ഇവിടെ എന്റെ ഭർത്താവിന് അമ്മയോടാ സ്നേഹം, എന്നെ സ്നേഹിക്കുന്നില്ല, ഭാര്യയെ അല്ലേ സ്നേഹിക്കേണ്ടത്…

രചന : സിന്ധു ആർ നായർ

സ്നേഹം

***************

സ്നേഹം എന്ന വാക്കിനോടെ അവൾക്കു ദേഷ്യം ആയിരുന്നു. അവൾക്കത് കിട്ടിയിട്ടില്ലെന്ന് അവൾ പറയുന്നു. അച്ഛനും അമ്മയ്ക്കും ആദ്യത്തെ കണ്മണിയാണവൾ. എന്നാൽ അവൾക്കു ഒരു വയസ് ആയപ്പഴേക്കും അവൾക്കൊരു അനിയൻ ഉണ്ടായത്രേ.

അതോടെ അച്ഛനും അമ്മയ്ക്കും അവനോടായി സ്നേഹം എന്നാണ് അവൾ പറയുന്നത്.

അവളുടെ കാര്യങ്ങളിൽ അച്ഛനമ്മക്കും താല്പര്യമില്ലാരുന്നു.

പതിനെട്ടു വയസ്സായപ്പഴേ അവളെ കല്യാണം കഴിപ്പിച്ചുവിട്ടു.

കല്യാണം കഴിച്ച വീട്ടിൽ ഭർത്താവിനു സ്നേഹം അവരുടെ അമ്മയോടരുന്നത്രെ. അവൾ അവിടെ ഒരു ഒരാളുണ്ടെന്നു പോലും ആരും തിരക്കുന്നില്ലാരുന്നു എന്നാണ് അവൾ പറയുന്നത്.

നിങ്ങളിപ്പോ വിചാരിക്കുന്നുണ്ടാകും അവൾ ആരാന്നു അല്ലേ. അതിനു മുന്നേ ഞാൻ ആരാണെന്നു പറയാം

ഞാൻ ഈ പറഞ്ഞ കഥയിലെ സോറി കഥ അല്ലാട്ടോ അവളുടെ അയല്പക്കത്തെ ആളാണ്.

ഞാനൊരു ഡോക്ടർ ആണ്. ഞാൻ സ്പെഷ്യലൈസ് ചെയ്തത് സൈക്കോളജിയിലാണ്.

അയല്പക്കക്കാരുമായി സഹകരണം ഒന്നും ഉണ്ടായിരുന്നില്ല ഞങ്ങൾക്ക്. ഞങ്ങൾക്ക് എന്നുവെച്ചാൽ ഞാനും ഹസ്ബൻഡും. അതിനുള്ള സമയം ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

ഞങ്ങൾ ഡ്യൂട്ടിക്ക് പോകും വരും ഞങ്ങളുടെ കാര്യങ്ങളുമായി അങ്ങിനെ ജീവിച്ചു പോകുന്നു.

എല്ലാവരും അങ്ങിനൊക്കെ തന്നെയാണല്ലോ എവിടെ ആർക്കാണ് മറ്റുള്ളവരുടെ കാര്യത്തിന് സമയം.

ഡ്യൂട്ടി ഇല്ലാത്ത ഞായറാഴ്ചകളിൽ ഞങ്ങൾ മുറ്റത്തു ഇറങ്ങി ഇരിക്കാറുണ്ട്. അപ്പോഴാണ് ശുദ്ധ വായു ഒന്നു ശ്വസിക്കുന്നത്. ഇങ്ങനെ ഇരുന്ന പല ദിവസങ്ങളി?ലും അവൾ അവരുടെ വീടിന്റെ ടെറസിൽ നിന്നു ഞങ്ങളെ നോക്കുന്നത് കാണാറുണ്ട്.

ഇതു പലപ്പോഴും ശ്രെദ്ധയിൽ പെട്ട ഞാൻ ന്റെ ഭർത്താവിനോട് പറഞ്ഞു അവൾ നമ്മളെ നോക്കാനാണോ അവിടെ കേറി നിക്കുന്നെ എന്നൊരു തോന്നൽ.

അദ്ദേഹം പറഞ്ഞു അതു നിന്റെ തോന്നലാ നീ നിന്റെ പേഷ്യന്റിനെ നോക്കുന്ന കണ്ണുകൊണ്ട് നോക്കുന്നോണ്ടാ പറഞ്ഞു ചിരിച്ചു തള്ളി.

