ഇന്നൊരു രാത്രി ഞാൻ ഇവിടെ കിടന്നോട്ടെ, പ്ലീസ്.. എന്നും പറഞ്ഞു അവൾ എന്റെ മുന്നിൽ വന്ന് നിന്നു.

രചന : Thaha Mohammed

വിവാഹമോചനം……

*********************

പ്രണയ വിവാഹം ആയിരുന്നു, വേർപിരിയാണ് എന്താണ് കാരണം എന്ന് ചോദിച്ചപ്പോൾ കോടതിയിൽ പറയാൻ പ്രത്യേകിച്ച് ഉത്തരം ഒന്നും ഉണ്ടായിരുന്നില്ല.

പരസ്പരം ഒത്തുപോവാൻ പറ്റുന്നില്ല എന്നുമാത്രം.

വീട്ടുകാരെ എതിർത്ത് മാറിനിന്നു കല്യാണം കഴിച്ചത് കൊണ്ട് മധ്യസ്ഥത വഹിക്കാനോ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാനോ ആരും വന്നില്ല, അവസാനം കോടതി പറഞ്ഞത്, പിരിയാൻ വ്യക്തമായ കടുത്ത കാരണങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് മൂന്നുമാസം കഴിഞ്ഞ് കോടതി തീരുമാനിക്കും,

എന്നിട്ടേ നിയമപരമായി വേർപിരിയാൻ പറ്റു, അത് വരെ ആ വീട്ടിൽ തന്നെ താമസിക്കണം. ഇത് ആര് തെറ്റിച്ചാലും പിഴ അടക്കണം.

കോടതി പറഞ്ഞത് പ്രകാരം ഞങ്ങൾ മുന്നോട്ട് പോയി. ഞാൻ എന്റെ വണ്ടിയിൽ ജോലിക്ക് പോവും.

അവൾ ബസ്സിലും. ഞാൻ പുറത്ത് ന്ന് ഭക്ഷണം കഴിക്കും. അവൾ വെച്ച് കഴിക്കും, ഞങ്ങൾ തമ്മിൽ ഒരു സംഭാഷണം പോലും ഉണ്ടായില്ല.ഞങ്ങളുടെ മുറികളിൽ പോലും പരസ്പരം കയറിയിരുന്നില്ല,അങ്ങനെ ഒന്നര മാസം കടന്നുപോയി.

ഞാൻ കമ്പനി സ്റ്റാഫ്‌ ആയിട്ടും അവൾ ഒരു ട്രാവെൽസിലും ആണ് ജോലി ചെയ്യുന്നത്

ഞായറാഴ്ച എനിക്ക് അവധി ആണ്. അവൾക്ക് ഉച്ച വരെയും.

അങ്ങനെ ഒരു ഞായറാഴ്ച അവളുടെ ജോലി കഴിഞ്ഞ് അവൾ ഒരു കാറിൽ വന്നിറങ്ങി, കൂടെ വണ്ടി ഓടിക്കുന്ന ആള് മാത്രേ ഉണ്ടായിരുന്നുള്ളു. അവനുമായിട്ട് ഇവൾ നല്ലോണം കൊഞ്ചി കുഴയുന്നുണ്ട്. അയാളെ വീട്ടിലേക്ക് ക്ഷണിക്കുന്നു. അവൻ വരാൻ സമ്മതിക്കുന്നില്ല.

അവൾ അവന് ഒരു ഷേക്ക്‌ ഹാൻഡ് കൊടുത്ത് അകത്ത് വന്നു. ഞാൻ മൊബൈലും നോക്കി ഇരുന്നു. ഇതിനെ കുറിച്ച് എനിക്കവളോട് ചോദിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എല്ലാം അവസാനിക്കാൻ പോവല്ലേ. വേണ്ടാന്ന് വെച്ച്.

പിന്നേം നാല് ദിവസം കഴിഞ്ഞു. ഞാൻ നേരത്തെ ജോലി കഴിഞ്ഞ് വീട്ടിലെത്തി. അവൾ അന്നത്തെ പോലെ അവന്റെ കൂടെ കാറിൽ വന്നു. പഴയ പോലെ അവനെ വീട്ടിലേക്ക് ക്ഷണിച്ചു.

ഇപ്രാവശ്യം അവൻ വന്നു. ഞാൻ പുറത്ത് മൊബൈലും നോക്കി ഇരുന്നു. കണ്ട ഭാവം നടിച്ചില്ല.

എന്നിട്ടും അവൻ എന്റെ അടുത്ത് പറഞ്ഞു.

