ദയവു ചെയ്തു നിങ്ങൾ ഇനി എന്റെ മുന്നിൽ വരരുത് പ്ലീസ് ഞാൻ ഒന്ന് ജീവിച്ചു പൊയ്ക്കോട്ടെ…

രചന : Vidhun Chowalloor

ആ വായിനോക്കികൾ അവിടെത്തന്നെ നിൽക്കുന്നുണ്ട് ഇവറ്റകൾക്ക്ഒന്നും വേറെ ഒരു പണിയും ഇല്ലേ

ഈശ്വരാ മനുഷ്യനെ മെനക്കെടുത്താൻ….,,,

ഇങ്ങനെ ഒരുങ്ങി കെട്ടി വരുന്നത് നാലുപേര് നോക്കിയില്ലെങ്കിൽ പിന്നെന്താ പ്രയോജനം

കൂട്ടുകാരികൾ പ്രിയയെ കളിയാക്കി ചിരിച്ചു

നിങ്ങൾക്ക് കുഴപ്പം ഇല്ലെങ്കിൽ വേണ്ട എന്നെ നോക്കണ്ട എനിക്കിഷ്ടമല്ല……

പ്രിയ മുഖം വീർപ്പിച്ചു….

അതിനെന്താ നീ ഇത്രയും ചൂടാവാൻ

ചുമ്മാ നോക്കുന്നല്ലേ ഉള്ളൂ….

അതേതാ പുതിയൊരാൾ…….

പുതിയ അഡ്മിഷൻ ആണെന്ന് തോന്നുന്നുണ്ട്

നോട്ടം പ്രിയയെ തന്നെയാണ്…..

അതെ രണ്ടാഴ്ചയായി നിന്റെ പിന്നാലെ തന്നെയുണ്ട് ഞാൻ ശ്രദ്ധിച്ചിരുന്നു…..

എന്നോട് പറഞ്ഞാൽ നീ അയാളെ തിന്നും

ആ തിന്നും……..

എക്സ്ക്യൂസ് മീ………

ഒരു മിനിറ്റ്……

ആരോടാ മാഷേ……

ആ കുട്ടിനെ……

എടി പ്രിയേ നിന്നെയാണ്…….

വാ പിള്ളേരെ നമുക്ക് മാറി നിൽക്കാം

സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവണ്ട

ചേട്ടൻ ഉള്ളത് ഇപ്പൊ കിട്ടും…….

ഒരു കള്ളച്ചിരി ഒളിപ്പിച്ചുകൊണ്ട് അവർ മാറിനിന്നു……

എടോ……

തനിക്ക് ചോദിക്കാനും പറയാനും ആരും ഇല്ലേ

വീട്ടിൽ വെറുതെ വളർത്തുന്നവരെ പറയിപ്പിക്കാൻ ഓരോ ജന്മങ്ങൾ…..

എനിക്ക് ഇങ്ങനെ ഒന്നിനും താൽപര്യവുമില്ല ഇപ്പോൾ സമയവുമില്ല ഇരുട്ടിൽ നിന്ന് വെളിച്ചം കിട്ടിയ പുതിയൊരു ലോകത്താണ് ഇന്ന് ഞാൻ കൊതിയോടെ കണ്ടുതീർക്കാൻ ഒരുപാടുണ്ട് ദയവു ചെയ്തു പിന്നാലെ നടന്ന് ശല്യപ്പെടുത്തരുത് പ്ലീസ്……..

കാണാതെ പഠിച്ച വാക്കുകൾ പോലെ എനിക്കു മുന്നിൽ എന്തൊക്കെയോ വാരിവിതറി…..

പറഞ്ഞതൊന്നും എനിക്കു മനസ്സിലായില്ല എന്നതാണ് സത്യം……

അമ്പരപ്പോടെ ഞാൻ പറഞ്ഞു…..

അതല്ല എനിക്കൊരു കാര്യം പറയാനുണ്ട്

എന്റെ കയ്യിലിരുന്ന കാർഡ് ഞാൻ അവൾക്ക് നേരെ നീട്ടി……

തനിക്ക് പറഞ്ഞാൽ മനസ്സിലാവില്ല അല്ലേ

നീട്ടിയ കാർഡ് വലിച്ചുകീറി എന്റെ മുഖത്ത് എറിഞ്ഞു……..

