റ് തിന്നേണ്ടത്…..മാളു പറഞ്ഞു നിർത്തി

അതെങ്ങനെയാ അച്ഛനെ കണ്ടല്ലേ ചെക്കനും പഠിക്കുന്നത്……

രണ്ടാമത്തെ ഗോളും കറക്റ്റ് ആയി തന്നെ മാളു എന്റെ പോസ്റ്റിലേക്ക് അടിച്ചു….

അല്ല അപ്പു….

നീയെന്താ പ്രാർത്ഥിച്ചത്……

അത്…….

എന്നും ചോക്ലേറ്റ് കിട്ടണേ ന്നു…….

മാളുവിനെ നോക്കി ചിരിച്ചു…..

അവൻ കുഞ്ഞല്ലേടാ……

ആ നല്ല കൊച്ചുകുഞ്ഞ്……

കയ്യിലുള്ള പ്രസാദം തൊടിയിക്കാനായി മാളു എന്റെ അടുത്ത് വന്നു……

ഇത്ര നേരമായിട്ടും കുളിച്ചില്ലേ…..

നിന്നെ കാത്തിരിക്കുകയായിരുന്നു

ഇള്ള കുട്ടി………

അകത്തുനിന്ന് അമ്മ എന്നെ ട്രോളി…..

വടി പൊട്ടിച്ചത് അപ്പുവിന് ആണെങ്കിലും അതുകൊണ്ട് രണ്ടെണ്ണം കിട്ടിയത് എനിക്കാണ്

ഉന്തിത്തള്ളി എന്നെ കുളിമുറിവരെ എത്തിച്ചു

ഈ അവധി ദിവസം കുളിച്ചു കുട്ടപ്പനായി ഇരിക്കുന്നത് ആരെ കാണിക്കാനാണ് എനിക്കിന്നും മനസ്സിലായിട്ടില്ല…..

തലയൊന്നു മര്യാദയ്ക്ക് തോർത്തില്ല…..

അമ്മയുടെ കയ്യിൽ നിന്ന് ശരിക്കും കിട്ടി അല്ലേ

അല്ല മാളു നീയവിടെ ക്യാമറ വല്ലതും വെച്ചിട്ടുണ്ടോ….

ഓ….. അതിന് ക്യാമറയുടെ ഒന്നും ആവശ്യമില്ല

നിങ്ങളുടെ മുഖം മാറിയാൽ എനിക്കറിയാം

ഭയങ്കരം തന്നെ…..

പതിവുപോലെ ഉപദേശം തന്നെയായിരുന്നു അല്ലേ……. ഞാൻ പറഞ്ഞതല്ലേ എന്റെ കൂടെ അമ്പലത്തിൽ വരാൻ…… ഇപ്പോൾ എന്തായി

എടാ……

നീ ദൈവത്തിനോട് സങ്കടങ്ങൾ പറയാൻ പോയി

എന്നാൽ ഇവിടെ ദൈവം എന്നോട് സങ്കടങ്ങൾ പറഞ്ഞു അത്രയേ ഉള്ളു വ്യത്യാസം…..

മാളു ഒന്നു ചിരിച്ചു……

എന്താ മാഷേ ഒരു ചിരി……

അത് പിന്നെ…..

ഇന്ന് കിട്ടിയ ഉപദേശത്തിന് ഡോസ് പോര എന്ന് തോന്നി…… അതാ….

അല്ലടാ മാളു……

ഞാൻ ഇങ്ങനെയൊക്കെ ചെയ്യുന്നതിൽ നിനക്ക് എതിർപ്പൊന്നും ഇല്ലല്ലോ അല്ലേ….

അതെന്താ അങ്ങനെ തോന്നാൻ…..

അപ്പു…..