“ഹായ് പ്രകാശ്, ”

“Mm”

അവൾ അകത്ത് കയറിപ്പോയി, അയാൾ എന്റെ മുന്നിൽ തന്നെ നിന്നു

“ഞാൻ മനോജ്‌, അവളുടെ പുതിയ മാനേജർ ആണ്, എന്റെ വീട്ടിലേക്ക് ഇവിടുന്ന് ഒരു കിലോ മീറ്ററേ ഉള്ളു, അപ്പൊ എനിക്ക് വരാൻ ഒരു കമ്പനി ആയല്ലോ. അവൾക്ക് ഈ തിരക്കിനിടയിൽ ബസ്സും തൂങ്ങി വരണ്ടല്ലോ. ഏത്? “.

ഞാൻ ഒന്നും പറയാതെ താഴെ നോക്കി ഇരുന്നു,

അവൾ അകത്ത് ന്ന് പുറത്ത് വന്നു പറഞ്ഞ്,

“അതേയ്, അകത്തു വരുന്നില്ലേ.?”

അവളുടെ ആ ചോദ്യത്തിന് പഴയ ഓർമയിൽ ഞാൻ എണീറ്റു.

പക്ഷെ അവൾ വിളിച്ചത് അവനെ ആയിരുന്നു.

അയാൾ പോകുന്ന വഴിക്ക് അവളോട് ചോദിക്കുന്നുണ്ട്, അയാൾ എന്താ ഒന്നും മിണ്ടാത്തതെന്ന്.

ഞങ്ങളുടെ പ്രശ്നം അയാൾ അറിയില്ല എന്ന് തോന്നുന്നു.

അയാൾ അടുക്കളയിലേക്ക് പോയി,

അവിടെ കൊറേ ചിരിച്ച് കളിച്ച് സംസാരിച്ചു.

പിന്നെ ഹാളിൽ വന്നു, അവിടേം കൊറേ കൊഞ്ചി കുഴഞ്ഞു, അവസാനം ബെഡ്റൂമിലേക്ക് പോയി

അപ്പൊ എന്റെ നിയന്ത്രണം പോയി. ഞാനും പുറകെ പോയി, പുറത്ത് ന്ന് എത്തി നോക്കി രണ്ടു പേരേം അകത്തു ന്ന് ശരിക്കും കാണാൻ പറ്റുന്നില്ല, ഞാൻ അകത്ത് ബെഡ്‌റൂമിന്റെ അകത്ത് കയറി, അപ്പോ അയാൾ എന്നെ കണ്ടു.

“ആഹ് പ്രകാശ്, എന്നാ ശരി പ്രിയ ഞാൻ ബുദ്ധിമുട്ടിക്കുന്നില്ല, പോട്ടെ. നാളെ കാണാം. ബൈ,”

എന്നും പറഞ്ഞു അയാൾ പുറത്തുപോയി. ഇപ്പൊ ഞാനും അവളും അതിനകത്തായി, അവൾ എന്നോട് ചോദിച്ചു.

‘ആരോട് ചോദിച്ചിട്ടാ, എന്റെ ബെഡ്‌റൂമിനകത്ത് കയറിയെ. ”

“ഓഹോ, അപ്പൊ നിനക്ക് ആരെ വേണേലും റൂമിൽ കയറ്റാം എനിക്ക് കയറാൻ പാടില്ല ല്ലേ ”

” ഞാൻ കയറ്റും ഇറക്കും. എന്റെ ഇഷ്ടം.

എന്റെ റൂമിൽ അനുവാദം ഇല്ലാതെ കയറാൻ നിങ്ങൾക്ക് പറ്റില്ല.”

“സോറി, നി ആരെ വേണേലും കയറ്റി പോയപ്പിച്ചോ , ഞാൻ ശ്രദ്ധിക്കില്ല, സോറി,”

“ഞാൻ അങ്ങനെ ആണോ പറഞ്ഞത്”

ഞാൻ പുറത്തിറങ്ങി, അവൾ പിന്നേം എന്റെ മുന്നിൽ വന്നു.

“ഞാൻ അങ്ങനെ ആണോ പറഞ്ഞത് ന്ന് ”

ഞാൻ നേരെ എന്റെ റൂമിൽ കയറി കതകടച്ചു,

അവൾ എന്തെങ്കിലും ചെയ്തോട്ടെ, ഈ ഒരു മാസവും കൂടി കഴിഞ്ഞാൽ അവളും പോയിക്കിട്ടും,

ഈ വീടും എനിക്ക് മാത്രമാവും. രാത്രി ഒരു 7:30 ആവുമ്പോ ഞാൻ പുറത്തിറങ്ങി.

അവൾ ഹാളിൽ മേശയിൽ തലയും വെച്ച് കിടക്കുന്നുണ്ടായിരുന്നു, ഞാൻ പുറത്ത് പോയി.

