കാശുകാരനായ അച്ഛന് മകളെ ഒരു കൃഷിക്കാരുടെ കുടുംബത്തിലേക്ക് വിടാൻ താല്പര്യമില്ലായിരുന്നു…

രചന : ഞാൻ ചെകുത്താൻ

കുടുംബം….

****************

നാലുവർഷത്തെ പ്രണയത്തിനൊടുവിൽ എല്ലാവരുടെയും അനുഗ്രഹത്തോടെ വിഷ്ണുവേട്ടന്റെ വീട്ടിലേക്ക് വലതുകാൽ വെച്ചു കയറുമ്പോൾ ഇഷ്ടപ്പെട്ടത് നേടിയെടുത്ത ഒരു അഹങ്കാരവും അഭിമാനവുമായിരുന്നു

ആദ്യമൊന്നും സമ്മതിക്കില്ലെന്ന് വാശിപിടിച്ചിരുന്ന അച്ഛൻ പിന്നീട് അയഞ്ഞത് വിഷ്ണുവേട്ടൻ ഗൾഫിൽ സ്വന്തമായി കമ്പനി തുടങ്ങിയപ്പോഴാണ്

അതുവരെ മറ്റൊരു കമ്പനിയിൽ മാനേജർ ആയിരുന്ന ചേട്ടനെ അച്ഛന് ഇഷ്ടപ്പെടാതിരിക്കാനുള്ള മറ്റൊരുകാരണം

കാശുകാരനായ അച്ഛന് മകളെ ഒരു കൃഷിക്കാരുടെ കുടുംബത്തിലേക്ക് വിടാനുള്ള ബുദ്ധിമുട്ടായിരുന്നു

വിഷ്ണുവേട്ടന് അമ്മയും ഏട്ടനുമായിരുന്നു ഉണ്ടായിരുന്നത് അച്ഛന്റെ മരണത്തോടെ ഗൾഫിൽ ഒരുകമ്പനിയിൽ മാനേജരായിരുന്ന ചേട്ടൻ ജോലി രാജിവെച്ചു നാട്ടിലെത്തി പിന്നീട് അച്ഛന്റെ കൃഷി ഏറ്റെടുക്കുകയായിരുന്നു ഉണ്ടായിരുന്ന പാടത്തും പറമ്പിലും രാപകൽ അധ്വാനിച്ചു പൊന്നുവിളയിക്കുമ്പോൾ അതിനെ ഇഷ്ടപ്പെട്ടിരുന്ന കളിക്കൂട്ടുകാരി പ്രിയപത്നിയായി ഏട്ടനെപ്പറ്റി പറയുമ്പോൾ വിഷ്ണുവേട്ടന് നൂറു നാവായിരുന്നു

എന്നിട്ടും കല്യാണമണ്ഡപത്തിൽ ഒരോരത്തു മാറിനിന്നിരുന്നു ആ ഏട്ടൻ വൈകിട്ടത്തെ വീടുകാണലും മറ്റും കഴിഞ്ഞു എല്ലാവരും പോയി രംഗം ഒന്നൊതുങ്ങി കുളിച്ചുവന്ന എന്റെ കയ്യിൽ അമ്മ ഒരു ഗ്ലാസ്‌ പാൽ തരുമ്പോൾ ഞാൻ ചോദിച്ചു

” അമ്മേ ലയേച്ചി എവിടെ ചേട്ടനേയും കണ്ടില്ലല്ലോ ”

” അവൾ പശുക്കൾക്ക് വല്ലതും കൊടുക്കാൻ പോയി കാണും ഇന്ന് തിരക്കായതുകൊണ്ട് അതുങ്ങളെ ശ്രദ്ദിക്കാൻ പറ്റിയില്ലല്ലോ മോളു ചെല്ല് അവൻ കാത്തിരിക്കുവായിരിക്കും ”

ആ രാത്രി അവസാനിച്ചു പിറ്റേദിവസം രാവിലെ നേരത്തെ എഴുനേറ്റു അടുക്കളയിൽ ചെല്ലുമ്പോൾ

തൊഴുത്തിൽ നിന്നും ചേച്ചിയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു

“ആ മോളെഴുന്നേറ്റോ കുറച്ചു നേരം കൂടി കിടക്കമായിരുന്നില്ലേ ”

” അത് കുഴപ്പമില്ലമ്മേ അല്ല ചേട്ടൻ രാവിലെ പോയോ ”

” അവൻ 5 മണിക്കേ വയലിൽ പോകും രാവിലത്തെ പണികഴിയുമ്പോളേക്കും 8 മണി ആകും ”