പിന്നെ വന്ന ഓഫ്‌ ഡേ കളിൽ ഒന്നും അവളെ കണ്ടിരുന്നില്ല.

അന്നൊരു തിങ്കളാഴ്ച ആരുന്നു. നല്ല തിരക്കാരുന്നു.

2 മണിയായി ഊണ് കഴിച്ചിട്ടില്ല. കൊടുത്ത ടോക്കൺ കഴിഞ്ഞു. ഇനി നാലുമണിക്കു കേറിയ മതി.

ബാഗ് എടുത്തു ഇറങ്ങാൻ തുടങ്ങിയപ്പോ കേറി വരുന്നു അവൾ. ഇവൾ എന്താണിവിടെ. ടോക്കൺ ഒന്നും എടുത്തിട്ടില്ല. ഇരിക്കാൻ പറഞ്ഞു. അവൾ ഇരുന്നു.

ഡോക്ടർ എനിക്കൊന്നു സംസാരിക്കണം വീട്ടിൽ നിന്നു നോക്കി സംസാരിക്കാൻ പറ്റുന്നില്ല

അതുകൊണ്ടാണ് ഇങ്ങോട്ട് വന്നത്. ഞാൻ പറയുന്നതൊന്നു കേട്ടിട്ടു പോകാമോ പ്ലീസ് ഡോക്ടർ.

ഒക്കെ നേഴ്സിനോട് പൊക്കോളാൻ പറഞ്ഞു ഞാൻ.

“ഉം പറയു എന്താണ് നിനക്ക് സംസാരിക്കാനുള്ളത്.”

അവൾ പേടിച്ചു ഇരിക്കുന്ന പോലെ തോന്നി എനിക്ക്.

ടോ എന്തിനാ ഇയാൾ പേടിക്കുന്നെ

എന്താണ് വന്നത് കാര്യം പറയു കുട്ടി.

ഡോക്ടർ എന്നെ ആരും മനസ്സിലാക്കുന്നില്ല

എനിക്ക് അച്ഛനും അമ്മയും അനിയനും ഉണ്ട്. എന്റെ ഇഷ്ട്ടം നോക്കാതെ ചോദിക്കാതെ കല്യാണം കഴിപ്പിച്ചു. ഇവിടെ വീട്ടിലും ആരും എന്നെ മനസ്സിലാക്കുന്നില്ല. എനിക്ക് മരിക്കാൻ തോന്നുവാ.

ഇവിടെ എന്റെ ഭർത്താവിന് അമ്മയോട് സ്നേഹം.

ഭാര്യയെ അല്ലേ സ്നേഹിക്കേണ്ടത്. എന്റെ അച്ഛൻ അമ്മയെ കല്യാണം കഴിച്ചപ്പോ അമ്മയോട സ്നേഹം എന്നു അച്ഛമ്മ പറയാറുണ്ടല്ലോ. പക്ഷേ എന്റെ ഭർത്താവിന് അമ്മയോട ഇഷ്ട്ടം എന്നെ സ്നേഹിക്കുന്നില്ല. അതോണ്ട് എനിക്ക് ആരെയും ഇഷ്ടമില്ല. സ്നേഹം എന്നൊന്നില്ല എന്നോട് ആർക്കും. ആ വാക്കേ ഇഷ്ടമില്ല എനിക്ക്. ഞാനിപ്പോ ഡോക്ടറെ കാണാൻ വന്നത് ഡോക്ടറുടെ ഭർത്താവിനെന്തു ഇഷ്ട്ടമാ ഡോക്ടറോട്. ഞാൻ കാണാറുണ്ട്. ഞാൻ എന്റെ ഭർത്താവിനോട് പറയാൻ നോക്കി നിങ്ങളുടെ ഇഷ്ട്ടം പക്ഷേ അദ്ദേഹം അതു കേൾക്കാൻ നിന്നില്ല.

അവൾ പറഞ്ഞത് മൊത്തം ഞാൻ കേട്ടിരുന്നു.

ഓക്കേ എനിക്ക് മനസ്സിലായി നീ പറഞ്ഞതൊക്കെ.

ഒരുകാര്യം ചെയ്യാം നിന്റെ ഭർത്താവിന്റെ നമ്പർ താ ഞാൻ വിളിച്ചു പറഞ്ഞു കൊടുക്കാം സ്നേഹം എന്താണെന്നു. അങ്ങിനെ വിട്ടാൽ പറ്റില്ലാലോ അയാളെ. അവൾ നമ്പർ തന്നു. കുട്ടി എന്തായാലും വന്നതല്ലേ എന്നെ കാണാൻ. വെയിറ്റ് ചെയ്യൂ കുറച്ചു നേരം ഞാൻ കുറച്ചു തിരക്കാണ് എന്നിട്ട് ഒരുമിച്ചു പോകാം നമ്മൾക്ക് എന്നു പറഞ്ഞു അവളെ വെയ്റ്റിംഗ് ഏരിയയിൽ ഇരുത്തിട്ടു അവൾ തന്ന നമ്പർ ഡയൽ ചെയ്തു.