ദയവു ചെയ്തു ഇനി എന്റെ മുന്നിൽ വരരുത് പ്ലീസ് ഞാൻ ജീവിച്ചു പൊയ്ക്കോട്ടെ……

പഴയ സ്വഭാവം വെച്ച്……

അവളെ അവിടെ തന്നെ ചവിട്ടി കൂട്ടേണ്ടതാണ്

എന്നെ എന്നിൽ തന്നെ ഒളിപ്പിച്ച ദിവസങ്ങളിൽ ആണ് ഇന്ന് ഞാൻ ജീവിക്കുന്നത്…..

അമ്മ മറ്റുള്ളവരോട് പറയുന്ന പോലെ

എന്റെ മോൻ നല്ല കുട്ടിയാണ്……

ഓർമ വന്നത് ആ വാക്കുകൾ ആണ്….

സോറി……

ഇനി ഉണ്ടാവില്ല……

ഞാൻ തിരിഞ്ഞുനടന്നു……

എന്താ പ്രിയേ…….

വായിച്ചു നോക്കിയിട്ട് കീറി കളഞ്ഞാൽ മതിയായിരുന്നു കവിയുടെ ഒരു പ്രണയ കവിതയാണ് നഷ്ടപ്പെട്ടത്………

ഒരു തിരിഞ്ഞു നോട്ടത്തിനു ഇടകൊടുക്കാതെ ഞാൻ നടന്നു നീങ്ങി……

വീട്ടിൽ എത്തിയതും കഥകടച്ചു…….

ഓരോന്നാലോചിച്ച് ഓർമകളെ താലോലിച്ചും കസേരയിലിരുന്ന് മയങ്ങിപ്പോയി…..

വിഷമങ്ങളെ മറക്കാൻ ഉറക്കവും ഒരു മരുന്നാണ്…..

ഏട്ടാ……

ഏട്ടാ………

കതകിലടിച്ചു അനുജത്തി വിളിക്കുന്നുണ്ട്…

ഏട്ടാ കതക് തുറക്ക്……

എന്താ ലച്ചു……..

കതകു തുറന്നു കൊണ്ട് ഞാൻ ചോദിച്ചു….

ഏട്ടന്റെ ഫോൺ എന്താ സ്വിച്ച് ഓഫ് ആണോ

ആ ചാർജ് കഴിഞ്ഞു……..ലച്ചു

പ്രദീപേട്ടൻ വിളിച്ചിട്ട് എനിക്കൊരു സമാധാനവും തരുന്നില്ല………നാളെ കടയിലേക്ക് ചെല്ലാൻ പറയുന്നു ആഭരണങ്ങൾ എല്ലാം റെഡി ആയിട്ടുണ്ട് എന്ന് പറഞ്ഞു………

നീ നാളെ അച്ഛനും ആയിട്ട് പൊയ്ക്കോ…

അത് പറ്റില്ല ഏട്ടൻ വന്നാൽ മതി

പിന്നെ അച്ഛൻ നാളെ അമ്മയുടെ തറവാട്ടിലേക്ക് പോവും നേരിട്ട് പോയി വിളിച്ചില്ലെങ്കിൽ അത് മതി

പിന്നെ ഒരു പിണക്കത്തിന്……

പിന്നെ പഴയ പോലെ ഇനി ഏട്ടന്റെ ഒപ്പം പുറത്ത് പോവാനും ഐസ്ക്രീം കഴിക്കാനും ഒന്നും പറ്റില്ല

ഇനി അതുകൊണ്ട് നാളെ മുഴുവനും ഞാനും ഏട്ടനും കറങ്ങി നടക്കും എങ്ങനെ ഉണ്ട് എന്റെ പ്ലാൻ…

സത്യത്തിൽ എന്നെ കുത്തുവാൾ എടുപ്പിക്കണം അല്ലെ നിനക്ക്…….

എനിക്ക് എന്തിനാ ഏട്ടാ…..

ഇത്രയും സ്വർണവും പണവും അതൊന്നും വേണ്ട എനിക്ക് ഇന്നത്തെ പോലെ എന്നും അടി കൂടാൻ കൂടെ ഉണ്ടായാൽ മതി എനിക്ക്

അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം

ഒരു കുറവും ഇല്ലാതെ നിന്റെ കല്യാണം നടത്തണം എനിക്ക് അത് എന്റെ കടമയാണ്

പിന്നെ നീയൊന്നു വിളിച്ചാൽ ഓടി വരും ഏട്ടൻ

അത്രയ്ക്ക് ദൂരെ ഒന്നുമല്ലല്ലോ ഇവിടെ അടുത്ത് അല്ലേ എന്റെ ലച്ചു കുട്ടീ പേടിക്കണ്ടാ ട്ടോ

ഏട്ടൻ ഉണ്ട് എന്നും……

അയ്യടാ…..

പേടിയോ എനിക്കോ സെന്റി അടിക്കാതെ മോൻ വലതും വന്നു കഴിക്ക്…..

ഏയ് ഒന്നും വേണ്ട ലച്ചു…..

നീ പൊയ്ക്കോ ഞാൻ കുറച്ചു നേരം കൂടി ഇരിക്കട്ടെ ഇവിടെ…….

കഴിഞ്ഞുപോയ പലതും സ്വപ്നങ്ങളായി മുന്നിൽ തെളിയാൻ തുടങ്ങി…..

( ഫ്ലാഷ് ബാക്ക്……)

ഒരു വർഷം മുൻപ് ഉള്ള ചില ദിവസങ്ങൾ….

*******************

ലക്ഷ്മി………

ഇത് സിഗരറ്റിന്റെ മണം തന്നെ അല്ലെ…..

കഴുകാൻ ഇട്ടിരുന്ന എന്റെ ഷർട്ടിന്റെ പോക്കറ്റ് നീട്ടി ലച്ചുവിനോട് അമ്മയുടെ ചോദ്യം….

ലൈഫ് ലൈൻ ഒന്നും ഇല്ലാതെ ഒരു yes…

ലച്ചുവും കൊടുത്തു…….

നീ പോയി അവനെ ഇങ്ങോട്ട് വിളിക്ക്……

ഏട്ടാ……

ഏട്ടനെ അമ്മ വിളിക്കുന്നുണ്ട്…..

എന്തിനാ ലച്ചു…….

എന്തോ സ്പെഷ്യൽ ഉണ്ടാക്കിയിട്ടുണ്ട്

അതൊന്നു ടെസ്റ്റ്‌ ചെയ്യാൻ ആവും…..

എന്തോ ഒരു പണി മണക്കുന്നുണ്ട് ഇവളുടെ വാക്കുകളിൽ………

എന്തെങ്കിലും തിന്നാൻ ഉള്ളതാണെങ്കിലും ഒറ്റക്ക് മുഴുവനും അകത്താക്കാൻ നോക്കുന്ന ഇവൾ എങ്ങനെ എന്നെ…….

ലച്ചുവിന്റെ കൈയിൽ പിടിച്ചു തിരിച്ചപ്പോൾ സത്യം എല്ലാം പുറത്ത് വന്നു…….

എന്താ അമ്മാ…….

എന്നെ വിളിച്ചായിരുന്നോ ലച്ചു പറഞ്ഞു അമ്മ വിളിക്കുന്നുണ്ട് എന്ന്…….

ആവശ്യം ഇല്ലാത്ത ശീലങ്ങൾ എല്ലാം തുടങ്ങി അല്ലെ………..

എന്താ അമ്മാ കാര്യം……

ഇതിൽ എന്താ ഇങ്ങനെ ഒരു മണം…..

ഇത് സഞ്ജു കൊണ്ട് വന്നു തന്നോ

അന്ന് കല്യാണത്തിന് പോവാൻ ഞാൻ കൊടുത്തതാ…….

ഒരു മിനിറ്റ് കൊണ്ട് ഞാൻ എല്ലാം തിരിച്ചു….

അത് അല്ല തക്കു……

അമ്മാ…………

ആ……. വിധു

അമ്മ വിളിക്കുന്ന ഓമനപേര് ഇഷ്ട്ടം ആണ്

പക്ഷേ മറ്റുള്ളവർ അത് വിളിക്കുമ്പോൾ കളിയാക്കുന്ന പോലെയാണ് അതുകൊണ്ട് അത് അറിയാവുന്ന അമ്മ തന്നെ മാറ്റം വരുത്തി

ന്നാലും ഇടക്ക് ഇപ്പോളും മാറി പോവും അമ്മക്ക്

അതൊക്കെ പോട്ടെ…..

ജോലിയുടെ കാര്യം എന്തായി……

നോക്കുന്നുണ്ട്……

കഴിഞ്ഞ ആറു മാസമായിട്ട് നീ പാടുന്ന സ്ഥിരം പല്ലവി ആണ് ഇത് ഇനി ഇതൊന്നും നടക്കില്ല

നിനക്ക് താഴെ ഒരു പെങ്ങൾ ഉണ്ട് അതും ഓർമ വേണം നിനക്ക്. ആലോചനകൾ ഓരോ ദിവസവും കൂടി കൂടി വരുന്നുണ്ട് പഠിപ്പിന്റെ കാര്യം പറഞ്ഞു വരുന്നത് എല്ലാം ഒഴിഞ്ഞു

അടുത്ത മാസത്തോടെ അതും തീരും

പിള്ളേർ കളി എല്ലാം നിർത്തി നന്നാവാൻ നോക്ക്

പിന്നെ അത് ഒരു ഏട്ടന്റെ കടമയാണ്

വീട്ടിൽ മാത്രം അല്ല ലൈഫിൽ പോലും അവൾ എനിക്ക് ഒരു പാരയാണ്…..

ഏട്ടാ ഫോൺ ബെൽ അടിക്കുന്നുണ്ട്

ലച്ചു ഹാളിൽ നിന്ന് പറഞ്ഞു….

ആരാണാവോ ആ ദൈവ ദൂദൻ……..

സഞ്ജു……….

മച്ചാനെ………

ടൂർ പോവുന്നുണ്ട് നാളെ വിഷ്ണുന് ജോലി കിട്ടി ബാംഗ്ലൂർ……..

അവനെ കൊണ്ടാക്കാൻ നമ്മളും പോവുന്നു ഒന്ന് രണ്ട് ദിവസം അടിച്ചു പൊളിക്കുന്നു എന്താ ഡ്രസ്സ്‌ എല്ലാം പാക്ക് ചെയ്തോ ഇന്ന് തന്നെ പോണം മൂന്നു ദിവസം കഴിഞ്ഞു ചെക്കന് ഓഫീസിൽ ജോയിൻ ചെയ്യാൻ ഉള്ളതാ……..

ഞാൻ ഒന്നും ഇല്ല……

പോക്കറ്റിൽ അഞ്ചു പൈസ ഇല്ല……

അത് പറഞ്ഞപ്പോൾ ആണ് ഓർത്തത് നീ കുറച്ചു ദിവസം അമ്മയുടെ കണ്ണിൽ പെടേണ്ട…

അത് എന്താ വലതും ഒപ്പിച്ചോ…..

എന്തെങ്കിലും പിടിച്ചിട്ടുണ്ടാവും ആ കുറ്റം എന്റെ തലയിൽ വെച്ചു അല്ലെ……

കുഴപ്പമില്ല നോ പ്രോബ്ലം മാൻ….

കുറച്ചു ദിവസം നീയും എന്റെ അമ്മയുടെ കണ്ണിൽ പെടേണ്ട……

എടാ ദുഷ്ട്ടാ……

നീ ആദ്യം എന്തെങ്കിലും പറഞ്ഞു ചാടി വാ

ഇനി ഒരു ചാൻസ് കിട്ടില്ല ഇങ്ങനെ

നീ വന്നാലും ഇല്ലെങ്കിലും ഞങ്ങൾ പോവും

പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല

അങ്ങനെ നിങ്ങൾ ഒറ്റക്ക് പോവില്ല

ഞാൻ ഒന്ന് നോക്കട്ടെ……

ഫോൺ കട്ട് ചെയ്തു അമ്മയുടെ അടുത്ത് എത്തി..

അമ്മാ കാശ് വലുതും ഉണ്ടോ…..

എന്റെ കൈയിൽ എവിടെനിന്നാ കാശ്

അതല്ല ഒരു ഇന്റർവ്യൂ ഉണ്ട് ബാംഗ്ലൂരിൽ കിട്ടാൻ ചാൻസ് കൂടുതൽ ആണ്

അറ്റൻഡ് ചെയ്താൽ ഉറപ്പായും കിട്ടും

നല്ല ബുദ്ധി എല്ലാം തോന്നി തുടങ്ങിയോ ഇത്രയും പെട്ടന്ന് അച്ഛനോട്‌ ചോദിച്ചു വാങ്ങിക്കോ…

അച്ഛൻ വരാൻ ഉള്ള സമയം ഇല്ല ഇപ്പോൾ തന്നെ പോവണം നാളെ അവിടെ എത്തണം

അമ്മ വിചാരിച്ചാൽ നടക്കും….

ലക്ഷ്മി……

ഈ കഴുകിയ തുണി എല്ലാം ടെറസിൽ വിരിച്ചിട്

ഞാൻ ഇപ്പോൾ വരാം…..

ബാഗ് പാക്ക് ചെയ്തു ഞാൻ അമ്മയെ കാത്തിരിപ്പായി

തിരിച്ചു വന്നു എന്റെ കൈയിൽ രണ്ടായിരത്തിന്റെ കുറച്ചു നോട്ടുകൾ എന്റെ കൈയിൽ തന്നു

സഞ്ജുവിന്റെ ബൈക്കിൽ ചാടി കയറി തിരിഞ്ഞു നോക്കിയപ്പോൾ വീടിന്റെ മുന്നിൽ ഉള്ള ആ കൃഷ്ണന്റെ ഫോട്ടോയിൽ പ്രാത്ഥിക്കുന്ന അമ്മയെ ആണ് കണ്ടത്

പക്ഷേ ആ കൈയിൽ ഉണ്ടായിരുന്ന മൂന്നു വളയിൽ ഒന്ന് കാണാൻ ഇല്ല ഇപ്പോൾ…..

തിരിച്ചു വരവിൽ സ്വാഗതം ചെയ്തത് ഇരുണ്ട മൂടിയ കാർമേഘങ്ങൾ ആണ്…..

വീട്ടിൽ ആളു കൂടിയിരിക്കുന്നു

മുറ്റത്തു ടാർപ്പായ വലിച്ചു കെട്ടുന്ന ആളുകൾ

അയൽവാസികൾ അങ്ങനെ എല്ലാവരും ഉണ്ട് അവിടെ എന്നെ നോക്കുന്ന ഒരുപാട് കണ്ണുകൾ എനിക്ക് ചുറ്റും

ചെറിയമ്മ വന്നു കെട്ടി പിടിച്ചു

എന്ത് പറ്റി ഇവർക്ക് എല്ലാം…….

ഒരു ആംബുലൻസ് റിവെയ്സ് എടുത്തു വരുന്നുണ്ട് ഇനി അച്ഛനെന്തെങ്കിലും

പക്ഷേ ഡോർ തുറന്നിറങ്ങിയത് അച്ഛൻ ആണ്

അച്ഛൻ അടുത്ത് വന്നു എന്നോട് ചോദിച്ചു

അവൾ എന്നോട് അടികൂടി നിനക്ക് വാങ്ങിച്ചു തന്ന ആ കുന്തം ഇന്നലെ രാത്രി മുതൽ ഓഫ്‌ ആണ്

അവസാന നിമിഷവും അവൾ നിന്നെ അനേഷിച്ചിരുന്നു അച്ഛൻ കരയുന്നത് ഞാൻ കണ്ടിട്ടില്ല

അമ്മയെ കരയിപ്പിച്ചിട്ടും ഇല്ല

അത്രയും ഇഷ്ട്ടം ആണ് രണ്ടും തമ്മിൽ

മറ്റുള്ളവരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ അച്ഛൻ ഒരുപാട് ബുധിമുട്ടുന്നുണ്ട് പക്ഷേ കണ്ണുകൾ അതിന് സമ്മതിക്കുന്നില്ല

അമ്മക്ക് എന്നോടാണ് സ്നേഹം കൂടുതൽ എന്നൊക്കെ പറഞ്ഞു അടി കൂടാറുള്ള ലക്ഷ്മി കരയുന്നത് കണ്ടു എനിക്ക് പോലും സഹിക്കുന്നില്ല

അവൾക്ക് തന്നെയാണ് അമ്മയോട് ഏറ്റവും ഇഷ്ട്ടം എന്നെനിക്ക് അപ്പോൾ തോന്നി

ചെറുപ്പത്തിൽ ഞെട്ടി ഉണരുമ്പോൾ ധൈര്യത്തോടെ കെട്ടി പിടിക്കാൻ എനിക്കൊരു അമ്മയുണ്ടായിരുന്നു എന്റെ വാശിക്ക് മുന്നിൽ ഇഷ്ടത്തോടെ തോറ്റു തരാൻ ഇഷ്ട്ടപെടുന്ന അമ്മ ഉറങ്ങി കിടക്കുന്ന പോലെ ഉണ്ട്

അമ്മ ആ ചിരിയും ഉപദേശവും ഇനി എനിക്കില്ല കൂട്ടായി നെറ്റിൽ ഒരു ഉമ്മ കൊടുത്തു നിറ കണ്ണുകളോടെ ഞാൻ……

ഈറൻ അണിഞ്ഞു വന്നു അഗ്നിയിൽ അമ്മ പുതപിക്കുമ്പോളും എനിക്ക് അറിയാം അതിനൊന്നും കീഴ്പ്പെടുത്താൻ പറ്റാത്ത സ്നേഹം ഉണ്ട് എന്റെ അമ്മക്ക് ഇഷ്ട്ടപെട്ട പലഹാരങ്ങൾ ഉണ്ടാക്കി തരുമ്പോളും ഇടക്കൊന്നു കൈ പൊളിയാലും ചിരിക്കും അമ്മ

സ്വന്തം വേദനയെക്കാൾ വലുതാണ് എന്റെ ഇഷ്ട്ടം……….

ഏട്ടാ……

എന്ത് ഒറക്കം ആണ് ഇത്…..

വലതും കഴിച്ചു വേഗം വാ ഇന്ന് പോവാൻ ഉള്ളതാ

ഈയിടെ ആയിട്ട് മടി ഇച്ചിരി കൂടുന്നുണ്ട്

വേഗം പോയില്ലെങ്കിൽ ആ ചേട്ടൻ ഓടിക്കും നോക്കിക്കോ കാലത്ത് കടയിൽ തിരക്ക് കുറവായിരിക്കും

വാ എന്നിക്ക്

ഇത്രയും പെട്ടന്ന് നേരം വെളുത്തോ

ചുമ്മാ കിടന്ന് അലാറതെ ലെച്ചു ദേ വരുന്നു

പത്തു മിനിറ്റ്.. …

അല്ലെങ്കിലും ഈ പെണ്ണ്കുട്ടികളുടെ കൂടെ ഷോപ്പിങ്ങിനു വന്നാൽ പിന്നെ തീർന്നു

നോക്കി നോക്കി നോക്കി നിന്നു…..🎶🎶

കാത്തു കാത്തു കാത്തു നിന്നു…..🎶🎶🎶🎶

അതാണ് അവസ്ഥ

ലച്ചു നീ ഇവിടെ ഇരുന്നു സെലക്ഷൻ നോക്ക്

ഞാൻ പോയി അച്ഛന് ഒരു റിങ് നോക്കിയിട്ട് വരാം..

ന്ന ഞാനും വരാം …….

ആയ്യോാ അത് വേണ്ട………

ഓ എനിക്ക് അറിയാം ഒറ്റക്ക് ക്രഡിറ്റ് അടിക്കാൻ അല്ലെ

അതൊന്നും അല്ല സമയം കളയണ്ട എന്ന് കരുതി

ഞാൻ ആ Man’s സെക്ഷനിൽ ഉണ്ടാവും

എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി..

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നടന്നു….

ഏട്ടാ……..

നല്ല അനുസരണ ഉള്ള കുട്ടി

ഇവളെ ഇന്ന് ഞാൻ കൊല്ലും…..

ഇതാരാണ് എന്ന് ഏട്ടന് മനസ്സിലായോ

ലക്ഷ്മി പ്രിയ…….

നമ്മുടെ അമ്മയുടെ കണ്ണ് ഈ ചേച്ചിക്കാണ് കൊടുത്തത്…………

മ്മ്……. ഞാൻ ഒന്ന് മൂളി

അമ്മ എന്താ ഇവിടെ…..

പ്രിയക്ക് ഒരു കമ്മൽ വാങ്ങാൻ വേണ്ടി…

മോൾ കണ്ടിട്ടുണ്ടോ ഈ ഏട്ടനെ

ലക്ഷ്മിയുടെ ഏട്ടൻ ആണ്…..

സർജറി കഴിഞ്ഞു ഒന്ന് രണ്ട് മാസം കഴിഞ്ഞാണ്

ഞങ്ങൾ മോന്റെ വീട്ടിലേക്ക് വന്നത്

അപ്പോഴേക്കും മോൻ ബാംഗ്ലൂർ പോയി ജോലിക്ക്

അതുകൊണ്ട് അവൾക്കറിയില്ല കണ്ടിട്ടില്ല മോനെ അതാവും

ഞെട്ടി നിൽക്കുന്ന പ്രിയയെ ആണ് ഞാൻ അവിടെ കണ്ടത്….

അമ്മ ഒന്ന് വന്നേ ഞാൻ സെലക്ട് ചെയ്തത് എല്ലാം എനിക്ക് ചേരുന്നുണ്ടോ എന്ന് ഒന്ന് നോക്കൂ……

ഈ ഏട്ടന് ഒന്നും അറിയില്ല അതാ

ലച്ചു പ്രിയയുടെ അമ്മയെ കൂട്ടി കൊണ്ട് പോയി

സോറി…….

എനിക്കൊന്നും അറിയില്ലായിരുന്നു

പക്ഷേ എനിക്ക് എല്ലാം അറിയാമായിരുന്നു

എന്റെ അമ്മ ചെയ്ത നന്മകൾ എല്ലാം ഇന്നും എന്നെ നോക്കി കാണുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുന്നിൽ വന്നു നിൽക്കാൻ ഒരു കൊതി മോശം ആയിട്ട് ഞാൻ നോകിയിട്ടില്ല അല്ലെങ്കിലും അമ്മയെ ആരെങ്കിലും മോശം ആയി നോക്കുമോ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് അവളുടെ കല്യാണം

ഞങ്ങൾ ഇന്ന് വരാനിരിക്കുകയായിരുന്നു

കല്യാണം ക്ഷണിക്കാൻ

ഉറപ്പായിട്ടും വരണം അവളെ അനുഗ്രഹിക്കണം

ആ കാഴ്ചകൾ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന കണ്ണുകൾ ആണ് ഇന്ന് തന്റെ വെളിച്ചമായി കൂടെ ഉള്ളത്…….

കൈയിൽ ഉള്ള കവറിൽ നിന്ന് ഒരു കാർഡ് എടുത്തു പ്രിയക്ക് നേരെ നീട്ടി

ലക്ഷ്മിയുടെ കല്യാണക്കുറി….

ഏട്ടാ പോവാം…… കഴിഞ്ഞു….

ലച്ചു പിന്നിൽ നിന്ന് വിളിച്ചു

മറക്കാതെ വരണം ഈ ഞായറാഴ്ചയാണ് കല്യാണം

അമ്മയും വരണം

യാത്ര പറഞ്ഞു ഞങ്ങൾ ഇറങ്ങി…..

വാദ്യഘോഷങ്ങളും മന്ത്രവർഷങ്ങളും അവൾക്ക് മുകളിൽ പുതിയ ഒരു ജീവിതത്തിന്റെ നല്ല നാളുകൾആശംസിച്ചു…..

ഫാമിലി ഫോട്ടോ എടുക്കുമ്പോൾ ലച്ചു പ്രിയയെ വിളിച്ചു സ്റ്റേജിൽ കയറ്റി കൂടെ നിർത്തി

ഒരുപാട് സന്തോഷം വരുമ്പോൾ നിറയുന്ന എന്റെ അമ്മയുടെ കണ്ണുകൾ ഇന്ന് പ്രിയയിലും നിറയുന്നത് ഞാൻ കണ്ടു……. ♥️

ഒരുപാട് ചീത്ത പറയുന്ന എല്ലാ അമ്മമാർക്കും വേണ്ടി ഇഷ്ടത്തോടെ സമർപ്പിക്കുന്നു….

ലൈക്ക് കമന്റ്‌ ചെയ്യണേ

കഥയിടം പേജിൽ നിങ്ങളുടെ രചനകൾ ഉൾപ്പെടുത്താൻ മെസേജ് ചെയ്യുക..

രചന : Vidhun Chowalloor

Leave a Reply

Your email address will not be published. Required fields are marked *