അമ്മയോട് സംസാരിച്ചുകൊണ്ടിരിക്കുബോഴാ ഏട്ടത്തി പാലുമായി വന്നത്

” ആഹാ പുതുപ്പെണ്ണു ഇത്രനേരത്തെ എഴുന്നേറ്റോ കുറച്ചുകഴിഞ്ഞു എഴുന്നേറ്റാൽ മതിയായിരുന്നില്ലേ ശീലമില്ലാത്തതല്ലേ ”

” ഏയ് ഇനി ശീലമാക്കേണ്ടേ അതാ ”

” അമ്മേ പാല് 3 പാത്രമേ ഉള്ളു കേട്ടോ രാത്രി അമ്മിണിയുടെ കുട്ടി അഴിഞ്ഞുപോയി കുടിച്ചു ”

” അത് കുഴപ്പമില്ല ഇന്ന് സൊസൈറ്റിയിൽ കൊടുക്കേണ്ട ഒരു കാര്യം ചെയ്യ് ഇന്ന് നന ഉള്ളതല്ലേ നീ അങ്ങോട്ട്‌ ചെല്ല് അവനെ സഹായിക്കാൻ ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം ”

” ശരിയമ്മേ……. അല്ല മായയ്ക്ക് ഞങ്ങളുടെ വീടൊക്കെ ഇഷ്ടമായോ ”

” അതെന്താ ചേച്ചി അങ്ങനെ ചോദിച്ചത് ”

” അല്ല മോളു വലിയ വീട്ടിലൊക്കെ ജനിച്ചുവളർന്ന കുട്ടിയല്ലേ ഇവിടുത്തെ സൗകര്യങ്ങളൊക്കെ… ”

” പെരുത്തിഷ്ടമായി… പോരെ….. അല്ലെങ്കിലും സൗകര്യത്തിലൊക്കെ എന്തിരിക്കുന്നു

പണമുണ്ടാകുമ്പോൾ മനുഷ്യൻ സ്നേഹിക്കാൻ മറക്കും ”

” ദാ മോളെ നീ ഈ ചായ വിഷ്ണുവിന് കൊടുക്ക് അവൻ ഉണരാനുള്ള നേരമായി ”

ചായയുമായി പോയി ഏട്ടനെ ഉണർത്തി കുളിക്കാൻ പറഞ്ഞുവിട്ടു ഞാൻ താഴെയെത്തി

അപ്പോഴേക്കും ചേച്ചി പോയിരുന്നു

അമ്മയോടൊപ്പം രാവിലത്തെ ഭക്ഷണത്തിന്റെ കാര്യങ്ങളിൽ കൂടി 8 മണി കഴിഞ്ഞപ്പോൾ ചേട്ടനും ചേച്ചിയും വന്നു പിന്നെ ഭക്ഷണമൊക്കെ കഴിച്ചു എല്ലാവരും പരസ്പരം തമാശകൾ പറഞ്ഞാണ് കഴിച്ചത്

ഞാനാലോചിച്ചു ഇതേ സമയം വീട്ടിലാണെങ്കിൽ ഒരേ മേശയ്ക്ക് ചുറ്റും ഒന്നും മിണ്ടാതെ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി

എല്ലാവരും പലവഴിക്ക് അച്ഛൻ ഓഫീസിലേക്ക്

അമ്മയാണെങ്കിൽ കൂട്ടുകാരുടെ അടുത്തേക്കു പോകും

ആ വീട്ടിൽ ഞാൻ ഒറ്റയ്ക്കായിരുന്നു

ഭക്ഷണത്തിനു ശേഷം ചേട്ടൻ പറമ്പിലേക്ക് പോയി

പണിക്കാരോടൊപ്പം കൂടെ ഞാനും ചേച്ചിയും വിഷ്ണുവേട്ടനും കപ്പയുടെ വിളവെടുപ്പായിരുന്നു

അന്ന് ഒപ്പം മൂന്നു പണിക്കാരും ഉണ്ടായിരുന്നു

ചേച്ചി ഒന്നും ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും

എന്നെക്കൊണ്ടാകുന്ന സഹായങ്ങൾ ഞാനും ചെയ്തിരുന്നു

അതിനിടയിലാണ് വിഷ്ണുവേട്ടൻ പറഞ്ഞത് ഏട്ടൻ ഗൾഫിൽ വലിയൊരുക്കമ്പനിയിൽ ആയിരുന്നെന്നും

ചേച്ചി പോസ്റ്റ്‌ ഗ്രാജുവേറ്റതാണെന്നു എന്നിട്ടും ഒരു മടിയുമില്ലാതെ കൃഷിപ്പണി ചെയ്യുന്നു

അങ്ങനെ ഓരോ ദിവസവും കടന്നു പോയി ഓരോ ദിവസവും ഓരോ തിരിച്ചറിവുകളായിരുന്നു

വയലിൽ കൊയ്ത്തു വരുമ്പോൾ വീട്ടിലൊരു ഉത്സവമായിരുന്നു വിഷ്ണുവേട്ടന്റെ മറ്റു ബന്ധുക്കളൊക്കെ വന്നിരുന്നു

അച്ഛനും അമ്മയും ഒരു പ്രാവശ്യം വന്നിരുന്നു അധികം സമയം നിൽക്കാതെ തിരിച്ചുപോയി ഞങ്ങൾ ഇടയ്ക്ക് വീട്ടിൽ ചെന്ന് നിൽക്കുമ്പോൾ അപ്പോഴെല്ലാം അച്ഛനും അമ്മയ്ക്കും ഒരേ പല്ലവി ഞാൻ ഏട്ടനേയും കൂട്ടി വീട്ടിലേക്ക് താമസം മാറണം ഞാൻ ഒരിക്കലും അതാഗ്രഹിച്ചിരുന്നില്ല എന്റെ വീട്ടിൽ നാലുചുവരുകൾക്കുള്ളിൽ നിന്നിരുന്ന ഞാൻ ലോകം കാണുന്നത് ഇപ്പോഴാണെന്നു എനിക്ക് തോന്നിപ്പോയി

ഒരു മാസത്തിനു ശേഷം ഏട്ടൻ തിരിച്ചുപോയപ്പോഴും എന്നെ ഏറ്റവും കൂടുതൽ ആശ്വസിപ്പിച്ചത് ചേച്ചിതന്നെയായിരുന്നു വീട്ടിലെ ഒറ്റമകളായിരുന്ന ഞാൻ ഒരു സഹോദരസ്നേഹം അറിഞ്ഞത് ഇപ്പോഴായിരുന്നു

ഒരു ദിവസം രാവിലെ എഴുനെറ്റുവന്ന ഞാൻ കാണുന്നത് അടുക്കളപ്പുറത്ത് നിന്ന് ശർദിക്കുന്ന ചേച്ചിയെയായിരുന്നു നേരെ നിർത്തിയപ്പോൾ ചേച്ചിയിൽ ഒരു നാണം ഉണ്ടായിരുന്നു അമ്മ ചേച്ചിയെ ചേർത്തുനിർത്തി നെറ്റിയിൽ ഒരുമ്മ കൊടുത്തു ഏട്ടൻ വന്നപ്പോൾ ചേച്ചിയെക്കൊണ്ട്തന്നെ ഏട്ടനോട് പറയിച്ചു

രണ്ടുപേരും ആശുപത്രിയിൽ പോയി കൺഫോം ചെയ്തുവന്നു ചേച്ചിയുടെ അമ്മയെയും അച്ഛനെയും അറിയിച്ചിരുന്നു….

ഞാൻ ഏട്ടനേയും വിളിച്ചറിയിച്ചു

ആൾ ഉടനെ എത്തും എന്നും പറഞ്ഞിരുന്നു

പിന്നീട് സന്തോഷത്തിന്റെ നാളുകളായിരുന്നു

ഞങ്ങൾ മൂന്നുപേരും ചേച്ചിയെ തറയിൽ വെയ്ക്കാതെ നോക്കി

ചേച്ചി ഓരോ ആഗ്രഹങ്ങൾ പറയാൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ മൂന്നു പേരും അത് സാധിച്ചുകൊടുക്കാൻ

ദിവസങ്ങൾ കടന്നുപോയി

ഞാൻ വീട്ടിൽ പോയാലും ഒരുദിവസത്തിൽ കൂടുതൽ അവിടെ നിൽക്കാതെയായി ചേച്ചിയെ വിട്ടു നിൽക്കാൻ പറ്റാതെയായി ചേച്ചിക്കും അങ്ങനെയായിരുന്നു പതുക്കെ എന്റെ വീട്ടുകാരുടെ ആ അകൽച്ചയും മാറി അച്ഛനും അമ്മയും ഇടയ്ക്ക് വരാൻ തുടങ്ങി അച്ഛൻ ചേട്ടനുമായി കൂട്ടായി

ഒരു ദിവസം രാവിലെ നോക്കുമ്പോൾ വേണുച്ചേട്ടൻ എങ്ങോട്ടോ പോകാൻ റെഡി ആകുവായിരുന്നു

ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല ചേച്ചിയും ഒന്നും വിട്ടുപറയുന്നില്ല പക്ഷെ എന്തോ പ്രശ്നം ഉണ്ടെന്നു മനസ്സിലായിരുന്നു

രണ്ടു മൂന്നു മണിക്കൂറുകൾക്ക് ശേഷം ചേട്ടൻ തിരിച്ചെത്തി ചേച്ചിക്കൊപ്പം പുറത്തിറങ്ങിയ ഞാൻ കണ്ടത് വിഷ്ണുവേട്ടനെയായിരുന്നു

ആകെ കരുവാളിച്ചു തളർന്നപോലെ ഏട്ടൻ പതിയെ അകത്തേക്ക് നടന്നു

റൂമിലേക്ക് പോയി ചേച്ചി എന്നെ കൂടെപ്പോകാൻ പറഞ്ഞു ചെല്ലുമ്പോൾ ഏട്ടൻ കട്ടിലിൽ ഇരിപ്പുണ്ട്

അടുത്തിരുന്നു പെട്ടന്ന് എന്നെ കെട്ടിപ്പിടിച്ചു കരയാൻ ആരംഭിച്ചു ഒന്നും മനസ്സിലാകാതിരുന്ന എന്നോട് എല്ലാം പറഞ്ഞു

നല്ലരീതിയിൽ പൊയ്ക്കൊണ്ടിരുന്ന കമ്പനിയിൽ നിന്നും കൂടെയുണ്ടായിരുന്ന സുഹൃത്ത് മുഴുവൻ പണവുമായി നാടുവിട്ടെന്നു അതിന്റെ പേരിൽ കേസും കൂട്ടവുമായി ഒടുവിൽ വേണുവേട്ടന്റെ കുറെ സുഹൃത്തുക്കൾ സഹായിച്ചത് കൊണ്ടാണ് കേസ് ഒക്കെ തീർത്തു നാട്ടിലെത്താൻ കഴിഞ്ഞതെന്നും…

ഇത്രകാലം കഷ്ട്ടപ്പെട്ടതെല്ലാം നഷ്ട്ടപ്പെട്ടെന്നുമായിരുന്നു

കേട്ടപ്പോൾ ഞെട്ടിയെങ്കിലും ഞാൻ സമാധാനിപ്പിച്ചു

ആകെ മനസ്സുതകർന്നിരുന്ന വിഷ്ണുവേട്ടനെ പഴയപോലാക്കിയത് ചേട്ടനായിരുന്നു ഏട്ടൻ വന്നതറിഞ്ഞു അച്ഛനും അമ്മയും കാണാൻവന്നിരുന്നു

അച്ഛന്റെയും ചേട്ടന്റെയും ഉപദേശപ്രകാരം അച്ഛന്റെ നാട്ടിലെ ബിസിനസുകൾ ഏട്ടൻ ഏറ്റെടുത്തു നടത്താൻ തുടങ്ങി ലയേച്ചി പ്രസവിച്ചു ആണ്കുട്ടിയായിരുന്നു ചേട്ടൻ അവനു കാശിയെന്നു പേരിട്ടു വൈകാതെ എന്റെ ഉദരത്തിലും ഒരു ജീവൻ വളരുന്നത് ഞാനറിഞ്ഞു ചേച്ചിയും അമ്മയും വേണുച്ചേട്ടനും വിഷ്ണുവേട്ടനും അമ്മയും അച്ഛനും എല്ലാരും ചുറ്റുമുണ്ടായിരുന്നു ഒരു രാജകുമാരിയെപോൽ നോക്കാൻ മത്സരമായിരുന്നു

ആ സന്തോഷം ഇരട്ടിമധുരമാക്കിയത് അത് ഇരട്ടകളാണെന്നറിഞ്ഞപ്പോഴാണ്

സത്യം പറഞ്ഞാൽ ചേച്ചിക്ക് രണ്ടുമക്കളായിരുന്നു

നോക്കാൻ ഞാനും പിന്നെ കാശിയും അടുത്തജന്മത്തിലും ഈ ചേച്ചിയുടെയും ചേട്ടന്റെയും അനിയത്തിയായി വേണം എനിക്ക് ജീവിക്കാൻ

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : ഞാൻ ചെകുത്താൻ

Leave a Reply

Your email address will not be published. Required fields are marked *