ഈ സംഭവം നടന്നിട്ട് ഒന്നര വർഷം കഴിഞ്ഞിരിക്കുന്നു. ഇന്നു അവളുടെ കുഞ്ഞിന്റെ നൂല് കെട്ടായിരുന്നു.

ഞങ്ങളും പോയി സദ്യയുണ്ട് വന്നിരുന്ന ഇരിപ്പിലാണ് എനിക്ക് ഇതെല്ലാം ഓർമ്മ വന്നത്.

അന്നെന്താണ് നടന്നതെന്ന് പറഞ്ഞില്ലാലോ. അവൾ തന്ന നമ്പറിൽ വിളിച്ചു വേഗം എന്റെ ഹോസ്പിറ്റലിൽ എത്താൻ പറഞ്ഞു പേടിക്കണ്ട ഒന്നുമില്ല സംസാരിക്കാൻ മാത്രമാണെന്ന് പറഞ്ഞിരുന്നു.

അവളുടെ ഭർത്താവിനോട് സംസാരിച്ചു അവൾ പറഞ്ഞ കാര്യങ്ങൾ എല്ലാം. ബട്ട്‌ അയാളൊരു പാവം മനുഷ്യനാരുന്നു കല്യാണം കഴിഞ്ഞ അന്നു മുതൽ അവൾ പ്രശ്നങ്ങൾ ഉണ്ടാക്കികൊണ്ടിരിക്കുവാരുന്നു.

അവനും അമ്മയും ആരെയും അറിയിച്ചില്ല അവളുടെ വീട്ടിൽ പോലും.

പതുക്കെ മാറ്റിയെടുക്കാം ഓർത്തിട്ട്. ഞാൻ അവനെ പറഞ്ഞു മനസ്സിലാക്കി.

ഇതു കുഞ്ഞുനാളിലെ അവളുടെ മനസ്സിൽ ഉണ്ടായ ഒരു തോന്നലിൽ നിന്നും ഉണ്ടായ പ്രശ്നമാണ്.

നമുക്ക് അവളെ പറഞ്ഞു മനസ്സിലാക്കിയെടുക്കാം പക്ഷേ നിങ്ങളുടെ സഹകരണം വേണം. അമ്മയെ കുറച്ചു നാൾ അകറ്റി നിർത്തണം കൂടിവന്നാൽ ഒരുമാസം അതിനു മുന്നേ അവൾ നോർമൽ ആകുമെന്നാണ് എന്റെ പ്രതീക്ഷ എങ്കിലും അത്രയും സമയം ഞാൻ ചോദിക്കുവാണ്.

എന്തു ചെയ്യണം എന്നു വിഷമിച്ചിരുന്ന അയാൾക്കു പകുതി സമാധാനമായി. അയാൾ ഞാൻ പറഞ്ഞ കാര്യങ്ങളൊക്കെ സമ്മതിച്ചു അവന്റെ അമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

പിന്നെ അവളെ വിളിച്ചു ഒന്നിച്ചിരുത്തി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.

രണ്ടാഴ്ച കൊണ്ട് അവളുടെ മനസ്സിലെ ഡിപ്രെഷനെല്ലാം മാറ്റിഎടുത്തു. കാര്യങ്ങൾ മനസ്സിലാക്കി എല്ലാം തന്റെ തോന്നലുകൾ ആരുന്നു.

എല്ലാവർക്കും തന്നോട് സ്നേഹം ഉണ്ടെന്നും തിരിച്ചറിഞ്ഞു.

ഇപ്പോഴവൾ സുഖമായി സന്തോഷത്തോടെ സ്നേഹത്തോടെ ഒരു നല്ല ഭാര്യയായി നല്ല മരുമകളായി കഴിയുവാരുന്നു. ഇപ്പൊ ഒരു അമ്മയും ആയി അവൾ. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്.

അതിനൊരു നിമിത്തം ആകാൻ എനിക്കും കഴിഞ്ഞു.

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : സിന്ധു ആർ നായർ

Leave a Reply

Your email address will not be published. Required fields are marked *