ഭക്ഷണം കഴിച്ചു 9 മണിയാവുമ്പോ തിരിച്ചു വന്നു, തിരിച്ചു വരുമ്പോഴും അതേ സ്ഥലത്ത് കിടക്കുന്നു.

എന്തെങ്കിലും പറ്റിയാൽ ഞാൻ സമാധാനം പറയേണ്ടി വരും.

ഇപ്പൊ എന്താ ചെയ്യാ. ഞാൻ കുറച്ച് അടുത്ത് പോയി,

“ടീ”

“അവൾ അനങ്ങുന്നില്ല”

ഞാൻ കുറച്ചൂടെ അടുത്ത് പോയി.

“പ്രിയേ”

എന്നിട്ടും അനങ്ങുന്നില്ല, ഈശ്വരാ ഒന്നും വരുത്തല്ലേ ന്ന് മനസ്സിൽ വിചാരിച്ചു. ഞാൻ വീടിന്റെ കതക് പൂട്ടി,

അവളെ ഒന്നൂടെ വിളിച്ചു. അനക്കം ഇല്ല. പിന്നെ പതിയെ തോളിൽ തട്ടി.

ഉറക്കെ വിളിച്ചു, *പ്രിയേ*

അവൾ പെട്ടെന്ന് ഞെട്ടിയെനണീറ്റു.

“എന്താ”

“അവളുടെ മുഖം ആകെ വാടിയിരുന്നു. കരഞ്ഞ ഒരു ഫീൽ ”

ഞാൻ അങ്ങോട്ട് ചോദിക്കുന്നതിനു മുമ്പ് അവൾ നേരെ മുറിയിലേക്ക് കയറി. മുറി പൂട്ടി. ശോ ഇനിയിപ്പോ എന്താ പ്രശ്നം എന്ന് അറിയാൻ ആകാംഷ ആയി, അവളുടെ ആരെങ്കിലും വടി ആയോ,

ഞാൻ പിന്നേം മെല്ലെ മുറിയുടെ പുറത്ത് നിന്ന് കതക് തുറന്ന്,

നി കഴിച്ചോ,.

അവൾ തല കൊണ്ട് ഉത്തരം പറഞ്ഞു.

“എന്താ പ്രശ്നം ”

“പോടോ അവിടെന്ന്”

ആ സമയത്ത് അവളുടെ മുഖം പെട്ടെന്ന് മാറി.

എന്തെങ്കിലും കാണിക്ക് എന്ന് പറഞ്ഞ് ഞാൻ എന്റെ മുറിയിൽ കയറി. അന്ന് നല്ല മഴ ഉണ്ടായിരുന്നു.

രാത്രി. ഞാൻ പെട്ടെന്ന് കിടന്നുറങ്ങി, പെട്ടെന്ന് എന്തോ വല്യ ശബ്ദം കേട്ട് ഞാൻ ഞെട്ടിയുണർന്നു.

ഇടി മുഴക്കം ആയിരുന്നു,കറന്റ്റും പോയി,

അവൾക്ക് അങ്ങനെ തന്നെ വേണം. പേടിച്ചു മരിക്കണം,

എന്റെ റൂമിന്റെ ജനാലയുടെ തൊട്ടടുത്താണ് അവളുടെ ജനാല. ഞാൻ എന്റെ റൂമിലെ ഒരു പ്ലാസ്റ്റിക് വടി കൊണ്ട് ജനാല തുറന്ന് അവളുടെ ജനലക്ക് രണ്ട് മൂന്ന് പ്രാവശ്യം ഉറക്കെ തട്ടി. ഞാൻ ഒന്നും അറിയാത്ത പോലെ കിടന്നു. ഇടിയും മിന്നലും പിന്നേം കൂടുന്നു.

അഞ്ചു മിനിറ്റ് കഴിഞ്ഞ് എന്റെ കതകിലേക്ക് പുറത്ത് ന്ന് അവൾ മുട്ടുന്നു. ഞാൻ അറിയാത്ത പോലെ കുറച്ച് സമയം കിടന്നു, മുട്ടലിന്റെ ശബ്ദം കൂടി, ഞാൻ പോയി വാതിൽ തുറന്നു.

അവളെ കണ്ടു.

എന്താടി പാതിരാത്രി മനുഷ്യനെ പേടിപ്പിക്കാൻ, ഉറങ്ങാനും സമ്മതിക്കില്ല,

അവൾ എന്നെ തള്ളിമാറ്റി അകത്തു കയറി, കതകടച്ചു,

“ഏയ്‌, നി എന്താ കാണിക്കുന്നേ. എന്റെ മുറിയിൽ നിന്ന് ഇറങ്ങേടീ”

“താൻ പോയി പണി നോക്ക്, ഞാൻ ഇന്ന് ഇവിടെ കിടക്കും,”

“ഓഹോ, എന്നാ നി ഇവിടെക്കിടക്ക്. ഞാൻ നിന്റെ മുറിയിൽ കിടക്കാം ”

“ഏയ്‌ ഏയ്‌, വേണ്ട വേണ്ട പ്ലീസ്‌ ഇന്ന് ഒരു ദിവസം”

ഓഹോ, അതെന്താ

“എനിക്ക് വല്ലാണ്ട് പേടി ആവുന്നു”

എന്നും പറഞ്ഞു അവൾ എന്റെ നേരെ മുന്നിൽ വന്ന് നിന്നു.

“ഓഹോ അപ്പോ നി ഒറ്റക്കായിരുന്നോ, ഞാൻ വിചാരിച്ചു നിന്റെ മറ്റവനും കൂടി ഉണ്ടാവുമെന്ന്,

അവൻ ഇത്ര പെട്ടെന്ന് പോയി”

“വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി അവൾ എന്റെ മുഖത്തു ആഞ്ഞടിച്ചു, ”

ഉഫ്ഫ്, അതൊരു ഒന്നൊന്നര അടിയായിരുന്നു.

എന്റെ ഉറക്കം മൊത്തം പോയി,”

എല്ലാ ദേഷ്യവും മനസ്സിൽ വെച്ച് കൈ ചുരുട്ടിപ്പിടിച്ചു, അപ്പഴേക്കും അതിലും വേഗത്തിൽ അവൾ എന്നെ ഉറക്കെ കെട്ടിപ്പിടിച്ചു, ഞാൻ ഒരു നിമിഷം സ്തംഭിച്ചു. ചുരുട്ടിപിടിച്ച കൈ നിവർന്നു പോയി

“ഇന്നൊരു രാത്രി ഞാൻ ഇവിടെ കിടന്നോട്ടെ,

പ്ലീസ്. ഇല്ലെങ്കിൽ ഞാൻ പേടിച്ചു മരിച്ചു പോവും

ഞാൻ അവളെ മാറ്റിനിർത്തി. നീയാണോ താഴെ, ഞാനാണോ.

നിങ്ങൾ എവിടെയാ

എന്നാ ഞാൻ താഴെ കിടക്കാം,

“എന്നാ ഞാനും താഴെ കിടക്കാം “‘

ആഹാ, അതങ്ങ് പള്ളിപ്പോയി പറഞ്ഞാ മതി.

അപ്പോഴേക്കും കറന്റ് വന്നു.

“ആഹ് കറന്റ് വന്നു. ഇനി റൂമിപ്പോയെ, ഔട്ട്‌ ഔട്ട്‌, ”

“പ്ലീസ് പ്ലീസ്, എനിക്ക് ഇടിയും മിന്നലും പേടിയാ.

ഇന്നൊരു ദിവസം പ്ലീസ് ”

ഓക്കേ, ഇനി ഇതിന്റെ പേരിൽ നാളെ മുതൽ കമ്പനി കൂടി വരരുത്, നാളെ പഴയ പോലെ ആയിരിക്കണം,

ശരി ശരി,

“അങ്ങനെ രണ്ടാളും മുകളിൽ കിടന്നു,

പിറ്റേ ദിവസം രാവിലെ അവൾ ചായയും ആയി റൂമിൽ വന്നു ”

ഞാൻ എണീറ്റു,.

നിന്നോട് ആരാ ഇങ്ങോട്ട് കയറി വരാൻ പറഞ്ഞെ. എന്നും പറഞ്ഞ് അവളുടെ ചായ ഞാൻ വാഷിംഗ്‌ ബേസിൽ കളഞ്ഞു,

പുറത്ത് പോടീ

ഓഹോ, അപ്പൊ ഇന്നലെ രാത്രി ചെയ്തതൊക്കെ നിങ്ങൾ മറന്നോ, എന്നെ കൊന്നില്ലെന്നേ ഉള്ളു,

നിങ്ങടെ സ്റ്റാമിന മൊത്തം എന്റെ മേലെ തീർത്തു,

“നിന്നോട് ആരാ എന്റെ റൂമിൽ കയറി വരാൻ പറഞ്ഞെ ഇന്നലെ ”

“ഓഹോ അങ്ങനെ ആയോ, എന്നാ ഞാൻ കാണിച്ചു തരാം

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Thaha Mohammed

Leave a Reply

Your email address will not be published. Required fields are marked *