അവൻ വളർന്നു വരുകയാണ്

അമ്മ പറയുന്നതിലും കുറച്ചു കാര്യം ഉണ്ട്…

പണ്ട് അച്ഛൻ പറഞ്ഞ ഒരു കാര്യം ഉണ്ട്

നമ്മുടെ കയ്യിലുള്ള സമ്പാദ്യം അതൊരിക്കലും നിറഞ്ഞിരിക്കുന്ന അലമാരകൾ അല്ല മറിച്ച് നന്മയുള്ള ഒരു മനസ്സാണ് എന്ന്

ഒരാളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്ക് കാരണം നീയാണെങ്കിൽ അതുതന്നെയാണ് ഏറ്റവും വലിയ പുണ്യവും

വിശക്കുന്നവന് ഒരുപിടി ഭക്ഷണം കൊടുക്കുന്നവനാണ് അയാൾക്ക് ദൈവമായി തോന്നുക

അതല്ലേ പരിശുദ്ധമായ പ്രാർത്ഥന

അമ്മ പറയുന്നതൊന്നും ഏട്ടൻ കാര്യമാക്കണ്ട

ഞാൻ കണ്ടതും ഇഷ്ടപ്പെട്ടതും ആ മനസ്സ് തന്നെയാണ് അല്ലാതെ ഈ മത്തങ്ങ പോലുള്ള മുഖം കണ്ടു ഇഷ്ടപ്പെടാൻ എനിക്കെന്താ ഭ്രാന്തുണ്ടോ……..

എടി…..

നിന്നെ ഇന്ന് ഞാൻ…

മാളു…… അജു……

ഒന്ന് ഇവിടം വരെ വന്നേ…….

ഇതാരാ വന്നിരിക്കുന്നത് എന്ന് നോക്കൂ…..

ഹാളിൽനിന്ന് അമ്മ ഞങ്ങളെ വിളിച്ചു….

അല്ല…….

പിറന്നാൾ കുട്ടി എന്താ അവിടെ കിടന്നു കറങ്ങുന്നത്….

പായസം തരാൻ വന്നതാ……

ഹാപ്പി ബർത്ത് ഡേ മോളെ…….

താങ്ക്സ് അങ്കിൾ….

അപ്പു അവിടെ…..

അവൻ ആ മുറ്റത്തിരുന്നു കളിക്കുന്നുണ്ട്…

അപ്പുറത്തെ വീട്ടിലെ രാമേട്ടന്റെ മകളാണ് അനുശ്രീ.

അപ്പുവിനെ കളികൂട്ടുകാരി………..

ഒഴിഞ്ഞു ചോറ്റുപാത്രവുമായി ഞങ്ങൾ അനുവിനെ തിരക്കി ഉമ്മറത്തേക്ക് നടന്നു….

ഒരു ഹാപ്പി ബർത്ത് ഡേക്ക് ഒപ്പം അനുവിന് നേരെ അവൻ അവന്റെ ചോക്ലേറ്റ് നീട്ടി…….

കൗതുകത്തോടെ ഞാനും മാളുവും അതു നോക്കി നിന്നു…….

മാളു എന്റെ കയ്യിൽ പതിയെ നുള്ളി കാതിൽ ഇങ്ങനെ പറഞ്ഞു……

നിങ്ങളുടെ സമ്പാദ്യം അത് വളരുന്നുണ്ട് കേട്ടോ..

മാളുവിനെ ചേർത്തുപിടിച്ച് ഞാനൊന്നു ചിരിച്ചു…

ശരിയാണ് അതുതന്നെയാണ് എന്റെ സമ്പാദ്യം..

തലമുറകളായി കൈമാറി പെടേണ്ടത് പഴകിദ്രവിച്ച ആധാരങ്ങളോ…..

നിറഞ്ഞ അലമാര പെട്ടികളോ അല്ല

നന്മനിറഞ്ഞ ഒരു മനസ്സ് ആണ്

വാശിയോടെ ചേർത്തുപിടിക്കുന്നത് ഇഷ്ടത്തോടെ വിട്ടു കൊടുക്കുന്നുണ്ടെങ്കിൽ അങ്ങനെയുള്ള മനസ്സ് അല്ലേ ഏറ്റവും മൂല്യമുള്ള ധനം………

ഇഷ്ട്ടം ♥️

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *